page

ഇബ്നുതൈമിയ്യയും വഹാബികളുമേറ്റുമുട്ടുന്നു

അഡ്മിന്റെ വാക്കും ഇബ്നുതൈമിയ്യയുടെ വാക്കും വേർതിരിച്ച് മനസിലാക്കുക.

മരിച്ചവർക്ക് 70000 ദിക്ർ.

വഹാബീ നേതാവായ ഇബ്ന്‍ തൈമിയ്യ പറയുന്നത് കാണുക.

 وقد سئل شيخ الإسلام ابن تيميية
عمَّن هلَّلَ سبعين أ...لف مرة وأهداه للميت يكون براءة للميت من النار حديث صحيح ؟ أم لا ؟ وإذا هلل الإنسان وأهداه إلى الميت يصل إليه ثوابه أم لا ؟فأجاب :" إذا هلل الإنسان هكذا : سبعون ألفا ، أو أقل ، أو أكثر ، وأهديت إليه نفعه الله بذلك ، وليس هذا حديثا صحيحا ولا ضعيفا

اമരണപ്പെട്ട ആള്‍ക്ക്  "مجموع الفتاوى" (24/323)  എഴുപതിനായിരം"ലാഇലാഹ ഇല്ലള്ളാഹ്"ചൊല്ലുന്നതിനെ പറ്റിയാണ്‍ ചോദ്യം മറുപടിയായി ഇബ്ന്‍ തൈമിയ്യ പറയുന്നത് "എഴുപതിനായിരം അതില്‍ കൂടുതലോ കുറവോ ചൊല്ലിയാലും മരണപ്പെട്ട വെക്തിക്ക് ഗുണം കിട്ടും (മജ്മൂഅ് ഫതാവ: 24/323)


യാ സാരിയാ - ഇബ്‌നു തൈമിയ്യ പറയട്ടെ!

: “ഉമര്‍(റ) (നഹാവന്ദിലേക്ക്)  സൈന്യത്തെ അയച്ചപ്പോള്‍ സാരിയഃ(റ)വിനെ അവരുടെ അമീറാക്കി. നഹാവന്ദില്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ മദീനയിലെ പള്ളിയില്‍ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരുന്ന ഉമര്‍ (റ), ഉച്ചത്തില്‍ ‘ഓ സാരിയാ പര്‍വ്വതം സൂക്ഷിക്കുക.’ എന്ന് വിളിച്ചു പറഞ്ഞു. യുദ്ധം കഴിഞ്ഞു സൈന്യത്തില്‍ നിന്ന് ഒരു ദൂതന്‍ മദീനയിലെത്തി ഉമര്‍(റ)വിനെ സമീപിച്ചു. ‘അമീറുല്‍ മുഅ് മിനീന്‍, ഞങ്ങള്‍ ശത്രുവുമായി ഏറ്റുമുട്ടുകയും ഞങ്ങള്‍ പരാജയപ്പെടുന്ന അവസ്ഥയെത്തുകയും ചെയ്തു. അപ്പോള്‍, ‘സാരിയാ പര്‍വതം സൂക്ഷിക്കുക’ എന്ന ഉച്ചത്തിലുള്ള മുന്നറിയിപ്പു മുഴങ്ങി. ഉടനെ ഞങ്ങള്‍ (മലയിലെ പഴുതുകള്‍ അടക്കാന്‍) മലയോട് ചേര്‍ന്നു നിന്നു. അങ്ങനെ അല്ലാഹു ശത്രുക്കളെ പരാജയപ്പെടുത്തി”(ഫതാവാ ഇബ്നുതൈമിയ്യഃ 11/154).

നഹാവന്ദില്‍ നടക്കുന്ന യുദ്ധത്തിന് മദീനയിലെ മിമ്പറില്‍ നിന്ന് ഉമര്‍(റ) നേതൃത്വം നല്‍കുന്നു. മലയിടുക്കിലൂടെ ശത്രു നുഴഞ്ഞു കയറുന്നതും മുസ്ലിംകള്‍ പരാജയപ്പെടാ നിടവരുന്നതും അനേകം മൈലുകള്‍ക്കിപ്പുറത്തുനിന്നു നേരില്‍ കാണുന്നു. ആവശ്യ മായ നിര്‍ദ്ദേശം നല്‍കി സൈന്യത്തെ വിജയത്തിലേക്ക് നയിക്കുന്നു

മരണപ്പെട്ടവരുടെ കേൾവി നിശേധം നിഫാഖ്-ഇബ്നു തൈമിയ്യ

മരണപ്പെട്ടവർ കേള്‍ക്കുമെന്ന് വിശ്വസിക്കാത്തവൻ മുനാഫിഖ്-
ഇബ്നു തൈമിയ്യ.
(مجموع الفتاوى)
. ﺃﻭ ﺍﻋﺘﻘﺪ ﺃﻥ ﺍﻟﻤﻴﺖ ﻻ ﻳﺴﻤﻊ ﺧﻄﺎﺏ ﺍﻟﺤﻲ; ﻻﻋﺘﻘﺎﺩﻩ ﺃﻥ ﻗﻮﻟﻪ: {ﻓﺈﻧﻚ ﻻ ﺗﺴﻤﻊ ﺍﻟﻤﻮﺗﻰ} ﻳﺪﻝ ﻋﻠﻰ ﺫﻟﻚ. ﺃﻭ ﺍﻋﺘﻘﺪ ﺃﻥ ﺍﻟﻠﻪ ﻻ ﻳﻌﺠﺐ ﻛﻤﺎ ﺍﻋﺘﻘﺪ ﺫﻟﻚ ﺷﺮﻳﺢ; ﻻﻋﺘﻘﺎﺩﻩ ﺃﻥ ﺍﻟﻌﺠﺐ ﺇﻧﻤﺎ ﻳﻜﻮﻥ ﻣﻦ ﺟﻬﻞ ﺍﻟﺴﺒﺐ ﻭﺍﻟﻠﻪ ﻣﻨﺰﻩ ﻋﻦ ﺍﻟﺠﻬﻞ. ﺃﻭ ﺍﻋﺘﻘﺪ ﺃﻥ ﻋﻠﻴﺎ ﺃﻓﻀﻞ ﺍﻟﺼﺤﺎﺑﺔ; ﻻﻋﺘﻘﺎﺩﻩ ﺻﺤﺔ ﺣﺪﻳﺚ ﺍﻟﻄﻴﺮ; ﻭﺃﻥ {ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ: ﺍﻟﻠﻬﻢ ﺍﺋﺘﻨﻲ ﺑﺄﺣﺐ ﺍﻟﺨﻠﻖ ﺇﻟﻴﻚ; ﻳﺄﻛﻞ ﻣﻌﻲ ﻣﻦ ﻫﺬﺍ ﺍﻟﻄﺎﺋﺮ} . ﺃﻭ ﺍﻋﺘﻘﺪ ﺃﻥ ﻣﻦ ﺟﺲ ﻟﻠﻌﺪﻭ ﻭﺃﻋﻠﻤﻬﻢ ﺑﻐﺰﻭ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻬﻮ ﻣﻨﺎﻓﻖ:
മരണപ്പെട്ടവർ കേള്‍ക്കും എന്നത് വിശ്വസിക്കാത്തവൻ മുനാഫിഖാണ്.


ആത്മാക്കളും ഇബ്നുതൈമിയ്യയും


 വഹാബികളുടെ ആശയ സ്രോതസ്- ഇബ്നു തൈമിയ്യ തന്നെ പറയുന്നതു കാണുക;

وأما كونه رأى موسى قائما يصلي في قبره، ورآه في السماء أيضًا، فهذا لا منافاة بينهما، فإن أمر الأرواح من جنس أمر الملائكة، في اللحظة الواحدة تصعد، وتهبط كالملك، ليست في ذلك كالبدن، وقد بسطت الكلام على أحكام الأرواح بعد مفارقة الأبدان، في غير هذا الموضع، وذكرت بعض ما في ذلك من الأحاديث، والآثار، والدلائل‏.‏ (مجموع فتاوي: ٣٦٦/١)

 മൂസാനബി(അ) ഖബറിൽ വെച്ച് നിസ്കരിക്കുന്നതായും പിന്നീട് ആകാശത്തുവെച്ചും മുഹമ്മദ് നബി(സ) കണ്ടുവെന്ന് പറയുന്നത് വൈരുദ്ധ്യമല്ല. കാരണം ആത്മാക്കളുടെ കാര്യം മലക്കുകളുടെ കാര്യത്തിന്റെ ജാതിയിൽ പെട്ടതാണ്. മലകിനെ പോലെ ഒരു നിമിഷത്തിൽ അത് ഇറങ്ങുകയും കയറുകയും ചെയ്യും. ഈ വിഷയത്തിൽ ശരീരത്തിന്റെ സ്വഭാവമല്ല ആത്മാവിനുള്ളത്. ശരീരവുമായി വേർപിരിഞ്ഞതിനുശേഷം ആത്മാക്കളുടെ സ്വഭാവത്തെ കുറിച്ച് മറ്റൊരു സ്ഥലത്ത് വിശദമായി ഞാൻ സംസാരിച്ചിട്ടുണ്ട്. ചില ഹദീസുകളും ആസാറുകളും പ്രമാണങ്ങളും അവിടെ ഞാൻ പരാമർശിച്ചിട്ടുണ്ട്. (മജ്‌മൂഅ് ഫതാവ: 1/366)