page

Wednesday, 19 July 2017

മൂന്ന് പള്ളികളിലേക്കല്ലാതെ യാത്ര പാടില്ല

ചോദ്യം:- “മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങള്‍ യാത്ര ചെയîരുത്” എന്ന് നബി (സ)
പറഞ്ഞിട്ടുണ്ടല്ലോ എന്താണ് ആ പറഞ്ഞതിന്റെ ഉദ്ധേശം? ഉത്തരം:-പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു: പള്ളികളുടെ ശ്രേഷ്ടതക്കും കൂടുതല്‍ പ്രതിഫ ലം
ലഭിക്കും എന്നതിന്ന് വേണ്ടിയും ഈ മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങള്‍ യാത്ര ചെയ്ത്
പോകരുത് എന്നാണ്. അങ്ങിനെയല്ലെങ്കില്‍ ഹജജ് വേളയില്‍ അറഫയിലേ ക്കും,
മിനയിലേക്കും യാത്ര ചെയîുന്നതും മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ യാത്ര ചെയîുന്നതും
വിദ്യ കരസ്ഥമാക്കാന്‍ വേണ്ടി യാത്ര തിരിക്കുന്നതും അത് പോലെ കച്ചവടത്തിനും മറ്റും
യാത്ര പോകുന്നതും പാടില്ലെന്ന് വരും. അങ്ങിനെ ഒരാളും പറയുകയില്ലല്ലോ. ഈ പറഞ്ഞ
ഹദീസ് കൊണ്ട് ഉദ്ധേശം മസ്ജിദുല്‍ ഹറാമിലേക്കും, മസ്ജിദുന്നബവിയിലേക്കും,
ബൈതുല്‍ മുഖദ്ദസിലേക്കുമല്ലാതെ കൂടുതല്‍ പ്രതിഫലം ലഭിക്കും എന്ന് കരുതി യാത്ര
തിരിക്കരുത് എന്നാണ് എന്നും ഈ മൂന്ന് പള്ളികളുടെ വിഷയമാണ് ഹദീസിലുള്ളതെന്നും
മഹാന്മാരുടെ ഖബ്റ് സന്ദര്‍ശനത്തി ന് ഈ ഹദീസ് ബാധകമല്ലെന്നും മഹാന്മാരുടെ
പദവിയനുസരിച്ച് ആ മഹാന്‍ മറപെ ട്ട് കിടക്കുന്ന സ്ഥലത്തിനു പദവി കൂടുമെന്നും
എന്നല്ല ഒരു സ്ഥലത്ത് പള്ളിയില്ലെ ങ്കില്‍ അവിടെയുള്ള ജനങ്ങള്‍ക്ക് മറ്റു സ്ഥലത്തുള്ള
പള്ളികളിലേക്ക് യാത്ര ചെയ്ത് പോകാമെന്നും മറ്റും ഇമാം ഗസാലി (റ) തന്റെ
പ്രസിദ്ധമായ ഇഹ്യാ ഉലൂമിദ്ദീന്‍: 1/222ലും ‘അസ്റാറുല്‍ ഹജജ്:പേജ്/53’ലും, ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബ്:8/254ലും, എത്രത്തോളം മുജാഹിദ് സെന്റര്‍
പുറത്തിറക്കിയ ‘ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം’ എന്ന പുസ്തകത്തില്‍
അവരുടെ നേതാക്കളുടെ കൂട്ടത്തില്‍ എണ്ണുകയും ആ നേതാവിന്റെ ‘നൈലുല്‍ ഔത്വാര്‍’
എന്ന ഗ്രന്ഥം ഖുര്‍ആനും സുന്നത്തും അനുസരിച്ചുള്ളതാണെന്നും പരിചയപ്പെടുത്തിയ
“ശൌക്കാനി’ തന്റെ ‘നൈലുല്‍ ഔത്വാര്‍:4/580-581, പേജുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്


🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺


تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ مَسْجِدِ الْحَرَامِ، وَمَسْجِدِي، وَمَسْجِدِ الأَقْصَى
നബി (സ) പറഞ്ഞു : “മൂന്നു പളളികളിലേക്കല്ലാതെ വാഹനം കെട്ടി യാത്ര പുറപ്പെടാവുന്നതല്ല. അവ മസ്ജിദുല്‍ ഹറം, മസ്ജിദുല്‍ അഖ്സാ, എന്റെ ഈ പളളി (മസ്ജിദുന്നബവി) എന്നിവയാണ്.” – sahih bukhari
ഇമാം അഹ്മദ്(റ) മുസ്നദില്‍ രേഖപ്പെടുത്തിയ തത്തുല്യ ഹദീസ് വായിക്കുക..
ശഹറുബ്നു ഹൌശബ് (റ) അബൂ സഈദില്‍ ഖുദ്രിയ്യില്‍ നിന്ന് നിവേദനം ചെയ്യുന്നു.
ത്വൂര്‍ മലയില്‍ വെച്ചുളള നിസ്കാരത്തെക്കുറിച്ച് അദ്ദേഹത്തിന്റെയടുക്കല്‍ വെച്ച് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. നബി (صلى الله عليه وسلم) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. നിസ്കാരം അന്വേഷിച്ച് ഒരു പളളിയിലേക്കും വാഹനപ്പുറത്ത് സവാരി ചെയ്യല്‍ ഒരാള്‍ക്കും യോജിച്ചതല്ല. മസ്ജിദുല്‍ ഹറാമും, മസ്ജിദുല്‍ അഖ്സായും എന്റെ ഈ പളളിയും ഒഴികെ.. (മുസ്നദ് അഹ്മദ് 11181)
ത്വൂറില്‍ വെച്ചുളള നിസ്കാരത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടപ്പോഴാണ് അബൂ സഈദുല്‍ ഖുദ്രിയ്യി (റ) അപ്രകാരം പ്രസ്താവിച്ചതെന്ന കാര്യം ഹദീസില്‍ നിന്നു വ്യക്തമാണ്.
ഇമാം അഹ്മദ് (റ) മുസ്നദില്‍ രേഖപ്പെടുത്തിയ മറെറാരു ഹദീസ് കാണുക..
അബൂ ബസ്വ്റത്തുല്‍ ഗിഫാരി(റ)യില്‍ നിന്നു നിവേദനം. അവര്‍ പറയുന്നു. ത്വൂറിലെ പളളിയില്‍ നിസ്കരിക്കാനായി യാത്ര തിരിച്ച അബൂ ഹുറൈറ (റ)യെ ഞാന്‍ കാണാനിടയായി. ഞാനദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ യാത്ര തിരിക്കും മുമ്പ് ഞാന്‍ നിങ്ങളെ കണ്ടിരുന്നുവെങ്കില്‍ താങ്കള്‍ യാത്ര പുറപ്പെടുമായിരുന്നില്ല. കാരണമന്വേഷിച്ച അബൂ ഹുറൈറ (റ)വിന് അബൂ ബസ്വറത് (റ) വിശദീകരിച്ചു കൊടുത്തു. നബി (صلى الله عليه وسلم) ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. മൂന്നു പളളികളിലേക്ക് ഒഴികെ വാഹനം കെട്ടി പുറപ്പെടരുത്. മസ്ജിദുല്‍ ഹറാം, എന്റെ ഈ പളളി (മസ്ജിദുന്നബവി) മസ്ജിദുല്‍ അഖ്സാ എന്നിവയാണത്. (മുസ്നദ് അഹ്മദ് 25971)…
ത്വൂറിലെ പളളിയില്‍ വെച്ചു നിസ്കരിക്കുന്നതിന് പ്രത്യേക പുണ്യമുണ്ടെന്നു മനസ്സിലാക്കി അങ്ങോട്ടു പോകുന്നതിനെ കുറിച്ചാണ് അത്തരം പരാമര്‍ശങ്ങളെന്ന് സ്വയം ബുദ്ധിയുളള ഏതൊരാള്‍ക്കും ഈ ഹദീസുകളില്‍ നിന്നും മനസ്സിലാകും. അതിനാല്‍ ഇവിടെ മൌലവി കൊണ്ടു വന്ന ഹദീസ് മഹാന്മാരെ സിയാറത്ത് ചെയ്യാന്‍ വേണ്ടി യാത്ര പുറപ്പെടുന്നതിനെക്കുറിച്ചല്ലെന്ന് വ്യക്തമാണ്… മാത്രവുമല്ല ത്വൂരി സീനാ പര്‍വ്വതം ജൂതന്മാരുടെ സന്ദര്‍ശന കേന്ദ്രവുമാണല്ലോ..
ഇനി ഈ ഹദീസിനെ പണ്ഡിത ലോകം എപ്രകാരം വിലയിരുത്തുന്നുവെന്നു കൂടി നമുക്കു പരിശോധിക്കാം
ഹുജ്ജത്തുല്‍ ഇസ്ലാം ഇമാം ഗസ്സാലി (റ) പറയുന്നു.
പളളികളുടെ കാര്യത്തിലുളളതാണ് ആ ഹദീസ്. ദര്‍ഗകളും പളളികളും തമ്മില്‍ വ്യത്യാസമുണ്ട്. കാരണം മൂന്നു പളളികളല്ലാത്ത എല്ലാ പളളികളും തുല്യമാണ്. ഏതൊരു നാട്ടിലും ഒരു പളളിയെങ്കിലും ഉണ്ടാകുമല്ലോ. അപ്പോള്‍ മറെറാരു പളളിയിലേക്കു യാത്ര പോകുന്നതിനു യാതൊരര്‍ത്ഥവുമില്ല. അതെ സമയം മഹാന്മാരുടെ ദര്‍ഗകള്‍ തുല്യമല്ല. അവയെ സന്ദര്‍ശിക്കുന്നതിനാല്‍ ലഭിക്കുന്ന ബറക്കത്ത് അല്ലാഹുവിന്റെയടുക്കല്‍ മഹാന്മാരുടെ സ്ഥാനത്തിലുളള വ്യത്യാസത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. (ഇഹ് യാഉ ഉലൂമിദ്ദീന്‍ 1/254)
ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) എഴുതുന്നു.
വിഷയങ്ങള്‍ യഥാവിധി മനസ്സിലാക്കിയ പണ്ഡിതന്മാരില്‍ ചിലര്‍ പറയുന്നു. ഹദീസില്‍ മുസ്തസ്നാ മിന്‍ഹു (ഏതില്‍ നിന്നാണോ ഒഴിവാക്കുന്നത് അത്) പറഞ്ഞിട്ടില്ല. ഒന്നുകില്‍ അതിനെ പൊതുവായി സങ്കല്പിക്കാം. അപ്പോള്‍ ഹദീസിന്റെ ഉളളടക്കം ഇപ്രകാരമായിരിക്കും. “മൂന്നു പളളികളിലേക്കല്ലാതെ ഒരു വിഷയത്തിലും, ഒരു സ്ഥലത്തേക്കും വാഹനം കെട്ടി പോകാന്‍ പററില്ല”. അല്ലെങ്കില്‍ പ്രത്യേകമായും അതിനെ സങ്കല്‍പിക്കാം. എന്നാല്‍ പൊതുവായ ഒന്നായി അതിനെ സങ്കല്‍പിക്കാന്‍ നിര്‍വാഹമില്ല. കാരണം കച്ചവടം, ചാര്‍ച്ച ബന്ധം ചേര്‍ക്കല്‍, അറിവ് അന്വേഷിക്കല്‍ തുടങ്ങി ഒരു വിഷയത്തിനും വാഹനം സംഘടിപ്പിച്ചു പോകാന്‍ പററില്ലെന്നാണല്ലോ ഹദീസു കൊണ്ടു വരിക. അതിനാല്‍ പ്രത്യേകമായ ഒന്നായി തന്നെ അതിനെ സങ്കല്‍പിക്കേണ്ടിയിരിക്കുന്നു. അങ്ങനെ സങ്കല്‍പിക്കുമ്പോള്‍ കൂടുതല്‍ യോജിപ്പുളള ഒന്ന് സങ്കല്‍പിക്കുന്നതാണല്ലോ കൂടുതല്‍ നല്ലത്. അതിങ്ങനെ.. “മൂന്നു പളളികളിലേക്കല്ലാതെ ഒരു പളളിയിലേക്കും നിസ്കരിക്കാനായി വാഹനം കെട്ടി പോകാന്‍ പററില്ല”. അപ്പോള്‍ ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നബി (صلى الله عليه وسلم)യുടെയും മററു സ്വാലിഹീങ്ങളുടെയും ഖബര്‍ സിയാറത്തിനു വേണ്ടി വാഹനം കെട്ടി പോകാന്‍ പാടില്ലെന്നു പറയുന്നവരുടെ വാദം പൊളിഞ്ഞു പോയി. (ഫത്ഹുല്‍ ബാരി 4/106)…
സ്വഹീഹുല്‍ ബുഖാരിയുടെ വിശദീകരണ ഗ്രന്ഥമായ ഫൈളുല്‍ ബാരിയില്‍ പറയുന്നു.
ഖബറുകളുടെ കാര്യത്തില്‍ വന്നതല്ല പ്രസ്തുത ഹദീസെന്നാണ് എന്റെ വീക്ഷണത്തില്‍ നല്ല മറുപടി. ഇമാം അഹ്മദ് (റ)ന്റെ മുസ്നദിലെ പരാമര്‍ശം അതിനു രേഖയാണ്. അതിങ്ങനെ.. നിസ്കരിക്കാനായി മൂന്നു പളളികളിലേക്കല്ലാതെ മറെറാരു പളളിയിലേക്കും വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യപ്പെടാവുന്നതല്ല. അപ്പോള്‍ ഹദീസ് പളളികളുടെ കാര്യത്തില്‍ മാത്രമുളളതാണെന്നും ഖബറുകളുടെ വിഷയവുമായി അതിനു ബന്ധമില്ലെന്നും ഈ ഹദീസ് കുറിക്കുന്നു. അതിനാല്‍ പളളികളുടെ കാര്യത്തില്‍ വന്ന ആ ഹദീസിനെ ഖബറുകളുടെ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് ഒരിക്കലും ശരിയല്ല. (ഫൈളുല്‍ ബാരി 2/433)
നബി (صلى الله عليه وسلم) ശുഹദാക്കളുടെ ഖബര്‍ സിയാറത്തു ചെയ്യുന്നതിനായി യാത്ര ചെയ്ത സംഭവം ഹദീസുകളിലുണ്ട്…
ത്വല്‍ഹത്തുബ്നു ഉബയ്ദില്ല (റ)യില്‍ നിന്നു നിവേദനം..

ശുഹദാക്കളുടെ ഖബര്‍ സിയാറത്ത് ലക്ഷ്യം വെച്ച് ഞങ്ങള്‍ നബി (صلى الله عليه وسلم)യോടൊന്നിച്ച് പുറപ്പെട്ടു. “യാത്രയില്‍” വാഖിം എന്ന കോട്ടയുടെ പരിസരത്തുളള കല്ലു നിറഞ്ഞ സ്ഥലത്ത് കേറി ഞങ്ങള്‍ താഴെയിറങ്ങിയപ്പോള്‍ അതിന്റെ അടിവാരത്ത് ചില ഖബറുകള്‍ കാണാനിടയായി. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു. അല്ലാഹുവിന്റെ തിരു ദൂതരേ, ഈ കാണുന്നത് ഞങ്ങളുടെ സഹോദരങ്ങളുടെ ഖബറുകളാണോ.. നബി (صلى الله عليه وسلم) പ്രതിവചിച്ചു. അതെ, അത് നമ്മുടെ അസ്വ് ഹാബിന്റെ ഖബറുകളാണ്. അങ്ങനെ ഞങ്ങള്‍ ശുഹദാക്കളുടെ ഖബറുകള്‍ക്കു സമീപത്തെത്തിയപ്പോള്‍ നബി (صلى الله عليه وسلم) പറഞ്ഞു. ഇക്കാണുന്നത് നമ്മുടെ സഹോദരന്മാരുടെ ഖബറുകളാണ്. (അബൂദാവൂദ് 1747)



🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
വഹാബീ തൗഹീദിന്റെ പുതിയ അപ്ഡേഷനിൽ ,സിയാറത്തിന്റെ ആ ഉസൂലും മർഗയാ...!

''മൂന്ന് പള്ളികളിലേക്കല്ലാതെ  വേറെ ഒരിടത്തും പൊയ്ക്കൂടാ....പെട്ടി കെട്ടി പൊയ്ക്കൂടാ....പുറപ്പെട്ട് പൊയ്ക്കൂടാ...സിയാറത്ത് ടൂർ പാടില്ല''.... തുടങ്ങി എന്തൊക്കെ വാദങ്ങളായിരുന്നു വഹാബികൾക്ക്. ഇതിനുള്ള പ്രമാണം തിരുനബിയുടെ ഹദീസും... നവോത്ഥാനം ഒന്ന് കുലുങ്ങി മറിഞ്ഞപ്പോൾ സംഗതി സകല പിടുത്തവും വിട്ടു... മേൽ വാദങ്ങളെല്ലാമിപ്പോൾ പഴയ നിയമം... സലഫീ ആപ്പീസിൽ വഹ്-യിറങ്ങിയപ്പോൾ പുതിയ നിയമം റെഡി...വഹാബികളുടെ നേതൃത്വത്തിൽ തന്നെ ചരിത്ര സ്ഥലങ്ങളിൽ/മദീനയിൽ സന്ദർശനം നടത്തുന്നു... പഴയ നിയമം ഒന്നിരുട്ടി വെളുത്തപ്പോൾ തിരുത്തി വെടിപ്പാക്കി പുതിയ നിയമമിറക്കി...''തൗഹീദിലാണെങ്കിൽ പോലും'' ഒരു മാറ്റം- ഏത് വഹാബിയാണാഗ്രഹിക്കാത്തത്...! കവി ഭാഷയിൽ- മാറ്റുവിൻ ചട്ടങ്ങളെ...!