page

മുത്വലാഖ്

വിവിധ മത രാഷട്രീയ വിശ്വാസങ്ങളും ചിന്തകളും വെച്ചുപുലർത്തുന്ന നിരവധി സുഹൃത്തുക്കൾ മുത്വലാഖ് വിരുദ്ധ വിധിയെ സ്വാഗതം ചെയ്യുന്നത് കണ്ടു. സംഘ്പരിവാറിൻറെ സ്വാഗതം ചെയ്യൽ കേവല മുസ്ലിം വിരുദ്ധ മനോഭാവത്തിൻറെ ഭാഗമാണെന്ന് എഴുതി തള്ളാം. പക്ഷെ ചില ഇടത് ബുദ്ധിജീവികളും മതേതര വിശ്വാസികളായ മാധ്യമ പ്രവർത്തകരുമൊക്കെ സ്വാഗതം ചെയ്തതിൻറെ കാര്യകാരണങ്ങളാണ്  മനസ്സിലാകാത്തത്. നിഷ്കളങ്കനായ ഒരു സൂഹൃത്തിനോട് ചോദിച്ചപ്പോൾ പറഞ്ഞത് 'മുത്വലാഖ് ശരീഅത്ത് വിരുദ്ധമല്ലേ' എന്നാണ്. ഫെമിനിസ്റ്റുകൾ പറയുന്നത് 'സ്ത്രീ വിരുദ്ധമാണ്' എന്നാണ്. മുത്വലാഖ് നിരോധനത്തെ ഇങ്ങനെയൊക്കെ വിലയിരുത്തി സ്വാഗതം ചെയ്യുന്നവർ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വയം ആലോചിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് തോന്നുന്നു.

1)ഇസ്ലാമിലെ മുത്വലാഖ് എന്നാൽ എന്താണ്? അതിൻറെ നിബന്ധനകൾ, അനുബന്ധ നിയമങ്ങൾ എന്തൊക്കെയാണ്? ഈ കാര്യങ്ങൾ പഠിച്ചിട്ടാണോ നിങ്ങൾ അഭിപ്രായ പ്രകടനം നടത്തുന്നത്?

2)നിങ്ങൾ ധരിച്ച് വെച്ചിരിക്കുന്ന ഇസ്ലാമിലെ മുത്വലാഖ് നിയമത്തെ നിങ്ങൾ ഇസ്ലാമിൻറെ ഏത് ആധികാരിക ടെക്സ്റ്റിൽ/പണ്ഡിതരിൽ നിന്നാണ് പഠിച്ചത്?

3)ഇസ്ലാമിക കർമ്മ ശാസ്ത്രം വിഭാവനം ചെയ്യുന്ന മുത്വലാഖിൻറെ പ്രശ്നങ്ങളും പരിമിതികളും എന്താണ്?
മുത്വലാഖിനെക്കാൾ ഇവിടുത്തെ മറ്റ് മതങ്ങളടക്കമുള്ളവയുടെ വിവാഹമോചന നിയമങ്ങളുടെ പോസിറ്റീവ് വശങ്ങൾ എന്തൊക്കെയാണ്?

4)പുതിയ വിധിയെ മുസ്ലിംവിരുദ്ധരും മുസ്ലിം അല്ലാത്തവരും ഇസ്ലാം പ്രാക്ടീസ് ചെയ്യാത്ത മുസ്ലിംകളും കൂടുതലായി ആഘോഷിക്കുകയും ഇസ്ലാം പ്രാക്ടീസ് ചെയ്യുന്ന ഭൂരിപക്ഷം മുസ്ലിംകൾ വിധിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ്?

5)ഒരു വിധിയെ ആഘോഷിക്കുമ്പോൾ മിനിമം അത് അടിച്ചേൽപ്പിക്കപ്പെടുന്ന വിഭാഗത്തിൻറെ ഭൂരിപക്ഷ വികാരമെങ്കിലും പരിഗണിക്കപ്പെടേണ്ടതില്ലേ?

ഈ ചോദ്യങ്ങൾ വെറുതെ സ്വയം ചോദിക്കുകയും സ്വയം ഉത്തരം തേടുകയും ചെയ്യുക. എന്നിട്ട് മുത്വലാഖിനെ കുറിച്ച് നേരത്തെ പറഞ്ഞ അഭിപ്രായത്തിൻറ ന്യായാന്യായങ്ങളെ കുറിച്ചും ഒന്നാലോചിക്കുക. ഇതുവരെയുള്ള പ്രതികരണങ്ങളുടെ അർത്ഥശൂന്യത അപ്പോഴെങ്കിലും ബോധ്യപ്പെടും. കാര്യങ്ങളെ കൃത്യമായി ആധികാരിക ഉറവിടങ്ങളിൽ നിന്ന് പഠിക്കാതെ പ്രതികരിക്കുന്നതും അഭിപ്രായങ്ങൾ രൂപീകരിക്കുന്നതും നിയമങ്ങൾ നിർമ്മിക്കുന്നതും അടിച്ചേൽപിക്കുന്നതും നമ്മുടെ രാജ്യത്തിൻറെ ജൈവസ്വരൂപം തന്നെയായ ബഹുത്വത്തെ സാരമായി ബാധിക്കുകയും സംഘർഷങ്ങൾക്കിടവരുകയും ചെയ്യും.

ത്വലാഖ് നിയമം എന്തിന്?

വിവാഹബന്ധം വേർപെടുത്തൽ അനിവാര്യമായി വന്നാൽ അതിനുള്ള മാർഗങ്ങളും നിയമങ്ങളും  ആവശ്യമാണ്. മനസ്സിൽ നിന്നല്ലാത്ത ഒരുമയും സ്നേഹവും അഭിനയിച്ച് ജീവിക്കാൻ കഥയോ സിനിമയോ അല്ല ജീവിതം. ദാമ്പത്യ ബന്ധം ഒരു തരത്തിലും തുടർന്ന് പോകാൻ കഴിയാതിരിക്കുകയും കുടുംബ ജീവിതം ഭാരവും പീഢനവുമായിത്തീരുകയും ചെയ്താൽ വിവാഹമോചനം അനിവാവാര്യമായി വരുമ്പോൾ അവിടെ സാമൂഹ്യ ബദ്രതക്കും സ്ത്രീയുടെ സുരക്ഷിതത്വത്തിനും ഇസ്ലാം നിഷ്കർഷിക്കുന്ന നിയമങ്ങളെയും നിബന്ധനകളെയുമാണ് 'ത്വലാഖ്' എന്ന് പറയുന്നത്. ഇസ്ലാമിൽ വിവാഹം ചെയ്യാനും വേർപ്പെടുത്താനുമൊക്കെ ചില നിബന്ധനകളുണ്ട്. അവ മനുഷ്യ ജീവിതത്തിലെ പ്രകൃതി പരമായ അനിവാര്യതകളാണ് താനും. ചില സ്ഥലങ്ങളിൽ 'ഇവിടെ തുപ്പുക' എന്ന് ബോർഡ് വെച്ച ബോക്സുകൾ കാണാം. അതിനർത്ഥം എല്ലാവരും അവിടെ വന്ന് തുപ്പണം എന്നല്ല. തുപ്പാൻ അത്യാവശ്യമുള്ളവർ അവിടെ മാത്രമേ തുപ്പാവൂ എന്നാണ്. ഇസ്ലാമിലെ ബഹുഭാര്യത്വ, ത്വലാഖ് നിയമങ്ങൾ അങ്ങനെയാണ്. ഒരു പെണ്ണ് ഭാര്യയും പിന്നെ കുറേ അവിഹിത ബന്ധങ്ങളും ഇസ്ലാം അനുവദിക്കുന്നില്ല. എന്തെങ്കിലും പ്രകൃതിപരമായ കാരണങ്ങളാൽ മറ്റൊരു പെണ്ണ് ആവശ്യമായി വന്നാൽ അവളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന കണിശമായ നിയമങ്ങൾ ഇസ്ലാം അവിടെ നിഷ്കർശിക്കുകയാണ്. അതിന് ഒരുപാട് പരിധികളും നിബന്ധനകളും ഉണ്ട്. ത്വലാഖും തഥൈവ. മറ്റാരെയെങ്കിലും പോലെ പോലെ തോന്നുമ്പോൾ ഒഴിവാക്കാനും തോന്നുമ്പോൾ തിരിച്ചെടുക്കാനും പറ്റിയ കളിയായിട്ടല്ല ഇസ്ലാം ഇതിനെ സമീപിക്കുന്നത്. വിവാഹം മോചനം അനിവാര്യമായി തീരുമ്പോൾ തന്നെ ഒരുപാട് നിബന്ധനകളോട് കൂടിയും സ്ത്രീയുടെ സുരക്ഷ ഉറപ്പ് വരുത്തിയുമാണ് ഇസ്ലാം അനുവദിക്കുന്നത്.
"മാനുഷികമായ പ്രശ്നങ്ങളിൽ പ്രായോഗികവും യാഥാർത്യബോധവുമുള്ള കാഴ്ചപ്പാടുകളുള്ള ഇസ്ലാം വിവാഹ മോചനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും അവസാന പോംവഴി എന്ന നിലയിൽ അനിവാര്യമായ തിന്മയായി പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് അനുവദിക്കുന്നത്" എന്നാണ് മുത്വലാഖിനെ കുറിച്ച് ഗവേഷണപഠനം നടത്തി ഗ്രന്ഥം രചിച്ച ഡോ.ജാനക് രാജ് എഴുതുന്നത്.
https://visionofahlussunna.blogspot.in/?m=0
എന്താണ് മുത്വലാഖ്?

'തലാഖ്,തലാഖ്,തലാഖ് എന്നിങ്ങനെ മൂന്ന് തവണം പറഞ്ഞാൽ വിവാഹം ബന്ധം മുറിയുന്ന നിയമമൊന്നും നമ്മുടെ രാജ്യത്തിൻറെ പാരമ്പര്യത്തിന് യോജിച്ചതല്ലെ'ന്നാണ് പ്രധാനമന്ത്രി  പ്രസംഗിച്ചത്. അത് രാജ്യത്തിൻറെ പാരമ്പര്യത്തിന് യോജിച്ചാലും ഇല്ലെങ്കിലും ഇസ്ലാമിക ശരീഅത്ത് വിവക്ഷിക്കുന്ന ത്വലാഖ് ആകില്ല, വിവാഹം വേർപെടില്ല. മൂന്ന് ഘട്ടങ്ങളിലായി നടക്കേണ്ടതാണ് ത്വലാഖെന്നാണ് ഇസ്ലാം താൽപര്യപ്പെടുന്നത്. ഒന്നാം ത്വലാഖ് ചൊല്ലിയാൽ ഭാര്യ ഇദ്ദ അനുഷ്ഠിക്കണം. ആർത്തവങ്ങൾക്കിടയിലെ മൂന്ന് ശുദ്ധികാലം/ ആർത്തവമില്ലാത്തവളാണെങ്കിൽ മൂന്ന് മാസം/ ഗർഭിണിയാണെങ്കിൽ പ്രസവംവരെയുമാണ് ഇദ്ദ അനുഷ്ഠാന കാലം. അതായത്, അത്രയും കാലം ഭർത്താവിൻറെ വീട്ടിൽ അയാളുടെ ചെലവിൽ തന്നെ ഭാര്യ കഴിയണം. പക്ഷെസഹജീവിതം പറ്റില്ല. സ്വാഭാവികമായും ഈ കാലയളവിൽ ഇവർക്കിടയിൽ പിരിമുറുക്കങ്ങളിൽ അഴവ് വരാനും രമ്യതയിലെത്തി അവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കാനുമുള്ള സാധ്യതകൾ ഏറെയുണ്ട്. അങ്ങനെ വന്നാൽ അവർക്ക് ഔപചാരിക വിവാഹത്തിൻറെ നിബന്ധനകളൊന്നും കൂടാതെ അവളെ തിരിച്ച് ഭാര്യയായി സ്വീകരിക്കുന്നതായി അവളോട് പറഞ്ഞ് വിവാഹബന്ധം പുനസ്ഥാപിക്കാവുന്നതാണ്. ഈ രീതിയിലുള്ള രണ്ട് അവസരങ്ങളാണ് ഇസ്ലാം അനുവദിക്കുന്നത്. മൂന്നാം തവണയും ത്വലാഖ് ചൊല്ലിയാൽ പിന്നെ സാധാരണ പോലെ തിരിച്ചെടുക്കാൻ അവസരമില്ല. അപ്പോഴേ ശരിക്ക് ഇവിടെയുള്ള ഇതര ആക്ടുകളിലൊക്കെ വിവാഹമോചനം (Divorce) എന്നത് കൊണ്ട് ഉദ്ദേശിക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നുള്ളൂ. അത്രയും അവധാനതയോടെയാണ് ഇസ്ലാം വിവാഹമോചന നിയമം സംവിധാനിച്ചിട്ടുള്ളത്.
ഇനി ഒരു നിലക്കും മുന്നോട്ട്പോകുന്നതിനെ കുറിച്ചുള്ള ആലോചനക്ക് ഇടമില്ലെങ്കിൽ മൂന്നും ഒരുമിച്ച് ഉപയോഗിക്കാനുള്ള അവസരവും ഇസ്ലാം നൽകുന്നു. അത് പ്രധാനമന്ത്രി തെറ്റുദ്ധരിപ്പിക്കുന്നത് പോലെ 'തലാഖ്..തലാഖ്..തലാഖ്..' എന്ന് പറഞ്ഞത് കൊണ്ടൊന്നും സംഭവിക്കില്ല. "എൻറെ ഭാര്യയായ ഇന്നവളെ ഞാൻ മൂന്ന് ത്വലാഖും ചൊല്ലി" എന്ന് ഒരാൾ പറഞ്ഞ് വിവാഹ ബന്ധം വേർപ്പെടുത്താം. അങ്ങനെ മൂന്ന് അവസരവും ഒരുമിച്ച് ഉപയോഗിക്കുന്നതിനെയാണ് ചിലർ 'മുത്വലാഖ്' എന്ന് വിശേഷിപ്പിക്കുന്നത്. ഇങ്ങനെയുള്ള ഒരു 'എമർജൻസി എക്സിറ്റ് ഡോർ' മനുഷ്യൻറെ സുഗമമായ ജീവിതത്തിന് അനിവാര്യമാണല്ലോ. വിമാനത്തിൻറെ എമർജൻസി എക്സിറ്റ് വഴിയിലൂടെ ആരെങ്കിലും അകാരണമായി ചാടി അപകടം സംഭവിച്ചാൽ തന്നെ അങ്ങനെയൊന്ന് വേണ്ടെന്ന് വെക്കാനാവുമോ. ഇസ്ലാമിൻറെ നിയമങ്ങൾ സമഗ്രവും സമ്പൂർണ്ണവുമാണ്. അത് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ കൃത്യമായ മതപഠനത്തിനും ബോധവൽകരണത്തിനും മതനേതൃത്വത്തിന് പിന്തുണ നൽകുകയാണ് സർക്കാറുകൾ ചെയ്യേണ്ടത്.
അറബ് സമൂഹത്തിൽ ഭാര്യമാരെ തോന്നുമ്പോൾ വിവാഹമോചനം നടത്തിയും തോന്നുമ്പോൾ തിരിച്ചെടുത്തും പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചനത്തിന് കൃത്യമായ നിയമങ്ങളില്ലാത്തത് സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കി. ഇസ്ലാമിൻറെ ത്വലാഖ് നിയമങ്ങളാണ് അവർക്ക് പരിരക്ഷയൊരുക്കിയത്. മൂന്ന് ത്വലാഖ് ചൊല്ലിയാൽ പിന്നെ നിരുപാധികം തിരിച്ചെടുക്കാനാവില്ലെന്ന് ഇസ്ലാം നിയമം വെച്ചു. മൂന്നും ചൊല്ലിയാൽ പിന്നെ തിരിച്ചെടുക്കണമെന്ന് തോന്നിയാലും ആ സ്ത്രീയെ മറ്റൊരാൾ വിവാഹം ചെയ്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ട് സ്വയം ഇഷ്ടപ്രകാരം ഒഴിവാക്കി അതിൻറെ ഇദ്ദ അനുഷ്ഠാനകാലവും കഴിഞ്ഞാലേ സാധിക്കുകയുള്ളൂ എന്ന ശക്തമായ നിയമം തന്നെ ഇസ്ലാം കൊണ്ട് വന്നു. വിവാഹമോചനം എന്നത് നിസ്സാരമായി കണ്ട് അതുപയോഗിച്ച് കുടുംബിണികളെ പേടിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇതോടെ അവസാനിച്ചു. ത്വലാഖ് നിയമം ഇസ്ലാമിൻറെ മേന്മയും സമഗ്രതക്ക് തെളിവുമാണ്. ശാസ്ത്രീയമായ വിവാഹമോചന നിയമമാണ് ഇസ്ലാം ത്വലാഖിലൂടെ വിഭാവന ചെയ്യുന്നത്.

രാജ്യത്തിൻറെ ബഹുത്വം തകർക്കരുത്.....

ഇസ്ലാമിൽ നാല് കർമ്മശാസ്ത്ര ധാരകളാണുള്ളത് (മദ്ഹബുകൾ). ഹനഫി, ശാഫിഈ, ഹമ്പലീ, മാലികീ എന്നിവയാണത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹനഫി മദ്ഹബുകാരാണെങ്കിലും കേരളത്തിലും ബട്കൽ,രത്ഞഗിരി തുടങ്ങിയ കൊങ്കൺ തീരങ്ങളിലും ശാഫിഈകളാണ് ബഹുഭൂരിപക്ഷം. നാല് മദ്ഹബുകളും മുത്വലാഖിനെ ഐക്യഖണ്ഡേന അംഗീകരിക്കുന്നു. മൂന്നും ഒരുമിച്ച് ചൊല്ലൽ ഹനഫി മദ്ഹബിൽ കുറ്റകരം(ഹറാം) ആണെങ്കിലും അതോടെ വിവാഹ ബന്ധം വേർപ്പെടും. മുത്വലാഖിലൂടെ വിവാഹ ബന്ധം വേർപ്പെടുമെന്ന കാര്യത്തിൽ മദ്ഹബുകൾക്കിടയിൽ അഭിപ്രായ വിത്യാസമില്ല.
ഇത്തരമൊരു വിഷയത്തിൽ കോടതി ഇടപെടുന്നത് നമ്മുടെ രാജ്യത്തിൻറെ അടിസ്ഥാന തത്വങ്ങളിലൊന്നായ ബഹുത്വത്തെ ബാധിക്കും. ഏകതയുടെ പേരിൽ ഏതുതരത്തിലുള്ള മേൽക്കോയ്മകളും അടിച്ചേൽപിക്കാൻ ശ്രമങ്ങളുണ്ടായപ്പോഴെല്ലാം നമ്മുടെ സമാധാന ജീവിതത്തെ അത് ബാധിച്ചിട്ടുണ്ട്. നമ്മുടെ ജനാധിപത്യ ഘടനയുടെ ആന്തരസത്തയെ തന്നെ ബാധിക്കുന്നതാണ് മുത്വലാഖ് നിരോധനം പോലുള്ള വിശ്വാസികളുടെ സിവിൽ നിയമ ലംഘനങ്ങൾ. 1937 ൽ ബ്രിട്ടീഷുകാർ കൊണ്ട് വന്ന ശരീഅത്ത് ആക്ട് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതാണ്. വിശ്വാസികളുടെ മതപരമായ അവകാശങ്ങൾക്ക് നേരെയുള്ള ഈ കടന്നുകയറ്റങ്ങൾ ഇന്ത്യയുടെ ആത്മാവിനെ തന്നെ സാരമായി ബാധിക്കുന്നതാണ്.

അബൂബക്കർ സഖാഫി അരീക്കോട്
(ഡയരക്ടർ
- മഅദിൻ സ്കൂൾ ഓഫ് ഖുആൻ, മലപ്പുറം)

🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

മുത്വലാഖ്; തെറ്റിദ്ധരിച്ചവരോട് സ്നേഹപൂർവ്വം




മുത്വലാഖ് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.
 ഈ അവസരം മുതലെടുത്ത് ഇസ്ലാമിന്റെ പാരമ്പര്യ ശത്രുക്കൾ വിമർശന ശരങ്ങളെയ്യാൻ വെഗ്രത കാട്ടുന്നു. അവരെ നമുക്ക്പാട്ടിന്  വിടാം.
 പക്ഷെ ചില വവരം കുറഞ്ഞ നിക്ഷ്പക്ഷമതികളും  അക്കൂട്ടത്തിൽ കഥയറിയാതെ ആട്ടം കാണുന്നുണ്ട്.
അവർ മനസ്സിലാക്കാൻ ഇസ്ലാമിന്റെ വിവാഹ- വിവാഹമോചന സങ്കൽപ്പങ്ങളെ കുറിച്ചുള്ള ഏതാനും ചില കാര്യങ്ങൾ ഇവടെ കുറിക്കട്ടെ..

വിവാഹവും കുടുംബജീവിതവും എല്ലാ മതങ്ങളും പവിത്രമായി കരുതുന്നു. കുടുംബത്തിന്റെ സംവിധാനങ്ങളെക്കുറിച്ച്‌ ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വിവാഹം ദൈവനിര്‍ണിതമായ വ്യവസ്ഥയാണെങ്കിലും ഓരോ വിവാഹ(നികാഹ്)വും ഒരു ഉടമ്ബടിയാണ്(അഖ്ദ്). ഖുര്‍ആനില്‍ വിവാഹത്തെ 'സുശക്തമായ കരാര്‍' എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ അന്ത്യം വരെയുള്ള ജീവിതത്തിനാണ് നികാഹിലൂടെ തുടക്കമിടുന്നത്. കാലഗണന നിര്‍ണയിച്ചുള്ള നികാഹ് ഇസ്ലാമിക ദൃഷ്ട്യാ സ്വീകാര്യമല്ല. നികാഹിലൂടെ നിര്‍മിക്കപ്പെടുന്ന പവിത്രബന്ധം മരണം വരെ നിലനില്‍ക്കണമെന്നാണ് ഇതിന്റെ താല്‍പര്യം.

 സ്ത്രീയും പുരുഷനും പരസ്പരം അറിഞ്ഞ് സ്നേഹത്തിലും സഹകരണത്തിലും വിട്ടുവീഴ്ചയോടെ കഴിയുമ്ബോള്‍ ആരോഗ്യമുള്ള കുടുംബമുണ്ടാവുന്നു.ഇതിന്ചിലപ്പോള്‍ ഉലച്ചില്‍ സംഭവിക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ പെട്ടെന്ന് പൊട്ടിച്ചു കളയാനുള്ളതല്ല പവിത്രമായ ബന്ധങ്ങള്‍. സ്വാഭാവികമായി കുടുംബ ബന്ധത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ രമ്യമായി പരിഹരിക്കാനും അത് പരാജയപ്പെടുമ്ബോള്‍ മാത്രം വിവാഹ ബന്ധം വേര്‍പെടുത്തി പരസ്പരം സ്വതന്ത്രരാകാനും ഇസ്ലാം അനുവദിക്കുന്നുണ്ട്. ഇസ്ലാമിക ശരീഅത്തിന്റെ വീക്ഷണത്തില്‍ വിവാഹമോചനം വാജിബ്(നിര്‍ബന്ധം), ഹറാം(നിഷിദ്ധം), ഹലാല്‍(അനുവദനീയം), സുന്നത്ത് (ഐഛികം), കറാഹത്ത് (അനുചിതം) എന്നിങ്ങനെ വിവിധ രൂപത്തില്‍ വരാം. വിവാഹമോചനത്തെ ഇസ്ലാം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓരോ വിവാഹമോചനം നടക്കുമ്ബോഴും അല്ലാഹുവിന്റെ സിംഹാസനം വിറകൊള്ളുമെന്നാണ് പ്രവാചകാധ്യാപനം. മനസുകളുടെ ഇണക്കമാണ് കുടുംബ ഭദ്രതയുടെ നിദാനം. ഇന്നു ലോകത്ത് നിലവിലുള്ള ഏറ്റവും ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ സംവിധാനമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്ന് മനോവൈകല്യവും പക്ഷപാതിത്വവും ഇല്ലാത്ത ആര്‍ക്കും മനസിലാക്കാം. ഇസ്ലാം സ്ത്രീയെ അനാവശ്യമായി മൊഴിചൊല്ലി വിടുകയാണെന്ന് പ്രചരിപ്പിച്ച്‌ താറടിക്കാനാണവരുടെ പരിശ്രമം. ഇസ്ലാമില്‍ വിവാഹമോചനത്തിനു മുന്‍പ് അവന് സ്വീകരിക്കേണ്ട ചില അച്ചടക്കങ്ങളും മര്യാദകളും ഉണ്ട്. കുടുംബത്തിന്റെ സംരക്ഷണ ചുമതല പുരുഷനാണ്. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്ബോള്‍ അതു പരിഹരിക്കാന്‍ മുന്‍ കൈയെടുക്കേണ്ടതിന്റെ ഉത്തരവാദിത്വം പുരുഷനാണ്.
ഇത്തരം ഘട്ടത്തില്‍ പാലിക്കേണ്ട പ്രാഥമിക അച്ചടക്ക നടപടികള്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്: 'ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക; (അത് ഫലിക്കാതെ വന്നാല്‍) ശയനസ്ഥാനങ്ങളില്‍ അവരെ വെടിയുക' ആദ്യമാര്‍ഗമായി സ്വീകരിക്കേണ്ട മാര്‍ഗമിതാണ്.
സ്ത്രീസഹജമായി വന്നുചേരാന്‍ ഇടയുള്ള അവിവേകങ്ങളെ ഉപദേശിച്ചു നേരെയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. എന്നിട്ടും ശരിപ്പെടുന്നില്ലെങ്കില്‍ കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കാനാണ് ഖുര്‍ആനിക കല്‍പന. തികച്ചും മനഃശാസ്ത്ര പരമായ ഒരുസമീപനമാണിതെന്നു ആധുനിക സൈക്കോളജിസ്റ്റുകള്‍ പോലും സമ്മതിക്കുന്ന വസ്തുതയാണ്. ഇങ്ങനെ അകന്നു കഴിയേണ്ടി വന്നത് തന്റെ തെറ്റായ നിലപാട് കൊണ്ടാണല്ലോ എന്ന് ചിന്തിക്കാന്‍ ഈ ബഹിഷ്കരണം സ്ത്രീകള്‍ക്ക് പ്രചോദനമാകും.

തന്റെ ശരീരത്തെ തന്റെ ഭര്‍ത്താവിനു വേണ്ടാതായി എന്ന ബോധ്യം ഒരു സ്ത്രീക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. ഒരു പരിധിവരെ ഇത് വിട്ടുവീഴ്ചയിലേക്കു നയിക്കും. വിവാഹമോചനത്തിന് ശ്രമിക്കും മുന്‍പ് വിഷയങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള വഴികള്‍ തേടണമെന്ന് ഖുര്‍ആന്‍ പറയുന്നു:'അവരിരുവര്‍ക്കുമിടയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ അവന്റെയും അവളുടെയും ബന്ധുക്കളില്‍ നിന്ന് ഓരോ പ്രതിനിധിയെ നിങ്ങള്‍ അയക്കുക. അവര്‍ രണ്ടുപേരും സന്ധിയുണ്ടാക്കണമെന്നുദ്ദേശിക്കുന്നപക്ഷം അല്ലാഹു അവരെ തമ്മില്‍ യോജിപ്പിക്കുന്നതാണ്'(4:35). ഇങ്ങനെ കുടുംബകാരണവന്മാര്‍ ശ്രമിച്ചിട്ടും ഫലിക്കാതെ വന്നാല്‍ പുരുഷന് ത്വലാഖ് ചൊല്ലാം. അത് ശുദ്ധികാലത്തായിരിക്കണം.

ത്വലാഖ് ചൊല്ലിയാല്‍ ശരിയാകുമെങ്കിലും ആര്‍ത്തവകാലത്ത് ത്വലാഖ് ചൊല്ലാന്‍ പാടില്ല. ഇങ്ങനെ വിവാഹ മോചനം നടത്തിയാലും ഇദ്ദയുടെ കാലത്ത് ഭാര്യ ഭര്‍ത്താവിന്റെ സംരക്ഷണത്തില്‍ താമസിക്കണം. ആര്‍ത്തവമുള്ള സ്ത്രീയാണെങ്കില്‍ മൂന്നു ശുദ്ധികാലമാണ് അവളുടെ ഇദ്ദ കാലം. അതിനിടയിലെപ്പോഴെങ്കിലും മാനസാന്തരമുണ്ടായാല്‍ ഭാര്യയെ തിരിച്ചെടുക്കാം. ഇദ്ദ കഴിഞ്ഞ് ഭാര്യയെ വേണമെന്ന് തോന്നിയാല്‍ പുതുതായി നിക്കാഹ് നടത്താം. ഇങ്ങനെ ഘട്ടം ഘട്ടമായാണ് വിവാഹമോചനാധികാരം വിനിയോഗിക്കേണ്ടത്. എന്നാല്‍ മൂന്നാമത്തെ തവണ ത്വലാഖ് ചൊല്ലിയാല്‍ മടക്കിയെടുക്കാന്‍ പാടില്ല. മാത്രമല്ല, വീണ്ടും വിവാഹം കഴിക്കാനും പറ്റുകയില്ല. അവളെ മറ്റാരെങ്കിലും വിവാഹം കഴിക്കുകയും ശരിയായ രൂപത്തില്‍ ശാരീരിക ബന്ധം പുലര്‍ത്തിയ ശേഷം വിവാഹമോചനം നടത്തുകയും ചെയ്താല്‍ മാത്രമേ ആ സ്ത്രീയെ ആദ്യത്തെ ഭര്‍ത്താവിന് അനുവദനീയമാവുകയുളളൂ.
വിശുദ്ധ ഖുര്‍ആന്‍ ഇവ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കോപം കൊണ്ടോ മറ്റോ മൂന്ന് ത്വലാഖും ചൊല്ലിയാല്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് വന്ന് ചേരുമെന്ന് ഭയമുള്ള പുരുഷന്‍ അത്തരം നിലപാടുകളില്‍
പിന്മാറിയേക്കാമെന്നതിനാലാണ് ഇത്തരം യുക്തിഭദ്രമായ സമീപനം ഇസ്ലാം സ്വീകരിച്ചത്. മൂന്നു ത്വലാഖാണ് ഇസ്ലാം അനുവദിച്ചിട്ടുള്ളത്. ഇങ്ങനെ മൂന്ന് ത്വലാഖും ഒന്നിച്ച്‌ ചൊല്ലുന്നതിന്റെ പേരാണ് മുത്വലാഖ്. ഇതു ഒറ്റയിരുപ്പില്‍ ചൊല്ലേണ്ടതല്ല.

ചിലരുടെ പ്രതികരണം കണ്ടാല്‍ ഇസ്ലാം മുത്വലാഖിന് ആജ്ഞാപിച്ച പോലെയാണ് തോന്നുക. അത് അവരുടെ വിവരക്കേട് കൊണ്ടാണ്. ഒറ്റത്തവണയായി ഈ മൂന്നവസരവും ഉപയോഗിച്ചവരെ നബി തങ്ങള്‍ ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഇമാം നസാഈ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: "ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലിയ ഒരാളെപ്പറ്റി ഞങ്ങള്‍ തിരുദൂതരോട് പറഞ്ഞു. അത് കേട്ട് അവിടുന്ന് കോപാകുലനായി എഴുന്നേറ്റ് ചോദിച്ചു: 'ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉള്ളപ്പോള്‍ തന്നെ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് കളിക്കുകയാണോ?' അനുചരന്മാരില്‍ ഒരാള്‍ എഴുന്നേറ്റ് 'തിരുദൂതരേ, ഞാനയാളെ വധിച്ചു കളയട്ടെ' എന്നുപോലും ചോദിച്ചുപോയി". അനുവദനീയമാണെങ്കിലും അതിലുള്ള ഗൗരവം വ്യക്തമാക്കുന്നതാണ് ഈ ഹദീസ്. വിവാഹമോചനത്തിന്റെ വാചകം പറയുമ്ബോള്‍ ഒന്നെന്നോ രണ്ടെന്നോ മൂന്നെന്നോ ഉദ്ദേശിച്ചാല്‍ അത്രയും സാധുവാകും. നിശ്ചിത എണ്ണം ഉദ്ദേശിക്കാതെ വിവാഹമോചനത്തിന്റെ വാചകം പറഞ്ഞാല്‍ ഒന്നു മാത്രം സംഭവിക്കുന്നതാണ്.

 ത്വലാഖിനെ പൊതുവായും മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലലിനെ പ്രത്യേകമായും നിരുത്സാഹപ്പെടുത്തേണ്ടതാണ്. റുകാന ഇബ്നു അബ്ദിയസീദ്(റ) തന്റെ ഭാര്യയായ സുഹൈമത്തിനെ 'അല്‍ബത്ത' എന്ന പദമുപയോഗിച്ചു ത്വലാഖു ചൊല്ലി. അദ്ദേഹം അതിനെക്കുറിച്ച്‌ പ്രവാചക(സ)യെ അറിയിക്കുകയും ഒരു ത്വലാഖ് മാത്രമേ ഉദ്ദേശിച്ചുള്ളു എന്നു പറയുകയും ചെയ്തു. നിങ്ങള്‍ ഒറ്റ (ത്വലാഖു) മാത്രമെ ഉദ്ദേശിച്ചുള്ളൂവെന്നു അല്ലാഹുവിനെ സാക്ഷ്യമാക്കുന്നോ? എന്നു നബി(സ) തിരിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു : അതെ നബിയേ ഞാന്‍ അല്ലാഹുവിനെ സാക്ഷ്യമാക്കുന്നു. ഞാന്‍ ഒറ്റ (ത്വലാഖ്) അല്ലാതെ ഉദ്ദേശിച്ചിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ ദൂതന്‍ (സ) അവളെ അദ്ദേഹത്തിന് മടക്കിക്കൊടുത്തു (മുസ്ലിം). അല്‍ബത്ത എന്ന പദം ഒന്നിനും മൂന്നിനും ഉപയോഗിക്കാമെന്നും മൂന്ന് ഉദ്ദേശിച്ച്‌ പറഞ്ഞാല്‍ മൂന്നും സംഭവിക്കുമെന്നും ഈ ഹദീസ് വിശദീകരിച്ച്‌ ഇമാം നവവി ശറഹ് മുസ്ലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒറ്റയിരുപ്പില്‍ മൂന്നു ചൊല്ലിയാലും ഒന്നേ സംഭവിക്കുകയുള്ളൂവെങ്കില്‍ ഒന്നു മാത്രമേ താന്‍ ഉദ്ദേശിച്ചിട്ടുള്ളൂവെന്ന് റുകാന(റ)യെ കൊണ്ട് സത്യം ചെയ്യിക്കേണ്ട ആവശ്യമില്ലല്ലോ? ഇക്കാര്യത്തില്‍ ഉമര്‍ (റ)ന്റെ കാലത്ത് സ്വഹാബത്തിന്റെ ഏകോപനം ഉണ്ടായിട്ടുമുണ്ട്. ഒരേ സമയം മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ മൂന്നു ത്വലാഖും സംഭവിക്കുമെന്നാണ് നാലു മദ്ഹബിന്റെ പണ്ഡിതരുടേയും വീക്ഷണം. ചില വിവാഹമോചനക്കേസുകളില്‍ ഭര്‍ത്താവില്‍ നിന്നും ശാശ്വതമോചനം ലഭിക്കാന്‍ മൂന്ന് ത്വലാഖും വേണമെന്ന് സ്ത്രീകള്‍ തന്നെ ആവശ്യപ്പെടാറുണ്ട്. ഭര്‍ത്താവുമായി മടങ്ങിയുള്ള ജീവിതം ആഗ്രഹിക്കാത്ത സ്ത്രീകള്‍ക്ക് അത്തരം ഘട്ടങ്ങളില്‍ മുത്വലാഖ് അനുഗ്രഹീതമാണ്.

വിവാഹമോചനത്തിന് മൂന്ന് ത്വലാഖ് തന്നെ ചൊല്ലണമെന്നില്ല. ഒരു ത്വലാഖ് ചൊല്ലിയാലും വിവാഹമോചനം സാധുവാണ്. മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ ഭാവി നശിക്കുമെന്നത് ശരിയല്ല. അവരെ മറ്റൊരാള്‍ക്ക് പുനര്‍വിവാഹം ചെയ്യുന്നതിന് ഒരുതടസവുമില്ല. ഇത് പുനര്‍വിവാഹം അനുവദനീയമല്ലാത്ത മതങ്ങളുടെ വ്യക്തിനിയമങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ എത്രയോ ഉന്നതസ്ഥാനത്ത് നില്‍ക്കുന്ന നിയമമാണ്. ചുരുക്കത്തില്‍ ഇസ്ലാമിക ശരീഅത്തിന്റെ വീക്ഷണത്തില്‍ മൂന്ന് ത്വലാഖാണ് അനുവദനീയമായത്. അത് ഒറ്റയടിക്ക് ചെയ്യല്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഒരാള്‍ അങ്ങിനെ ഒറ്റയടിക്ക് മൂന്ന് ത്വലാഖും ചൊല്ലിയാല്‍ അവന്റെ മൂന്ന് ത്വലാഖും സംഭവിക്കും. അവര്‍ പിന്നീട് മേല്‍സൂചിപ്പിച്ച പോലെയല്ലാതെ ഒന്നിക്കാന്‍ പറ്റില്ല. അല്ലാഹുവിന്റെ നിയമത്തിനെ അംഗീകരിക്കുന്നവര്‍ക്കും ജീവിതവിശുദ്ധി വേണമെന്ന് തോന്നുന്നവര്‍ക്കുമാണ് ഇത് ബാധകം. അല്ലാത്തവര്‍ക്ക് അങ്ങിനെ ജീവിക്കാം. അത് മുസ്ലിം പൊതുസമൂഹത്തിന്റെ മേല്‍ കെട്ടിവയ്ക്കരുത്. ഇത്തരം വിഷയങ്ങളെ കുറിച്ച്‌ പഠിക്കാതെ കേവലഅധരവ്യയം നടത്തി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് നിര്‍ത്തുകയും ആരോഗ്യപരമായ ചര്‍ച്ചകള്‍ നടത്തുകയുമാണ് വേണ്ടത്. സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതനിയമങ്ങളെ കൊച്ചാക്കുന്നതും വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതും കടുത്തപാതകം തന്നെയാണ്.

  വർത്തമാനകാലത്ത് പൊതുപ്രസക്തരായ പലരും 'ദാമ്പത്യമെന്ന നരക'ത്തിൽ നിന്ന് രക്ഷപ്പെടാൻ കോടതിമുറികൾ കയറിയിറങ്ങിയതും പത്രസമ്മേളനങ്ങളിൽ രോഷപ്രകടനം നടത്തിയതും നമ്മൾ വായിച്ചതാണ്. വിവാഹ മോചനം അനുവദിക്കുന്നതിനെ പറ്റി വ്യത്യസ്ത മതങ്ങൾക്ക് വ്യത്യസ്തമായ വീക്ഷണമാണുള്ളത്. 1955ലെ ഹിന്ദുവിവാഹനിയമം (Hindu Marriage Act1955) നിലവില്‍ വരുന്നതു വരെ ഹിന്ദുക്കൾക്ക് വിവാഹമോചനത്തിന് അവസരമുണ്ടായിരുന്നില്ല. ദൈവം ഒന്നിപ്പിച്ചതിനെ വേർപിരിക്കാൻ പാടില്ലെന്ന നിലപാടാണ് ക്രൈസ്തവതക്കുള്ളത്. ദാമ്പത്യം മുന്നോട്ടു കൊണ്ടുപോകുവാൻ ഒരു തരത്തിലും സാധ്യമാകാതിരിക്കുകയും കുടുംബ ജീവിതം ഭാരവും പീഡനവുമായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിവാഹജീവിതം തുടര്‍ന്നുകൊണ്ടുപോകാന്‍ നിര്‍ബന്ധിക്കരുത് എന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പ്രയോഗത്തിൽ ഇല്ലാത്ത സ്നേഹവും ഒരുമയും അഭിനയിച്ചു നടക്കാൻ നാടകമല്ല ജീവിതം. മുസ്‌ലിംകൾ ത്വലാഖ് എന്നു വിളിക്കുന്നത് വിവാഹമോചനത്തിനുള്ള ഈ അവസരത്തെയാണ്.  ഇനി അവളുമായി ഒരു കാലത്തും പൊറുക്കൂലാന്ന് തീരുമാനിച്ചില്ലേ ചില സംസ്കാരിക നായകൻമാർ! അതിനവരു ഡൈവോഴ്സ് എന്ന് പറഞ്ഞു. ഇസ്‌ലാം ത്വലാഖ് ബാഇൻ എന്ന് പറയുന്നു. ഈ ത്വലാഖ് ബാഇൻ തന്നെയാണ് മുത്ത്വലാഖ്. പക്ഷെ, ഒരു വ്യത്യാസമുണ്ട്; ഡൈവോഴ്സിനു ഒറ്റ രീതിയേയുള്ളൂ - വെട്ടൊന്ന്, തുണ്ടം രണ്ട്! മുത്ത്വലാഖ് മൂന്ന് ത്വലാഖാണ്. മൂന്ന് തവണയായി ഉപയോഗപ്പെടുത്താം. ഈ സൗകര്യവും അവസരവും ഇസ്ലാമല്ലാതെ ഒരു ജീവിത ദർശനവും ഇതഃപര്യന്തം വാഗ്ദാനം ചെയ്തിട്ടില്ലെന്നു മറക്കാതിരിക്കുക.

വിവാഹമോചനത്തിനു മുതിരും മുമ്പ് ദമ്പതികൾ രഞ്ജിപ്പിലെത്താൻ പല ഫോർമുലകളും ഇസ്‌ലാം അവതരിപ്പിച്ചിട്ടുണ്ട്. പൊറുത്തു പോകാനുള്ള മാനസിക വിശാലത, സദുപദേശം എന്നിവ ഫലം കാണാതെ വരുമ്പോൾ സഹശയനം താത്കാലികമായി വേണ്ടെന്നു വെക്കാം. ശരിയായില്ലെങ്കിൽ മുറിവോ പാടോ പ്രകടമാവാത്ത മൃദുവായി ഒന്ന് അടിക്കാം. അതിലൊന്ന് മനസിളകിയേക്കും. അടുത്ത പടി കുടുംബകോടതിയാണ്. അവർ യുക്തിദീക്ഷയോടെ തീരുമാനം കൈകൊള്ളണം. എല്ലാ മാർഗങ്ങളും അടയുമ്പോൾ മാത്രമേ വിവാഹമോചനത്തെ പറ്റി ചിന്തിക്കാവൂ. അല്ലാഹു അനുവദിച്ചു തന്നതിൽ അവനേറ്റവും അനിഷ്ടകരമായിട്ടുള്ളതാണ് വിവാഹമോചനമെന്ന് നബി സ്വ. പറഞ്ഞിട്ടുണ്ട്. അതിനാൽ കരുതലോടെ മാത്രമേ ഒരാൾ ആചുവടിനെ കുറിച്ച് ചിന്തിക്കാവൂ. "മാനുഷിക പ്രശ്‌നങ്ങളില്‍ പ്രായോഗികവും യാഥാര്‍ഥ്യബോധവുമുള്ള കാഴ്ചപ്പാടുകളുള്ള ഇസ്‌ലാം, വിവാഹ മോചനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, അവസാന പോംവഴി എന്ന നിലയില്‍, അനിവാര്യമായ തിന്മയായി, പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് അനുവദിക്കുന്നത്" എന്ന് മുത്ത്വലാഖിനെ കുറിച്ച് ആഴത്തിൽ പഠിച്ചു ഗ്രന്ഥമെഴുതിയ ഡോ. ജാനക് രാജ് തന്റെ Divorce Law & Procedure എന്ന പുസ്തകത്തില്‍  എഴുതിയതിന്റെ താത്പര്യമിതാണ്.

മൂന്ന് തവണയായി ഉപയോഗപ്പെടുത്തേണ്ടതാണ് ത്വലാഖ് എന്നാണ് ഇസ്‌ലാം വിചാരിക്കുന്നത്. ഒരു തവണ ത്വലാഖ് ചെയ്താൽ മൂന്ന് മാസം ഭാര്യ ദീക്ഷ പാലിക്കണം. ഇക്കാലയളവിൽ ഭർത്താവിന്റെ വീട്ടിൽ, അയാളുടെ തന്നെ ചിലവിലാണ് ഭാര്യ കഴിയേണ്ടത്. സന്താനങ്ങളെ പരിപാലിക്കാനും താലോലിക്കാനുമുള്ള അവകാശം മുമ്പത്തെ പോലെ തുടരുന്നു. സഹജീവിതത്തിന് മാത്രമാണ് വിഘ്നം. ഒരു തരം പ്രൊബേഷനൽ പിരിഡ്. സ്വഭാവികമായും ഒരേ കുടുംബാന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ സാമ്പത്തിക കൈ കർതൃത്വത്തിൽ താമസിക്കുമ്പോൾ രണ്ടു പേർക്കുമിടയിലുള്ള പിരിമുറുക്കം അയയുവാനും അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കാനും ഇടയുണ്ട്. ആ സാധ്യതയെയും ഇസ്‌ലാം മാനിക്കുന്നു. ദീക്ഷകാലത്ത് ഇങ്ങനെയൊരു തീരുമാനം എടുക്കുന്ന പക്ഷം ഒന്നിച്ചു പൊറുക്കാനവസരമുണ്ട്. ഔപചാരികമായി സാക്ഷികളുടെ സാന്നിധ്യത്തിൽ വീണ്ടും വിവാഹമെന്ന കാർമികത്വം ആവശ്യമില്ല. അവളെ താൻ സഖിയായി സ്വീകരിക്കുന്നുവെന്നറിയിക്കുന്ന എന്തെങ്കിലുമൊന്ന് അയാൾ അവളോട് പറഞ്ഞാൽ മതിയാകും. ഈ രീതിയിലുള്ള മൂന്ന് അവസരങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. മൂന്നാം തവണയും ത്വലാഖ് ചെയ്താൽ പിന്നെ അവസരമില്ല. ''ഡൈവോഴ്സ് " ആയി!! ഡൈവോഴ്സിനേക്കാൾ എത്ര അവധാനതാ പൂർവമാണ് ത്വലാഖ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് നോക്കൂ.

ത്വലാഖ് മൂന്ന് അവസരങ്ങളിലായി ഉപയോഗിക്കാനുള്ള അനുവാദം ഒരാൾ വേണ്ടെന്നു വെക്കുന്നു എന്ന് കരുതുക. ഒന്നുകിൽ എടുത്തുചാട്ടമോ അല്ലെങ്കിൽ ബോധപൂർവമോ ആകാം. അത്രമേൽ നരകമായി തീർന്നിരിക്കാം അയാളുടെ കുടുംബ ബന്ധം. നിയമജ്ഞനായ വി.ആര്‍. കൃഷ്ണയ്യര്‍ ഒരു വിധിന്യായത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: “While there is no rose but has a thorn‑, if what you hold‑, and no rose‑, better to throw it away" - "പനിനീര്‍ ചെടിയിൽ പൂക്കളെല്ലാം കൊഴിഞ്ഞ് മുള്ളുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ അത് വലിച്ചെറിയുകയേ നിവൃത്തിയുള്ളൂ" എന്ന്. അങ്ങനെയൊരു സാഹചര്യത്തിൽ മൂന്ന് അവസരങ്ങൾ തനിക്ക് വേണ്ട; ഒറ്റത്തവണയിൽ ബന്ധം വിച്ഛേദിക്കുന്നു എന്ന് അയാൾ തീരുമാനിച്ചാൽ നിയമ ദൃഷ്ടിയിൽ സാധുവാകും. ഇതാണ് മുത്ത്വലാഖ്.

സ്ത്രീകൾക്കും പുരുഷനെ ത്വലാക് ചൊല്ലാൻ അവകാശം ഉണ്ട്.

ഇതേ വിവാഹമോചനം സ്ത്രീ ആണ് ആവശ്യപ്പെടുന്നതെങ്കിൽ അതിനെ *ഫസ്ഖ്* എന്ന് പറയും. ഒരിക്കലും ഒന്നിക്കാൻ കഴിയാത്തവരെ പിരിയാൻ അനുവദിക്കുക എന്നല്ലാതെ മറ്റൊരു മറുമരുന്നില്ലല്ലോ. ആണായാലും പെണ്ണായാലും ,പിരിയുന്നതിന് പോലും ഇസ്ലാം നിബന്ധന വച്ചത് മതത്തിന്റെ പൂർണ്ണതയാണ് വിളിച്ചോതുന്നത്.പെണ്ണാണെങ്കിൽ -പളളിയിലെ ഖാലിയോട് ഒരു വാക്ക് പറഞ്ഞാൽ മതി. ചില ഘട്ടങ്ങളിൽ ഖാലിയോട് പറയേണ്ടത് പോലുമില്ല.
കിളിച്ചുണ്ടൻ മാമ്പഴം-കണ്ട് ഇസ് ലാമിനെ വിലയിരുത്തുന്നവർക്ക് ഇതറിയുക പോലുമില്ലെന്നതാണ് പരമാർത്ഥം.! 


https://visionofahlussunna.blogspot.in/?m=0


🔚🔚🔚🔚🔚🔚🔚🔚🔚🔚🔚



മൂന്നും ഒന്നിച്ച് ചൊല്ലിയാൽ


ശഅബി (റ) യില്‍ നിന്നു നിവേദനം. ശഅബി (റ) പറഞ്ഞു: “ഖൈസിന്റെ മകള്‍ ഫാത്വിമ യോട് തന്റെ ത്വലാഖിനെ കുറിച്ച് അറിയിച്ചു താരാന്‍ ഞാനാവശ്യപ്പെട്ടു. അവര്‍ മറുപടി നല്‍കി. എന്റെ ഭര്‍ത്താവ് യമനിലേക്ക് പുറപ്പെടുന്ന സമയത്ത് മൂന്ന് ത്വലാഖും ചൊല്ലുക യാണുണ്ടായത്. നബി (സ്വ) അതു പ്രകാരം തന്നെ സ്ഥിരീകരിച്ചു”. സുനനു ഇബ്നി മാജ: വാള്യം 1, പേജ് 652, സുനനുല്‍ ബൈഹഖി വാള്യം 7, പേജ് 329, സുനനുന്നസാഈ വാള്യം 6, പേജ് 144, അല്‍ ദുര്‍റുല്‍ മന്‍സൂര്‍ വാള്യം 1, പേജ് 280.

ബൈഹഖി (റ) നിവേദനം. ഹഫ്സുബ്നു അംറ് (റ) ഖൈസിന്റെ മകള്‍ ഫാത്വിമ (റ) യെ ഒറ്റ വാചകത്തില്‍ തന്നെ മൂന്ന് ത്വലാഖും ചൊല്ലി. തല്‍വിഷയകമായി നബി (സ്വ) അദ്ദേഹത്തെ വിമര്‍ശിച്ചതായി ഞങ്ങള്‍ അറിഞ്ഞിട്ടില്ല. അപ്രകാരം അബ്ദുറഹ്മാനുബ്നു ഔഫ് (റ) തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി ഒഴിവാക്കി. ഇവ്വിഷയത്തില്‍ അബ്ദുര്‍റ ഹ്മാനുബ്നു ഔഫി (റ) നെ ആരും തന്നെ വിമര്‍ശിച്ചിട്ടില്ല. മുഹമ്മദുബ്നു റാഷിദി (റ) ല്‍ നിന്ന് ശൈബാനുബ്നു ഫര്‍റൂഖും ഇപ്രകാരം ഉദ്ദരിച്ചിട്ടുണ്ട് (സുനനുല്‍ കുബ്റ വാള്യം 7, പേജ് 330).

ആഇശ (റ) യില്‍ നിന്ന് നിവേദനം. “അവര്‍ പറഞ്ഞു, നിശ്ചയം ഒരു വ്യക്തി തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി. അതു സംബന്ധമായി നബി (സ്വ) യോട് ഇങ്ങനെ ചോദിക്കപ്പെട്ടു. ആദ്യ ഭര്‍ത്താവിന് ഈ സ്ത്രീ ഇനി അനുവദിക്കപ്പെടുമോ? ഇല്ലെന്നായിരുന്നു അവിടുന്ന് പ്രതിവചിച്ചത്”(സുനനുല്‍ ബൈഹഖി വാള്യം 7, പേജ് 329). ഇബ്നു ഹജര്‍ (റ) പറയുന്നു. ഈ ഹദീസില്‍ മുന്ന് ത്വലാഖും ചൊല്ലി എന്നതിന്റെ ബാഹ്യം തന്നെ മൂന്നും ഒരുമിച്ച് ചൊല്ലിയെന്നത്രെ (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 267).

മുജാഹിദില്‍ നിന്നും നിവേദനം.”ഒരാള്‍ ഇബ്നു അബ്ബാസിനോടു ഇങ്ങനെ പറഞ്ഞു: ഞാനെന്റെ ഭാര്യയെ നൂറ് ത്വലാഖും ചൊല്ലിയിരിക്കുന്നു. അവിടുന്നിപ്രകാരം പ്രതിവചിച്ചു. മൂന്നെണ്ണം നീ പിടിക്കുക. തൊണ്ണൂറ്റി ഏഴെണ്ണം ഒഴിവാക്കുകയും ചെയ്യുക”. ഇമാം ശാഫിഈ (റ) യുടെ ഇഖ്തിലാഫുല്‍ ഹദീസ് വാള്യം 6, പേജ് 180, സുനുല്‍ കുബ്റ വാള്യം 7, പേജ് 337, മുസ്വന്നഫു ഇബ്നി അബീ ശൈബ  വാള്യം 5, പേജ് 120, മുസ്വന്നഫു അബ്ദി ര്‍റസാഖ് വാള്യം 6, പേജ് 396.

മുജാഹിദ് (റ) വില്‍ നിന്ന് സ്വഹീഹായ പരമ്പരയിലൂടെ അബൂദാവൂദ് (റ) നിവേദനം. മുജാഹിദ് (റ) പറഞ്ഞു: “ഞാന്‍ ഇബ്നു അബ്ബാസി (റ) ന്റെ അരികിലായിരുന്നപ്പോള്‍ ഒരാള്‍ വന്ന് തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലിയതായി പറഞ്ഞു. അവിടുന്നു അല്‍പ സമയം മൌനം ദീക്ഷിച്ചു. ഞങ്ങള്‍ ധരിച്ചത് അവളെ അയാളിലേക്ക് തന്നെ മടക്കിക്കൊടുക്കു മെന്നായിരുന്നു. ശേഷം ഇങ്ങനെ പറഞ്ഞു. നിങ്ങളില്‍ ചിലരൊക്കെ വിഡ്ഢിത്തം പ്രവര്‍ത്തിക്കും. പിന്നെ ഇബ്നു അബ്ബാസ്, ഇബ്നു അബ്ബാസ് എന്ന് വിളിച്ചു വിലപിക്കും. അല്ലാഹുവിനെ സൂക്ഷിച്ചവന് അല്ലാഹു ഒരു വഴി വെച്ചു കൊടുക്കുമെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. നിശ്ചയം നീ അല്ലാഹുവിനെ സൂക്ഷിച്ചില്ല. അതുകൊണ്ടു തന്നെ നിനക്ക് ഞാനൊരു വഴിയും കാണുന്നില്ല. നീ നിന്റെ നാഥനു വിപരീതം ചെയ്തിരിക്കുന്നു (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 362, സുര്‍ഖാനി (റ) യുടെ ശറഫുല്‍ മുവത്വ വാള്യം 3, പേജ് 167).

ഇമാം സുര്‍ഖാനി (റ) തുടരുന്നു: “മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കു മെന്നതുകൊണ്ട് ഇബ്നു അബ്ബാസ് (റ) ഫത്വ നല്‍കിയതായി നിരവധി പരമ്പരകളിലൂടെ വന്നിട്ടുണ്ട്” (ശറഹുല്‍ മുവത്വ വാള്യം 3, പേജ് 167). ഹമ്പലീ മദ്ഹബുകാരനായ ഇബ്നു ഖുദാമ (റ) പറയുന്നു : ഇബ്നു അബ്ബാസ് (റ) ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ അബൂഹുറൈറഃ (റ), ഇബ്നു ഉമര്‍ (റ), ഇബ്നു മസ്ഊദ് (റ), അനസ് (റ) അബ്ളുല്ലാഹി ബ്നു അംറ് (റ) തുടങ്ങിയവരില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. താബിഉകളും ശേഷ മുള്ളവരുമായ ഇമാമുകളില്‍ നിന്ന് ബഹുഭൂരിപക്ഷം പണ്ഢിതരും പറയുന്നത് ഇതുതന്നെ യാണ് (ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 7, പേജ് 104).

ഉധ്യത ഹദീസുകളുടെയും മറ്റും പിന്‍ബലത്തോടെ തന്നെയാണ് മുസ്ലിം ലോകം മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്ന് പറയുന്നത്. അതിന്നെതിരില്‍ ഉല്‍പതിഷ്ണു വിഭാഗം പ്രധാനമായും എഴുന്നള്ളിക്കുന്നത് ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് തന്നെയുള്ള മറ്റൊരു ഹദീസാണ്. “അവര്‍ പറഞ്ഞു: നബി (സ്വ) യുടെയും അബൂ ബക്ക്ര്‍ സിദ്ദീഖി (റ) ന്റെയും കാലഘട്ടങ്ങളിലും ഉമര്‍ (റ) ന്റെ ഭരണകാലത്ത് നിന്നുള്ള രണ്ടു വര്‍ഷങ്ങളിലും മൂന്ന് ത്വലാഖ് ഒന്നായിട്ടാണ് പരിഗണിച്ചിരുന്നത്. അങ്ങനെ ഉമര്‍ (റ) ഇപ്ര കാരം പറയുകയുണ്ടായി. നിശ്ചയം ഇപ്പോള്‍ മുമ്പ് സാവകാശം പ്രവര്‍ത്തിച്ചിരുന്ന കാര്യ ത്തില്‍ (മേല്‍ പദം പ്രയോഗിക്കുന്നത്) ജനങ്ങള്‍ ധൃതി കൂട്ടിയിരിക്കയാണ്. അതുകൊണ്ടു മൂന്നും സംഭവിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. അങ്ങനെ മൂന്നും സംഭവി ക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി (മുസ്ലിം വാള്യം 1, പേജ് 478).

ഈ ഹദീസ് സംബന്ധമായി, ഇബ്നു സുറൈജി (റ) ന്റെയും മറ്റും വിശദീകരണം കാണുക:

“ഒരാള്‍ തന്റെ ഭാര്യയോട് അന്‍തി ത്വാലിഖുല്‍ (നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ്) എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറയുന്നതിനെ സംബന്ധിച്ചാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. ആദ്യകാലത്തുള്ള ജനങ്ങള്‍ നിഷ്കളങ്കരും വക്രതയില്ലാത്തവരുമായതിനാല്‍ തങ്ങള്‍ വല്ലപ്പോഴും ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്നതുകൊണ്ട് വിവക്ഷ ആദ്യ പദത്തെ ശക്തിപ്പെടുത്തല്‍ മാത്രമാണെന്ന് അവര്‍ പറഞ്ഞാല്‍ അന്നൊക്കെ സ്വീകരിക്കപ്പെടുമായി രുന്നു. പില്‍ക്കാലത്ത് (ഈ പദം പ്രയോഗിക്കുന്ന) ജനങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയും വക്രതയും മറ്റും അവരില്‍ കൂടിവരികയും ചെയ്തപ്പോള്‍ തങ്ങള്‍ ആദ്യപദത്തെ ശക്തി പ്പെടുത്തല്‍ മാത്രമുദ്ദേശിച്ചാണ് രണ്ടാമതും മൂന്നാമതും ആവര്‍ത്തിച്ചതെന്നു പറഞ്ഞാല്‍ അതു സ്വീകരിക്കപ്പെടാന്‍ പറ്റില്ലെന്നും ആവര്‍ത്തിച്ച് പറയുന്നതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത് മൂന്ന് ത്വലാഖ് തന്നെയായി കണക്കാക്കുമെന്നും ഉമര്‍ (റ) പ്രസ്താവിക്കുകയും അതുകൊ ണ്ടുതന്നെ ഇനി മേല്‍ വല്ലവനും ആ പദം മൂന്ന് തവണ ആവര്‍ത്തിച്ചു പ്രയോഗിച്ചാല്‍ മൂന്ന് ത്വലാഖും സംഭവിച്ചതായിതന്നെ പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇബ്നു സുറൈജ് (റ) പറഞ്ഞ ഈ മറുപടിയെ ഇമാം ഖുര്‍ത്വുബി നല്ല മറുപടിയായി വിശേഷിപ്പി ക്കുകയും അതിനെ ഉമര്‍ (റ) ന്റെ വാക്ക് കൊണ്ടുതന്നെ ശക്തിപ്പെടുത്തുകയും ചെയ്തിരി ക്കുന്നു. ഇമാം നവവി (റ) പറയുന്നതു ഏറ്റവും പ്രബലമായ മറുപടി ഇതാണ്” (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 364).

ഇപ്രകാരം ശറഹു മുസ്ലിം വാള്യം 10, 71, ഇര്‍ശാദുസ്സാരി വാള്യം 8, പേജ് 133, സുര്‍ഖാനി (റ) യുടെ ശറഹുല്‍ മുവത്വഅ് വാള്യം 3, പേജ് 167 ലും കാണാം.

“നിന്റെ മൂന്ന് ത്വലാഖും ചൊല്ലി” എന്ന് ഒറ്റ വാചകത്തിലായി പറയുന്നതിനെ പരാമര്‍ശിച്ചല്ല ഹദീസെന്നും നിന്റെ ത്വലാഖ് ചൊല്ലപ്പെട്ടിരിക്കുന്നുവെന്ന പദം മൂന്ന് തവണ ആവര്‍ത്തിക്കു ന്നതിനെ പരാമര്‍ശിക്കുക മാത്രമാണ് ഹദീസെന്നും ചുരുക്കും. അപ്പോള്‍ നിന്നെ മൂന്ന് ത്വലാഖും ചൊല്ലി എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചാല്‍ മൂന്നും സംഭവിക്കുമെന്ന് ഇബ്നു അബ്ബാസ് (റ) ഫത്വ നല്‍കിയതായി സ്ഥിരപ്പെട്ട ഹദീസുകളോട് ഇബ്നു അബ്ബാസി (റ) ന്റെ തന്നെ ഈ ഹദീസ് ഒരിക്കലും എതിരാകുന്നില്ല. ഈ ഹദീസിന്റെ ബാഹ്യം മാത്രം പിടിച്ചവരാണ് വൈരുദ്ധ്യം കാണുന്നത്. അതുകൊണ്ടുതന്നെ ഈ ബാഹ്യം ശരിയാവുകയില്ലെന്നാണ് പണ്ഢിത പക്ഷം. ഈ ഹദീസിന്റെ ബാഹ്യത്തെ നിങ്ങളെന്തു കൊണ്ട് നേരിടുമെന്ന് അഹ്മദ് ബ്നു ഹമ്പല്‍ (റ) നോട് ഇസ്റമ് (റ) ചോദിച്ചപ്പോള്‍ അവി ടുന്നിപ്രകാരം പറഞ്ഞു. ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിരവധി പരമ്പരികളിലൂടെ ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഈ ഹദീസിന്റെ ബാഹ്യത്തോട് വിയോജിപ്പുള്ള താണ്. പിന്നെ മൂന്ന് ത്വലാഖും ഞാന്‍ ചൊല്ലി എന്ന വാചകം കൊണ്ട് മൂന്നും സംഭവി ക്കുമെന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി വന്നിട്ടുള്ള ഹദീസുകളെ ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (റ) എണ്ണിപ്പറയുകയുണ്ടായി” (ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 7, പേജ് 105).

ഇപ്രകാരം ഇബ്നു അബ്ബാസ് (റ) ന്റെ ഉധൃത ഹദീസ് അതിന്റെ ബാഹ്യാര്‍ഥത്തില്‍ ചുമത്തിക്കൂടെന്ന് ഖുര്‍ത്വുബീ വാള്യം 3, പേജ് 129, ശംസുദ്ദീന്‍ അബുല്‍ ഫറജി (റ) ന്റെ അശ്ശറഹുല്‍ കബീര്‍ വാള്യം 4, പേജ് 414 തുടങ്ങിയ ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട്.

മാത്രമല്ല ബാഹ്യാര്‍ഥത്തില്‍ ചുമത്തുന്ന പക്ഷം നബി (സ്വ) യുടെ കാലം തൊട്ട് ഉമര്‍ (റ) ന്റെ ഭരണം രണ്ടു വര്‍ഷമാകും വരെ മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയാല്‍ ഒന്നു മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന നിയമം പിന്നീട് ഉമര്‍ (റ) മാറ്റിത്തിരുത്തിയെന്ന് വരും. ഇങ്ങനെ ചെയ്യുന്നത് ആദ്യ നിയമത്തിന്റെ പ്രാബല്യത എടുത്തുകളയുന്ന നസ്ഖ് ആണ്. പ്രവാചകര്‍ക്ക് ശേഷം ഉമര്‍ (റ) നസ്ഖ് ചെയ്തു എന്നു പറയുന്നതു കാര്യത്തിന്റെ യാഥാര്‍ഥ്യമറിയാത്ത ചിലരുടെ തെറ്റിദ്ധാരണയാണെന്നും ഇതു വ്യക്തമായ പിഴവാ ണെന്നും ഉര്‍ (റ) അങ്ങനെ ഒരു നസ്ഖിലേക്ക് ഉളരുന്നപക്ഷം മറ്റു സ്വഹാബാക്കള്‍ അതിനെ എതിര്‍ക്കുമായിരുന്നെന്നും മാസൂരി (റ) പറഞ്ഞതായി ശറഹു മുസ്ലിം വാള്യം 10, പേജ് 71 ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍, മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാല്‍ ഒന്നു മാത്രമെ സംഭവിക്കുകയുള്ളു വെന്ന ആശയത്തെ പണ്ഢിത ലോകം അവഗണനയുടെ ചവറ്റു കൊട്ടയിലേക്കെറിഞ്ഞ താണെന്നും അതു വാരിപ്പുണര്‍ന്നവരാണ് പുത്തന്‍ കൂറ്റുകാരെന്നും സുന്നത്തിന്റെ പിന്‍ബലം ലോക മുസ്ലിം സമൂഹത്തിനു തന്നെയാണെന്നും മേല്‍ വിശദീകരണങ്ങളില്‍ നിന്നു വ്യക്തമായി.

ഇമാം സുര്‍ഖാനി (റ) പറയുന്നു: “മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നാണ് ബഹുഭൂരിപക്ഷവും പറയുന്നത്. എന്നല്ല, തല്‍വിഷയകമായി ഇജ് മാഅ് ഉള്ളതായി ഇബ്നു അബ്ദില്‍ ബര്‍റ് (റ) ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ എതിരിലുള്ള അഭിപ്രായം തള്ളപ്പെട്ട ശാദ്ദ് മാത്രമാണെന്നും ഇബ്നു അബ്ദില്‍ ബര്‍റ് (റ) പറയുന്നു (ശറഹുല്‍ മുവത്വഅ് വാള്യം 3, പേജ് 167).

തള്ളപ്പെട്ട ഈ അഭിപായം ഇജ്മാഅ് സ്ഥിരപ്പെടുന്നതിനു വിഘാതം സ‏ൃഷ്ടിക്കുകയില്ലെന്ന് വ്യക്തം. മുജ്തഹിദുകളായ പണ്‍ഢിതന്മാരുടെ മാത്രം ഏകോപനമാണല്ലോ ഇജ്മാഅ്. മുജ്തഹികളല്ലാത്ത ആരുടെയെങ്കിലും അഭിപ്രായങ്ങള്‍ക്ക് അതില്‍ പരിഗണനയില്ല.

സുന്നത്തിനു പുറമെ ഇജ്മാഉം രേഖയുണ്ടെന്ന് മേല്‍ വിശദീകരണത്തില്‍ നിന്ന് മനസ്സി ലാക്കം. ഇജ്മാഅ് സ്ഥിരപ്പെട്ട ഒരു വിഷയത്തില്‍ ഒരാളുടെയും എതിര്‍പ്പ് മുസ്ലിം സമുദായത്തിന് പരിഗണിക്കേണ്ടതില്ല.

ഇമാം ഐനി (റ) എഴുതുന്നു: “താബിഉകളില്‍ നിന്നും പില്‍ക്കാലക്കാരില്‍ നിന്നു മുള്ള പണ്ഢിത മഹാഭൂരിപക്ഷത്തിന്റെ മദ്ഹബ് മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നാണ്. പക്ഷേ, അങ്ങനെ ചെയ്യുന്നത് കുറ്റമത്രെ. ഈ അഭിപ്രായ ത്തിലാരെങ്കിലും വിഘടിച്ചിട്ടുണ്ടെങ്കില്‍ അവന്‍ അഹ്ലുസ്സുന്നയുടെ വിരോധിയും ഒറ്റപ്പെട്ട വനുമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ പിടികൂടിയിരി ക്കുന്നത് പുത്തന്‍ പ്രസ്ഥാനക്കാരും സമൂഹത്തില്‍ നിന്നൊറ്റപ്പെട്ടതുകൊണ്ട് അവഗണിക്കപ്പെട്ട ചിലരുമാണ്” (ഉംദതുല്‍ ഖാരി വാള്യം 17, പേജ് 12).

ഇബ്നു ഹജര്‍ (റ) പറയുന്നതു കാണുക:”മൂന്ന് ത്വലാഖും സംഭവിത്തുമെന്ന തില്‍ പരിഗണനീയമായ ഭിന്നാഭിപ്രായമൊന്നുമില്ല. ഭിന്നാഭിപ്രായം രേഖപ്പെടുത്തിവരെ എല്ലാ മദ്ബഹിന്റെ ഇമാമുകളും ആക്ഷേപിച്ചിരിക്കയാണ്. പില്‍ക്കാലക്കാരില്‍പ്പെട്ട ഗണനീ യനല്ലാത്ത ഒരു വ്യക്തി ഈ അഭിപ്രായത്തെ തിരഞ്ഞെടുത്ത് ഫത്വ നല്‍കിയെന്നും അല്ലാഹു നിന്ദിക്കുകയും വഴിപിഴപ്പിക്കുകയു ചെയ്ത ചിലര്‍ അയാളെ അനുഗമിച്ചുവെന്നും ഇമാമുകള്‍ പറയുന്നു” (തുഹ്ഫ വാള്യം 8, പേജ് 83).

മുഗ്നിയുടെ വാക്കുകള്‍ ഇപ്രാകാരമാണ്. “ഹജ്ജാജ്ബ്നു അര്‍ത്വാത്, ശീഇയ്യത്ത്, ളാഹിരിയ്യത്തില്‍ പെട്ട ഒരു വിഭാഗം തുടങ്ങിയവരില്‍ നിന്ന്, മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ ഒന്ന് മാത്രമേ സംഭവിക്കുകയുള്ളുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പരിഗണനീ യനല്ലാത്ത, പിന്‍ഗാമികളില്‍ പെട്ട ഒരു വ്യക്തി ഈ അഭിപ്രായത്തെ തിരഞ്ഞെടുത്ത് ഫത്വ നല്‍കിയിട്ടുണ്ട്്. അല്ലാഹു വഴി തെറ്റിച്ച ചിലര്‍ അയാളെ അനുഗമിക്കുകയും ചെയ്തിരി ക്കുന്നു” (മുഗ്നി വാള്യം 3, പേജ് 311). പ്രസ്തുത വ്യക്തികൊണ്ടു വിവക്ഷിക്കപ്പെടുന്നത് ഇബ്നു തൈമിയ്യയാണെന്ന് പണ്ഢിതന്മാരെല്ലാം പ്രസ്താവിച്ചതാണ്.

ഇബ്നു ഹജറി (റ) ന്റെ വാക്കുകള്‍ കാണുക: നമ്മുടെ കാലഘട്ടത്തിലെ ചിലര്‍ പുതിയ ആശയവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ഇമാം സുബ്കി (റ) പ്രസ്താവി ക്കുന്നു. ഇബ്നു തൈമിയ്യയെ ഉദ്ദേശിച്ചാണ് അപ്പറഞ്ഞത്. അതുകൊണ്ടാണ് ഇസ്സുബ്നു ജമാഅത് (റ) അയാളെ കുറിച്ച് വഴി പിഴച്ചവനും വഴി പിഴപ്പിക്കുന്നവനുമാണെന്ന് വിശേഷിപ്പിച്ചത്’ (തുഹ്ഫ വാള്യം 8, പേജ് 84).

ഇബ്നു തൈമിയ്യയുടെ പല ആശയങ്ങളും ഇന്നുള്ള ചിലര്‍ വാരിപ്പുണര്‍ന്നതില്‍ ഒന്നാണ് ത്വലാഖ് പ്രശ്നം. മൂന്നും ഒരുമിച്ചു ചൊല്ലിയാല്‍ ഒന്നേ പോവുകയുള്ളുവെന്നതു അതില്‍ പെടുന്നു. ലോക മുസ്ലിം ജനതക്ക് തികച്ചും അന്യമാണ് ഈ വാദം.

🔚🔚🔚🔚🔚🔚🔚🔚🔚🔚🔚


പണ്ഡിതർ പറയട്ടെ.

ഹലാലായകാര്യങ്ങൾ വെച്ച് അല്ലാഹുവിനു ഏറ്റം  ദേഷ്യമുള്ള കാര്യമാണ് വിവാഹമോചനമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.അതിനാൽ കഴിവിന്റെ പരമാവധി വിവാഹമോചനം ഒഴിവാക്കി വിശാല വീക്ഷണത്തോടെ ദാമ്പത്ത്യജീവിതം തുടരാനാണ് വിശുദ്ധ ഇസ്‌ലാമിന്റെ നിർദ്ദേശം. എന്നാൽ വിവാഹബന്ധം വേർപെടുത്താതെ കഴിയുകയില്ലെന്നു വരുമ്പോൾ ഉടനടി സന്ദിക്കണമെന്ന് തോന്നിയാൽ അതിനു പറ്റിയ വിധത്തിലായിരിക്കണം ത്വലാഖ് ചൊല്ലുന്നത്. അതിനുവേണ്ടിയാണ് മൂന്നു അവസരം വിശുദ്ധ ഇസ്‌ലാം നൽകിയിരിക്കുന്നത്. ഒരുതവണ ത്വലാഖ് ചൊല്ലിയാൽ ഇദ്ദ കഴിയുന്നതിനുമുമ്പ് വിവാഹം കൂടാതെയും ഇദ്ദക്ക് ശേഷം പുനർ വിവാഹത്തിലൂടെയും അവളെ തിരിച്ചെടുക്കാവുന്നതാണ്. തുടർന്ന് രണ്ടാം പ്രാവശ്യം ത്വലാഖ് ചൊല്ലിയാലും നിയമം ഇതു  തന്നെ. എന്നാൽ രണ്ടു ത്വലാഖുകൾ ഒന്നിച്ചു ചൊല്ലിയാൽ തിരിച്ചെടുക്കാനുള്ള അവസരങ്ങളിൽ ഒന്ന് നഷ്ടപ്പെടും.

മൂന്നു ത്വലാഖ് ഒന്നിച്ച് ചൊല്ലുവാനുള്ള അധികാരം പുരുഷനുണ്ട്. എന്നാൽ മൂന്നു ഘട്ടങ്ങളിലായി ചൊല്ലലാണുത്തമം.എന്നാൽ മൂന്നും ഒന്നിച്ചുചൊല്ലിയാൽ മൂന്നു ത്വലാഖും സംഭവിക്കുന്നതാണ്. ഇക്കാര്യത്തിൽ നാല് മദ്ഹബുകളും ഏകോപിച്ചിരിക്കുന്നു. ഇമാം നവവി(റ ) എഴുതുന്നു:

وقد اختلف العلماء فيمن قال لامرأته أنت طالق ثلاثا فقال الشافعي ومالك وأبو حنيفة وأحمد وجماهير العلماء من السلف والخلف : يقع الثلاث . وقال طاوس وبعض أهل الظاهر : لا يقع بذلك إلا واحدة . وهو رواية عن الحجاج بن أرطأة ومحمد بن إسحاق والمشهور عن الحجاج بن أرطأة أنه لا يقع به شيء ، وهو قول ابن مقاتل ورواية عن محمد بن إسحاق .(شرح النووي على مسلم: ٢٢١/٥)

"നീ  മൂന്ന് ത്വലാഖും പോയവളാണ്" എന്ന് തന്റെ ഭാര്യയോട് പറഞ്ഞവന്റെ കാര്യത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. ശാഫിഈ(റ), മാലിക്(റ), അബൂഹനീഫ(റ) എന്നിവരും സലഫ്-കലഫിൽ  നിന്നുള്ള ബഹുഭൂരിഭാഗവും പറയുന്നത് മൂന്നു ത്വലാഖും സംഭവിക്കും എന്നാണു. ത്വാഊസും(റ) ളാഹിരിയത്തിൽ നിന്ന്  ചിലരും പറയുന്നത് ഒന്ന് മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് . ഹജ്‌ജാജുബ്നുഅർത്വാത്(റ) മുഹമ്മദുബ്നു ഇസ്‌ഹാഖ്‌ (റ) എന്നിവരിൽ നിന്നും അങ്ങനെ ഉദ്ദരിക്കപ്പെടുന്നുണ്ട്. എന്നാൽ അങ്ങനെ പറഞ്ഞാൽ ഒന്നും സംഭവിക്കുകയില്ലെന്നാണ് ഹജ്‌ജാജുബ്നുഅർത്വാത്(റ)ൽ നിന്ന് പ്രസിദ്ധമായ അഭിപ്രായം. ഇബ്നു മുഖാതിലി (റ)ന്റെ അഭിപ്രയവും മുഹമ്മദുബ്നു ഇസ്‌ഹാഖി (റ ) ൽ നിന്നുള്ള ഒരു റിപ്പോർട്ടും അതാണ്. (ശർഹുൽ  മുസ്‌ലിം : 5/ 221 )

മൂന്നും ഒരുമിച്ച് ചൊല്ലിയാൽ മൂന്നും സംഭവിക്കുമെന്ന ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനുള്ള പ്രമാണം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:


അർത്ഥം:
"അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവൻ അവനോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനുശേഷം അല്ലാഹു പുതുതായി വല്ല കാര്യവും കൊണ്ടുവന്നേക്കുമോ എന്ന് നിനക്കറിയില്ല" എന്ന ഖുർആനിക വചനമാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാർ രേഖയായി സ്വീകരിക്കുന്നത്. പ്രസ്തുത വചനത്തിനു അവർ നൽകുന്ന വിശദീകരണമിതാണ്: 'ത്വലാഖ് ചൊല്ലിയവൻ അതിന്റെ പേരിൽ ഖേദിക്കാം. അപ്പോൾ ഭാര്യ അവനുമായി വേര്പിരിഞ്ഞതിനാൽ അവന് അവളെ മടക്കിയെടുക്കാൻ സാധിക്കില്ലെല്ലോ. അപ്പോൾ മൂന്നും ഒരുമിച്ച് ചൊല്ലിയാൽ മൂന്നും സംഭവിക്കുകയില്ലെങ്കിൽ മടക്കിയെടുക്കാവുന്ന ത്വലാഖായി മാത്രമാണല്ലോ അത് സംഭവിക്കുക. അപ്പോൾ അവനു ഖേദിക്കേണ്ടതില്ലല്ലോ. റുകാന(റ) തന്റെ ഭാര്യയെ 'അൽബത്ത'  ത്വലാഖ് ചൊല്ലിയ സംഭവവും അവർ രേഖയായി സ്വീകരിക്കുന്നു. നബി(സ) റുകാനയോട്  നീ ഒന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് സത്യം ചെയ്തു ചോദിച്ചപ്പോൾ അതെ ഞാൻ ഒന്നുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് റുകാന(റ ) മറുപടി നൽകി. മൂന്നും ഉദ്ദേശിച്ചാൽ മൂന്നും സംഭവിക്കുമെന്നതിന് ഈ സംഭവം രേഖയാണ്.അല്ലാത്ത പക്ഷം റുകാന(റ)യെ സത്യം ചെയ്യിച്ചതിന് യാതൊരു അർത്ഥവും ഉണ്ടാവുകയില്ലല്ലോ. (ശർഹു മുസ്‌ലിം : 5/ 221 )

മൂന്നും ഒന്നിച്ച് ചൊല്ലിയാൽ ഒന്നുമാത്രമേ സംഭവിക്കുകയുള്ളൂ എന്നതിന് ആ വാദക്കാർ പ്രമാണമായി സ്വീകരിക്കുന്നത് ഇനിപ്പറയുന്ന ഹദീസാണ്. 


അർത്ഥം: 
"ഇബ്നു അബ്ബാസി(റ) ൽ നിന്നു നിവേദനം : നബി(സ)യുടെയും അബൂബക്റി(റ) ന്റെയും ഉമറി(റ) ന്റെ ഭരണത്തിൽ നിന്ന് രണ്ട് വർഷവും മൂന്ന് ത്വലാഖ് ഒന്നായിരുന്നു. അപ്പോൾ ഉമറുബ്നുൽ ഖത്വാബ്(റ) പറഞ്ഞു: "നിശ്ചയം ജനങ്ങൾ അവർക്ക് സാവകാശമുള്ളൊരു വിഷയത്തിൽ ദൃതികാണിച്ചിരിക്കുന്നു. അതിനാൽ അവരുടെ മേൽ നാം അത് (മൂന്ന് ത്വലാഖ്) നടപ്പാകുകയാണെങ്കിൽ'. അങ്ങനെ അവരുടെ മേൽ അദ്ദേഹം അത് നടപ്പാക്കി". (മുസ്‍ലിം :2689)

 ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) എഴുതുന്നു: 


അർത്ഥം:
ഇബ്നു അബ്ബാസി(റ)ന്റെ ഈ ഹദീസാണ് ഇക്കൂട്ടർ പ്രമാണമായി സ്വീകരിക്കുന്നത്. ഇതിനു പുറമെ ഇബ്നു ഉമറി(റ) ന്റെ ഹദീസിന്റെ ചില റിവായത്തുകളിൽ, അദ്ദേഹം ആർത്തവമുള്ളപ്പോൾ മൂന്നു ത്വലാഖ് ചൊല്ലിയെന്നും അത് പരിഗണിച്ചില്ലെന്നും വന്നിട്ടുണ്ട്. ഇതിനും പുറമെ റുകാന(റ)യുടെ ഹദീസിൽ അദ്ദേഹം തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ചൊല്ലിയെന്നും ഭാര്യയെ തിരിച്ചെടുക്കാൻ നബി(സ) അദ്ദേഹത്തോട് നിർദ്ദേശിച്ചുവെന്നും വന്നിട്ടുണ്ട്. അതും അവർ പ്രമാണമായി സ്വീകരിക്കുന്നു. (ശർഹു  മുസ്‌ലിം : 5/ 221 )

പ്രസ്തുത ഹദീസുകൾക്കുള്ള മറുപടി ഇമാം നവവി(റ) വിവരിക്കുന്നു: 


അർത്ഥം:
റുകാന(റ) ഭാര്യയെ മൂന്ന്  ത്വലാഖ് ചൊല്ലിയെന്നും നബി(സ) അതിനെ മൂന്നായി പരിഗണിച്ചെന്നും പ്രതിയോഗികൾ ഉദ്ധരിക്കുന്ന റിപ്പോർട്ട് അജ്ഞാതരെ തൊട്ടുള്ള ദുർബ്ബലമായ രിവായത്താണ് . അൽബത്ത ത്വലാഖാണ് അദ്ദേഹം ചൊല്ലിയതെന്ന റിപ്പോർട്ടാണ് ശരി. 'അൽബത്ത' എന്ന പ്രയോഗം ഒന്നിനും മൂന്നിനും സാധ്യതയുള്ളതാണ്. ദുർബ്ബലമായ ഈ രിവായത്തിന്റെ വക്താവ് 'അൽബത്ത' എന്ന പടം മൂന്നിനെ കാണിക്കുന്നതാണെന്ന് വിശ്വസിക്കുകയും താൻ മനസ്സിലാക്കിയ ആശയം ഉദ്ധരിക്കുകയും ചെയ്തതാകാനാണ് സാധ്യതകാണുന്നത്. അതിൽ അദ്ദേഹം പിഴക്കുകയും ചെയ്തു. ഇബ്നു ഉമർ(റ)യുടെ ഹദീസിന്റെ പ്രബലമായ റിപ്പോർട്ടുകൾ മുസ്‌ലിമും(റ)മറ്റും ഉദ്ധരിച്ചത് അദ്ദേഹം ഒരു ത്വലാഖ് ചൊല്ലി എന്നാണ്. (ശർഹു മുസ്‌ലിം : 5/221)

ഇബ്നു അബ്ബാസി(റ)ന്റെ ഹദീസിനുള്ള മറുപടി ഇമാം നവവി(റ) വിവരിക്കുന്നതിങ്ങനെ:



അർത്ഥം: 
ഇബ്നു അബ്ബാസി(റ) ന്റെ ഹദീസിന്‌ പണ്ഡിതന്മാർ പല വ്യാഖ്യാനങ്ങളും പറയുന്നുണ്ട്. അവയിൽ പ്രബലമായ വ്യാഖ്യാനമിതാണ്: ആദ്യകാലത്ത് ഒരാൾ തന്റെ ഭാര്യയോട് 'നീ തലാഖ് പോയവളാണ് നീ ത്വലാഖ് പോയവളാണ് നീ ത്വലാഖ് പോയവളാണ്' എന്നിങ്ങനെ മൂന്നു പ്രാവശ്യം പറയുകയും ശക്തിപ്പെടുത്താലോ മറ്റൊന്നുകൂടി കൊണ്ടുവരലോ ഉദ്ദേശിക്കാതിരിക്കുകയും ചെയ്താൽ ഒരു ത്വലാഖ് പോയതായി വിധിച്ചിരിക്കുന്നു. കാരണം അതുകൊണ്ടു മറ്റൊന്നുകൂടി സംഭവിക്കൽ ഉദ്ദേശിക്കൽ അക്കാലത്ത് നന്നേ കുറവായിരുന്നു. അതിനാൽ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുകയെന്ന സാധാരണയുള്ള നിലപാടായി അതിനെ കണ്ടു. ഉമർ(റ) ന്റെ കാലമായപ്പോൾ ജനങ്ങൾ ആ വാചകം കൂടുതലായി ഉപയോഗിക്കുകയും ഓരോന്നുകൊണ്ടും ഓരോ ത്വലാഖ് ഉദ്ദേശിക്കുകയും ചെയ്യാൻ തുടങ്ങി. അപ്പോൾ നിരുപാധികം അങ്ങനെ പറയുമ്പോൾ അക്കാലത്ത് മനസ്സിലേക്ക് വരുന്നത് മൂന്നായത് കൊണ്ട് മൂന്നും സംഭവിക്കുമെന്ന് വെച്ചു. 

    പ്രസ്തുത ഹദീസിന്റെ താല്പര്യം ഇനിപ്പറയുന്ന വിധമാണെന്നും അഭിപ്രായമുണ്ട്. ഒരു ത്വലാഖ് ചൊല്ലലായിരുന്നു ആദ്യകാലത്തുള്ള പതിവ്. ഉമരി(റ)ന്റെ കാലമായപ്പോൾ ജനങ്ങൾ മൂന്നും വന്നിച്ച്  ചൊല്ലാൻ തുടങ്ങി. അപ്പോൾ അതിനെ മൂന്നായി തന്നെ ഉമർ(റ) നടപ്പാക്കുകയും ചെയ്തു. ഇതനുസരിച്ച് ജനങ്ങളുടെ സമ്പ്രദായത്തിൽ വന്ന മാറ്റമാണ് പ്രസ്തുത ഹദീസ് കാണിക്കുന്നത്. ഒരു വിഷയത്തിന്റെ നിയമത്തിൽ വന്ന മാറ്റമല്ല. (ശർഹ് മുസ്‌ലിം : 5/ 221)

ചുരുക്കിപ്പറഞ്ഞാൽ മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയാൽ മൂന്നും സംഭവിക്കുമെന്നതിൽ ഉമർ(റ) ന്റെ കാലത്ത് സ്വഹാബികിറാം(റ) ഏകോപിച്ചിട്ടുമുണ്ട്. നാല് മദ്ഹബിന്റെ ഇമാമുകളും അക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. 

വിവാഹ മോചനത്തിന്റെ വാചകം പറയുമ്പോൾ ഒന്നെന്നോ രണ്ടെന്നോ മൂന്നെന്നോ ഉദ്ദേശിച്ചാൽ അത്രെയും എണ്ണം സംഭവിക്കുന്നതാണ്. ഒരു നിശ്ചിത എണ്ണം ഉദ്ദേശിക്കാതെ  വിവാഹ മോചനത്തിന്റെ വാചകം പറഞ്ഞാൽ ഒന്നുമാത്രമേ സംഭവിക്കുന്നതാണ് . 

ഒന്നിച്ചോ  തവണകളായോ മൂന്നു ത്വലാക്കുകൾ ചൊല്ലി ഒഴിവാക്കിയ സ്ത്രീയെ അവനു വിവാഹം കഴിക്കണമെങ്കിൽ ശരിയായ നിക്കാഹിലൂടെ അവൾ ഒരു ഭർത്താവിനെ സ്വീകരിക്കുകയും അവൻ അവളുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും പിന്നീട് അവൻ ത്വലാഖ് ചൊല്ലി അവളുടെ ഇദ്ദ കഴിയുകയും വേണം. ഇക്കാര്യം വിശുദ്ധ ഖുർആൻ  വ്യക്തമാക്കിയിട്ടുണ്ട് . അല്ലാഹു പറയുന്നു. 

الطَّلَاقُ مَرَّتَانِ ۖ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَن يَخَافَا أَلَّا يُقِيمَا حُدُودَ اللَّـهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّـهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ ۗ تِلْكَ حُدُودُ اللَّـهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَأُولَـٰئِكَ هُمُ الظَّالِمُونَ*فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَن يَتَرَاجَعَا إِن ظَنَّا أَن يُقِيمَا حُدُودَ اللَّـهِ ۗ وَتِلْكَ حُدُودُ اللَّـهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ.


അർഥം:
(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്‌. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചു പോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്‌) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍.  ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്‌) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.(അൽബഖറ : 229 -230 )



മൂന്നു ത്വലാഖുകൾ ചൊല്ലുന്ന പ്രവണതയിൽ നിന്ന് ഭർത്താക്കന്മാരെ അകറ്റിനിര്ത്തുകയാണ് ഈ നിയമത്തിന്റെ പിന്നിലുള്ളത് '