﷽
page
▼
Tuesday, 30 July 2019
Friday, 12 July 2019
മുസ്ലിം തൗഹീദ് വഹാബിക്ക് ദഹിക്കുന്നില്ല !
*🌹മുസ്‌ലിംകളുടെ തൗഹീദ് വളരെ ലളിതമായ വിവരണം*🌹
لا إله إلا الله محمد رسول الله
*"അല്ലാഹു അല്ലാതെ ആരാധ്യനില്ല , മുഹമ്മദ് നബി അല്ലാഹുവിൻറെ പ്രവാചകനാണ്"* എന്ന വിശ്വാസമാണ്.
ശിർക്ക്: അതിൻറെ വിപരീത വിശ്വാസമാണ്. അഥവാ: *അല്ലാഹു അല്ലാത്ത ആരാധനക്കർഹൻ, അല്ലങ്കിൽ ഇലാഹുകൾ ഉണ്ട്* എന്ന വിശ്വാസം.
നിങ്ങൾ കണ്ടില്ലേ:
ഒരു മുസ്‌ലിം പള്ളിയിൽ പോയി "ഞാൻ ഈ പള്ളിയിൽ ഇഅതികാഫ് ഇരിക്കുന്നു" എന്ന നിയ്യത്തോടെ ഇരുന്നാൽ അത് ഇബാദത്താണ്. ആ നിയ്യത്തോടെ ഒന്നും ഉരുവിടാതെ, ഒരു പ്രാര്ത്ഥ്നയും നടത്താതെ, ഉറങ്ങിയാൽ പോലും കൂലി കിട്ടുന്ന ഇബാദത്താണ്.
അതെ മുസ്‌ലിം അത് കഴിഞ്ഞു വീട്ടിൽ ചെന്ന് ഉമ്മൻറെടുത്ത് ഇരുന്നാലോ അത് ഉമ്മാക്കുള്ള ഇബാദത്തല്ല.
ഒരു മുസ്‌ലിം റമദാൻ മാസത്തിൽ നിയ്യത്തോടെ സുബ്ഹി മുതൽ മഗ്‌രിബ് വരെ വ്രതമനുഷ്ഠിച്ചാൽ ഇബാദത്താണ്. പ്രാർത്ഥനകൾ ഒന്നും നടത്തിയില്ലെങ്കിൽ പോലും.
ഒരു അമുസ്‌ലിം ചെയ്താലോ, പട്ടിണി ബാക്കിയാകും.
ഒരു മുസ്‌ലിം കോഴിക്കോട്ടങ്ങാടിയിൽ പോയപ്പോൾ അനേകം ദൈവങ്ങളെ വിൽക്കാൻ വെച്ചത് കണ്ടു, ഇതെന്താ വല്ല കളിപ്പാട്ടമോ എന്ന് കരുതി അയാൾ വെറുതെ അതൊന്ന് തൊട്ട് നോക്കി. അത് വെറും തൊടലേ ആവൂ.
അൽപ സമയം കഴിഞ്ഞപ്പോൾ ഒരു അമുസ്‌ലിം അതിലെ വന്നു, മൂപ്പർ ദൈവത്തെ കണ്ടപ്പോൾ ഒന്ന് തൊട്ട് വണങ്ങി. അത് ആരാധനായാണ്.
മുസ്‌ലിംകൾ കഅബയിലെ ഹജറുൽ അസ്‌വദിനെ മുത്തുന്നു അത് കല്ലിനുള്ള ആരാധനയല്ല .
അമുസ്ലിം അമ്പലത്തിലെ കല്ലിനെ തൊട്ട് മുത്തുന്നു. അത് ആരാധനയാണ്.
മുസ്‌ലിംകൾ കഅബത്തിനെ ചുറ്റുന്നു അത് കഅബക്കുള്ള ആരാധനായല്ല മറിച്ചു അല്ലാഹുവിനുള്ള ഒന്നാം നമ്പർ ആരാധനയാണത്.
അമുസ്ലിംകൾ വിഗ്രഹങ്ങളെ ത്വവാഫ് ചെയ്യുന്നു. അത് അവക്കുള്ള ആരാധനയാണ്.
എല്ലാറ്റിലും വിശ്വാസമാണ് അടിസ്ഥാനം.
ഖുർആനിലെ ചില പദങ്ങൾ ശ്രദ്ധിക്കൂ: സൂറത്തു സാദിൽ പറയുന്നു.
وَاهْدِنَا إِلَى سَوَاء الصِّرَاطِ (سورة ص 22)
(ദാവൂദ് നബി عليه السلام ൻറെ ജനത മഹാനവര്കളോട് പറയുന്നു:)
*"ഞങ്ങളെ അങ്ങ് നേരായ വഴിയിലേക്കു ചേർക്കേണമേ"*
ഇത് ദുആ അല്ല. കാരണം ദാവൂദ് നബി ഇലാഹാണെന്നോ ഇലാഹിൻറെ എന്തെങ്കിലും ഗുണങ്ങളുണ്ടെന്നോ ആരാധനക്കർഹൻ ആണെന്നോ ഉള്ള വിശ്വാസമില്ല.
ഇനി അതെ അർഥം കുറിക്കുന്ന പദം ഫാതിഹയിൽ അല്ലാഹുവിനോട് നാം അപേക്ഷിക്കാറുണ്ട്:
إِهْدِنَا الصِّرَاطَ الْمُسْتَقِيم (الفاتحة)
*"ഞങ്ങളെ നീ നേരായ വഴിയിലേക്ക് ചേർക്കേണമേ..."*
ഇത് ആരാധനയാണ്, പ്രാർത്ഥനയാണ് കാരണം ഉടമക്കാരനായ ഇലാഹിനോടുള്ള തേട്ടമാണ്.
ഇനി അല്ബഖറയിൽ നോക്കൂ:
رَبَّنَا لاَ تُؤَاخِذْنَا إِنْ نَسِينَا (البقرة 286)
*"നാഥാ, മറന്നുപോയാൽ ഞങ്ങളെ നീ ശിക്ഷിക്കല്ലേ..."*
ഇതും ആരാധനയാണ്, ഇലാഹിനോടുള്ള തേട്ടമാണ്.
അതെ വാക്ക് അൽ കഹ്ഫ് സൂറത്തിൽ മൂസാ നബി عليه السلام , ഖിദ്ർ عليه السلام മിനോട് പറയുന്നു:
لاَ تُؤَاخِذْنِي بِمَا نَسِيتُ (الكهف 73)
*"ഞാൻ മറന്നുപോയാൽ അങ്ങ് എന്നെ ശിക്ഷിക്കല്ലേ..."*
ഇത് ആരാധനയോ പ്രാർത്ഥനായോ അല്ല.
ഇനി ഹദീസിലേക്ക് പോയാൽ കാണാം: തിരുനബി صلى الله عليه وسلم യുടെ മദ്രസയിൽ പഠിച്ച റബീഅത് (رضي الله عنه ) നബിയോട് സ്വർഗ്ഗത്തിലെ ഉന്നത സ്ഥാനം ചോദിക്കുന്നു:
أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّة (حديث رواه مسلم)
*"ഞാൻ അങ്ങയോട് അങ്ങൊന്നിച്ചുള്ള സ്വർഗ്ഗ വാസം ചോദിക്കുന്നു"* ഇത് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തതാണ്.
ഇത് സഹായാഭ്യർത്ഥനയാണ്, ദുആ അല്ല.
അതെ പദം ഇമാം തിർമുദി റിപ്പോർട്ട് ചെയ്യുന്നു:
اللَّهُمَّ إنِّي أَسْأَلُكَ الْجَنَّةَ (رواه الترمذي)
*"അല്ലാഹുവേ, ഞാൻ നിന്നോട് സ്വർഗം ചോദിക്കുന്നു."*
ഇത് ദുആയും ആരാധനയുമാണ്.
🌷ഇവിടെയൊക്കെ വിശ്വാസമാണ് തൗഹീദും ശിർക്കും വേർതിരിക്കുന്നത്. ചോദിക്കുന്നത് ഭൗതികമാണോ, അഭൗതികമാണോ.. ജീവിച്ചിരിക്കുന്നവരോടാണോ മരിച്ചവരോടാണോ എന്നതല്ല തൗഹീദ് തീരുമാണിക്കുന്നതിന്റ് മാനദണ്ഡം, ചോദിക്കുന്നവനോട് നമുക്കുള്ള വിശ്വാസമാണ്
🌷
🌹സുന്നികളുടെ വിശ്വാസം എത്ര സുഭദ്രം🌹
اَللَّهًمَّ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلُوبَنَا عَلَى دِينِكَ بِحَقِّ نَبِيَّكَ صلى الله عليه وسلم
വിനീതന്‍
ഹുസൈന്‍ ബാഖവി പൊന്നാട്.