page

Tuesday, 29 August 2017

നബി തങ്ങൾ പഠിപ്പിച്ച-തവസ്സുൽ, ഇസ്തിഗാസ

കാഴ്ച്ച ഇല്ലാത്ത സ്വഹാബിക്ക് നബി(സ) പഠിപ്പിച്ച പ്രാർത്ഥന. നബിയുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയാണ് ഹദീസ് ഏതൊരു കാര്യവും ദീനിൽ തെളിവാകണമെങ്കിൽ നബി അത് പറയുക യോ പ്രവർത്തിക്കുകയയോ അംഗീകരിക്കുകയോ ചെയ്താല്‍ മതി ഒരു വിഷയത്തിൽ നബിയുടെ വാക്കും പ്രവർത്തിയും അംഗീകാരവും ഇത് മൂന്നും കൂടി വേണം എന്നില്ല ചില കാര്യങ്ങളിൽ നബി പറഞ്ഞതാണ് നമുക്ക് തെളിവ് ചില കാര്യങ്ങളിൽ നബി പ്രവർത്തിച്ചതാണ് നമുക്ക് തെളിവ് ചില കാര്യങ്ങളിൽ നബി അംഗീകരിച്ചതാണ് നമുക്ക് തെളിവ് ഇത് മൂന്നും കൂടി വേണമെന്ന് ഇല്ല ഇവിടെ നബി പഠിപ്പിച്ച ഒരു കാര്യമാണ് ഇമാം ത്വബ്റാനിയും ഇമാം തുർമുദിയും  വ്യക്തമാക്കുന്നത് (നബിയുടെ വാക്ക്  )ഇത് ഹദീസാണ് ഹദീസ് ഒരിക്കലും ഖുര്‍ആനിന് എതിര് ആകില്ല മുസ്ലിം കളുടെ പ്രമാണങ്ങൾ ഖുര്‍ആന്‍, ഹദീസ് തുടങ്ങി യവയാണ് ഇതില്‍ നിന്ന് ഒന്നില്‍ ഒരു കാര്യം പറഞ്ഞാല്‍ അത് മുസ്ലിം കൾ ക്ക് പ്രമാണമാണ് ദീനിൽ തെളിവാണ് അത് നിഷേധിക്കാൻ ആർക്കും അവകാശം ഇല്ല👌 ഈ ഹദീസ് മുസ്ലിംകൾക്ക് ഇസ്തിഗാസ നടത്തുന്ന തിനുളള തെളിവാണ് 👌 👇 അത് നിഷേധിക്കാൻ ആർക്കും അവകാശം ഇല്ല👌 ഈ ഹദീസ് മുസ്ലിംകൾക്ക് ഇസ്തിഗാസ നടത്തുന്ന തിനുളള തെളിവാണ്👌👇 ഉസ്മാന്‍ ഇബ്നു ഹുനൈഫ്  പറഞ്ഞു നബി യുടെ അടുത്ത് കാഴ്ച നശിച്ച ഒരാള്‍ വന്ന് വിഷമം പറഞ്ഞു നബി അയാളോട് ഇത്തരത്തിൽ പറയാന്‍ പറഞ്ഞു اللهم إني أسألك واتوجه إليك بنبينا محمد صلى الله عليه وسلم نبي الرحمة يا محمد إني أتوجه بك الي ربك ربي جل وعز       അല്ലാഹു വേ തീർച്ചയായും ഞാന്‍ കാരുണ്യത്തിൻറെ നബി യായ ഞങ്ങളുടെ നബി യായ മുഹമ്മദ് ( സ ) യിലൂടെ നിന്നിലേക്ക് ഞാന്‍ മുന്നിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. അല്ലയോ മുഹമ്മദ് നബിയേ തീർച്ചയായും ഞാന്‍ എൻറേ യും അങ്ങയുടെയും റബ്ബിലേക്ക് അങ്ങ യിലൂടെ ഞാന്‍ മുന്നിടുന്നു ) അയാള്‍ അങ്ങനെ പറഞ്ഞു അയാളുടെ കാഴ്ച തിരിച്ചു കിട്ടി മുഅജമുൽ കബീര്‍ ( ഇമാം ത്വബ്റാനി) 1/306 ഇതില്‍ يا محمد إني أتوجه بك الي ربك ربي جل وعز  എന്നത് ഇസ്തിഗാസയാണ് ഈ ഹദീസ് സ്വഹീഹായ ഹദീസ് ആണെന്ന് ഇമാം ത്വബ്റാനി വ്യക്തമായി പറയുന്നു ഈ ഹദീസ് ഇമാം തുർമുദിയും റിപ്പോർട്ട് ചെയ്തിട്ടുളളതാണ്

ആവശ്യം നിറവേറാൻ വേണ്ടി നബി(സ) പഠിപ്പിച്ച തവസ്സുലും ഇസ്തിഗാസയും ഉള്ള പ്രാർത്ഥന

ﺍﻟﻠﻬﻢ ﺃﺳﺄﻟﻚ, ﻭﺃﺗﻮﺟﻪ ﺇﻟﻴﻚ ﺑﻨﺒﻴﻚ ﻣﺤﻤﺪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻧﺒﻲ ﺍﻟﺮﺣﻤﺔ, ﻳﺎ ﻣﺤﻤﺪ ﺇﻧﻲ ﺃﺗﻮﺟﻪ ﺑﻚ ﺇﻟﻰ ﺭﺑﻚ ﻓﻲ ﺣﺎﺟﺘﻲ ﻫﺬﻩ ﻓﺘﻘﻀﻴﻬﺎ ﻟﻲ, ﺍﻟﻠﻬﻢ ﺷﻔﻌﻪ ﻓﻲ ﻭﺷﻔﻌﻨﻲ ﻓﻴﻪ
നബി(സ) പഠിപ്പിച്ച ഇസ്തിഗാസ സുന്നികൾ ചെയ്‌താൽ എങ്ങിനെയാണ് ശിർക്കാവുന്നത്..???
നബി(സ)ശിർക്ക് പഠിപ്പിക്കില്ലല്ലോ.
പിന്നെ എങ്ങിനെ ഇസ്തിഗാസ ശിർക്കാവും.
ഇസ്തിഗാസ ശിർക്കാണെന്നു പറയുന്ന മുജായിദുകൾ ഈ ദുഅ എന്ത് ചെയ്യും....
നിങ്ങൾ ഇപ്പോഴും പറയാറുണ്ടല്ലോ നബി(സ)പഠിപ്പിച്ച ഒരു ദുഅയിലും മഹാന്മാരോട്‌ സഹായ ചോദ്യമില്ലെന്ന്.
പിന്നെ ഇതെന്താണ് മുജാഹിദ് മൗലവിമാരെ
٥٠٨ - حَدَّثَنَا طَاهِرُ بْنُ عِيسَى بْنِ قَيْرَسَ المُقْرِي الْمِصْرِيُّ التَّمِيمِيُّ، حَدَّثَنَا أَصْبَغُ بْنُ الْفَرَجِ، حَدَّثَنَا عَبْدُ اللَّهِ بْنُ وَهْبٍ، عَنْ شَبِيبِ بْنِ سَعِيدٍ الْمَكِّيِّ، عَنْ رَوْحِ بْنِ الْقَاسِمِ، عَنْ أَبِي جَعْفَرٍ الْخَطْمِيِّ الْمَدَنِيِّ، عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ، عَنْ عَمِّهِ عُثْمَانَ بْنِ حُنَيْفٍ " أَنَّ رَجُلًا كَانَ يَخْتَلِفُ إِلَى عُثْمَانَ بْنِ عَفَّانَ رَضِيَ اللَّهُ عَنْهُ فِي حَاجَةٍ لَهُ , فَكَانَ عُثْمَانُ لَا يَلْتَفِتُ إِلَيْهِ , وَلَا يَنْظُرُ فِي حَاجَتِهِ , فَلَقِيَ عُثْمَانَ بْنَ حَنِيفٍ , فَشَكَا ذَلِكَ إِلَيْهِ , فَقَالَ لَهُ عُثْمَانُ بْنُ حَنِيفٍ: ائْتِ الْمِيضَأَةَ فَتَوَضَّأْ , ثُمَّ ائْتِ الْمَسْجِدَ فَصَلِّ فِيهِ رَكْعَتَيْنِ , ثُمَّ قُلِ: اللَّهُمَّ , إِنِّي أَسْأَلُكَ وَأَتَوَجَّهُ إِلَيْكَ بِنَبِيِّنَا مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ نَبِيِّ الرَّحْمَةِ يَا مُحَمَّدُ إِنِّي أَتَوَجَّهُ بِكَ إِلَى رَبِّكَ عَزَّ وَجَلَّ فَيَقْضِي لِي حَاجَتِي , وَتَذْكُرُ حَاجَتَكَ , وَرُحْ إِلَيَّ حَتَّى أَرُوحَ مَعَكَ , فَانْطَلَقَ الرَّجُلُ , فَصَنَعَ مَا قَالَ لَهُ عُثْمَانُ , ثُمَّ أَتَى بَابَ عُثْمَانَ , فَجَاءَ الْبَوَّابُ حَتَّى أَخَذَ بِيَدِهِ , فَأَدْخَلَهُ عَلَى عُثْمَانَ بْنِ عَفَّانَ , فَأَجْلَسَهُ مَعَهُ عَلَى الطِّنْفِسَةِ , وَقَالَ: حَاجَتُكَ؟ فَذَكَرَ حَاجَتَهُ , فَقَضَاهَا لَهُ , ثُمَّ قَالَ لَهُ: مَا ذَكَرْتَ حَاجَتَكَ حَتَّى كَانَتْ هَذِهِ السَّاعَةُ , وَقَالَ: مَا كَانَتْ لَكَ مِنْ حَاجَةٍ , فَأْتِنَا , ثُمَّ إِنَّ الرَّجُلَ خَرَجَ مِنْ عِنْدِهِ , فَلَقِيَ عُثْمَانَ بْنَ حُنَيْفٍ , فَقَالَ: لَهُ جَزَاكَ اللَّهُ خَيْرًا , مَا كَانَ يَنْظُرُ فِي حَاجَتِي , وَلَا يَلْتَفِتُ إِلَيَّ حَتَّى كَلَّمْتَهُ فِي , فَقَالَ عُثْمَانُ بْنُ حُنَيْفٍ: وَاللَّهِ , مَا كَلَّمْتُهُ وَلَكِنْ شَهِدْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ وَأَتَاهُ ضَرِيرٌ , فَشَكَا عَلَيْهِ ذَهَابَ بَصَرِهِ , فَقَالَ: لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ: «أَفَتَصْبِرُ؟» , فَقَالَ: يَا رَسُولَ اللَّهِ , إِنَّهُ لَيْسَ لِي قَائِدٌ , وَقَدْ شَقَّ عَلَيَّ , فَقَالَ لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ: «ائْتِ الْمِيضَأَةَ , فَتَوَضَّأْ , ثُمَّ صَلِّ رَكْعَتَيْنِ , ثُمَّ ادْعُ بِهَذِهِ الدَّعَوَاتِ» قَالَ عُثْمَانُ بْنُ حُنَيْفٍ: فَوَاللَّهِ , مَا تَفَرَّقْنَا وَطَالَ بِنَا الْحَدِيثُ حَتَّى دَخَلَ عَلَيْنَا الرَّجُلُ كَأَنَّهُ لَمْ يَكُنْ بِهِ ضَرَرٌ قَطُّ " لَمْ يَرْوِهِ عَنْ رَوْحِ بْنِ الْقَاسِمِ إِلَّا شَبِيبُ بْنُ سَعِيدٍ أَبُو سَعِيدٍ الْمَكِّيُّ وَهُوَ ثِقَةٌ وَهُوَ الَّذِي يُحَدِّثُ عَنِ أَحْمَدَ بْنِ شَبِيبٍ , عَنْ أَبِيهِ , عَنْ يُونُسَ بْنِ يَزِيدَ الْأُبُلِّيِّ , وَقَدْ رَوَى هَذَا الْحَدِيثَ شُعْبَةُ عَنْ أَبِي جَعْفَرٍ الْخَطْمِيِّ وَاسْمُهُ عُمَيْرُ بْنُ يَزِيدَ , وَهُوَ ثِقَةٌ تَفَرَّدَ بِهِ عُثْمَانُ بْنُ عُمَرَ بْنِ فَارِسِ عْنِ شُعْبَةَ، وَالْحَدِيثُ صَحِيحٌ
👆🏻👆🏻thabrani
حدثنا  أحمد بن منصور بن سيار  حدثنا  عثمان بن عمر  حدثنا  شعبة  عن  أبي جعفر المدني  عن  عمارة بن خزيمة بن ثابت  عن  عثمان بن حنيف
أن رجلا ضرير البصر أتى النبي  صلى الله عليه وسلم  فقال ادع الله لي أن يعافيني فقال إن شئت أخرت لك وهو خير وإن شئت دعوت فقال  ادعه  فأمره أن يتوضأ فيحسن وضوءه ويصلي ركعتين ويدعو بهذا الدعاء اللهم إني أسألك وأتوجه إليك  بمحمد  نبي الرحمة يا  محمد  إني قد توجهت بك إلى ربي في حاجتي هذه  لتقضى اللهم شفعه في
Ibn Majah transmitted it in his Sunan, book of Iqamat al-salat wa al-sunnat (establishing prayer and its sunnahs)[Page 197, Hadith No#1385)
👇

ആരാധനയും വഹാബിയും ,പിന്നെ ജമാഅത്തും

കേരളത്തില്‍ സലഫികള്‍, മുജാഹിദുകള്‍ എന്നപേരിലാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്വ്ലാഹികളെന്നും അവര്‍ പരിചയപ്പെടുത്താറുണ്ട്. ആദ്യം ഐക്യസംഘം എന്ന പേരിലായിരുന്നു. മുജാഹിദ് നേതാക്കളായിരുന്ന കെ. എം. മൌലവിയും എം.സി.സി. മൌലവിയും ജമാഅത്തിനെ ആദ്യ കാലത്ത് തന്നെ എതിര്‍ത്തിരുന്നു. എം. സി. സി. ജമാഅത്തിന് എതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. (1) ആരാധനകളുടെ ഇനങ്ങളില്‍ ചിലത് അല്ലാഹു അല്ലാത്തവര്‍ ക്കര്‍പ്പിക്കുന്നത് വലിയ കുറ്റമായി ജമാഅത്തെ ഇസ്ലാമി കാണുന്നില്ല. (2) അബുല്‍അഅ്ലായെ മഅ്സ്വൂമായി ജമാഅത്ത് കാണുന്നു. ഖുര്‍ആന്റെ ശരിയായ വ്യാഖ്യാനം നബിയും സ്വഹാബ ത്തും നല്‍കിയതല്ല, അബുല്‍അഅ്ല നല്‍കിയതാണെന്നാണ് ജമാഅത്ത് പക്ഷം. മറ്റൊരു മുജാഹിദ് മൌലവി ആക്ഷേപമുന്നയിക്കുന്നത് ഇപ്രകാരമാണ്: മരിച്ചുപോയ മഹാത്മാക്കളെ വിളിച്ച് പ്രാര്‍ഥിക്കുക എന്ന അടിസ്ഥാനപരമായ ശിര്‍ക്കില്‍ നിന്ന് അജ്ഞരായ മുസ്ലിംകളെ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന അടിസ്ഥാനപരമായ തൌഹീദിലേക്ക് ക്ഷണിക്കലാണല്ലോ മുജാഹിദുകളുടെ ജോലി. ഇത്തരം ശിര്‍ക്ക്പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍ കുന്ന മുഹ്യിദ്ദീന്‍ മാല പോലെയുള്ള മാലകള്‍ പാടുന്നത് പുണ്യമാണെന്ന് വഅള് പറയുന്ന മുസ്ല്യാക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് മുസ്ലിംകളെ രക്ഷിക്കാന്‍ മുജാഹിദുകള്‍ നടത്തു ന്ന പ്രവര്‍ത്തനങ്ങളെ നിസ്സാരമായി തള്ളുവാനും ശാഖാപരമായ പ്രവര്‍ത്തനങ്ങള്‍ പൊക്കിപ്പിടിച്ച് കുഴപ്പങ്ങളുണ്ടാക്കുന്നവരാണെന്ന് ചിത്രീകരിക്കുവാനും ജമാഅത്ത് പ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും ശ്രമിക്കുന്നു. മരിച്ചുപോയ മഹാത്മാക്കളോട് പ്രാര്‍ഥിക്കുക എന്ന ശിര്‍ക്കിനെ അപ്രധാനം, ശാഖാപരം എന്നൊക്കെ പറഞ്ഞ് തള്ളുന്നവരാണ് ജമാഅത്തുകാര്‍. മൌദൂദിക്ക് വന്നുപോയ അത്തരം അബദ്ധങ്ങള്‍ തിരുത്തുവാനോ മാറ്റിപ്പറയുവാനോ തയ്യാറാവാതെ അതി നെ ന്യായീകരിക്കുവാനും വ്യാഖ്യാനിക്കുവാനുമാണ് ജമാഅത്തുകാര്‍ ശ്രമിക്കുന്നത് (ശബാബ് വാരിക 1989 മാര്‍ച്ച് 31).

ഇനി മറ്റൊരു സലഫീ പ്രസിദ്ധീകരണമായ സല്‍സബീല്‍ എഴുതുന്നത് കാണുക: പ്രവാചകന്മാ ര്‍ പഠിപ്പിച്ച തൌഹീദ് അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്. എന്നാല്‍ മുസ്ലിം സമുദായത്തെ ഉദ്ധരിക്കുവാന്‍ അപര്യാപ്തമാണ് ഈ തത്വമെന്ന് വെച്ച് ജമാഅത്തെ ഇസ്ലാമി ഒരു പുതിയ തൌഹീദ് അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെ മാത്രം അനുസരിക്കുക, മറ്റാരെയും അനുസരിക്കാതിരിക്കുക എന്നതാണത്. അല്ലാഹുവിന്റെ കല്‍പ്പനക്കല്ലാതെ വഴിപ്പെടരുതെന്ന ആ ശയം പ്രകൃതി വിരുദ്ധവും ബുദ്ധിശൂന്യവുമാണ്. മനുഷ്യനെ സംബന്ധിച്ചടത്തോളം മറ്റുപലരുടെയും കല്‍പ്പനക്ക് വഴിപ്പെടുക എന്നത് വളരെ അത്യാവശ്യമായ സംഗതിയാണ്. അത് കൂടാതെ നമ്മുടെ കാര്യങ്ങളൊന്നും നടക്കുകയില്ല. അല്ലാഹുവിനോട് മാത്രമേ അനുസരണ പാടുള്ളുവെ ന്ന് പറയുന്നവരുടെ ബുദ്ധിക്ക് എന്തു പറ്റി? ഇത്രത്തോളം യുക്തിവിരുദ്ധവും ബുദ്ധിശൂന്യവുമായ ഒരാദര്‍ശം ഇസ്ലാമിന്റെ പേരില്‍ വെച്ചു കെട്ടാനായി ഖുര്‍ആനില്‍ കൃത്രിമം ചെയ്തവര്‍ എത്ര ഭയങ്കരന്മാരാണ്!  അല്ലാഹുവിന്റെ പേരില്‍ കളവ് കെട്ടിപ്പറഞ്ഞവരുടെ മുഖങ്ങള്‍ കറുത്തിരുണ്ടതായി ഖിയാമത് നാളില്‍ നീ കാണുന്നതാണ് (സുമര്‍). 1971 നവംബറിലെ സല്‍സബീലിലാണ് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ഇത്രയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ളത്. ഇത്തരം വിമര്‍ശനങ്ങള്‍ വായിച്ചാല്‍ ജമാഅത്തും നദ്വത്തും രണ്ട് ഭിന്ന മതങ്ങളാണെന്ന്  തോ ന്നിപ്പോകും.

ഏതായാലും അനുസരണവും വിധേയത്വവുമൊന്നുമില്ലാത്ത നദ്വത്തുകാരുടെ ആരാധനയും അത്ഭുതകരം തന്നെ. തങ്ങളുടെ ആചാര്യനാണെന്ന് അവര്‍ അവകാശപ്പെടുന്ന ഇബ്നുതൈമിയ ഇബാദത്തിന് നല്‍കിയ നിര്‍വചനമെങ്കിലും ഇവര്‍ അംഗീകരിച്ചുരുന്നെങ്കില്‍!! ഇബ്നുതൈമിയ ഇബാദത്തിന് നല്‍കിയ നിര്‍വചനം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇബാദത്ത് എന്നത് അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ബാഹ്യവും ആന്തരികവുമായ വാക്കുകളും പ്രവൃ ത്തികളും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര സംജ്ഞയാണ്. അപ്പോള്‍ നിസ്കാരം, സക്കാത്ത്, നോ മ്പ്, ഹജ്ജ്, സത്യം പറയല്‍, അമാനത്ത് നിര്‍വ്വഹിക്കല്‍, മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യല്‍, കുടുംബ ബന്ധം പുലര്‍ത്തല്‍, കരാര്‍ പൂര്‍ത്തിയാക്കല്‍, നന്മ കല്‍പ്പിക്കല്‍, ചീത്ത തടയല്‍, ജിഹാദ് ചെയ്യല്‍, അയല്‍വാസി, അനാഥ, സാധു, യാത്രക്കാരന്‍, തന്റെ അധീനത്തിലുള്ള മനുഷ്യര്‍, മൃഗങ്ങള്‍ എന്നിവക്ക് ഗുണം ചെയ്യല്‍, ദുആ, ദിക്റ്, ഖിറാഅത്ത് തുടങ്ങിയവയെല്ലാം ഇബാദത്തില്‍ പെട്ടതാണ്. അപ്രകാരം തന്നെ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ് നേഹിക്കലും അല്ലാഹുവിനെ ഭയപ്പെടലും അവങ്കലിലേക്ക് പശ്ചാത്തപിച്ചു മടങ്ങലും കീഴ്വണക്കത്തെ അവനുമാത്രമാക്കലും അവന്റെ വിധിയില്‍ ക്ഷമ കൈകൊള്ളലും അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്യലും അവന്റെ വിധിയില്‍ തൃപ്തിപ്പെടലും അവനില്‍ ഭരമേല്‍പ്പിക്കലും അവന്റെ കാരുണ്യത്തെ ആശിക്കലും ശിക്ഷയെ ഭയപ്പെടലും അതുപോലുള്ളതുമെല്ലാം അല്ലാഹുവിനുള്ള ഇബാദത്തില്‍ പെട്ടത് തന്നെയാണ്(അല്‍ ഇബ്ദിയ്യ പേജ് 3,4, ഇസ്ലാം വിജ്ഞാ നകോശം).

സലഫികള്‍ എന്നവകാശപ്പെടുന്ന തന്റെ അനുയായികള്‍ക്ക് കാര്യം ശരിക്കും മനസ്സിലാക്കിക്കൊടുക്കാന്‍ എത്ര സുന്ദരമായാണ് ശൈഖുല്‍ ഇസ്ലാം ഇബാദത്തിനെ വിശദീകരിച്ചത്. പക്ഷേ, നീണ്ട വിശദീകണത്തില്‍ കീഴ്വണക്കത്തെ അവനുമാത്രമാക്കലും ഇബാദത്താണെന്ന് ശൈഖുല്‍ ഇസ്ലാം പറഞ്ഞിരിക്കുന്നു. ഇതോടെ അദ്ദേഹത്തെയും തള്ളിപ്പറയാന്‍ മുജാഹിദുകള്‍ നിര്‍ബന്ധിതരായിരിക്കയാണ്. കാര്യമേതായാലും ഇബ്നുതൈമിയയുടെ ദീര്‍ഘ വീക്ഷണം പ്രശംസനീയമാണ്. ഇബാദത്തിന് സമഗ്രമായ നിര്‍വചനം നല്‍കിയ ശേഷം അതിന് വിശാല മായ വിശദീകരണവും അദ്ദേഹം നല്‍കി. ഇബാദത്തും ഇസ്ലാമും എന്താണെന്ന് എത്ര പറഞ്ഞാലും മനസ്സിലാവാത്ത ചിലര്‍ പരശുരാമന്റെ നാട്ടില്‍ പില്‍ക്കാലത്ത് സലഫികളെന്ന പേ രില്‍ പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം ഭാവനയില്‍ കണ്ടു കാണണം. അല്ലെങ്കില്‍ ഇബാദത്തിന് ഇത്ര നീണ്ട വിശദീകരണം നല്‍കാതെ മുസ്ലിംകള്‍ക്ക് അത് മനസ്സിലാക്കാന്‍ പ്രയാസമില്ലല്ലോ.

ഇബാദത്തിന്റെ നിര്‍വചനം

മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം ദൈവാരാധനയാണെന്നാണ് ഖുര്‍ആന്‍ ഉല്‍ഘോഷിക്കുന്നത്. എന്നാല്‍ സലഫി പ്രസ്ഥാനത്തില്‍ നിന്ന് ഊര്‍ജ്ജം നുകര്‍ന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുജാഹിദുകള്‍ ഇത് ഫലത്തില്‍ പൂര്‍ണമായും അംഗീകരിക്കുന്നില്ല. മനുഷ്യ ജീവിതം മുഴുവന്‍ അല്ലാഹുവിനുള്ള ഇബാദത്തായിരിക്കണം എന്ന് പറയുന്നതില്‍ എന്തോ പന്തിക്കേടുണ്ടന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. ജിന്ന്, ഇന്‍സ് വര്‍ഗങ്ങളെ എന്നെ ആരാധിക്കുവാന്‍ വേ ണ്ടി മാത്രമാണ് സൃഷ്ടിച്ചത് (51:56) എന്നര്‍ഥം വരുന്ന ഖുര്‍ആനിക വചനത്തിന് അവര്‍ കൊടുക്കുന്ന അര്‍ഥം വ്യത്യസ്തമാണ.് എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ് ജിന്ന്, ഇന്‍സ് വര്‍ഗങ്ങളെ ഞാന്‍ സൃഷ്ടിച്ചത് എന്നാണ് അവര്‍ അര്‍ഥം കൊടുക്കുന്നത്. ഇപ്പറഞ്ഞത് എല്ലാവ രും അംഗീകരിക്കുന്ന തത്വമാണെങ്കിലും ഈ ആയത്തിന് നല്‍കേണ്ട ഭാഷാര്‍ഥം അതല്ല; ആദ്യം പറഞ്ഞതാണെന്ന് അറബി അറിയുന്ന ആരും സമ്മതിക്കും. ഭൌതിക കാര്യങ്ങളില്‍ പലതിനെ യും ഇബാദത്തിന്റെ പരിധയില്‍ നിന്ന് പുറത്ത് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ ഇങ്ങനെ അര്‍ഥം കൊടുക്കുന്നതെന്നാണ് മനസ്സിലാകുന്നത്. ഉദാഹരണം കച്ചവടം ഇബാദത്തല്ലെന്നാണ് മുജാഹിദ് വാദം. അത്പോലെ രാഷ്ട്രീയ കാര്യങ്ങള്‍ ഇസ്ലാമിന്റെ നേരിട്ടുള്ള പരിധിയില്‍ പെടില്ലെന്നും അവര്‍ കരുതുന്നു. ഈ വീക്ഷണത്തില്‍ ഭിന്നാഭിപ്രായം വെച്ചുപുലര്‍ത്തുന്നവരാണ് മൌദുദി, അഫ്ഘാനി, സയ്യിദ് ഖുത്വുബ്, ഹസനുല്‍ബന്ന തുടങ്ങിയവര്‍. രാഷ്ട്രീയ കാര്യങ്ങളില്‍ ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ വിട്ട് ഭൌതിക രാഷ്ട്രീയക്കാരുടെ നിയമങ്ങള്‍ അനുസരിക്കുന്നത് മതനിഷേധത്തിന് വരെ ഇടയാക്കുമെന്നാണ് ഇവരുടെ വാദം.

മുജാഹിദ് പക്ഷം ഇബാദത്തിന് ഒരു പ്രത്യേക നിര്‍വചനം നല്‍കിയിട്ടുണ്ട്. മറഞ്ഞ മാര്‍ഗത്തിലൂടെ ഗുണം ആശിച്ചുകൊണ്ടോ ദോഷം ഭയന്നുകൊണ്ടോ ഒരു വ്യക്തിയെയോ വസ്തുവിനെ യോ വണങ്ങുന്നതിനാണ് അവര്‍ ഇബാദത്ത് എന്ന് പറയുന്നത്. അങ്ങേയറ്റത്തെ വിനയത്തോടെയും ഭക്തിയോടെയും അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുക എന്ന പരമ്പരാഗതമായ നിര്‍വചനത്തില്‍ നിന്ന് ഭിന്നമാണിത്. യഥാര്‍ഥത്തില്‍ മറഞ്ഞ മാര്‍ഗത്തിലൂടെ ഗു ണമോ ദോഷമോ വരുന്നത് ഇബാദത്തിന്റെ നിര്‍വചനത്തില്‍ പരിഗണനീയമല്ല. അല്ലാഹു കല്‍ പ്പിച്ചത് ചെയ്യുക, നിരോധിച്ചത് ചെയ്യാതിരിക്കുക. ഇതാണ് അല്ലാഹുവിന്റെ പേരിലുള്ള ആരാധനയുടെ തത്വം. ഗുണവും ദോഷവുമൊക്കെ വരുത്താനുള്ള ശക്തി അല്ലാഹുവിന് മാത്രമാണെ ന്ന് വിശ്വസിച്ച് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്നതാണ് ആരാധനയുടെ അടിസ്ഥാ നം. ആല്ലാഹു ആദരിച്ചതിനെ ആദരിക്കുക, അല്ലാഹു വെറുത്തതിനെ വെറുക്കുക, അല്ലാഹു തൃപ്തിപ്പെട്ടവരുടെ തൃപ്തി ആഗ്രഹിക്കുക എന്നിവയൊക്കെ ഇബാദത്തിന്റെ ഇനങ്ങളാണ്. എ ന്നാല്‍ അല്ലാഹു അല്ലാത്തവരുടെ തൃപ്തി ആഗ്രഹിക്കല്‍ ശിര്‍ക്കാണെന്നാണ് മുജാഹിദ് വാദം. നബിദിനം ആഘോഷിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നത് നബി(സ്വ)യുടെ തൃപ്തി ആഗ്രഹിച്ചുകൊണ്ടായത് കൊണ്ട് നബിദിനാഘോഷം തെറ്റ് മാത്രമല്ല, ശിര്‍ക്ക് കൂടിയാണെന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍ നബി(സ്വ)യുടെ തൃപ്തി ആഗ്രഹച്ചു കൊണ്ടാണ് അല്ലാഹു മസ്ജിദുല്‍ അ ഖ്സ്വയെ മാറ്റി മസ്ജിദുല്‍ ഹറാമിനെ മുസ്ലിംകള്‍ക്ക് ഖിബ്ലയായി നിശ്ചയിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നു. ഇവിടെ അല്ലാഹു നബിയുടെ തൃപ്തി ആഗ്രഹിക്കുന്നു. മുസ്ലിംകള്‍ നബിയുടെ തൃപ്തി ആഗ്രഹിക്കരുതെന്ന് മുജാഹിദുകളും പറയുന്നു.

അനുസരണയും സഹായം തേടലും

അല്ലാഹുവല്ലാത്തവരെയും തങ്ങള്‍ക്കനുസരിക്കേണ്ടിവരുമെന്ന് പറഞ്ഞാണല്ലോ അനുസരണം ഇബാദത്തല്ലെന്ന് സലഫികള്‍ വാദിക്കാറുള്ളത്. അപ്പോള്‍ അവര്‍ ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈനു എന്ന ആയത്തിന് എന്തര്‍ഥം കൊടുക്കും? അല്ലാഹുവേ, നിന്നെ മാത്രം ഞങ്ങളാരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം അഭ്യര്‍ഥിക്കുന്നു എന്നാണല്ലോ ഇതിനര്‍ഥം. നിന്നെ മാത്രം ആരാധിക്കുന്നുവെന്ന് പറഞ്ഞാല്‍ ശരി, നിന്നോട് മാത്രം സഹായം തേടുന്നുവെ ന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും? പടച്ചോനേ, നീ ഈ പറഞ്ഞ് തന്നത് തനി ഭോഷ്ക്കായിപ്പോയി! ഞങ്ങള്‍ക്ക് ഈ ദുനിയാവില്‍ നീ അല്ലാത്ത പലരോടും സഹായമഭ്യര്‍ഥിക്കേണ്ടിവരും. പ്രത്യേകിച്ച് ഇക്കാലത്ത് എ.ഡി.ബിയുടെ സഹായം തേടാതെ ഒട്ടും നിര്‍വ്വാഹമില്ല. അത് കൊണ്ട് ഖുര്‍ആനിലെ ഒന്നാമത്തെ അദ്ധ്യായത്തില്‍ തന്നെ ഇങ്ങനെയൊരു വിഡ്ഢിത്തം പറഞ്ഞത് ഒട്ടും ശ രിയായില്ല! എന്ന്പറയേണ്ട അവസ്ഥയിലാണിവരുള്ളത്.

എന്നാല്‍ സര്‍വജ്ഞാനിയെന്ന് മുസ്ലിംകള്‍ പറയുന്ന അല്ലാഹുവിന്റെ പ്രസ്താവന ഭോഷ്ക്കായിപ്പോയി എന്ന് പരസ്യമായി പറയാനും വയ്യ! എന്ത് ചെയ്യും? തല പുകഞ്ഞാലോചിച്ച ഇവര്‍ ഒരുസൂത്രം കണ്ടുപിടിച്ചു. സഹായം തേടല്‍ രണ്ട് തരമുണ്ട്. ഒന്ന് മറഞ്ഞ മാര്‍ഗത്തിലൂടെ. രണ്ടാമത്തേത് തെളിഞ്ഞ മാര്‍ഗത്തിലൂടെ. തെളിഞ്ഞ മാര്‍ഗ്ഗത്തിലൂടെ ആരോടും സഹായം തേടാം. മറഞ്ഞ മാര്‍ഗത്തിലൂടെ അല്ലാഹുവിനോട് മാത്രമേ സഹായം തേടാന്‍ പാടുള്ളു. ഇതാണ് അല്ലാഹു പറഞ്ഞതിന്റെ സാരം എന്ന് വിശദീകരിച്ച് രക്ഷപ്പെടാം. ആകാശഭൂമികളുടെ അത്ര വിശാലമായ സ്വര്‍ഗം ഞങ്ങള്‍ക്ക് സ്വന്തമാകും. കാരണം മുസ്ലിംകളിലെ മഹാഭൂരിപക്ഷവും മറഞ്ഞ മാര്‍ഗത്തിലൂടെ സഹായം പ്രതീക്ഷിച്ച് ബദ്രീങ്ങളെയും മുഹ്യിദ്ദീന്‍ ശൈഖിനെയുമൊക്കെ വി ളിച്ച് സഹായം തേടുന്നവരാണ്. ഇത് ശിര്‍ക്കാണെന്ന് അവരെ മനസ്സിലാക്കിക്കാന്‍ ഞങ്ങള്‍ വളരെയേറെ ശ്രമിച്ചു. ശിര്‍ക്ക് നീ പൊറുക്കാത്ത മഹാപാപമായത് കൊണ്ട് ഇവരൊക്കെ നരകത്തില്‍ പോയാല്‍ നിന്റെ അടിമകളില്‍(അങ്ങനെ പറയുന്നത് ഞങ്ങളുടെ നിര്‍വ്വചന പ്രകാരം ശരിയല്ലെന്നറിയാം, എങ്കിലും നാട്ടുനടപ്പ് അനുസരിച്ച് പറയുകയാണ്) ചെറിയ ന്യൂനപക്ഷമായ ഞങ്ങള്‍ക്ക് മാത്രം സ്വര്‍ഗത്തില്‍ സ്വൈര വിഹാരം നടത്താം! ഇബാദത്തിന് മറഞ്ഞ മാര്‍ഗത്തിലൂടെ ഗുണം ആശിക്കുകയും ദോഷം ഭയപ്പെടുകയും ചെയ്യുക എന്ന സലഫീ സങ്കല്‍പ്പത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവരുടെ ഉള്ളിലിരുപ്പ് ഇങ്ങനെയൊക്കെയായിരിക്കും എന്ന് ഊഹിക്കാനേ നിര്‍വ്വാഹമുള്ളു.

ആരാധനയുടെ ജമാഅത്ത് വീക്ഷണം

ഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് അബുല്‍ അഅ്ലാ മൌദൂദി ജമാഅത്തെ ഇസ്ലാമിക്ക് രൂപം നല്‍കിയതോടെ സലഫികള്‍ ആശയപരമായി ഭിന്നിച്ചു. മുജാഹിദുകളെപ്പോലുള്ള സലഫികള്‍, അവര്‍ ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തുപോയവരാണെന്ന് വാദിച്ചു. ഇബാദത്തിന്റെ അര്‍ഥം മാറ്റി അല്ലാഹു പറയാത്ത പുതിയ തൌഹീദ് സഥാപിക്കാനാണ് ജമാഅത്തും മൌദൂദിയും ശ്രമിച്ചതെന്നാണ് സലഫികളുടെ ആരോപണം. ഇബാദത്തിന് മൌദൂദി ഒരു പുതിയ നിര്‍വചനം കണ്ടുപിടിച്ചു. ഇസ്ലാമിലെ നാലു സാങ്കേതിക പദങ്ങള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം ഇബാദത്ത് സംബന്ധമായ തന്റെ വീക്ഷണങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ് തിട്ടുണ്ട്. അടിമവൃത്തി, ആരാധന, അനുസരണ എന്നീ മൂന്ന് അര്‍ഥങ്ങളും ഇബാദത്തെന്ന വാ ക്ക് ഉള്‍ക്കൊള്ളുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യനെ പടച്ചത് അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണെന്ന് ഖുര്‍ആന്‍ പറഞ്ഞത് സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സലഫികള്‍ക്ക് സാധിക്കുന്നില്ല. അല്ലാഹുവിന് ഇബാദത്തല്ലാത്ത പല പണികളും ഇവിടെ മനുഷ്യര്‍ക്ക് ചെയ്യാനുണ്ടെന്നാണ് അവര്‍ ധരിച്ചു വെച്ചിട്ടുള്ളത്. ഷേവ് ചെ യ്യുന്നതും തുണി ഉടുക്കുന്നതും അടിച്ചുവാരുന്നതും സിന്ദാബാദ് വിളിക്കുന്നതും ഭരിക്കുന്നതുമൊക്കെ എങ്ങനെ ഇബാദത്താകുമെന്ന് ചില സലഫികള്‍ ആവേശപൂര്‍വം ചോദിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഇസ്ലാമായി ജീവിക്കലാണ് അല്ലാഹുവിനുള്ള ഇബാദത്ത്. അതിന് വലിയ നിര്‍വചനമൊന്നും ആവശ്യമില്ല. എന്താണ് ഇസ്ലാമാകുക എന്നതിന്റെ അര്‍ഥം? അല്ലാഹുവിന്റെ ഇച്ഛക്ക് സമ്പൂര്‍ണമായുളള സമര്‍പ്പണമാണത്. സവിനയം, സഹര്‍ഷം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് അല്ലാഹുവിന്ന് കീഴടങ്ങി ജീവിക്കുന്നതാണ് ഇബാദത്ത്. ഇത് മനസ്സിലാക്കുന്നതില്‍ മൌദൂദിയേക്കാള്‍ അബദ്ധം പിണഞ്ഞിട്ടുള്ളത് സലഫികള്‍ക്കാണ്. അല്ലാഹുവിന്റെ വിധികളില്‍ ഫര്‍ളായതും സുന്നത്തായതും ഹലാലായതും ഒക്കെയുണ്ട്. അത്പോലെ വിലക്കുകളില്‍ ഹറാമും കറാഹത്തും തുടങ്ങി പല ഗ്രേഡുകളുമുണ്ട്. ഇതൊക്കെ അനുസരിച്ച് ജീവിക്കുന്നതേ ഇബാദത്താവുകയുള്ളൂ. ഇബാദത്തില്‍ അനുസരണയും വിധേയത്വവുമൊക്കെ വേണം. ഇതില്ലാതെ മനുഷ്യ പ്രവര്‍ത്തനം ഒന്നും ഇബാദത്താവുകയില്ല.

കറാമത്ത് ഇഷ്ടാനുസരണം

പ്രവാചകന്മാരുടെ ഉദ്ദേശ്യത്തിനും ഇച്ഛക്കുമനുസരിച്ച് മുഅ്ജിസത്തുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതുപോലെ ഔലിയാക്കളുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്തുകളും പ്രകടിപ്പിക്കാന്‍ കഴിയും. ഇതിന് നിരവധി തെളിവുകളുണ്ട്. നാം നേരത്തെ വിവരിച്ച ബഹു. ജുറൈജ്(റ)ന്റെ സംഭവം ഇതിനു മികച്ച തെളിവാണ്. ബുഖാരിയും മുസ്ലിമും റിപ്പോര്‍ ട്ടു ചെയ്ത ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള് ഇബ്നുഹജര്‍(റ) പറയുന്നു. “ഈ ഹദീസ് ഔലിയാക്കളുടെ കറാമത്ത് സ്ഥാപിക്കുന്നതിനും അത് അവരുടെ ഉദ്ദേശ്യമനുസരിച്ച് ഉണ്ടാകുമെന് സ്ഥിരീകരിക്കുന്നതിനും തെളിവാണ്” ഫത്ഹുല്‍ബാരി 6/383 നോക്കുക. ഇതേ ആശയം ഇമാം നവവി(റ) തന്റെ ശര്‍ഹു മുസ്ലിം 6/108ലും ഇമാം ഖസ്ത്വല്ലാനി തന്റെ ഇര്‍ശാദുസ്സാരി 5/412ലും ഇമാം ബദ്റുദ്ദീനുല്‍ ഐനി തന്റെ ഉംദതുല്‍ ഖാരി 16/31ലും പറഞ്ഞിട്ടുണ്ട്. ഔലിയാക്കളുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്ത് പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് ഹാശിയത്തുല്‍ ബന്നാനി 2/430ലും ഇമാം റംലി(റ) തന്റെ ഫതാവാ 4/382ലും ഹാശിയതുല്‍ അത്ത്വാറില്‍ 2/481ലും തഫ്സീര്‍ റൂഹുല്‍ബയാന്‍ 6/351ലും പറഞ്ഞിട്ടുണ്ട്. ഇമാം ബുഖാരി(റ) റിപ്പോര്‍ട്ടുചെയ്യുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക. നബി(സ്വ) പറഞ്ഞു. “അല്ലാഹു പറഞ്ഞിരിക്കുന്നു. ഫര്‍ളായ ഇബാദത്തുകള്‍ക്കു പുറമെ സുന്നത്തായ അമലുകള്‍ ചെയ്തു എന്റെ അടിമകള്‍ എന്നിലേക്ക് അടുക്കുകയും ഞാനവനെ സ്നേഹിക്കുകയും ചെയ്യും. അങ്ങനെ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും നടക്കുന്ന കാലും പിടിക്കുന്ന കയ്യും ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാനത് അവന് കൊടുക്കും. അവന്‍ കാവലാവശ്യപ്പെട്ടാല്‍ ഞാനവന് കാവല്‍ നല്‍കും” (ബുഖാരി 2/963).

അല്ലാഹു -നൽകുമെന്ന് ,കൊടുക്കുമെന്ന് വഹാബി [നൽകാൻ, കൊടുക്കാൻ] സമ്മതിക്കില്ല!.

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള്ബ്നുഹജര്‍(റ) പറയുന്നു. അവന്റെ കയ്യും കാലും ചെവിയും ഒക്കെ അല്ലാഹു ആകുമെന്നു പറഞ്ഞതുകൊണ്ട് വിവക്ഷ, അവന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും അവന്റെ കാഴ്ചയിലും കേള്‍വിയിലുമൊക്കെ ഞാനവനെ പ്രത്യേകമായി സഹായിക്കുകയും അവന്റെ ആവശ്യങ്ങള്‍ ധൃതഗതിയില്‍ ഞാന്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും എന്നാണ്’ (ഫത്ഹുല്‍ ബാരി 11/344).

ഈ ഹദീസിന്റെ യാഥാര്‍ഥ്യം ഗ്രഹിച്ചാല്‍ ഔലിയാക്കള്‍ക്ക് അവരുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്തുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് വ്യക്തമാകും.

വഹാബികളുടെ താത്വികാചാര്യൻ ഇബ്നു തൈമിയ്യക്ക് പോലും - ഈ വിഷയത്തിൽ അടിയറവ് പറയേണ്ടി വന്നു!.
കറാമത്തുകൾ വലിയ്യിന്റെ ആവശ്യാനുസൃതം  ഉണ്ടാകുന്നതാണ് .
ومما  ينبغي ان يعرف ان الكرامات قد تكون بحسب حاجة الرجال  ( فتاوي ابن تيمية ١١/١٥٧)
ഫതാവ ഇബ്നു തീമിയ്യ   വാ : 11 പേ : 157
ആരൊക്കെപ്പറഞ്ഞാലും വേണ്ടില്ലാ, വഹാബി പിടിച്ച മുയലിന് മൂന്ന് കൊമ്പ്!......

ദുആ- പ്രാർത്ഥന-വിളി - ആരാധന

ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ട്!. അതിങ്ങനെയാണ്:
പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30). അല്ലാഹു അല്ലാത്തവരോട് നടത്തുന്ന സഹായാര്‍ത്ഥന പിന്നെ ഏതര്‍ത്ഥത്തിലാണ് പ്രാര്‍ത്ഥനയാവുക?


എല്ലാ ദുആയും  ആരാധന എന്നാണോ? ഒരിക്കലുമല്ല. കാരണം, ' എന്റെ ജനതയെ രാവും പകലും ഞാൻ  [ദുആ]വിളിച്ചു.'-



 قَالَ رَ‌بِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارً‌ا ﴿نوح :٥﴾



എന്ന് മഹാനായ നൂഹ് നബി(അ) പറഞ്ഞത് സൂറത്ത് നൂഹ് അഞ്ചാം വചനത്തിൽ പറഞ്ഞിടുണ്ട്.ദുആ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ,തല കറങ്ങുന്ന വഹാബിക്കുണ്ടോ ഇത് വല്ലതും തിരിയുന്നു!.
ഇനി മരണപ്പെട്ടവയെ വിളിക്കൽ ആരാധനയാണ് എന്നാണോ ? ആവാൻ തരമില്ല. കാരണം,മഹാനായ ഇബ്രാഹിം നബി(അ) യോട് ജീവൻ പോയ പക്ഷികളെ വിളിക്കാൻ അള്ളാഹു നിർദ്ദേശിച്ചു.

അല്ലാഹു പറയുന്നു :

وَإِذْ قَالَ إِبْرَ‌اهِيمُ رَ‌بِّ أَرِ‌نِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْ‌بَعَةً مِّنَ الطَّيْرِ‌ فَصُرْ‌هُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّـهَ عَزِيزٌ حَكِيمٌ ﴿البقرة:٢٦٠﴾

എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്‌) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക.(അൽ ബഖറ:261)

മരണപ്പെട്ടുപോയ ഒരു വ്യക്തിയെ വിളിക്കലാണോ ആരാധന? ആവാൻ തരമില്ല.കാരണം നബി(സ) ബദർ യുദ്ദം കഴിഞ്ഞ ശേഷം ശത്രുപക്ഷത്തു നിന്ന് കൊല്ലപ്പെട്ട പ്രധാനികളായ അബുജഹ്ൽ,ഉത്ത്ബത്ത് ,ശൈബത്, തുടങ്ങിയവരെ വിളിച്ച സംസാരിച്ച സംഭവം ബുഖാരിയിലു൦ മറ്റുമുണ്ട്.

ഇനി മരണപ്പെട്ടുപോയ ഒരു വ്യക്തിയെ വിളിക്കലാണോ ആരാധന? ആവാൻ തരമില്ല.കാരണം ബിലാലുബ്നുഹാരിസ്(റ) എന്നാ സ്വഹാബീവര്യൻ നബി(സ) യുടെ വഫാത്തിനു ശേഷം മഴക്കുവേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കാൻ നബി(സ) യോട് ആവശ്യപ്പെട്ടതും നബി(സ) സ്വപ്നത്തിലൂടെ അദ്ദേഹത്തിനു മറുവടി നല്കിയതും പ്രബലമായ പരമ്പരയിലുടെ സ്ഥിരപ്പെട്ടതാണ്. അതെ പോലെ മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നുഉമർ (റ) തന്റെ കാലു കൊച്ചിയപ്പോൾ നബി(സ) യെ വിളിച്ചു സഹായം തേടിയതും പ്രബലമായി വന്നിടുണ്ട്.


ഇനി പുത്തൻവാദികൾ പറയുന്നത് പോലെ അഭൗതികമായ മാർഗത്തിലുടെ മഹാന്മാരെ വിളിക്കുന്നത് അവർക്കുള്ള ആരാധനയാണ് എന്നാണോ? ഒരിക്കലുമല്ല.കാരണം,ബിലാലുബ്നുഹാരിസ് (റ) ന്റെ സംഭവത്തിലും ഉമർ(റ) സാരിയ(റ) വിളിച്ച സംഭവത്തിലും അബ്ദുല്ലഹിബ്നു ഉമർ(റ) യുടെ സംഭവത്തിലും അതാണല്ലോ ഉള്ളത്.

NB :ഓരോന്നിനും ,ഓരോ മൗലവിക്കും- തോന്നുന്ന ,അർത്ഥവും വിശധീകരണവും നൽകൽ - വഹാബികളിലും സമാന സ്വഭാവക്കാരിലും  മാത്രം കണ്ടു വരുന്ന പ്രത്യേക രോഗമാണ്!. ഇവർ പറയുന്ന അർത്ഥവും വ്യാഖ്യാനങ്ങളും, ഇവരുടെ തന്നെ - മറ്റ് ഗ്രൂപ്പിലെ മൗലവിമാർ [കൂടെക്കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ !]പോലും അംഗീകരിക്കുന്നില്ല!.എന്നിട്ടല്ലേ മുസ്ലിംകൾ അംഗീകരിക്കൽ!

Monday, 28 August 2017

കറാമത്തും തെറ്റിദ്ധരിപ്പിക്കലും

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരില്‍ നിന്നു പ്രകടമാകുന്ന പതിവിനു വിപരീതമായ സംഭവ ങ്ങളാണ് കറാമത്ത്. കേവലം അത്ഭുതങ്ങള്‍ എന്നു വ്യാഖ്യാനിച്ചു കറാമതിന്റെ പേരില്‍ പലതരം ചൂഷണങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. കറാമതുമായി ബന്ധപ്പെട്ടു ചില തെറ്റിധാര ണകള്‍ നിലവിലുണ്ട്. അവ തിരുത്താത്ത കാലത്തോളം ഇപ്പേരില്‍ നടക്കുന്ന ചൂഷ ണങ്ങ ള്‍ക്ക് അറുതിവരുത്താനാവില്ല.

കറാമത് സത്യമാണെന്നു വിശുദ്ധ ഖാര്‍ആന്റെ സാക്ഷ്യമുണ്ട്. മഹത്തുക്കളുടെ എണ്ണമറ്റ കറാമതുകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അതു പോലെ ചരിത്രപരമായി അനിഷേധ്യമായ സാക്ഷ്യം കറാമതിന്റെ കാര്യത്തില്‍ ഉണ്ട്. അതിനാല്‍ കറാമത് നിഷേധം ബിദ്അതാ കുന്നു. മുഅ്തസിലതിന്റെ അന്ധവിശ്വാസങ്ങളില്‍ പെട്ടതാണു കറാമത് നിഷേധം.

കറാമത് നിഷേധത്തിനു തുല്യം തന്നെയാണു കറാമതിന്റെ പേരിലുള്ള ചൂഷണവും. വ്യാജ ശയ്ഖുമാരും ത്വരീഖതുകാരും കറാമതെന്ന പേരില്‍ ചില അത്ഭുതങ്ങള്‍ കാണിച്ചു ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. സത്യത്തില്‍ ത്വരീഖതില്‍ കറാമത്തിനു പറ യത്തക്ക സ്ഥാനമൊന്നുമില്ല. കറാമതു കാണിക്കാത്തതു കൊണ്ടു ഒരാള്‍ ശയ്ഖ് ആകാ തെ വരില്ല. കറാമത് കൊണ്ടു മാത്രം ഒരാള്‍ ശയ്ഖാവുകയുമില്ല. കറാമതുമായി ബന്ധ പ്പെട്ടു നിലനില്‍ക്കുന്ന ചില ധാരണകള്‍ തിരുത്തിയാല്‍ ഇക്കാര്യം നമുക്കു ബോധ്യമാകും.

വലിയ്യാകുന്നതിന്റെ ആദ്യത്തെയും അവസാനത്തെയും മാനദണ്ഡം കറാമതാണെന്ന ധാ രണ തെറ്റാണ്. ഇക്കാരണത്താല്‍ ഏതെങ്കിലും തന്ത്ര-കുതന്ത്രങ്ങള്‍ കാണിച്ചു വിലായത്ത് വാദിക്കാന്‍ വ്യാജന്മാര്‍ മെനക്കെടുന്നു. ഈ ധാരണ തെറ്റാണ്. ഇമാം ഖുശയ്രി(റ) രേഖപ്പെടുത്തുന്നതു കാണുക: “ഒരു വലിയ്യിനു പ്രകടമായ കറാമത് ഇല്ലാതെ പോകുന്നു വെന്നത് അദ്ദേഹത്തിന്റെ വിലായതിനു യാതൊരു ഭംഗവും വരുത്തുന്നതല്ല. ഇക്കാര്യത്തി ല്‍ നബിമാര്‍ നേരെ മറിച്ചാകുന്നു. അവര്‍ക്കു തങ്ങളുടെ നുബുവ്വത് ബോധ്യപ്പെടുത്താന്‍ മുഅ്ജിസത് അനിവാര്യമാണ്. കാരണം, നബിമാര്‍ സൃഷ്ടികള്‍ക്കു മൊത്തം നിയോഗിത രാണ്. നബിമാരെ അറിയല്‍ സൃഷ്ടികള്‍ക്ക് ആവശ്യമാണ്. അതിനു മുഅ്ജിസത് വേണം. എന്നാല്‍ ഒരാള്‍ വലിയ്യാണെന്നതു ജനങ്ങള്‍ക്കെന്നല്ല അദ്ദേഹത്തിനു സ്വയം തന്നെ അിറ യല്‍ നിര്‍ബന്ധമില്ല”(രിസാല: 159, ജാമിഉല്‍ ഉസ്വൂല്‍: 277).

ഈ പറഞ്ഞതിലൂടെ ഇമാം ഖുശയ്രി(റ) രണ്ടു ധാരണകള്‍ തിരുത്തുന്നു. ഒന്ന് – കറാമത് വിലായതിനു മാനദണ്ഡമല്ല. രണ്ടാമത്തെത്, കറാമത് മുഅ്ജിസതുപോലെയാണെന്ന വാദം ശരിയല്ല. ഇത്തരമൊരു വാദത്തിന്റെ പിന്‍ബലത്താലാണു പലരും തങ്ങള്‍ക്ക് വിലായതു ണ്ടെന്നതിനു തെളിവെന്നോണം അത്ഭുതകൃത്യങ്ങള്‍ പ്രകടമാക്കി സാധാരണക്കാരെ വഞ്ചി ക്കുന്നത്. ഇമാം ഇബ്നുഹജറില്‍ ഹയ്തമി(റ) നല്‍കിയ മറുപടി കാണുക: “കറാമതുള്ള ഔലിയാഅ് അത് ഇല്ലാത്തവരെക്കാള്‍ ശ്രേഷ്ടരാണെന്നു നിരുപാധികം പറയാന്‍ പറ്റില്ല. ചിലപ്പോള്‍ കറാമത് ആത്മീയമായ ‘ഹിമ്മത്, യഖീന്‍’ എന്നീ ആശയങ്ങള്‍ വേണ്ടത്ര ഉറക്കാത്തതിനാല്‍ പ്രകടമാകുന്നതാണ്. ആത്മീയരംഗത്തു സാഹിദി (ഭൌതിക പരിത്യാ ഗി)നെക്കാള്‍ ഉയര്‍ന്ന പദവി ഉള്ളവനാണ് ആരിഫ്. പക്ഷേ, കറാമത് ചിലപ്പോള്‍ ആരി ഫിന് ഉണ്ടാകണമെന്നില്ല. സാഹിദിന് ഉണ്ടാകുന്നതുമാണ്. ഇതുകൊണ്ടു വ്യക്തമാകുന്നതു മഹത്വത്തിന്റെ അളവുകോലാക്കാന്‍ കറാമത് പറ്റില്ല എന്നാണ്. മഹത്വം അളക്കേണ്ടത് അ ല്ലാഹുവിലുള്ള മഅ്രിഫത്, യഖീന്‍ എന്നിവയുടെ ശക്തി-ദുര്‍ബലത വെച്ചാണ്” (ഫതാ വാ: 219).

കഴിയുമെങ്കില്‍ കറാമത് പ്രകടിപ്പിക്കാതിരിക്കലാണു വലിയ്യിന്റെ കടമ. ഇബ്നു ഹജറില്‍ ഹയ്തമി(റ) പറയുന്നു: “കറാമതും മുഅ്ജിസതും തമ്മിലുള്ള അന്തരത്തില്‍ പെട്ടതാണു, മുഅ്ജിസത് വെളിവാക്കല്‍ നബിമാര്‍ക്കും കറാമത്ത് അത്യന്താപേക്ഷിത ഘട്ടങ്ങളിലല്ലാ തെ വെളിവാക്കാതിരിക്കല്‍ വലിയ്യിനും നിര്‍ബന്ധമാണെന്നത്” ഫതാവല്‍ ഹദീസിയ്യ: 216).

അബൂഅലിയ്യുറൂദബാരി(റ) പറയുന്നതു കാണുക: “നബിമാര്‍ക്കു മുഅ്ജിസത് വെളിവാ ല്‍ അല്ലാഹു ഫര്‍ള്വാക്കിയതു പോലെ ഔലിയാഇനു കറാമത് മറച്ചുവെക്കല്‍ അല്ലാഹു ഫര്‍ള്വാക്കിയിരിക്കുന്നു. ജനങ്ങള്‍ അവ കാരണം ചൂഷണം ചെയ്യപ്പെടാതിരിക്കാനാണിത്” (ജാമിഅ്:277).

കറാമതിന്റെ പ്രകടനപരത വരുത്തുന്ന അപകടങ്ങളെക്കുറിച്ചു പണ്ഢിതന്മാര്‍ മുന്നറിയിപ്പു തരുന്നുണ്ട്. കാണിക്കുന്ന അത്ഭുതങ്ങള്‍ നോക്കി ആളെ വിലയിരുത്താതെ ആളെ നോക്കി അത്ഭുതങ്ങള്‍ വിലയിരുത്തണം. അത്ഭുതം ആര് പ്രകടിപ്പിക്കുന്നു എന്നതാണു പ്രധാനം. ആളെ നോക്കി വേണം കറാമതാണോ അല്ലേ എന്നു തീരുമാനിക്കാന്‍. ഇമാം ഖുശയ്രി(റ) കറാമതിനെ നിര്‍വചിക്കുന്നതു കാണുക: “കറാമത് പതിവിനു വിപരീതമാ യതാവല്‍ നിര്‍ബന്ധമാണ്. അതുപോലെ വിലായതിന്റെ ഗുണങ്ങള്‍ മേളിച്ചവനില്‍ നിന്നു പ്രകടമാകലും നിര്‍ബന്ധമാകുന്നു” (രിസാല: 158).

ഇമാം ഹയ്തമി(റ)പറയുന്നു: “അല്ലാഹുവിന്റെയും പടപ്പുകളുടെയും കടമകള്‍ പാലി ക്കുന്ന സ്വാലിഹായ ഒരാളില്‍ നിന്നു വെളിപ്പെടുന്ന അത്ഭുത കൃത്യങ്ങളാകുന്നു കറാമത്” (ഫതാവാ: 216).

അബൂഉസ്മാന്‍(റ) പറയുന്നു: “ഉത്തമമായ രഹസ്യ ജീവിതത്തിന്റെ ഉടമയ്ക്കു പ്രകടമാ കുന്ന അത്ഭുതങ്ങളാകുന്നു കറാമത്” (ജാമിഉല്‍ ഉസ്വൂല്‍: 276).

ഒരു കൃത്യം കറാമതാകണമെങ്കില്‍ അതു സംഭവിച്ചത് അര്‍ഹനില്‍ നിന്നാണോ എന്നു നോക്കണമെന്നു ഈ വീക്ഷണങ്ങളില്‍ നിന്നു  മനസ്സിലായി. ഇതനുസരിച്ച് ഔലിയാഅ് അല്ലാത്തവരില്‍ നിന്നും കറാമതുപോലെ തോന്നിക്കുന്ന അത്ഭുതങ്ങള്‍ പ്രകടമാകാം. അ ങ്ങനെ പ്രകടമാകുന്ന പക്ഷം അത് പ്രകടിപ്പിച്ചവന്‍ വലിയ്യാകില്ലെന്നുകൂടി ഗ്രഹിക്കാം. ഇമാം ള്വിയാഉദ്ദീ(റ)ന്റെ വരികള്‍ കാണുക: “പതിവിനു വിപരീതമായ അത്ഭുത കൃത്യങ്ങള്‍ നല്ല നടപ്പും വിശ്വാസവും ഇല്ലാത്തവനില്‍ നിന്നു പ്രകടമായാല്‍ അതു കറാമതല്ല ഇസ്തിദ്റാജ് (ഇരയിട്ടു പിടിക്കുന്ന സൂത്രം) ആണ്” (ജാമിഅ്: 276).

“ജനങ്ങളോടും അല്ലാഹുവിനോടുമുള്ള ബാധ്യതകള്‍ നിറവേറ്റിപ്പോരുന്ന നല്ല മനുഷ്യന്റെ പക്കല്‍ നിന്നല്ലാതെ അത്ഭുതകൃത്യങ്ങള്‍ പ്രകടമായാല്‍ ഒന്നുകില്‍ അതു സിഹ്റ് (മാ രണം) അല്ലെങ്കില്‍ ‘ഇസ്തിദ്റാജ്’ ആകുന്നു” (ഫതാവാ: 216).

ഈ പറഞ്ഞതില്‍ നിന്നും അനര്‍ഹരുടെ അത്ഭുതകൃത്യങ്ങള്‍ കൊണ്ടുള്ള പ്രകടനം അപ്ര സക്തമാണെന്നു വരുന്നു. ഈ വിധം ചൂഷണം നടക്കുമെന്നതിനാലാണു കറാമതിനെ മുഅ്ജിസതുപോലെ വിലായതിന്റെ പ്രമാണമാക്കാതെ മാറ്റിവെച്ചത്. മുഅ്ജിസത് ഖണ്ഠി തമായി നബിത്വത്തിനെ സ്ഥാപിക്കുന്നതാണ്. അതേസമയം കറാമത് അതു പ്രകടമാക്കു ന്നവന്‍ ഖണ്ഠിതമായും വലിയ്യാണെന്നു വരുത്തുന്നില്ല. ഇക്കാര്യം ഇബ്നുഹജറില്‍ ഹയ് തമി(റ) അടക്കം എല്ലാ പണ്ഢിതന്മാരും വ്യക്തമാക്കിട്ടുണ്ട്.

ത്വരീഖതിന്റെ പേരില്‍ ഇന്നു ചൂഷണങ്ങള്‍ ഏറെയും കറാമതിന്റെ പേരുപറഞ്ഞാണ്. തങ്ങളുടെ ശയ്ഖുമാരുടെ കഥകള്‍ അവതരിപ്പിച്ചാണു ത്വരീഖതില്‍ മുരീദുമാരെ ആകര്‍ഷി ക്കുന്നത്. കേവലം ഒരു വലിയ്യിനു തന്നെ കറാമത് മാനദണ്ഡമാക്കി വിലായത് വാദിക്കാനാ വില്ലെങ്കില്‍ എങ്ങനെയാണു ത്വരീഖതിന്റെ ശയ്ഖിന് ഇതും പറഞ്ഞു രംഗത്തെത്താനാ വുക?. അതുകൊണ്ട് ഇത്തരക്കാര്‍ വ്യാജന്മാരാണെന്നതിന്റെ മികച്ച തെളിവാണ് ഇത്തരം കറാമതു കഥകള്‍ എന്നു മനസ്സിലാക്കുക.

കഠിന പ്രയത്നം വഴി അത്ഭുതകൃത്യങ്ങള്‍ പലതും കാണിച്ചവരെക്കുറിച്ചു ചരിത്രത്തില്‍ ഉണ്ട്. ഇബ്നു ഹജറില്‍ ഹയ്തമി(റ) ഫതാവായില്‍ ഇത്തരം അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബറാഹിമത് വിഭാഗം ഇക്കൂട്ടത്തില്‍ പെട്ടവരായിരുന്നു. അന്തരീക്ഷത്തിലൂടെ പറക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നുവത്രെ (ഫതാവാ: 217). അത്ഭുതകൃത്യങ്ങള്‍ കണ്ടു പല രും ഇവരില്‍ വിശ്വസിച്ചതായും രേഖയുണ്ട്.

ശരീഅത്തനുസൃത ജീവിതം നയിക്കാത്തയാള്‍ എന്ത് അത്ഭുതങ്ങള്‍ കാണിച്ചാലും അംഗീകരിക്കാനാവില്ല. പിശാചിന്റെ സ്വാധീനത്താല്‍ ചെയ്യുന്നതാകും അവ. മന്ത്രത്താലും മാര ണത്താലും ഇങ്ങനെ പലതും പ്രകടമാക്കാന്‍ കഴിയും. ദജ്ജാല്‍ കാണിക്കുന്ന മഹാത്ഭുത ങ്ങള്‍ ആര്‍ക്കാണറിയാത്തത്. മരിച്ചവനെ ജീവിപ്പിക്കല്‍, മഴ പെയ്യിക്കല്‍ തുടങ്ങിയ കൃത്യ ങ്ങള്‍ അവന്‍ ചെയ്യുമെന്നു സ്വഹീഹായ ഹദീസുകളില്‍ വന്നതാണ്. അതേസമയം ഈസാ നബി(അ)മും ഇബ്റാഹീം നബി(അ)മും മരിച്ചയാള്‍ക്കു ജീവന്‍ നല്‍കിയിരുന്ന തായി ഖുര്‍ആന്‍ പറയുന്നുണ്ട്. അതു അംഗീകരിക്കുന്നത് അവര്‍ പ്രവാചകന്മാരായതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് ഒരു കാര്യം നാം ഉറപ്പിക്കുക. ശരീഅത്തനുസരിച്ചുള്ള ജീവിതമാണു പ്രധാനം. അതില്ലാത്തവന്റെ അത്ഭുതങ്ങള്‍ അനര്‍ഥങ്ങള്‍ ആകുന്നു. ത്വരീ ഖതിന്റെ ചരിത്രത്തിലെ അതികായനായ അബൂയസീദ്(റ) പറഞ്ഞതാണ് ഈ വിഷയ ത്തിലെ അവസാന വാക്ക്. മൂസബ്ന്‍ ഈസാ(റ) തന്റെ പിതാവിനെ ഉദ്ധരിച്ചു പറയുന്നു: “അബൂ യസീദുല്‍ബിസ്ത്വാമി(റ) പറഞ്ഞു: “വാനലോകത്തുകൂടെ പറക്കുന്ന ഒരു വ്യ ക്തിയെ കണ്ടെന്നു കരുതി ചതിയില്‍ പെട്ടുപോകരുത്. അവന്‍ ദീനീവിധികള്‍ എങ്ങനെ പാലിക്കുന്നുവെന്നും ശരീഅതിനെ ഏതുവിധം മുറുകെ പിടിക്കുന്നുവെന്നും നോക്കുക. എന്നിട്ടു മാത്രം വിശ്വസിക്കുക” (രിസാല:14).

ഇതുപോലെ മറ്റു പല സ്വൂഫീ മഹാന്മാരും പറഞ്ഞതായി കാണാം. ഇതില്‍ നിന്നു മന സ്സിലാക്കാനാകുന്നതു കറാമതിന്റെ പിന്‍ബലത്താല്‍ ത്വരീഖത് സ്ഥാപിതമാകില്ല എന്നാണ്. അതുകൊണ്ട് അത്ഭുതകൃത്യങ്ങള്‍ കാണിക്കുന്നുവെന്ന ന്യായം പറഞ്ഞു ഒരാളെ ശയ്ഖാ യി അവതരിപ്പിക്കാന്‍ യാതൊരു പഴുതുമില്ല.

ത്വരീഖതിനും ശയ്ഖാവലിന്നും കറാമത് ന്യായീകരണമല്ലെന്ന വാദത്തെയും ചിലര്‍ ചൂഷണം ചെയ്തു വരുന്നുണ്ട്. യാതൊരു അത്ഭുതങ്ങളും കാട്ടാനാകാത്തതില്‍ തെറ്റി ല്ലെന്ന ന്യായം പറഞ്ഞും ഇവര്‍ കള്ളശയ്ഖ് ചമയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാണ്ഢിത്യവും അവബധവുമുള്ള ഉഖ്റവിയായ പണ്ഢിതരുമായി ബന്ധമുള്ളവര്‍ക്കേ ചതിയില്‍ നിന്നും രക്ഷ നേടാനാകൂ. ആഖിബത് നന്നാകാന്‍ പ്രാര്‍ഥനാ നിരതരാവുക.

ഏറ്റവും വലിയ കറാമത്ത് ദീനീ ഖിദ്മതുകളില്‍ മുഴുകലാകുന്നു. വെള്ളത്തിനു മുകളിലൂടെ നടക്കുക, അന്തരീക്ഷത്തിലൂടെ പറക്കുക, രോഗം വേണ്ടെന്നു പറയുമ്പോള്‍ ശിഫയാകുക തുടങ്ങിയ കറാമതുകളേക്കാള്‍ വലുത് ആയുസ്സ് മുഴുവനും ദീനീ വിജ്ഞാനത്തിലും പ്രചാരണത്തിലും മറ്റു ഇബാദത്തുകളിലും മുഴുകി ബറകത്തുള്ളതാവാന്‍ തൌഫീഖ് ലഭിക്കുക എന്ന കറാമതാണ്.  കാരണം മുമ്പുദ്ധരിച്ച അത്ഭുത സിദ്ധികള്‍ കറാമതില്ലാത്തവരില്‍ നിന്നും സംഭവിക്കാം.  അതിനെ ബാത്വിലാക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കുകയും ചെയ്യും. രണ്ടാമതു പറഞ്ഞ കറാമത് അല്ലാഹുവിന്റെ പ്രത്യേക തൌഫീഖ് ലഭിച്ചവര്‍ക്കല്ലാതെ സാധ്യമല്ല. അതിനോട് തുല്യമായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും ആവില്ല.  സ്വഹാബികളില്‍ പലരില്‍ നിന്നും സാധാരണക്കാര്‍ക്ക് അത്ഭുതമായി തോന്നുന്ന കാര്യങ്ങള്‍ വിരളമായിട്ടാണ് സംഭവിച്ചത്. നാല് മദ്ഹബിന്റെ ഇമാമുകളുടെയും സ്ഥിതികള്‍ ഇതു തന്നെ

ഇസ്തിഗാസ - ചില ചോദ്യങ്ങൾ

വഹ്ഹാബി : അല്ലാഹു അല്ലാത്തവരെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്തിക്കുന്നു .അത് ശിർക്കല്ലേ ???

സുന്നി : നിങ്ങള്‍ തെറ്റിദ്ദരിച്ചതാണ് .സങ്കേതികാര്‍ത്ഥത്തിലുള്ള
പ്രാര്‍ത്ഥന സുന്നികള്‍ നടത്താറില്ല. സഹായം തേടാറുണ്ട് ( ഇസ്തിഗാസ) അതിനെ [അല്ലാഹുവിനോട് നടത്തുന്ന ] പ്രാർത്ഥന എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതാണ്.

വഹ്ഹാബി : ഇസ്തിഗാസ എന്ന് ദുആക്കു നിങ്ങള്‍ പേര്‍ ഇട്ടതെല്ലേ ???

സുന്നി : നിങ്ങള്‍ക്കു ഇതുരണ്ടും മനസ്സിലാക്കുന്നതില്‍ അബദ്ധം സംഭവിച്ചു ഞാന്‍ വിശദീഗരിക്കാം
الدعاء هوالعبادة പ്രാര്‍ത്ഥന അതാണ്‌ ആരാധന എന്ന് പുത്തന്‍ വാദികള്‍ അര്‍ത്ഥം വെക്കും പോലെ അല്ല ഹദീസിന്‍റെ ശരിയായ വിവക്ഷ
قال الطيبي: أتي بضمير الفصل والخبر المعرّف باللاّم ليدلّ علي الحصر وانّ العبادة ليست غير الدّعاء ലാമുകൊണ്ട് മഅരിഫത്താക്കിയ ഖബറും(هو) ഫസലിന്റെ ളമീറും നബി(സ) ഇബാദത്ത് ദുആ മാത്രമാണ് എന്നര്‍ത്ഥം ലബിക്കനുമാണ് (العبادة )
ഇസ്തിഗാസ സഹായം തേടുക എന്നാണു ഇതിനര്‍ത്ഥം അംബിയാക്കള്‍ മുഅജിസത്ത് കൊണ്ടും ഔലിയാക്കള്‍ കറാമത്ത് കൊണ്ടും ജീവിതകാലത്തോ മരണശേശമോ സഹായിക്കും എന്നവിശ്വാസത്തോടെ സഹായം തേടുന്നതിനാണ് സാങ്കെതിക തലത്തില്‍ ഇസ്ത്തിഗാസ എന്ന് പറയുന്നത്

വഹ്ഹാബി :: മക്ക മുശ്രികീങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചു കൊണ്ടാണല്ലോ
അവര്‍ വിളിച്ചത് അല്ലാഹു പറയുന്നത് . ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്ച്ചയായും അവര് പറയും: അല്ലാഹു എന്ന്. ..നീ പറയുക: എങ്കില് അല്ലാഹുവിന് പുറമെ നിങ്ങള് വിളിച്ച് പ്രാര്ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള് ചിന്തിച്ച് നോക്കിയിട്ടുണ്ടോ?

സുന്നി :: ഈ ആയത്തില്‍ വിശ്വസിച്ചു എന്നില്ല അവര്‍ പറയും എന്നേ ഉള്ളൂ അവര്‍ പറയും എന്നാല്‍ വിശ്വസിച്ചു എന്നാകില്ലല്ലോ . കാഫിറൂന്‍ സൂറത്ത്‌ അതുവെക്തമാക്കുന്നു
وانّ المساجد لله فلا تدعو مع الله احدا വഹ്ഹാബി : അപ്പോള്‍ സൂറത്ത് ജിന്ന് 18 ല്‍

പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനോടപ്പം ആരെയും വിളിച്ചുപ്രാര്‍ത്തിക്കരുത് എന്നല്ലേ അപ്പോള്‍ അദു ശിര്‍ക്കല്ലേ ????

സുന്നി:: പ്രാര്‍ത്തിക്കുക എന്നു നിങ്ങള്‍ പറയുന്ന പദം അല്ല ഇവിടെപ്രദാനം സൂറത്ത് ജിന്ന് 18 ല്‍ അല്ലാഹുവോട്‌ കൂടെ ഒരാളെയും ആരാധിക്കരുത് മറ്റൊരു ഇലാഹിനെ വിളിക്കരുത്‌ എന്നാണു അതിനര്‍ത്ഥം

വഹ്ഹാബി :: അതുനിങ്ങള്‍ പറയുന്നതെല്ലേ ??


اي فلا تعبدوا معه عيره സുന്നി ::: ഒരിക്കലും അല്ല ഇമാം മാവര്‍ദി (റ) എഴുതുന്നു അള്ളാഹു വിനോട് കൂടെ മറ്റൊരാളെയും ആരാധിക്കരുത് എന്നര്‍ത്ഥം >>>ബൈളാവിയിലുംകാണാം


വഹ്ഹാബി :: അല്ലാഹുവിനെ അല്ലാതെ മറ്റാരെയും വിളിക്കരുത്‌ എന്നല്ലേ നിങ്ങള്‍ മുഹയുദ്ദീന്‍ ശൈഖിനെ വിളിക്കുന്നത് ശിര്‍ക്കല്ലേ ???

സുന്നി


വിളിക്കല്‍ കൊണ്ട് ശിര്‍ക്കാകും എന്നില്ലല്ലോ അങ്ങിനെ ആണെങ്ങ്കില്‍ قال ربّ انّي دعوت قومي ليل ونهارا
എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു എന്ന മഹാനായ നൂഹു നബി (അ) സൂറത്ത്‌ നൂഹില്‍ പറഞ്ഞിട്ടുണ്ട്
നൂഹു നബി (അ) ശിര്‍ക്ക് ചെയ്ത' ആളാവില്ലെ ...ഇനി മരണപ്പെട്ട വസ്ത്തുക്കളെ വിളിക്കല്‍ ശിര്‍ക്കാകാന്‍ തരമില്ല കാരണം മഹാനായ ഇബ്രാഹീം നബി (അ) മിനോട് ചത്ത പക്ഷികളെ വിളിക്കാന്‍ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ട്
വഹ്ഹാബി :: സുന്നികള്‍ കുതുബിയ്യത്തില്‍ മുഹയ്ദ്ദീന്‍ ശൈഖിനെ വിളിച്ചു സഹായം ചോദിക്കുന്നുണ്ടല്ലോ അദ്ദേഹത്തോട്‌ സഹായം തേടാന്‍ അദ്ദേഹം കല്പ്പിച്ചിട്ടുണ്ടോ ??

സുന്നി ::: ഉണ്ട് ;;; ശൈഖ് അബ്ദുല്‍ ഖാസിം ബസ്സാര്‍ (റ) ശൈഖ് ജീലാനി (റ) വിനെ ഉദ്ദരിച്ചു പറയുന്നു
عن الشيج ابي القا سم البزّار قال :سمعت سيّدى الشيج محي الدّين عبدالقادر (ر) يقول :من استغاث بي فى كربة كشفت عنه ومن ناذاني باسمي في شدّة فرّجت عنه (بهجة الاسرار:102)
ശൈഖ് ജീലാനി (റ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു വിഷമഘട്ടത്തില്‍ വല്ലവനും എന്നോട് സഹായം തേടിയാല്‍ അവന്‍റെ വിഷമം ഞാന്‍ അകറ്റും വിബല്‍ ഘട്ടത്തില്‍ വല്ലവനും എന്‍റെ നാമം വിളിച്ചാല്‍ അവന്‍റെ പ്രയാസം ഞാന്‍ അകറ്റും( ബഹ്ജത്തുല്‍ അസരാര്‍ 102)
വഹ്ഹാബി :; വിദൂരത്തുനിന്ന് കേള്‍ക്കുക എന്നത്‌ അല്ലാഹുവിന്‍റെ വിശേഷണം അല്ലെ സ്രഷ്ട്ടികള്‍ ഒരാള്‍ കേള്‍ക്കും എന്നത് ആ സ്രഷ്ട്ടിയെ അല്ലാഹുവില്‍ പങ്കാളിയാക്കല്‍ അല്ലെ

സുന്നി :: വിദൂരത്തു നിന്ന് സൊയം കേള്‍ക്കുക എന്നതാണ് അല്ലാഹുവിന്‍റെ വിശേഷണം അപ്രകാരം ഒരു സ്രഷ്ട്ടി കേള്‍ക്കുമെന്ന് വിശ്വസിക്കുന്നത് ശിര്‍ക്ക് തന്നെ യാണ് .വിദൂരത്തുള്ളത് കേള്‍ക്കാനും കാണാനും വാസനിക്കാനും പ്രവാചകന്‍ മാര്‍ക്കും ഔലിയാക്കള്‍ക്കും സാധിക്കുമെന്നതിനു ധാരാളം തെളിവുകള്‍ ഉണ്ട്..


വഹ്ഹാബി ::: അഭൗതിക മാര്‍ഗത്തില്‍ മഹാന്മാരെ വിളിക്കല്‍ അവര്‍ക്കുള്ള ആരാധനയല്ലേ അത് ശിര്‍ക്കല്ലേ ???

സുന്നി ::: ഒരിക്കലും അല്ല മദീനയില്‍ നിന്ന് എത്രയോ കിലോ മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന നഹാവന്ദ്‌ എന്ന സ്ഥലത്തുള്ള തന്‍റെ സൈനിയത്തെ മദീനയിലെ മിന്ബറില്‍ വെച്ച് മഹാനായ ഉമര്‍ (റ) സൈനിയത്തിലെ കാപ്റ്റന്‍ സാരിയ (റ) കാണുകയും വിളിച്ചു മലയോടു ചാരിനിന്നു യുദ്ദം ചെയ്ത് തന്‍റെ സൈനിയത്തിനു വിജയം നേടിക്കൊടുത്ത് എന്നെ സഹായിക്കണമെന്ന് ആവിശ്യപ്പെടുകയുമാണ് ഇവിടെ ഉമര്‍ (റ) ചെയ്തത് സാരിയ (റ) വിളി കേള്‍ക്കുകയും ഉമര്‍ (റ) പറഞ്ഞ പോലെ ചെയ്തപ്പോള്‍ മുസ്ലിമീങ്ങള്‍ വിജയം വരിക്കുകയും ചെയ്തത്''''അബൗധിക മാര്‍ഗത്തില്‍ വിളിക്കല്‍ കൊണ്ട് ശിര്‍ക്കാഗുമെന്ഘില്‍ ഇദും ശിര്‍ക്കാണെന്ന് പറയേണ്ടി വരില്ലേ

വഹ്ഹാബി:: ഇസ്തിഗാസക്ക് ഖുര്‍ആനില്‍ നിന്ന് വല്ല തെളിവും ഉണ്ടോ??

സുന്നി : ഉണ്ട് സൂറത്ത് മാഇദ 55..56..ആയത്തുകള്‍ ഇസ്തിഗാസക്ക്

انّما وليّكم الله ور سوله والّذين امنوا يقيمون الصلاة ويؤتون الزكوة وهم راكعون
ومن يتولّ الله ورسوله والّذين امنوا فانّ حزب الله هم الغالبون നിക്ഷയം അല്ലാഹുവും അവന്‍റെ റസൂലും താഴ്മയുല്ലവരായികൊണ്ട്
നിസ്ക്കാരം മുറപോലെ നിര്‍വഹിക്കുകയും സക്കാത്ത്‌ നല്‍കുന്ന സത്യവിശ്വാസികളും മാത്രമാണ് നിങ്ങളുടെ സഹായികള്‍ വല്ലവനും അല്ലാഹുവെയും റസൂലിനെയും അവന്‍റെ സത്യ വിശ്വാസികളെയും സഹായികളായി സ്വീഗരിക്കുന്നു വെങ്കില്‍ (അവര്‍ അല്ലാഹുവിന്റെ പാര്‍ട്ടിയാകുന്നു ) തീര്‍ച്ചയായും അല്ലാഹുവിന്‍റെ പാര്‍ട്ടി തന്നെ വിജയം നേടുന്നവര്‍
ഈ സൂക്ത്തത്തില ;;; വലിയ്യ്‌ ;;; എന്ന പദത്തിനര്‍ത്തം സഹായിക്കുന്നവന്‍ എന്നാണെന്ന് ഇമാം റാസി (റ) മറ്റും
പ്രസ്താവിച്ചിട്ടുണ്ട്

വഹ്ഹാബി :; ഈ ആയത്ത് റസൂലിന്റെ ജീവിത കാലത്ത്‌ ചോദിക്കാന്‍ അല്ലാഹു

പറഞ്ഞതെല്ലേ ??? സുന്നി ::: ഈ ആയത്തിന്‍റെ തഫ്സീറില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഉള്‍പ്പെടുമെന്ന് മുഫസ്സിറുകള്‍ വെക്തമാക്കിട്ടുണ്ട് മഹാനായ അബൂഹയ്യാന്‍ (റ) ഹസ്സന്‍ (റ) ഉദ്ദരിച്ചു എഴുതുന്നു
وظاهر قوله ( والّّذين امنوا) عموم من امن من مضى منهم ومن بقي قا له الحسن (البحر المحيط 4\461)
വിശ്വസിച്ചവരും എന്ന പരാമര്‍ശത്തില്‍ നിന്നു വെക്തമാകുന്നു കഴിഞ്ഞു പോയവരും ശേഷിച്ചവരും എല്ലാം അതില്‍ ഉള്‍പ്പെടുമെന്നാണ് മഹാനായ ഹസ്സന്‍ (റ) പ്രസ്ഥാവിച്ചത് ഇതേ ആശയം ഇമാം റാസി (റ) യുടെ തഫ്സീറിലും കാണാം 12/25

വഹ്ഹാബി :: നീചോദിക്കുകയനെങ്ങില്‍ അല്ലാഹുവോട് ചോതിക്കുക നീ സഹായം തെടുകയാനെങ്കില്‍ അല്ലാഹുവോട് സഹായം തേടുക ( തുറമുദി :2440) കാണുന്നല്ലോ ഈ ഹദീസില്‍ മറഞ്ഞതും തെളിഞ്ഞതും ശ്രഷ്ടികളുടെ കഴിവിനതീതവും അതീതമല്ലാത്തതും എല്ലാം അല്ലാഹു വോട് ചോതിക്കണമെന്നാണല്ലോ പഠിപ്പിക്കുന്നത്???

സുന്നി ::: ഹദീസിന്‍റെ ബാക്കി ബാഗം കൂടി നോക്കിയാല്‍ ഇക്കാര്യം വെക്ത്തമാകുന്നതാണ് അപ്പോള്‍ അല്ലാഹു നല്‍കുന്ന സഹായമെന്ന നിലക്ക് ബൌദ്ധിക മായ കാര്യങ്ങള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത് ഈഹദീസിനെധിരല്ലാത്ത പ്പോലെ അതെ വീക്ഷണത്തില്‍ മഹാന്മാരോട് നടത്തുന്ന ഇസ്ത്തിഗാസയും ഹദീസിനെതിരല്ല അഭൌതികമായ കാര്യങ്ങള്‍ അല്ലാഹു അല്ലാത്തവരോട് ചോതിക്കാമെന്നറിക്കുന്ന തെളിവുകളും ഉണ്ടല്ലോ എന്നിരിക്കെ ഒന്നിനെ കൊള്ളുകയും മറ്റേതിനെ തള്ളുകയും ചെയ്യുന്നത് തികച്ചും അന്യ യംഅല്ലെ ഹദീസിന്‍റെ പൂര്‍ണ രൂപം ഇങ്ങിനെ ആണ്
عن ابن عيّاس قال : كنت خلف رسول الله (ص) يوم فقال يا علام انّي اعلّمك كامات احفظا الله يحفظك احفظ الله تجده تجاهك اذا سألت فسأل الله واذا استعنت فستعن باالله واعلم: انّ الامّة لو اجتمعت على ان ينفعوك ببشيئ لم ينفعوك الاّ بشيئ قد كتبه الله لك ولو احتمعوا على أن يضرّوك بشيئ لم يضرّوك الاّ بشيئ قد كتبه الله عليك رفعت الاقلاموجفّت الصّحف(جامع الترمدي:2440)
ഇബ്നു അബ്ബാസ്‌ (റ) നിവേദനം ഒരു ദിവസം ഞാന്‍ നബി (സ) യുടെ പിന്നിലുണ്ടായിരുന്നു അപ്പോള്‍ നബി (സ )എന്നോട് പറഞ്ഞു മോനേ നിനക്ക് ചില കാര്യങ്ങള്‍ പറഞ്ഞു തരാം നീ അല്ലാഹുവെ സൂക്ഷിക്കുക അപ്പോള്‍ അല്ലാഹു നിന്നെയും സൂക്ഷിക്കും നീ അല്ലാഹുവെ സൂക്ഷിക്കുക എന്നാല്‍ അല്ലാഹുവെ നിന്‍റെ മുമ്പില്‍ നിനക്കെത്തിക്കാനാകും നീ ചോദിക്കുകയാനെങ്ങ്കില്‍ അല്ലാഹുവോട്‌ ചോദിക്കുക നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവോട്‌ സഹായം തേടുക നീ അറിയുക സമുദായം മുഴുവന്‍ നിനക്കൊരു ഉപകാരം ചെയ്യാന്‍ വിചാരിച്ചാല്‍ അല്ലാഹു നിനക്ക് കണക്കാക്കിയ ഉപകാരമാല്ലാതെ അവര്‍ക്ക് നിനക്ക് ചെയ്തു തരാന്‍ കഴിയില്ല സമുദായം മുഴുവന്‍ നിനക്കൊരു ഉപദ്രവം ചെയ്യാന്‍ വിചാരിച്ചാല്‍ അള്ളാഹു കണക്കാക്കിയ ഉപദ്രവമാല്ലാതെ നിനക്കേല്‍പ്പിക്കാന്‍ അവര്‍ക്കാവില്ല പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകള്‍ വെറ്റിപ്പോകുകയും ചെയ്തിരിക്കുന്നു (എല്ലാം തീരുമാനിച്ചു കഴിഞ്ഞു എന്നര്‍ത്ഥം )

വഹ്ഹാബി :: നബി(സ) കാലത്ത് ആരെങ്കിലും നബിയുടെ കബറിനരിഗില്‍ വന്നു ഇസ്തിഗാസ നടത്തിയതിനു വല്ല തെളിവും ഉണ്ടോ ???

സുന്നി ::: ഒരുപാടുണ്ട്... ഹദീസ്‌ പണ്ഡിതന്‍ ഇബ്നു അബീശൈബ (റ) (ഹി 159-325)
മുസ്വന്നിഫില്‍ രേഗപ്പെടുത്തുന്നു
عن مالك قال : اصاب النّاس قحط في زمنٍ عمر فجاء رجل الي قبر النّبي (ص) فقال:يا رسول الله استسق لاامّتك فانّهم قد هلكوا فأتي الرّجل في المنامي فقيل له : ائت عمر فأقرئه السّلام واخبره انّكم مستسقون فقل له :عليك الكيس عليك الكيس فأتى عمر فأخبره فبقى عمر ثمّ قال يا ربّي لاآلو الآّ ماعجزت عنه (مصنّف أبي شيبة12/32)
മാലിക്‌ (റ) വില്‍ നിന്ന് നിവേതനം അവര്‍ പറയുന്നു .ഉമര്‍ (റ) വിന്‍റെ കാലത്ത്‌ കഠിനമായ വരള്‍ച്ച ബാധിച്ചു അന്ന് ഒരാള്‍ നബി (സ) യുടെ കബറിനരികില്‍ വന്നു ഇപ്രകാരം പറഞ്ഞു അല്ലാഹുവിന്‍റെ റസൂലേ അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവോട്‌ മഴയ്ക്ക് വേണ്ടി പ്രാര്‍ത്തിക്കുക നിക്ഷയം അവര്‍ നശിച്ചിരിക്കുന്നു പിന്നീ ട്സ്വോ പ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ ബന്ധപ്പെട്ട് ഇപ്രകാരം നിര്‍ ദേശിച്ചു നീ ഉമര്‍ (റ) സമീപിച്ചു എന്‍റെ സലാം പറയുക അവര്‍ക്ക് മഴ ലഭിക്കുമെന്നും ഭരണത്തിന്‍റെ കടുപ്പം കുറക്കണമെന്നും ഉമര്‍(റ) വിനോട് പറയുകയും ചെയ്യുക ആ വെക്ത്തി ഉടന്‍ ഉമര്‍(റ) സമീപിച്ചു പ്രസ്ത്തുത സംഭവം വിവരിച്ചപ്പോള്‍ ഉമര്‍ (റ) കരഞ്ഞു കൊണ്ട പറഞ്ഞു എന്‍റെ രക്ഷിതാവേ എനിക്ക് സാധിക്കാത്തതിലല്ലാതെ ഞാന്‍ വീഴ്ച വരുത്തി ട്ടില്ല

വഹ്ഹാബി :: അത് ഏതോ ഒരാള്‍ സ്വപ്നം കണ്ടതെല്ലേ ???


സുന്നി ::: നബി (സ) യുടെ കബറി നരികില്‍ വന്നു മഴ ആവിഷ്യ പ്പെട്ടാത് ബിലാലുബ്നു ഹാരിസ്‌ (റ) എന്ന് പേരായ സഹാബിയാനെന്നു ലോക ചരിത്ര പണ്ഡിതന്‍ സൈഫ്‌ (റ) .;ഫുതുഹ് ;; എന്ന ഗ്രന്തത്തില്‍ രേഗപ്പെടുത്തിയദായി ഇബ്നുഹജര്‍ (റ)
ഫതുഹുല്‍ ബാരിയിലും അല്ലാമ ഇബ്നു കസീര്‍ അല്‍ബിദായത്തുവന്നിഹായയിലും മറ്റും പ്രസ്ത്താവിച്ചിട്ടുണ്ട്

വഹ്ഹാബി :: സ്വപ്നം കണ്ടത്‌ ദീനില്‍ തെളിവല്ല എന്നല്ലേ പണ്ഡിത മതം ???

സുന്നി :::: ഈ സംഭവത്തില്‍ ബിലാലുബ്നു ഹാരിസ്‌ (റ) നബി (സ) യെ കണ്ടത് മാത്രമാണ് അതല്ല നാം രേഖയായി സ്വീകരിക്കുന്നത് ...ഉമര്‍ (റ) അന്നുണ്ടായിരുന്നു
സഹാബത്തും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അംഗീകരിച്ചതാണ് നമ്മുടെ രേഖ
അദ്ദേഹം ഉമര്‍ (റ) സമീപിച്ചതും സംഭവിച്ച കാര്യങ്ങള്‍ ഉമര്‍(റ) ധരിപ്പിച്ചതും
സ്വപ്നത്തില്‍ അല്ല ഉയര്‍ച്ചയില്‍ തന്നെയാണ് മഹാനായ ഹദീസ് പണ്ഡിതന്‍ അബ്ദുര്‍റസാഖ് (റ) രേഗപ്പെടുത്തിയ ഇങ്ങിനെ യാണ്
فانطلق الرّجل حتى أتى عمر فقال : استأذنو الرّسول رسول الله (ص) قال:فسمعه عمر فقال: من هذا المفترى على رسول الله (ص) فقال: لا تعجل عليّ يا أمير المؤمنين فأخبره الخبر فبقى عمر
അങ്ങിനെ അദ്ദേഹം ഉമര്‍ (റ ) വിന്‍റെ അടുത്തെത്തി ഇപ്രകാരം പറഞ്ഞു അല്ലാഹുവിന്‍റെ റസൂലിന്റെ ദൂതനുവേണ്ടി നിങ്ങള്‍ സമ്മതം വാങ്ങൂ ഇദു കേട്ട ഉമര്‍ (റ ) ചോദിച്ചു അല്ലാഹുവിന്‍റെ റസൂലിന്റെ മേല്‍ കള്ളത്തരം നിര്‍മിച്ചു പറയുന്നതാരാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞു അമീറുല്‍ മുഅമ്നീന്‍ എന്‍റെ മേല്‍നിങ്ങള്‍ ധ്ര്‍തി കാണിക്കരുത് .ഉമര്‍(റ) വിനോട് വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഉമര്‍ (റ) കരഞ്ഞുപോയി (മുസന്നിഫ്‌ 4914)

വഹ്ഹാബി::: നബി (സ ) പ്രചോധനം നല്‍കിയ ഒന്നാണോ ഇസ്ത്തിഗാസ ??

സുന്നി .::: തീര്‍ച്ചയായും ആണ് നബി (സ) പറയുന്നു
ان سيّد ولد اد م
ഞാന്‍ ആദം സന്തതികളുടെ അഭയ കേന്ദ്രമാണ് ബഹു ബൂരിബാഗം പണ്ഡിതരും സയ്യിദ്‌ എന്ന അറബി പദത്തിന് നല്‍കിയ അര്‍ത്ഥം അഭയകേന്ദ്രം എന്നാണു ഇമാം നവവി (റ) എഴുതുന്നു
قال الهرويّ :السيّد هو الذى يفوق قومه في الخير وقال غيره هو الذى يفزع اليه فى النّوائب وشدائد فيقوم بأمرهم ويتحمّل عنهم مكارههم ويدفعنا عنهم (شرح المسلم473\8)
ഹറവി (റ) പറയുന്നു നന്മയില്‍ സമൂഹത്തിന്‍റെ മുന്‍ നിരയില്‍ നില്‍ക്കുന്ന ആളാണ്‌ ..സയ്യിദ്‌ .. മറ്റു പണ്ഡിതര്‍ പറയുന്നു വിപല്‍ ഗട്ടങ്ങളിലും പ്രതിസന്തികളിലും അഭയം തേടപ്പെടുന്ന ആളാണ്‌ ..സയ്യിദ്‌ .. അവരുടെ കാര്യങ്ങള്‍ നിറവേറ്റുകയുംഅവരുടെ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും തട്ടി ദൂരെയാക്കുകയും ചെയ്യും (ശര്‍ഹു മുസ്ലിം 8/437)

കറാമത്ത്- ഖുർആനിൽ ,ഹദീസിൽ


ഔലിയാക്കളിൽ നിന്നുണ്ടാകുന്ന അമാനുഷിക സിദ്ധികൾക്കാണ് കറാമത്തുകൾ എന്ന് പറയുന്നത്.

ഇസ്ലാമിക പ്രമാണങ്ങളിലെ കറാമത്തുകൾ പരിശോധിക്കാം

കറാമത്തുകള്‍ ഖുര്‍ആനില്‍:
പരിശുദ്ധ ഖുര്‍ആനില്‍ ഔലിയാക്കള്‍ക്ക് കറാമത്ത് സ്ഥിരീകരിക്കുന്ന സൂക്തങ്ങളുണ്ട്. ഗുഹാവാസികളുടെ (അസ്വ്ഹാബുല്‍ കഹ്ഫ്) കഥ അതില്‍ പെട്ടതാണ്. വിപത്തുകളില്‍ നിന്നൊക്കെ സുരക്ഷിതരായി മുന്നൂറ്റി ഒമ്പത് കൊല്ലക്കാലം അവരതില്‍ ജീവനോടെ ഉറങ്ങിക്കഴിഞ്ഞു. വെയിലിന്റെ ചൂടില്‍ നിന്ന് അല്ലാഹു അവര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടായിരുന്നു. ഖുര്‍ആന്‍ അവരുടെ അവസ്ഥകള്‍ വിവരിക്കുകയുണ്ടായി: സൂര്യന്‍ ഉദിച്ചുയര്‍ന്നാല്‍ അവരുടെ ഗുഹ വിട്ട് വലതുഭാഗത്തേക്ക് തിരിയുന്നതായി നിനക്ക് കാണാം. അസ്തമിക്കാന്‍ പോകുമ്പോഴാകട്ടെ, ഗുഹാവാസികളെ അത് ഇടതുഭാഗത്താക്കി മാറ്റും… അവര്‍ ഉണര്‍ന്നു കിടക്കുന്നവരാണെന്നാണ് നീ വിചാരിക്കുക(2), യഥാര്‍ഥത്തില്‍ നിദ്രയിലാണവര്‍. ഇടതുഭാഗത്തേക്കും വലതുഭാഗത്തേക്കും ഇടക്കിടെ അവരെ നാം തിരിച്ചുകിടത്തും.(3) അവരുടെ നായ ഗുഹാമുഖത്തുതന്നെ കൈപരത്തി കിടക്കുന്നുണ്ട്… ആ ഗുഹയിലവര്‍ മൂന്നൂറ്റി ഒമ്പത് വര്‍ഷം താമസിച്ചു.(4) ഗുഹാവാസികളുടെ ഇക്കഥ സുപ്രസിദ്ധമാണല്ലോ.
മര്‍യം ബീവി(റ) ഈത്തപ്പന കുലുക്കിയതും കറാമത്തിനുള്ള ഖുര്‍ആനിക പ്രമാണമാണ്. ഉണങ്ങിയ ഈന്തത്തടിയാണവര്‍ കുലുക്കിയത്. തല്‍ക്ഷണമത് പച്ച പിടിച്ചതാവുകയും പഴുത്ത് പാകമായ പഴം വീഴ്ത്തിക്കൊടുക്കുകയും ചെയ്തു. അത്, ഈത്തപ്പഴത്തിന്റെ സീസണ്‍ അല്ലായിരുന്നുതാനും. അല്ലാഹു നിര്‍ദേശിച്ചു: ആ ഈന്തത്തടി പിടിച്ചുകുലുക്കുക, എങ്കില്‍ നിങ്ങള്‍ക്കത് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരുന്നതാണ്.
സകരിയ്യാ നബി(അ)യുടെ അനുഭവം ഖുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. മര്‍യം ബീവി(അ) ധ്യാനനിമഗ്നയായിരിക്കുന്ന മുറിയിലേക്ക് സകരിയ്യാ നബി കടന്നുചെല്ലുമ്പോഴെല്ലാം അവിടെ അപൂര്‍വ ഭക്ഷ്യവസ്തുക്കളുണ്ടായിരുന്നു. സകരിയ്യാ നബിയല്ലാതെ മറ്റാരും അങ്ങോട്ട് കടന്നുചെല്ലാറില്ലതാനും. സ്വാഭാവികമായും അദ്ദേഹം ചോദിക്കും, മര്‍യമേ, ഇതെവിടന്നാണ് കിട്ടിയത്? ബീവിയുടെ പ്രതികരണം: അല്ലാഹുവിങ്കല്‍ നിന്ന്. ഖുര്‍ആന്‍ വിവരിക്കുന്നത് നോക്കുക: ആരാധനാമുറിയില്‍ മര്‍യം ബീവിയുടെയരികിലേക്ക് സകരിയ്യാ നബി പ്രവേശിക്കുമ്പോഴെല്ലാം അവിടെ ഭക്ഷ്യവസ്തുക്കളുണ്ടാകും. മര്‍യമേ, ഇത് നിനക്കെവിടെ നിന്ന് കിട്ടി എന്ന് ചോദിക്കുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്ന് എന്നായിരിക്കും മറുപടി.
സുലൈമാന്‍ നബി(അ)-ആസ്വഫുബ്‌നു ബര്‍ഖിയാ സംഭവം. ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും പക്ഷമനുസരിച്ച് ആസ്വഫ് എന്ന വലിയ്യാണതിലെ കഥാപാത്രം. ഖുര്‍ആന്‍ പ്രസ്താവിച്ചു: കിതാബില്‍ നിന്നുള്ള വിജ്ഞാനമുണ്ടായിരുന്ന ഒരാള്‍ (ആസ്വഫ്) പ്രതികരിച്ചു: കണ്ണടച്ചു തുറക്കും മുമ്പ് ബില്‍ഖീസിന്റെ സിംഹാസനം ഞാന്‍ താങ്കള്‍ക്ക് കൊണ്ടുവന്നുതരാം.(4) അങ്ങനെ കണ്ണിമക്കുന്നതിനിടയില്‍ (സെകന്റ് നേരം കൊണ്ട്) യമനില്‍ നിന്ന് ഫലസ്ഥീനിലേക്ക് ആസ്വഫ് ബില്‍ഖീസിന്റെ സിംഹാസനം കൊണ്ടുപോയി.
ഹദീസുകളിലെ കറാമത്തുകള്‍:
ഇനി കുറ്റമറ്റ നബിവചനങ്ങളിലും കറാമത്തുകളുടെ സത്യസന്ധതക്കും അസ്തിത്വത്തിനും നിരവധി തെളിവുകള്‍ കാണുവാന്‍ സാധിക്കുന്നതാണ്. ആരാധനാനിമഗ്നനായിക്കഴിഞ്ഞിരുന്ന ജുറൈജിന്റെ കഥ അവയില്‍ സുപ്രധാനമാണ്. തൊട്ടിലില്‍ കിടക്കുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞ് അദ്ദേഹത്തോട് സംസാരിച്ചതാണ് സംഭവം. ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഹദീസാണ് അത്.
തൊട്ടിലില്‍ സംസാരിച്ച മറ്റൊരു കുട്ടിയുടെ കഥയും കറാമത്തിന് തെളിവാണ്.(1) യാത്രാമധ്യേ ഒരു ഗുഹയില്‍ അഭയം തേടിയ മൂന്നു പേരുടെ കഥയുണ്ട്. അവരതില്‍ പ്രവേശിച്ച ശേഷം വലിയൊരു പാറക്കല്ല് ഉരുണ്ടുവന്നുവീണ് ഗുഹാമുഖം അടച്ചുകളയുകയുണ്ടായി. പിന്നീട് ആ പാറ നീങ്ങി ഗുഹ തുറന്നു. ഈ സംഭവം ബുഖാരിയിലും മുസ്‌ലിമിലും ഉള്ളതാണ്.(2) ഒരു പശുവിന്റെ ചരിത്രവും പ്രമാണങ്ങളിലുണ്ട്. അത് തന്റെ യജമാനനോട് സംസാരിച്ചതാണ് സംഭവം. കുറ്റമറ്റതും സുപ്രസിദ്ധവുമായ ഹദീസിലുള്ളതാണത്.(
ഇനി സ്വഹാബത്തിന്റെ ചരിത്രം പരിശോധിച്ചു നോക്കിയാല്‍ ധാരാളം കറാമത്ത് സംഭവങ്ങള്‍ അവരില്‍ നിന്നുദ്ധരിക്കപ്പെട്ടതായി കാണാന്‍ കഴിയും. ഹ. അബൂബക്ര്‍ സ്വിദ്ദീഖ്(റ)വിന്റെയടുത്ത് അതിഥികള്‍ വന്നപ്പോഴുണ്ടായ സംഭവം അതില്‍ പെട്ടതാണ്. വിരുന്നുകാരെത്തിയപ്പോള്‍ സ്വിദ്ദീഖ്(റ)വിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ഭക്ഷണം വര്‍ധിച്ചുവരികയാണുണ്ടായത്. ആഹരിച്ചു കഴിഞ്ഞ ശേഷം, നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഭക്ഷണം കൂടുതല്‍ കാണപ്പെടുകയായിരുന്നു. ഈ സംഭവം സ്വഹീഹായ ഹദീസിലുള്ളതും ഇമാം ബുഖാരി(റ) ഉദ്ധരിച്ചതുമാകുന്നു.(1) രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) മദീനയിലെ മിമ്പറില്‍ കയറി നിന്ന് സേനാനായകനെ വിളിച്ച്, ഹേ സാരിയ, പര്‍വതത്തില്‍ കയറി രക്ഷപ്പെടുക എന്നാഹ്വാനം ചെയ്തതും കറാമത്തുതന്നെ. അത് ഹസന്‍ ആയ ഹദീസിലുള്ളതാണ്.(2) തന്റെ സമീപത്തേക്കുവന്ന ഒരു വ്യക്തിയോട് അന്യസ്ത്രീയെ നോക്കിയത് ഹ. ഉസ്മാനു ബ്‌നു അഫ്ഫാന്‍(റ) തുറന്നുപറഞ്ഞ ഹദീസും കറാമത്തിന് തെളിവു തന്നെ.
ഹ. അലിയ്യുബ്‌നു അബീഥാലിബ്(റ) മരിച്ചവരുടെ സംസാരം കേട്ട സംഭവമുണ്ട്. ഇമാം ബൈഹഖി(റ) അതുദ്ധരിച്ചിരിക്കുന്നു.(4) അബ്ബാദുബ്‌നു ബിശ്‌റ്, ഉസൈദുബ്‌നു ഹുളൈര്‍(റ) എന്നീ രണ്ടു സ്വഹാബികള്‍ ഇരുട്ടുള്ള ഒരു രാത്രി നബിസന്നിധിയില്‍ നിന്ന് മടങ്ങി പോയപ്പോള്‍ അവരുടെ വടി പ്രകാശിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അതും സ്വഹീഹായ ഹദീസ് തന്നെ. ബുഖാരി ആ ചരിത്രം ഉദ്ധരിച്ചിരിക്കുന്നു.
ഹ. ഖുബൈബിന്റെ അത്ഭുതസിദ്ധി പ്രസിദ്ധമാണ്. ബന്ധനസ്ഥനായിരുന്ന അദ്ദേഹത്തിന്റെ കൈയില്‍ അസമയത്ത് മുന്തിരിക്കുല കാണപ്പെടുകയായിരുന്നു. കുറ്റമറ്റ ഹദീസാണത്.(1) ഹ. സഅ്ദുബ്‌നു അബീവഖ്ഖാസ്വിന്റെയും സഈദുബ്‌നു സൈദി(റ)ന്റെയും ഒരത്ഭുതവൃത്താന്തമുണ്ട്. അവരില്‍ ഓരോരുത്തരും തനിക്കെതിരെ വ്യാജം പറഞ്ഞ വ്യക്തിക്ക് പ്രതികൂലമായി പ്രാര്‍ഥിക്കുകയായിരുന്നു. ആ ദുആക്ക് ഉത്തരം ലഭിക്കുകയും ചെയ്തു. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചതാണിത്.
ഹ. അലാഉബ്‌നുല്‍ ഹള്‌റമി(റ)(1) തന്റെ കുതിരപ്പുറത്ത് സമുദ്രം മുറിച്ചുകടക്കുകയും(2) അദ്ദേഹത്തിന്റെ ദുആ മൂലം വെള്ളം ഉറവയെടുക്കുകയും ചെയ്ത സംഭവം ഇബ്‌നുസഅ്ദ് ഥബഖാത്തില്‍ ഉദ്ധരിച്ചതാണ്.(3) ഹ. ഖാലിദുബ്‌നുല്‍ വലീദ്(റ) ബോധപൂര്‍വം സ്വന്തമായി വിഷം കുടിച്ച അത്ഭുതകൃത്യവും ഉണ്ടായതാണല്ലോ. ബൈഹഖി, അബൂനുഐം, ഥബ്‌റാനി, ഇബ്‌നുസഅ്ദ് എന്നിവര്‍ സ്വഹീഹായ നിവേദക ശൃംഖലയോടെ ഉദ്ധരിച്ചതാണത്.(4) ഒരിക്കല്‍ ഹംസത്തുബ്‌നുല്‍ അസ്‌ലമി(റ) എന്ന സ്വഹാബിയുടെ കൈവിരലുകള്‍ പ്രകാശിക്കുകയുണ്ടായി. അന്ധകാരനിബിഡമായ ഒരു രാത്രിയായിരുന്നു അത്. ഇമാം ബുഖാരി താരീഖില്‍ ഈ സംഭവമുദ്ധരിച്ചിട്ടുണ്ട്.(5) ഉമ്മുഐമന്‍ ബീവി(റ)ക്ക് ഹിജ്‌റാ വഴിമധ്യേ അത്യന്തം കഠിനമായ ദാഹമുണ്ടാവുകയും മുകളില്‍ നിന്നിറങ്ങിവന്ന ബക്കറ്റില്‍ നിന്ന് വെള്ളം കുടിച്ച് ദാഹശമനം വരുത്തുകയും ചെയ്തത് അബൂനുഐം ഹില്‍യയിലുദ്ധരിച്ചതാണ്.(1) സ്വഹാബികളിലൊരാള്‍ ഒരു സ്ഥലത്ത് തമ്പ് കെട്ടുകയുണ്ടായി. അത് ഒരു ഖബ്‌റിന്റെ മുകളിലായിരുന്നു. അതിനുള്ളില്‍ നിന്ന് സൂറത്തുല്‍ മുല്‍ക്ക് (തബാറക) ഓതുന്നത് അദ്ദേഹം ശ്രവിച്ചത് ദുര്‍മുദി ഉദ്ധരിച്ചിട്ടുണ്ട്.(2) ഹ. സല്‍മാനുല്‍ ഫാരിസിയും അബുദ്ദര്‍ദാഉം(റ) ഒന്നിച്ച് ഭക്ഷണം കഴിച്ചപ്പോള്‍ പാത്രം തസ്ബീഹ് ചൊല്ലിയതും അവരിരുവരും അത് ശ്രവിച്ചതും അബൂനുഐം നിവേദനം ചെയ്തതാണ്.(3) തിരുമേനി(സ്വ)യുടെ മൗലാ(4) സഫീന(റ)യും സിംഹവുമൊന്നിച്ചുണ്ടായ അത്ഭുത സംഭവം ഇമാം ഹാകിം മുസ്തദ്‌റകിലും അബൂനൂഐം ഹില്‍യയിലും പറഞ്ഞിട്ടുണ്ട്.
തിരുനബി(സ്വ)യുടെ സ്വഹാബികളില്‍ നിന്നുണ്ടായ അത്ഭുതസംഭവ പരമ്പരകളുടെ നീണ്ട നീണ്ട ശൃംഖലയില്‍ നിന്ന് തുച്ഛം മാത്രമാണ് നാമിവിടെ ഉദ്ധരിച്ചത്. താബിഉകളുടെയും തബഉത്താബിഉകളുടെയും കാലം മുതല്‍ ഇന്നുവരെയുള്ള ഒട്ടേറെ ഔലിയാക്കളിലൂടെ ധാര മുറിയാതെ കറാമത്തുകള്‍ സംഭവിക്കുക തന്നെയായിരുന്നു. അവ എണ്ണിക്കണക്കാക്കുക ദുഷ്‌കരവും തിട്ടപ്പെടുത്തുക പ്രയാസപൂര്‍ണവുമായിരിക്കും.(1) ഈ വിഷയകമായി പണ്ഡിതന്മാര്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഔലിയാക്കള്‍ക്ക് കറാമത്തുകള്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കാന്‍ വേണ്ടിത്തന്നെ മഹോന്നതന്മാരായ പണ്ഡിതസാരഥികള്‍ ബൃഹദ് ഗ്രന്ഥങ്ങള്‍ എഴുതിയിരിക്കുന്നു. ചിലരെ താഴെ പറയാം:
ഇമാം ഫഖ്‌റുദ്ദീന്‍ റാസി, അബൂബക്‌രിനില്‍ ബാഖില്ലാനി, ഇമാമുല്‍ ഹറമൈന്‍, അബൂബക്‌രിബ്‌നു ഫൂറക്, ഇമാം ഗസ്സാലി, നാസ്വിറുദ്ദീന്‍ ബൈളാവി, ഹാഫിളുദ്ദീന്‍ അന്നസഫി, താജുദ്ദീനിസ്സുബ്കി, അബൂബക്ര്‍ അല്‍അശ്അരി, അബുല്‍ ഖാസിമില്‍ ഖുശൈരി, ഇമാം നവവി, അബ്ദുല്ലാഹില്‍ യാഫിഈ, യൂസുഫുന്നബ്ഹാനി(റ). ദൃഢവിജ്ഞാനികളായ ഇവരെപ്പോലുള്ള വേറെയും നിരവധി പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിരിക്കുന്നു. അങ്ങനെയത് സുസ്ഥിരവും ദൃഢതരവും ശക്തവും, യാതൊരു സംശയവും തെറ്റിദ്ധാരണവും കടന്നുവരാത്തുതുമായ ഒരു വിജ്ഞാനമായിക്കഴിഞ്ഞിട്ടുണ്ട്.
കറാമത്തുകളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ചിലര്‍ ഇങ്ങനെ ചോദിക്കാം: സ്വഹാബികളുടെ കറാമത്തുകള്‍ കുറേയുണ്ടെങ്കിലും അവരുടെ കാലശേഷം വന്ന ഔലിയാക്കളുടെ കറാമത്തുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറവാകാന്‍ കാരണമെന്താണ്? അല്ലാമ താജുദ്ദീനിസ്സുബ്കി(റ) തന്റെ ഥബഖാത്തില്‍ ഇതിന് മറുപടി പറയുന്നുണ്ട്: ഇമാം അഹ്മദുബ്‌നുല്‍ ഹമ്പലി(റ)നോട് ഇങ്ങനെ ചോദിക്കപ്പെട്ടപ്പോള്‍ നല്‍കിയ മറുപടി തന്നെയാണത്. മഹാന്‍ പ്രതികരിച്ചു: അവരുടേത് പ്രബലമായ ഈമാന്‍ ആയിരുന്നു. അതുകൊണ്ട് കൂടുതല്‍ ശക്തി പ്രദാനം ചെയ്യുന്ന കറാമത്തുകള്‍ അവര്‍ക്കാവശ്യമില്ലായിരുന്നു. പില്‍ക്കാലക്കാരുടെ വിശ്വാസമാകട്ടെ അത്ര പ്രബലമായിരുന്നില്ല. തന്മൂലം കറാമത്തുകള്‍ വഴി അവര്‍ക്ക് പിന്‍ബലം നല്‍കപ്പെടുകയായിരുന്നു.
കറാമത്തുകളിലടങ്ങിയ യുക്തി:
ഇനി ഔലിയാക്കള്‍ മുഖേന അത്ഭുതസിദ്ധികള്‍ പ്രത്യക്ഷീഭവിപ്പിക്കപ്പെടുന്നതിന്റെ തത്ത്വമെന്താണെന്നു നോക്കാം. സാധാരണ നടപടികളെ ഉല്ലംഘിക്കുന്ന-അവക്കെതിരായ-വിവിധ കാര്യങ്ങള്‍ കൊണ്ട് തന്റെ സ്‌നേഹഭാജനങ്ങളും ആത്മമിത്രങ്ങളുമായ ആളുകളെ ആദരിക്കണമെന്നതാണ് അല്ലാഹുവിന്റെ യുക്തി താല്‍പര്യപ്പെടുന്നത്. നിഷ്‌കളങ്ക വിശ്വാസത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പേരില്‍ അവരെ ആദരിക്കുക, അല്ലാഹുവിന്റെ ദീനിനെ സഹായിക്കുന്നതിന്റെയും അതിനു വേണ്ടി ത്യാഗമനുഷ്ഠിക്കുന്നതിന്റെയും പേരില്‍ അവര്‍ക്ക് പിന്‍ബലം നല്‍കുക, പടച്ചവന്റെ മഹച്ഛക്തി പ്രകടമാക്കുക മുതലായവയാണതുകൊണ്ട് ലക്ഷീകരിക്കപ്പെടുന്നത്. സത്യവിശ്വാസികള്‍ക്ക് അവരുടെ ഈമാന്‍ വര്‍ധിച്ചുകിട്ടുന്നതിന് ഇത് സഹായകമാകും; കൂടാതെ പ്രകൃതി നിയമങ്ങളെക്കുറിച്ച മനുഷ്യരുടെ ധാരണ തിരുത്തപ്പെടാനും ഇത് വഴിതെളിക്കുന്നതാണ്-പ്രാപഞ്ചിക നടപടിക്രമങ്ങളും പ്രകൃതിയുടെ നിയമങ്ങളുമൊക്കെ അല്ലാഹുവിന്റെ സൃഷ്ടിപ്പും നിര്‍ണയവുമനുസരിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് സ്വയമേവ ഒരു പ്രതിഫലനവുമുണ്ടാക്കാന്‍ കഴിയുന്നതല്ല. പ്രത്യുത മാധ്യമങ്ങള്‍ ഉണ്ടാകുമ്പോള്‍-അവ നിമിത്തമായല്ല-അവന്‍ ഫലങ്ങള്‍ സൃഷ്ടിക്കുകയാണ്. അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ വിശ്വാസം ഇങ്ങനെയാണല്ലോ.
കറാമത്തുകള്‍ക്കെതിരെ ആക്ഷേപമുന്നയിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെ വാദിക്കാവുന്നതാണ്: സത്യത്തിന് പിന്‍ബലമേകലും അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കലും അസാധാരണ പ്രവര്‍ത്തനങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടല്ലല്ലോ വേണ്ടത്? ബുദ്ധിപരമായ പ്രമാണങ്ങള്‍ നിരത്തിയും സുഗ്രാഹ്യമായ തെളിവു സഹിതവുമല്ലേ അത് നിര്‍വഹിക്കേണ്ടത്? ഈ ചോദ്യത്തിനുള്ള നമ്മുടെ മറുപടിയും ‘അതെ’ എന്നു തന്നെയാണ്. ഇസ്‌ലിമാകാധ്യാപനങ്ങളുടെ പ്രചാരണം ഋജുവായ ചിന്താശേഷിക്ക് പിന്‍ബലം നല്‍കിക്കൊണ്ടും സത്യസന്ധമായ വാചികശൈലിയിലൂടെയും അസത്യവാദികളുടെ നടുവൊടിക്കുന്ന പ്രമാണങ്ങള്‍ മുന്‍നിറുത്തിക്കൊണ്ടും തന്നെയാണ് നിര്‍വഹിക്കേണ്ടത്.
എന്നാല്‍ ജനം പക്ഷപാതവും മത്സരമനഃസ്ഥിതിയുമുള്ളവരാണെങ്കില്‍ പുനരാലോചന ആവശ്യമാണ്. അത്തരം സാഹചര്യങ്ങളില്‍ സാധാരണ നടപടികളെ ഭഞ്ജിച്ചുകളയുന്ന അത്ഭുത സംഭവങ്ങള്‍ അനിവാര്യമായി വന്നേക്കും. തന്റെ അമ്പിയാക്കളെയും മുര്‍സലുകളെയും അമാനുഷികദൃഷ്ടാന്തങ്ങള്‍ നല്‍കി പിന്തുണക്കണമെന്നാണല്ലോ അല്ലാഹുവിന്റെ ഹിക്മത്ത് താല്‍പര്യപ്പെട്ടത്. അവരുടെ സത്യനിഷ്ഠ പ്രകടമാക്കുക, പ്രബോധനകൃത്യത്തില്‍ അവര്‍ക്ക് പിന്‍ബലമേകുക, കൊട്ടിയടക്കപ്പെട്ട മനസ്സുകളെയും ശിലാഹൃദയങ്ങളെയും അവയുടെ പക്ഷപാതിത്വത്തില്‍ നിന്ന് സ്വതന്ത്രമാകാനും ചിന്താശൂന്യതയില്‍ നിന്ന് വിമോചിതമാകാനും പ്രേരിപ്പിക്കുക എന്നിവയാണതിന്റെ ഉദ്ദേശ്യം. അപ്പോഴവ സത്യസന്ധമായി ചിന്തിക്കുകയും അതുവഴി അവിച്ഛേദ്യമായ ദാര്‍ഢ്യത്തിലേക്കും അടിയുറച്ച ഈമാനിലേക്കും ചെന്നെത്തുകയും ചെയ്യുന്നതാണ്.
ഇപ്പറഞ്ഞതില്‍ നിന്ന് ഒരു കാര്യം സ്പഷ്ടമാകും: പ്രവാചകന്മാരുടെ അമാനുഷകൃത്യങ്ങളും ഔലിയാക്കളുടെ അത്ഭുത സംഭവങ്ങളും ചില തത്ത്വങ്ങളിലും ലക്ഷ്യങ്ങളിലും സന്ധിക്കുന്നുണ്ട് എന്നതാണത്. അവ രണ്ടിനുമിടയില്‍ ഒരു വ്യത്യാസമുണ്ടെന്നു മാത്രം-മുഅ്ജിസത്തുകള്‍ അമ്പിയാക്കള്‍ക്ക് മാത്രമേയുണ്ടാകൂ; കറാമത്തുകള്‍ സംഭവിക്കുക ഔലിയാക്കള്‍ക്ക് മാത്രവുമായിരിക്കും. ഓരോ വലിയ്യിന്റെയും കറാമത്ത് അദ്ദേഹത്തിന്റെ നബിയുടെ മുഅ്ജിസത്ത് ആകുന്നു.

മരണപ്പെട്ടവരുടെ കേൾവി നിശേധം നിഫാഖ്-ഇബ്നു തൈമിയ്യ

മരണപ്പെട്ടവർ കേള്‍ക്കുമെന്ന് വിശ്വസിക്കാത്തവൻ മുനാഫിഖ്-
ഇബ്നു തൈമിയ്യ.
(مجموع الفتاوى)
. ﺃﻭ ﺍﻋﺘﻘﺪ ﺃﻥ ﺍﻟﻤﻴﺖ ﻻ ﻳﺴﻤﻊ ﺧﻄﺎﺏ ﺍﻟﺤﻲ; ﻻﻋﺘﻘﺎﺩﻩ ﺃﻥ ﻗﻮﻟﻪ: {ﻓﺈﻧﻚ ﻻ ﺗﺴﻤﻊ ﺍﻟﻤﻮﺗﻰ} ﻳﺪﻝ ﻋﻠﻰ ﺫﻟﻚ. ﺃﻭ ﺍﻋﺘﻘﺪ ﺃﻥ ﺍﻟﻠﻪ ﻻ ﻳﻌﺠﺐ ﻛﻤﺎ ﺍﻋﺘﻘﺪ ﺫﻟﻚ ﺷﺮﻳﺢ; ﻻﻋﺘﻘﺎﺩﻩ ﺃﻥ ﺍﻟﻌﺠﺐ ﺇﻧﻤﺎ ﻳﻜﻮﻥ ﻣﻦ ﺟﻬﻞ ﺍﻟﺴﺒﺐ ﻭﺍﻟﻠﻪ ﻣﻨﺰﻩ ﻋﻦ ﺍﻟﺠﻬﻞ. ﺃﻭ ﺍﻋﺘﻘﺪ ﺃﻥ ﻋﻠﻴﺎ ﺃﻓﻀﻞ ﺍﻟﺼﺤﺎﺑﺔ; ﻻﻋﺘﻘﺎﺩﻩ ﺻﺤﺔ ﺣﺪﻳﺚ ﺍﻟﻄﻴﺮ; ﻭﺃﻥ {ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ: ﺍﻟﻠﻬﻢ ﺍﺋﺘﻨﻲ ﺑﺄﺣﺐ ﺍﻟﺨﻠﻖ ﺇﻟﻴﻚ; ﻳﺄﻛﻞ ﻣﻌﻲ ﻣﻦ ﻫﺬﺍ ﺍﻟﻄﺎﺋﺮ} . ﺃﻭ ﺍﻋﺘﻘﺪ ﺃﻥ ﻣﻦ ﺟﺲ ﻟﻠﻌﺪﻭ ﻭﺃﻋﻠﻤﻬﻢ ﺑﻐﺰﻭ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻬﻮ ﻣﻨﺎﻓﻖ:
മരണപ്പെട്ടവർ കേള്‍ക്കും എന്നത് വിശ്വസിക്കാത്തവൻ മുനാഫിഖാണ്.

അദൃശ്യജ്ഞാനം

മഹാത്മാക്കള്‍ക്ക് അദൃശ്യ ജ്ഞാനമുണ്ടെന്ന വിശ്വാസം അഹ്ലുസ്സുന്നയുടെ ആദര്‍ശങ്ങളില്‍ പ്രധാനമാണ്. കാരണം അതിന്റെ നിഷേധം മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും നിഷേധമാണ്. അതിമാനുഷികവും അനിതര സാധാരണവുമായ കാര്യങ്ങളാണല്ലോ മുഅ്ജിസത്തും കറാമത്തും. അവയില്‍പെട്ടതു തന്നെയാണ് അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാമെന്ന വിശ്വാസവും.
അദൃശ്യജ്ഞാനമുള്ളവന്‍ എന്നത് അല്ലാഹുവിന്റെ വിശേഷണമാണ്. എന്നാല്‍ മറ്റു ചിലര്‍ക്കും അവന്റെ അനുമതി പ്രകാരം അദൃശ്യങ്ങളറിയാന്‍ കഴിയുമെന്നാണ് ഇസ്ലാമിക വിശ്വാസം. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഈ വസ്തുത ഊന്നിപ്പറഞ്ഞിട്ടുണ്ട്. “വിശുദ്ധരില്‍ നിന്നും അശുദ്ധരെ വേര്‍തിരിക്കാതെ ഈ സ്ഥിതിയില്‍ അല്ലാഹു നിങ്ങളെ വിടുകയില്ല. മറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരികയുമില്ല. പക്ഷേ, തന്റെ ദൂതരില്‍ നിന്നും താനുദ്ദേശിക്കുന്നവരെ (അതിനു വേണ്ടി) അല്ലാഹു തെരഞ്ഞെടുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വസിക്കുവീന്‍. വിശ്വസിക്കുകയും സൂക്ഷ്മത കൈവരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് വലിയ പ്രതിഫലമുണ്ട്” (വിശുദ്ധ ഖുര്‍ആന്‍ 3/179).
അദൃശ്യജ്ഞാനം അല്ലാഹു ചിലര്‍ക്കു നല്‍കുമെന്ന് വ്യക്തമാക്കുന്ന ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ എഴുതുന്നു: “അതായത്, അല്ലാഹു പ്രവാചകമാരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് അദൃശ്യകാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കും (ഖാസിം 1/308). അല്ലാഹു അറിയിച്ചു കൊടുക്കുന്നത് കൊണ്ട് അവര്‍ക്ക് അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നു (നസഫി). അദൃശ്യങ്ങള്‍ അറിയിച്ചു കൊടുത്തു കൊണ്ട് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേകത നല്‍കുന്നു (അല്‍ ബഹ്റുല്‍ മുഹീത്വ്). അല്ലാഹു നല്‍കുന്ന കഴിവു കൊണ്ട് അവനുദ്ദേശിക്കുന്ന പ്രവാചകര്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.
വഹ്യ്, സ്വപ്നം, ഇല്‍ഹാം, സവിശേഷസിദ്ധി തുടങ്ങിയവ മുഖേനയാണ് അല്ലാഹു മഹത്തുക്കള്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയിച്ചു കൊടുക്കുക. നാം ദൃശ്യമായ കാര്യങ്ങള്‍ അറിയുന്നത് സ്വയം പര്യാപ്തതയോടെയല്ല എന്നതുപോലെ, മഹാന്മാര്‍ അദൃശ്യമായ കാര്യങ്ങള്‍ അറിയുന്നതും സ്വയം പര്യാപ്തതയോടെയല്ല. സ്വയം പര്യാപ്തതയിലധിഷ്ഠിതമായ അറിവാകട്ടെ  ദൃശ്യവും അദൃശ്യവും അല്ലാഹുവിന് മാത്രമുള്ളതത്രെ. അതേ സമയം, അല്ലാഹു അവനു താല്‍പര്യമുള്ള മറ്റുള്ളവര്‍ക്ക് അദൃശ്യങ്ങള്‍ അറിയിച്ചു കൊടുക്കുമെന്നത് അനിഷ്യേവുമാണ്. ഇമാം ഖുര്‍ത്വുബി(റ) ഇക്കാര്യം വിശകലനം ചെയ്യുന്നത് കാണുക: അല്ലാഹു ഉദ്ദേശിക്കുന്ന അദൃശ്യ കാര്യങ്ങള്‍ പ്രവാചകമാര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. കാരണം അവര്‍ അമാനുഷിക കാര്യങ്ങള്‍ കൊണ്ട് ശക്തി നല്‍കപ്പെട്ടവരാണ്. അത്തരം അമാനുഷിക കാര്യങ്ങളില്‍ പെട്ടതു തന്നെയാണ് അദൃശ്യ കാര്യങ്ങള്‍ പറയലും (തഫ്സീറുല്‍ ഖുര്‍ത്വുബി).
അല്ലാഹു അവന്റെ ഇഷ്ടദാസന്മാര്‍ക്ക് നല്‍കിയ അദൃശ്യജ്ഞാന ചരിതങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. പ്രവാചകന്മാരും മഹത്തുക്കളും അദൃശ്യകാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍! ഈസാ നബി(അ) അവകാശപ്പെടുന്നത് കാണുക: “നിങ്ങളുടെ നാഥനില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളെ സമീപിക്കുന്നത്. അതായത്, നിങ്ങള്‍ക്കായി കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപം പോലെ ഞാന്‍ ഉണ്ടാക്കുകയും അതില്‍ ഞാന്‍ ഊതുകയും ചെയ്യും. അപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് പക്ഷിയായിത്തീരും. ഞാന്‍ അല്ലാഹുവിന്റെ സമ്മതത്തോടെ മരിച്ചവരെ ജീവിപ്പിക്കുകയും അന്ധനെയും കുഷ്ഠ രോഗിയെയും സുഖപ്പെടുത്തുകയും ചെയ്യും. നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍” (ഖുര്‍ആന്‍ 3/49).
ഈസാ നബി (അ)ന് അദൃശ്യകാര്യങ്ങള്‍ അറിയാമായിരുന്നുവെന്നത് ഈ സൂക്തത്തില്‍ നിന്ന് സ്പഷ്ടമാണ്. “നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും”എന്ന പ്രയോഗം വിശേഷിച്ചും. ഈസാ നബി(അ) കുട്ടികളോട് അവരുടെ മാതാപിതാക്കള്‍ അവര്‍ക്ക് വേണ്ടി വീട്ടിലെടുത്തുവെച്ച സാധനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെ കുട്ടികള്‍ വീട്ടില്‍ ചെന്ന് അതന്വേഷിക്കുകയും കിട്ടുന്നത് വരെ കരയുകയും ചെയ്തിരുന്നു. ഗതി മുട്ടിയ മാതാപിതാക്കള്‍ ആ”മാരണക്കാരനോ”ട് കൂടെ നിങ്ങള്‍ കളിക്കാന്‍ പോകരുതെന്ന് വരെ പറയുമായിരുന്നു (റാസി 3/229).
സുലൈമാന്‍ നബി(അ) അദൃശ്യങ്ങളറിഞ്ഞിരുന്നുവെന്ന് കുറിക്കുന്ന സൂക്തങ്ങളും ഖുര്‍ആനില്‍ കാണാം: അങ്ങനെ അവര്‍ ഉറുന്പുകളുടെ താഴ്വരയില്‍ എത്തിയപ്പോള്‍ ഒരുറുമ്പ് പറഞ്ഞു: “ഉറുന്പുകളേ, നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാന്‍ നബിയും അദ്ദേഹത്തിന്റെ സൈന്യങ്ങളും അറിയാത്തവിധം നിങ്ങളെ ചവിട്ടിയരക്കാതിരിക്കട്ടെ”. അതിന്റെ വാക്ക് കേട്ട് അദ്ദേഹം ചിരിച്ചു (27/1719). ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: “ഇവിടെ സുലൈമാന്‍ നബി(അ) ചിരിച്ചത് രണ്ടു കാരണത്താലാണ്. ഒന്ന്, ഇതില്‍ അത്ഭുതം പൂണ്ട്. മറ്റൊന്ന്, ഉറുമ്പിന്റെ സംസാരം കേള്‍ക്കുകയും അതിന്റെ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യുകയെന്ന, മറ്റാര്‍ക്കും നല്‍കപ്പെടാത്ത അല്ലാഹുവിന്റെ അനുഗ്രഹത്തിലുള്ള സന്തോഷം കൊണ്ട് (റാസി 8/549). ഇതില്‍ നിന്നും സുലൈമാന്‍ നബി (അ) ഉറുമ്പിന്റെ സംസാരം കേട്ടതും മനസ്സിലാക്കിയതും അല്ലാഹു നല്‍കിയ അദൃശ്യജ്ഞാനമുള്ളതു കൊണ്ടാണെന്ന് വ്യക്തം.
യൂസുഫ് നബി(അ)യുടെ വസ്ത്രം എത്തുന്നതിന് മുമ്പ് തന്നെ അതിന്റെ വാസന യഅ്ഖൂബ് നബി(അ)ക്കെത്തിയ വിവരണവും ഖുര്‍ആനിലുണ്ട്. നിങ്ങള്‍ എന്റെ ഈ കുപ്പായവുമായി പോവുകയും എന്റെ പിതാവിന്റെ മുഖത്ത് അത് ചാര്‍ത്തുകയും ചെയ്യുക. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനാകും. നിങ്ങളെല്ലാവരും കുടുംബസമേതം എന്റെയടുത്ത് വരികയും ചെയ്യുക. യാത്രാ സംഘം പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: തീര്‍ച്ച, യൂസുഫിന്റെ ഗന്ധം എനിക്കനുഭവപ്പെടുന്നു. നിങ്ങളെന്നെ പടുവിഡ്ഢിയാക്കുന്നില്ലെങ്കില്‍ നന്നായിരുന്നു” (12/9394).
എട്ടോ പത്തോ ദിവസത്തെ യാത്രാവഴിദൂരമുള്ള സ്ഥലത്ത് നിന്നാണ് യഅ്ഖൂബ് (അ)ന് യൂസുഫ് നബിയുടെ വസ്ത്രത്തിന്റെ ഗന്ധമെത്തിയത് (അദ്ദുര്‍റുല്‍ മന്‍സൂര്‍). അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞിട്ട് 77 വര്‍ഷവുമായിരുന്നു (തഫ്സീറു ബഹ്റില്‍ മുഹീത്വ്). അദൃശ്യങ്ങള്‍ അറിയാനുള്ള കഴിവുണ്ടായത് കൊണ്ടാണ് യൂസുഫ് നബിയുടെ വസ്ത്രത്തിന്റെ ഗന്ധം ദിവസങ്ങളോളം വഴിദൂരമുള്ള സ്ഥലത്തിനപ്പുറത്തു നിന്നും യഅ്ഖൂബ് നബി(അ)ക്ക് അനുഭവപ്പെട്ടത്.
അല്ലാഹു ഇബ്റാഹിം നബി(അ)ക്ക് അദൃശ്യ ലോകത്തെ അത്ഭുത ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്തതും ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്: “അപ്രകാരം ആകാശഭൂമികളുടെ ആധിപത്യ വ്യവസ്ഥയും നാം ഇബ്റാഹീമിന് കാണിച്ചു കൊടുത്തു. അദ്ദേഹം ദൃഢവിശ്വാസികളില്‍ പെടാന്‍ വേണ്ടി” (6/75). ഇബ്റാഹീമുന്നഖ്ഈ (റ) വില്‍ നിന്ന് നിവേദനം: “ഇബ്റാഹിം നബിക്ക് അല്ലാഹു ഏഴ് ആകാശങ്ങളും തുറന്നുകൊടുത്തു. അങ്ങനെ അദ്ദേഹം അര്‍ശ് വരെ കണ്ടു. അതാണ് അന്‍കബൂത് സൂറത്തിലെ “ഇബ്റാഹിം നബിക്ക് തന്റെ പ്രതിഫലം ഇഹലോകത്ത് വെച്ച് തന്നെ നാം നല്‍കി”യെന്നതിന്റെ വിവക്ഷ (ഖുര്‍തുബി).
ഇമാം റാസി(റ) എഴുതുന്നു: “ഈ സൂക്തത്തില്‍ പ്രസ്താവിച്ച കാഴ്ചയെ പറ്റി രണ്ട് വ്യാഖ്യാനമുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. അല്ലാഹു ഇബ്റാഹിം നബിക്ക് ആകാശഭൂമികളെ തുറന്നുകൊടുത്തു. അദ്ദേഹം അര്‍ശും കുര്‍സും അതിലുള്ള മറ്റു അത്യപൂര്‍വവും അത്ഭുതകരവുമായ കാഴ്ചകളും കണ്ടു (തഫ്സീറു റാസി) ആകാശഭൂമികളിലെ ഇത്തരം അപൂര്‍വ കാഴ്ചകളെല്ലാം അല്ലാഹു ഇബ്റാഹിം നബി(അ) കാണിച്ചു കൊടുത്തുവെന്നാല്‍ നമുക്ക് അദൃശ്യമായ പലതും അറിയിച്ചുവെന്നര്‍ത്ഥം.
ഖിള്ര്‍ നബി(അ)യും മൂസ നബി(അ)യും നടത്തിയ കപ്പല്‍ യാത്രക്കിടയില്‍ നല്ല കപ്പലുകള്‍ പിടിച്ചെടുക്കുന്ന രാജാവിന്റെ കൈകളില്‍ നിന്ന് പാവപ്പെട്ടവരുടെ കപ്പലിനെ രക്ഷിക്കാന്‍ വേണ്ടി ഖിള്ര്‍ നബി(അ) കപ്പലില്‍ ദ്വാരമുണ്ടാക്കിയതും സത്യവിശ്വാസികളായ മാതാപിതാക്കളെ ഭാവിയില്‍ അക്രമത്തിനും സത്യനിഷേധത്തിനും നിര്‍ബന്ധിക്കുന്ന ബാലനെ കൊലപ്പെടുത്തിയതും പൊളിഞ്ഞു കിടക്കുന്ന മതിലിന് താഴെ സദ്വൃത്തനായ ഒരു പിതാവിന്റെ രണ്ട് അനാഥ മക്കള്‍ക്കുള്ള നിധിയുണ്ടെന്ന് മനസ്സിലാക്കിയതു കൊണ്ട്, തങ്ങള്‍ക്ക് അന്നവും വെള്ളവും നല്‍കാതിരുന്നിട്ടും ആ നാട്ടുകാരുടെ മതില്‍ നിര്‍മിച്ചു നല്‍കാന്‍ സന്മനസ്സ് കാട്ടിയതുമായ വിവരണം വിശുദ്ധ ഖുര്‍ആനിലുണ്ട് (സൂറത്തുല്‍ കഹ്ഫ്/7182). പ്രവാചകനായ മൂസ(അ) ഖിള്ര്‍(അ)നോട് കൂടെ നടത്തിയ ഈ യാത്രയിലെ മൂന്ന് കാര്യങ്ങളും ഖിള്ര്‍(അ)ന് ലഭിച്ച അദൃശ്യജ്ഞാനത്തിന്റെ മകുടോദാഹരണങ്ങളാണ്. ഇവ ഓരോന്നിലും ഭാവി മുന്‍കൂട്ടിക്കണ്ടു കൊണ്ടുള്ള ധീരമായ ഇടപെടലുകളാണ് ഖിള്ര്‍(അ) നടത്തിയിട്ടുള്ളതെന്ന് തീര്‍ച്ച.
ഇങ്ങനെ അല്ലാഹു നല്‍കുന്ന സവിശേഷ സിദ്ധി കൊണ്ട് സൃഷ്ടികളില്‍ പലരും അദൃശ്യങ്ങളറിയും. ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിക്കുന്നു: “അവന്‍ അദൃശ്യ കാര്യങ്ങള്‍ അറിയുന്നവനാണ്. എന്നാല്‍ തന്റെ അദൃശ്യജ്ഞാനം അവന്‍ ഇഷ്ടപ്പെട്ട റസൂലിനല്ലാതെ അത് വെളിപ്പെടുത്തുകയില്ല” (73/2627).
പ്രസ്തുത സൂക്തങ്ങളിലെല്ലാം അല്ലാഹുവിന്റെ റസൂല്‍ അദൃശ്യങ്ങളറിയുമെന്നാണ് പരാമര്‍ശമെങ്കിലും നബിയെ പിമ്പറ്റുന്ന ഔലിയാക്കളും ഈ ആയത്തിന്റ പരിധിയില്‍ പെടുമെന്നാണ് ഇസ്ലാമിക പ്രമാണ പക്ഷം. റസൂലല്ലാത്ത ഇഷ്ട ദാസന്മാര്‍ അദൃശ്യങ്ങളറിഞ്ഞിരുന്നതായി ഖുര്‍ആന്‍ തന്നെ വിവരിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ഇമാം ഗസ്സാലി(റ) എഴുതുന്നു: “പ്രവാചകന്മാരും അവരുടെ പന്ഥാവിനെ സത്യസന്ധമായി അനുധാവനം ചെയ്യുന്നവരും അദൃശ്യം അറിയുമെന്നതാണ് സൂറത്തുല്‍ ജിന്നിലെ 27ാമത്തെ സൂക്തത്തിന്റെ വിവക്ഷ. കാരണം അതിന് ശരിയായ മതദര്‍ശനങ്ങള്‍ തെളിവുണ്ട് (ഇംലാഅ്). ദുല്‍ഖര്‍നൈനി(റ), ഖിള്ര്‍(അ), ആസ്വഫ്(റ), സ്വിദ്ദീഖ് (റ) തുടങ്ങി പലരും അദൃശ്യ കാര്യങ്ങളറിഞ്ഞിരുന്നുവെന്ന് തെളിവായി ഇമാം ഗസ്സാലി(റ) ഉദ്ധരിച്ചിട്ടുണ്ട്.
പ്രവാചകന്‍മാരും ഔലിയാക്കളും അദൃശ്യങ്ങള്‍ അറിയുമെന്നും അവര്‍ തമ്മില്‍ ഇവ്വിഷയത്തിലുള്ള പ്രധാന വ്യത്യാസം പ്രവാചകന്മാര്‍ അത് അറിയുന്നത് വഹ്യിന്റെ വിവിധയിനങ്ങള്‍ മുഖേനയും ഔലിയാക്കള്‍ അറിയുന്നത് സ്വപ്നം, ഇല്‍ഹാം എന്നീ മാര്‍ഗങ്ങളിലൂടെയാണെന്നതാണെന്നും ഇമാം ഇബ്നു ഹജര്‍(റ) വ്യക്തമാക്കിയിട്ടുള്ളത് (ഫത്ഹുല്‍ ബാരി 13/803). മാത്രമല്ല, റസൂല്‍ എന്ന പരാമര്‍ശമായതു കൊണ്ട് മറ്റു ഇഷ്ട ദാസന്മാര്‍ പെടില്ലെന്ന വാദത്തിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ യാതൊരു പിന്തുണയുമില്ല. ഇബ്റാഹീം നബി (അ)ന് ആകാശ ഭൂമികളുടെ ഭരണവ്യവസ്ഥ കാണിച്ചു കൊടുത്തുവെന്ന സൂറത്തുല്‍ അന്‍ആമിലെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇസ്മാഈലുല്‍ ഹിഖി(റ) എഴുതുന്നു: “ഇത്തരം അദൃശ്യകാര്യങ്ങളെ ഈ വിധത്തില്‍ കാണിച്ചു കൊടുക്കല്‍ അല്ലാഹുവിന്റെ രീതിയാണ്. അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അല്ലാഹു അത് കാണിച്ചു കൊടുക്കും (തഫ്സീര്‍ റൂഹുല്‍ ബയാന്‍).
പ്രവാചകന്മാരല്ലാത്ത മറ്റാര്‍ക്കും അദൃശ്യമറിയിച്ചു കൊടുക്കുകയില്ലെന്നത് ഈ ആയത്തിന്റെ ഉദ്ദ്യേം തന്നെയല്ലെന്ന് ഉറപ്പിച്ചു മനസ്സിലാക്കേണ്ടതാണെന്ന് ഇമാം റാസി(റ)യും (തഫ്സീറുര്‍റാസി) ഔലിയാക്കള്‍ അദൃശ്യമറിയുന്നതുമായി ബന്ധപ്പെട്ട കറാമത്തിനെ നിഷേധിക്കുന്ന യാതൊന്നും ഇതിലില്ലെന്ന് ഇമാം അബുസ്സുഊദ്(റ)വും (തഫ്സീറു അബുസ്സുഊദ്) രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെയുമല്ല, നഹാവന്ദില്‍ നടക്കുന്ന യുദ്ധത്തിന് മദീനാ പള്ളിയിലെ മിമ്പറില്‍ നിന്ന് നേതൃത്വം നല്‍കുന്ന ഉമര്‍(റ)ന്റെ സംഭവം വിവരിക്കുന്നതിലൂടെ പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കു പോലും സുസമ്മതനായ ഇബ്നു തൈമിയ്യ പോലും പ്രവാചകന്മാര്‍ മാത്രമല്ല, ഔലിയാക്കളും മറഞ്ഞ കാര്യങ്ങള്‍ മൂലമുള്ള കറാമത്തുകള്‍ പ്രകടിപ്പിക്കുമെന്ന് തുറന്നു സമ്മതിക്കുന്നുമുണ്ട് (ഫതാവാ ഇബ്നു തൈമിയ്യ).
നബിമാര്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യജ്ഞാനമുണ്ടെന്ന നിരവധി തെളിവുകള്‍ വിശുദ്ധ ഖുര്‍ആനില്‍ തന്നെ വ്യക്തമായുണ്ടായിട്ടും മഹത്തുക്കളുടെ അദൃശ്യജ്ഞാനത്തെ പല ദുര്‍വാദങ്ങള്‍ ഉന്നയിച്ച് നിഷേധിക്കുകയാണ് ബിദ്അത്തുകാര്‍. “അദൃശ്യജ്ഞാനത്തിന്റെ താക്കോല്‍ അല്ലാഹുവിന്റെയടുത്താണുള്ളത്. അവനല്ലാതെ അതറിയുകയില്ല” (സൂറത്തുല്‍ അന്‍ആം/59). അല്ലാഹു അല്ലാതെ ആകാശ ഭൂമിയിലുള്ള ആരും അദൃശ്യമറിയുകയില്ല (സൂറത്തുന്നംല്/65). തീര്‍ച്ചയായും അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമുള്ളതാണ് (സൂറത്തു യൂനുസ്/20). തുടങ്ങിയ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് ബിദഇകള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇവയാകട്ടെ, സ്വതന്ത്രവും സ്വയം പര്യാപ്തമായും ആര്‍ക്കും ഒരറിവും കിട്ടുകയില്ല എന്നറിയിക്കുന്ന സൂക്തങ്ങളാണ്.
ഇതു സംബന്ധമായുള്ള സംശയത്തിന് വ്യക്തവും സ്പഷ്ടവുമായ മറുപടി ഇമാം നവവി (റ) നല്‍കുന്നുണ്ട്. ഭാവി സംബന്ധമായ കാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്ന ശൈലി അമ്പിയാക്കളുടെ മുഅ്ജിസത്തുകളിലും ഔലിയാക്കളുടെ കറാമത്തുകളിലും വന്നിട്ടുണ്ടെന്നിരിക്കെ, “അല്ലാഹു അല്ലാത്ത ആകാശ ഭൂമിയിലെ ഒരാളും അദൃശ്യങ്ങളറിയില്ല”തുടങ്ങിയ ആയത്തുകളുടെയും “നാളെ എന്താണുണ്ടാവുന്നതെന്ന് അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയില്ല”തുടങ്ങിയ ഹദീസുകളുടെയും അര്‍ത്ഥമെന്താണെന്നാണ് ചോദ്യം. ഇമാം നവവി(റ)യുടെ മറുപടി ഇങ്ങനെ: “സ്വതന്ത്രമായുള്ളതും എല്ലാ ജ്ഞാനങ്ങളെയുമുള്‍ക്കൊള്ളുന്നതുമായ അറിവ് അല്ലാഹുവിന് മാത്രമാണുള്ളത്. അതേ സമയം, മുഅ്ജിസത്ത്, കറാമത്ത് മുഖേന ലഭിക്കുന്ന അദൃശ്യജ്ഞാനം അല്ലാഹു പ്രവാചകര്‍ക്കും ഔലിയാക്കള്‍ക്കും അറിയിച്ച് കൊടുക്കുന്നത് കൊണ്ട് കിട്ടുന്നതാണ്. അവ സ്വതന്ത്രവും സ്വയം പര്യാപ്തവുമല്ല” (ഫതാവന്നവവി/241).
സ്വതന്ത്രവും സ്വയം പര്യാപ്തവുമായ വിധത്തില്‍ ആരെങ്കിലും അദൃശ്യങ്ങളറിയുമെന്ന വാദത്തെയാണ് ഖുര്‍ആന്‍ ഇവിടെ നിരാകരിക്കുന്നത്. അല്ലാഹു അല്ലാത്തവര്‍ അദൃശ്യജ്ഞാനമറിയില്ലെന്നതിന്റെ ഉദ്ദ്യേം സ്വയം പര്യപ്തമായ വിധത്തില്‍ അറിയില്ലെന്നും, അറിയുമെന്ന് പറയുന്നതിന്റെ താല്‍പര്യം അല്ലാഹു നല്‍കുന്നതു കൊണ്ട് അറിയുമെന്നുമാണ്.
അതേ സമയം, അമ്പിയാക്കളും ഔലിയാക്കളും സദാസമയവും എല്ലാ അദൃശ്യങ്ങളും അറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന വാദം ഇസ്ലാമിലില്ല. കാരണം, കേള്‍വി ശക്തിയുള്ള നാം തന്നെ പലപ്പോഴും നമ്മുടെ തൊട്ട് മുന്നില്‍ വെച്ച് പറയുന്ന പല കാര്യങ്ങളും കേള്‍ക്കാറില്ല. കാഴ്ച ശക്തിയുള്ള രണ്ട് കണ്ണുകളുണ്ടായിട്ടും പലപ്പോഴും കണ്‍മുന്നിലുള്ളതു പോലും കാണാറുമില്ല. അതിന്റെ പേരില്‍ നമ്മെ ആരും ബധിരനെന്നോ അന്ധനെന്നോ മുദ്ര കുത്താറുമില്ല. ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ മറ്റേതു വിട്ടു പോകുന്നത് സ്വാഭാവികമാണ്. സ്വഹാബികളുടെ ജീവിതത്തില്‍ പോലും ഇതു ദൃശ്യമാണ്.
ഉസ്മാന്‍(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു: “നബി(സ്വ)യുടെ വഫാത്ത് സ്വഹാബികളെ ഏറെ ദുഃഖത്തിലാഴ്ത്തി. അതു പലരെയും ആശയ കുഴപ്പത്തിലാക്കി. അക്കൂട്ടത്തിലായിരുന്നു ഞാന്‍. അങ്ങനെ ഞാന്‍ ഒരു കോട്ടയുടെ തണലില്‍ ഇരിക്കവെ, ഉമര്‍(റ) എന്റെ അരികിലൂടെ നടന്നു പോയി. എന്നോട് സലാം പറയുകയും ചെയ്തു. പക്ഷേ അദ്ദേഹം നടന്നു പോയതോ സലാം പറഞ്ഞതോ ഞാനറിഞ്ഞില്ല. എന്നാല്‍ ഉമര്‍(റ) ഈ വിവരം അബൂബക്കര്‍(റ)നോട് ചെന്ന് പറഞ്ഞു. “ഇതെന്ത് അതിശയം? ഞാന്‍ ഉസ്മാന്‍(റ)ന്റെ അരികിലൂടെ നടന്നു പോകുമ്പോള്‍ സലാം പറഞ്ഞിട്ടും അദ്ദേഹം മടക്കിയില്ല”. അങ്ങനെ ഇരുവരും എന്റെ അടുത്ത് വന്ന് സലാം പറഞ്ഞു. ശേഷം അബൂബക്കര്‍(റ) പറഞ്ഞു: “നിങ്ങളുടെ സുഹൃത്ത് എന്റെയടുക്കല്‍ വന്ന് പറഞ്ഞു. അദ്ദേഹം നിങ്ങളുടെയരികിലൂടെ നടന്ന് പോകുമ്പോള്‍ സലാം ചൊല്ലിയിട്ടും താങ്കള്‍ മടക്കിയില്ലെന്ന്. എന്താണതിന് കാരണം? ഉടനെ ഉസ്മാന്‍(റ) അതു തിരുത്തി: ഞാനതു ചെയ്തിട്ടില്ല.”അല്ലാഹുവാണ, നിങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നായി ഉമര്‍(റ). അപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: അല്ലാഹു തന്നെ സത്യം, താങ്കള്‍ എന്റെയരികിലൂടെ നടന്ന് പോയതോ സലാം പറഞ്ഞതോ ഞാനറിഞ്ഞിട്ടേയില്ല. അപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: ഉസ്മാന്‍(റ) പറഞ്ഞത് സത്യമാണ്. അദ്ദേഹത്തെ മറ്റൊരു പ്രധാന കാര്യം വ്യാപൃതനാക്കിയിരിക്കുന്നു” (മുസ്നദു അഹ്മദ്).
കണ്ണും ചെവിയുമുണ്ടായിട്ടും ഉസ്മാന്‍(റ), ഉമര്‍(റ)ന്റെ നടത്തം കാണുകയോ സലാം കേള്‍ക്കുകയോ ചെയ്തിട്ടില്ല എന്നു കരുതി ഉസ്മാന്‍ (റ) അന്ധനും ബധിരനുമാണെന്ന് വിധി പറയാന്‍ പറ്റുമോ? ഇതു തന്നെയാണ് അദൃശ്യജ്ഞാനത്തിന്റെ കാര്യവും. അമ്പിയാക്കളും ഔലിയാക്കളും ചില വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു വിഷയങ്ങള്‍ അവര്‍ ശ്രദ്ധിച്ചില്ലെന്ന് വരാം. ചിലപ്പോള്‍ വഹ്യോ ഇല്‍ഹാമോ ഇല്ലാത്തതു കൊണ്ട് അവര്‍ അറിഞ്ഞില്ലെന്നും വരാം. മാത്രമല്ല, നാം തന്നെ ചില വിഷയങ്ങളുടെ ഗുണവശങ്ങള്‍ പരിഗണിച്ച് പല കാര്യങ്ങളും വെളിപ്പെടുത്താറില്ല. എന്നുവെച്ച്, നാം പറയാത്തതെല്ലാം നമുക്ക് അറിയാത്തതാണെന്ന് വിധി പറയുന്നതും ബുദ്ധിയല്ലല്ലോ. അതു പോലെത്തന്നെയാണ് മഹത്തുക്കളും. ഗുണവശങ്ങള്‍ കണക്കിലെടുത്ത് അറിഞ്ഞകാര്യം തന്നെ അവര്‍ പറയാതിരിക്കുകയും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യാം. അതവര്‍ക്ക് അദൃശ്യജ്ഞാനമില്ലെന്നതിന്റെ തെളിവല്ല.
ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ മറ്റോ വല്ലപ്പോഴും അമ്പിയാക്കള്‍ക്കോ ഔലിയാക്കള്‍ക്കോ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ലെന്നു കരുതി അദൃശ്യജ്ഞാന കഴിവിനെ പാടേ നിഷേധിക്കുന്നത് ഭൂഷണമല്ല. മറിച്ച് അവരുടെ ജീവിതത്തില്‍ തീരെ അതുണ്ടായിട്ടില്ലെന്ന് തെളിയിക്കാന്‍ സാധിക്കുമ്പോഴാണ് നിഷേധത്തിനു പ്രസക്തിയുണ്ടാവുന്നത്. അതാവട്ടെ പ്രമാണങ്ങള്‍ സാക്ഷിയായുള്ള കാലം അസാധ്യവുമാണ്. ചുരുക്കത്തില്‍ അല്ലാഹു അല്ലാത്തവര്‍, അമ്പിയാക്കളായാലും ഔലിയാക്കളായാലും, അദൃശ്യമറിയുമെന്ന് സമര്‍ത്ഥിക്കുന്ന അസംഖ്യം പ്രമാണങ്ങളെ അവഗണിച്ചും മൂടിവെച്ചും ഒറ്റപ്പെട്ട ചില സംഭവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അല്ലാഹു അല്ലാത്ത ആരും അദൃശ്യമറിയില്ലെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന നവീന വാദികള്‍ മതപ്രമാണങ്ങള്‍ മൂടിവെക്കുകയാണ്. സത്യം അവര്‍ക്ക് എന്നും അരോചകമാണല്ലോ.

ഔലിയാ - എന്നൊരു പ്രത്യേക വിഭാഗം ഉണ്ടോ❓

വഹാബി പറയുന്നത് പോലെ എല്ലാരും വലിയ്യ് ആണോ
തഖ്‌വയുടെ സൗഗന്തിക തീരം പിന്നിട്ട്‌ ആത്മീയ ചക്രവാളത്തില്‍ പരിലസിക്കുന്നവരാണ്‌ ഔലിയാക്കള്‍. സ്രഷ്ടാവിന്റെ അടുക്കലില്‍ നിന്നുള്ള പാര്യമ്മമായ്‌ സംപ്രീതിക്കും ശാശ്വതമായ പാരത്രിക സൗഭാഗ്യങ്ങള്‍ക്കും വേണ്ടി ഐഹിക ലോകത്തെ സര്‍വ്വസ്വവും കൈവെടിഞ്ഞ ത്യാഗ വരേണ്യരാണിവര്‍. തഖ്‌ വയും ജീവിത പരിത്യാഗവുമാണിവരുടെ സിംബലുകള്‍.അത്‌ കൊണ്ട്‌ തന്നെ പിശാചിന്റെ ജല്‍പനങ്ങള്‍ക്കോ ദുനിയാവിന്റെ പ്രലോഭനങ്ങള്‍ക്കോ ഇവര്‍ വശം വതരാകുകയില്ല.

സത്യവിശ്വാസികളിലെ ഒരു പ്രത്യേക വിഭാഗം തന്നെയാണ്‌ അല്ലാഹുവിന്റെ ഔലിയാക്കള്‍. വലിയ്യ്‌ എന്നതിന്റെ അര്‍ത്ഥം സംരക്ഷകന്‍,സഹായി,ഇഷ്ടക്കാരന്‍, എന്നൊക്കെയാണ്‌.ഇതനുസരിച്ച അല്ലാഹുവിന്റെ ഇഷ്ടക്കാരും അവന്റെ ദീനിന്റെ സംരക്ഷകരുമാണ്‌ ഔലിയാക്കള്‍.ഭയഭക്തി(തഖ്‌വ )യാണ്‌ ഈ നില പ്രാപിക്കുന്നതിനുള്ള ഏകകമായി വര്‍ത്തിക്കുന്നത്‌.എന്നാല്‍ എല്ലാ വിശ്വാസികളും ഔലിയാക്കളാകുകയില്ല.പക്ഷേ ഔലിയാക്കള്‍ മുഴുവനും വിശ്വാസികളാകുന്നതാണ്‌.ഭക്തിയുളളവരെയെല്ലാം ഔലിയാക്കള്‍ എന്ന്‌ ഭാഷാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാമെങ്കിലും സാങ്കേതികമായി ഔലിയാക്കള്‍ എന്ന്‌ പ്രയോഗിക്കുമ്പോള്‍ ഉദ്ദേശിക്കപ്പെടുന്നത്‌ തഖ്‌ വയുടെ ഉന്നതമായ സോപാനം കൈയ്യടക്കിയവരെയാണ്‌. 

തഖ്‌ വക്ക്‌ കേവലം ഭക്തി എന്ന അര്‍ത്ഥം മത്രം നല്‍കുന്നത്‌ അബദ്ധജടിലവും വിമര്‍ശന വിധേയവുമാണ്‌.ഇസ്‌്‌ലാമിക ദൈവ ശാസ്‌ത്ര നിയമ പ്രകാരം തഖ്‌്‌ വക്ക്‌ മൂന്ന്‌ അര്‍ത്ഥ തലങ്ങളാണുള്ളത്‌.ഇമാം ബൈളാവിയുടെ വീക്ഷണം ശ്രദ്ധിക്കൂ..തഖ്‌ വക്ക്‌ മൂന്ന്‌ വിദാനങ്ങളാണുള്ളത്‌.ശാശ്വതമായി നരക ശിക്ഷയില്‍ നിന്നും മുക്തമാകുന്ന അവസ്ഥയാണ്‌ ഒന്നാമത്തേത്‌.ബഹുദൈവ വിശ്വാസം വെടിഞ്ഞ്‌ ഏക ദൈവ വിശ്വാസം സ്വീകരിക്കുന്നതോടെ ഈ വിതാനത്തിലെത്താം.എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും ഒഴിഞ്ഞ്‌ നില്‍ക്കുകയും മത ശാസനകള്‍ മുഴുക്കെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന അവസ്ഥയാണതില്‍ രണ്ടാമത്തേത്‌.ചെറു ദോഷങ്ങളില്‍ നിന്നും മുക്തി നേടുന്ന അവസ്ഥയെയാണിത്‌ കുറിക്കുന്നത്‌.(ബൈളാവി 1 100 റൂഹുല്‍ ബയാന്‍ 1 / 31)
സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്‌ തഖ്‌ വയുടെ മൂന്നാം വിതാനത്തിലുള്ളത്‌.ഇവരാണ്‌ സാക്ഷാല്‍ ഔലിയാക്കള്‍.(റൂഹുല്‍ ബയാന്‍ 4/ 59)
ആരാണ്‌ അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന്‌ ഉദൃത വചനത്തില്‍ നിന്നും സുവിതമാണ്‌.മേല്‍ പറയപ്പെട്ടത്‌ പോലെ തഖ്‌ വയുടെ ഒന്ന്‌ രണ്ട്‌ എന്നീ വിതാനങ്ങള്‍ കൈയ്യടക്കിയവരെ ഔലിയാക്കള്‍ എന്ന്‌ പറയാപ്പെടാറില്ല. 

മൂന്നാം വിതാനം മറികടന്നവരെ മാത്രമാണ്‌ പ്രസ്‌തുത പേരില്‍ വിളിക്കപ്പെടാറുള്ളത്‌.ഔലിയാക്കളെ കുറിച്ച്‌്‌ ഹദീസുകള്‍ ആധാരമാക്കി ഇമാം റാസി(റ ) പറയുന്നു.നബി(സ്വ) പറയുന്നു. ദര്‍ശനം കാരണം അല്ലാഹുവിനെ ഓര്‍ക്കാന്‍ കാരണമാകുന്ന വാഭാഗമാണ്‌ ഔലിയാക്കള്‍.ഇവരില്‍ കുടികൊള്ളുന്ന തഖ്‌ വയും വിനയവും നിമിത്തം അവരെ ദര്‍ശിക്കല്‍ പരലോക ചിന്തയെ ഉദ്ദീപിപ്പിക്കും. വാവ്‌,ലാമ്‌, യാഅ്‌, എന്നീ അക്ഷരങ്ങള്‍ കൂടിയ പദം (വലിയ്യ്‌) അടുപ്പം എന്ന അര്‍ത്ഥത്തെ കുറിക്കുന്നതാണ്‌.

അപ്പോള്‍ ഏതൊന്നിന്റെയും വലിയ്യ്‌ അതിനോട്‌ അടുത്തതായിരിക്കും.അല്ലാഹുവിനോടുള്ള അടുപ്പം ഉണ്ടാകുക ഹൃദയം വിജ്ഞാനത്തില്‍ ലയിക്കുമ്പോഴാണ്‌.അയാള്‍ കാണുന്നത്‌ ദിവ്യ ശക്തിയുടെ ദൃഷ്ടാന്തങ്ങളും അയാള്‍ കേള്‍ക്കുന്നത്‌ ദിവ്യ സൂക്തങ്ങളും അയാള്‍ സംസാരിക്കുന്നത്‌ ദിവ്യാപദാനങ്ങളും അയാള്‍ അനങ്ങുന്നത്‌ ദിവ്യ ദാസ്യത്തിലുമായിരിക്കണം.അല്ലാഹുവിന്റെ സാമീപ്യം പ്രാപിച്ച അദ്ദേഹമാണ്‌ വലിയ്യ്‌.(റാസി വാള്യം 17 പേജ്‌ 132)
 N:B-വലിയ്യ് എന്നൊരു പ്രത്യേക വിഭാഗമില്ലെന്ന് വാദിച്ച് ,വഹാബീ സ്ഥാപക നേതാക്കളെപ്പോലും വട്ടം കറക്കിയ - കുഞ്ഞീദ് മദനിയെ തള്ളണോ, പ്രമുഖ ഖുർആൻ വ്യാഖ്യാതാവ് റാസി ഇമാമിനെ[റ] തള്ളണോ എന്ന് - ബുദ്ധി മരവിച്ചിട്ടില്ലാത്ത വഹാബികളുണ്ടെങ്കിൽ ചിന്തിക്കട്ടെ!. പ്രാർത്ഥനയുടെയും ശിർക്കിന്റെയും വിഷയത്തിൽ ,കുഞ്ഞീദ് മൗലവിയെ വഹാബികൾ പണ്ടേ തള്ളിയതാണ്!. വിശദ വായനക്ക് - ഇസ്തിഗാസയിൽ തട്ടി വീണ വഹാബിസം, ഇസ്തിഗാസയും കുഞ്ഞീദ് മദനിയും, പിന്നെ ,മലക്കം മലക്കം മറിഞ്ഞ വഹാബിയും - എന്നീ ബ്ളോഗുകൾ നോക്കുക.

കറാമത്തും കുത്ത് റാത്തീബും

കുത്ത് റാത്തീബ് കേൾക്കാത്തവരുണ്ടാവില്ല.
 ചില പ്രത്യേക കീര്‍ത്തനങ്ങളും ദിക്റുകളും ദുആകളുമടങ്ങുന്ന പ്രത്യേക റാതീബ് ആണ് അത്. റാതിബ് എന്നാല്‍ പതിവായി ചൊല്ലുന്നത് എന്നാണ് അര്‍ത്ഥം. കൂത്താറാതീബില്‍ ദേഹത്ത് പരിക്കേല്‍പിക്കുകയും മേല്‍പറഞ്ഞ റാതിബിലൂടെ അത് ഭേദമാക്കുകയും ചെയ്യലാണ് നടക്കുന്നത്. ആവശ്യമില്ലാതെ ദേഹത്തില്‍ പരിക്കേല്‍പിക്കുക എന്നതാണ് നിഷിദ്ധമായിട്ടുള്ളത്. ചികില്‍സയുടെ ഭാഗമായി ശരീരഭാഗങ്ങള്‍ കീറിമുറിച്ച് ഓപ്പറേഷന്‍ ചെയ്യുന്നത് ആരും എതിര്‍ക്കാറില്ലല്ലോ. എന്നത് പോലെ, ആത്മീയമായ സംശയങ്ങള്‍ക്കുള്ള ചികില്‍സയാണ് കുത്ത്റാത്തീബിലൂടെ നടക്കുന്നത്. പ്രവാചകന്മാരുടെ മുഅ്ജിസതുകളും ഔലിയാക്കളുടെ കറാമതുകളും നിര്‍വ്വഹിച്ച ധര്‍മ്മവും അതായിരുന്നല്ലോ.  മഹാന്മാരായ ഔലിയാക്കളുടെ കറാമതുകളാണ് കുത്ത് റാത്തീബ് നടത്തുന്നവരിലൂടെ പ്രകടമാവുന്നത്.

സ്വഹാബാക്കളുടെ മഹത്വങ്ങള്‍ പറയുന്നിടത്ത് ഇമാം അഹ്മദുബ്നുഹമ്പല്‍ (റ) ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്,  ഇറാഖിലെ ഹീറ പട്ടണത്തിലേക്ക് ധര്‍മ്മയുദ്ധത്തിനായി ചെന്ന ഖാലിദ് (റ)വിനോട്, അവിടത്തുകാര്‍ വിഷം തന്ന് താങ്കളെ വകവരുത്തുന്നത് സൂക്ഷിക്കണമെന്ന് പറയപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ വിഷം കൊണ്ടുവരിക. അത് കൊണ്ടുവരപ്പെട്ടപ്പോള്‍ അദ്ദേഹം ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന് ചൊല്ലി അത് കുടിച്ചു. അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. അപകടകരമെന്ന് തോന്നുന്ന കാര്യങ്ങളും വിശ്വാസം സ്ഥിരപ്പെടുത്താനായി ചെയ്യാമെന്ന് ഇതില്‍നിന്ന് വ്യക്തമായല്ലോ.

കുത്ത്റാതീബ്

മഹാനായ ഷൈഖ് രിഫായീ (റ) യുടെ പേരില് നടത്തപ്പെടുന്ന പ്രതേക റാതീബ്. റാതീബ് നടത്തുന്നടിന്നിടയിലോ ശേഷമോ ആയുധാഭ്യാസം ഉണ്ടായിരിക്കും. മാരകായുധങ്ങൾ പ്രയോകിച്ച് അപകടങ്ങള സംഭവിക്കുന്ന കൃത്യങ്ങൾ ചെയ്യൽ നിഷിദ്ദം.പതിവ് കൊണ്ടോ അഭ്യാസം കൊണ്ടോ കറാമത് കൊണ്ടോ അപകടം സംഭവിക്കില്ലെന്ന ബോധ്യമുണ്ടെങ്കിൽ അത്തരം പ്രയോഗങ്ങൾക്ക് തെറ്റില്ല.
ഇബ്നുഹജർ(റ) എഴുതുന്നു:

ولا يحرم من الطاهر إلا نحو حجر وتراب ومنه مدر وطفل لمن يضره وعليه يحمل إطلاق جمع متقدمين حرمته، بخلاف من لا يضره كما قاله جمع متقدمون واعتمده السبكي وغيره وسم وإن قل إلا لمن لا يضره (٣٨٧/٩ تحفة المحتاج)

കല്ല്‌,മണ്ണ് പോലെയുള്ള ശുദ്ടിയുള്ള വസ്തുക്കൾ കഴിച്ചാൽ ബുദ്ദിമുട്ടുണ്ടാകുന്നവർക്ക് അവ കഴിക്കൽ നിഷിദ്ദമാണ്. അവ കഴിക്കൽ നിരുപാധികം നിഷിദ്ദമാനെന്നു ഒരു കൂട്ടം പൂർവ സൂരികൾ പറഞ്ഞതിന് ഈ വിശദീകരണം നൽകൽ ആവശ്യമാണ്‌. അവ കഴിക്കുന്നതിനാൽ ബുദ്ദിമുട്ടില്ലാത്തവർക്കു അവ കഴിക്കൽ നിഷിദ്ദമല്ല. ഒരു കൂട്ടം പൂർവസൂരികൾ ഇക്കാര്യം പ്രസ്താവിക്കുകയും ഇമാം സുബ്കി (റ) യും മറ്റും അത് പരബലമാനെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിഷം എത്ര കുറച്ചാനെങ്കിലും കഴിക്കൽ നിഷിദ്ദമാണ്. എന്നാൽ വിഷം കഴിച്ചാൽ ബുദ്ദിമുട്ടില്ലാത്തവർക്കു വിഷം കഴിക്കൽ നിഷിദ്ദമല്ല.(തുഹ്ഫ :9/387).

മഹനായ ഖാലിദുബ്നുൽവലീദ് (റ) ശത്രുക്കളുടെ മുമ്പിൽ വെച്ച് വിഷം കഴിച്ച് അത്ഭുതം പ്രകടിപ്പിച്ചതായി പ്രഭാലമായ ഹദീസിൽ വന്നിട്ടുണ്ട്.ഇബ്നുഅബീശൈബ (റ) നിവേദനം ചെയ്യുന്നു:

حدثنا  جعفر بن عون قال أخبرنا  يونس عن  أبي السفر قال : لما قدم  خالد بن الوليد إلى الحيرة نزل على بني المرازبة ، قال : فأتي بالسم فأخذه فجعله في راحته وقال : بسم الله ، فاقتحمه ، فلم يضره بإذن الله شيئا (المصنف ٦/٨)

അബുസ്സഫറി(റ) ൽ നിന്ന് നിവേദനം: ഖാലിദുബ്നുൽ വലീദ് (റ) പേർഷ്യയിലെ ഹീറത്തിൽ ചെന്നപ്പോൾ സൈനികമെധാവികൾക്കിടയിൽ ചെന്നിറങ്ങിയ അദ്ദേഹത്തിൻറെ മുമ്പിൽ വിഷം കൊണ്ടുവന്നപ്പോൾ അത് വാങ്ങി ബിസ്മി ചൊല്ലി അദ്ദേഹം അത് കുടിച്ചു. അല്ലാഹുവിന്റെ അനുമതി പ്രകാരം അത് അദ്ദേഹത്തിനു യാതൊരു വിധ ഉപദ്രവവും എല്പ്പിച്ച്ചില്ല. (മുസ്വന്നഫ്:8/6)

ഈ സംഭവം ഇമാം ത്വബ്റാനി (റ) അലമുഅജമുൽ കബീറി (3718-3719) ലും ഇമാം ബയ്ഹഖി (റ) ദലാഇലുന്നുബുവ്വ(3032) യിലും അബുയഅലാ (റ) മുസ്നദി(7029) ലും നിവേദനം ചെയ്തിട്ടുണ്ട്.

താങ്കൾ വിഷം കഴിച്ചാൽ മാത്രമേ ഞങ്ങൾ കീഴടങ്ങുകയുള്ളൂ എന്ന് ശത്രുക്കള ഖാലിദ്ബ്നു വലീദ്(റ) വിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ആ വിഷം വാങ്ങി കുടിക്കുകയും അത് യാതൊരു വിധ ഉപദ്രവവും അദ്ദേഹത്തിനു എല്പിച്ചില്ലെന്നും അത് ഖാലിദ് ബ്നു വലീദ് (റ) ന്റെ കറാമത്താനെന്നും ഇബ്നു തൈമിയ്യ തന്നെ അൽഫുർഖാൻ പേ: 66 ൽ രേകപ്പെടുത്തിയിട്ടുന്ദ്.

ഈ അത്ഭുതം കണ്ടപ്പോൾ അവിടത്തെ ക്രിസ്ത്യാനികൾ മുസ്ലിംകളോട് യുദ്ദം ചെയ്യാൻ തയ്യാറാവാതെ സന്ധിചെയ്യുകയാനുണ്ടായതെന്നു അല്ലാമ ദമീരി(റ) രേകപെടുത്തിയിട്ടുണ്ട്.

മഹാനായ ഷൈഖ് അഹ്മദുൽ കബീർ രിഫാഹീ (റ) യുടെ അനുയായികൾ പല അത്ഭുതങ്ങളും പ്രകടിപ്പിച്ചിരുന്നതായി ചരിത്ത്രത്തിൽ കാണാം.
പ്രസിദ്ദ ചരിത്ത്ര പണ്ഡിതൻ ഇബ്നു ഖല്ലികാൻ(ഹി: 608-681) പറയുന്നു:

ولأتباعه أحوال عجيبة من أكل الحيات وهي حية، والدّخول في التنانير وهي تضطرم بالنّار فيطفؤونها، ويلعبون بها وهي تشعل، ويقال: إنّهم  في بلادهم يركبون الأسود.

കത്തി ജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന തീയിൽ പ്രവേശിച്ച് തീ കെടുത്തുക,കത്തി മറിയുന്ന തീകൊണ്ട് കളിക്കുക. ജീവനുള്ള പാമ്പിനെ തിന്നുക,തുടങ്ങിയ അത്ഭുതങ്ങൾ ഷൈഖ് രിഫായീ (റ) യുടെ അനുയായികൾ പ്രകടിപ്പിക്കാറുണ്ട്. അവർ അവരുടെ നാടുകളിൽ വെച്ച് സിംഹങ്ങളെ വാഹനമായി ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു.(വഫിയ്യാത്തുൽ അഅയാൻ: 1/172)
 ഇത്തരം അനുഭവങ്ങള കറാമത്തുമായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച 'ബിഗ്‌ യത്തുൽ മുസ്തർഷിദീൻ' എന്നാ ഗ്രന്ഥത്തിൽ നിന്ന് വായിക്കുക.

അസാധാരണ സംഭവങ്ങൾ നാലിനമാണ്.
(ഒന്ന്) പ്രവാചകത്വവാദവുമായി അന്നരിച്ചുവന്ന അമാനുഷിക സിദ്ദി. അതെനെ എതിർക്കാൻ ഒരാൾക്കും സാധ്യമല്ല. പഠനം മുഖേനയോ മറ്റോ അത് സമ്പാദിചെടുക്കുവാനും സാധ്യമല്ല.
(രണ്ട്) കറാമത്ത് : പഠനം മുഖേനയോ ചിലപ്രതെക പ്രവർത്തികൾ മുഖേനയോ അല്ലാതെ,പരിപൂരണമായി പ്രവാചകരോട് പിന്തുടരുന്നവനിൽ നിന്ന് പ്രകടമാകുന്നത്. ഇതിനെ രണ്ടായി തരം തിരിക്കാം .പ്രവാചകത്വം വാദിക്കുന്നതിനു മുംബ് പ്രവാചകനിൽ പ്രകടമാകുന്ന അസാധാരണ സംഭവമാണ് ഒന്ന്. ഇതിനെ  "ഇർഹാസ്വ്" എന്ന് പറയുന്നു. തെമ്മാടിയല്ലാത്ത ഒരു സത്യാ വിസ്വാസിയിൽ നിന്ന് പ്രകടമാകുന്നതാണ് മറ്റൊന്ന്. അസാധാരണ സംഭവം വെളിവായതിന്റെ പേരില് അവൻ ചതിയിൽപ്പെട്ടു പോകുന്നില്ല.ഇതിനെ 'മഊനത്ത്' എന്ന് വിളിക്കുന്നു.

(മൂന്ന്) ഇസ്തിദ്റാജ്. അസാധാരണ സംഭവം വെളിവായതിന്റെ പേരിൽ ചതിയിൽ അകപ്പെട്ടുപോയ ഫാസിഖിൽ നിന്ന് പ്രകടമാകുന്നത്.
(നാല്) സിഹ്റു. ചില കാരണങ്ങള ചെയ്യുന്നതിനെ തുടർന്ന്  തെമ്മാടിയുടെയോ സത്യനിശേദിയുടെയോ കരങ്ങളിളുടെ പുറത്ത് വരുന്നത്. പഠനത്തിളുടെ ആര്ക്കും കരസ്തമാക്കാവുന്ന ഒന്നാണിത്.

കണ്കെട്ട് ഇതിനു ഉദാഹരണമായെടുക്കാം. ഒരു പ്രവർത്തിചെയ്യാനുള്ള കൈകടുപ്പമാണ് അതിലുള്ളത്. സര്പ്പങ്ങളെ ചുമക്കുക,അവയെകൊണ്ട് കൊത്തിക്കുക. ഉപദ്രവം ഏല്ക്കാതെ തീ കൊണ്ട് കളിക്കുക. നിഷിദ്ദമായ മന്ത്രപ്രയോകത്തിനു വേണ്ടിയുള്ള എഴുത്തുകളും വരകളുമെല്ലാം  ഇതിൽപ്പെടുന്നു.

എന്ന് വരുമ്പോൾ ഷൈഖ് രിഫായീ (റ) യുടെ ഷൈഖ് അഹ്മദുബ്നു അൽവാനീ(റ) ന്റെയോ  മറ്റു ഔലിയാക്കളുടെയോ ആളുകളാണെന്ന് അവകാശപ്പെട്ടു ഹൃദയങ്ങളിൽ മൊട്ടു സൂചിയോ കത്തിയോ ഉപയോഗിച്ച് കുത്തുക, തീ ചുമക്കുക, തീ തിന്നുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന ചിലരുണ്ട്. അത്തരക്കാർ  ശരീഅത്തിന്റെ   വിധി വിലക്കുകൽ അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട്‌ ജീവിക്കുന്നവരും വ്യക്തിപരമായി ബാധ്യതയുള്ള കാര്യങ്ങൾ ഏതെല്ലാമാണെന്നറിഞ്ഞ്  പ്രവർത്തിക്കുന്നവരും  അത്തരം അസാധാരണ സംഭവങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് പഠനത്തിളുടെ ആർജ്ജിച്ചവരല്ലെന്നു ബോധ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അവ കറാമത്തിന്റെ ഇനത്തിൽ ഉള്പ്പെടുന്നതാണ്. മറിച്ചാണെങ്കിൽ സിഹ്റിന്റെ ഇനത്തിലും. കാരണം തെമ്മാടിയുടെ കറാമത്ത്  പ്രകടമാകുകയില്ലെന്നും പ്രത്യേക വാക്കുകളും പ്രവർത്തികളും പഠിച്ച കൊണ്ട് വരാവുന്ന ഒന്നല്ല. കര്രാമാത്തെന്നും പണ്ടിതലോകം എകോപ്പിച്ചുപറഞ്ഞ കാര്യമാണ്.(ബിഗ്‌ യത്തുൽ  മുസ്തർഷിദീൻ: പേ: 299)

അത്തരം അത്ഭുത കാര്യങ്ങൾ അവരുടെ കറാമത്തായി പരിഗണിക്കാനുള്ള നിബന്ധനയാണ് പ്രസ്തുത ഇബാരത്തിൽ പറഞ്ഞിട്ടുള്ളത്. അതെ സമയം ഒരു പ്രവാചകന്റെയോ  യഥാർത്ഥ വലിയ്യിന്റെയോ മുഅജിസത്തും കറാമത്തും മറ്റൊരാലിളുടെ പ്രകടമാക്കാനുള്ള നിബന്ധനയല്ല. അത് തെമ്മാടിയിലുടെയും സത്യാ നിശേദിയിലൂടെയും എന്നല്ല ഇതര ജീവികളിലൂടെയുമെല്ലാം പ്രകടമാകാവുന്നതാണ്.

ഇവ്വിഷയകമായി ഇബ്നുഹജറുൽ ഹൈതാമി(റ) എഴുതുന്നു:
وقد تظهر الكرامة على يد فاسق بل كافر كالسامري فإنه رأى فرس جبريل عليه السلام حتى أخذ من تراب حافرها وجعله في العجل فخار(الفتاوي الكبري : ٣٥٢/٤)

ചിലപ്പോൽ തെമ്മാടിയിലുടെയും  സത്യാ നിശേദിയിലൂടെയും കറാമത്ത് പ്രകടമാവാം. സാമിരി ഇതിനുദാഹരണമാണ്‌.ജിബ്രീൽ (അ) ന്റെ കുതിരയുടെ കുളമ്പ് തട്ടിയ മണ്ണെടുത്ത് (അവൻനിർമ്മിച്ച) പശുക്കുട്ടിയിൽ വെച്ചപ്പോൾ അത് ശബ്ദിച്ചു വല്ലോ. (ഫതാവൽ കുബ്റാ: 4/352)

ഇബ്നുഹജറിന്റെ പരത്ത പ്രസ്താവം എടുത്ത് വെച്ച് ഹനഫീ മദ്ഹബിലെ കർമശാസ്ത്ര ഗ്രന്ഥമായ  'അൽബഹ്റൂറാഇഖ്'- ഇൽ എഴുതുന്നു :
ولا شيئ من فواعدنا يأباه(البحر الرئق، باب من تقبل شهادته)

നമ്മുടെ പൊതുതത്ത്വങ്ങളിലൊന്നും അതിനെതിരല്ല.(അൽബഹ്റൂറാഇഖ്)

ഇമാം ഗസാലി(റ) യുടെ പരമാർശം കാണുക.
وإن لم تكن دعوى فقد يجوز ظهور ذالك علي يد فاسق، لأنّه مقدور في نفسه(الإقتصاد في الإعتقاد : ٦٣/١)

(വലിയ്യാണെന്നോ മറ്റോഉള്ള) വാദമൊന്നുമില്ലെങ്കിൽ തെമ്മാടിയിലുടെയും അത് പ്രകടമാക്കാവുന്നതാണ്. കാരണം, അസംഭവ്യമായ ഒന്നല്ലല്ലോ അത്. (അൽഇഖ്തിസ്വാദു ഫിൽഇഅതിഖാദ്  : 1/63)

ചുരുക്കത്തിൽ കറാമത്ത് പ്രകടമായ വ്യക്തി ശരീഅത്തിന്റെ വിധി വിലക്കുകൽ ജീവിതത്തിൽ പകർത്തിയവനാനെങ്കിൽ അവനിലൂടെ പ്രകടമാകുന്ന കറാമത്ത് അവന്റെ കറാമത്തായി പരിഗണിക്കുന്നതാണ്. അല്ലാത്ത പക്ഷം അത്ഭുത പ്രകടിപ്പിക്കാനുള്ള കാര്യങ്ങൾ പടിച്ചവനാനെങ്കിൽ അതിനെ സിഹ്രായും പരിഗണിക്കുന്നതാണ്. ഈ രണ്ടു രൂപത്തിലും പെടാത്തവനിൽനിന്നാണ് അസാധാരണ സംഭവം പ്രകടമാകുന്നതെങ്കിൽ അവൻ ഏതെങ്കിലും ഒരു പ്രവാചകനിലെക്കോ വലിയ്യിലെക്കോ ചെർത്തപെടുന്നവനാനെങ്കിൽ അവനിലുടെ പ്രകടമായ  അസാധാരണ സംഭവം ആ പ്രവാചകന്റെ മുഅജിസത്തോ വലിയ്യിന്റെ കറാമത്തൊ ആയി പരിഗണിക്കുന്നതാണ്. അല്ലാത്ത പക്ഷം ഇസ്തിദ്റാജ്മാണ്‌.

ഔലിയാക്കളും ജദ്ബിന്റെ ഹാലും

മുജാഹിദ് മൗലവി;
ഇന്ന് ഒരുപാട് പേര് വലിയ്യാണെന്നും പറഞ്ഞ് രംഗത്ത് വരുന്നു. പലരേയും വലിയ്യായി അവരോധിക്കുന്നു.
ഒരാൾ വലിയ്യാണ് എന്ന് എങ്ങിനെയാണ് നമുക്ക് മനസ്സിലാവുക .....??

മറുപടി

ഒരാൾ വലിയ്യാണെന്ന് സ്വന്തം തീരുമാനിച്ചാലോ ചിലർ കൂടി ഒരാളെ വലിയ്യാക്കാൻ തീരുമാനിച്ചാലോ പ്രസ്ഥുത വെക്തി വലിയ്യാവുകയില്ല.
മറിച്ച് ആരാണ് വലിയ്യ് എന്ന് ഉലമാഅ് പറഞ്ഞിട്ടുണ്ട്.
ഇമാം തഫ്താസാനി(റ) വലിയ്യിനെ നിർവ്വചിക്കുന്നത് കാണുക.


ഇപ്രകാരം നിബന്ധന ഒത്തവരെ സംബന്ധിച്ച് ഉലമാഅ് വലിയ്യെന്ന് പറയുമ്പോൾ നമുക്ക് സ്വീകരിക്കാവുന്നതാണ്.

മൗലവി:

ഓഹോ അങ്ങനെ എങ്കിൽ തുണി ഉടുക്കാതെ നടന്നവരെ ഒക്കെ സമസ്തക്കാർ വലിയ്യെന്ന് പറയുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യുന്നുണ്ടല്ലോ?
തുണിയും അയിച്ചിട്ട് അങ്ങാടിയിലൂടെ നടക്കുന്നവരാണോ ഔലിയാക്കൾ.  നിങ്ങൾ ഈ സമുദായത്തിനെ പറയിപ്പിക്കുകയല്ലേ ചെയ്യുന്നത്.?

മറുപടി

ഒരിക്കലുമല്ല.
ചരിത്രത്തിൽ ചില ഔലിയാക്കളിൽ നിന്ന് അത്തരം പ്രവണതകൾ ഉണ്ടായത് നിശേധിക്കുന്നില്ല. ഒപ്പം അവരുടെ വിലായത്തിനേയും നിശേധിക്കുന്നില്ല.
കാരണം ഔലിയാക്കളുടെ ബുദ്ധി അല്ലാഹു നീക്കുന്ന ചില സന്ദർഭങ്ങളുണ്ട് അവർക്ക് മജാദീബുകൾ എന്ന് പറയുന്നു.
അഥവാ ഈ ജദ്ബിന്റെ ഹാലിൽ അവർ എത്തിപ്പെട്ടാൽ പിന്നെ അവർക്ക് ശറഇന്റെ കീർത്തനകൾ ബാധകമല്ല.
സാധരണക്കാർക്ക് ബ്രാന്ത് ഉണ്ടാകുന്നത് പോലെത്തന്നെ. പക്ഷെ ഇവടെ വിത്യാസമുണ്ട് ഔലിയാക്കളുടെ ബുദ്ധി മറിഞ്ഞത് അവർ അല്ലാഹുവിന്റെ ഇശ്ഖിലും ഉലൂഹിയ്യത്തിലും ചിന്തിച്ച് കൊണ്ടായിരിക്കും, എന്നാൽ സാധാരണ ബ്രാന്തന്മാർ അങ്ങനെ അല്ലല്ലോ..?
ഇവർക്ക്
عقلاء المجانين
 എന്ന് ഉലമാഅ് പേര് പറഞ്ഞിട്ടുണ്ട്.

മൗലവി;

ഒഹോ, അങ്ങനെ ഒന്ന് ഇസ്ലാമിലില്ലല്ലോ മുസ്ലിയാരെ.!!
ചരിത്രത്തിൽ ഔലിയാക്കൾ വരുന്നത് കേരളത്തിലാണോ..?
സ്വഹാബികളെക്കാൾ വലിയവരൊന്നുമല്ലല്ലോ നിങ്ങളുടെ ഔലിയകൾ. പക്ഷെ ഇങ്ങനെ ഒരു ഭ്രാന്ത് അവർക്കൊന്നും ഉണ്ടായിക്കണ്ടില്ല.?

മറുപടി;

മൗലവീ തീ കൊള്ളി കൊണ്ട് തല ചൊറിയരുത്,,!! അത് അപകടമാണ്
ഔലിയാക്കളെ ഭ്രാന്തെന്മാരെന്ന് വിളിക്കരുത്.
അവർ അല്ലാഹുവിന്റെ അടുക്കൽ ഉന്നത സ്ഥാനീയരാണ്.

ഇങ്ങനെ ഒന്ന് ഇസ്ലാമിലുണ്ടെന്ന് പറഞ്ഞത് ഞാനല്ല ഉലമാആണ്. അത് പറയാം അതിന്ന് മുന്പ് നിങ്ങളുടെ ഒരു തികണ്ഡ വാദം ഞാൻ പൊളിച്ച് തരാം.

സ്വഹാബത്തിനും മീതയല്ല ഇന്നത്തെ ഔലിയാക്കൾ ഇത് തന്നെയാണ് സുന്നികളുടെ നിലപാട്. എന്നാൽ സ്വഹാബത്തിൽ നിന്നും ഇത്തരം രംഗങ്ങൾ ഉണ്ടായിട്ടുണ്ട്.
സയ്യിദുനാ ഉമറുൽ ഫാറൂഖ് തങ്ങൾ നബിതങ്ങൾ വഫാത്തായെന്ന വാർത്ത കേട്ടപ്പോൾ പറഞ്ഞതും ചെയ്തതുമെല്ലാം എന്തായിരുന്നു. തീർച്ഛ അതൊരു സ്വബുദ്ധിയാലുണ്ടായ കാരംയമല്ലായിരുന്നല്ലോ.?

മൗലവി;

മുസ്ലിയാരേ ഇതൊക്കെ നിങ്ങളുടെ ദുർന്യായങ്ങളും അപിപ്രായങ്ങളുമല്ലേ ഇത് ഞങ്ങൾക്ക് ആവശ്യമില്ല. ഞങ്ങൾക്ക് കാണേണ്ടത് പണ്ഡിതന്മാരുടെ അപിപ്രായങ്ങളാണ് ഇങ്ങനെ ആര് പറഞ്ഞു അതിവിടെ പോസ്റ്റ് ചെയ്ത് സംസാരിക്കൂ...

മറുപടി;
ഇമാം ശഅ്റാനി തന്റെ യവാഖീതിൽ ഇത് പറഞ്ഞിട്ടുണ്ട്.
ഇതാ വായിക്കുക.

ഇനി പറയൂ ഉഖലാഉൽ മജാനീൻ
സുന്നികളുടെ കെട്ടുകഥയാണോ?
അതോ പണ്ഡിതന്മാരുടെ അദ്ധ്യാപനമോ?

മൗലവി;
സഹോദരങ്ങളെ ഇപ്പോൾ മനസ്സിലായില്ലേ ഈ തുണി ഉടുക്കാത്ത ഔലിയാക്കൾ എവിടെ നിന്നാണ് വരുന്നത് എന്ന്.....
ഈ സഹോദരൻ പോസ്റ്റ് ചെയ്ത  عبد الوهاب الشعراني
എന്നയാൾ ഒരു താബിഹിയോ തബഹു താബിഹിയോ അല്ല...
നേരെ മറിച്ചു 500 വര്ഷം മുൻപ് ജീവിച്ച ആളാണ്....
ഇതിനേക്കാൾ ഭേദം വല്ല കാന്ത പുരത്തിന്റെയോ .... നാസർ ഫൈസിയുടെയോ ബുക്ക് കൊണ്ട് വരാളായിരുന്നു...
കാരണം ഇതൊക്കെ ഏതൊരാൾക്കും പറയാം കൊണ്ട് വരാം...

ഇദ്ദേഹം  AD 1500 കാല കട്ടത്തിൽ ജീവിച്ച ആളാണ്
അദ്ദേഹത്തെ പറ്റി ചില അഭിപ്രായങ്ങൾ ഇങ്ങിനെ കാണാം.....

അബ്ദുൽ വഹാബ് ഷെഹ്‌റാനി പിഴച്ചവനും വഴി പിഴപ്പിക്കുന്നവനും ആണ് എന്നും..

മറുപടി;
നഊദു ബില്ലാഹ്..
ഒരു പ്രസിദ്ധനും സാത്വികനുമായ പണ്ഡിതനെ കുറിച്ച് വഹാബിയുടെ ആരോപണം അൽപ്പം കടന്ന് പോയി.
മൗലവിക്ക് പിടുത്തം വിട്ടു തുടങ്ങി ഇനി ഇപ്പോൾ ഇതേ നിർവ്വാഹമുള്ളൂ...
അല്ലെങ്കിലും
ഇമാമുമാരെ തള്ളാതെ വഹാബിസത്തിന് നിലനിൽപ്പില്ലല്ലോ...

അബ്ദുൽ വഹാബുശ്ശഅറാനി ളാല്ലും മുളുല്ലുമാണെന്ന് പറഞ്ഞ ഒരു പണ്ഡിതനെ കാണിച്ച് തരുമോ? മൗലവീ....
ഇമാം ശഅറാനിയെ കുറിച്ച് ഉലമാഅ് പറയുന്നത് നോക്കൂ...

ഇതാണ് ഇമാം ശഅ്റാനി....
ഇനി പറയൂ ആരാണ് ളാല്ലും മുളില്ലുമെന്ന് പറഞ്ഞത്?

മൗലവി;

(മിണ്ടാട്ടമില്ല. പകരം ഒരു ഇബാറത്ത് പോസ്റ്റുന്നു).
عبد الوهاب الشعراني رجل ضال مضل ، وكتابه الطبقات أعظم شاهد على زيغه وضلاله ، لما فيه من الدعوة إلى الشرك بالله تعالى والتعلق بالمقبورين والاستغاثة بهم ودعائهم وعبادتهم من دون الله واعتقاد أنهم يعلمون الغيب ويدبرون أمور الكون ،
മറപടി;
ഓ ഫയങ്കരം ഇബാറത്ത് തന്നെ..!!! സുഹൃത്തുക്കളെ ഇയാളുടെ വഞ്ചനയിൽ പെട്ട് പോകല്ലേ...
ഇത് ഏത് ഇമാമ് പറഞ്ഞതാണെന്ന് പറയാൻ ഇയാളെ കൊണ്ട് കഴിയില്ല ഇത് ചില വഹാബി സൈറ്റുകളിൽ നിന്ന് ഇയാൾ അടർത്തിയതാണ് തീർച്ച. അല്ലെങ്ങിൽ അയാൾ പറയട്ടെ... നമുക്ക് കാത്തിരിക്കാം
പോരാ ഞാൻ പോസ്റ്റിയ ഇബാറത്ത് മൗലവി
തൊട്ടത് പോലുമില്ല.
  അതിനെ കുറിച്ചെന്ത് പറയുന്നു. മൗലവീ..?

മൗലവി;

(മിണ്ടാട്ടമില്ല)

( ദിവസം ഒന്ന് കഴിഞ്ഞു, ഇബാറത്തിന്റെ ഉറവിടം പറയുന്നില്ല.)

മറുപടി;

ഇതാണ് വഹാബിസം ...
അയാളുടെ ബെടി തീർന്നു പോയി മുജാഹിദുകളെ....
ഇതേ വിഷയത്തിൽ ഇനി

 ആരെങ്കിലുമുണ്ടെങ്കിൽ ഇറങ്ങിക്കോളൂ...
ഇമാം ശഅ്റാനി മാത്രമല്ല കെട്ടോ ഇബ്നു തൈമിയ്യ പോലും ഇത് പറഞ്ഞിട്ടുണ്ട്. നേതാവിനെ മുജാഹിദുകൾ തള്ളുമോ...സ്വന്തം നേതാവിനെ....

ഇതാ ഇബ്നു തൈമിയ്യയുടെ ഫതവ.

മൗലവി;

(മിണ്ടാട്ടമില്ല)

(വിഷയത്തിൽ തൊടാതെ ജാള്യത മറക്കാൻ പലതും പറഞ്ഞൊപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നു.)