page

Thursday, 28 October 2021

അബ്ദുൽ മുത്തലിബിൻ്റെ ഖുർആനും വഹാബികളുടെ വിവരക്കേടും !

 💜_______________💜

*തിരുനബി നാമം ഖുർ ആനിലെന്ന് അബ്ദുൽ മുത്വലിബ് : നിഷേധവുമായി മുജാഹിദുകൾ*✍️


*(ഷർറഫൽ അനാം മൗലിദ് / മറുപടി)*


പിഞ്ചു കുട്ടിയായ മുത്ത് നബി(സ)യേയും എടുത്ത് ഉപ്പാപ്പ അബ്ദുൽ മുത്വലിബ് കഅ്ബയിൽ ചെന്ന് അല്ലാഹുവിന് ശുക്റ് ചെയ്യുകയും , സ്തുതി പറയുകയും ചെയ്ത് നബി(സ)യെ പുകഴ്ത്തിക്കൊണ്ട് അബ്ദുൽ മുത്വലിബ്

 *أَنْت الذى سميت فِي الْقُرْآن*

"ഖുർആനിൽ പേര് പറഞ്ഞ നബിയാണെന്ന്"  പറഞ്ഞ് സന്തോഷിച്ചിരുന്നു, ഈ പദ്യം സുന്നികൾ ചൊല്ലുന്ന *ഷർറഫൽ അനാം മൗലിദിൽ കാണാം* ... എന്നാൽ ഇത് നിഷേധിക്കാൻ വേണ്ടി വന്ന സലഫി മുജാഹിദ് മൗലവിയുടെ വാദം ഇങ്ങനെ 👇🏻


"അബ്ദുൽ മുത്വലിബിന്റെ  കാലത്ത് ഖുർആൻ ഉണ്ടായിരുന്നോ? അത് കൊണ്ട് മൗലിദ് കിതാബിൽ ഉള്ളത് പച്ച നുണയാണ് പോൽ !!!!!


നഊദുബില്ലാഹ്  ! ഈ മൗലവിയുടെ വിവരക്കേട് കേട്ട് എത്രയാളുകൾ തെറ്റിദ്ധരിച്ച് പോയിട്ടുണ്ടാകും ...


*എന്താണ് യാഥാർത്ഥ്യം നമുക്ക് നോക്കാം ✅👇🏻*


ഖുർആൻ എന്ന പ്രയോഗം പൂർവ വേദങ്ങൾക്കും പ്രയോഗിച്ചിട്ടുണ്ട്.

 ഉദാഹരണം 


الَّذِينَ جَعَلُوا الْقُرْآنَ عِضِينَ

(ഖു: 15: 91)

"ഖുര്‍ആനിനെ വ്യത്യസ്ത തട്ടുകളാക്കി മാറ്റിയവരാണവര്‍." 


ഇവിടെ 👆 പൂർവ്വ സമുദായത്തിന്റെ വേദ ഗ്രന്ഥത്തെ  "ഖുർആൻ" എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്.


ഇപ്രകാരം ഹദീസിലും കാണാം. 

خفف على داود القرآن


"ദാവൂദ് നബിക്ക് ഖുർആനിനെ ലഘൂകരിക്കപ്പെട്ടു"...


👆ഇവിടെ തിരുനബി(സ) സബൂറിനെയാണ് ഖുർആൻ എന്ന്  പ്രയോഗിച്ചത്. 


അപ്പോൾ കാര്യം വ്യക്തം  അബ്ദുൾ മുത്വലിബ് പറഞ്ഞത് ഈയൊരർത്ഥത്തിലാണ്. പൂർവ വേദങ്ങളിൽ പറയപ്പെട്ട നബിയാണ് മുഹമ്മദ് മുസ്ത്വഫാ (സ്വ). ഇത് അവിതർക്കിതമാണീ കാര്യം !  പക്ഷെ വിവരമില്ലാത്ത മൗലവിമാരുടെ വിവരക്കേടിനാൽ മൗലിദ് കിതാബ് എന്ത് പിഴച്ചു ! 


ഇനി മാത്രവുമല്ല ഈ സംഭവം മൗലിദ് കിതാബിൽ സമസ്ത സുന്നി ആലിമീങ്ങൾ സ്വന്തം എഴുതി ച്ചേർത്തതാണോ ? ഒരിക്കലുമല്ല. പ്രഗൽഭരായ ഇമാമീങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചതാണ് മൗലിദ് കിതാബിൽ കൊടുത്തിട്ടുള്ളത് ,


ഇനി നോക്കാം👇🏻 ഈ സംഭവം ആരൊക്കെ ഉദ്ധരിച്ചു .


فَأَخَذَهُ عَبْدُ الْمُطَّلِبِ فَأَدْخَلَهُ عَلَى هُبَلَ فِي جَوْفِ الْكَعْبَةِ، فَقَامَ عَبْدُ الْمُطَّلِبِ يَدْعُو وَيَشْكُرُ الله عزوجل وَيَقُولُ: الْحَمْدُ لِلَّهِ الَّذِي أَعْطَانِي * هَذَا الْغُلَامَ الطَّيِّبَ الْأَرْدَانِ قَدْ سَادَ فِي الْمَهْدِ عَلَى الغلمان * أُعِيذهُ بِالْبَيْتِ ذِي الْأَرْكَانِ حَتَّى يَكُونَ بِلُغَةِ الْفِتْيَانِ * حَتَّى أَرَاهُ بَالِغَ الْبُنْيَانِ أُعِيذُهُ مِنْ كُلِّ ذِي شَنَآنِ * مِنْ حَاسِدٍ مُضْطَرِبِ الْعِنَانِ ذِي هِمَّةٍ لَيْسَ لَهُ عَيْنَانِ * حَتَّى أَرَاهُ رَافِعَ اللِّسَانِ *أَنْت الذى سميت فِي الْقُرْآن* فِي كتب ثَابِتَة المثانى * أَحْمد مَكْتُوب عَلَى اللِّسَانِ * 


(ഹാഫിള് ഇബ്നു കസീർ 

അൽബിദായ / 1 / 208 )


(ഇബ്നു അസാകിർ താരീഖ് ദിമശ് ഖ് 3/83 )


(റൗളുൽ ഉനുഫ് ഇമാം സുഹൈലി 2/157 )


സത്യം മനസ്സിലാക്കി ഇഖ് ലാസുള്ള സുന്നിയായി ജീവിക്കാൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ ആമീൻ


*✍️സിദ്ധീഖുൽ മിസ്ബാഹ്*

8891 786 787

25/10/2021

___________________💐

Monday, 25 October 2021

സുന്നീ വിദ്യാഭ്യാസ ബോർഡ് 1951 ലെ തീരുമാനം

#തിരുത്ത്.

സമസ്തയുടെ പത്തൊമ്പതാം വാർഷിക മഹാസമ്മേളനം 1951 മാർച്ചിൽ വടകരയിലാണു നടന്നത്. വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ തീരുമാനം കൈകൊണ്ടതും ഈ സമ്മേളനമാണ്. ഇതു സംബന്ധിച്ച് സമസ്ത:യുടെ അന്നത്തെ മുഖപത്രം 'അൽബയാൻ' ഏപ്രിൽ ലക്കത്തിൽ വന്ന വാർത്ത.1989 ചരിത്രത്തിലെ വലിയ തിരുത്തായിരുന്നു. 'സുന്നി വിദ്യാഭ്യാസ 
ബോർഡ്' മനോഹരമായ മറ്റൊരു തിരുത്ത്!
     -ഒ എം തരുവണ fb പോസ്റ്റ്. 23/10/21.


 

Saturday, 23 October 2021

നബിദിനം- അടിസ്ഥാനം മൗലവിമാർ സമ്മതിക്കുന്നു !

 🌹

*നബിദിനാഘോഷം:*

*അടിസ്ഥാനം മൗലവിമാരും*

*സമ്മതിക്കുന്നു.*

➖➖➖➖➖➖➖➖➖

സ്വഹാബികളുടെ 

നബിസ്നേഹപ്രകടനത്തെ

കുറിച്ച് മൗലവിമാർ പറയുന്നത് നോക്കൂ.


നബി(സ)യുടെ വിയർപ്പ്, കേശം, ജുബ്ബ കഴുകിയ വെള്ളം... തുടങ്ങിയവ സ്നേഹപ്രകടനത്തിന് സ്വഹാബികൾ ഉപയോഗപ്പെടുത്തിയതിനെ കുറിച്ചാണ് ചോദ്യം.


മൗലവിമാരുടെ മറുപടി ഇങ്ങനെ :

"എന്തായാലും ഈ പറഞ്ഞ വിധത്തിലൊന്നും സ്നേഹ പ്രകടനം നടത്താൻ അല്ലാഹുവോ റസൂലോ(സ)കല്പിച്ചിട്ടില്ല എന്ന കാര്യം അവിതർക്കിതമാണ്.അതായത് എന്റെ കഫം നിങ്ങൾ മുഖത്ത് തേക്കണമെന്നോ എന്റെ വിയർപ്പ് തുടച് കുപ്പിയിൽ എടുത്തുവെക്കണമെന്നോ എന്റെ മൂത്രം നിങ്ങൾ കുടിക്കണമെന്നോ, മയ്യിത്ത് ഖബറടക്കുമ്പോൾ എന്റെ മുടി മുഖത്ത് വിതറണമെന്നോ, എന്റെ ജുബ്ബ കഴുകിയ വെള്ളം നിങ്ങൾ കുടിക്കണമെന്നോ നബി(സ)ആരോടും കല്പിച്ചിട്ടില്ല. പ്രവാചക വ്യക്തിത്വത്തോടുള്ള സ്നേഹ പ്രകടനം എന്ന നിലയിൽ ചില സ്വാഹാബികൾ ചെയ്ത കാര്യങ്ങളെ അവിടുന്ന് എതിർത്തിട്ടില്ല എന്ന് മാത്രമാണ് ഈ ഹദീസുകളിൽ നിന്ന് തെളിയുന്നത്."

(ശബാബ് വാരിക

2009 മെയ്‌ 1പേജ് : 27)


നബി(സ)യോടുള്ള സ്നേഹപ്രകടനം നബി(സ)പറയുകയോ കൽപ്പിക്കുകയോ ചെയ്യാത്ത ശൈലിയിൽ സ്വാഹാബികൾ പ്രകടിപ്പിച്ചുവെന്ന് മുജാഹിദുകളും സമ്മതിക്കുകയാണിവിടെ.


അപ്പോൾ, പിന്നെ നബി(സ)യോടുള്ള സ്നേഹ പ്രകടനമായി നബിദിനാഘോഷം നടത്താൻ നബി(സ)കല്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തിയാണുണ്ടാവുക.


*അസ്‌ലംസഖാഫി പയ്യോളി*

🔵🔵🔵🔵🔵🔵🔵🔵🔵

Thursday, 21 October 2021

നബിദിനാഘോഷവും പുത്തൻ വഹ്ഹാബികളും

 

🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥


🔷 ഒരാളുടെ ജനനമെന്ന അനുഗ്രഹത്തിന്റെ ശുക്റാണ് അഖീഖത്ത് എന്നറിയാമല്ലോ. നബി(സ) യുടെ അഖീഖത്ത് പിതാമഹൻ അബ്ദുൽ മുത്വലിബ്‌ നടത്തിയതാണ്. എന്നിട്ടും നുബുവ്വത്തിന് ശേഷം നബി(സ) അവിടത്തെ അഖീഖത്ത് നിർവ്വഹിച്ചു. ഇത് നബി(സ)യുടെ ജന്മത്തിൽ ആവർത്തിച്ചു ശുക്ർ ചെയ്യപ്പെടേണ്ടതാണെന്ന് പഠിപ്പിക്കുന്നുവെന്ന് ഹാഫിള് സുയൂത്വി(റ) ഹുസ്‌നുൽ മഖ്സ്വിദിൽ രേഖപ്പെടുത്തുന്നു. ഈ ഹദീസ് അബ്ദുള്ളാഹിബ്നുൽ മുസന്നായിലൂടെയും അബ്ദുല്ലാഹിബ്നു മുഹർററിലൂടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബ്ദുള്ളാഹിബ്നുൽ മുസന്നായിലൂടെയുള്ള റിപ്പോർട്ട്, വഹ്ഹാബികളുടെ അവലംബമായ ശൈഖ് നാസിറുദ്ദീൻ അൽബാനി പോലും പ്രബലമാണെന്ന് സമ്മതിച്ചിട്ടുണ്ട്.


🔷 എങ്കിൽ ഇതു പ്രകാരം സ്വഹാബികളാരെങ്കിലും പ്രവർത്തിച്ചോ എന്ന് ചോട്ടാ വഹ്ഹാബികൾ ചോദിക്കുന്നതിന് അർത്ഥമില്ല. കാരണം, 1- സ്വാഹാബികൾ ദീനിൽ പ്രമാണമല്ല എന്നതാണ് വഹ്ഹാബികളുടെ ഇതപര്യന്തമുള്ള നിലപാട്. നബിദിനാഘോഷത്തിൽ മാത്രം സ്വഹാബികൾ ദീനിൽ വഹ്ഹാബികൾക്ക് തെളിവാകുന്നതെങ്ങനെ? 2- നബിയിൽ നിന്ന് ഒരു തെളിവ് ഉദ്ധരിച്ചു കഴിഞ്ഞാൽ അത് സ്വഹാബത്ത് പ്രവർത്തിച്ചതായി കൂടി കണ്ടെങ്കിലേ അംഗീകരിക്കൂ എന്ന വാദം ഹദീസു നിഷേധമാണ്. ഉദാഹരണത്തിന് بينَ كلِّ أذانينِ صلاةٌ (എല്ലാ ബാങ്കു ഇഖാമത്തിന്റെ ഇടയിലും സുന്നത്തു നിസ്കാരമുണ്ട്) എന്ന് ഹദീസിൽ കാണാം. അതുപ്രകാരം ജുമുഅയുടെ മുമ്പും റവാത്തിബ് നിസ്കാരം സുന്നത്താണല്ലോ. എന്നാൽ സ്വഹാബികൾ ജുമുഅയുടെ മുമ്പ് റവാത്തിബ് നിസ്കരിച്ചതായി സഹീഹായ റിപ്പോർട്ട്‌ കാണിച്ചുതന്നെങ്കിലേ നബിയുടെ ഹദീസ് ഞങ്ങൾ സ്വീകരിക്കുകയുള്ളൂ എന്ന വാശി ഹദീസ് നിഷേധമാണ്.


🔷 "മൗലിദ് നടത്തൽ മുമ്പ് പതിവില്ലാത്തതാ... അത് ഹിജ്‌റ മുന്നൂറിന്നു ശേഷം വന്നതാ" എന്ന, തഴവ മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാരുടെ ഒരു വരി ഉദ്ധരിക്കുന്ന വഹ്ഹാബീ മൗലവിയാക്കൾ പക്ഷേ അദ്ദേഹത്തിന്റെ വരികൾ മുഴുവൻ ഉദ്ധരിക്കാതെ അണികളെ പറ്റിക്കുന്നത് കാണുന്നു. അണികൾ അന്ധമായ അനുകരണത്താൽ ആ ഒരു വരി മാത്രം ഏറ്റുചൊല്ലുകയും ചെയ്യുന്നു!


🔷 സത്യത്തിൽ, ഹിജ്‌റ മൂന്നൂറല്ല, ആയിരത്തി മുന്നൂറിനു ശേഷമാണ് "മൗലിദ്" നടന്നന്നതെന്ന് വന്നാലും ഇസ്‌ലാമിക നിയമത്തിൽ അതിലെന്താണ് വിരോധം? എല്ലാ വർഷവും ജൂൺ ഒന്നിന് സ്കൂൾ വിദ്യാർത്ഥികൾക്ക് പാഠപുസ്തകവും യൂണിഫോമും നൽകുന്ന സമ്പ്രദായം ഹിജ്‌റ 1400 ൽ തുടങ്ങിയെന്നിരിക്കട്ടെ. ഭാഷാപരമായി അത് 'ബിദ്അത്താ'ണല്ലോ.  അതായത് 'പുതിയ ആചാര'മാണല്ലോ. എന്നാൽ മതപരമായി അത് 'ബിദ്അത്താ'ണോ? അതായത്, 'അനാചാര'മാണോ? അല്ല. എന്നാൽ നബിയും സ്വഹാബികളും അങ്ങനെ നടത്തിയിട്ടുണ്ടോ? ഇല്ല. എന്നിട്ടും അത് അനാചാരമായില്ല. എന്തുകൊണ്ട്? മതത്തിൽ അടിസ്ഥാനമുള്ള; മതവിരുദ്ധമല്ലാത്ത ഏതു ആചാരവും അനാചാരമല്ല എന്നാണ് ഇസ്‌ലാമിന്റെ നിയമം. എത്രത്തോളമെന്നാൽ, അത് ചിലപ്പോൾ വാജിബും ചിലപ്പോൾ സുന്നത്തും ചിലപ്പോൾ മുബാഹുമാകുന്നതാണ്.


🔷 "അമലുൽ മൗലിദ്" അഥവാ നബിദിനാഘോഷം മതത്തിൽ അടിസ്ഥാനമുള്ളതാണ് എന്ന് നബി(സ) നമ്മെ പഠിപ്പിച്ചത് നാം കണ്ടു. എങ്കിൽ "മൗലിദ്" എന്ന നാമത്തിലും നടപടിക്രമത്തിലും അത് ഹിജ്‌റ മുന്നൂറിനു ശേഷമാണെന്നേ തഴവയുടെ വരിയിൽ വിവക്ഷിക്കുന്നുള്ളൂവെന്ന് ഒരൽപ്പം മതബോധമുള്ള ആർക്കും ബോധ്യമാകും. "മദ്രസ നടത്തൽ മുമ്പ് പതിവില്ലാത്തതാ... അത് ഹിജ്‌റ ആയിരത്തി മുന്നൂറിനു ശേഷം വന്നതാ" എന്ന് ആരെങ്കിലും പാടിയാൽ അതിനർത്ഥം നമ്മുടെ മദ്രസ്സകൾ ദുരാചാര കേന്ദ്രങ്ങളാണെന്നും അവ പൊളിച്ചുമാറ്റണമെന്നും 'പിൽകാല വഹ്ഹാബി' പറഞ്ഞാലെന്തു ചെയ്യും?!


🔷 അല്ലാഹുവിനെ സ്നേഹിക്കുന്നവർ നബിയെ പിൻപറ്റുകയാണ് വേണ്ടതെന്ന് ഖുർആൻ ആലു ഇംറാൻ 31 ൽ വ്യക്തമാക്കിയതിനാൽ മൗലിദാഘോഷം പാടില്ലത്രെ! നല്ല കണ്ടുപിടുത്തം!! "നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ നബിയെ പിൻപറ്റുവിൻ" എന്നാണ് ഖുർആൻ 3:31 ലുള്ളത്. അതിനർത്ഥം അല്ലാഹുവിനോടുള്ള മഹബ്ബത്തും നബിയോടുള്ള ഇത്തിബാഉം ഒന്നാണെന്നല്ല. നബിയോടുള്ള മഹബ്ബത്തും നബിയോടുള്ള ഇത്തിബാഉം ഒന്നാണെന്നുമല്ല. നബിയെ പിൻപറ്റണമെന്നാൽ നബിയുടെ ജന്മമെന്ന അനുഗ്രഹത്തിൽ സന്തോഷിക്കരുതെന്നാണോ?! നബിചര്യയിൽ ഒന്നാമത്തേത് 'ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ്' എന്ന ശഹാദയുടെ ഇരുവാക്യങ്ങളാണ്. അവ രണ്ടിലും, പിഴച്ച വിശ്വാസം പുലർത്തുന്ന വഹ്ഹാബികളാണോ നമ്മെ നബിചര്യ പഠിപ്പിക്കുന്നത്? നബിചര്യയിൽ പെട്ടതാണ്, നബിയുടെ ജന്മത്തിന്റെ സന്തോഷവും ശുക്‌റും നബിയുടെ മദ്ഹുമെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. അതുതന്നെയാണ് നബിദിനാഘോഷമെന്നതും. 'പ്രവാചക സ്നേഹ'മെന്നാൽ നബിചര്യ പിൻപറ്റൽ എന്നല്ല. പ്രവാചകനെ മനസ്സിലാക്കലും പ്രവാചകനെ ബഹുമാനിക്കലും പ്രവാചകൻ എന്ന അനുഗ്രഹത്തിന് ശുക്ർ ചെയ്യലും പ്രവാചകന്റെ പ്രാഥമ്യതയും യാഥാർത്ഥ്യവും, പ്രവാചക ജന്മത്തിന്റെ പരിശുദ്ധിയും പ്രാധാന്യവുമെല്ലാം ഉൾകൊള്ളലും പ്രവാചകനെ വാഴ്ത്തലും അതെതുടർന്ന് നബിചര്യ അനുധാവനം ചെയ്യലുമാണെന്നാണ് ദീനിന്റെ ഇമാമുകൾ പഠിപ്പിച്ചിട്ടുള്ളത്. (ശുഅബുൽ ഈമാൻ 2-508)


🔷 സ്വർഗത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് നമ്മെ അകറ്റുന്നതുമെല്ലാം നബി(സ) പഠിപ്പിച്ചതിൽ നബിദിനാഘോഷം പെടില്ലെന്ന് പിൽക്കാല വഹ്ഹാബികൾ അണികളെ പറഞ്ഞു പറ്റിക്കുന്നു. യഥാർത്ഥത്തിൽ എന്താണ് അപ്പറഞ്ഞതിനർത്ഥം? എല്ലാ പുണ്യ കർമ്മങ്ങളും നബി(സ) ലൈവായി പഠിപ്പിച്ചതായി സ്ഥിരപ്പെട്ടുവെന്നല്ല അതിനർത്ഥം. എല്ലാ തിന്മകളും നബി(സ) ഓതിത്തന്നുവെന്നുമല്ല. ഉദാഹരണം ജുമുഅ ഖുത്ബയിൽ നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ ഫർള്വാണല്ലോ. എന്നാൽ അത് ഹദീസ് കൊണ്ട് നേരിട്ട് സ്ഥിരപ്പെടുത്താൻ വഹ്ഹാബിക്ക് കഴിയുമോ? പുകവലി ഹറാമോ കറാഹത്തോ ആണല്ലോ. അക്കാര്യം നബി(സ) നേരിട്ട് പറഞ്ഞ ഹദീസ് കാണിക്കാനാകുമോ? ഇത്തരത്തിലുള്ള ആയിരക്കണക്കിന് മസ്അലകൾ ഇസ്‌ലാമിക കർമ്മശാസ്ത്രം കൈകാര്യം ചെയ്തിട്ടുണ്ട്. ഈയടുത്ത കാലത്തായി, നിൽക്കാൻ കഴിവുണ്ടായിരിക്കെ നിലത്തിരിക്കാൻ കഴിയാത്ത ആളുകൾ അധികരിച്ചിട്ടുണ്ടല്ലോ. അവർ എങ്ങനെ നിസ്കരിക്കും? സുജൂദ് ചെയ്യും? അത്തഹിയ്യാത്തിനിരിക്കും? നബി(സ)യുടെ ഹദീസ് നേരിട്ടുദ്ധരിച്ചുകൊണ്ട് വഹ്ഹാബിക്ക് വല്ലതും പറയാൻ കഴിയുമോ? എങ്കിൽ എല്ലാം നബി(സ) പഠിപ്പിച്ചുവെന്നതിന്റെ താല്പര്യമെന്താണ്? ഇമാം റാസി(റ) പറയുന്നു:-

المُرادَ بِإكْمالِ الدِّينِ أنَّهُ تَعالى بَيَّنَ حُكْمَ جَمِيعِ الوَقائِعِ بَعْضَها بِالنَّصِّ وبَعْضَها بِأنْ بَيَّنَ طَرِيقَ مَعْرِفَةِ الحُكْمِ فِيها عَلى سَبِيلِ القِياسِ

(ദീൻ പൂർത്തിയാക്കിയെന്നാൽ കാര്യങ്ങളിൽ ചിലത് നേരിട്ടും ചിലത് ഖിയാസിലൂടെ പിൽകാലത്ത് കണ്ടെത്തുന്ന വിധത്തിലും വിവരിച്ചു എന്നാണ് ഉദ്ദേശ്യം.)


🔷 ബിദ്അത്തെന്നാൽ നബി(സ) പഠിപ്പിക്കാത്തത്, ചെയ്യാത്തത് എന്നല്ല. പ്രത്യുത, 'മത വിരുദ്ധമായ പുതിയ വിശ്വാസമോ ആചാരമോ എന്നാണ് ബിദ്അത്തിന്റെ അർത്ഥം. ഇതു നബി(സ) തന്നെയാണ് പഠിപ്പിച്ചത്.

مَن أَحْدَثَ في أَمْرِنا هذا ما ليسَ فِيهِ، فَهو رَدٌّ (صحيح البخاري ٢٦٩٧)

(ആരെങ്കിലും നമ്മുടെ ഇക്കാര്യത്തിൽ മതവിരുദ്ധമായത് പുതുതായി ഉണ്ടാക്കിയാൽ അതു തള്ളപ്പെടേണ്ടതാണ്- ബുഖാരി 2697).

രണ്ടു നിബന്ധനകളാണ് ഇതിലുള്ളത്.

1- പുതിയതാകുക 2- മതവിരുദ്ധമാകുക. എങ്കിൽ മതവിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ബിദ്അത്തല്ല എന്ന് റസൂൽ(സ)യാണ് പഠിപ്പിച്ചത്. ഇക്കാര്യം ഇമാം ശാഫിഈ, ഇമാം നവവി, ഇമാം തഫ്താസാനി, ഇമാം അസ്ഖലാനി, ഇമാം സുയൂത്വി(റ) തുടങ്ങിയ ഇമാമുമാർ ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. എങ്കിൽ നബിദിനാഘോഷത്തെ ബിദ്അത്താക്കുന്നതെന്തിനാണ്?


🔷 നബി(സ) ജനിച്ച ദിവസത്തിലാണ് നബി(സ) വഫാത്തായത്. അതിനാൽ അന്ന് സന്തോഷിക്കരുത്, അന്ന് ദുഖിക്കേണ്ടതാണ് എന്നാണ് വിവരംകെട്ട വഹ്ഹാബികൾ പറയുന്നത്! എന്തിനും, സ്വഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിക്കുന്ന വഹ്ഹാബികളേ നിങ്ങൾ നിങ്ങളുടെ മൗലവിയാക്കളോട് നബി(സ)യുടെ വഫാത്ത് റബീഉൽ അവ്വൽ 12 നായിരുന്നുവെന്നതിന് വല്ല ഹദീസും അന്വേഷിച്ചുവോ? ഇല്ലല്ലേ. മൗലവി പറഞ്ഞു, നിങ്ങളത് കേട്ടങ്ങ് വിഴുങ്ങി എന്നതിനപ്പുറം നിങ്ങൾക്ക് നിങ്ങൾ അംഗീകരിക്കേണ്ട വല്ല രേഖയുമുണ്ടോ?


🔷 നബി(സ) വഫാത്തായത് 12 നാണെന്നാണ് പ്രസിദ്ധമായ അഭിപ്രായം.  എന്നാൽ വേറെയും അഭിപ്രായങ്ങളുണ്ട്. പ്രബലമായത് റബീഉൽ അവ്വൽ 02 നാണെന്നാണ്. (ഫത്ഹുൽ ബാരി) ഒരാളുടെയും വഫാത്തിൽ വർഷാവർഷം ദുഃഖമാചരിക്കാൻ പാടില്ല. വന്ന ദുഃഖം ഒതുക്കിവയ്ക്കുകയാണ് വേണ്ടത്. സ്ത്രീകൾക്ക്, ഭർത്താവ് മരിച്ചാൽ നാലു മാസവും പത്തു ദിവസവും നിർബന്ധമായും, അല്ലാത്തയാൾ മരിച്ചാൽ കേവലം മൂന്നു ദിവസം അനുവദനീയമായും ദുഃഖമാചരിക്കാം എന്നല്ലാതെ ഇസ്‌ലാമിൽ ദുഃഖാചരണം പാടില്ല. പക്ഷേ നബി(സ) യുടെ വഫാത്തിൽ യാതൊരു ദുഃഖവും മനസ്സിലില്ലാത്ത വഹ്ഹാബികൾക്ക് എവിടെ നിന്ന് കിട്ടി ഈ ദുഖാചരണം?


🔷 മുളഫ്ഫർ രാജാവ് നീതിമാനായ രാജാവും മഹാപണ്ഡിതനും ഇസ്‌ലാമിന്റെ സംരക്ഷകനും കറകളഞ്ഞ സുന്നിയുമായിരുന്നു. പൊതുവെ രാജാക്കന്മാരിൽ കാണുന്ന സുഖലോലുപത ഉള്ളവരായിരുന്നില്ല. അദ്ദേഹം രാജകീയമായും ഭരണപരമായും മൗലിദിനെ ജനകീയവത്കരിച്ചെങ്കിൽ ഖിയാമത്തു നാൾ വരേക്കുമുള്ള മൗലിദാഘോഷത്തിന്റെ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുമെന്നത് തീർച്ച. കാരണം ഇമാമുകൾ അദ്ദേഹത്തിന്റെ നടപടിയെ പ്രശംസിക്കുകയാണ് ചെയ്തത്. യഥാർത്ഥ മുൻകാല വഹ്ഹാബികളും.


🔷 മുഹമ്മദ്‌ നബിയുടെ ജന്മ ദിനത്തിൽ സന്തോഷിക്കൽ ജൂത ക്രൈസ്തവരുടെ മാർഗമല്ല. ആണെന്ന് വഹ്ഹാബികൾ കള്ളം പറയുന്നത് ജൂത ക്രൈസ്തവർ പോലും അംഗീകരിക്കില്ല. നബിയുടെ ജന്മം ഏറ്റവും വലിയ അനുഗ്രഹമാണ്. ഇത് അംഗീകരിക്കാത്ത ഇന്നത്തെ വഹ്ഹാബികളാണ് നബി ജന്മദിനാഘോഷത്തെ ജൂതക്രൈസ്തവരുടെ ജയന്തികളോട് ഉപമിക്കുന്നത്! നഊദു ബില്ലാഹ്!! അല്ലാഹു വഹ്ഹാബികളുടെ ശർറിൽ നിന്ന് ഈ ഉമ്മത്തിനെ കാക്കട്ടെ.


നബിദിനാഘോഷവും മൗലിക വിമർശനങ്ങളും

 

********************************************

ലോകത്തെല്ലായിടത്തും റബീഉൽ അവ്വലിൽ പുണ്യനബിയുടെ മീലാദ് നടക്കുന്നു. ഈയടുത്തായി ചെറിയൊരു പക്ഷം മീലാദിനോട് വിമുഖത കാണിക്കുന്നുണ്ട്. വിമർശനങ്ങളിലൂടെയാണ് അവർ മീലാദിനെ വരവേൽക്കുന്നത്. അടിസ്ഥാനപരമായി മൂന്നു പോയിന്റിലാണ് അവരുടെ തർക്കം ഉടലെടുത്തിട്ടുള്ളത്. നബിജന്മം സവിശേഷ അനുഗ്രഹമാണോ, അനുഗ്രഹമാണെങ്കിൽ അതിനുള്ള ശുക്ർ ആവർത്തിക്കപ്പെടണോ, ആവർത്തിക്കപ്പെടണമെങ്കിൽ വർഷാവർഷം റബീഉൽ അവ്വലിൽ വിശിഷ്യാ പന്ത്രണ്ടിൽ തന്നെ ആഘോഷിക്കപ്പെടാമോ എന്നിവയാണവ. നബിജന്മത്തിന് സാധാരണയിൽ നിന്ന് ഭിന്നമായി പ്രത്യേകതയൊന്നുമില്ലെന്നും രിസാലത്തിന്റെയും നുബുവ്വത്തിന്റെയും ഔദ്യോഗിക വാഹകത്വത്തിന്റെ ഇരുപത്തിമൂന്ന് കൊല്ലത്തെ പരിമിതമായ കാലയളവിൽ മാത്രമാണ് നബി(സ) ലോകത്തിന് റഹ്മത്താകുന്നതെന്നുമാണ് എതിർപ്പിന്റെ കാതൽ. എന്നാൽ ഖുർആനും ഹദീസും നബി ചരിത്രവും ഈ വാദത്തിന്റെ മുനയൊടിച്ചിരിക്കുന്നു. ഖുർആൻ 9:128 ൽ തിരുദൂതരുടെ ആഗമനത്തെ മഹാ സംഭവമായിട്ടാണ് അവതരിപ്പിക്കുന്നത്. അതിലെ രണ്ട് പാരായണ ഭേദമനുസരിച്ച്, റസൂലിന്റെ രണ്ട് ആഗമനങ്ങൾ പ്രതിപാദിച്ചിരിക്കുന്ന സൂക്തമാണത്. ഒന്ന്, 'ഇഖ്‌റഇ'ന്റെ സന്ദേശവുമായി ഹിറാ ഗുഹയിൽ നിന്ന് ഖദീജ ബീവിയിലേക്കും തുടർന്ന് പൊതു സമൂഹത്തിലേക്കുമുള്ള ആഗമനം. രണ്ട്, പവിത്രമായ സൃഷ്ടിപ്പിലൂടെയും, ശ്രേഷ്ഠരായ മാതാപിതാക്കളിൽ നിന്ന് ജനിച്ചുകൊണ്ടുമുള്ള ശാരീരികമായ ആഗമനം. പ്രവാചക നിയോഗം പോലെ അനുഗ്രഹമാണ് പ്രവാചക ജന്മവുമെന്ന് സാരം. തിങ്കളാഴ്ച നോമ്പ് സുന്നത്താണ്. അതായത് പ്രത്യേകം സുന്നത്താണ്. എന്നുവെച്ചാൽ അത് മുന്തിച്ചു ചെയ്താൽ നിഷിദ്ധവും പിന്തിച്ചാൽ ഖള്വാഉമാണ്. അതേപ്പറ്റി ഒരിക്കൽ നബി(സ) ചോദിക്കപ്പെട്ടു. "അന്ന് ഞാൻ ജനിച്ചു, ഞാൻ പ്രവാചകനായി, എനിക്കു ഖുർആൻ ഇറങ്ങി" എന്നീ മൂന്നു കാരണങ്ങളാണ് നബി(സ) ഉത്തരം നൽകിയത്. (മുസ്‌ലിം 1162) മൂന്നും നബിയുമായി ബന്ധപ്പെട്ടവ. അതിൽ പ്രഥമവും പ്രധാനവുമാണ് നബിജന്മമെന്നത്. നബിജന്മത്തിന്റെ പവിത്ര ദിനത്തിൽ എത്രയോ മഹാത്ഭുതങ്ങൾ അരങ്ങേറിയത് പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിച്ചിട്ടുമുണ്ട്. വാനലോകവും സ്വർഗീയരും അന്ന് സന്തോഷിച്ചു. പിശാചു മാത്രമേ അന്ന് ദുഃഖിച്ചുള്ളൂ. 


ഒരാളുടെ ജനനമെന്ന അനുഗ്രഹത്തിന്റെ ശുക്റും സന്തോഷവുമാണ് അഖീഖത്ത്. നബി(സ) യുടെ അഖീഖത്ത് പിതാമഹൻ അബ്ദുൽ മുത്ത്വലിബ്‌ ജനനത്തിന്റെ ഏഴാം നാളിൽ നടത്തിയതാണ്. രണ്ടാമതു ആവർത്തിക്കപ്പെടുന്ന കർമ്മമല്ല അഖീഖത്ത്. എന്നിട്ടും നുബുവ്വത്തിന് ശേഷം നബി(സ) സ്വന്തമായി അഖീഖത്ത് നിർവ്വഹിച്ചു. ഇത് നബി(സ)യുടെ ജന്മത്തിൽ ആവർത്തിച്ചു ശുക്ർ ചെയ്യപ്പെടേണ്ടതാണെന്നും സന്തോഷം പ്രകടിപ്പിക്കേണ്ടതാണെന്നും പഠിപ്പിക്കുന്നുവെന്ന് ഹാഫിള് സുയൂത്വി(റ) 'ഹുസ്‌നുൽ മഖ്സ്വിദി'ൽ രേഖപ്പെടുത്തുന്നു. (അൽ ഹാവി 1-188) ഈ ഹദീസ് അബ്ദുള്ളാഹിബ്നുൽ മുസന്നായിലൂടെയും അബ്ദുല്ലാഹിബ്നു മുഹർററിലൂടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബ്ദുള്ളാഹിബ്നുൽ മുസന്നായിലൂടെയുള്ള റിപ്പോർട്ട്, വിമർശകരുടെ അവലംബമായ ശൈഖ് നാസിറുദ്ദീൻ അൽബാനി പോലും പ്രബലമാണെന്ന് സമ്മതിച്ചിട്ടുണ്ട്. (സിൽസിലത്തുസ്സഹീഹ: 2726) എങ്കിൽ ഇതു പ്രകാരം സ്വഹാബികളാരെങ്കിലും പ്രവർത്തിച്ചോ എന്ന് ചോദിക്കുന്നതിന് അർത്ഥമില്ല. കാരണം, സ്വഹാബികൾ ദീനിൽ പ്രമാണമല്ല എന്നതാണ് ആരോപകരുടെ ഇതപര്യന്തമുള്ള നിലപാട്. നബിദിനാഘോഷത്തിൽ മാത്രം സ്വഹാബികൾ ദീനിൽ ഇക്കൂട്ടർക്ക് തെളിവാകുന്നതെങ്ങനെ? നബിയിൽ നിന്ന് ഒരു തെളിവ് ഉദ്ധരിച്ചു കഴിഞ്ഞാൽ അത് സ്വഹാബത്ത് പ്രവർത്തിച്ചതായി കണ്ടെങ്കിലേ അംഗീകരിക്കൂ എന്ന വാദം ഹദീസു നിഷേധമാണ്. ഉദാഹരണത്തിന്, "എല്ലാ ബാങ്കു ഇഖാമത്തിന്റെ ഇടയിലും സുന്നത്തു നിസ്കാരമുണ്ട്" എന്ന് ഹദീസിൽ കാണാം. അതുപ്രകാരം ജുമുഅയുടെ മുമ്പും റവാതിബ് നിസ്കാരം സുന്നത്താണല്ലോ. എന്നാൽ സ്വഹാബികൾ ജുമുഅയുടെ മുമ്പ് റവാതിബ് നിസ്കരിച്ചതായി സഹീഹായ റിപ്പോർട്ട്‌ കാണിച്ചുതന്നെങ്കിലേ നബിയുടെ ഹദീസ് സ്വീകരിക്കുകയുള്ളൂ എന്ന വാശി ഹദീസ് നിഷേധമാണ്.


നബി(സ) മദീനയിൽ ചെന്നപ്പോൾ ജൂതർ ആശൂറാഅ് ദിനത്തിൽ നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടു. അതേകുറിച്ച് ആരാഞ്ഞപ്പോൾ അവരുടെ മറുപടി ഇപ്രകാരമായിരുന്നു: ഇത് മഹത്തായ ദിവസമാണ്. അല്ലാഹു മൂസാ നബിയെയും ജനതയെയും രക്ഷിക്കുകയും ഫിർഔനിനെയും കൂട്ടരെയും മുക്കി നശിപ്പിക്കുകയും ചെയ്ത ദിവസമാണിത്. മൂസാ നബി നന്ദിസൂചകമായി ഇന്ന് നോമ്പെടുത്തു. അതിനാലാണ് ഇന്ന് ഞങ്ങൾ വൃതമനുഷ്ഠിക്കുന്നത്. നബി(സ) പറഞ്ഞു: 'നിങ്ങളേക്കാൾ മൂസാ നബിയോട് കടപ്പെട്ടവർ ഞങ്ങളാണ്'. അങ്ങനെ നബി(സ) അന്ന് നോമ്പനുഷ്ഠിക്കുകയും അനുചരരോട് നോമ്പ് കൽപ്പിക്കുകയും ചെയ്തു. (മുസ്‌ലിം-1130) പ്രവാചക ജന്മമെന്ന നിഅ്മത്തിന്റെ ശുക്ർ വർഷാവർഷം റബീഉൽ അവ്വലിലെ നബിജൻമ ദിനത്തിൽ ആവർത്തിക്കപ്പെടാൻ ഇതു മതിയായ തെളിവാണെന്ന് ഹാഫിള് ഇബ്നു ഹജർ(റ) രേഖപ്പെടുത്തുന്നു. (അൽ ഹാവി 1-186) ആശൂറാഇന്റെ പ്രത്യേക നോമ്പ് റബീഉൽ അവ്വലിൽ നിർവ്വഹിക്കണമെന്നല്ല ഈ താരതമ്യത്തിലുള്ളത്. കാരണം ശുക്റിലും അമലിലും മാത്രമേ 'ഖിയാസ്' നടത്തുകയുള്ളൂ. അതേസമയം പ്രത്യേകതയിലും ശ്രേഷ്ഠതയിലും ഖിയാസ് ചെയ്യുകയില്ല. (ഫത്ഹുൽ ബാരി 6-10) അതുകൊണ്ടാണ് റബീഉൽ അവ്വൽ പന്ത്രണ്ടിന് 'പ്രത്യേക നോമ്പി'ല്ലാത്തത്.


 "മൗലിദ് നടത്തൽ മുമ്പ് പതിവില്ലാത്തതാ... അത് ഹിജ്‌റ മുന്നൂറിന്നു ശേഷം വന്നതാ" എന്ന ഒരു വരി, എതിർപ്പുകാർ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ഉന്നയിക്കാറുണ്ട്.

സത്യത്തിൽ, ഹിജ്‌റ മൂന്നൂറല്ല, ആയിരത്തി മുന്നൂറിനു ശേഷമാണ് "മൗലിദ്" നടന്നതെന്ന് വന്നാലും ഇസ്‌ലാമിക നിയമപ്രകാരം അതിലെന്താണ് വിരോധം? എല്ലാ വർഷവും ശവ്വാലിൽ മദ്രസാ വിദ്യാർത്ഥികൾക്ക് പാഠപുസ്തകവും യൂണിഫോമും നൽകുന്ന സമ്പ്രദായം ഹിജ്‌റ 1400 ൽ തുടങ്ങിയെന്നിരിക്കട്ടെ. ഭാഷാപരമായി അത് 'ബിദ്അത്താ'ണല്ലോ.  അതായത് 'പുതിയ ആചാര'മാണല്ലോ. എന്നാൽ മതപരമായി അത് 'ബിദ്അത്ത്-അനാചാര'മല്ല. പ്രത്യുത അത് മഹത്തായ പുണ്യപ്രവൃത്തിയാണ്. മതത്തിൽ അടിസ്ഥാനമുള്ള, മതവിരുദ്ധമല്ലാത്ത ഏതു ആചാരവും അനാചാരമല്ല എന്നാണ് ഇസ്‌ലാമിന്റെ നിയമം. അത് ചിലപ്പോൾ വാജിബും ചിലപ്പോൾ സുന്നത്തും ചിലപ്പോൾ മുബാഹുമാകുന്നതാണ്. "മൗലിദ്" എന്ന നാമത്തിലും നടപടിക്രമത്തിലും ഹിജ്‌റ മുന്നൂറിനു ശേഷമാണെന്നേ, ഉന്നയിക്കുന്ന വരിയിൽ വിവക്ഷിക്കുന്നുള്ളൂവെന്ന് ഒരൽപ്പം മതബോധമുള്ള ആർക്കും ബോധ്യമാകും. തുടർന്നുള്ള വരികൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. "മദ്രസ നടത്തൽ മുമ്പ് പതിവില്ലാത്തതാ... അത് ഹിജ്‌റ ആയിരത്തിന്നു ശേഷം വന്നതാ" എന്ന് ആരെങ്കിലും പാടിയാൽ അതിനർത്ഥം മദ്രസ്സകൾ ദുരാചാര കേന്ദ്രങ്ങളാണെന്നല്ലല്ലോ.


അല്ലാഹുവിനെ സ്നേഹിക്കുന്നവർ നബിയെ പിൻപറ്റുകയാണ് വേണ്ടതെന്ന് ഖുർആൻ ആലു ഇംറാൻ 31 ൽ വ്യക്തമാക്കിയതിനാൽ മൗലിദാഘോഷം പാടില്ലത്രെ! നല്ല കണ്ടുപിടുത്തം!! "നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ നബിയെ പിൻപറ്റുവിൻ" എന്നാണ് ഖുർആൻ 3:31 ലുള്ളത്. അതിനർത്ഥം അല്ലാഹുവിനോടുള്ള മഹബ്ബത്തും നബിയോടുള്ള ഇത്തിബാഉം ഒന്നാണെന്നല്ല. നബിയോടുള്ള മഹബ്ബത്തും ഇത്തിബാഉം ഒന്നാണെന്നുമല്ല. മഹബ്ബത്തിൽ നിന്നാണ് ഇത്തിബാഅ് ഉണ്ടാകുകയെന്ന് മാത്രം. നബിയെ പിൻപറ്റണമെന്നാൽ നബിയുടെ ജന്മമെന്ന അനുഗ്രഹത്തിൽ സന്തോഷിക്കരുതെന്നാണോ?! നബിചര്യയിൽ ഒന്നാമത്തേത് 'ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ്' എന്ന ശഹാദത്തിന്റെ ഇരുവാക്യങ്ങളാണ്. അവയിൽ തന്നെ പിഴച്ച വിശ്വാസം പുലർത്തുന്ന വിമർശകരാണോ നമ്മെ നബിചര്യ പഠിപ്പിക്കുന്നത്? നബിചര്യയിൽ പെട്ടതാണ്, നബിയുടെ ജന്മത്തിന്റെ സന്തോഷവും ശുക്‌റും നബിയുടെ മദ്ഹുമെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. അതുതന്നെയാണ് നബിദിനാഘോഷമെന്നതും. 'പ്രവാചക സ്നേഹ'മെന്നാൽ നബിചര്യ പിൻപറ്റൽ എന്നല്ല. പ്രവാചകനെ ഉള്ളറിഞ്ഞ് മനസ്സിലാക്കലും പ്രവാചകനെ ബഹുമാനിക്കലും പ്രവാചകനെന്ന അനുഗ്രഹത്തിന് ശുക്ർ ചെയ്യലും മുഹമ്മദീയ യാഥാർത്ഥ്യവും പ്രാഥമ്യവും തിരുജന്മത്തിന്റെ പരിശുദ്ധിയും പ്രാധാന്യവുമെല്ലാം ഉൾകൊള്ളലും പ്രവാചകനെ വാഴ്ത്തലും, അതേതുടർന്ന് നബിചര്യ അനുധാവനം ചെയ്യലുമാണെന്നാണ് ദീനിന്റെ ഇമാമുകൾ പഠിപ്പിച്ചിട്ടുള്ളത്. (ശുഅബുൽ ഈമാൻ 2-508) നബിയുടെ മുമ്പാകെ, കള്ളു കുടിച്ചിരുന്ന ഒരു സ്വഹാബിയെ ശിക്ഷിക്കുമ്പോൾ ആരോ അദ്ദേഹത്തെ ശപിച്ചു. അദ്ദേഹമാണെങ്കിലോ അങ്ങേയറ്റത്തെ പ്രവാചകസ്നേഹിയും നബിയെ സന്തോഷിപ്പിക്കുന്നയാളുമായിരുന്നു. നബി(സ) പറഞ്ഞു: അദ്ദേഹത്തെ ശപിക്കരുത്. തീർച്ചയായും അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നയാളാണ്. (ബുഖാരി) വൻദോഷം ആവർത്തിച്ചാൽ പോലും നബിസ്നേഹം മനസ്സിൽ നിന്ന് നഷ്ടപ്പെടണമെന്നില്ല എന്ന് ഈ ഹദീസിൽ വ്യക്തമാണ്. (ഫത്ഹുൽ ബാരി 12-78)


സ്വർഗത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് നമ്മെ അകറ്റുന്നതുമെല്ലാം നബി(സ) പഠിപ്പിച്ചു. അതിൽ നബിദിനാഘോഷം പെടില്ലെന്നാണ് ഉന്നയിക്കപ്പെടുന്ന മറ്റൊരാക്ഷേപം. യഥാർത്ഥത്തിൽ എന്താണ് അപ്പറഞ്ഞതിനർത്ഥം? എല്ലാ പുണ്യ കർമ്മങ്ങളും നബി(സ) ലൈവായി പഠിപ്പിച്ചതായി സ്ഥിരപ്പെട്ടുവെന്നല്ല അതിനർത്ഥം. എല്ലാ തിന്മകളും നബി(സ) നേരിൽ ഓതിത്തന്നുവെന്നുമല്ല. ഉദാഹരണം ജുമുഅ ഖുത്ബയിൽ നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ ഫർള്വാണല്ലോ. എന്നാൽ അത് ഹദീസ് കൊണ്ട് നേരിട്ട് സ്ഥിരപ്പെടുത്താൻ ആക്ഷേപകർക്ക് കഴിയുമോ? പിൽകാലത്തു വന്ന പുകവലി, കറാഹത്തോ ഹറാമോ ആണെന്ന വിധി കർമ്മശാസ്ത്രത്തിൽ കാണാം. (ശർവാനി 4-238) പക്ഷേ അക്കാര്യം നബി(സ) നേരിട്ട് പറഞ്ഞ ഹദീസ് കാണിക്കാനാകില്ല. ഇത്തരത്തിലുള്ള ആയിരക്കണക്കിന് മസ്അലകൾ ഇസ്‌ലാമിക കർമ്മശാസ്ത്രം കൈകാര്യം ചെയ്തിട്ടുണ്ട്. നിൽക്കാൻ കഴിവുണ്ടായിരിക്കെ നിലത്തിരിക്കാൻ കഴിയാത്ത ആളുകൾ എങ്ങനെ നിസ്കരിക്കും? സുജൂദ് ചെയ്യും? അത്തഹിയ്യാത്തിനിരിക്കും? നബി(സ)യുടെ ഹദീസ് നേരിട്ടുദ്ധരിച്ചുകൊണ്ട് വിധി പറയാൻ കഴിയുമോ? എങ്കിൽ എല്ലാം നബി(സ) പഠിപ്പിച്ചുവെന്നതിന്റെ താല്പര്യമെന്താണ്? ഇമാം റാസി(റ) പറയുന്നു: "ദീൻ പൂർത്തിയാക്കിയെന്നാൽ, കാര്യങ്ങളിൽ ചിലത് നേരിട്ടു വ്യക്തമാക്കിയും ചിലത് ഖിയാസിലൂടെ പിൽകാലത്ത് കണ്ടെത്തുന്ന വിധത്തിലും വിവരിച്ചു എന്നാണ് ഉദ്ദേശ്യം" (തഫ്സീറുൽ കബീർ 11- 141) ഇതു സംബന്ധിച്ച ഇമാം മാലിക്(റ) വിന്റ പ്രസ്താവനയിലും ഇതേ ആശയമാണ് പ്രകാശിക്കുന്നത്.


ബിദ്അത്തെന്നാൽ നബി(സ) പഠിപ്പിക്കാത്തത്, ചെയ്യാത്തത് എന്നല്ല. പ്രത്യുത, 'മത വിരുദ്ധമായ പുതിയ വിശ്വാസവും ആചാരവുമാണ് ബിദ്അത്ത്. ഇതു നബി(സ) തന്നെയാണ് പഠിപ്പിച്ചത്.

"ആരെങ്കിലും നമ്മുടെ ഇക്കാര്യത്തിൽ മതവിരുദ്ധമായത് പുതുതായി ഉണ്ടാക്കിയാൽ അതു തള്ളപ്പെടേണ്ടതാണ്" (ബുഖാരി 2697)

ബിദ്അത്തിന് രണ്ടു നിബന്ധനകളാണ് ഇതിലുള്ളത്.

1- പുതിയതാകുക 2- മതവിരുദ്ധമാകുക. എങ്കിൽ മതവിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ബിദ്അത്തല്ല എന്ന് റസൂൽ(സ) തന്നെ പഠിപ്പിച്ചു. ഇക്കാര്യം ഇമാം ശാഫിഈ, ബൈഹഖി, നവവി, തഫ്താസാനി, അസ്ഖലാനി, സുയൂത്വി(റ) തുടങ്ങിയ അനേകം ഇമാമുകൾ ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. എന്നിരിക്കെ മൗലിദാചാരത്തെ ബിദ്അത്താക്കുന്നതെന്തിനാണ്?


നബി(സ) ജനിച്ച ദിവസത്തിലാണ് നബി(സ) വഫാത്തായത്, അതിനാൽ അന്ന് സന്തോഷിക്കരുത്, അന്ന് ദുഖിക്കേണ്ടതാണ് എന്ന വിവരക്കേടും ചിലർ പറയുന്നു. എന്തിനും, സ്വഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിക്കുന്നവർ നബി(സ)യുടെ വഫാത്ത് റബീഉൽ അവ്വൽ 12 നായിരുന്നുവെന്നതിന് വല്ല ഹദീസും അന്വേഷിച്ചുവോ? നബി(സ) വഫാത്തായത് 12 നാണെന്നാണ് പ്രസിദ്ധമായ അഭിപ്രായം. എന്നാൽ വേറെയും അഭിപ്രായങ്ങളുണ്ട്. പ്രബലമായത് റബീഉൽ അവ്വൽ 02 നാണെന്നാണ്. (ഫത്ഹുൽ ബാരി 7-735). ആരുടെയും വഫാത്തിൽ വർഷാവർഷം ദുഃഖമാചരിക്കാൻ പാടില്ല. അനിയന്ത്രിതമായി വന്ന ദുഃഖം കഴിയുംവിധം ഒതുക്കിവയ്ക്കുകയാണ് വേണ്ടത്. പക്ഷേ നബി(സ) യുടെ വഫാത്തിൽ യാതൊരു ദുഃഖവും നിലവിലില്ലാത്ത ആളുകൾക്ക് എവിടെ നിന്ന് കിട്ടി ഈ ദുഖാചരണം?


മുളഫ്ഫർ രാജാവ് നീതിമാനായ രാജാവും മഹാപണ്ഡിതനും ഇസ്‌ലാമിന്റെ സംരക്ഷകനും കറകളഞ്ഞ സുന്നിയുമായിരുന്നു. പൊതുവെ രാജാക്കന്മാരിൽ കാണുന്ന സുഖലോലുപത ഉള്ളവരായിരുന്നില്ല. അദ്ദേഹം രാജകീയമായും ഭരണപരമായും മൗലിദിനെ ജനകീയവൽകരിച്ചെങ്കിൽ അന്ത്യനാൾ വരേക്കുമുള്ള മൗലിദാഘോഷത്തിന്റെ പുണ്യം അദ്ദേഹത്തിന് ലഭിക്കുമെന്നത് തീർച്ച. കാരണം ഇമാമുകൾ അദ്ദേഹത്തിന്റെ നടപടിയെ പ്രശംസിക്കുകയാണ് ചെയ്തത്. വിമർശകരുടെ തന്നെ മുൻകാല നേതാക്കളും സംഘടനകളും നബിദിനം ആഘോഷിച്ചിരുന്നതും അതിനായി ആഹ്വാനം ചെയ്തിരുന്നതും അനിഷേധ്യ വസ്തുതയാണ്. (അൽ മുർഷിദ് 1935 ജൂൺ)


മുഹമ്മദ്‌ നബി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കൽ മറ്റു മതസ്ഥരിൽ നിന്ന് പകർത്തിയതല്ല. ആണെന്ന് കള്ളം പറയുന്നത് അവർ പോലും അംഗീകരിക്കില്ല. നബിയുടെ ജന്മം ഏറ്റവും വലിയ അനുഗ്രഹമാണ്. അനുഗ്രഹത്തിലും റഹ്മത്തിലും സന്തോഷിക്കണമെന്നത് ഖുർആൻ (10:58) കല്പിച്ചതാണ്. ഇത് അംഗീകരിക്കാനാവാത്ത ഇക്കാലത്തെ പുത്തനാശയക്കാർ മാത്രമാണ് നബി ജന്മദിനാഘോഷത്തെ ഇതര മതസ്ഥരുടെ ജയന്തികളോട് ഉപമിക്കുന്നത്.

എന്താണ് ബിദ്അത്ത്? എന്താണ് ദീൻ പൂർത്തിയാക്കൽ?

 ❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️

ഒരു പ്രവൃത്തി അല്ലെങ്കിൽ ആശയം പുതിയതാകുക, അതോടൊപ്പം മതത്തിൽ പ്രത്യേകമായതോ പൊതുവായതോ ആയ അടിസ്ഥാനം ഇല്ലാതിരിക്കുക അഥവാ മത വിരുദ്ധമാകുക എന്നീ രണ്ട് നിബന്ധനകൾ മേളിക്കുമ്പോഴാണ് ഏതു കാര്യവും ബിദ്അത്താകുന്നത്. അതായത്, കർമ്മത്തിലാണെങ്കിൽ അനാചാരമെന്നും ആശയത്തിലാണെങ്കിൽ പുത്തൻ വാദമെന്നും വിവക്ഷിക്കുന്ന ബിദ്അത്താകുന്നത്. ബിദ്അത്തെന്നാൽ നബിയും സ്വഹാബികളും ചെയ്യാത്തത് എന്ന വഹ്ഹാബീ നിർവ്വചനം ബിദ്അത്തിലെ ബിദ്അത്താണ്. "ഭൗതിക തേട്ടങ്ങൾ പടപ്പുകളോടും അഭൗതിക തേട്ടങ്ങൾ പടച്ചവനോടും" എന്ന വഹ്ഹാബികളുടെ വാദം തൗഹീദിൽ അവരുണ്ടാക്കിയ പുത്തൻവാദമാണ്. അത് മത വിരുദ്ധമാണ്. അതിനാൽ അത് ബിദ്അത്താണ്. മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചുണ്ടായതാണ് എന്ന വാദം മത വിരുദ്ധമാണ്. അതിനാൽ അത് ബിദ്അത്താണ്. കുഫ്റുമാണ്.

നമ്മുടെ പള്ളികളിൽ ഈയിടെ തുടങ്ങിയ ഇഫ്താർ സംഗമം എന്ന കർമ്മം, 'പുതിയത്' എന്ന അർത്ഥത്തിൽ ഭാഷാ പ്രയോഗത്തിൽ ബിദ്അത്താണല്ലോ. പക്ഷേ അത് അനാചാരം എന്ന അർത്ഥത്തിൽ ബിദ്അത്തല്ല. മറിച്ചത് സദാചാരം അഥവാ 'ബിദ്അത്തു ഹസനത്താ'ണ്.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

"ദീൻ പൂർത്തിയാക്കി" എന്നതിന്റെ താല്പര്യം  ഇമാം റാസി(റ) പറയുന്നു:

المُرادَ بِإكْمالِ الدِّينِ أنَّهُ تَعالى بَيَّنَ حُكْمَ جَمِيعِ الوَقائِعِ بَعْضَها بِالنَّصِّ وبَعْضَها بِأنْ بَيَّنَ طَرِيقَ مَعْرِفَةِ الحُكْمِ فِيها عَلى سَبِيلِ القِياسِ

 "ദീൻ പൂർത്തിയാക്കിയെന്നാൽ, കാര്യങ്ങളിൽ ചിലത് നേരിട്ടു വ്യക്തമാക്കിയും ചിലത് ഖിയാസിലൂടെ പിൽകാലത്ത് കണ്ടെത്തുന്ന വിധത്തിലും വിവരിച്ചു എന്നാണ് ഉദ്ദേശ്യം" (തഫ്സീറുൽ കബീർ 11- 141) 

ഇനി ഇമാം ബൈള്വാവിയുടെ വിശദീകരണം കാണുക.

﴿اليَوْمَ أكْمَلْتُ لَكم دِينَكُمْ﴾ بِالنَّصْرِ والإظْهارِ عَلى الأدْيانِ كُلِّها، أوْ بِالتَّنْصِيصِ عَلى قَواعِدِ العَقائِدِ والتَّوْقِيفِ عَلى أُصُولِ الشَّرائِعِ وقَوانِينِ الِاجْتِهادِ

"ദീൻ പൂർത്തിയാക്കിയെന്നാൽ (1) സഹായം കൊണ്ടും, മറ്റു മതങ്ങളെക്കാൾ അജയ്യമാക്കൽ കൊണ്ടും പൂർത്തിയാക്കി. (2) മൗലികമായ വിശ്വാസ തത്വങ്ങൾ വ്യക്തമാക്കുകയും, അടിസ്ഥാന കർമ്മങ്ങളും ഗവേഷണ നിയമങ്ങളും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് പൂർത്തിയാക്കി." അനുബന്ധങ്ങൾ പിൽകാലത്തു ഇമാമുകൾ കണ്ടെത്തുന്നു.

അല്ലാതെ, എല്ലാ പുണ്യ കർമ്മങ്ങളും നബി(സ) നേരിട്ട് കാണിച്ചുകൊടുത്തുവെന്നോ, എല്ലാ ദുഷ്‌കർമ്മങ്ങളും നബി(സ) നേരിട്ട് ഓതിക്കൊടുത്തുവെന്നോ അല്ല. അങ്ങനെയുള്ള പ്രചാരണം നടത്തുന്നവർ ദീനെന്താണെന്ന് മനസ്സിലാക്കാത്തവരാണ്.

Wednesday, 20 October 2021

നബിദിന സന്തോഷം സുന്നത്ത്-എങ്ങിനെ ?

*നബിദിന സന്തോഷം-തിരു നബി ﷺയെ വ്യക്തിപൂജകനാക്കി അണികളെ പച്ചക്ക് പറ്റിക്കുന്ന വഹാബീ മൗലവിമാർ...❗*
👇👇👇👁️👁️👁️

✍️ റബിഉൽ അവ്വൽ 12 ന് 'നബി ദിനമാഘോഷിക്കണമെന്ന് ഖുർആനിലെവിടെ... ?.നബി തങ്ങൾ റബിഉൽ അവ്വൽ 12 ന് ,ഇതുപോലെ  നബിദിനമാഘോഷിച്ചത് ഹദീസിലെവിടെ ...?. നബിദിനാഘോഷത്തിന് ഇബ്നുതൈമിയ്യയെ തെളിവാക്കുന്ന സമസ്തക്കാർ, അതേ  ഇബ്നുതൈമിയ്യ നബിദിനമാഘോഷിച്ചത് തെളിയിക്കാൻ ധൈര്യമുണ്ടോ ...?.വഹാബീ മൗലവി കത്തിക്കയറുകയാണ്.കുഞ്ഞാടുകളാണെങ്കിലോ- വികാരത്തള്ളിച്ചയിൽ സന്തോഷിച്ച് വീർപ്പുമുട്ടുന്നു...!

                          എനിക്കൊന്നും മനസിലായില്ല. തിരുനബിയുടെ  ജനനത്തിൽ സന്തോഷിക്കുക എന്നതാണല്ലോ നബിദിനാഘോഷം എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്. അതിന് വഹാബീ നേതാവ് ഇബ്നു തൈമിയ്യയെ തെളിവാക്കുന്നത് ഏത് മണ്ടനാണ് ?.മുസ്ലിംകൾക്ക് തെളിവ്  വഹാബികളാണെന്ന് വാചകക്കസർത്തുകൾക്കിടയിലൂടെ തട്ടിവിടുന്നു. എന്നിട്ട് അപ്പേരിൽ വെല്ലുവിളിക്കുന്നു. കഥയറിയാത്ത അണികൾ ഞെളിഞ്ഞിരുന്നത് കേൾക്കുന്നു. മൗലവിമാർ പച്ചക്ക് പറ്റിക്കുമ്പോൾ ,അത് തിരിച്ചറിയാൻ പോലും കഴിവില്ലാത്ത അണികളുണ്ടാകുക എന്നതാണ് വഹാബിസത്തിൻ്റെ എക്കാലത്തെയും വിജയം...!

നബിദിനാഘോഷം സുന്നത്താണെന്ന് പറഞ്ഞാല്‍ അതിന്റെ ഉദ്ദേശ്യം ,അത് ചതുര്‍പ്രമാണങ്ങള്‍ക്ക് വിധേയമായ പുണ്യ കര്‍മമാണ് എന്നാണ്. സന്തോഷ വേളകളില്‍ ചെലവ് ചെയ്യണമെന്നത് ഖുര്‍ആനിന്റെ നിര്‍ദേശമാണ്. മുസ്‌ലിംകള്‍ക്ക് നബി ﷺ
യുടെ ജന്മദിനത്തെക്കാള്‍ സന്തോഷമുള്ള മറ്റെന്ത് കാര്യമാണുള്ളത്...? .ഗൃഹപ്രവേശന സമയത്ത് ആളുകളെ വിളിച്ച് ആഹാരം കൊടുക്കുന്ന പതിവ് ഇന്ന് വ്യാപകമാണല്ലോ. നബി ﷺ
ഇങ്ങനെ ചെയ്ത മാതൃകയില്ല. എന്നാല്‍ മതപരിഷ്‌കരണ വാദികളൊക്കെ ഇത് ചെയ്യുന്നു.

വിശുദ്ധ റബീഅ് വീണ്ടും വിരുന്നെത്തിയതോടെ വിശ്വാസികള്‍ തിരുനബി  ﷺയുടെ അനുഗൃഹീത ജന്‍മത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മതപരിഷ്‌കരണവാദികള്‍ ഈ സത്കര്‍മത്തെ നിരാകരിക്കുകയും എതിര്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. നബിദിനാഘോഷം സുന്നത്തും [പ്രമാണങ്ങള്‍ക്ക് വിധേയമായ കാര്യം] പുണ്യകര്‍മവുമാണെന്നു പാരമ്പര്യ മുസ്‌ലിംകള്‍ വിശ്വസിക്കുമ്പോള്‍ ഇത് അനാചാരവും കുറ്റകൃത്യവുമാണെന്ന് മതപരിഷ്‌കരണവാദികള്‍ വിശ്വസിക്കുന്നു.
മതഭാഷയില്‍ പറഞ്ഞാല്‍ സുന്നികള്‍ ഇത് സുന്നത്താണെന്നും പുത്തനാശയക്കാര്‍ ബിദ്അത്താണെന്നും വാദിക്കുന്നു. ഇവിടെ സുന്നത്തും ബിദ്അത്തും എന്താണ് എന്നറിഞ്ഞാല്‍ എളുപ്പത്തില്‍ വിഷയം ബോധ്യപ്പെടും. സുന്നത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥം നടപടിക്രമം, കീഴ്‌വഴക്കം എന്നൊക്കെയാണ്. മത സാങ്കേതിക ഭാഷയില്‍ വ്യത്യസ്ത അര്‍ഥങ്ങളുണ്ട് സുന്നത്ത് എന്ന പദത്തിന്. ഉദാഹരണത്തിന് ‘ഖുര്‍ആന്‍- സുന്നത്ത്’ എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് നബി  ﷺയുടെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, മൗനാനുവാദങ്ങള്‍ എന്നിവ അടങ്ങിയതാണ്. എന്നാല്‍ ‘വാജിബ്- സുന്നത്ത്’ എന്ന് പ്രയോഗിക്കുമ്പോഴുള്ള സുന്നത്തിന്റെ അര്‍ഥം പ്രവര്‍ത്തിച്ചാല്‍ പ്രതിഫലമുള്ളത് എന്നും ഒഴിവാക്കിയാല്‍ ശിക്ഷ ഇല്ലാത്തത് എന്നുമാണ്. ഇനി ‘സുന്നത്ത്- ബിദ്അത്ത്’ എന്ന് പ്രയോഗിക്കുമ്പോള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രമാണങ്ങളാക്കുന്ന ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയോട് യോജിച്ച് വരുന്നത് എന്നതുമാണ്.

അപ്പോള്‍ നബിദിനാഘോഷം സുന്നത്താണെന്ന് പറഞ്ഞാല്‍ അതിന്റെ ഉദ്ദേശ്യം അത് ചതുര്‍പ്രമാണങ്ങള്‍ക്ക് വിധേയമായ പുണ്യകര്‍മമാണ് എന്നാണ്. അതിന്റെ പ്രമാണങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് പുണ്യ കര്‍മങ്ങളെ സംബന്ധിച്ച് ഒരു ചെറിയ വിശകലനം കൂടി ശ്രദ്ധിക്കുക.
പുണ്യ കര്‍മങ്ങള്‍ രണ്ട് വിധമുണ്ട്. ഒന്ന്, പ്രത്യേക രൂപവും രീതിയും സമയവുമെല്ലാം ശറഇല്‍ നിശ്ചയിച്ചിട്ടുള്ളതാണ്. ഉദാഹരണത്തിന് നിസ്‌കാരം, നോമ്പ്, ഹജ്ജ്, സക്കാത്ത് തുടങ്ങിയവ. ഇത്തരം പുണ്യ കര്‍മങ്ങളില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നതും മാറ്റി മറിക്കുന്നതും ഒരാള്‍ക്കും പാടില്ല.
നിസ്‌കാരത്തില്‍ റുകൂഅ് ചെയ്യുമ്പോള്‍ ‘സുബ്ഹാന റബ്ബിയല്‍ അള്വീം വബിഹംദിഹീ’ എന്നു ചൊല്ലാനാണ് നബി  ﷺപഠിപ്പിച്ചിട്ടുള്ളത്. യാസീന്‍ സൂറത്ത് ഈ ദിക്‌റിനേക്കാള്‍ മഹത്വമുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഒരാള്‍ക്ക് റുകൂഇല്‍ യാസീന്‍ ഓതാന്‍ പാടില്ല. കാരണം അത് ശറഇല്‍ നിര്‍ദേശം വന്ന ഒന്നിനെ തിരുത്തലാണ്. ഇതു പോലെ ജുമുഅ നിസ്‌കാരം അവധി ദിനമായ ഞായറാഴ്ചയിലേക്ക് മാറ്റാനോ ഖുതുബ നിസ്‌കാര ശേഷത്തേക്ക് പിന്തിപ്പിക്കാനോ നിസ്‌കാരത്തിന്റെയും ഖുതുബയുടെയും ഭാഷ മാറ്റുവാനോ പാടില്ല.
പുണ്യ കര്‍മങ്ങളില്‍ രണ്ടാമത്തെ ഇനം, പ്രത്യേക രൂപവും രീതിയും ശറഅ് നിശ്ചയിക്കാതെ പൊതുവില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന പുണ്യ കര്‍മമാണ്. ഉദാഹരണത്തിന് ‘ അല്ലാഹുവിന്റെ ദിക്‌റ് ചൊല്ലുക എന്നതാണ് ഏറ്റവും വലുത്’ [ആശയം-അല്‍ അന്‍കബൂത്ത് 45], ‘സത്യവിശ്വാസികളേ നിങ്ങള്‍ ധാരാളം ദിക്‌റ് ചൊല്ലുക, പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹും ചൊല്ലുക’ [ആശയം-അല്‍ അഹ്‌സാബ് 41, 42] ഇങ്ങനെ നിരവധി സ്ഥലത്ത് പൊതുവില്‍ ദിക്‌റിന്റെ മഹത്വം പറഞ്ഞ് കൊണ്ട് അതു ചെയ്യാന്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
ഇത്തരം പുണ്യ കര്‍മങ്ങള്‍ക്ക് അത് ചെയ്യുന്നവന്റെ സൗകര്യവും മറ്റും പരിഗണിച്ച് മതവിരുദ്ധമല്ലാത്ത രീതിയും രൂപവും തിരഞ്ഞെടുക്കാന്‍ മതം അനുമതി തരുന്നുണ്ട്. ഇപ്രകാരം ഒരാള്‍ തീരുമാനിക്കുന്നു, ഞാന്‍ എല്ലാ ദിവസവും സുബ്ഹി നിസാകാരാനന്തരം ആയിരം തഹ്‌ലീല്‍ ചൊല്ലും. അങ്ങനെ അയാള്‍ പതിവാക്കുകയും ചെയ്താല്‍, ഇങ്ങനെ സുബ്ഹിക്ക് ശേഷം നബി  ﷺചൊല്ലിയിട്ടുണ്ടോ?, അബൂബക്കര്‍ സ്വിദ്ദീഖ് [റ] ചൊല്ലിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം ഇത്തരം കാര്യങ്ങള്‍ ഇതേ രൂപത്തില്‍ അവര്‍ ചെയ്യണമെന്നില്ല. ചെയ്യാന്‍ ശറഇല്‍ അനുമതി ഉണ്ടായാല്‍ മാത്രം മതി. ഈ ഗണത്തില്‍ പെടുന്ന പുണ്യ കര്‍മമാണ് നബിദിനാഘോഷം. നബി ﷺ
യുടെ ജന്മദിനത്തില്‍ സന്തോഷിക്കണമെന്നതും ആ ജന്മദിനത്തെ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യേണ്ടതാണെന്നതും മുത്ത് നബിയുടെ മദ്ഹുകള്‍ പറയുക എന്ന മൗലിദ് ഓതല്‍ ചതുര്‍ പ്രമാണങ്ങളിലും വ്യക്തമായ കാര്യമാണെന്നതും അവിതര്‍ക്കിതമാണ്. എന്നാല്‍ ഇതിന്റെ രീതി എങ്ങനെയാകണമെന്ന് ശറഇല്‍ പ്രത്യേക കല്‍പ്പന വന്നിട്ടില്ല. അതിനാല്‍ ആഘോഷിക്കുന്ന ആളുടെ കഴിവും ഒഴിവും ശേഷിയും അനുസരിച്ച് മതം നിരോധിച്ച കാര്യങ്ങള്‍ വരാത്ത വിധത്തില്‍ എങ്ങനെയും ആഘോഷിക്കാം. ഇനി ഇതിന്റെ പ്രമാണങ്ങളെ കുറിച്ച് ചിന്തിക്കാം.
നബി ﷺയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുക എന്നതാണല്ലോ മീലാദാഘോഷത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വിഷയം. സൂറഃ യൂനുസിലെ 58-ാം സൂക്തത്തിന് ഇബ്‌നു അബ്ബാസ് (റ) നല്‍കിയ വ്യാഖ്യാനം ഇങ്ങനെയാണ്. ‘നബിയേ, അങ്ങ് പറയുക. [അറിവാകുന്ന] അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും [നബിയാകുന്ന] അനുഗ്രഹം കൊണ്ടും അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊള്ളട്ടെ. അവര്‍ ഒരുമിച്ചു കൂടുന്നതില്‍ വെച്ച് ഏറ്റവും ഉത്തമമായത് അതത്രേ.’ ഇവിടെ നബി ﷺയെ കൊണ്ട് സന്തോഷിക്കണമെന്നാണ് വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന നിര്‍ദേശം. ഇതില്‍ നബി ﷺയുടെ ജന്മദിനത്തില്‍ സന്തോഷിക്കുക എന്നത് ഉള്‍പ്പെടില്ല എന്ന് പറയുന്നവരാണ് അതിന് തെളിവ് നിരത്തേണ്ടത്.
പൂര്‍വിക പ്രവാചകന്മാരുടെ ഒരു പ്രബോധന ദൗത്യം തന്നെ അന്ത്യദൂതരായ മുത്ത് നബി  ﷺയുടെ ജനനം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കുക എന്നതായിരുന്നു. നബി  ﷺജനിക്കുന്നതിന് അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ച ഈസാ നബി[അ] പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു: ‘മര്‍യമിന്റെ പുത്രന്‍ ഈസാ[അ] പറഞ്ഞ സന്ദര്‍ഭം നിങ്ങള്‍ അനുസ്മരിക്കുക. ഇസ്‌റാഈല്‍ സന്തതികളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട അല്ലാഹുവില്‍ നിന്നുള്ള ദൂതനാകുന്നു. എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെച്ചു കൊണ്ടും എന്റെ ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതരെ സംബന്ധിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചുകൊണ്ടുമാണ് -ഞാന്‍ നിയുക്തനായത്’ [ആശയം-ഖുര്‍ആന്‍ 61-5]. തിരുജന്മത്തില്‍ സന്തോഷിക്കണമെന്ന് ഈ ആയത്തില്‍ നിന്നു പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്നുണ്ട്.
ഇനി നബി  ﷺജനിച്ച ദിവസത്തിന് മഹത്വമുണ്ടെന്നും ആ ദിവസത്തെ പ്രത്യേകം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് നബി  ﷺതന്നെ പഠിപ്പിച്ചത് കാണാം. ‘നബി  ﷺയോട് ചോദിക്കപ്പെട്ടു. എന്തുകൊണ്ടാണ് തിങ്കളാഴ്ച നോമ്പെടുക്കുന്നത്? നബി ﷺപറഞ്ഞു. ആ ദിവസത്തിലാണ് എന്നെ പ്രസവിക്കപ്പെട്ടത്. [മുസ്‌ലിം]. വര്‍ഷത്തിലൊരിക്കല്‍ മാത്രമല്ല, എല്ലാ ആഴ്ചകളിലും നബി  ﷺ സ്വന്തം ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ആരാധനകളിലൂടെ ആഘോഷിക്കുകയും ചെയ്തിരിക്കുന്നു എന്ന് സ്പഷ്ടമായി. ഇസ്‌ലാമിലെ ഏല്ലാ ആഘോഷങ്ങളും ആരാധനാകളാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി ഓരോ വര്‍ഷത്തേയും റബീഉല്‍ അവ്വലില്‍ നബിയുടെ ജന്മദിനം അനുസ്മരിക്കുന്നതിന് അടിസ്ഥാനമുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇമാം ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനി[റ]യുടെ മറുപടി കാണുക: മൗലിദിന് ഒരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസാണത്. നബി  ﷺമദീനയില്‍ എത്തിയപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയില്‍ പെട്ടു. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു. ‘അല്ലാഹു ഫറോവയെ മുക്കിക്കൊല്ലുകയും മൂസാ നബിയെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണത്. അതില്‍ നന്ദി കാണിച്ചാണ് ഞങ്ങള്‍ ഈ ദിനം വരുമ്പോള്‍ നോമ്പനുഷ്ഠിക്കുന്നത്’. എന്നാല്‍ മൂസാ നബി[അ]യുമായി ഏറ്റവും അടുത്ത ബന്ധം എനിക്കാണെന്നും ആയതിനാല്‍ അടുത്തവര്‍ഷം ഒമ്പതിനും പത്തിനും നോമ്പനുഷ്ഠിക്കുമെന്നും പ്രവാചകന്‍ പറയുകയുണ്ടായി. ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും ഓരോ വര്‍ഷവും ആ ദിവസം വരുമ്പോള്‍ നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാം.' [അല്‍ഹാവീ ലില്‍ ഫതാവ.1- 196]
നബിദിനത്തിന്റെ ഉള്ളടക്കം മദ്ഹ് പറയല്‍ [മൗലിദ് ഓതല്‍], അന്നദാനം, സന്തോഷ പ്രകടനം, പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങള്‍ തുടങ്ങിയവയാണ്. ഇവയെല്ലാം പ്രമാണബദ്ധമായ കാര്യങ്ങളാണ്. ഗദ്യപദ്യ രൂപങ്ങളില്‍ പ്രവാചകന്റെ അപദാനങ്ങള്‍ പാടിപ്പറയുക എന്ന മൗലിദ് നബി  ﷺയുടെ അംഗീകാരവും മാതൃകയുമുള്ള ഒരു സത്കര്‍മമാണ്. ആഇശാ ബീവി [റ] യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക. ‘നബി  ﷺഹസ്സാനുബിന് സാബിത് [റ]ന് മസ്ജിദുന്നബവിയില്‍ ഒരു സ്റ്റേജ് വെച്ചുകൊടുത്തിരുന്നു. അതില്‍ കയറി അദ്ദേഹം നബി  ﷺയുടെ മദ്ഹുകള്‍ പാടിപ്പറയുമായിരുന്നു. അത് കേട്ട് നബി ഇപ്രകാരം പ്രാര്‍ഥിക്കും. ‘നിശ്ചയം അല്ലാഹു പരിശുദ്ധാത്മാവിനെ കൊണ്ട് ഹസ്സാനിനെ ശക്തിപ്പെടുത്തട്ടെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതരുടെ മഹത്വങ്ങള്‍ പറയുന്ന കാലത്തോളം' [മിശ്കാത്ത് 4805].
മുന്‍ഗാമികളായ പ്രവാചകന്മാരുടെ മദ്ഹുകള്‍ പറഞ്ഞുകൊണ്ടിരുന്ന സദസ്സിലേക്ക് നബി കടന്ന്‌വരികയും അവരെ കുറിച്ച് പറഞ്ഞതെല്ലാം അംഗീകരിച്ചുകൊണ്ട് തന്നെ തന്റെ മഹത്വങ്ങള്‍ നബി ﷺപറഞ്ഞുകൊടുക്കുന്നത് ശ്രദ്ധിക്കുക. ‘ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. അഹങ്കാരം പറയുകയല്ല. അന്ത്യദിനത്തില്‍ ഞാനാണ് ലിവാഉല്‍ ഹംദ് എന്ന പതാക വഹിക്കുക. ആദം നബി മുതല്‍ എല്ലാവരും അതിന്റെ പിന്നിലായിരിക്കും അണി ചേരുക. ഇതും പൊങ്ങച്ചം പറയുകയല്ല. നാളെ ആദ്യം ശിപാര്‍ശ പറയുന്നവനും അത് സ്വീകരിക്കപ്പെടുന്നവനും ഞാനായിരിക്കും. ഇത് പൊങ്ങച്ചമല്ല. ആദ്യമായി സ്വര്‍ഗത്തിന്റെ വട്ടക്കണ്ണി പിടിച്ചു ചലിപ്പിക്കുന്നവന്‍ ഞാനായിരിക്കും. അങ്ങനെ അല്ലാഹു എനിക്ക് സ്വര്‍ഗം തുറന്നുതരും. ഞാന്‍ അതിലേക്ക് പ്രവേശിക്കും. വിശ്വാസികളിലെ പാവപ്പെട്ടവരാണ് അപ്പോള്‍ എന്നോടൊപ്പമുണ്ടാകുക. ഇതും അഹങ്കാരം പറയുന്നതല്ല. ഞാന്‍ മുന്‍ഗാമികളിലും പിന്‍ഗാമികളിലും വെച്ച് ഏറ്റവും ആദരണീയനാണ്. പൊങ്ങച്ചമല്ല ഈ പറയുന്നത്.[തിര്‍മുതി, ദാരിമി- മിശ്കാത്ത് 2-513]. മൗലിദ് പാരായണത്തിന് ഇത് തന്നെ മതിയായ രേഖയാണ്.
മരണാനന്തരം ഖദീജാ ബീവി [റ]യെ നബി  ﷺആദരിച്ചിരുന്ന രീതി ആഇശാ ബീവി പറയുന്നുണ്ട്. ‘നബി എപ്പോഴും ഖദീജ [റ]യുടെ മദ്ഹുകള്‍ പറഞ്ഞുകൊണ്ടിരിക്കും. പലപ്പോഴും ആടുകളെ കൊണ്ടുവന്ന് അറുത്ത് കഷണിക്കും. തുടര്‍ന്ന് അവ ഖദീജയുടെ കൂട്ടുകാരികള്‍ക്ക് എത്തിച്ചുകൊടുക്കും. ഇത് തുടര്‍ന്നപ്പോള്‍ ഞാന്‍ നബി  ﷺയോട് ചോദിച്ചു. നിങ്ങള്‍ക്ക് ഖദീജയല്ലാതെ മറ്റു ഭാര്യമാരൊന്നുമില്ലാത്തതു പോലെയുണ്ടല്ലോ? അപ്പോള്‍ നബി പറയും. ആഇശാ, ഖദീജ അവര്‍ ഒരുപാട് മഹത്വങ്ങളുള്ളവരായിരുന്നു. എനിക്ക് വേണ്ടി കഞ്ഞുങ്ങളെ പ്രസവിച്ചതും അവരാണ്. [ബുഖാരി 3607].ഇതില്‍ നിന്ന് ദീനിനു സേവനം ചെയ്ത ഒരാളെ മരണാനന്തരം ആദരിക്കേണ്ട രീതിശാസ്ത്രം സുവ്യക്തമാകുന്നുണ്ട്. അവരുടെ മദ്ഹുകള്‍ പറയുകയും അവരുടെ പേരില്‍ ആഹാരം സ്വദഖ ചെയ്യുകയും ചെയ്തുകൊണ്ടാണ് നബി ഇവിടെ മാതൃക കാണിച്ചത്.
ഇതിന് പുറമേ സന്തോഷ വേളകളില്‍ ചെലവ് ചെയ്യണമെന്നത് ഖുര്‍ആനിന്റെ നിര്‍ദേശമാണ്. മുസ്‌ലിംകള്‍ക്ക് നബി  ﷺയുടെ ജന്മദിനത്തെക്കാള്‍ സന്തോഷമുള്ള മറ്റെന്ത് കാര്യമാണുള്ളത്? .ഗൃഹപ്രവേശ സമയത്ത് ആളുകളെ വിളിച്ച് ആഹാരം കൊടുക്കുന്ന പതിവ് ഇന്ന് വ്യാപകമാണല്ലോ. നബി ﷺ
ഇങ്ങനെ ചെയ്ത മാതൃകയില്ല. എന്നാല്‍ മതപരിഷ്‌കരണ വാദികളൊക്കെ ഇത് ചെയ്യുന്നു. സ്വന്തം ജീവിതത്തില്‍ സന്തോഷമുണ്ടാകുമ്പോള്‍ അത് പ്രകടിപ്പിക്കുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ല. നബിയുടെ ജന്മ ദിനത്തില്‍ സന്തോഷിച്ചു ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ശിര്‍ക്കിന്റെ ആഹാരമാകുന്നത്. സ്വന്തം വീടിന്റെ കാര്യത്തില്‍ ആകുമ്പോള്‍ തൗഹീദും. ഇത് രോഗം വേറെയാണ്.
ഇനി സന്തോഷ പ്രകടനത്തിന്റെ ഭാഗമായി എന്തെല്ലാം കാര്യങ്ങള്‍ മൗലിദാഘോഷത്തില്‍ ഉള്‍പ്പെടുത്താം എന്നതിനെ സംബന്ധിച്ച് ഇമാം സുയൂഥി [റ]പറയുന്നത് ഖുര്‍ആന്‍ പാരായണം, ഭക്ഷണ വിതരണം, മൗലിദ് പാരായണം, നബി ജീവിതത്തെ സംബന്ധിച്ചുള്ള ഉപദേശം തുടങ്ങിയവക്ക് പുറമെ ഇവയോട് ചേര്‍ക്കാവുന്ന സന്തോഷ പ്രകടനങ്ങളെക്കുറിച്ച് ഇങ്ങനെ പറയാം. ‘ആ ദിവസത്തിന്റെ സന്തോഷത്തോട് യോജിച്ച ഹലാലായ കാര്യങ്ങള്‍ ഇവയോട് ചേര്‍ക്കാം. എന്നാല്‍, ഹറാമോ കറാഹത്തോ ഖിലാഫുല്‍ ഔലയോ ആയ കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്’ [അല്‍ഹാവി ലില്‍ ഫതാവ 1229].

                 കാര്യങ്ങളൊക്കെ ഈ നിലക്ക് വ്യക്തമായി മനസിലാക്കിയ വഹാബികൾ ,ഏതാണ്ട് അര നൂറ്റാണ്ടോളം കാലം നബിദിനാഘോഷം നടത്തിയതിനു ശേഷമാണ് മറുകണ്ടം ചാടി ,ഇസ്ലാമിനെ കൊഞ്ഞനം കുത്തിയത്.ജനന സന്തോഷ പ്രകടനം '' വ്യക്തിപൂജയും പാശ്ചാത്യരുടെ ബർത്തഡേ  ഏർപ്പാടുമാക്കി''-  മൗലവിമാർ മുദ്രയടിച്ചത്, സ്വന്തം ജനനത്തിൻ്റെ സന്തോഷ ഭാഗമായി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിക്കാൻ പഠിപ്പിച്ച ''തിരുനബി  ﷺതങ്ങളെ'' ലക്ഷ്യം വെച്ചാണെന്ന് തിരിച്ചറിയാനുള്ള അണികളുടെ അറിവില്ലായ്മയാണ് വഹാബിസത്തിൻ്റെ രക്ഷ...!പാശ്ചാത്യ-വ്യക്തിപൂജാ വാദത്തിലൂടെ വഹാബീ ഭാഷയിൽ തിരുനബി ﷺ
ആരായി മാറി എന്നെങ്കിലും ചിന്തിക്കാനുള്ള ഭാഗ്യം കുഞ്ഞാടുകൾക്കുണ്ടായിരുന്നെങ്കിൽ...!
*ഖുദ്സി*
20-10-2021


 

സ്വഹാബികളെ വഹാബികൾക്ക് സ്വീകാര്യമല്ല

സ്വാഹാബികൾ
മുജാഹിദുകൾക്ക്
സ്വീകാര്യമോ..?

മുജാഹിദ് വിശ്വാസപ്രകാരം സ്വാഹാബികൾ ശിർക്ക് ചെയ്തവരും നബി(സ) ശിർക്കിന് അംഗീകാരം കൊടുത്തവരുമാണ്.

നബി(സ)യുടെ വിയർപ്പ് പോലുള്ള ആസാർ കൊണ്ട് ബർക്കത്ത് എടുക്കൽ മുജാഹിദുകൾക്ക്  ശിർക്കാണ്.
ഇക്കാര്യം അവർ പരസ്യമായി എഴുതുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഉദാഹരണം ശബാബ് വാരികയിൽ നിന്ന് :
"അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബർക്കത്ത് എടുക്കൽ ഈ വകുപ്പിൽ പെടുന്നു (ശിർക്കും കുഫ്റുമാണ് )."
(ശബാബ് വാരിക 2011 ഏപ്രിൽ 1 പേജ് : 22)

എന്നാൽ സ്വാഹാബികൾ നബി(സ)യുടെ വസ്ത്രം, വിയർപ്പ്, കേശം തുടങ്ങിയ ആസാറുകൾ കൊണ്ട് ബർകത് എടുത്തിരു ന്നുവെന്നും നബി(സ) അത് അംഗീകരിച്ചിരുന്നുവെന്നതും ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്.
ഇക്കാര്യവും മൗലവിമാരും സമ്മതിച്ചിട്ടുണ്ട്.

ശബാബ് വാരികയിൽ നിന്ന് :
"നബി(സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർക്കത്ത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
നബി(സ)ഒരിക്കൽ ഉമ്മുസുലൈമിന്റെ(റ)വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി. അവർ അവിടെ ഉണ്ടായിരുന്നില്ല. വന്നു കയറിയപ്പോൾ നബി(സ)നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു. നബി(സ)യെ അവർ ചെന്ന് നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത്തു ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി(സ) ചോദിച്ചു : ഉമ്മുസുലൈം, എന്താണ് നീ ചെയ്യുന്നത്?
അവർ പറഞ്ഞു : അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഹ്രഹിക്കുന്നു. നബി(സ)പറഞ്ഞു :ശരി. (ബുഖാരി)"
(ശബാബ് വാരിക 2010
നവംബർ 12 പേജ് : 31)

ചിന്തിക്കുക,
സ്വാഹാബികൾ ചെയ്തതും നബി(സ)അംഗീകരിച്ചതുമായ ഇമാം ബുഖാരി(റ)റിപ്പോർട്ട് ചെയ്ത കാര്യം ശിർക്കും കുഫ്റുമാണ് എന്ന് പഠിപ്പിച്ചവരാണ്
ഇപ്പോൾ നബി(സ)യുടെയും സ്വാഹാബികളുടെയും സ്വന്തക്കാരായി
രംഗത്ത് വരുന്നത്.
സ്വാഹാബത്തിന്റെ പ്രവർത്തനത്തിലും
നബി(സ)യുടെ അംഗീകാരത്തിലും
ശിർക്കും കുഫ്റും ആരോപിച്ച
ഈ വഞ്ചകരെ കരുതിയിരിക്കുക.

അസ്‌ലംസഖാഫി പയ്യോളി 
🌹🌹🌹🌹🌹🌹🌹🌹🌹🌹







 

 

Thursday, 14 October 2021

മൗലിദിലെ അടിമ-വഹാബികൾ തമ്മിലടിക്കുന്നു

മൗലവിമാർക്കിടയിൽ ഇനിയും 
' തൗഹീദ് ' തീരുമാനമായില്ല .!!?

ഇത് വെറുതെ പറയുകയല്ല.

മൗലവിമാർക്കിടയിൽ തൗഹീദ് തർക്കം
തീർന്നിട്ടില്ല എന്നതിന് ഏറ്റവും പുതിയ
ഉദാഹരണമാണ് താഴെ പോസ്റ്റിയത്.

'അബ്ദുകൽ മിസ്കീനു...' ആണ് വിഷയം.
' നബിയേ.. അങ്ങയുടെ സാധുവായ അടിമ '
ഈ പ്രയോഗം ഉടമവകാശത്തിൽ
അല്ലാഹുവിനോട് പങ്കു ചേർക്കലാണ് എന്നാണ് മുജാഹിദ് നേതാവ്  സി പി
ഉമർ സുല്ലമി പഠിപ്പിക്കുന്നത്. അദ്ദേഹം
എഴുതുന്നു : "നബിയേ അങ്ങയുടെ സാധുവായ അടിമ അങ്ങയുടെ അനുഗ്രഹം ആഗ്രഹിച്ചു കൊണ്ട് നിലകൊള്ളുന്നു. (ഷറഫുൽ അനാം മൗലിദ് )ഇതൊക്കെ അല്ലാഹുവിന്റെ ഉടമവകാശത്തിൽ പങ്കു ചേർക്കലാണെന്നതിൽ സംശയമില്ല."
(ശബാബ് 2021 ജൂലൈ 30 പേജ് :27)

എന്നാൽ, മുജാഹിദ് നേതാവായിരുന്ന
കെ. ഉമർ മൗലവി ഇത് അംഗീകരിക്കുന്നില്ല.
ഈ ആശയം മൗദൂദിയുടെ പിഴച്ച വാദമാണെന്നും  ശരിയല്ലെന്നും
അദ്ദേഹത്തിന്റെ സൽസബീലിൽ വ്യക്തമാക്കിയതാണ്.

ഉമർ മൗലവി എഴുതുന്നു :"മനുഷ്യൻ മനുഷ്യന്റെ അടിമയാകുന്നത് വിരോധമില്ലന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.
മൗദൂദി പറയുന്നത് മനുഷ്യൻ മനുഷ്യന്റെ
അടിമയായാൽ കാഫിറാണെന്നാണ്.
മൗദൂദി പറഞ്ഞത് ളലാലത്താണ്."

(സൽസബീൽ1998ഫെബ്രുവരി 20 പേജ് :26)

മുജാഹിദ് നേതാക്കളായ രണ്ട് ഉമറും
തൗഹീദിൽ ഏകാഭിപ്രായക്കാരല്ല.



 

നബിദിനാഘോഷത്തിൻ്റെ പ്രാമാണികത- അലവി സഖാഫി കൊളത്തൂർ

 *നബിദിനാഘോഷത്തിൻ്റെ പ്രാമാണികത- അലവി സഖാഫി കൊളത്തൂർ*

👇👇👇👁️👁️👁️

https://youtu.be/dFpD4HHLoEQ

മദ്ഹബുകൾ നബിദിനാഘോഷത്തിന് എതിരോ ?

*മദ്ഹബുകൾ നബിദിനാഘോഷത്തിന്  എതിരോ ?*
👇👇👇👁️👁️👁️


 

Monday, 11 October 2021

നബിദിനം പ്രവാചക സ്നേഹമാണ്

 *നബിദിനാഘോഷം*

*എവിടെയാണ് പിഴച്ചത്.*


നബിസ്നേഹം കൽപ്പിക്കപ്പെട്ട കാര്യമാണ്.

വിശ്വാസികളിൽ

നിന്ന് അത്‌ പ്രകടമാകും. അതിന് പ്രത്യേക രൂപമോ നിബന്ധനകളോ സമയമോ നിർദ്ദേശിക്കപ്പെട്ടിട്ടില്ല.

സ്വാഹാബികളും താബിഉകളും വിവിധ ശൈലിയിലും വിവിധ സമയങ്ങളിലും അത്‌ പ്രകടിപ്പിച്ചിട്ടുണ്ട്.


സ്വാഹാബികളെപ്പോലെ

തന്നെ ഇന്നും വിശ്വാസികൾ വിവിധ സമയങ്ങളിലും വിവിധ രൂപത്തിലും നബി(സ)യോട് സ്നേഹം പ്രകടിപ്പിക്കുന്നു.


ഇവിടെ, നബിസ്നേഹം പുതിയ ശൈലിയിൽ പ്രകടിപ്പിക്കാമെന്ന് പഠിപ്പിച്ച സ്വഹാബത്തിനെയും 

അതിന് അംഗീകാരം കൊടുത്ത നബി (സ)യെയുമാണ് വിശ്വാസികൾ പിന്തുടരുന്നത്.


ഇതിൽ വിശ്വാസികൾക്ക് 

എന്ത് പിഴച്ചു.....?


*അസ്‌ലംസഖാഫി പയ്യോളി*

Friday, 8 October 2021

ശമ്പളവും വഹാബിക്ക് ബിദ്അത്ത് !

 ഇനി മുതൽ ശമ്പളം കൊടുക്കലും

ബിദ്അതാകില്ലേ ?!


'നബി(സ)ചെയ്തിട്ടില്ല' എന്നതാണ്

നബിദിനാഘോഷ പരിപാടികൾ

ബിദ്അതാണെന്ന് പറയാനും

അതിൽ നിന്ന് വിട്ട് നിൽക്കാനും

മുജാഹിദുകളെ പ്രേരിപ്പിച്ചതെങ്കിൽ

മുജാഹിദ് പള്ളികളിൽ ജോലി ചെയ്യുന്ന 

മൗലവിമാർക്ക്  ശമ്പളം കൊടുക്കലും

അവർ അത്‌ സ്വീകരിക്കലും ബിദ്അതാണ്.

കാരണം നബി (സ)യോ സഹാബികളോ

പള്ളിയിൽ ജോലി ചെയ്ത് ശമ്പളം

വാങ്ങിയിട്ടില്ല.


നബി(സ)തങ്ങളും സ്വാഹാബികളും

ബാങ്ക് വിളിച്ചും ഇമാമത് നിന്നും

ശമ്പളം വാങ്ങിയിട്ടില്ല, അത്‌ പിൽക്കാലത്ത്

ഉടലെടുത്ത ഒരു 'പുത്തൻ'ആചാരമാണെന്ന് 

മുജാഹിദുകൾ തന്നെ സമ്മതിക്കുന്നു.👇👇


വിചിന്തനം വാരിക.

2021 ഏപ്രിൽ 9 പേജ് :34

കെ. എൻ എം മുഖപത്രം



Thursday, 7 October 2021

വഹാബീ മൗലവി അലി മണിക്ഫാൻ്റെ തൗഹീദ് ഓം ശാന്തി ❗

 *വഹാബീ മൗലവി അലി മണിക്ഫാൻ്റെ തൗഹീദ് ഓം ശാന്തി ❗*

👇👇👇👁️👁️👁️

https://youtu.be/2VqePW4E_G4

Monday, 4 October 2021

യുക്തിവാദിയുമായുള്ള ഉസ്താദിൻ്റെ സംസാര ലൈവ് !

 യുക്തിവാദിയുമായുള്ള  സംസാരത്തിലെ ചിന്തനീയമായ വാക്കുകൾ...സജീർ ബുഖാരി...

👇👇👇👁️👁️👁️

https://youtu.be/JqWWE1GE3-M

Sunday, 3 October 2021

യുക്തിവാദമാണ് അന്ധവിശ്വാസം !

 #നിരീശ്വരവാദമാണ്_അന്ധവിശ്വാസം


നിരീശ്വരവാദം ശരിയാണന്ന്  വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അന്ധമായി വിശ്വസിക്കേണ്ടി വരും.


1. ഇല്ലായ്മ എല്ലാം ഉണ്ടാക്കി.


2. നിർജീവത ജീവൻ ഉണ്ടാക്കി.


3. അബോധം ബോധത്തെ ഉണ്ടാക്കി


4. ക്രമമില്ലായ്മ ക്രമം ഉണ്ടാക്കി


5. അജ്ഞത ജ്ഞാനം ഉണ്ടാക്കി.


6. യുക്തി ഇല്ലായ്മ യുക്തിയെ ഉണ്ടാക്കി.


ഉള്ള തെളിവുകൾ 'പോരാത്തതിനാൽ '  ദൈവ വിശ്വാസം സ്വീകരിക്കാതെ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാർക്കുന്നവരുണ്ട്.

ഒരു തെളിവുമില്ലാതെ ഈ ഏഴ് അന്ധവിശ്വാസങ്ങൾ പേറുന്നവർക്ക്, അനിഷേധ്യമായ തെളിവുകളുടെ ബലത്തിൽ ദൈവവിശ്വാസം സ്വീകരിക്കുന്നവരെ അന്ധ വിശ്വാസികൾ എന്ന് തെറി വിളിക്കാൻ എന്താണവകാശം?