page

Thursday, 23 June 2022

പ്രേമത്തിലെ പ്രേമമെന്ന ചതിക്കുഴി

കല്യാണം കഴിഞ്ഞ ഏതൊരു പെണ്ണിനെ പ്രണയിക്കുമ്പോഴും ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ . ശാരീരിക ബന്ധം . അല്ലാതെ പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ അവളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവൻ നിങ്ങൾക്ക് ഇങ്ങനെ മെസേജയച്ചു കൊണ്ടിരിക്കുന്നതും വിളിക്കുന്നതും . 

എല്ലാദിവസവും ഉണർന്ന ഉടനെ ഒരു good morning നിങ്ങളുടെ ഫോണിലേക്ക് അവർ അയക്കും . അങ്ങനൊരു മെസേജ് കണ്ടാൽ നിങ്ങൾ എന്താ കരുതുക നിങ്ങളോടുള്ള സ്നേഹം ,അവൻ ഉണരുന്നത് തന്നെ നിങ്ങളെ ഓർത്ത് കൊണ്ടാണ് . കൂടെ കിടക്കുന്ന ഹസ്ബന്റ് നിങ്ങൾക്ക്  ഒരു മെസേജ് പോലും അയക്കുന്നില്ലല്ലോ എന്ന് . എന്നാൽ അത് അങ്ങനെ അല്ല . അത് അവരുടെ ഒരു തന്ത്രമാണ് . നിങ്ങളെ കൊണ്ട് ഈ പറഞ്ഞ കാര്യം ചിന്തിപ്പിക്കുക എന്നുള്ളത് . 

  കൂടെ കിടക്കുന്ന ഹസ്ബന്റ് മറ്റാരെ സ്നേഹിക്കുന്നതിലും അധികം നിങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ് രാവിലെ എണീറ്റ് ജോലിക്കു പോകുന്നതും നിങ്ങളുടെ ആവിശ്യങ്ങൾ നിറവേറ്റി തരുന്നതും . 

 ഓരോ കല്യാണം വരുംബോഴും നിങ്ങൾക്ക് രണ്ടും മൂന്നും ടോപ്പും മക്കൾക്ക് അതു പോലെ ഡ്രസ്സും വാങ്ങിക്കുംബോഴും" എനിക്കിപ്പൊ   ഒന്നും വേണ്ട "   എന്നു പറഞ്ഞ് മാറി നിൽക്കുന്ന ഭർത്താക്കൻമാരെ കണ്ടിട്ടില്ലേ . എന്താ എന്നറിയുമോ നിങ്ങളുടെ ഒക്കെ കാര്യം കഴിഞ്ഞ് അയാൾക്ക് ഡ്രസ് എടുക്കാൻ കൈയിൽ പൈസ കാണില്ല . കീശയിൽ ബാക്കി വരുന്ന അഞ്ഞൂറ് രൂപയുടെ കൂടെ മറ്റൊരു അഞ്ഞൂറു രൂപ കൂടി കൂട്ടിയിട്ട് വേണം അവർക്ക് പത്താം തീയതി ഉള്ള ചിട്ടിയുടെ പൈസ കൊടുക്കാൻ . 
ഓർമ്മയില്ലേ നിന്റെ ആങ്ങളയ്ക്ക് എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ചിട്ടി വിളിച്ച് കുറച്ച് പൈസ കൊടുത്തതും ബാക്കി പൈസ വീടിന്റെ ലോൺ അടച്ചതും . ഇതൊക്കെ നടത്തുന്നതിനിടയിൽ അവർക്ക് നിന്നോട് കൊഞ്ചാൻ സമയം കിട്ടി എന്നു വരില്ല . അവിടെയാണ് നിന്റെ കാമുകന്റെ വിജയം .  സന്ധ്യാ നേരത്ത് കാമുകനുമായി സംസാരിച്ചു കൊണ്ടിരിക്കെ ചില സമയത്ത് നീ പറയും  " ഞാൻ ഫോൺ വെക്കട്ടെ എനിക്കു കുളിക്കണം" എന്നു . 

അപ്പൊ നിന്റെ കാമുകൻ ഫോൺ വെക്കാൻ സമ്മതിക്കില്ല . ചിലപ്പൊ പറയും "എന്റെ മോളെ ഞാൻ കുളിപ്പിച്ചു തരാം നമുക്ക് ഒന്നിച്ച് കുളിക്കാം സോപ്പൊക്കെ തേച്ച് അങ്ങനെ....... "  അതൊക്കെ കേട്ട് നിങ്ങളൊന്ന് കോരിതരിക്കും . ഹൊ എന്തൊരിഷ്ടമെന്ന് അങ്ങ് കരുതും .  അതേ സ്ഥാനത്ത് കെട്ട്യോൻ ആണെങ്കിൽ " നീ ഇതു വരെ കുളിച്ചില്ലേ?" എന്ന് ഒറ്റ ചോദ്യമേ ഉണ്ടാവുള്ളൂ . കാരണം പലതാണ് . 
രാവിലെ ജോലിക്ക് പോകുന്നതല്ലേ . അതിന്റെ ഷീണം മാറണമെങ്കിൽ ഒന്നു കുളിക്കണം എന്നിട്ട് വേണം അവർക്ക് എന്തെങ്കിലും കഴിക്കാൻ . 

ഇതിനിടെ നീ പറയുന്ന നിന്റെ കഷ്ടപ്പാടുകൾ എല്ലാം കാമുകൻ വളരെ ക്ഷമയോടെ കേൾക്കും . എന്നിട്ട് പറയും " നീ ആയിട്ടാണ് ഇതൊക്കെ ഇങ്ങനെ സഹിക്കുന്നത് വേറെ വല്ലോരും ആണെ എന്നേ എല്ലാം ഇട്ടെറിഞ്ഞു പോയിട്ടുണ്ടാകും " എന്നൊക്കെ . അതൊക്കെ പറയുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നിയോ . തോന്നും . അതാണല്ലോ അവരുടെ കഴിവ്  . ഇതിനിടെ ഇടയ്ക്കിടെ കാണാൻ തോന്നുന്നു എന്നു പറയും . പിന്നെ പതുക്കെ പതുക്കെ അവരുടെ നാട്ടിൽ സംഭവിച്ച അവിഹിതങ്ങളുടെ കഥകൾ പറഞ്ഞു തരും . പൊടിപ്പും തൊങ്ങലും വച്ച് കൊണ്ട് . അത് എല്ലാ സ്ഥലത്തും നടക്കുന്നതാണ് ഒരു കുഴപ്പോം ഇല്ല എന്നൊക്കെ പറയും . എന്തിനാ അതൊക്കെ പറയുന്നേ എന്നോ . അവരും നിങ്ങളും തമ്മിലും അങ്ങനെ ഒരു അവസരം ഉണ്ടാക്കി എടുക്കാൻ .  
ഇങ്ങനെ ഉള്ള ബന്ധങ്ങളിൽ കാമുകൻമാരോട് അവരുടെ ഫ്രണ്ടസ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . " എടാ അവൾ നിന്റെ തലേൽ ആകുമോ ?" എന്ന് .    അപ്പൊ അവർ പറയും " ഇല്ലടാ കുട്ടി ഉള്ള കൊണ്ട് പ്രശ്നമില്ല " എന്ന് .  

അതിന്റെ മറ്റൊരു വേർഷൻ അവർ നിങ്ങളോടും പറയും . " ആ കുട്ടി ഇല്ലാതിരുന്നെങ്കിൽ നിന്നെ ഞാൻ കൊണ്ടു പോകുമായിരുന്നു " എന്ന് .   
ഒലക്ക കൊണ്ടു പോകും . അത് നിങ്ങൾ വരാതിരിക്കാൻ അല്ലെങ്കിൽ അങ്ങനൊരു ചിന്ത പോലും വരാതിരിക്കാൻ അവർ മുൻ കൂട്ടി പറയുന്നതാ . 
വല്ല സംശയോം ഉണ്ടെ ഒരിക്കൽ അവരോട് ചോദിക്കുക " ഞാൻ നിന്റെ കൂടെ പോരട്ടെ എന്നു "  

അപ്പോൾ അവൻ മറുപടിക്കു വേണ്ടി തപ്പുന്നത് കാണാം . ഒടുവിൽ ഒട്ടും ആത്മാർഥ ഇല്ലാതെ വന്നോളാൻ പറയും . 
" മക്കളെ കൂട്ടാതെ നീ വരുമെങ്കിൽ ഞാൻ നിന്നെ കൊണ്ടു പോകും" എന്നൊക്കെ പറയും . അതിലെ ആത്മാർഥത നിങ്ങൾ സ്വയം അളക്കുക . 

ഭർത്താക്കൻമാരും ഇത്തിരി ശ്രദ്ധിക്കണം . വേറൊന്നും അല്ല അവൾക്ക് പരാതി പറയാനും ദേഷ്യപ്പെടാനും സനേഹിക്കാനുമൊക്കെ നിങ്ങൾ മാത്രെ ഉള്ളൂ ......

ഒന്ന് ചിന്തിച്ചു നോക്കുക.. ബന്ധങ്ങൾ ആണോ ബന്ധനങ്ങൾ ആണോ വേണ്ടത് എന്ന്..

Nb:  നിലവിൽ പുറത്തു വന്ന വാർത്തകൾ  കാരണം പങ്കുവെയ്ക്കുന്നത്........വായിച്ചപ്പോ നല്ലതെന്നു തോന്നി post ചെയുന്നു ആർക്കേലും ജീവിതത്തിൽ തിരിച്ചറിവ് ഉണ്ടാവട്ടെ.....
ബന്ധങ്ങൾ എന്നും സത്യസന്ധതയോടെ നിലനിൽക്കട്ടെ..... 🥰❤️

Friday, 17 June 2022

ഖിബ്‌ല കണ്ടുപിടിക്കാൻ

 ഖിബ്‌ല കണ്ടുപിടിക്കാൻ  ഇവിടെ ക്ളിക്ക്  ചെയ്യുക .ഉടൻ തന്നെ ചോദിക്കുന്ന പെർമിഷനുകൾ നൽകുക. അപ്പോൾ ഖിബ്‌ല ഡൈറക്ഷൻ കൃത്യമായി കാണിക്കും.ഫോൺ മുഖത്തിന് അഭിമുഖമായി പിടിക്കുക.അത് സിമൻ്റ് പ്രതലമായ വാർക്കയുടെ ഉള്ളിലുള്ള കമ്പിയാണെങ്കിലും അകറ്റിപ്പിടിക്കണം. ഇനി ഒരു മാപ്പ് ആണ് ഓൺ ആയി വന്നതെങ്കിൽ നിങ്ങളുടെ ഗൂഗിൾ ക്രോമിന്റെ സെറ്റിംഗ്സിൽ - Site settings - എന്നതിൽ ക്യാമറ -Allow- ചെയ്യുക. മറ്റു മാർഗങ്ങൾ ഉപയോഗിച്ച് കൂടുതൽ കൃത്യത ഉറപ്പു വരുത്തുക...ഫോൺ ഇരുമ്പ് പ്രതലത്തിൽ നിന്ന് നിർബന്ധമായും അകറ്റിപ്പിടിക്കണം...അല്ലാഹു അഅലം...



Tuesday, 7 June 2022

വിവാഹ പ്രായം- വിവാദമുണ്ടാക്കുന്നവരോട്...

*വിവാഹ പ്രായം- ചിലത് പറയട്ടെ...*
👇👇👇👁️👁️👁️
✍️... ... ...
💚ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
 ( Genesis - 25 : 20 )

{Johann Buxtorf - Rabanical Literature : Volume - 1 - Page 33 , 34 }
{ The Zohar : Pritzeker Edition - Volume 2 - (2003) - Page 264 }

💚ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.

 💚വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി.. 
90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }

💚വേദപണ്ഡിതനായ ബാബുപോൾ ,ജോസഫിനെക്കുറിച്ച് വിവരിക്കുന്നത് നോക്കൂ: സ്വദേശം ബേത്‌ലഹേം, 40-ാം വയസ്സിൽ ആദ്യ വിവാഹം. 49 കൊല്ലം നീണ്ടു നിന്ന ആ ദാമ്പത്യത്തിൽ ആറ് മക്കൾ; നാലാണും രണ്ട് പെണ്ണും. യാക്കോബാണ് ഏറ്റവും ഇളയത്. പെൺകുട്ടികൾ വിവാഹിതർ. ആൺമക്കളിൽ രണ്ട് പേർക്ക് ആശാരിപ്പണി. യാക്കോബിന്റെ കൂടെ ആയിരുന്നു താമസം. മൂന്ന് വയസ്സ് മുതൽ ദേവാലയത്തിൽ വളർന്ന മർയം എന്ന കന്യകയ്ക്ക് അവളുടെ 12-ാം വയസ്സിൽ (14 എന്ന് ചിലർ) യഹൂദരിൽ നിന്ന് പുരോഹിതന്മാർ വരനെ തേടി. യഹൂദ്യയിലെല്ലാം വിളംബരം ഉണ്ടായി. ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു (വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270).

ഉദ്ധൃത വിശദീകരണത്തിൽ നിന്ന് ചുരുങ്ങിയത് 89 വയസ്സെങ്കിലും പ്രായമുള്ള പടുവൃദ്ധനായ ജോസഫാണ് 12 വയസ്സുള്ള കന്യാമറിയത്തെ വിവാഹം കഴിച്ചതെന്ന് വ്യക്തമാകും.

💚യഹൂദന്മാരുടെ ഗ്രന്ഥത്തിൽ വിവാഹ പ്രായം 03 വയസും ഒരു ദിവസവും ആണെന്ന് കാണാൻ പറ്റും

💚മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.)

 💚Saint Augustine – (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്  
10 വയസുള്ള പെൺകുട്ടിയെ ആണ്.

💚 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ  1859 ൽ  ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു  5 വയസ്സായിരുന്നു.
സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.

💚King Richard II -1400 AD, 
He married a 7 year old girl.

💚Henry VIII -1500 AD, He married a 6 years old girl.

💚പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ്  സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന  മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി
രമാബായിയെയായിരുന്നു.

💚കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ് 
ചിന്താകതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു. 

💚മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ  എകെജിക്ക് പന്ത്രണ്ട് വയസ്കാരി സുശീല 
എന്ന പെൺകുട്ടിയോട് 
തോന്നിയ  പ്രേമവും പിന്നീട് AKG യുടെ 
ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ 
സുശീല ജീവിത പങ്കാളിയായതും ചരിത്രം.

💚മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ 
' എട്ടാം മോതിരം '
വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു. 

💚മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.

💚പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്).

💚വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.

💚ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം.
അപ്പോൾ നിങ്ങളെന്ത് പറയും ?😆

മനസ്സിലാക്കുക ,
👁️ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
👁️വിവാഹ പ്രായം എന്നത്  അന്നും ഇന്നും 
വെറും ആപേക്ഷികമാണ്. 
👁️വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്. 
അത് അവരാണ് തീരുമാനിക്കുന്നത്.
👁️ഇന്ത്യയിലെ വിവാഹ പ്രായം 21 ആക്കുന്നു... വരും കാലങ്ങളിലെ തലമുറയ്ക്ക് , 18 വയസിൽ വിവാഹിതരായി ,19 ആം വയസിൽ പ്രസവിച്ചു മക്കളെ വളർത്തി എന്നതൊക്കെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല എന്നതും സ്വാഭാവികം മാത്രമാണ്. 

👁️വിവരവും , ബോധമുള്ളവർക്ക് 
ഇതൊക്കെ അറിയാവുന്നതുമാണ്. 
ഇത്രയേ ഉള്ളൂ കാര്യം... അതല്ലാതെ അന്നത്തെക്കാലത്തിനെ ഇന്നത്തെക്കാലത്തിനോട്-അന്നത്തെ സാഹചര്യങ്ങളെ ഇന്നത്തെ സാഹചര്യങ്ങളോട് താരതമ്യം ചെയ്ത് എന്തൊക്കെയോ ആക്കാമെന്ന് ദിവാസ്വപ്നം കാണുന്നവരോട് സഹതാപം മാത്രം...
*ഖുദ്സി*
07-06-2022




*നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ  രാജ കുമാരിമാരുടെ വിവാഹ പ്രായം..?*

1905 നവംബർ മാസം തിരുവനന്തപുരം ഉണർന്നത് ബഹുവിധമായ ആഘോഷങ്ങളിലേക്കാണ് സീനിയർ റാണിയുടെ പിറന്നാൾ.  

കൊട്ടാരക്കെട്ടുകളിൽ ദീപങ്ങൾ തെളിഞ്ഞു; വർണാഭമായ ഘോഷയാത്രകൾ അരങ്ങേറി; എങ്ങും പ്രാഭാഷണങ്ങളും പൊതുപരിപാടികളും സംഘടിപ്പിക്കപ്പെട്ടു; ആയിരക്കണക്കിന് ദരിദ്രർ സർക്കാർ ചെലവിൽ മൃഷ്ടാന്നമുണ്ടു. രാജകുടുംബത്തിലെ പിറന്നാളുകൾ എന്നും ആഘോഷ വേളകൾ ആയിരുന്നെങ്കിലും ഈ പിറന്നാൾ ഒന്നു വേറേയായിരുന്നു. സേതുലക്ഷ്മീബായിക്ക് പത്തുവയസ്സു തികയുകയാണ്. തലസ്ഥാനത്ത് ഉത്സാഹത്തിമർപ്പ് പെയ്തിറങ്ങി. കാരണം *തിരുവിതാംകൂർ രാജകുമാരിമാർ പതിനൊന്നു വയസ്സ് തികയുന്നതിനുമുൻപ് വിവാഹിതരാവണം എന്നാണ് നടപ്പുനിയമം.* 

( THE IVORY THRONE = ദന്തസിംഹാസനം. പേജ് 106 )
🖋 : മനു എസ് പിള്ള




ശാരീരികവും മാനസികവുമായ വളർച്ച ദാമ്പത്യ ജീവിതത്തിന്  പാകപ്പെടുമ്പോളാണ്  വിവാഹങ്ങൾ നടക്കുന്നത്.ആ പാകപ്പെടൽ ഓരോ കാലത്തും വ്യത്യസ്തമായിരിക്കും...