page

Sunday, 22 January 2023

ചാലിലകത്ത് സലഫിയോ ?

 *ചാലിലകത്ത് സലഫിയോ*


*കേരള മുസ്‌ലിം ജമാഅത് മലപ്പുറം സുന്നി ആദർശ സമ്മേളനം* *കഴിഞ്ഞപ്പോഴേക്കും*

*വഹാബികൾക്ക് ചരിത്ര ബോധം പോലും നഷ്ടപ്പെട്ടുരിക്കുന്നു.*


 1919 വഫാത്തായ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി 1922 ൽ ഉടലെടുത്ത ഐക്യ സംഘത്തിന്റെ നേതാവാണത്രേ. 


വക്കം മൗലവിയാണ് സലഫി പ്രസ്ഥാനത്തിന്റെ പിതാവ് എന്നും ഈജിപ്തിലെ യുക്തിവാദിയായി അറിയപ്പെടുന്ന അബ്ദുവിന്റെയും റഷീദ് രിളയുടെയും ആശയങ്ങൾ  ഉൾക്കൊണ്ടാണ് ഈ പിഴച്ച പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തതെന്നും വഹാബികളുടെ എല്ലാ സമ്മേളന സുവനീറിലും അച്ചടിച്ചു വന്നതാണ്.

മുജാഹിദുകൾ പറയുന്ന തൗഹീദിന്റെ നിർവ്വചനം റഷീദ് രിളയല്ലാതെ ലോകത്ത് പൂർവ്വകാലത്തുള്ള ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല എന്നതും മൗലവിമാർ തന്നെ എഴുതിവെച്ച ചരിത്രമാണ്,

എന്നിരിക്കെ മുങ്ങിത്താഴാൻ പോകുന്ന ഈ പിഴച്ച സംഘടനയെ ചാലിലകത്തിലേക്ക് വെച്ച് കെട്ടാനാണ് മൗലവിമാരുടെ വിഫല ശ്രമം.


എന്നാൽ ആ പൂതിയും നടക്കില്ല. കാരണം മുജാഹിദ് നേതാവ് കെ ഉമ്മർ മൗലവി മൗലാന  ചാലിലകത്ത് 'സലഫി'കളുടെ തൗഹീദ് സ്വീകരിച്ച ആളായിരുന്നില്ല എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.


" മൗലാന ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട്. അതു ശരിയല്ല... എന്നാൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. മൗലാന ഒരിക്കലും  തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല. "

(കെ ഉമർ മൗലവി,ഓർമ്മകളുടെ തീരത്ത് 54, 57)


"മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി യഥാർത്ഥത്തിൽ സലഫി ആയിരുന്നില്ല "

(ഇസ്ലാഹി പ്രസ്ഥാനം കെ എൻ എം പേജ് 58)





*ചാലിലകത്ത് ശാഫിഈ*

*മദ്ഹബ് സ്വീകരിച്ച  യാഥാസ്ഥിതിക പണ്ഡിതൻ*

അൽ ഇസ്‌ലാഹ് മാസിക 


സുന്നി ആദർശ സമ്മേളനത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ  തങ്ങൾ വരെ എത്തുന്ന പണ്ഡിത പരമ്പര സുന്നി പണ്ഡിതർ വായിച്ചതോടെ വെപ്രാളത്തിലായിരുന്ന മുജാഹിദ് മൗലവിമാർ പിടിവള്ളിയായി കണ്ടിരുന്നത് മൗലാന ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെയായിരുന്നു. എന്നാൽ ഉമർ മൗലവിയുടെ 'ഓർമ്മകളുടെ തീരത്തും' കെ എൻ എം ഇറക്കിയ 'ഇസ്ലാഹി പ്രസ്ഥാനം' എന്ന പുസ്തകവും ഈ പിടിവള്ളിയും നഷ്ടപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ ഇസ്ലാഹ് മാസികയും  ഇതാ വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു, ചാലിലകത്ത് ശാഫിഈ മദ്ഹബ് സ്വീകരിച്ച യാഥാസ്ഥിതിക പണ്ഡിതനായിരുന്നുവെന്ന്.


" എന്നാൽ അദ്ദേഹത്തിന്റെ ( ചാലിലകത്ത് ) എല്ലാ വീക്ഷണങ്ങളെയും ഇസ്ലാഹി പ്രസ്ഥാനം സ്വീകരിച്ചിട്ടുണ്ട് എന്നതിനർത്ഥമില്ല. അദ്ദേഹം ശാഫിഈ മദ്ഹബ് പാരമ്പര്യം പിന്തുടർന്ന ഒരു പാരമ്പര്യ യാഥാസ്ഥിതിക പണ്ഡിതനായിരുന്നു.അദ്ദേഹം ഒരു സലഫി ആദർശക്കാരൻ ആയിരുന്നില്ല"

 അൽ ഇസ്ലാഹ് മാസിക

 (2012 ഒക്ടോബർ പേജ് 31 )

*✍️aslamsaqafi payyoli*

Wednesday, 18 January 2023

ശിർക്കിലാറാടുന്ന വഹാബീ ഗ്രൂപ്പുകൾ !

 *യാ...വഹാബീ...*

*ജ്ജ് ഏത് തൗഹീദിലാ... 😆*


2012 ഓടെ വഹാബിസം എട്ടായി പിളർന്നതിൽ മൂന്ന് വിഭാഗത്തിന്റെ പിളർപ്പ് തൗഹീദിന്റെ പേരിലാണ്.


 1. *ജിന്ന് ഗ്രൂപ്പ്*

ഹുസൈൻ സലഫി

കുഞ്ഞു മുഹമ്മദ്‌ മദനി പറപ്പൂർ 

മുജാഹിദ് ബാലുശ്ശേരി

ഫൈസൽ മൗലവി


👉 കെ എൻ എം ശിർക്ക് പ്രചാരകരാണെന്നും അബ്ദുറഹ്മാൻ സലഫിയും ടീമും മുശിരിക്കാണെന്നും പ്രചരിപ്പിക്കുന്നു.


മടവൂർ ഗ്രൂപ്പിന് അഭൗതികം എന്താണെന്നറിയില്ലെന്നും അവർ തൗഹീദിൽ പിഴച്ചു എന്നും ഹദീസ് നിഷേധികൾ ആണെന്നും വാദിക്കുന്നു.


2. *കെ എൻ എം*

നേതാക്കൾ :

ടി പി അബ്ദുള്ള കോയ മദനി

ഹുസൈൻ മടവൂർ 

ഹനീഫ കായക്കൊടി

അനസ് മൗലവി


👉ജിന്ന് ഗ്രൂപ്പ്‌ നേതാക്കളായ 

ഹുസൈൻ സലഫി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയവർ മുശ്രിക്കാണെന്നും ജിന്ന് ഗ്രൂപ്പ് ശഹാദത് കലിമ ചൊല്ലി ഇസ്ലാമിലേക്ക് കടന്ന് വരണമെന്നും പ്രഖ്യാപിക്കുന്നു.


അതോടൊപ്പം മടവൂർ ഗ്രൂപ്പ് അല്ലാഹുവിലുള്ള വിശ്വാസത്തിൽ പിഴച്ചവരാണെന്നും ഹദീസ് നിഷേധികൾ ആണെന്നും വാദിക്കുന്നു.


3. *മടവൂർ ഗ്രൂപ്പ്* [ മർകസുദ്ധഅവ]

നേതാക്കൾ :

സി പി ഉമർ സുല്ലമി

Dr ഇ കെ അഹ്മദ് കുട്ടി 

മൊയ്‌തീൻ സുല്ലമി


👉ജിന്ന് ഗ്രൂപ്പും കെ എൻ എമ്മും അല്ലാഹുവിലുള്ള വിശ്വാസത്തിൽ പിഴച്ചവരാണെന്നും തൗഹീദിന്റെ നിർവചനം അട്ടിമറിച്ചവരാണെന്നും സിഹ്റ്, കണ്ണേറ്, പ്രേതബാധ  തുടങ്ങിയവയിൽ വിശ്വസിക്കുന്നതിനാൽ ഇവർ മുശ്രിക്കുകളും  ശിർക്ക് പ്രചാരകരുമാ ണെന്നും വാദിക്കുന്നു.


✍️aboohabeeb payypli 

🌹🌹🌹🌹🌹🌹🌹🌹🌹

Monday, 16 January 2023

ളഈഫായ ഹദീസുകളെ വാറോലകളാക്കി പരിഹസിക്കുന്ന വഹാബികൾ


'ള്വഈഫ്' ضعيف എന്നറിയപ്പെടുന്ന ഹദീസുകൾ വാറോലകളല്ല. നിരവധി സന്ദർഭങ്ങളിൽ അത്തരം ഹദീസുകൾ ആധികാരികമാണ്. വഹാബികൾക്ക് അവ വാറോലകളാണ് എന്നത് മുഅ്‌മനീങ്ങൾക്ക്‌ പ്രശ്നമല്ല. ഏതാനും ഇബാറത്തുകൾ കാണുക:-


قال العلماءُ من المحدّثين والفقهاء وغيرهم: يجوز ويُستحبّ العمل في الفضائل والترغيب والترهيب بالحديث الضعيف ما لم يكن موضوعاً وأما الأحكام، كالحلال والحرام والبيع والنكاح والطلاق وغير ذلك؛ فلا يُعْمَل فيها إلا بالحديث الصحيح أو الحسن إلا أن يكون في احتياطٍ في شيء من ذلك، كما إذا وردَ حديثٌ ضعيفٌ بكراهة بعض البيوع أو الأنكحة، فإن المستحبَّ أن يتنزّه عنه، ولكن لا يجب (الأذكار للنووي - ٤)


"മുഹദ്ദിസുകളും ഫുഖഹാഉം മറ്റുള്ളവരുമായ ഇമാമുകൾ പറഞ്ഞു: അമലുകളുടെ മഹത്വങ്ങൾ, പ്രേരിപ്പിക്കൽ, പേടിപ്പിക്കൽ എന്നിവയിൽ ള്വഈഫായ ഹദീസു കൊണ്ട് അമല് ചെയ്യൽ ജാഇസാണെന്ന് മാത്രമല്ല, സുന്നത്താണത്. ഹദീസ് മൗള്വൂആവരുതെന്ന് മാത്രം. എന്നാൽ ഹലാൽ, ഹറാം പോലുള്ള വിധികളിലും, കച്ചവടം, നികാഹ്, ത്വലാഖ് പോലുള്ളവയിലും ള്വഈഫ് പര്യാപ്തമല്ല. അവയിൽ സ്വഹീഹായതോ ഹസനായതോ ആയ ഹദീസ് കൊണ്ടേ അമല് ചെയ്യാവൂ. എന്നാൽ സൂക്ഷ്മത പുലർത്തേണ്ട കാര്യമാണെങ്കിൽ അത്തരം കാര്യങ്ങളിൽ ള്വഈഫ് കൊണ്ട് അമല് ചെയ്യാം. ഉദാഹരണത്തിന് ഏതെങ്കിലും തരത്തിലുള്ള കച്ചവടം, വിവാഹം എന്നത് കറാഹത്താണെന്ന് ഒരു ള്വഈഫായ ഹദീസിൽ ഉണ്ടെങ്കിൽ അക്കാര്യം ഒഴിവാക്കൽ സുന്നത്താണ്. നിർബന്ധമില്ല." (അദ്കാർ - 4)