page

Thursday, 27 July 2017

വഹാബിസം-മൗദൂദിസം‌

വഹാബിസം-മൗദൂദിസം‌

മതപരിഷ്‌കരന്മാര്‍.
സമൂഹം വിഭജിക്കും – റസൂല്‍. പ്രവാചക അധ്യാപനത്തിലെ വിഭജന സൂചന.
സമുദായം 73 വിഭാഗമാവുമെന്ന്‌ റസൂല്‍ (സ്വ) പ്രവചിക്കുന്നു. ബനൂ ഇസ്രാഈലി സമൂഹം 73 വിഭാഗങ്ങളായി വിഭജിച്ചുവെങ്കില്‍ എന്റെ സമുദായം 73 വിഭാഗങ്ങളായി വിഭജിക്കും. അവയില്‍ ഞാനും എന്റെ അനുചരരും അവലംഭിച്ച മാര്‍ഗത്തെ പിന്‍പറ്റിയ ഒരു വിഭാഗമല്ലാത്ത മുഴുവന്‍ വിഭാഗവും നരകത്തിലാണ്‌. (ജാമിഅ്‌ തുര്‍മുദി/ഇഖ്‌തിലാഫുല്‍ ഉമ്മ. 2:89) ഈ 73 വിഭാഗങ്ങളും 10 അടിസ്ഥാനവിഭാഗങ്ങളില്‍ വേരൂന്നിയവരാണെന്ന്‌ ശൈഖ്‌ മുഹ്‌യുദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി (റ) വ്യക്തമാക്കുന്നു. വിഭാഗങ്ങള്‍

വിഭാഗങ്ങള്‍
1.അഹ്‌ലുസ്സുന്ന 2.ഖവാരിജ്‌ 3.ശീഅ 4.മുഅ്‌തസില 5.മുര്‍ജിഅ 6.മുശ്‌ബിഹ 7.ജഹ്‌മിയ 8.ളറാരിയ 9.തിജാരിയ 10.കിലാബിയ ഇവയില്‍ അഹ്‌ലുസ്സുന്നയെന്ന ഒരു വിഭാഗവും ഖവാരിജിലെ 15 ഉം മുഅ്‌തസിലിയാക്കളിലെ 6 ഉം മുര്‍ജിഅതിലെ 12 ഉം ശീഅയിലെ 32 ഉം ജഹ്‌മിയ, തിജാരിയ, ളിറാറിയ, കിലാബിയ എന്നതിലെ ഓരോ വിഭാഗവും (ആകെ 4) മുശ്‌ബിഹതിലെ 3 വിഭാഗവും കൂടിയാണ്‌ 73 വിഭാഗമാവുന്നത്‌.

മത പരിഷ്‌കരന്മാര്‍ ഖവാരിജുകളോ.?
മക്കാ കുഫ്‌ഫാറുകളുടെ മേല്‍ ഇറങ്ങിയ ആയത്തുകളെ വിശ്വാസികളുടെ മേല്‍ കെട്ടിവെക്കല്‍ ഖവാരിജിയാക്കളുടെ തന്ത്രമായിരുന്നു. മതപരിഷ്‌കരന്മാരും ഇത്‌ പിന്തുടര്‍ന്നു.അതിനാല്‍ അവരുടെ പിതൃത്വം ചെന്നെത്തുന്നത്‌ ഖവാരിജിയാക്കളിലാണ്‌. വഹാബികള്‍ ഖവാരിജിയാക്കളുടെ ചെയ്‌തികളെ നിര്‍ബാധം തുടര്‍ന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ ബന്ധത്തെ ഖുര്‍ആനിലെ സൂറതുല്‍ ഫാത്വിര്‍ 8ാം ആയത്‌ വിശദീകരിച്ച്‌ കൊണ്ട്‌ അശ്ശൈഖ്‌ അഹ്‌മദ്‌ ബ്‌നു മുഹമ്മദു സ്സ്വാവി തന്റെ പ്രസിദ്ധ ഖുര്‍ആന്‍വ്യാഖ്യാനം തഫ്‌സീര്‍ സ്വാവിയില്‍ 3-308 ല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

നജ്‌ദില്‍ രൂപപ്പെടുകയും വിശ്വാസികളെ നിഷ്‌കരുണം കൊലചെയ്‌ത്‌, ഇസ്‌ലാമിക മൂലപ്രമാണങ്ങളെ അവരുടെ ഇംഗിതത്തിനൊത്ത്‌ വ്യാഖ്യാനിക്കുകയും ചെയ്‌ത വഹാബികള്‍ ഖവാരിജുകളുടെ പിന്മുറക്കാരാണെന്ന്‌ ഇതിനാല്‍ സുവ്യക്തമാകുന്നു.

ആരാണ്‌ ഖവാരിജീങ്ങള്‍?
ഹിജ്‌റയുടെ പ്രഥമ നൂറ്റാണ്ടില്‍ ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാനും മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും രംഗത്ത്‌ വന്ന മതനവീകരണ പ്രസ്ഥാനമാണ്‌ ഖവാരിജിസം. നജ്‌ദ്‌ ആസ്ഥാനമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനം. ഖവാരിജിസത്തിന്റെ പ്രേതങ്ങള്‍ അന്ത്യനാള്‍ വരെ അവതരിക്കുമെന്നും അവരിലെ അവസാനത്തെ വിഭാഗം ദജ്ജാലിനോട്‌ കൂടെയായിരിക്കുമെന്നും സലഫ്‌ (ആദ്യ കാല പണ്ഡിതര്‍) പ്രവചിച്ചിട്ടുണ്ട്‌. പ്രസ്‌തുത വചനത്തിന്റെ പുലര്‍ച്ചയാണ്‌ വഹാബിസം. മക്കയിലെ മുശ്‌രികുകള്‍ക്കെതിരെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക വചനങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ കെട്ടിവെച്ച്‌ അവരെ മുശ്‌രിക്കുകളാക്കി ചിത്രീകരിക്കുന്ന ഖവാരിജിയന്‍ തന്ത്രങ്ങളെ പച്ചയായി പഴറ്റുന്നവരാണ്‌ വഹാബികള്‍. ഉസ്‌മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടനുമായി കൂട്ട്‌ കൂടിയ വഹാബിയന്‍ കരുനീക്കങ്ങളില്‍ നിന്ന്‌ ഖവാരിജുമായുള്ള വഹാബിസത്തിന്റെ പിതൃത്വം വായിച്ചെടുക്കാവുന്നതാണ്‌. ഭരണം കയ്യാളാന്‍ വേണ്ടി അനവധി മുസ്‌ലിംകളെ വധിച്ച്‌ ഖവാരിജുകളോട്‌ കൂറ്‌ പുലര്‍ത്തിയത്‌ വഹാബിസത്തിന്റെ ഖവാരിജ്‌ ബന്ധത്തെ ശരിവെക്കുന്നുണ്ട്‌.

നജ്‌ദ്‌ -പ്രദേശത്തെ പ്രവചിക്കുന്നു
വഹാബിസത്തിന്റെ ശക്തി കേന്ദ്രമായ നജ്‌ദ്‌ ഫിത്‌നകളുടെ ഉറവിടമായിരിക്കുമെന്ന്‌ പ്രവാചകന്‍(സ്വ) പ്രവചിച്ചിട്ടുണ്ട്‌.(സ്വഹീഹുല്‍ ബുഖാരി,2-105, മിശ്‌കാത്ത്‌ 572). വഹാബിസത്തിന്റെ സ്ഥാപകന്‍ ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ ജന്മസ്ഥലമായ നജ്‌ദായിരുന്നു ഖവാരിജുകളുടെയും വഹാബിസത്തിന്റെയും ആസ്ഥാനം.

വസ്‌തുത ഇതായിരിക്കെ വിദേശ നാടുകളില്‍ ഖുത്വ്‌ബ അറബിയില്‍ നിര്‍വ്വഹിക്കാന്‍ മുജാഹിദ്‌ പ്രമുഖ നേതാവ്‌ ഉമര്‍ മൗലവി കണ്ടെത്തിയ കാരണം ചരിത്രപരമായി ശുദ്ധ കളവാണ്‌. അദ്ദേഹം പറയുന്നു: ?സ്വഹാബികള്‍ മുതലായവര്‍ക്ക്‌ നാടുകള്‍ അധീനപ്പെട്ടപ്പോള്‍ ജനങ്ങള്‍ ആദ്യം ഭാഷ പഠിക്കുകയായിരുന്നു. പിന്നീട്‌ ഇസ്‌ലാം സ്വീകരിച്ചു. അതിനാല്‍ അറബിയിലുള്ള ഖുത്വ്‌ബ അവര്‍ക്ക്‌ മനസ്സിലായിരുന്നു.??

എന്താണ്‌ വഹാബിസം.?
18-ാം നൂറ്റാണ്ടില്‍ സൗദി അറേബ്യയിലെ നജ്‌ദില്‍ രൂപം കൊണ്ട മത പരിഷ്‌കരണ പ്രസ്ഥാനമാണിത്‌. ഇസ്‌ലാമിലെ പ്രൊട്ടസ്റ്റനിസം എന്നും ഇതിനെ വിശേഷിപ്പിക്കെട്ടിട്ടുണ്ട്‌. (തോമസ്‌ പാട്രിക്‌- ഡിക്ഷ്‌ണറി ഓഫ്‌ ഇസ്‌ലാം-1998, ഡി. 661) പേര്‌: പ്രസ്ഥാന സ്ഥാപകന്‍ മുഹമ്മദ്‌ ഇബ്‌നു അബ്ദുല്‍ വഹാബ്‌ പ്രസ്ഥാനത്തിന്‌ നല്‍കിയ പേര്‌ മുവഹ്‌ഹിദൂന്‍ (ഏകതാവാദികള്‍). 1747 ല്‍ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്‌ വഹാബിന്റെ (1703-1792) അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍ പ്രാസ്ഥാനിക അനുഭാവികളെ വഹാബികള്‍ എന്നും പ്രസ്ഥാനത്തെ വഹാബിസം എന്നും വിളിക്കപ്പെട്ടു. പ്രസ്ഥാനത്തിന്റെ അടിവേര്‌ ചെന്ന്‌ മുട്ടുന്നത്‌ (ആശയ സാമ്യത) ഇബ്‌നു തീമിയ്യയിലാണ്‌.
ആരാണ്‌ ഇബ്‌നു തീമിയ്യ.?
മുസ്‌ലിം ലോകത്ത്‌ ആശയപരമായി നവീന ചിന്തകള്‍ക്ക്‌ രൂപം നല്‍കിയ പണ്ഡിതന്‍. പാരമ്പര്യ ഇസ്‌ലാമിക സരണിയെ തിരസ്‌കരിച്ചു. ഇദ്ദേഹത്തിന്റെ പരിഷ്‌കരണ ആശയങ്ങളാണ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബിനെ പ്രചോദിപ്പിച്ചത്‌. ഹമ്പലി മദ്‌ഹബ്‌ സ്ഥാപകന്‍ അഹ്‌മദ്‌ ബ്‌നു ഹമ്പല്‍(റ) (780-855) ന്റെ നിലപാടുകളെ വ്യാഖ്യാനിച്ചും വിപുലീകരിച്ചുമാണ്‌ അദ്ദേഹം പുതിയ ചിന്തകള്‍ രൂപപ്പെടുത്തിയത്‌. ഇസ്‌ലാം മതത്തിലെ അനാചാരങ്ങളെ ദൂരീകരിച്ച്‌ മതത്തിന്റെ ശുദ്ധരൂപം പുന:സ്ഥാപിക്കുക എന്ന വാദക്കാരനായിരുന്നു. തൗഹീദ്‌ വാദത്തിന്റെ സ്ഥാപകനെന്ന്‌ സ്വയം പരിചയപ്പെടുത്തുന്നു. ജനനം: ഹി:661 റബീഉല്‍ അവ്വല്‍ 12 ന്‌ സിറിയയിലെ ഡമസ്‌കസിലുള്ള ഹറാന്‍ എന്ന പ്രദേശത്താണ്‌ ശൈഖുല്‍ ഇസ്‌ലാം അഹ്‌മദ്‌ ഇബ്‌നു തൈമിയ്യ(1263-1328) പിറവികൊണ്ടത്‌.

ജീവിതം പഠനം
ഹി:667 (1628) താര്‍ത്താരികളുടെ പടയോട്ടം കാരണം 6-ാം വയസില്‍ പിതാവിനോട്‌ കൂടെ ഡമസ്‌കസിലേക്ക്‌ പോയി. പണ്ഡിത കുടുംബത്തില്‍ വിജ്ഞാനത്തോട്‌ ഇടപഴകിയാണ്‌ ജീവിതം. പിതാവ്‌ ഹദീസില്‍ നിപുണനായതിനാല്‍ ഹദീസ്‌ പഠനത്തില്‍ ശ്രദ്ധയൂന്നി. വിജ്ഞാനത്തിന്റെ മുഴുവന്‍ മേഖലകളിലും ഗവേഷണം നടത്തിയ അദ്ദേഹം 20-ാം വയസില്‍ തന്നെ ഫത്‌വ നല്‍കല്‍ ആരംഭിച്ചിരുന്നു. ജയില്‍ വാസം: തന്റെ പുത്തന്‍ വാദങ്ങളില്‍ നിന്നും പിന്തിരിയാത്ത ഇദ്ദേഹം ഭരണാധികാരികളുടെയും പാരമ്പര്യവാദികളുടെയും കോപത്തിന്‌ ഇരയായി ജയിലിലടക്കപ്പെട്ടു. അദ്ദേഹത്തിന്റെ സമൂഹ്യജീര്‍ണതക്കെതിരെയുള്ള(?) പോരാട്ടം ഹിജ്‌റ 720 ഡമസ്‌കസില്‍ ജയിലിലേക്കാണ്‌ നയിച്ചത്‌. ഹി:728 മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ വീണ്ടും ജയിലിലടക്കപ്പെട്ടു. മൂന്ന്‌ ത്വലാഖ്‌ ഒന്നിച്ച്‌ ചൊല്ലിയാല്‍ ഒന്നേ പോകൂ എന്ന്‌ ഫത്‌വ നല്‍കിയതിന്‌ 6 മാസക്കാലം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു

വികല ആശയങ്ങള്‍:
� ഇസ്‌തിഗാസ, തവസ്സുല്‍, മഹാന്മാരുടെ ഖബര്‍ സിയാറത്ത്‌ മുതലായവയെ എതിര്‍ത്തു. � അല്ലാഹുവിന്റെ പരിശുദ്ധ സാതിന്‌ ജിസ്‌മുണ്ടെന്ന്‌ വാദിച്ചു(സ്ഥല-കാലത്തോട്‌ ബന്ധമുള്ള പദാര്‍ത്ഥം). � മൂന്ന്‌ ത്വാലാഖ്‌ ഒന്നിച്ച്‌ ചൊല്ലിയാല്‍ ഒന്നേ പോവൂ എന്ന വാദത്തില്‍ ഉറച്ചുനിന്നു. � ഒരിക്കല്‍ ഡമസ്‌ക്കസിലെ ഒരു പള്ളിയില്‍ മിമ്പറില്‍ നിന്ന്‌ ഇറങ്ങുകയും കയറുകയും ചെയ്‌ത്‌, ഇത്‌പോലെ അല്ലാഹുവും ഭൂമിയിലേക്ക്‌ ഇറങ്ങുകയും കയറുകയും ചെയ്യുന്നുവെന്ന്‌ പറയുകയുണ്ടായി.

ചെറുത്തുതോല്‍പിച്ചവര്‍
സമകാലികരില്‍ പ്രമുഖ പണ്ഡിതരായ ഇമാം തഖ്‌യുദ്ദീന്‍ സുബ്‌കി (റ), ഇബ്‌നു ഹജറുല്‍ ഹൈത്വമി(റ), ഇമാം തഖ്‌യുദ്ദീന്‍ അഖ്‌നാഈ (റ) എന്നിവര്‍ അദ്ദേഹത്തിന്റെ പിഴച്ച വാദങ്ങളെ സലക്ഷ്യം എതിര്‍ത്ത്‌ സമൂഹത്തെ രക്ഷിച്ചു. ളാല്ല്‌ (പിഴച്ചവന്‍), മുളില്ല്‌ (പിഴപ്പിക്കുന്നവന്‍) നുമെന്ന്‌ ഇബ്‌നു ഹജറുല്‍ ഹൈത്വമി തന്റെ ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നു തീമിയ്യയെ വിശേഷിപ്പിച്ചിട്ടുണ്ട്‌. സ്വന്തം ശിഷ്യഗണങ്ങളില്‍ തന്നെ അധികപേരും ഇദ്ദേഹത്തിന്റെ ആശയങ്ങളോട്‌ പൊരുത്തപ്പെട്ടിരുന്നില്ല.പ്രമുഖ ശിഷ്യനായ ഇമാം ഇബ്‌നു കസീര്‍ (റ) അതില്‍ പ്രധാനിയായിരുന്നു. ഇബ്‌നു ഖയ്യിം (ഹി:691) നെ പോലോത്ത ചില ശിഷ്യഗണങ്ങള്‍ വഴിയും സാദുല്‍ മആദ്‌, അര്‍റൂഹ്‌ പോലോത്ത അവരുടെ കൃതികളാലും ഇബ്‌നു തീമിയ്യയുടെ ഗ്രന്ഥങ്ങള്‍

രചനകള്‍
ഗ്രന്ഥരചനയില്‍ നിപുണനായിരുന്ന അദ്ദേഹം ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ഫതാവല്‍ കുബ്‌റ, മജ്‌മൂഉല്‍ ഫതാവ, ദഖാഇഖു തഫസീര്‍, അര്‍റദ്ദു അലല്‍ ബക്‌റ, ഖാഇദതുന്‍ ഫില്‍ മഹബ, ഇഖ്‌തിളാഉ സ്സ്വിറാത്‌, ബയാനു തല്‍ബീസുല്‍ ജഹ്‌മിയ്യ, അല്‍ അഖ്വീദതുല്‍ ഹമവിയ്യ എന്നിവ അവയില്‍ പെട്ടതാണ്‌. പൂര്‍ണനാമം: ശൈഖുല്‍ ഇസ്‌ലാം അഹ്‌മദ്‌ ബ്‌നു അബ്‌ദില്‍ ഹലീമുല്‍ ഹറാന്‍. അഖീദയില്‍ ഒട്ടനവധി പുത്തന്‍ വാദങ്ങളുള്ള അദ്ദേഹം തല്‍ഖീന്‍ പോലുള്ള കാര്യങ്ങളില്‍ സലഫുസ്സ്വാലിഹീങ്ങളോട്‌ യോജിക്കുന്നു.

ഇബ്‌നു ഖയ്യൂം: (ഹി:691)
ഇബ്‌നുതീമിയ്യയുടെ ചിന്തകള്‍ക്ക്‌ തുടര്‍ച്ച നല്‍കിയ ശിഷ്യഗണങ്ങളില്‍ പ്രധാനി. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെയാണ്‌ ഇബ്‌നു തീമിയ്യയുടെ ചിന്തകള്‍ ജീവിച്ചത്‌. അര്‍റൂഹ്‌, സാദുല്‍ മആദ്‌, ശിഫാഉല്‍ അലീല്‍, അംറാളുല്‍ ഖുലൂബ്‌, മദാരിജു സ്സാലികീന്‍, നഖ്‌ദുല്‍ മന്‍ഖൂല്‍, ഇഅ്‌ലാമുല്‍ മുവഖ്വിഈന്‍, അസ്സ്വവാഇഖുല്‍ മുര്‍സല, ഹാശിയതു ഇബ്‌നുല്‍ ഖയ്യിം, ത്വരീഖുല്‍ ഹിജ്‌റതൈന്‍, ഹിദായതുല്‍ ഹിയാറി തുടങ്ങയവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

മുഹമ്മദ്‌ ബ്‌നു അബ്ദുല്‍ വഹാബ്‌ (1155-1206)
ഹിജ്‌റ 1115 (1703) ല്‍ സഊദി അറേബ്യയിലെ നജ്‌ദിയന്‍ പട്ടണമായ ഉയൈനയില്‍ പ്രശസ്‌ത പണ്ഡിതനും ഖാളിയുമായിരുന്ന ശൈഖ്‌ അബ്‌ദുല്‍ വഹാബിന്റെ മകനായി മുഹമ്മദ്‌ ജനിച്ചു.

ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ പെടുന്ന വ്യക്തിയാണ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌. ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ ഇസ്‌ലാമിന്‌ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ കടന്ന്‌വരുമെന്ന്‌ റസൂല്‍ മുമ്പേ പ്രവചിച്ചിട്ടുണ്ട്‌. ഒരു ഹദീസ്‌ കാണുക: നബി (സ്വ) തങ്ങള്‍ ഒരു യുദ്ധം കഴിഞ്ഞ്‌ തിരിച്ച്‌ വന്നശേഷം മദീന പള്ളിയില്‍ വെച്ച്‌ ഗനീമത്തു സ്വത്തുക്കള്‍ സ്വഹാബികള്‍ക്കിടയില്‍ വിഹിതം വെക്കുമ്പോള്‍ ദുല്‍ ഖുവൈസിറത്ത്‌ നബി(സ്വ) യുടെ മുഖത്ത്‌ നോക്കി മുഹമ്മദേ, നീ നീതി പാലിക്കുക.! എന്ന്‌ പറയുകയും സ്വഹാബികള്‍ അദ്ദേഹത്തെ വധിക്കാന്‍ തുനിഞ്ഞപ്പോള്‍ നബി(സ്വ) അനുവദിക്കാതെ ഇപ്രകാരം പറഞ്ഞു. അയാള്‍ക്ക്‌ ചില അനുയായികളുണ്ടാവും അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നിസ്‌ക്കരിക്കുകയും നോമ്പനുഷ്‌ഠിക്കുകയും ചെയ്യുമെങ്കിലും വേട്ട മൃഗത്തില്‍ നിന്ന്‌ അമ്പ്‌ തെറിക്കും പ്രകാരം അവര്‍ ഇസ്‌ലാമില്‍ നിന്ന്‌ പുറത്ത്‌ പോവും. (ബുഖാരി)

ദുല്‍ ഖുവൈസിറത്തിന്റെ 16-ാം പൗത്രനായിട്ടാണ്‌ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ പിറവിയെടുക്കുന്നത്‌. പരമ്പര ഇങ്ങനെവായിക്കാം. ദുല്‍ ഖുവൈസിറത്ത്‌, ഖുഹൈബ്‌, അലി, മുഹമ്മദ്‌, ഷാക്കിര്‍, റഈസ്‌, ബൈളാഅ്‌, ഉമര്‍, മുശ്‌രിഫ്‌, ബുറൈദ്‌, റാഷിദ്‌, അഹ്‌മദ്‌, മുഹമ്മദ്‌, അലി, സുലൈമാന്‍, അബ്‌ദുല്‍ വഹാബ്‌, മുഹമ്മദ്‌. ഇവരില്‍ പലരും പ്രമുഖ പണ്ഡിതന്മാരായിരുന്നുവെന്നാണ്‌ ചരിത്രത്തില്‍ നിന്നും മനസിലാവുന്നത്‌.

പഠനകാലം
ചെറുപ്രായത്തിലേ വഴിപിഴച്ച സഞ്ചാരമായിരുന്നു. മുഹമ്മദിന്റെ ചെറുപ്രായത്തിലെ പ്രവര്‍ത്തനം കണ്ട്‌ അദ്ദേഹത്തിന്റെ പിതാവായ ശൈഖ്‌ അബ്‌ദുല്‍ വഹാബും സഹോദരനായ സുലൈമാനും മറ്റുപലരും അയാളെ ശപിക്കുകയും അപധ സഞ്ചാരത്തെ കുറിച്ച്‌ അയാള്‍ക്കും സമൂഹത്തിനും താക്കീത്‌ നല്‍കുകയും ചെയ്‌തിരുന്നു. പിതാവില്‍ നിന്നുള്ള പ്രാഥമിക പഠനത്തിനുശേഷം മദീനാ പള്ളിയിലെ ദര്‍സില്‍ മുഹമ്മദ്‌ അല്‍പകാലം പഠിച്ചിട്ടുണ്ട്‌. 32 വയസ്സ്‌ വരെ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ വിദ്യാര്‍ത്ഥി ജീവിതം നയിച്ചു. മദീനാ പള്ളിയില്‍ ദര്‍സ്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ പുത്തന്‍ മതപരിഷ്‌കരണ ചിന്താധാരകള്‍ അയാളില്‍ ഉറവയെടുക്കുന്നത്‌. ഇബ്‌നു തീമിയ്യയുടെ ആശയങ്ങളില്‍ ആകൃഷ്‌ടനായ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ,്‌ പരന്ന വായനയിലൂടെ ഇബ്‌നു ഖയ്യിമിന്റെ പുസ്‌തകം വഴിയാണ്‌ തന്റെ പ്രസ്ഥാനത്തിന്‌ അടിത്തറപാകിയത്‌.

പിതാവിന്റെ പാണ്ഡിത്യത്തേയും ജന സ്വാധീനത്തെയും മുതലെടുത്ത്‌ തന്റെ പ്രസ്ഥാന പ്രചരണത്തിന്‌ പ്ലാറ്റ്‌ ഫോം കണ്ടെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍വഹാബിന്‌ ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും ഈ കുറുക്കുവഴിതേടലിലൂടെ വലിയ ഒരു അനുഗ്രഹമാണ്‌ മുസ്‌ലിം ഉമ്മത്തിന്‌ ലഭിച്ചത്‌. പ്രസ്ഥാനം സ്വന്തം പേരില്‍ അറിയപ്പെടുകയാണെങ്കില്‍ മുഹമ്മദിയ്യന്‍ പ്രസ്ഥാനമെന്നാവുമായിരുന്നു. ഇത്‌ വലിയ തെറ്റിദ്ധാരണ വളര്‍ത്താന്‍ ഇട യാവും.

1143 ലാണ്‌ വഹാബിയന്‍ ആശയങ്ങള്‍ക്ക്‌ പ്രാസ്ഥാനിക രൂപം പ്രാപിക്കുന്നത്‌. 1150 ല്‍ സജീവമാവുകയും ചെയ്‌തു
സഊദി പിടിച്ചെടുക്കുന്നു
ആശയ പ്രചരണാര്‍ത്ഥം നജ്‌ദിലെ ദര്‍ഇയ്യയിലെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ അവിടുത്തെ ഭരണാധികാരി ആലുസഊദുമായി ബന്ധപ്പെട്ടു. എതിര്‍പ്പുകള്‍ കാരണമായി ഭരണത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ഘട്ടത്തിലാണ്‌ പ്രതിരോധ നിരനല്‍കി സഹായിക്കാമെന്നുള്ള വാഗ്‌ദാനവുമായി ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ ഇബ്‌നു സഊദുമായി (1229) കൂട്ടുകൂടുന്നത്‌. തന്റെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ശിര്‍ക്ക്‌ നിര്‍മാര്‍ജനത്തിനും എതിര്‍നില്‍ക്കില്ലെന്ന്‌ ഇബ്‌നുസഊദിനോട്‌ അംഗീകരിപ്പിച്ച്‌ കരാറില്‍ ഒപ്പുവെപ്പിച്ചു. കള്ള പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിന്റെ നാടായ ദര്‍ഇയ്യയില്‍ വെച്ചാണ്‌ (വഹാബിന്റെ ജന്മസ്ഥലം) വഹാബും ഇബ്‌നു സഊദുമായുള്ള കരാര്‍ ഉണ്ടാക്കിയത്‌. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യവികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന്‌ വഹാബ്‌ ഉറപ്പ്‌ നല്‍കിയ കരാറാണിത്‌. രാഷ്‌ട്രത്തിന്റെ മതകാര്യം വഹാബിനും ഭരണനേതൃത്വം ഇബ്‌നു സഊദിനും നല്‍കാന്‍ കരാര്‍ വ്യക്തമാക്കുന്നുണ്ട്‌. മുസൈലിമത്തുല്‍ കദ്ദാബിന്റെ കുടുംബമായ ബനൂഹനീഫ ഗോത്രക്കാരനും അക്കാലത്ത്‌ കിഴക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരിയും ആയിരുന്നു മുഹമ്മദ്‌ സഊദ്‌. വഹാബിന്റെ മകളെ രാജാവ്‌ മുഹമ്മദ്‌ ബ്‌നു സഊദ്‌ (മ.1765) വിവാഹം കഴിച്ചതോടെ ആ ബന്ധം സുദൃഢമായി.അറേബ്യയുടെ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഫിലിപ്പ്‌ കെ. ഹിമി ഇതിനെ മതവും വാളും തമ്മിലുള്ള വിവാഹം എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌.(ഹിസ്റ്ററി ഓഫ്‌ അറബ്‌ 2001. പേജ്‌-740)

വഹാബി ആക്രമണ ഭീകരത:
പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച്‌ കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട്‌ യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത്‌ മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക്‌ ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത്‌ മുഴുവന്‍ ചെലവഴിച്ചത്‌ ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത്‌ കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തി. കുത്‌ബ്‌ഖാനകള്‍ ഇടിച്ച്‌ നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക്‌ ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)

മക്കയെ ആക്രമിച്ചവര്‍
ഹി:1205 ല്‍ മക്കാഗവര്‍ണറായിരുന്ന ശരീഫ്‌ ഗാലിബുമായി വഹാബികള്‍ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഹി:1217-ല്‍ മക്കയുടെ പരിസരപട്ടണമായ ത്വാഇഫ്‌ കീഴടക്കുവാന്‍ വഹാബികള്‍ തയ്യാറായി. ആ വര്‍ഷത്തിലെ ഹാജിമാരുടെ ബാഹുല്യം നിമിത്തം അവര്‍ യുദ്ധം ചെയ്യാതെ ത്വാഇഫില്‍ കഴിച്ച്‌കൂട്ടി. ഹാജിമാര്‍ തിരിച്ച്‌ പോയപ്പോള്‍ അവര്‍ ത്വാഇഫ്‌ കീഴടക്കി. വീണ്ടും മക്കയെ ലക്ഷ്യമാക്കി വഹാബി സൈന്യം മുന്നോട്ട്‌ നീങ്ങി. വഹാബികള്‍ മക്കയില്‍ കടന്നയുടന്‍ മക്കാ ഗവര്‍ണര്‍ ശരീഫ്‌ ഗാലിബ്‌ ജിദ്ദയിലേക്ക്‌ തന്റെ ആസ്ഥാനം മാറ്റി. 1218 മുഹര്‍റം മാസത്തിലാണ്‌ വഹാബികള്‍ മക്കയില്‍ പ്രവേശിച്ചത്‌. 14 ദിവസം അവര്‍ പരിഭ്രാന്തി പരത്തി ആദര്‍ശത്തെ അടിച്ചേല്‍പിച്ചു. നിരസിച്ചവരെ വധിച്ചുകളഞ്ഞു. ശേഷം ജിദ്ദയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. പക്ഷെ, ശരീഫ്‌ ഗാലിബിനെ കീഴ്‌പെടുത്താന്‍ സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ വധിച്ച ശേഷം 7 ദിവസം ജിദ്ദയില്‍ താമസിച്ച്‌ അവര്‍ റിയാദിലേക്ക്‌ തിരിച്ചു.

മദീനയെയും വെറുതേ വിട്ടില്ല
രണ്ട്‌ മാസ ശേഷം റബീഉല്‍ അവ്വലില്‍ ശരീഫ്‌ഗാലിബും ജിദ്ദാ ഗവര്‍ണറായിരുന്ന ശരീഫ്‌ ബാഷയും സൈന്യസമേതം മക്കയില്‍ പ്രവേശിച്ചു. വഹാബികളെ പുറത്താക്കി ഭരണം തിരിച്ച്‌ പിടിച്ചു. ഗതികെട്ട വഹാബികള്‍ മക്ക ഒഴിവാക്കി മദീന പിടിച്ചടക്കാന്‍ ശ്രമം തുടങ്ങി. പല മദീനാ ഗോത്രങ്ങളെയും അവര്‍ കയ്യിലാക്കി. മദീന വഴി വഹാബികള്‍ മക്കയിലേക്ക്‌ ഭക്ഷണം കൊണ്ട്‌ പോകുന്നതിനെ അവര്‍ ഉപരോധിച്ചു. ഇക്കാരണത്താല്‍ ശരീഫ്‌ ഗാലിബിന്‌ വഹാബികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടിവന്നു. തത്‌ഫലമായി മക്കയില്‍ പ്രവേശിക്കാനും ആശയപ്രചരണം നടത്താനും വഹാബികള്‍ക്കായി. മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി

മക്കയെ മോചിപ്പിക്കുന്നു:
ഹി:1226 റമളാനില്‍ ഈജിപ്‌ത്‌ ഭരണാധികാരി മുഹമ്മദലി ബാഷ വഹാബികളോട്‌ യുദ്ധത്തിന്‌ തയ്യാറായി. പക്ഷെ, വഹാബികളുടെ ചെറുത്ത്‌ നില്‍പ്‌ കാരണം അദ്ദേഹത്തിന്‌ പിന്മാറേണ്ടിവന്നു. 1227 ല്‍ വീണ്ടും സന്നാഹങ്ങളുമായെത്തി. ഹിജാസ്‌ കേന്ദ്രമാക്കി തന്ത്രപൂര്‍വ്വം വഹാബികളെ കീഴടക്കി. വഹാബികളുടെ മേലില്‍ വലിയ നികുതി ചുമത്തി. തുടര്‍ന്ന്‌ മക്കയും മദീനയും ജിദ്ദയുമെല്ലാം മുസ്‌ലിംകള്‍ തിരിച്ചുപിടി ച്ചു.

സഊദ്‌ വിടവാങ്ങുന്നു
ദര്‍ഇയ്യത്തിന്റെ ഭരണാധികാരിയും ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ സഹകാരിയുമായിരുന്ന മുഹമ്മദ്‌ സഊദ്‌ 1229 ജമാദുല്‍ അവ്വലില്‍ മരണപ്പെട്ടു. ശേഷം ദര്‍ഇയ്യയിലെ വഹാബി ഭരണം ഏറ്റെടുത്ത്‌ നടത്തിയത്‌ സഊദിന്റെ മകന്‍ അബ്‌ദുല്ലയായിരുന്നു. മുഹമ്മദലി ബാഷ ഈജിപ്‌തില്‍ വന്ന ശേഷം ദര്‍ഇയ്യയിലെ വഹാബി നേതൃത്വവും ഭരണവും തകര്‍ക്കുന്നതിന്‌ വേണ്ടി തന്റെ മകന്‍ ഇബ്രാഹീം ബാഷയുടെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കുകയും ഹി:1232 സഊദിന്റെ മകനും ഇബ്രാഹീം ബാഷയും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയും ഇബ്രാഹീം ബാഷ വിജയം വരിക്കുകയും ചെയ്‌തു. 1235 ല്‍ അബ്‌ദുല്ലാഹിബ്‌നു സഊദിന്‌ വധശിക്ഷ നല്‍കി. ശേഷം വഹാബികള്‍ ദര്‍ഇയ്യയില്‍ നിന്നും ഭരണകേന്ദ്രം റിയാദിലേക്ക്‌ മാറ്റി. [മക്കയിലെ മുഫ്‌തിയായിരുന്ന അസ്സയ്യിദ്‌ അഹ്‌മദ്‌ ബ്‌നു സൈതി ദജ്‌ലാനി (റ) എഴുതിയ ഫിത്‌നതുല്‍ വഹാബിയ്യ യില്‍ നിന്ന്‌ സംഗ്രഹം] 1818 ആവുമ്പോഴേക്ക്‌ ഈ ഭരണത്തിന്റെ പ്രതാപം അവസാനിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഇബ്‌നു സഊദ്‌ വംശത്തില്‍ പിറന്ന അബ്‌ദുല്‍ അസീസ്‌ (1880-1953) കുവൈത്തില്‍ പ്രവാസിയായിരിക്കേ അറേബ്യയുടെ ഭരണം തിരിച്ച്‌പിടിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. മക്കയില്‍ ശരീഫ്‌ ഹുസൈനേയും ഹായിലില്‍ ഇബ്‌നു റഷീദിനേയും തോല്‍പിച്ച്‌ മുന്നേറി. അപ്പോഴും സൈനിക നീക്കങ്ങള്‍ക്ക്‌ തുണയായത്‌ വഹാബിയന്‍ ആശയങ്ങളാല്‍ പ്രചോദിതരായ സഹോദരന്മാര്‍ (ഇഖ്‌വാന്‍) തന്നെ. ഇന്നും അറേബ്യയില്‍ അധികാരത്തിലിരിക്കുന്ന സഊദി രാജവംശത്തിന്‌ വഹാബിസത്തിന്റെ പിന്തുണയോടെയാണ്‌ അടിത്തറയിട്ടത്‌. 1932, അറേബ്യയില്‍ എണ്ണ ഖനനം ആരംഭിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പായിരുന്നു ഈ ഭരണത്തിന്‌ നാന്ദി കുറിച്ചത്‌

ത്വാഇഫിലും താണ്ഡവമാടുന്നു
ഇസ്‌ലാമിന്റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ത്വാഇഫിലും മുസ്‌ലിം കബന്ധങ്ങളെ കൊണ്ട്‌ നൃത്തമാടി. ഹി:1217 ലാണ്‌ വഹാബി സേന ത്വാഇഫിലെത്തിയത്‌. ത്വാഇഫിലെ താണ്ഡവ ഭീകരതയെ ചരിത്രകാരന്മാര്‍ കുറിക്കുന്നു. They killed women, men and child saw, they even cut the babies in cradles… the streets turned into floods of blood.(advice for the wahabi)

കണ്ണില്‍ കണ്ട സ്‌തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്‌ചെയ്‌തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ്‌ നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു. they put sword three hundred and sixty seven men together with women and children on the hill., they made animals tremple on the bodies of martyrs and left them unburied to be eaten by teasts birds of prey for sixty days (ibid) പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച്‌ അവര്‍ വാളിനു നല്‍കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്തവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട്‌ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്‌ലിംകളുടെ സ്വത്ത്‌ ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചു. leaves of those valuable book thrown around were so made that three was no space to step in the streats of taif (ibid) തൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവായില്ല. ത്വാഇഫില്‍ വഹാബികള്‍ തീര്‍ത്ത രക്ത ചാലുകളെ കുറിച്ച്‌ ഹറമിന്റെ ഔദ്യോഗിക ചരിത്രകാരന്‍ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി എഴുതിയിട്ടുണ്ട്‌.

കര്‍ബല അക്രമിക്കുന്നു
1802 ഹി: 1216 ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബല അക്രമിച്ചു. ഈ ആക്രമണത്തെ കുറിച്ച്‌ ഇ.കെ. മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ പു.2,ലക്കം.7 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു. 1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാട്‌ കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു.

1920 ഏപ്രില്‍ 20-ന്‌ അങ്കാറയില്‍ ചേര്‍ന്ന ഒന്നാം ദേശീയ അസംബ്ലി കമാലിനെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തു. 1922-ലെ അനാത്വൂലിലെ ഗ്രീക്ക്‌ സൈനത്തോട്‌ ശക്തമായി പൊരുതി വിജയം കണ്ടതോടെ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരം മുസ്‌തഫാ കമാലിനു വീണു കിട്ടി. 600 വര്‍ഷക്കാലം നീണ്ടുനിന്ന ഉസ്‌മാനിയ്യാ ഖിലാഫത്തിനെ തച്ചുതകര്‍ത്ത്‌ പകരം സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം.
മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കുന്നു
ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍ അലി(റ) വിന്റെ ജാറത്തിലേക്കാണ്‌ തിരിച്ചത്‌.നബി(സ്വ) യുടെ വീട്‌ വരെ അവര്‍ പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്‌ദാദിയ്യ, പേജ്‌.15) ചരിത്ര സ്‌മാരകങ്ങളായ മസ്‌ജിദ്‌ അബൂ ഖുബൈസ്‌ ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന്‍ അഹ്‌മദുല്‍ ജാഇ) നബി (സ്വ), അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍ നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ്‌ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി) മസ്‌ജിദുകളും സജ്ജനങ്ങളോട്‌ ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍(റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര്‍ കര്‍സേവ നിര്‍വ്വഹിക്കുമ്പോള്‍, മഹാത്മാക്കളെ പരിഹസിച്ച്‌ ആക്ഷേപഗാനം പാടി താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്‍..

വഹാബിസം സാമ്രാജ്യത്വ സൃഷ്‌ടി
ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ്‌ വഹാബിസം. മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ ബസ്വറയിലെത്തിയ 1724 ലാണ്‌ ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്‌. ഇവര്‍ പരസ്‌പരം കണ്ട്‌മുട്ടി സുഹൃത്തുക്കളായി. ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ യുവാവായ നജ്‌ദിക്ക്‌ ചാരവനിതകളെ താല്‍കാലിക ഇണകളായി ശയിക്കാന്‍ നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന്‌ ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ്‌ ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക്‌ പ്രചാരം നല്‍കി.

ഇന്ത്യന്‍ വഹാബിസം
സയ്യിദ്‌ അഹ്‌മദാണ്‌ വഹാബിസത്തിന്റെ വിത്ത്‌ ഇന്ത്യയില്‍ പാകിയത്‌. 1822 ല്‍ ഹജ്ജ്‌ ചെയ്യാനായി മക്കയിലെത്തിയതോട്‌ കൂടെയാണ്‌ വഹാബി ചിന്ത ഇദ്ദേഹത്തില്‍ മുളപൊട്ടിയത്‌. ഇദ്ദേഹം സജ്ജമാക്കിയ സൈന്യത്തിന്റെ മുഖദ്ദിമതുല്‍ ജൈശ്‌ (മുന്നണിപ്പട) കമാണ്ടറായിരുന്നു ശാഹ്‌ ഇസ്‌മാഈല്‍ ശഹീദ്‌. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ്‌ സയ്യിദ്‌ അഹ്‌മദിന്റെ വിപ്ലവമെന്നാണ്‌ പറയാറുള്ളത്‌. പക്ഷെ, ആദ്യഘട്ടങ്ങളില്‍ സിഖുകാര്‍ക്കെതിരെയും പിന്നീട്‌ മുസ്‌ലിംകള്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ ജിഹാദ്‌. വെള്ളക്കാരെ അദ്ദേഹത്തിന്റെ ജിഹാദ്‌ ബാധിച്ചിരുന്നേയില്ല. മുഗള്‍ രാജവാഴ്‌ചയെ അനുകൂലിച്ചുവെന്ന അപരാധത്തിനാണു മുസ്‌ലിംകളെ കൊന്നൊടുക്കിയത്‌. ഇസ്‌മാഈല്‍ സാഹിബ്‌ പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ മന്‍സ്വിബ്‌ ഇമാമത്ത്‌ ആഹ്വാനം ചെയ്‌തതിങ്ങനെ. അവരെ ഉന്മൂലനം ചെയ്‌ത്‌ എറിയുന്നതാണ്‌ ശരിയായ ഭരണം അവരെ പാടെ നശിപ്പിക്കുന്നതാണ്‌ ശരിയായ ഇസ്‌ലാം. അധികാരം കൈയടക്കിയ എല്ലാവര്‍ക്കും കീഴ്‌പെടാമെന്നു ശരീഅത്ത്‌ വിധിക്കുന്നില്ല. മര്‍ദ്ദനവും ഭീഷണിയും ഉപയോഗിച്ച്‌ ഭരണംനടത്തുന്നവരുടെ മുമ്പില്‍ തലകുനിക്കുന്നതിനെ ദീന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ധാരാളം അദ്ദേഹവും കൂട്ടരും വധിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്‌തു. സയ്യിദ്‌ അഹ്‌മദിന്റെയും ശാഹ്‌ മുഹമ്മദ്‌ ഇസ്‌മാഈലിന്റെയും ലക്ഷ്യം ഇസ്‌ലാമിക രാഷ്‌ട്രമായിരുന്നുവത്രെ. നജ്‌ദിലെ വഹാബികളുടെ അതേ താല്‍പര്യം തന്നെ. സയ്യിദ്‌ അഹ്‌മദ്‌ എഴുത്തുകാരനോ പ്രസംഗികനോ അല്ലാത്തതിനാല്‍ ശിഷ്യനെ അദ്ദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്‌ ഇന്ത്യന്‍ വഹാബിസം വളര്‍ന്നതും നിലനിന്നതും. ഗുരുവും ശിഷ്യനും 1813 പഠാണികളുമായുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെയാണ്‌ ശഹീദ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌. പിന്നീട്‌ ഗ്രന്ഥങ്ങളിലാണ്‌ വഹാബിസം ജീവിച്ചത്‌. 1857 ലെ ശിപായി ലഹളക്ക്‌ ശേഷം ബ്രിട്ടീഷുകാര്‍ 1863-ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. സയ്യിദ്‌ അഹ്‌മദിന്റെ (1786-1831) പിന്മുറക്കാരാണ്‌ ഉത്തരേന്ത്യയിലെ അഹ്‌ലേ ഹദീസ്‌.

ത്രിമൂര്‍ത്തികള്‍
പരിശുദ്ധ ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ജൂത-സയണിസ്റ്റ്‌ ലോപികളുടെ ചാരന്മാരായി ഇസ്‌ലാമിക സമൂഹത്തില്‍ നുഴഞ്ഞ്‌ കയറിയവരാണ്‌ വിനാശത്തിന്റെ ത്രിമൂര്‍ത്തികളായ ജമാലുദ്ദീന്‍ അഫ്‌ഗാനിയും(1838-98) മുഹമ്മദ്‌ അബ്‌ദുവും(1849-1905) റശീദ്‌ രിളയും(1865-1935) ഇസ്‌ലാമിക സംസ്‌കാരത്തെ തകര്‍ക്കുകയും പാശ്ചാത്യന്‍ സംസ്‌കാരത്തെ ഇസ്‌ലാമിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തവരുമാണ്‌ ഇവര്‍. മാസോണിസത്തിന്റെ ശക്തമായ പ്രചാരകരായ ഇവര്‍ മുസ്‌ലിം ലോകത്ത്‌ ഭിന്നതയുടെയും നശീകരണത്തിന്റെയും വെടിക്കെട്ടുകള്‍ക്ക്‌ തിരികൊളുത്തിയത്‌. സാമ്രാജ്യത്വത്തിന്റെ സൃഷ്‌ടികളായിരുന്നു ഇവര്‍

എന്താണീ മാസോണിസം
1717-ല്‍ സയോണിസ്റ്റ്‌ നാമത്തില്‍ മുസ്‌ലിംകളെ സ്വാധീനിക്കാന്‍ സാധ്യമല്ലെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ അവരെ ജൂതവത്‌കരിക്കാനും ഇസ്‌ലാമിനെ നശിപ്പിച്ച്‌ യഹൂദ മേധാവിത്വം സൃഷ്‌ടിക്കാനും വേണ്ടി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ്‌ മാസോണിസം. ജൂതനായ ഗ്രാന്‍ഡ്‌ മാസ്റ്ററാണ്‌ ഇതിന്റെ നേതാവായി അറിയപ്പെടുന്നത്‌. 1945-1953 ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ മുന്നേറ്റത്തോടെയാണ്‌ മാസോണിസം ആഗോള വ്യാപകമാവുന്നത്‌. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹാരി എന്‍ ട്രൂമാനും(1884-1953) ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലുമൊക്കെ ഇതിന്റെ പ്രചരണത്തില്‍ പങ്കാളികളായിരുന്നു. ഫലസ്‌തീനില്‍ ജൂതരാഷ്‌ട്രം സ്ഥാപിക്കാനുള്ള അജണ്ടയുടെ ആധാരം പണിതത്‌ ഈ പ്രസ്ഥാനമായിരുന്നു.

ജമാലുദ്ദീന്‍ അഫ്‌ഗാനി (1838-98)
അഫ്‌ഗാനില്‍ ജനിച്ചു. ചെറുപ്രായത്തിലേ തത്വശാസ്‌ത്രം, റഷ്യന്‍ ഭാഷ എന്നീ വിജ്ഞാന മേഖലകള്‍ വശമാക്കി. മതപരവും രാഷ്‌ട്രീയവുമായ കാരണങ്ങള്‍ കൊണ്ട്‌ ശിഥിലമായ ഇസ്‌ലാമിക സമൂഹത്തെ ഏകീകരിക്കാനുള്ള ശ്രമഫലമായി പാന്‍ ഇസ്‌ലാമിസത്തിന്‌ അദ്ദേഹം രൂപംനല്‍കി. ഖിലാഫത്ത്‌ കാലത്ത്‌ നിലനിന്നിരുന്ന വിദ്യാഭ്യാസ പഠന സമ്പ്രദായങ്ങളെ അടിമുടി പരിഷ്‌കരിക്കാന്‍ അദ്ദേഹം തയ്യാറായി. പാരീസില്‍ നിന്നും അഫ്‌ഗാനി പ്രസിദ്ധീകരിച്ച പത്രമാണ്‌ അല്‍-ഉര്‍വ്വത്തുല്‍ വുസ്‌ഖാ. ഇസ്‌ലാമിക ഐക്യം ലക്ഷ്യം വെച്ച്‌ 1884-1894 വരെയുള്ള വര്‍ഷങ്ങളില്‍ ഇസ്‌ലാമിക രാഷ്‌ട്രങ്ങള്‍ക്ക്‌ പുറമേ ഇന്ത്യയിലും ഇംഗ്ലണ്ടിലും മറ്റുരാജ്യങ്ങളിലും നിരന്തര യാത്രകള്‍ നടത്തിയിട്ടുണ്ട്‌.

വികല വാദങ്ങള്‍
നുബുവ്വത്തിന്റെ ആധാരശിലയായ വഹ്‌യ്‌ മനുഷ്യന്റെ യുക്തി നിര്‍ദ്ധാരണം പോലെ നിസാരമാണെന്ന്‌ വാദിച്ചു. ഇദ്ദേഹത്തെ കുറിച്ച്‌ എം.എ സുല്ലമി ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത്‌ കാണുക:ജമാലുദ്ദീന്‍ അഫ്‌ഗാനിയെ വാഴ്‌ത്തുന്ന ഒരു സലഫിയെ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്‌.അവിടത്തെ സലഫികളും ഇഖ്‌വാനികളും ഇദ്ദേഹത്തെ പാശ്ചാത്യന്‍ ഏജന്റായാണ്‌ ഗണിക്കുന്നത്‌. പാശ്ചാത്യന്‍ സംസ്‌കാരത്തെ മുസ്‌ലിം ലോകത്തെക്ക്‌ ഇറക്കുമതി ചെയ്‌തത്‌ ഇദ്ദേഹമാണെന്ന്‌ അവര്‍ പറയുന്നു.(പേജ്‌ ന:25)

മാസോണിസത്തിന്റെ പ്രചാരകന്‍
1960 ല്‍ ഫ്രാന്‍സില്‍ ഇറങ്ങിയ എന്ന പുസ്‌തകത്തിന്റെ 127-ാം പേജില്‍ ഇദ്ദേഹത്തെ കുറിച്ച്‌ പറയുന്നുഃ കൈറോവിലെ മാസോണിസ്റ്റ്‌ കമ്മിറ്റിയുടെ നേതാവായി അഫ്‌ഗാനിയെ നിയോഗിക്കപ്പെട്ടു. പിന്നെ മുഹമ്മദ്‌ അബ്‌ദുവും അമരത്വത്തിലെത്തി അവര്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ മാസോണിസം വളര്‍ത്തുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചു, മാസോണിസ്റ്റ്‌ വിജ്ഞാനകോശം പറയുന്നുഃ ഈജിപ്‌തിലെ മാസോണിസ്റ്റ്‌ നേതാവായിരുന്നു ജാമാലുദ്ദീന്‍ അഫ്‌ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതന്മാരും ഭരണ രംഗത്തെ പ്രഗത്ഭവ്യക്തികളുമായിരുന്നു. അവര്‍ ഏതാണ്ട്‌ 300 വരും പിന്നീട്‌ അതിന്റെ നേതാവ്‌ ഉസ്‌താദ്‌ മുഹമ്മദ്‌ അബ്‌ദുവായി അദ്ദേഹം ഉയര്‍ന്ന മാസോണിസ്റ്റായിരുന്നു. എന്നാല്‍ നവോത്ഥാന നായകനായി ചിത്രീകരിക്കാനാണ്‌ കേരള ജമാ-മുജാഹിദുകള്‍ ദൃതികൂട്ടിയത്‌. അവരുടെ തഖ്‌ലീദ്‌ ഒരു പഠനം എന്ന കൃതിയില്‍ ഒരു നക്ഷത്രം ഉദിച്ചു. എന്ന തലക്കെട്ടോടെയാണ്‌. അഫ്‌ഗാനിയെ പരിചയപ്പെടുന്നത്തുന്നത്‌. 1996 സെപ്‌തബര്‍ 27 ശബാബില്‍ എഴുതുന്നു. തുര്‍ക്കിയിലെ മുസ്‌തഫ കമാലിനെപ്പോലെ ഇസ്‌ലാമിക വിരുദ്ധ സെക്യൂലര്‍ ജനാധിപത്യവാദിയായിരുന്നു അഫ്‌ഗനി. നിര്‍ഭാഗ്യ വശാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ചിലത്‌ അത്യന്തം തീവ്രമായിരുന്നു. കൂടാതെ മധ്യപൂര്‍വ്വ ദേശങ്ങളില്‍ മാസോണിസ്റ്റ്‌ പ്രസ്ഥാവുമായി അദ്ദേഹം സ്ഥാപിച്ച ബന്ധം അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയാലും സംശയം ജനിപ്പിച്ചു. (ഫിഖ്‌ഹിന്റെ പരിണാമം വിവ:എം ഐ തങ്ങള്‍ പേ: 114 കേരളനദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണം) 1838 ല്‍ അഫാഗാനില്‍ ജനിച്ച ജമാലുദ്ദീന്‍ 1898 തുര്‍ക്കിയില്‍ മരണം
മുഹമ്മദ്‌ അബദു(1849-1905)
ജാമാലുദ്ദീന്‍ അഫ്‌ഗാനിയുടെ പ്രധാന ശിഷ്യനാണ്‌ മുഹമ്മദ്‌ അബദു. അദ്ദേഹത്തിന്റെ വാദങ്ങളെ അപ്പടി പിന്തുടര്‍ന്ന മുഹമ്മദ്‌ അബദു തഖ്‌ലീദിനേയും അതിന്റെ വാക്താക്കളെയും ആക്രമിച്ചു.1885 ല്‍ അബദു രചിച്ച രിസാലത്തു തൗഹീദാണ്‌ മതം പഠിപ്പിക്കാന്‍ ഇന്നും മുജാഹിദുകള്‍ അറബിക്കോളേജുകളില്‍ പഠിപ്പിക്കുന്നത്‌. ഈ രിസാലയിലാണ്‌ പ്രവാചകത്വത്തിന്റെ ആധാരശിലയായ വഹ്‌യിനെ മനുഷ്യയുക്തികൊണ്ട്‌ കണ്ടെത്താവുന്ന നിസാര വസ്‌തുവാക്കി ചിത്രീകരിച്ചത്‌.

വിളിച്ചു കൂവിയ അബദ്ധങ്ങള്‍
സിഹ്‌റനെ നിഷേധിച്ചു. അത്‌ കേവലം തട്ടിപ്പാണെന്ന്‌ വാദിക്കുകയും ചെയ്‌തു. ഇതിന്‌ മുമ്പ്‌ മുഅ്‌ത്തസിലി മാത്രമാണ്‌ ഇങ്ങനെ വാദിച്ചത്‌. ലബീദുബ്‌നു അഅ്‌സമിനെ പോലുള്ളവര്‍ പ്രവായകന്‌ സിഹ്‌റ്‌ ചെയ്‌തതായി വന്ന ഹദീസുകള്‍ നിഷേധിച്ചു. ഇദ്ദേഹത്തെ പിന്തുടര്‍ന്നാണ്‌ കേരളാമുജാഹിദുകളും സിഹ്‌റിനെ നിഷേധിച്ചത്‌. കെ.എന്‍.എം പ്രസിദ്ധീകരണമായ ഫിഖ്‌ഹിന്റെ പരിണാമം പേ: 115 ല്‍ പറയുന്നുഃ തീവ്രവും ആധുനികതയിലേക്കുള്ള ചായ്‌വും കാരണം പലപ്പോഴും അദ്ദേഹത്തിന്‌ വ്യതിചലനങ്ങള്‍ സംഭവിച്ചു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ മുഅ്‌ജിസത്തുകളെ(ദീവ്യാല്‍ത്ഭുതം) അദ്ദേഹം വ്യാഖ്യാനിച്ച രീതി ഇതിന്‌ ഉദാഹരണമാണ്‌. കഅ്‌ബയെ അക്രമിച്ച അബ്രഹത്തിനെയും സൈന്യത്തെയും അദ്ദേഹം വ്യാഖ്യാനിച്ചത്‌ നശിപ്പിച്ച കിളികളേയും കല്ലുകളേയും രോഗം പരത്തുന്ന ബാക്‌ടീരിയകളാണെന്നും പകര്‍ച്ച വ്യാധിയായിരുന്നു തകര്‍ച്ചക്ക്‌ കാരണമായതെന്നുമാണ്‌ അദ്ദേഹത്തിന്റെ മതം. ബാങ്ക്‌ പലിശ ഉപയോഗിക്കാമെന്ന്‌ ഫത്‌വ നല്‍കി. ഇതില്‍ നിന്നും പ്രചോദിതനായിട്ടാണ്‌ കെ.എം മൗലവി ഹീലത്തുരിബ രചിച്ചതെന്ന്‌ നിഗമിക്കപ്പെടുന്നു. ഖുര്‍ആനിനെ സ്വന്തം ഇച്ചക്കനുസരിച്ച്‌ വ്യാഖ്യാനിച്ചു. ആദമിനെ നിങ്ങള്‍ പ്രണമിക്കുക(വി.ഖു. 2:34) എന്നതിന്റെ അര്‍ത്ഥം പ്രകൃതി മനുഷ്യന്‌ കീഴടങ്ങലിനാണ്‌ സുജൂദ്‌ എന്ന്‌ പറയുന്നത്‌. മലക്ക്‌ ആത്മാവിന്റെ പ്രത്യേക അവസ്ഥയാണ്‌(അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍ ഡോ: മുഹമ്മദ്‌ ഹുസൈന്‍ ദഹബി വാള്യം 2, പേ: 569-71) മാസോണിസത്തിന്റെ ശക്തനായ വക്താവായിരുന്നുവെന്ന്‌ സയ്യിദ്‌ ഖുതുബ്‌ ശരിവെക്കുന്നു. അബദുവിന്റെ ശിഷ്യന്മാര്‍ പലതും തീവ്രമോഡേണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുക്കളായിത്തീരുകയും ഗുരുവിനെ വ്യതിചനത്തിന്റെ കാര്യത്തില്‍ കടത്തിവെട്ടുകയും ചെയ്‌തിട്ടുണ്ട്‌. (ഇസ്‌ലാം സവിശേഷതകള്‍)

ബഹുഭാര്യത്വത്തെയും എതിര്‍ക്കുന്നു
സന്ദര്‍ഭം താല്‍പര്യപ്പെടുന്നുവെങ്കില്‍ ബഹുഭാര്യത്വം പോലുള്ളകാര്യങ്ങള്‍ നിയാമാനുസൃതം നിരോധിക്കാം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ ചില ചിന്തകളെ റഷീദ്‌ രിളതന്നെ എതിര്‍ത്തിട്ടുണ്ട്‌. അല്‍ അസഹര്‍ സര്‍വകലാശാലയിലെ ഭരണ സംവിധാനവും പാഠ്യപദ്ധതിയും സമൂലമായി പരിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. (ഇസ്‌ലാമിക വിജ്ഞാനകോശം വാള്യം 5, പേ:644)

റഷീദ്‌ രിള (1865-1935)
പാശ്ചാത്യ നിര്‍മ്മിത ഇസ്‌ലാം പ്രചരിപ്പിച്ച മുഹമ്മദ്‌ അബ്‌ദുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയാണ്‌ റഷീദു രിള. സിയോണിസ്റ്റ്‌,മാസോണിസ്റ്റ്‌ പ്രസ്ഥാനങ്ങലുടെ ശക്തനായ വക്താവായിരുന്നു. മുഹമ്മദ്‌ അബ്‌ദുവിന്റെ ഏറ്റവും അടുത്തശിഷ്യനായ സയ്യിദ്‌ റഷീദ്‌ രിളയാണ്‌ 20-ാം ദശകത്തില്‍ ഇസ്‌ലാഹി ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭന്‍.(ഇസ്‌ലാഹി പ്രസ്ഥാനം ചരിത്രത്തിനൊരാമുഖം പേ: 17) യുക്തി വാദവും പാശ്ചാത്യ സംസ്‌ക്കാരവും സമുദായത്തില്‍ പ്രചരിപ്പിച്ച റഷീദ്‌ രിള ബ്രിട്ടീഷ്‌ ഭക്തനായിരുന്നു.

സാമ്രാജ്യത്വത്തിന്റെ ഏജന്റ്‌
ഇന്ത്യന്‍ ജനാധിപത്യത്തെ ബ്രട്ടീഷ്‌ അനുകൂല മനോഭാവം കൊണ്ട്‌ എതിര്‍ത്ത റഷീദ്‌ രിള മൗലാനാ മുഹമ്മദലിയെയും വെറുതേ വിട്ടില്ല. 1926 ഇബ്‌നു സഊദ്‌ മക്കയില്‍ വിളിച്ചുചേര്‍ത്ത ലോകമുസ്‌ലിം കോണ്‍ഫ്രന്‍സില്‍ രിളയുടെ പ്രവര്‍ത്തനത്തെ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ 1993 സെപ്‌തംബര്‍ 11 മാധ്യമത്തില്‍ ചിത്രീകരിക്കുന്നത്‌ ഇപ്രകാരമാണ്‌. മക്കയും മദീനയും ഉള്‍പ്പെട്ട ഹീജാസിന്റെ ഭരണാധികാരിയായിരുന്ന ശരീഫ്‌ ഹുസൈനും ഇബ്‌നു സഊദും സംഘട്ടനം നടത്തിക്കൊണ്ടിരുന്ന കാലം, അവസാനം ഇബ്‌നു സഊദ്‌ വിജയം വരിച്ചു. തുടര്‍ന്ന്‌ ഭാവി ഭരണാധികാരികള്‍ എവിടെയായിരിക്കണമെന്ന്‌ ആലോചിക്കാനായി അദ്ദേഹം മക്കയില്‍ ഒരു ചര്‍ച്ചാ യോഗം വിളിച്ചു ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന്‌ മൗലാനാ മുഹമ്മദലിയും ഈജിപ്‌തില്‍ നിന്ന്‌ റഷീദ്‌ രിളുയം പങ്കെടുത്തു. മുഹമ്മദലി ജനാധിപത്യത്തെ അനുകൂലിച്ചും റഷീദ്‌ രിള രാജാധിപത്യത്തെ പിന്തുണച്ചും സംസാരിച്ചു. അവസാനം ചൂട്‌ പിടച്ച സംവാദത്തിന്‌ വഴിയൊരുങ്ങി. കോണ്‍ഫ്രന്‍സ്‌ സമാപിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ റഷീദ്‌ രിള മൗലാനാ മുഹമ്മദലിയെയും അദ്ദേഹം നയിച്ചിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര സമരത്തേയും നിശിതമായി വിമര്‍ശിക്കുന്ന ദീര്‍ഘമായൊരുലേഖനം അല്‍-അഹ്‌റാം പത്രത്തില്‍ എഴുതി. റശീദ്‌ രിളക്ക്‌ മറുപടിയെഴുതിയത്‌ കേരളീയ്യനായ മൗലാനാ അബുസ്വബാഹ്‌ മൗലവി (ഫറൂഖ്‌ കോളേജ്‌ സ്ഥാപകന്‍)യായിരുന്നു. അല്‍-അഖ്‌ബാറിലുടെ നാല്‌ ലക്കങ്ങളിലായി റശീദു രിളയുടെ ബ്രട്ടീഷ്‌ അനുകുല നിലപാടിന്റെ പൊള്ളത്തരവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മഹത്വവും മൗലാനാ മുഹമ്മദലിയുടെ വ്യക്തി വൈശിഷട്യവും വ്യക്തമാക്കുന്ന ശ്രദ്ധേയമായ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എന്നാല്‍ മൗലവി സാഹിബിന്റെ പ്രമാണയുക്തമായ വാദങ്ങളെ ഖണ്ഡിക്കാന്‍ റശീദ്‌ രിളക്ക്‌ കഴിഞ്ഞില്ല. (ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ്‌25ലും കാണാം.)

തോന്നിയത്‌ പോലെ ഖുര്‍ആന്‍ വ്യാഖ്യാനം
അല്‍ അസ്‌ഹര്‍ യുണിവേഴ്‌സിറ്റിയലെ ശരീഅത്ത്‌ കോളേജ്‌ പ്രൊഫസറായ ഡോ:മുഹമ്മദ്‌ ഹുസൈന്‍ ദഹബി പറയുന്നു. സ്വന്തം അഭിപ്രായങ്ങള്‍ ആദ്യം തഫ്‌സീറില്‍ രേഖപ്പടുത്തിയശേഷമേ അദ്ദേഹം മറ്റു തഫ്‌സീറുകള്‍ പരിശോധിക്കാറൊള്ളു വെന്ന്‌ അദ്ദേഹത്തന്റെ പല ശിഷ്യന്മാരും നമ്മോട്‌ പറഞ്ഞിട്ടുണ്ട്‌. മുഫസിറുകളുടെ അഭിപ്രായങ്ങള്‍ തന്നെ സ്വാധീനിക്കുമെന്ന്‌ ഭയപ്പെട്ടാണത്രെ ഇങ്ങനെ ചെയ്‌തത്‌. ഖുര്‍ആനില്‍ നിന്ന്‌ ഒരു ധാരണലഭിച്ചാല്‍ അദ്ദേഹം ആദ്യം അത്‌ രേഖപ്പെടുത്തിയ ശേഷമെ മറ്റുള്ളവ പരിശേധിച്ചിരുന്നുള്ളു. അത്‌ സന്തോഷത്തോടെ തുറന്ന്‌ പറയാനും അദ്ദേഹത്തിന്‌ മടിയുണ്ടായിരുന്നില്ല. (അത്തഫ്‌സീറു വല്‍ മുഫസിറൂന്‍ 2/177)

വിചിത്ര വ്യാഖ്യാനങ്ങള്‍
മുഹമ്മദ്‌ അബ്‌ദുവിനെ പിന്തുടര്‍ന്ന്‌ വിചിത്ര വ്യാഖ്യാനങ്ങളാണ്‌ റശീദ്‌ രിള തന്റെ തഫ്‌സീറുല്‍ മനാറിലൂടെ പുറത്ത്‌ വിട്ടത്‌. ആദം (അ) ന്‌ മലക്കുകള്‍ സുജീദ്‌ ചെയ്‌ത സംഭവം(വി.ഖു 2:34) അബ്‌ദുവിനെപ്പോലെ മനുഷ്യപ്രകൃതിയുടെ വിവിധ അവസ്ഥകളാണെന്ന്‌ പറഞ്ഞ്‌ മലക്കുകളെ നിഷേധിക്കാന്‍ ശ്രമിച്ചു. മഹാപാപങ്ങള്‍ ചെയ്യുന്ന വിശ്യാസികള്‍ ശാശ്വതമായ നരഗത്തിലാണെന്ന്‌ വി.ഖു.2:178 ആയത്ത്‌ വിശദീകരിച്ച്‌ പ്രസ്ഥാവനയിറക്കി. ഖുര്‍ആനിലെ 2:178 ലെ ശിക്ഷാമുറകള്‍ പ്രാബല്യത്തില്‍ ഇല്ലാത്തതാണെന്നും വാദിച്ചു. വി ഖു. 17.59 വ്യാഖ്യാനിച്ച്‌ കൊണ്ട്‌ പ്രവാചകന്‌ ഖുര്‍ആന്‍ ഒഴികെ യാതൊരു മുഅ്‌ജിസത്തും ഉണ്ടായിട്ടില്ലെന്ന്‌ വാദിച്ചു. ചന്ദ്രന്‍ പിളര്‍ന്ന സംഭവം (ബുഖാരി റപ്പോര്‍ട്ട്‌ ചെയ്‌തത്‌)യുക്തിക്ക്‌ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്ന്‌ പറഞ്ഞ്‌ നിഷേധിച്ചു.

അല്‍ മനാര്‍
1893 ല്‍ അഫ്‌ഗനില്‍ ആരംഭിക്കുകയും അബ്‌ദുവും രിളയും കൊണ്ടുനടക്കുകയും ചെയ്‌ത പ്രസിദ്ധീകരണമാണ്‌ മജല്ലത്തു അല്‍ മനാര്‍ റശീദ്‌ രിളയുടെ മരണത്തോടെ 1935ല്‍ ഇത്‌ നിലച്ചു. ഇന്ത്യയില്‍ നിന്ന്‌ അല്‍ മനാറില്‍ എഴുതിയിരുന്ന പ്രധാന വ്യക്തികള്‍ അബ്‌ദുല്‍ കലാം ആസാദും വക്കം മൗലവിയുമായിരുന്നു.

കേരളത്തില്‍ അല്‍ മനാറിന്റെ സ്വാധീനം
റശീദ്‌ രിളയുടെ അല്‍മനാറായിരുന്നു കേരളത്തില്‍ മത നവീകരണത്തിന്‌ ആക്കം കൂട്ടുകയും വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവി(1873-1932)യെ പ്രചോദിപ്പിക്കുകയും ച്ചെയ്‌തത്‌. വഹാബി നേതാവായിരുന്ന സീതി സാഹിബ്‌ എഴുതുന്നു:സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന റശീദ്‌ രിളയുടെ പത്രധിപത്യത്തില്‍ നടന്നിരുന്ന അല്‍ മനാറിന്റെ ഒരു വായനക്കാരനായിരുന്നു വക്കം മൗലവി സാഹിബ്‌ സയ്യിദ്‌ ജമാലുദ്ദീന്‍ അഫ്‌ഗനി, ഈജിപ്‌തിലെ മുഫ്‌തിയായിരുന്ന ശൈഖ്‌ മുഹമ്മദ്‌ അബ്‌ദു, സയ്യദ്‌ റശീദ്‌ രിള മുതലായ സച്ചിതന്മാരുടെ നായകത്വത്തില്‍ പുരോഗമിച്ചു കൊണ്ടിരുന്ന ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥാന പ്രബോധകന്‍ മൗലവി സാഹിബ്‌ ആയിരുന്നു. വളരെ മുമ്പ്‌ മുതല്‍ തന്നെ അല്‍ മനാറിന്റെ ഒരു വായനക്കാരനും ഒരു മുസ്‌ലിഹുമായിരുന്നു പരേതനായ എടവണ്ണ അറക്കല്‍ മുഹമ്മദ്‌ സാഹിബ്‌ (അല്‍ മനാര്‍ 1995 ജൂണ്‍)

കേരള മുസ്‌ലിം നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട്‌ പത്രങ്ങള്‍ റശീദ്‌ രിളയടെ അല്‍ മനാറും ഇംഗ്ലണ്ടില്‍ നിന്നും പ്രസിദ്ധീകരിച്ച ഇസ്‌ലാമിക റിവ്യൂവും. വക്കം മൗലവി അല്‍മനാര്‍ വായനക്കാരനായിരുന്നു. അദ്ദേഹത്തിന്‌ ശേഷം പുറത്തിറങ്ങിയ അല്‍ മര്‍ശിദ്‌ അറബി-മലയാളം മാസികക്കും അല്‍ മനാര്‍ പ്രചോദന കേന്ദ്രമായിരുന്നു. അല്‍ മുര്‍ശിദിന്റെ പിന്‍ഗാമിയായി മലയാള ലിപിയിലിറങ്ങിയ പത്രം സ്വീകരിച്ച പേര്‌ അല്‍ മനാര്‍ ആയിരുന്നു എന്നും ഇവിടെ സ്‌മരണീയമാണ്‌.(കേരള മുസ്ലിം നവോത്ഥാന ചരിത്രം പ്രബോധനം സ്‌പെഷല്‍ പേ:42. അറുപതാം വാര്‍ഷിക പതിപ്പ്‌.)

കേരളത്തിന്റെ ബന്ധം ഈജിപ്‌തുമായി
നജ്‌ദില്‍ വഹാബ്‌ കൊണ്ടുവന്ന പ്രസ്ഥാനവുമായി കേരളിയ വബാബികള്‍ക്ക്‌ നേരട്ട്‌ ബന്ധിമില്ല. വഹാബിസത്തെ പരിഷ്‌കരിക്കുകയും അതിര്‌ വിട്ട നവീന വാദങ്ങളുമായി കടന്ന്‌ വന്ന ഈജിപ്‌തിലെ ചാരന്മാരോടാണ്‌ കേരളയവഹാബിസ ബന്ധം. എം.എ സുല്ലമി എഴുതുന്നു. അബ്‌ദുല്‍ വഹാബിന്റെ പരിഷ്‌ക്കാനരങ്ങളെ മുക്തകണ്ഡം പ്രശംസിക്കുമ്പോള്‍ തന്നെ ഒട്ടേറെ പിഷയങ്ങളില്‍ ശൈഖിന്റെയും അനുജന്മാരുടെയുംവീക്ഷണങ്ങളെ തള്ളിപറയേണ്ടി വന്നിട്ടുണ്ട്‌.അവര്‍ സുന്നികളായി അനുഷ്‌ടിക്കുന്ന ചില കാര്യങ്ങള്‍ മുജാഹിദുകളായ നാം ബിദ്‌അത്തായി അനുഷ്‌ടിക്കുന്നുണ്ട്‌.വെള്ളിയാഴ്‌ചയിലെ രണ്ട ബാങ്ക്‌, പെരുന്നാളിന്റെ രണ്ട്‌ ഖുത്‌ബ ഇതിന്‌ ഉദാഹരണമാണ്‌. (ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും. പേ:15)
മുജാഹിദിന്റെ പിറവി ഈജിപ്‌തില്‍ നിന്ന്‌
എം.എ സുല്ലമി വ്യക്തമാക്കുന്നു. ഗര്‍ഫ്‌ സലഫികളുമായി നാം അടുത്ത കാലത്താണ്‌ ബന്ധപ്പെടുന്നത്‌. ഗള്‍ഫില്‍ എണ്ണപ്പണമുണ്ടാവുകയും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി അവര്‍ രംഗത്ത്‌ വരികയും ചെയ്‌തത്‌ മുതലാണ്‌ അതാരംഭിച്ചത്‌.അങ്ങനെയാണ്‌ നമ്മെകുറിച്ച്‌ സലഫികള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ വ്യാപകമായത്‌. മുഹമ്മദ്‌ ബിനു അബ്‌ദുല്‍ വഹാബിന്‌ ശേഷം അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്ന പരിഷ്‌കര്‍ത്താക്കളെ നമുക്കറിഞ്ഞുകൂട. അവരുടെ ഗ്രന്ഥങ്ങളും രചനകളും നാം വായിച്ചിട്ടില്ല. നമ്മുടെ കോളേജുകളിലോ മത പാഠ ശാലകളിലോ അവ പഠിപ്പിക്കുന്നില്ല. ഗള്‍ഫ്‌ സലഫികളുടെ നായകന്മാരുമായുള്ള നമ്മുടെ ഈ അകല്‍ച്ചയും ഈജിപ്‌തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായും അവിടത്തെ പണ്ഡിതരുടെ ഗ്രന്ഥങ്ങളുമായുള്ള നമ്മുടെ ബന്ധവും ഗള്‍ഫ്‌ സലഫികളുടെ പലവീക്ഷണങ്ങളോടും വിയോജിക്കാന്‍ നമ്മേ പ്രേരിപ്പിച്ചു. ചിന്ന്‌ ബാധ അതിനുള്ള ചികിത്സ, സിഹ്‌റ്‌ പ്രതിവിധി.വെള്ളം മന്ത്രച്ചൂതല്‍ സ്‌ത്രീകളുടെ സാമൂഹിക പ്രവര്‍ത്തന നിഷേധം തുടങ്ങിയവയെല്ലാം ഇതിന്‌ ഉദാഹരണങ്ങളാണ്‌( ibid -29)

ഐക്യസംഘം (1922-1934)
കൊടുങ്ങല്ലൂരിലുള്ള പ്രമാണി കുടുംബങ്ങളില്‍ സ്വത്ത്‌ തര്‍ക്കങ്ങള്‍ സ്വാഭാവിക മായിരുന്നു.അത്‌ തീര്‍ക്കാന്‍ വേണ്ടി അവിടെയുള്ള പ്രമാണിമാര്‍ ഉണ്ടാക്കിയതാണ്‌ ഐക്യസംഘം. സയ്യിദ്‌ സനാഉള്ളാ മക്തി തങ്ങള്‍ (മ.1912)ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ഹാജി (മ:1919) ശൈഖ്‌ ഹമദാനി തങ്ങള്‍ (മ:1922)വക്കം മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ മൗലവി(മ:1932) തുടങ്ങിയവരുടെ പ്രബന്ധ-പ്രസംഗങ്ങളില്‍ നിന്ന്‌ പ്രലോഭിതരായി മണപ്പാട്ട്‌ കുഞ്ഞമുഹമ്മദാജി,കെ.എം മൗലവി, ഇ.കെ മൗലവി, എം.സി.സി അബ്‌ദുറഹ്‌ മാന്‍മൗലവി, കൊട്ടപുറത്ത്‌ സീതി മുഹമ്മദ്‌, കെ.എം സീതി സാഹിബ്‌ മുതലായവരുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി 1922ലാണ്‌ ഐക്യസംഘം ആരംഭം കുറിക്കുന്നത്‌. പണക്കാരുടെ പ്രശ്‌നങ്ങള്‍ ഏറെ പരിഹരിക്കപ്പെട്ടപ്പോള്‍ കേരള മുസ്‌ലിം ഐക്യസംഘം എന്ന പോരില്‍ തുടങ്ങി. വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവിയാണ്‌ തേതൃത്വം നല്‍കിയത്‌. അഫ്‌ഗനി തുടങ്ങിയ ഈജിപ്‌തിലെ ഇാസ്‌ലാമിക പരിഷ്‌കരണ പ്രസ്ഥാന ചിന്തകരുടെ സ്വാധീനം ഇവയില്‍ കാണാം ശൈഖ്‌ മുഹമ്മദ്‌ ഹമദാനി തങ്ങളാണ്‌ ഐക്യസംഘ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്‌.

വീക്ഷണ വൈകല്യങ്ങള്‍
മനുഷ്യന്‌ ചന്ദ്രനില്‍ കാലുകുത്താനാവും എന്ന്‌ പറഞ്ഞതിന്‌ സി.എന്‍ അഹമ്മദ്‌ മൗലവിയെ ഭര്‍ത്സിച്ച പ്രസ്ഥാനമാണ്‌ ഐക്യസംഘം. 1959 ലാണ്‌ അല്‍ മനാറില്‍ ഈ ഉള്ളടക്കത്തില്‍ ഒരു ലേഖനമെഴുതിയത്‌. ശേഷം 10 കൊല്ലം കഴിഞ്ഞ്‌ 1969 ല്‍ അമേരിക്കക്കാരനായ നീല്‍ ആംസ്‌ട്രോങ്ങ്‌ ചന്ദ്രനില്‍ കാല്‌ കുത്തിയത്‌. പ്രഭു കുടുംബത്തിന്റെ പിണക്കം തീര്‍ക്കാനാണ്‌ അതിന്റെ ആദ്യരൂപമായ നിഷ്‌പക്ഷ സംഘം ശൈഖ്‌ ഹമദാനി തങ്ങളുടെ അധ്യക്ഷതയിലും വക്കം മൗലവിയുടെ കാര്‍മികത്വത്തിലുമായി രൂപം കൊണ്ടത്‌. പിന്നീട്‌ പലിശ ഹലലാക്കി.(കെ.എം. മൗലവിയുടെ ഹീലത്തുരിബ നോക്കുക) മതിലകത്ത്‌ ബാങ്ക്‌ സ്ഥാപിച്ചു മുഹമ്മദ്‌ അബ്‌ദുറഹ്‌ മാന്‍ അല്‍ അമീനിലൂടെ ശക്തമായി ആഞ്ഞടിച്ചതിന്റെ ഫലമായി ബാങ്ക്‌ മാത്രമല്ല ഐക്യ സംഘവും പൂട്ടി. അന്ന്‌ പൂട്ടിയെങ്കിലും രൂപമാറ്റി മുസ്ലിം മജ്‌ലിസ്‌ ഉണ്ടാക്കുകയായിരുന്നു. 1950 ലാണ്‌ ഇതിന്റെ ഒരു കൈവഴിയായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപപ്പെടുന്നത്‌.

ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍പ്പെട്ട ഇജ്‌മാഅിനെ വ്യക്തമാക്കുന്ന സൂക്തമാണിത്‌. ഒരു കാലഘട്ടത്തിലെ മുജ്‌തഹിദുകള്‍ ഒരുവിഷയത്തില്‍ ഏകാഭിപ്രായക്കാരാവുക എന്നതാണല്ലോ ഇജ്‌മാഅ്‌. ഇതിനപവാദമായി പ്രവര്‍ത്തിക്കല്‍ ഹറാമാണെന്നും അവരുടെ പാത പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്നും റാസി(റ) വ്യക്തവും യുക്തവുമായി അവതരിപ്പിച്ചു. ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ലോക മുസ്‌ലിംകള്‍ ഏകഖണ്‌ഠമായി നിലനിര്‍ത്തിപ്പോന്ന ഖുത്വ്‌ബയുടെ അറബി ഭാഷയെ പ്രാദേശികവല്‍കരിക്കാന്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പാദ ദശയില്‍ നടന്ന ശ്രമം ഹറാമാണെന്ന്‌ വ്യക്തമായല്ലോ?

മൗലീദ്‌ സംഘടനാ തലത്തില്‍
ആദ്യഘട്ടങ്ങളില്‍ സംഘടനാ തലത്തില്‍ തന്നെ മൗലിദാഘോഷം നിര്‍വഹിച്ചവരായിരുന്നു. വഹാബികള്‍ അല്‍ ഇര്‍ശാദ്‌ തന്നെ എഴുതുന്നു. ഈ സന്ദര്‍ഭത്തില്‍ രണ്ട്‌ കൊല്ലമായി മുസ്ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന്‌ വരാറുള്ള മൗലീദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വലില്‍ 12-ാം തിയതി ഭംഗിയായി കഴിച്ച്‌കൂട്ടിഎന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷവൂര്‍വ്വം അറിയിച്ച്‌ കൊള്ളുന്നു. അര്‍ത്ഥമറിയാതെ കുറേ അറബി വാക്യങ്ങള്‍ വായിച്ചാലേ മൗലീദ്‌ ശരീപ്പെടുകയൊള്ളു വെന്ന്‌ ശരിവെക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയില്‍ മൗലീദ്‌ ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തില്‍ ദൂരേനിന്ന്‌ എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്ന്‌ നല്‍കുകയുണ്ടായി.(അല്‍ ഇര്‍ശാദ്‌ 1343-റബിഉല്‍ അവ്വല്‍ പേ:158)

ഇ.കെ മൗലവി മൗലീദാഘോഷം അംഗീകരിക്കുന്നു
വഹാബി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പലര്‍ക്കും മൗലിദാഘോഷത്തോട്‌ എതിര്‍പ്പില്ലായിരുന്നു.വഹാബി പ്രസിദ്ധീകരണമായ അല്‍ മുര്‍ശിദ്‌ അറബി മലയാള മാസികയില്‍(ഹി:1355)നബിദനാഘോഷത്തെ കുറിച്ച്‌ ഇ.കെ മൗലവി എഴുതുന്നു: മുസ്ലിം ലോകത്തെ ആകമാനം ആനന്ദസാഗരത്തില്‍ ആറടിക്കുന്ന റബീഉല്‍ അവ്വല്‍മാസം ഇതാ ആഗതമാരിക്കുന്നു. റബീഉല്‍ അവ്വല്‍ മാസത്തിന്റെ ആഗമനം ലോകത്തിന്‌ അനുഗ്രഹമായി അവതീര്‍ണമായ മുഹമ്മദ്‌ നബി(സ)യുടെ ജനനത്തെയാണ്‌ അനുസ്‌മരിക്കുന്നത്‌.

വഹാബി വേഷം ഇസ്‌ലാമികമല്ലെന്ന്‌ വഹാബി ചരിത്രകാരന്‍
വഹാബി വേഷവിതാനങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരമല്ലെന്ന്‌ കെ.എം മൗലവിയുടെ വേഷത്തെ വിവരിച്ച വഹാബി ചരിത്രകാരന്‍ കെ.കെ അബ്‌ദുല്‍ കരീം; കെ എം മൗലവി ജീവചരിത്രത്തില്‍ വ്യക്തമാക്കുന്നത്‌ കാണുക: നിങ്ങള്‍ ജ:കെ.എം മൗലവി സാഹിബിന്റെയും മറ്റും വേഷത്തെകുറിച്ച്‌ ചിന്തിച്ചുനോക്കുക.തൊപ്പിയും തലപ്പാവും സാധാരണ ധരിച്ചരുന്നു. പുറത്തുപോകുമ്പോള്‍ ഒരുകോട്ടും തോളില്‍ ഒരുതട്ടവും കയ്യില്‍ ഊന്നുവടിയും പഴയ കുടയുമായിരിക്കും. വക്കം മൗലവിയും എം.സി.സിയും വടി ഉപയോഗിച്ചില്ലെന്ന്‌ മാത്രം. കെ.എം മൗവലിക്ക്‌ സമാനമായ ഇസ്‌ലാമികവേഷത്തില്‍ തന്നെ അവര്‍ ജീവിക്കുകയും മരിക്കുകയും ചെയ്‌തു. ആധുനിക ഇസ്‌ലാഹി പ്രവര്‍ത്തകന്മാരുടെയും പണ്ഡിതന്മാരില്‍ പ്പെട്ട ചിലരുടെയും വേഷവിധാനങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരവുമായി പൊരുത്തപ്പെടുന്നില്ലെന്നത്‌ ദുഃഖസത്യമാണ്‌. താടി നീട്ടലും തലമറക്കലും പഴയ അറബി സംസ്‌കാരമാണെന്നും അത്‌ തിരുമേനിയുടെ വര്‍ഗ്ഗ പാരമ്പര്യാചാരമാണെന്നും ചില അത്യാധുനികന്മാര്‍ വാദിക്കുന്നു. ഇത്തരം പുരോഗമനപരമായ അതിര്‍വരമ്പ്‌ അതിലംഘിക്കുന്നതുമായ അഭിപ്രായങ്ങളും അതിനനുയോജ്യമായ കര്‍മ്മങ്ങളുമാണ്‌ സര്‍വ്വ നാശങ്ങള്‍ക്കും കാരണം. അതിനാല്‍ ഇസ്‌ലാമിക അധ്യാപനങ്ങളില്‍ ഒന്നുപോലും അവഗണിക്കാതിരിക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകന്മാരും യുവ പണ്ഡിതന്മാരും ശ്രദ്ധിക്കണം.(കെ.എം മൗലവി ജീവ ചരിത്രം കെ.കെ അബ്‌ദുല്‍ കരീം പേ:150-151)
മാസോണിസത്തിന്റെ പ്രചാരകന്‍


കൈറോവിലെ മാസോണിസ്റ്റ്‌ കമ്മിറ്റിയുടെ നേതാവായി അഫ്‌ഗാനിയെ നിയോഗിക്കപ്പെട്ടു. പിന്നെ മുഹമ്മദ്‌ അബ്‌ദുവും അമരത്വത്തിലെത്തി അവര്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ മാസോണിസം വളര്‍ത്തുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചു,
മാസോണിസ്റ്റ്‌ വിജ്ഞാനകോശം പറയുന്നുഃ ഈജിപ്‌തിലെ മാസോണിസ്റ്റ്‌ നേതാവായിരുന്നു ജാമാലുദ്ദീന്‍ അഫ്‌ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതന്മാരും ഭരണ രംഗത്തെ പ്രഗത്ഭവ്യക്തികളുമായിരുന്നു. അവര്‍ ഏതാണ്ട്‌ 300 വരും പിന്നീട്‌ അതിന്റെ നേതാവ്‌ ഉസ്‌താദ്‌ മുഹമ്മദ്‌ അബ്‌ദുവായി അദ്ദേഹം ഉയര്‍ന്ന മാസോണിസ്റ്റായിരുന്നു.
എന്നാല്‍ നവോത്ഥാന നായകനായി ചിത്രീകരിക്കാനാണ്‌ കേരള ജമാ-മുജാഹിദുകള്‍ ദൃതികൂട്ടിയത്‌. അവരുടെ തഖ്‌ലീദ്‌ ഒരു പഠനം എന്ന കൃതിയില്‍ ഒരു നക്ഷത്രം ഉദിച്ചു. എന്ന തലക്കെട്ടോടെയാണ്‌. അഫ്‌ഗാനിയെ പരിചയപ്പെടുന്നത്തുന്നത്‌. 1996 സെപ്‌തബര്‍ 27 ശബാബില്‍ എഴുതുന്നു. തുര്‍ക്കിയിലെ മുസ്‌തഫ കമാലിനെപ്പോലെ ഇസ്‌ലാമിക വിരുദ്ധ സെക്യൂലര്‍ ജനാധിപത്യവാദിയായിരുന്നു അഫ്‌ഗനി.
നിര്‍ഭാഗ്യ വശാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ചിലത്‌ അത്യന്തം തീവ്രമായിരുന്നു. കൂടാതെ മധ്യപൂര്‍വ്വ ദേശങ്ങളില്‍ മാസോണിസ്റ്റ്‌ പ്രസ്ഥാവുമായി അദ്ദേഹം സ്ഥാപിച്ച ബന്ധം അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയാലും സംശയം ജനിപ്പിച്ചു. (ഫിഖ്‌ഹിന്റെ പരിണാമം വിവ:എം ഐ തങ്ങള്‍ പേ: 114 കേരളനദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണം)
1838 ല്‍ അഫാഗാനില്‍ ജനിച്ച ജമാലുദ്ദീന്‍ 1898 തുര്‍ക്കിയില്‍ മരണം.
മുഹമ്മദ്‌ അബദു(1849-1905)
ജാമാലുദ്ദീന്‍ അഫ്‌ഗാനിയുടെ പ്രധാന ശിഷ്യനാണ്‌ മുഹമ്മദ്‌ അബദു. അദ്ദേഹത്തിന്റെ വാദങ്ങളെ അപ്പടി പിന്തുടര്‍ന്ന മുഹമ്മദ്‌ അബദു തഖ്‌ലീദിനേയും അതിന്റെ വാക്താക്കളെയും ആക്രമിച്ചു.1885 ല്‍ അബദു രചിച്ച രിസാലത്തു തൗഹീദാണ്‌ മതം പഠിപ്പിക്കാന്‍ ഇന്നും മുജാഹിദുകള്‍ അറബിക്കോളേജുകളില്‍ പഠിപ്പിക്കുന്നത്‌. ഈ രിസാലയിലാണ്‌ പ്രവാചകത്വത്തിന്റെ ആധാരശിലയായ വഹ്‌യിനെ മനുഷ്യയുക്തികൊണ്ട്‌ കണ്ടെത്താവുന്ന നിസാര വസ്‌തുവാക്കി ചിത്രീകരിച്ചത്‌.
വിളിച്ചു കൂവിയ അബദ്ധങ്ങള്‍
സിഹ്‌റനെ നിഷേധിച്ചു. അത്‌ കേവലം തട്ടിപ്പാണെന്ന്‌ വാദിക്കുകയും ചെയ്‌തു. ഇതിന്‌ മുമ്പ്‌ മുഅ്‌ത്തസിലി മാത്രമാണ്‌ ഇങ്ങനെ വാദിച്ചത്‌. ലബീദുബ്‌നു അഅ്‌സമിനെ പോലുള്ളവര്‍ പ്രവായകന്‌ സിഹ്‌റ്‌ ചെയ്‌തതായി വന്ന ഹദീസുകള്‍ നിഷേധിച്ചു. ഇദ്ദേഹത്തെ പിന്തുടര്‍ന്നാണ്‌ കേരളാമുജാഹിദുകളും സിഹ്‌റിനെ നിഷേധിച്ചത്‌.
കെ.എന്‍.എം പ്രസിദ്ധീകരണമായ ഫിഖ്‌ഹിന്റെ പരിണാമം പേ: 115 ല്‍ പറയുന്നുഃ തീവ്രവും ആധുനികതയിലേക്കുള്ള ചായ്‌വും കാരണം പലപ്പോഴും അദ്ദേഹത്തിന്‌ വ്യതിചലനങ്ങള്‍ സംഭവിച്ചു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ മുഅ്‌ജിസത്തുകളെ(ദീവ്യാല്‍ത്ഭുതം) അദ്ദേഹം വ്യാഖ്യാനിച്ച രീതി ഇതിന്‌ ഉദാഹരണമാണ്‌.
കഅ്‌ബയെ അക്രമിച്ച അബ്രഹത്തിനെയും സൈന്യത്തെയും അദ്ദേഹം വ്യാഖ്യാനിച്ചത്‌ നശിപ്പിച്ച കിളികളേയും കല്ലുകളേയും രോഗം പരത്തുന്ന ബാക്‌ടീരിയകളാണെന്നും പകര്‍ച്ച വ്യാധിയായിരുന്നു തകര്‍ച്ചക്ക്‌ കാരണമായതെന്നുമാണ്‌ അദ്ദേഹത്തിന്റെ മതം.
ബാങ്ക്‌ പലിശ ഉപയോഗിക്കാമെന്ന്‌ ഫത്‌വ നല്‍കി. ഇതില്‍ നിന്നും പ്രചോദിതനായിട്ടാണ്‌ കെ.എം മൗലവി ഹീലത്തുരിബ രചിച്ചതെന്ന്‌ നിഗമിക്കപ്പെടുന്നു.
ഖുര്‍ആനിനെ സ്വന്തം ഇച്ചക്കനുസരിച്ച്‌ വ്യാഖ്യാനിച്ചു. ആദമിനെ നിങ്ങള്‍ പ്രണമിക്കുക(വി.ഖു. 2:34) എന്നതിന്റെ അര്‍ത്ഥം പ്രകൃതി മനുഷ്യന്‌ കീഴടങ്ങലിനാണ്‌ സുജൂദ്‌ എന്ന്‌ പറയുന്നത്‌. മലക്ക്‌ ആത്മാവിന്റെ പ്രത്യേക അവസ്ഥയാണ്‌(അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍ ഡോ: മുഹമ്മദ്‌ ഹുസൈന്‍ ദഹബി വാള്യം 2, പേ: 569-71)
മാസോണിസത്തിന്റെ ശക്തനായ വക്താവായിരുന്നുവെന്ന്‌ സയ്യിദ്‌ ഖുതുബ്‌ ശരിവെക്കുന്നു. അബദുവിന്റെ ശിഷ്യന്മാര്‍ പലതും തീവ്രമോഡേണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുക്കളായിത്തീരുകയും ഗുരുവിനെ വ്യതിചനത്തിന്റെ കാര്യത്തില്‍ കടത്തിവെട്ടുകയും ചെയ്‌തിട്ടുണ്ട്‌. (ഇസ്‌ലാം സവിശേഷതകള്‍)
ബഹുഭാര്യത്വത്തെയും എതിര്‍ക്കുന്നു.
സന്ദര്‍ഭം താല്‍പര്യപ്പെടുന്നുവെങ്കില്‍ ബഹുഭാര്യത്വം പോലുള്ളകാര്യങ്ങള്‍ നിയാമാനുസൃതം നിരോധിക്കാം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ ചില ചിന്തകളെ റഷീദ്‌ രിളതന്നെ എതിര്‍ത്തിട്ടുണ്ട്‌.
അല്‍ അസഹര്‍ സര്‍വകലാശാലയിലെ ഭരണ സംവിധാനവും പാഠ്യപദ്ധതിയും സമൂലമായി പരിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. (ഇസ്‌ലാമിക വിജ്ഞാനകോശം വാള്യം 5, പേ:644)
റഷീദ്‌ രിള (1865-1935)
പാശ്ചാത്യ നിര്‍മ്മിത ഇസ്‌ലാം പ്രചരിപ്പിച്ച മുഹമ്മദ്‌ അബ്‌ദുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയാണ്‌ റഷീദു രിള. സിയോണിസ്റ്റ്‌,മാസോണിസ്റ്റ്‌ പ്രസ്ഥാനങ്ങലുടെ ശക്തനായ വക്താവായിരുന്നു.
മുഹമ്മദ്‌ അബ്‌ദുവിന്റെ ഏറ്റവും അടുത്തശിഷ്യനായ സയ്യിദ്‌ റഷീദ്‌ രിളയാണ്‌ 20-ാം ദശകത്തില്‍ ഇസ്‌ലാഹി ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭന്‍.(ഇസ്‌ലാഹി പ്രസ്ഥാനം ചരിത്രത്തിനൊരാമുഖം പേ: 17)
യുക്തി വാദവും പാശ്ചാത്യ സംസ്‌ക്കാരവും സമുദായത്തില്‍ പ്രചരിപ്പിച്ച റഷീദ്‌ രിള ബ്രിട്ടീഷ്‌ ഭക്തനായിരുന്നു.
സാമ്രാജ്യത്വത്തിന്റെ ഏജന്റ്‌
ഇന്ത്യന്‍ ജനാധിപത്യത്തെ ബ്രട്ടീഷ്‌ അനുകൂല മനോഭാവം കൊണ്ട്‌ എതിര്‍ത്ത റഷീദ്‌ രിള മൗലാനാ മുഹമ്മദലിയെയും വെറുതേ വിട്ടില്ല.
1926 ഇബ്‌നു സഊദ്‌ മക്കയില്‍ വിളിച്ചുചേര്‍ത്ത ലോകമുസ്‌ലിം കോണ്‍ഫ്രന്‍സില്‍ രിളയുടെ പ്രവര്‍ത്തനത്തെ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ 1993 സെപ്‌തംബര്‍ 11 മാധ്യമത്തില്‍ ചിത്രീകരിക്കുന്നത്‌ ഇപ്രകാരമാണ്‌.
മക്കയും മദീനയും ഉള്‍പ്പെട്ട ഹീജാസിന്റെ ഭരണാധികാരിയായിരുന്ന ശരീഫ്‌ ഹുസൈനും ഇബ്‌നു സഊദും സംഘട്ടനം നടത്തിക്കൊണ്ടിരുന്ന കാലം, അവസാനം ഇബ്‌നു സഊദ്‌ വിജയം വരിച്ചു. തുടര്‍ന്ന്‌ ഭാവി ഭരണാധികാരികള്‍ എവിടെയായിരിക്കണമെന്ന്‌ ആലോചിക്കാനായി അദ്ദേഹം മക്കയില്‍ ഒരു ചര്‍ച്ചാ യോഗം വിളിച്ചു ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന്‌ മൗലാനാ മുഹമ്മദലിയും ഈജിപ്‌തില്‍ നിന്ന്‌ റഷീദ്‌ രിളുയം പങ്കെടുത്തു. മുഹമ്മദലി ജനാധിപത്യത്തെ അനുകൂലിച്ചും റഷീദ്‌ രിള രാജാധിപത്യത്തെ പിന്തുണച്ചും സംസാരിച്ചു. അവസാനം ചൂട്‌ പിടച്ച സംവാദത്തിന്‌ വഴിയൊരുങ്ങി. കോണ്‍ഫ്രന്‍സ്‌ സമാപിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ റഷീദ്‌ രിള മൗലാനാ മുഹമ്മദലിയെയും അദ്ദേഹം നയിച്ചിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര സമരത്തേയും നിശിതമായി വിമര്‍ശിക്കുന്ന ദീര്‍ഘമായൊരുലേഖനം അല്‍-അഹ്‌റാം പത്രത്തില്‍ എഴുതി.
റശീദ്‌ രിളക്ക്‌ മറുപടിയെഴുതിയത്‌ കേരളീയ്യനായ മൗലാനാ അബുസ്വബാഹ്‌ മൗലവി (ഫറൂഖ്‌ കോളേജ്‌ സ്ഥാപകന്‍)യായിരുന്നു. അല്‍-അഖ്‌ബാറിലുടെ നാല്‌ ലക്കങ്ങളിലായി റശീദു രിളയുടെ ബ്രട്ടീഷ്‌ അനുകുല നിലപാടിന്റെ പൊള്ളത്തരവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മഹത്വവും മൗലാനാ മുഹമ്മദലിയുടെ വ്യക്തി വൈശിഷട്യവും വ്യക്തമാക്കുന്ന ശ്രദ്ധേയമായ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എന്നാല്‍ മൗലവി സാഹിബിന്റെ പ്രമാണയുക്തമായ വാദങ്ങളെ ഖണ്ഡിക്കാന്‍ റശീദ്‌ രിളക്ക്‌ കഴിഞ്ഞില്ല. (ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ്‌25ലും കാണാം.)
തോന്നിയത്‌ പോലെ ഖുര്‍ആന്‍ വ്യാഖ്യാനം
അല്‍ അസ്‌ഹര്‍ യുണിവേഴ്‌സിറ്റിയലെ ശരീഅത്ത്‌ കോളേജ്‌ പ്രൊഫസറായ ഡോ:മുഹമ്മദ്‌ ഹുസൈന്‍ ദഹബി പറയുന്നു.
സ്വന്തം അഭിപ്രായങ്ങള്‍ ആദ്യം തഫ്‌സീറില്‍ രേഖപ്പടുത്തിയശേഷമേ അദ്ദേഹം മറ്റു തഫ്‌സീറുകള്‍ പരിശോധിക്കാറൊള്ളു വെന്ന്‌ അദ്ദേഹത്തന്റെ പല ശിഷ്യന്മാരും നമ്മോട്‌ പറഞ്ഞിട്ടുണ്ട്‌. മുഫസിറുകളുടെ അഭിപ്രായങ്ങള്‍ തന്നെ സ്വാധീനിക്കുമെന്ന്‌ ഭയപ്പെട്ടാണത്രെ ഇങ്ങനെ ചെയ്‌തത്‌. ഖുര്‍ആനില്‍ നിന്ന്‌ ഒരു ധാരണലഭിച്ചാല്‍ അദ്ദേഹം ആദ്യം അത്‌ രേഖപ്പെടുത്തിയ ശേഷമെ മറ്റുള്ളവ പരിശേധിച്ചിരുന്നുള്ളു. അത്‌ സന്തോഷത്തോടെ തുറന്ന്‌ പറയാനും അദ്ദേഹത്തിന്‌ മടിയുണ്ടായിരുന്നില്ല. (അത്തഫ്‌സീറു വല്‍ മുഫസിറൂന്‍ 2/177)
വിചിത്ര വ്യാഖ്യാനങ്ങള്‍
മുഹമ്മദ്‌ അബ്‌ദുവിനെ പിന്തുടര്‍ന്ന്‌ വിചിത്ര വ്യാഖ്യാനങ്ങളാണ്‌ റശീദ്‌ രിള തന്റെ തഫ്‌സീറുല്‍ മനാറിലൂടെ പുറത്ത്‌ വിട്ടത്‌. ആദം (അ) ന്‌ മലക്കുകള്‍ സുജീദ്‌ ചെയ്‌ത സംഭവം(വി.ഖു 2:34) അബ്‌ദുവിനെപ്പോലെ മനുഷ്യപ്രകൃതിയുടെ വിവിധ അവസ്ഥകളാണെന്ന്‌ പറഞ്ഞ്‌ മലക്കുകളെ നിഷേധിക്കാന്‍ ശ്രമിച്ചു.
മഹാപാപങ്ങള്‍ ചെയ്യുന്ന വിശ്യാസികള്‍ ശാശ്വതമായ നരഗത്തിലാണെന്ന്‌ വി.ഖു.2:178 ആയത്ത്‌ വിശദീകരിച്ച്‌ പ്രസ്ഥാവനയിറക്കി. ഖുര്‍ആനിലെ 2:178 ലെ ശിക്ഷാമുറകള്‍ പ്രാബല്യത്തില്‍ ഇല്ലാത്തതാണെന്നും വാദിച്ചു.
വി ഖു. 17.59 വ്യാഖ്യാനിച്ച്‌ കൊണ്ട്‌ പ്രവാചകന്‌ ഖുര്‍ആന്‍ ഒഴികെ യാതൊരു മുഅ്‌ജിസത്തും ഉണ്ടായിട്ടില്ലെന്ന്‌ വാദിച്ചു.
ചന്ദ്രന്‍ പിളര്‍ന്ന സംഭവം (ബുഖാരി റപ്പോര്‍ട്ട്‌ ചെയ്‌തത്‌)യുക്തിക്ക്‌ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്ന്‌ പറഞ്ഞ്‌ നിഷേധിച്ചു.
അല്‍ മനാര്‍
1893 ല്‍ അഫ്‌ഗനില്‍ ആരംഭിക്കുകയും അബ്‌ദുവും രിളയും കൊണ്ടുനടക്കുകയും ചെയ്‌ത പ്രസിദ്ധീകരണമാണ്‌ മജല്ലത്തു അല്‍ മനാര്‍ റശീദ്‌ രിളയുടെ മരണത്തോടെ 1935ല്‍ ഇത്‌ നിലച്ചു.
ഇന്ത്യയില്‍ നിന്ന്‌ അല്‍ മനാറില്‍ എഴുതിയിരുന്ന പ്രധാന വ്യക്തികള്‍ അബ്‌ദുല്‍ കലാം ആസാദും വക്കം മൗലവിയുമായിരുന്നു.
കേരളത്തില്‍ അല്‍ മനാറിന്റെ സ്വാധീനം
റശീദ്‌ രിളയുടെ അല്‍മനാറായിരുന്നു കേരളത്തില്‍ മത നവീകരണത്തിന്‌ ആക്കം കൂട്ടുകയും വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവി(1873-1932)യെ പ്രചോദിപ്പിക്കുകയും ച്ചെയ്‌തത്‌. വഹാബി നേതാവായിരുന്ന സീതി സാഹിബ്‌ എഴുതുന്നു:സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന റശീദ്‌ രിളയുടെ പത്രധിപത്യത്തില്‍ നടന്നിരുന്ന അല്‍ മനാറിന്റെ ഒരു വായനക്കാരനായിരുന്നു വക്കം മൗലവി സാഹിബ്‌
സയ്യിദ്‌ ജമാലുദ്ദീന്‍ അഫ്‌ഗനി, ഈജിപ്‌തിലെ മുഫ്‌തിയായിരുന്ന ശൈഖ്‌ മുഹമ്മദ്‌ അബ്‌ദു, സയ്യദ്‌ റശീദ്‌ രിള മുതലായ സച്ചിതന്മാരുടെ നായകത്വത്തില്‍ പുരോഗമിച്ചു കൊണ്ടിരുന്ന ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥാന പ്രബോധകന്‍ മൗലവി സാഹിബ്‌ ആയിരുന്നു. വളരെ മുമ്പ്‌ മുതല്‍ തന്നെ അല്‍ മനാറിന്റെ ഒരു വായനക്കാരനും ഒരു മുസ്‌ലിഹുമായിരുന്നു പരേതനായ എടവണ്ണ അറക്കല്‍ മുഹമ്മദ്‌ സാഹിബ്‌ (അല്‍ മനാര്‍ 1995 ജൂണ്‍)
കേരള മുസ്‌ലിം നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട്‌ പത്രങ്ങള്‍ റശീദ്‌ രിളയടെ അല്‍ മനാറും ഇംഗ്ലണ്ടില്‍ നിന്നും പ്രസിദ്ധീകരിച്ച ഇസ്‌ലാമിക റിവ്യൂവും. വക്കം മൗലവി അല്‍മനാര്‍ വായനക്കാരനായിരുന്നു. അദ്ദേഹത്തിന്‌ ശേഷം പുറത്തിറങ്ങിയ അല്‍ മര്‍ശിദ്‌ അറബി-മലയാളം മാസികക്കും അല്‍ മനാര്‍ പ്രചോദന കേന്ദ്രമായിരുന്നു. അല്‍ മുര്‍ശിദിന്റെ പിന്‍ഗാമിയായി മലയാള ലിപിയിലിറങ്ങിയ പത്രം സ്വീകരിച്ച പേര്‌ അല്‍ മനാര്‍ ആയിരുന്നു എന്നും ഇവിടെ സ്‌മരണീയമാണ്‌.(കേരള മുസ്ലിം നവോത്ഥാന ചരിത്രം പ്രബോധനം സ്‌പെഷല്‍ പേ:42. അറുപതാം വാര്‍ഷിക പതിപ്പ്‌.)
കേരളത്തിന്റെ ബന്ധം ഈജിപ്‌തുമായി.
നജ്‌ദില്‍ വഹാബ്‌ കൊണ്ടുവന്ന പ്രസ്ഥാനവുമായി കേരളിയ വബാബികള്‍ക്ക്‌ നേരട്ട്‌ ബന്ധിമില്ല. വഹാബിസത്തെ പരിഷ്‌കരിക്കുകയും അതിര്‌ വിട്ട നവീന വാദങ്ങളുമായി കടന്ന്‌ വന്ന ഈജിപ്‌തിലെ ചാരന്മാരോടാണ്‌ കേരളയവഹാബിസ ബന്ധം.
എം.എ സുല്ലമി എഴുതുന്നു. അബ്‌ദുല്‍ വഹാബിന്റെ പരിഷ്‌ക്കാനരങ്ങളെ മുക്തകണ്ഡം പ്രശംസിക്കുമ്പോള്‍ തന്നെ ഒട്ടേറെ പിഷയങ്ങളില്‍ ശൈഖിന്റെയും അനുജന്മാരുടെയുംവീക്ഷണങ്ങളെ തള്ളിപറയേണ്ടി വന്നിട്ടുണ്ട്‌.അവര്‍ സുന്നികളായി അനുഷ്‌ടിക്കുന്ന ചില കാര്യങ്ങള്‍ മുജാഹിദുകളായ നാം ബിദ്‌അത്തായി അനുഷ്‌ടിക്കുന്നുണ്ട്‌.വെള്ളിയാഴ്‌ചയിലെ രണ്ട ബാങ്ക്‌, പെരുന്നാളിന്റെ രണ്ട്‌ ഖുത്‌ബ ഇതിന്‌ ഉദാഹരണമാണ്‌. (ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും. പേ:15)
മുജാഹിദിന്റെ പിറവി ഈജിപ്‌തില്‍ നിന്ന്‌.
എം.എ സുല്ലമി വ്യക്തമാക്കുന്നു. ഗര്‍ഫ്‌ സലഫികളുമായി നാം അടുത്ത കാലത്താണ്‌ ബന്ധപ്പെടുന്നത്‌. ഗള്‍ഫില്‍ എണ്ണപ്പണമുണ്ടാവുകയും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി അവര്‍ രംഗത്ത്‌ വരികയും ചെയ്‌തത്‌ മുതലാണ്‌ അതാരംഭിച്ചത്‌.അങ്ങനെയാണ്‌ നമ്മെകുറിച്ച്‌ സലഫികള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ വ്യാപകമായത്‌. മുഹമ്മദ്‌ ബിനു അബ്‌ദുല്‍ വഹാബിന്‌ ശേഷം അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്ന പരിഷ്‌കര്‍ത്താക്കളെ നമുക്കറിഞ്ഞുകൂട. അവരുടെ ഗ്രന്ഥങ്ങളും രചനകളും നാം വായിച്ചിട്ടില്ല. നമ്മുടെ കോളേജുകളിലോ മത പാഠ ശാലകളിലോ അവ പഠിപ്പിക്കുന്നില്ല. ഗള്‍ഫ്‌ സലഫികളുടെ നായകന്മാരുമായുള്ള നമ്മുടെ ഈ അകല്‍ച്ചയും ഈജിപ്‌തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായും അവിടത്തെ പണ്ഡിതരുടെ ഗ്രന്ഥങ്ങളുമായുള്ള നമ്മുടെ ബന്ധവും ഗള്‍ഫ്‌ സലഫികളുടെ പലവീക്ഷണങ്ങളോടും വിയോജിക്കാന്‍ നമ്മേ പ്രേരിപ്പിച്ചു. ചിന്ന്‌ ബാധ അതിനുള്ള ചികിത്സ, സിഹ്‌റ്‌ പ്രതിവിധി.വെള്ളം മന്ത്രച്ചൂതല്‍ സ്‌ത്രീകളുടെ സാമൂഹിക പ്രവര്‍ത്തന നിഷേധം തുടങ്ങിയവയെല്ലാം ഇതിന്‌ ഉദാഹരണങ്ങളാണ്‌( -29)
ഐക്യസംഘം (1922-1934)
കൊടുങ്ങല്ലൂരിലുള്ള പ്രമാണി കുടുംബങ്ങളില്‍ സ്വത്ത്‌ തര്‍ക്കങ്ങള്‍ സ്വാഭാവിക മായിരുന്നു.അത്‌ തീര്‍ക്കാന്‍ വേണ്ടി അവിടെയുള്ള പ്രമാണിമാര്‍ ഉണ്ടാക്കിയതാണ്‌ ഐക്യസംഘം.
സയ്യിദ്‌ സനാഉള്ളാ മക്തി തങ്ങള്‍ (മ.1912)ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ഹാജി (മ:1919) ശൈഖ്‌ ഹമദാനി തങ്ങള്‍ (മ:1922)വക്കം മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ മൗലവി(മ:1932) തുടങ്ങിയവരുടെ പ്രബന്ധ-പ്രസംഗങ്ങളില്‍ നിന്ന്‌ പ്രലോഭിതരായി മണപ്പാട്ട്‌ കുഞ്ഞമുഹമ്മദാജി,കെ.എം മൗലവി, ഇ.കെ മൗലവി, എം.സി.സി അബ്‌ദുറഹ്‌ മാന്‍മൗലവി, കൊട്ടപുറത്ത്‌ സീതി മുഹമ്മദ്‌, കെ.എം സീതി സാഹിബ്‌ മുതലായവരുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി 1922ലാണ്‌ ഐക്യസംഘം ആരംഭം കുറിക്കുന്നത്‌.
പണക്കാരുടെ പ്രശ്‌നങ്ങള്‍ ഏറെ പരിഹരിക്കപ്പെട്ടപ്പോള്‍ കേരള മുസ്‌ലിം ഐക്യസംഘം എന്ന പോരില്‍ തുടങ്ങി. വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവിയാണ്‌ തേതൃത്വം നല്‍കിയത്‌.
അഫ്‌ഗനി തുടങ്ങിയ ഈജിപ്‌തിലെ ഇാസ്‌ലാമിക പരിഷ്‌കരണ പ്രസ്ഥാന ചിന്തകരുടെ സ്വാധീനം ഇവയില്‍ കാണാം ശൈഖ്‌ മുഹമ്മദ്‌ ഹമദാനി തങ്ങളാണ്‌ ഐക്യസംഘ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്‌.
വീക്ഷണ വൈകല്യങ്ങള്‍
മനുഷ്യന്‌ ചന്ദ്രനില്‍ കാലുകുത്താനാവും എന്ന്‌ പറഞ്ഞതിന്‌ സി.എന്‍ അഹമ്മദ്‌ മൗലവിയെ ഭര്‍ത്സിച്ച പ്രസ്ഥാനമാണ്‌ ഐക്യസംഘം. 1959ലാണ്‌ അല്‍ മനാറില്‍ ഈ ഉള്ളടക്കത്തില്‍ ഒരു ലേഖനമെഴുതിയത്‌. ശേഷം 10 കൊല്ലം കഴിഞ്ഞ്‌ 1969 ല്‍ അമേരിക്കക്കാരനായ നീല്‍ ആംസ്‌ട്രോങ്ങ്‌ ചന്ദ്രനില്‍ കാല്‌ കുത്തിയത്‌.
പ്രഭു കുടുംബത്തിന്റെ പിണക്കം തീര്‍ക്കാനാണ്‌ അതിന്റെ ആദ്യരൂപമായ നിഷ്‌പക്ഷ സംഘം ശൈഖ്‌ ഹമദാനി തങ്ങളുടെ അധ്യക്ഷതയിലും വക്കം മൗലവിയുടെ കാര്‍മികത്വത്തിലുമായി രൂപം കൊണ്ടത്‌. പിന്നീട്‌ പലിശ ഹലലാക്കി.(കെ.എം. മൗലവിയുടെ ഹീലത്തുരിബ നോക്കുക) മതിലകത്ത്‌ ബാങ്ക്‌ സ്ഥാപിച്ചു മുഹമ്മദ്‌ അബ്‌ദുറഹ്‌ മാന്‍ അല്‍ അമീനിലൂടെ ശക്തമായി ആഞ്ഞടിച്ചതിന്റെ ഫലമായി ബാങ്ക്‌ മാത്രമല്ല ഐക്യ സംഘവും പൂട്ടി. അന്ന്‌ പൂട്ടിയെങ്കിലും രൂപമാറ്റി മുസ്ലിം മജ്‌ലിസ്‌ ഉണ്ടാക്കുകയായിരുന്നു.
1950 ലാണ്‌ ഇതിന്റെ ഒരു കൈവഴിയായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപപ്പെടുന്നത്‌.
മൗലീദ്‌ സംഘടനാ തലത്തില്‍.
ആദ്യഘട്ടങ്ങളില്‍ സംഘടനാ തലത്തില്‍ തന്നെ മൗലിദാഘോഷം നിര്‍വഹിച്ചവരായിരുന്നു. വഹാബികള്‍ അല്‍ ഇര്‍ശാദ്‌ തന്നെ എഴുതുന്നു.
ഈ സന്ദര്‍ഭത്തില്‍ രണ്ട്‌ കൊല്ലമായി മുസ്ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന്‌ വരാറുള്ള മൗലീദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വലില്‍ 12-ാം തിയതി ഭംഗിയായി കഴിച്ച്‌കൂട്ടിഎന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷവൂര്‍വ്വം അറിയിച്ച്‌ കൊള്ളുന്നു. അര്‍ത്ഥമറിയാതെ കുറേ അറബി വാക്യങ്ങള്‍ വായിച്ചാലേ മൗലീദ്‌ ശരീപ്പെടുകയൊള്ളു വെന്ന്‌ ശരിവെക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയില്‍ മൗലീദ്‌ ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തില്‍ ദൂരേനിന്ന്‌ എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്ന്‌ നല്‍കുകയുണ്ടായി.(അല്‍ ഇര്‍ശാദ്‌ 1343-റബിഉല്‍ അവ്വല്‍ പേ:158)
ഇ.കെ മൗലവി മൗലീദാഘോഷം അംഗീകരിക്കുന്നു.
വഹാബി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പലര്‍ക്കും മൗലിദാഘോഷത്തോട്‌ എതിര്‍പ്പില്ലായിരുന്നു.വഹാബി പ്രസിദ്ധീകരണമായ അല്‍ മുര്‍ശിദ്‌ അറബി മലയാള മാസികയില്‍(ഹി:1355)നബിദനാഘോഷത്തെ കുറിച്ച്‌ ഇ.കെ മൗലവി എഴുതുന്നു: മുസ്ലിം ലോകത്തെ ആകമാനം ആനന്ദസാഗരത്തില്‍ ആറടിക്കുന്ന റബീഉല്‍ അവ്വല്‍മാസം ഇതാ ആഗതമാരിക്കുന്നു. റബീഉല്‍ അവ്വല്‍ മാസത്തിന്റെ ആഗമനം ലോകത്തിന്‌ അനുഗ്രഹമായി അവതീര്‍ണമായ മുഹമ്മദ്‌ നബി(സ)യുടെ ജനനത്തെയാണ്‌ അനുസ്‌മരിക്കുന്നത്‌.
വഹാബി വേഷം ഇസ്‌ലാമികമല്ലെന്ന്‌ വഹാബി ചരിത്രകാരന്‍
വഹാബി വേഷവിതാനങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരമല്ലെന്ന്‌ കെ.എം മൗലവിയുടെ വേഷത്തെ വിവരിച്ച വഹാബി ചരിത്രകാരന്‍ കെ.കെ അബ്‌ദുല്‍ കരീം; കെ എം മൗലവി ജീവചരിത്രത്തില്‍ വ്യക്തമാക്കുന്നത്‌ കാണുക:
നിങ്ങള്‍ ജ:കെ.എം മൗലവി സാഹിബിന്റെയും മറ്റും വേഷത്തെകുറിച്ച്‌ ചിന്തിച്ചുനോക്കുക.തൊപ്പിയും തലപ്പാവും സാധാരണ ധരിച്ചരുന്നു. പുറത്തുപോകുമ്പോള്‍ ഒരുകോട്ടും തോളില്‍ ഒരുതട്ടവും കയ്യില്‍ ഊന്നുവടിയും പഴയ കുടയുമായിരിക്കും. വക്കം മൗലവിയും എം.സി.സിയും വടി ഉപയോഗിച്ചില്ലെന്ന്‌ മാത്രം. കെ.എം മൗവലിക്ക്‌ സമാനമായ ഇസ്‌ലാമികവേഷത്തില്‍ തന്നെ അവര്‍ ജീവിക്കുകയും മരിക്കുകയും ചെയ്‌തു.
ആധുനിക ഇസ്‌ലാഹി പ്രവര്‍ത്തകന്മാരുടെയും പണ്ഡിതന്മാരില്‍ പ്പെട്ട ചിലരുടെയും വേഷവിധാനങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരവുമായി പൊരുത്തപ്പെടുന്നില്ലെന്നത്‌ ദുഃഖസത്യമാണ്‌. താടി നീട്ടലും തലമറക്കലും പഴയ അറബി സംസ്‌കാരമാണെന്നും അത്‌ തിരുമേനിയുടെ വര്‍ഗ്ഗ പാരമ്പര്യാചാരമാണെന്നും ചില അത്യാധുനികന്മാര്‍ വാദിക്കുന്നു. ഇത്തരം പുരോഗമനപരമായ അതിര്‍വരമ്പ്‌ അതിലംഘിക്കുന്നതുമായ അഭിപ്രായങ്ങളും അതിനനുയോജ്യമായ കര്‍മ്മങ്ങളുമാണ്‌ സര്‍വ്വ നാശങ്ങള്‍ക്കും കാരണം. അതിനാല്‍ ഇസ്‌ലാമിക അധ്യാപനങ്ങളില്‍ ഒന്നുപോലും അവഗണിക്കാതിരിക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകന്മാരും യുവ പണ്ഡിതന്മാരും ശ്രദ്ധിക്കണം.(കെ.എം മൗലവി ജീവ ചരിത്രം കെ.കെ അബ്‌ദുല്‍ കരീം പേ:150-151)
വഹാബിസത്തിന്റെ ഭീമാബദ്ധങ്ങള്‍

1. ഖുര്‍ആനും ഗീതയും മൗലീദും പരായണം ചെയ്യുന്നത്‌ ഒരു പോലെയാണ്‌ (സല്‍ സബീല്‍1972 ഏപ്രില്‍)
2. പ്രവാചകന്മാര്‍ നിത്യവും ഒരുപാട്‌ തെറ്റുകള്‍ ചെയ്യുന്നവരായിരുന്നു.(സല്‍ സബീല്‍ പു-1 ല-3 പേ33)
3. സ്വഹാബത്ത്‌ കേരളത്തിലെമുസ്‌ലിയാക്കളെ പോലെയാണ്‌(ജുമുഅ ഖുതുബ മദ്‌ഹബുകളില്‍ പേ 84)
4. മദ്‌ഹബുകളില്‍ മൂലവും ഫിഖ്‌ഹിന്റെ കിതാബുകള്‍ മൂലവും ഇസ്‌ലാം മതത്തിന്‌ മുസ്വീവത്താകുന്നു.(സല്‍ സബീല്‍)
5.മഹ്‌യുദ്ദീന്‍ ശൈഖ്‌ ശങ്കരാചാര്യരുടെ വക്താവാകുന്നു.(അല്‍ മമാനാര്‍ 1980)
6. തവസ്സുല്‍ തെറ്റും ശിര്‍ക്കുമാകുന്നു.(അത്തൗഹീദ്‌)
7. പുരുഷന്മാരെ പോലെ സ്‌ത്രീകളും പള്ളിയില്‍ പോകേണ്ടതാണ്‌(അല്‍ ഇസ്‌ലാഹ്‌)
8. മരിച്ചവരുടെ അരികില്‍ വെച്ച്‌ യാസീന്‍ ഓതാന്‍ പാടില്ല.(ശബാബ്‌)
9. മരിച്ചവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാടില്ല.(ശബാബ്‌)
10. മരിച്ചവര്‍ക്ക്‌ വേണ്ടി ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ അയാള്‍ക്കു ലഭിക്കുകയില്ല. (പുടവ)
11. മുത്വലഖ്‌ ഒന്ന്‌ മാത്രമേ സംഭവിക്കൂ (മുജാഹിദ്‌)



1. വിശുദ്ധ ഖുര്‍ആന്‍ പാരായണം പുണ്യകരമാണ്‌.
2. പ്രവാചകന്മാര്‍ പാപസുരക്ഷിതരാണ്‌.(അഅ്‌റാഫ്‌ 61,68)
3. സ്വഹാബത്ത്‌ മാതൃകായോഗ്യരാണ്‌.(അത്തൗബ 100)
4. നിങ്ങള്‍ അല്ലാഹുവിനെയും പ്രവാചകന്മാരെയും മദ്‌ഹബിന്റെ ഇമാമുകളെയും പിന്‍പറ്റി ജീവിക്കുക. (നിസാഅ്‌ 59)
5. അല്ലാഹു പറയുന്നു. എന്റെ വലിയ്യിനെ എതിര്‍ക്കുന്നവരോട്‌ ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.(ഹദീസു ഖുദുസീ)
6. സല്‍ കര്‍മങ്ങള്‍ കൊണ്ടു സദ്‌ വത്തരെകൊണ്ടും തവസ്സുലാക്കി പ്രാര്‍ത്ഥിക്കുന്നത്‌ ഫലവത്താകുന്നു.(മാഇദാ 35,അല്‍ബഖറ85)
7. പള്ളിയില്‍ വെച്ച്‌ നിസ്‌ക്കരിക്കേണ്ടത്‌ പുരുഷ്യന്മാര്‍ മാത്രമാകുന്നു. (അന്നൂര്‍ 37)
8. നബി(സ) പറയുന്നു. നിങ്ങള്‍ മരിച്ചവരുടെ അരികില്‍ ചെന്ന്‌ യാസീന്‍ ഓതുക. (ഇബ്‌നു മാജ)
9.മരിച്ചവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ്‌ വിശ്വാസികള്‍ (അല്‍ അശര്‍
10. അവര്‍ക്ക്‌ ലഭിക്കും (ബുഖാരി,മുസ്ലിം)
11. മൂന്നും സംഭവിക്കും (ബുഖാരി)


മൗദൂദിസം
എന്താണ്‌ മൗദൂദിസം.?
1941-ല്‍ അവിഭക്ത ഇന്ത്യയിലെ ലാഹോറില്‍ അബുല്‍ അഅ്‌ലാ മൗദൂദി രൂപം നല്‍കിയ മതപരിഷ്‌കരണ രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌ ജാമാഅത്തെ ഇസ്‌ലാമി.(മൗദൂദിസം)
സ്ഥാപിത പാശ്ചാത്തലം.
ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ അന്ത്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ പ്രധാനമായും 3 ആശയധാരകള്‍ വലയം ചെയ്‌തു.
അബുല്‍ കലാം ആസാദിന്റെ തേതൃത്വത്തില്‍ ദേശീയ വാദികളായ നേതാക്കള്‍ മുസ്ലിംകളെ പൊതു ദേശീയ ധാരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പാടുപെട്ടു.
മസ്‌ലിംകള്‍ക്ക്‌ സ്വന്തം രാഷ്‌ട്രീയം വേണമെന്ന്‌ മുസ്‌ലിം ലീഗിന്റെ ആവശ്യത്തോട്‌ ദേശീയ വാദികളായ മുസ്‌ലിം നേതാക്കല്‍ യോജിച്ചില്ല.
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ നലനിന്ന ആശയപരമായ ഈ ചേരിതിരിവിനിടയിലേക്കാണ്‌ ഹുക്കൂമത്തേ ഇലാഹി (ദൈവിക ഭരണം) എന്ന വ്യതിരക്ത മുദ്രാവാക്യവുമായി ജമാഅത്തെ ഇസ്‌ലാമി കടന്ന്‌ വരുന്നത്‌.
വിഭജനാന്തരം ജമാഅത്ത്‌
1947 വരെയുള്ള കാലയളവിന്‍ ആകെ 625 പേര്‍ മാത്രമാണ്‌ ജമാഅത്തിന്റെ അംഗബലം. വിഭചനത്തെ തുടര്‍ന്ന്‌ ഇതില്‍ 385 പേര്‍ പാക്കിസ്ഥാനിലും 240പേര്‍ ഇന്ത്യയിലുമായി. തുടര്‍ന്ന്‌ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി രൂപപ്പെട്ടു.
പാക്കിസ്ഥാനില്‍
പാക്കിസ്ഥാനില്‍, രൂപികരണത്തെ തന്നെ അബുല്‍ അഅ്‌ലാ മൗദൂദി എതിര്‍ത്തു. രാഷ്‌ട്രം യാഥാത്ഥ്യമായതോടെ നയത്തില്‍ മാറ്റം വരുത്തി അനുകൂല നിലപാട്‌ സ്വീകരിച്ചു.
പാക്കിസ്ഥാനെ ഇസ്‌ലാമീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പാക്ക്‌ ജാമാഅത്ത്‌ പ്രവര്‍ത്തച്ചു. ഖാദിയാനി പ്രശ്‌നങ്ങളില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ജമാഅത്തിനു പക്ഷേ, സാധാരണ ജനങ്ങളെ അഭിസംബോധനം ചെയ്യാനോ ഒരു രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കാനോ കഴിയാതെ പോയി ജനസ്വാധീനമില്ലാത്ത ഒരു കേവല രാഷ്‌ട്രീയ പാര്‍ട്ടിയായി ജമാഅത്ത്‌ ചുരുങ്ങി.
സിയാവുല്‍ഹഖിനോട്‌ സഹകരിച്ച്‌ പാക്കിസ്ഥാന്റെ ഇസ്‌ലാമീകരണം പൂര്‍ത്തിയാക്കം എന്ന ആഗ്രഹവും ഫലവത്തായില്ല.
തര്‍ബിയ്യത്തും തസ്‌കിയത്തുമില്ലാത്ത, ജനസ്വാധീനമില്ലാത്ത കേവല ആള്‍ക്കൂട്ടമായി ഈ രാഷ്‌ട്രീയ സംഘടന വഴിമാറി സഞ്ചരിക്കുയാണിപ്പോള്‍ (രിസാല വാരിക 2005 മാര്‍ച്ച്‌ 11 പേ 38,39)
അബുല്‍ അഅ്‌ലാ മൗദൂദി (1903-1979)
ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ മൗലനാ അബുല്‍ അഅ്‌ലാ മൗദൂദി സാഹിബ്‌ 1903 സെപ്‌ത: 25 ന്‌ ഔറംഗാബാദില്‍ ഭൂജാതനായി. പ്രഥാമിക പഠനം 9-ാം വയസ്സ്‌ വരെ പിതാവില്‍ നിന്ന്‌. ശേഷം ഫൗഖാനിയ്യ സ്‌ക്കൂളില്‍ ചേര്‍ന്നു.
ചെറുപ്രായത്തില്‍ വിദ്യഭ്യാസ പരാജയം.
അദ്ദേഹം തന്റെ ആത്മകഥയില്‍ (പേ 7)ല്‍ എഴുതുന്നു. ഞാന്‍ ഒന്നാമതായി ചേര്‍ന്നത്‌ റുസ്‌ദിയ്യ ക്ലാസിലാണ്‌. 6 മാസത്തിന്‍ ശേഷം പരീക്ഷ എഴുതി. ഗണിത ശാസ്‌ത്രത്തില്‍ കൂട്ടതല്‍ അറിവില്ലാത്തതിനാല്‍ ഞാന്‍ പരീക്ഷയില്‍ തോറ്റു.
തുടര്‍വിദ്യാഭ്യാസത്തിന്‌ ഹൈദറാബാദിലെ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും മരണവും കാരണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ജീവിതത്തിലെ അപചയങ്ങള്‍
ഇസ്ലാമിന്റെഅടിസ്ഥാന തത്വങ്ങള്‍ പരിഹസിച്ചതിനാല്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന്‌ പുറത്ത്‌ പോയതായി പണ്‌ഡിതലോകം വിധി എഴുതിയ നിരീശ്വര വാദിയായ പ്രമുഖ ഉറുദു സാഹിത്യകാരന്‍ നിയാസ്‌ ഫത്‌ഹ്‌ പൂരിയുമായി അദ്ദേഹത്തന്‌ ഒന്നര വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തില്‍ നിന്നാണ്‌ മൗദൂദി സാഹിബിന്‌ സാഹിത്യ പ്രചോദനം ഉണ്ടായത്‌. ഇദ്ദേഹവുമായുള്ള ആത്മ ബന്ധം തൂലികയെ ഉപജീവന മാര്‍ഗമായി സ്വീകരിക്കാന്‍ (കൂലി എഴുത്ത്‌) ഞാന്‍ തീരുമാനിച്ചു (ആത്മകഥ പേ 18)
സേവന പാതയില്‍
1920 ല്‍ താജ്‌ ഉറുദു വാരികയുടെയും മുസ്‌ലിം പത്രത്തിന്റെയും പത്രാധിപരായി സേവനമനുഷഠിച്ചു.
1925 ല്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ അല്‍ ജംഇയ്യയുടെ എഡിറ്ററായി.
1933 ല്‍ ഹൈദരാബാദില്‍ വെച്ച്‌ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക ഏറ്റെടുത്ത്‌ നടത്തി. ഇതിലൂടെയാണദ്ദേഹം തന്റെ ദുശിച്ച ചിന്തകളും ആശയങ്ങളും പറത്ത്‌ കൊണ്ടുവന്നത്‌.
1920 ല്‍ ഖിലാഫത്ത്‌ പ്രക്ഷോഭത്തിലും തുടര്‍ന്ന്‌ നിസഹകരണ പ്രസ്ഥാനങ്ങളിലും താത്‌പര്യപൂര്‍വ്വം സ്‌ഹകരിച്ച്‌ സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.
ജമാഅത്ത്‌ രൂപീകരിക്കുന്നു.
ലാഹോറലേക്ക്‌ തിരിച്ച മൗദൂദി സാഹിബാ 1941 ആഗസ്റ്റ്‌ 21 തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഓഫീസില്‍ വെച്ച്‌ ജമാഅത്തേ ഇസ്ലാമിക്ക്‌ രൂപംനല്‍കി. ശേഷം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പശ്ചാത്തലം വിവരിച്ച്‌ മൗദൂദി ഇങ്ങനെ പ്രസംഗിച്ചു.
ഒരു കാലത്ത്‌ ഞാനും പാരമ്പര്യ വാദിയായിരുന്നു.ദേശീയ മതത്തിന്റെ അനുയായിയായി ബോധോദയം തെളിഞ്ഞപ്പോള്‍ ആ നിലക്കുള്ള മതാനുകമനം നിരര്‍ത്ഥകമാണെന്ന്‌ എനിക്ക്‌ ബോധ്യമായി.
മരണം വരെ ലാഹോറില്‍ ജീവിതം ചിലവഴിച്ച അദ്ദേഹം 1979 സെപ്‌തമ്പര്‍ 22ന്‌ അമേരിക്കയിലെ ആശുപത്രയില്‍ മരണപ്പെട്ടു.
കമ്യൂണിസം, പാശ്ചാത്യവല്‍ക്കരണം, പലിശ, മദ്യപാനം, തുടങ്ങിയവയെ എതിര്‍ത്ത്‌ എഴുതിയ ലേഖനങ്ങള്‍ അദ്ദേഹത്തെ ലോക പ്രസിദ്ധനാക്കി.
അറബിയിലോ ഇംഗ്ലീഷിലോ വേണ്ടത്ര പരിജ്ഞാനമില്ലാത്ത അദ്ദേഹത്തിന്റെ കൃതികളെല്ലാം മസ്‌ഊദ്‌ ആലം നദ്‌വിയും ശിഷ്യരും ഉറുദുവില്‍ നിന്ന്‌ അറബിയലേക്ക്‌ വിവര്‍ത്തനം ചെയ്‌തതാണ്‌. ഡമസ്‌ക്കസില്‍ അവതരിപ്പിച്ച ഉറുദു പ്രബന്ധം ജനങ്ങളുടെ സമ്മര്‍ദ്ദഫലമായി അബുല്‍ ഹസ്സന്‍ നദ്‌ വി അറബിയിലേക്ക്‌ മൊഴിമാറ്റം നടത്തി.
വിഷലിപ്‌ത രചനകള്‍
തഫ്‌ഹീമാത്ത്‌, ഖുതുബാത്ത്‌,റസാഇല്‍ വ മസാഇല്‍, തഫ്‌ഹീമുല്‍ ഖുര്‍ആന്‍, ഖിലാഫത്ത്‌ വ മുലൂക്കിയത്ത്‌, തന്‍ഫീഖാത്‌ തുടങ്ങിയ മൗദൂദിയുടെ പിഴച ചിന്താഗതികളുടെ ബഹിര്‍സ്‌ഫുരികങ്ങളാണ്‌.
മൗദൂദിക്കെതിരെ അബുല്‍ അസന്‍ അലി നദ്‌വി.
പ്രഥമഘട്ടങ്ങളില്‍ ജമാഅത്തിനെ കുറിച്ചറഞ്ഞ നദ്‌ വി സാഹിബ്‌ ലഖ്‌നൗവില്‍ വെച്ച്‌ കലിമ പുതുക്കി നിയമപ്രകാരം അജമാഅത്ത്‌ വെമ്പര്‍ഷിപ്പ്‌ സ്വീകരിച്ചവരാണ്‌. ജമാഅത്തെ ഇസ്ലാമിയുടെ ശൂറാ മജ്‌ലിസ്‌ ലാഹോറില്‍ വിളിച്ച്‌ കൂട്ടിയതിലും ഇദ്ദേഹം പങ്കെടുത്തു. ഈ ശൂറയില്‍ വെച്ച്‌ മൗദൂദിയുടെ സാന്നിധ്യത്തില്‍ വെച്ച്‌ തന്നെ ഭരണഘടനയില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്‌. ആസ്ഥാനം ലോഹോറില്‍ നിന്ന്‌ മാറ്റാനും ഈ യോഗത്തില്‍ തീരുമാനമായി. ഇസ്ലാമിക അടിത്തറരയില്‍ കെട്ടിപ്പൊക്കിയ ഒരുമാതൃകാ ഗ്രാമമായിരുന്നു അന്ന്‌ സംഘടനയുടെ ലക്ഷ്യം.
വിമര്‍ശനാത്മകമായി സൂചിപ്പിക്കുന്നു.
ഇത്തരം ചിന്തകളുടെയും ആശയങ്ങളുടെയും തണലില്‍ വളര്‍ന്ന, ജമാഅത്ത്‌ സാഹിത്യങ്ങള്‍ മാത്ര വായിക്കുന്ന്‌, മറ്റൊരു പരിതസ്ഥിതിയമായി മാനസിക ബന്ധമില്ലാത്ത ഒരു നിഷ്‌കളങ്ക തലമുറയില്‍ പുതിയൊരു അന്തരീക്ഷം സംജാതമാകും. പ്രവാചക ശിക്ഷണത്തിലൂടെ,സ്വഹാബികളെ പിന്‍പറ്റുന്നതലൂടെ പരമ്പരാഗതമായ ലഭിച്ച, ഇന്നുവരെ നിലവിലുല്‌#ാള സാഹിചര്യത്തില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥമായിരിക്കും ആ അന്തരീക്ഷം. പ്രവാചകരുംസ്വഹാബികളും താബിഉകളും സഞ്ചരിച്ച പാതയില്‍നിന്ന്‌ തെറ്റി മറ്റൊരു പാതയിലൂടെയാവും ഇവരുടെ അധ്യാനവും ചിന്തയും (അണിയറക്കു പന്നിലെ ജമാഅത്തെ ഇസ്ലാമി അബ്‌ദുള്ള ഫൈസി വേളം.)
ഹുക്കൂമത്തെ ഇലാഹി(മത രാഷ്‌ട്രം)
മതത്തിന്റെ ലക്ഷ്യമായി രാഷ്‌ട്രനിര്‍മാണത്തെ ജമാഅത്തെ ഇസ്ലാമി കാണുന്നു. അവരുടെ ശൂറാ മജ്‌ലിസ്‌ റപ്പോര്‍ട്ട്‌ പുസ്‌തകം റുദാദേ ജമാഅത്തെ ഇസലമിയില്‍ പറയുന്നു.
മതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം നല്ല ഭരണമാണ്‌. ഈ ലക്ഷ്യംത്തില്‍ അശ്രദ്ധ വരുത്തിയാല്‍ അല്ലാഹുവിന്റെ തൃപ്‌തി ലഭക്കുകയില്ല. സാമൂഹ്യ ശക്തിയിലൂടെ മാത്രമേ ഈ ലക്ഷ്യം തേടാനാവൂ. ഇതില്‍ വിഴിച വരുത്തുന്നവന്‍ വന്‍കുറ്റം ചെയ്‌തവനാണ്‌. തൗഹീദ്‌ അംഗീകരിക്കുന്നതിലൂടെയോ നിസ്‌ക്കാര നിലനിര്‍ത്തുന്നത്‌ കൊണ്ടോ ആ കുറ്റം മായച്ചുകളയാന്‍ സാധ്യമല്ല.
ആരാധനയെ പട്ടാള ചിട്ടയാക്കുന്നു.
ഈ ലക്ഷ്യത്തിന്‌(മത രാഷ്‌ട്രം സ്ഥാപിക്കാന്‍) വേണ്ടിയാണ്‌ ഇസ്ലാമില്‍ നിസ്‌ക്കാരവും നോമ്പും സകാത്തും ഹജ്ജും നിര്‍ബന്ധമാക്കപ്പെട്ടത്‌. ഇവയെപറ്റി ഇബാദത്ത്‌ എന്ന്‌ പറയുന്നതിന്റെ ഉദ്ദേശ്യം ഇവ മാത്രമാണ്‌. ഇബാദത്ത്‌ എന്നല്ല അടിസ്ഥാന ഉബാദത്തിന്‌ വേണ്ടി ജനങ്ങ്‌#ളെ തയ്യാറാക്കലാണതിന്റെ ഉദ്ദേശ്യം. അതിന്‌ വേണ്ടിയുള്ള നിര്‍ബന്ധ ട്രൈനിംഗ്‌ കോഴ്‌സാണിത്‌(ഇസ്ലാമി ജബാദത്ത്‌ പര്‍ തഹ്‌ഖി ഖി നസര്‍ പേ 12)
ജമാഅത്തെ ഇസ്ലാമയുടെ അടിസ്ഥാന ഗ്രന്ഥമായ ഖുതുബാത്തില്‍ എഴുതുന്നു. ചുരുക്കത്തില്‍ ദിനം പ്രതി അഞ്ചുതവണ ഓരോ പള്ളിയില്‍ വെച്ചും സംഘം ചേര്‍ന്നുള്ള നിസ്‌ക്കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിന്റെ അര്‍ത്ഥം ഒരു ചെറിയ പരിധിക്കുള്ളില്‍ വെച്ച്‌ കൊണ്ട്‌ സുശക്കവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാന്‍ നിങ്ങളെ പരിശീലിപ്പിക്കുകയുംഅതിന്‌ നിങ്ങള്‍ പ്രാപ്‌തരാക്കുകയും ചെയുക എന്നതാണ്‌(പേ 199)
മൗദൂദി എഴുതുന്നു. മനുഷ്യാധിപത്യത്തില്‍ നിന്ന്‌ രക്ഷപ്പെട്ടു അല്ലാഹുവിന്റെ ആധിപത്യത്തില്‍ പ്രവേശിക്കലാണ്‌ പ്രധാന ലക്ഷ്യം ഈ ലക്ഷ്യ പൂര്‍ത്തീകരക്കാന്‍ വേണ്ടി ശരീഫ്‌ അര്‍പ്പിക്കലും അത്യദ്ധ്വാനവമാണ്‌ ജിഹാദ്‌. നിസ്‌ക്കാരവും നോമ്പും ഹജജും സകാത്തും ഈ ലക്ഷ്യത്തിന്‌ വേണ്ടിയുള്ള തയ്യാറെടുപ്പാണ്‌ (ഖുതുബാത്ത്‌ പേ 227)
ദൈവരാജ്യം കൂടാതെ ദീന്‍ സമ്പൂര്‍ണമാവില്ല.
ഇസ്ലാമിക ഭരണം അഥവാ ഹുക്കൂമത്തെ ഇലാഹി കൂടാതെ സത്യദീനിന്റെ വിജയം സാധ്യമല്ല.(ഹുക്കൂമത്തെ ഇലാഹിയ്യയും ഇസ്ലാമും. പ്രബോധനം 1955 ജൂലായ്‌ പു 8, ലക്കം11. പേ 266)

ദൈവരാജ്യം ഉട്ടോപ്യന്‍ രാജ്യമായി.
നാം ആശിക്കുന്ന സത്യവ്യവസ്ഥ ഭൂമുഖത്ത്‌ ഒരു ചാണ്‍ സ്ഥലത്തപോലും ഇന്നു ഫലത്തില്‍ സ്ഥാപിതമായിട്ടില്ലെന്നതു ശരിയാണ്‌.(പ്രബോധനം പു 7, ലക്കം 6)
ജമാഅത്തു വിഭാവനം ചെയ്യുന്ന മാതൃകാ യോഗ്യമായ ഇസ്ലാമിക ഭരിണം ഇന്നു ലോകത്തെവിടെയുമില്ല. (പ്രബോധനം പ്രതിപക്ഷ പത്രം. പു 4, ലക്കം 8, 1952 ജനു 1, പേ 163)
ലക്ഷ്യം മാറ്റുന്നു.
ഹുകൂമത്തെ ഇലാഹി(ദൈവീക ഭരണം) ആയിരുന്നു തുടക്കത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. ജലഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവരുടെ വിമര്‍ശനം ഏറ്റുമാങ്ങിയ ശേഷം 1956 ലാണ്‌ ലക്ഷ്യ ഇഖാമത്തുദ്ദീന്‍ (മതസംസ്ഥാപനം) എന്നാക്കി മാറ്റുന്നത്‌.
ദീന്‍ ഇബാദത്ത്‌ മൗദൂദിയുടെ വീക്ഷണത്തില്‍
ദൈവ രാജ്യത്തിനൊപ്പിച്ച്‌ മൗദൂദി ദീനിലും മറിമായ നടത്തി. ഭരണം,സ്റ്റേറ്റ്‌ എന്നൊക്കെയാണ്‌ മൗദൂദിയുടെ ഭാഷയില്‍ദീന്‍ അദ്ദേഹം എഴുതുന്നു. ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റാണെന്നും ശരീഅത്ത്‌ എന്നാല്‍ ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥയാണെന്നും ആ നിയമ പദ്ധതിയനുസരിച്ച്‌ ജീവിതം നയിക്കുന്നതിനാണ്‌ ഇബാദത്ത്‌ എന്ന്‌ പറരയപ്പെടുന്നതെന്നുമുള്ള വസ്‌തുത വ്യക്തമായത്തീരുന്നതാണ്‌.(ഖുത്‌ബാത്ത്‌ പേ378)
മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയാഭജയങ്ങള്‍
ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കലും വോട്ടവകാശം വിനിയോഗിക്കലും സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കലും ജമാഅത്തെ ഇസ്ലാമിക്ക്‌ വിലക്കപ്പെട്ട ഖനികളായിരുന്നു, മാത്രമല്ല ഭരണത്തിന്‌ കീഴ്‌പ്പെടലും തൗഹീദിന്‌ കടഖവിരുദ്ധവുമായിരുന്നു.
അബുല്‍ അഅ#്‌ലാ മൗദൂദിഎഴുതുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അസംബ്ലിയില്‍ പോകുന്നതും ഒരനിസ്ലാമിക ശണ വ്യവസ്ഥക്ക്‌ കീഴില്‍ ഒരു മതേതര ജനാധിപത്യ സ്റ്റേറ്റ്‌ സ്ഥാപിക്കാനാണെങ്കില്‍ അത്‌ നമ്മുടെ തൗഹീദ്‌ ആദര്‍ശത്തിനും മതത്തിനും വിരുദ്ധമായിരിക്കും(ചോദ്യത്തരങ്ങള്‍ പേ 357)
ജമാഅത്തെ ഇസ്ലാമി കേരളഘടകത്തിന്റെ മുഖപത്രം പ്രബോധനം പറയുന്നു. അനിസ്ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്ന്‌ത മുസ്ലിംകളെ സംബന്ധിച്ചിടത്തോളംനിഷിദ്ധമാണെന്ന ജമാഅത്തെ ഇസ്ലാമി വിശ്വാസിക്കുന്നു.(പ്രബോധനം.1970. ജൂലൈ) ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ വോട്ട്‌ രേഖപ്പെടുത്താന്‍ തന്നയുമോ നിവൃത്തിയില്ല. (പ്രബോധനം.1957 നവ.10)
ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ത്ഥികളെയോ പിന്താങ്ങുകയോ ചെയ്‌ത ഒരൊറ്റസംബവവുമില്ല. അതിന്ന്‌ അതിന്റെ മുഴുവന്‍ ചരിത്രവും സാക്ഷിയാണ്‌.(ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എന്ത്‌ എന്തെല്ലാം പേ. 24)
നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവര്‍ത്തി തെരെഞ്ഞെടുപ്പില്‍ നിന്ന്‌ അവര്‍ തികച്ചും വിട്ട്‌ നില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംബിക്കുന്നത്‌ അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ട്‌ ചെയ്യുകയോ അരുത്‌. എതാര്‍ത്ഥ വഴികളില്‍കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്‌(പ്രബോധനം 1956 പു4. ലെക്കം 2 ജൂലൈ, പേ 35 മുസ്ലിംങ്ങളും വരാനിരിക്കുന്ന പോതുതെരെഞ്ഞെടുപ്പും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ അബൂ ലൈസ്‌ സാഹിബ്‌)
തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദീനിയായും ദുന്‍യവിയായും മുസ്ലിംകള്‍ക്ക്‌ ആപല്‍ക്കരമാണെന്നാണ്‌ നമ്മുടെ അഭിപ്രായം( 35)
തൗഹീദിന്‌ എതിരാകുന്നു.
ലാ ഇലാഹ ഇല്ലാല്ല മുഹമ്മദ്‌ റസുലുല്ല എന്ന്‌ അടിസ്ഥാന വാക്യത്തില്‍ വിശ്വസിക്കുന്ന ഒരു മുസ്ലിം നിയമനിര്‍മാണാധികാരം അല്ലാഹുവിന്റെ മാത്രം അവകാശമാണെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. എന്നിരിക്കെ മനുഷ്യന്‌ സ്വാതന്ത്രമായ നിയമനിര്‍മാണാധികാരം നല്‍കുകയും കിതാവിനേയും സുന്നത്തിനെയും പാടെ അവഗണിച്ചുകൊണ്ട്‌ അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവെ പരസ്യമായി പരിഹസിക്കുക കൂടിചെയ്യുന്ന ഒരു നിയമ നിര്‍മാണ സഭയില്‍ മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സാഹായിക്കുകയോ ചെയ്യാന്‍ ഒരു മുസ്ലിമിന്‌ നിവൃത്തിയില്ല. സ്വയം സ്ഥാനാര്‍ത്ഥികളായി നില്‍ക്കാതെ വോട്ട്‌ ഉപയോഗിക്കലും തെറ്റാണ്‌.( പേ.61,62)
തെരെഞ്ഞെടുപ്പ്‌ ജമാഅത്തിന്റെ അജണ്ടയല്ല.(?)
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ അബൂലൈസ്‌ നദ്‌വി 1952 ല്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌ക്കരിക്കണമെന്ന്‌ ഇന്ത്യന്‍ മുസ്ലിംകളോട്‌ ആഹ്വാനം ചെയ്‌തു.
ഈ നാട്ടിലെ ഭരണം ഇസ്ലാമികമയിരിക്കണമെന്ന്‌ ഗവണ്‍മെന്റെ#്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്ലാമികമാക്കിമാറ്റുവാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത്‌ കാലത്തോളം ഞങ്ങള്‍ തെര്‌ഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല. (പ്രബോധനം പ്രതിപക്ഷം പു.4 ലക്കം8. പേ.163)
പ്രവഞ്ചകര്‍ത്താവായ അല്ലാഹുവിനേയും അവന്റെ നിര്‍ദേശങ്ങളെയും തിരസ്‌കരിച്ച്‌ കൊണ്ടുള്ള ഒരു ഭൗതിക രാഷ്‌ട്രത്തോട്‌ സ്വയം സഹകരിക്കുകയെന്നതു തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന്ന്‌ തികച്ചും കടകവിരുദ്ധമാണെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നത്‌ കൊണ്ട്‌ മാത്രമാണ്‌.( പ്രബോധനം 1952 ഫെബ്രുവരി.)
ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തില്‍ സ്ഥാനര്‍യായി നില്‍ക്കാനോ മറ്റുവല്ല സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട്‌ രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്ലിമിന്‌ നിവൃത്തിയില്ല്‌. പ്രബോധനം1954 നവംമ്പര്‍ 15)
1977വരെ ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു.
ജമാഅത്തെ നിരോധിക്കപ്പെട്ടു.
രണ്ട്‌ തവണ നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്ലാമി.(1) അടിയന്തിരാവസ്ഥകാലത്ത്‌(1975).(2) ബാബരി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍(1992).
സര്‍ക്കാര്‍ ജോലി നിഷിദ്ധം
ജമഅത്തെ ഇസ്ലാമി ഭരണഘടന പറയുന്നു. ദൈവമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയില്‍ താന്‍ വല്ല കൂഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമ നിര്‍മ്മാണ സഭയിലെ അംഗമോ അതിന്റെ കോടതിയിന്‍ കീഴില്‍ നായാതിപ സ്ഥാനത്ത്‌ നിയമിക്കപ്പെടുന്നവനോ ആണങ്കില്‍ ആസ്ഥാനം കൈയ്യൊഴ്‌ക്കുക. (ഭരണഘടണ ഘണ്ഡിക8,ഇപ്പോഴും നിലവിലുണ്ട്‌)
ഇസ്ലാമികേതര ഭരണക്കൂടത്തില്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുതിനെ പറ്റി മൗദൂദി സാഹിബ്‌ എഴുതുന്നു.ഇസ്ലാമികേതര വ്യവസ്ഥിതി നിലവില്‍ വരുന്നതിന്റെ ഉദ്ദേശ്യം ഇസ്ലാമിന്‌ പകരം ഇസ്ലാം അല്ലാത്തതിനെയും അനുസരണത്തിന്‌ പകരം അനുസരണക്കേടിനേയും ദൈവപ്രാതിനിധ്യത്തിന്‌ പകരം ദൈവധിക്കാരത്തെയും മനുഷ്യജീവതത്തില്‍ ഊട്ടിയുറപ്പിക്കുകയാണ്‌. അതിന്റെ എല്ലാ പദ്ധതികളും സ്ഥലകാല വ്യത്യാസമന്യേ ഇതളൊടുഞ്ഞു കിടക്കുന്നു. ഇതെല്ലാം ഹറാമാണെന്ന്‌ മാത്രമല്ല, സകല ഹറമുകളേക്കാളും വലിയ ഹറാമാണ്‌.(റസഇല്‍ വ മസാഇല്‍ ഭ.1 പേ.353)
താഗൂത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പെട്ടതാണ്‌. ബിംബങ്ങള്‍- ദൈവേതര ഭരണകൂടങ്ങള്‍ അദൈവിക കോടതികള്‍ നിഷിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം തന്നെ (ഇസ്ലാമിലെ ഇബാദത്ത്‌. ടി. മുഹമ്മദ്‌ സാഹിബ്‌. പേ 67. 1979)
ദീന്‍ എന്നതിന്റെ അര്‍ത്ഥം സ്റ്റേറ്റാണെന്ന്‌ സമര്‍ത്ഥിച്ച ശേഷം മൗദൂദി എഴുതുന്നു. എന്നാല്‍ മുസ്ലിംകളെന്നു വാദിച്ച്‌ കൊണ്ട്‌ ഇതര ദീനുകള്‍ക്ക്‌ സേവനം ചെയ്യുക. ഇസ്ലാമല്ലാതെ വല്ല ദീനുകളെയും (ഉദഹണം ജനാധിപത്യ ദീന്‍) നടപ്പാല്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച്‌ ഞാന്‍ എന്തുപറയട്ടെ.(ഖുതുബാത്ത്‌ പേ. 405)
അപ്പോള്‍ ഈ ആഗ്രഹവും സ്ഥാനാര്‍ത്ഥിത്വവും ഒരു അനിസ്ലാമിക ഗവണ്‍മെന്റെ#്‌ ഉദ്യോഗത്തിന്‌ വേണ്ടിയാണെങ്കില്‍ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാകുന്നതാണ്‌.(പ്രബോധനം 1951 ആഗസ്റ്റ്‌ 1, പു 4 ലക്കം3)
കമ്മ്യൂണിസം അന്യം
മതത്തിന്റെ പരിവേഷമൊന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിന്നുള്ള സര്‍ച്ചാര്‍പ്പണത്തില്‍ നിന്ന്‌ തെറ്റിക്കുന്ന ദൃശ്യങ്ങളായ വേറെയും പല ശക്തികളുമുണ്ടിവിടെ. അവയും താഗൂത്തിന്റെ വിഭാഗങ്ങള്‍ തന്നെ. ഉദാഹരണത്തിന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, അവാന്തരവിഭാഗങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.(ഇബാദത്ത്‌ ഒരു സമഗ്രപഠനം. പേ335, പുതിയ പതിപ്പ്‌)