തൗഹീദ് ,ശിർക്ക് 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 സുന്നത്ത് ജമാഅത്തിൻറെ അടിസ്ഥാനശിലയാണ് തൗഹീദ്.അല്ലാഹുവിൻറെ ഏകത്വം ഇരുനൂറിലധികം പ്രാവശ്യം ഖുർആനിൽ ഉദ്ഘോഷിക്കുന്നു.തൗഹീദിന്റെ പ്രാധാന്യമാണ് ഇത് വെക്തമാക്കുന്നത്. ബഹുദൈവത്വം എല്ലാനിലക്കും നിരർത്ഥകമാണ്.മനുഷ്യ സങ്കൽപ്പങ്ങളാലല്ല ,പ്രമാണങ്ങളുടെ പിന്തുണയോടെയാണ് തെളിയിക്കപ്പെടണ്ടത്.അല്ലാഹുവിന്റെ അസ്തിത്വവും അനിവാര്യതയും അപ്രകാരം തെളിയിക്കപ്പെട്ടതാണ്. ബുദ്ധിയുള്ളവർക്ക് ദൈവാസ്തിക്യം നിഷേധിക്കാനാവില്ല ."വഹ്ഹദ"യിൽ നിന്നാണ് "തൗഹീദ്"എന്ന ധാതുവിന്റെ ഉത്ഭവം ,ഏകനാക്കി ,ഏകനാക്കൽ എന്നാണത്തിന്റെ ഭാഷാർത്ഥം'മുഹ്ദിസിൽ നിന്ന് (പുതുതായി ഉണ്ടാകുന്നവൻ )ഖദീമിനെ(അല്ലാഹുവിനെ )തനിപ്പിക്കുക 'എന്നാണ് അഹ്ലുസ്സുന്ന:തൗഹീദിനെ നിർവചിക്കുന്നത്.(ഫത്ഹുൽബാരി ) "വിശാലാർത്ഥത്തിൽ ഉലൂഹിയ്യത്തിലും (ആരധ്യനായിരിക്കുക )അതിൻറെ പ്രത്യകതകളിലും അല്ലാഹുവിന് ഒരു പങ്കാളിയില്ല എന്ന വിശ്വാസമാണ് തൗഹീദ് "(അബ്ദുൽ ഹകീം ,പേജ് 66) التوحيد عبارة عن اعتقاد عدم الشريك في الألوهية وخواصها)( عبد الحكيم ഉലൂഹിയ്യത്ത് എന്നതുകൊണ്ട് വിവക്ഷ അസ്തിത്വം അനിവാര്യമായവൻ എന്നാണ് .അസ്തിത്വം നിർബന്തമായ ശക്തിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് 'ഖവാസ്'(പ്രത്യകതകൾ)കൊണ്ട് ഉദ്ദേശ്യം .എല്ലാറ്റിന്റെയും സ്രഷ്ടാവായിരിക്കുക ,ലോകത്തിന്റെ ഭാരണാധിപനായിരിക്കുക,ആരാധന അർഹിക്കുന്നവനാവുക എന്നിവ ഉദാഹരണം .അല്ലാഹുവിന്റെ ആസ്തിക്യത്തിന്റെ അനിവാര്യത (വുജൂബ് )യുടെ ഗുണങ്ങളിലും അതിനെ തുടർന്ന് വന്നുചേരുന്ന ഇബാദത്ത് അർഹിക്കുക,ലോകത്തെ സ്രഷ്ടിക്കുക ,ഭരിക്കുക എന്നിവയിലും അല്ലാഹു ഏകനാകുന്നു .സത്യനിഷേധികളായ കാഫിറുകൾ പ്രസ്തുത വിഷയത്തിൽ തങ്ങൾ ആരാധിക്കുന്ന വസ്തുക്കൾ അല്ലാഹുവോട് പങ്കാളികളാണെന്ന വിശ്വാസക്കരായിരുന്നു .ഇഖ്‌ലാസ് സൂറത്തിൽ ,തൗഹീദിന്റെ വിവക്ഷ ഖുർആൻ വ്യക്തമാക്കുന്നു .പറയുക :"അവൻ .അല്ലാഹു ഏകനാകുന്നു.അല്ലാഹു സ്വമദാകുന്നു(നിരാശ്രയൻ).അവൻ മറ്റൊരാളോടും തുല്യനല്ല"അല്ലാഹു ഏകനാകുന്നു എന്ന പ്രസ്താവനയെ തുടർന്ന് ,അതിൻറെ അർത്ഥമാണ് ഖുർആൻ വിവരിക്കുന്നത് .അവൻ ഏകനാണ് എന്നാൽ ഇവിടെ മറ്റൊരു ഏകൻ ഉണ്ടായിക്കൂടാ എന്നല്ല ഉദ്ദേശ്യം .ഓരോ സ്രഷ്ടിയും അതിൻറെ അവസ്ഥയിൽ ഏകനാണ്.പക്ഷേ വ്യത്യാസമുണ്ട് .അത് സ്വമദ് എന്ന പ്രയോഗം വ്യക്തമാക്കുന്നു .സ്വമദിന്റെ വിവക്ഷ നോക്കുക ."എല്ലാവർക്കും എല്ലാ കാര്യങ്ങളിലും അവലംബമായുള്ളവൻ.സ്വയം പര്യപ്തതയുള്ളവൻ.മറ്റൊരു ശക്തിയെയും ആശ്രയിക്കേണ്ടതില്ലാത്തവൻ"(അബുസ്സുഊദ് ,വാ 5,പേ .913) هو سيد المصمود إليه في الحوائج المستغني بذاته وكل ما عداه محتاج إليه في جميع جهاته (أبو السعود ٥/٩١٣) ഇസ്മാഈൽ ഹിഖ്വി(റ)പറയുന്നു : "ആവശ്യങ്ങൾക്ക് ആശ്രയിക്കപ്പെടുന്നവനും സ്വയംപര്യാപ്തതയുള്ളവനും മറ്റെല്ലാ വസ്തുക്കളാലും ആശ്രയിക്കപ്പെടുന്നവനുമായ ശക്തി" (റൂഹുൽ ബയാൻ ) أي هو السيد المصمود إليه في الحوائج المستغني بذاته وكل ما عداه محتاج إليه في جميع جهاته ( تفسير روح البيان മറ്റൊരാൾക്ക് ആശ്രയമാവുക എന്ന സ്വമദിയ്യത്തിലധിഷ്ടിതമായ സവിശേഷതയാണ് അല്ലാഹുവിൻറെ വിശേഷണമാകുന്നത് .അതിൽ കൂറുകാരെ ആരോപിക്കുമ്പോൾ അത് അല്ലാഹുവിൻറെ തൗഹീദിനു വിരുദ്ധമാകുന്നു .സ്വമദിയ്യത്തിൻറെ സവിശേഷതകളില്ലാത്ത ,അല്ലാഹു അല്ലാത്ത ആശ്രയങ്ങളെ അങ്ങീകരിക്കുന്നത് തൗഹീദിനു വിരുദ്ധമല്ലെന്ന് ഇതിൽ നിന്ന് തന്നെ വെക്തമാകുന്നുണ്ട് . അറിവുള്ളവൻ ,കഴിവുള്ളവൻ ,കേൾക്കുന്നവൻ ,കാണുന്നവൻ തുടങ്ങിയവ അല്ലാഹുവിൻറെ വിശേഷണങ്ങളാണ് .അത് അല്ലാഹുവിനു അംഗീകരിച്ചു കൊടുക്കുന്നതാണ് തൗഹീദ് .മറ്റൊരു അറിവുള്ളവനോ കഴിവുള്ളവനോ കേൾക്കുന്നവനോ കാണുന്നവനോ ഇല്ലെന്നാണോ അതിൻറെ അർത്ഥം? തീർച്ചയായും അല്ല .മേൽ വിശേഷണങ്ങളിലെല്ലാം അല്ലാഹു സ്വമദാണ്.സ്വയം പര്യാപ്തനാണ് .സ്വയം പര്യാപ്തതയിലധിഷ്ടിതമാംവിധം ഈ വിശേഷണങ്ങൾ മറ്റാർക്കുമില്ലെന്ന വിശ്വാസമാണ് തൗഹീദിൻറെ അന്തസത്ത . അബുൽ ഖാസിം അത്തമീമി (റ)പറയുന്നു :"അല്ലാഹുവിൻറെ ഏകത്വത്തെ അംഗീകരിക്കുകയെന്നാൽ സത്തയിലും വിശേഷണങ്ങളിലും അവൻ ഏകനാണെന്നും അവന് തുല്യനോ സദ്ര്ശ്യനോ ഇല്ലെന്നും വിശ്വസിക്കലാകുന്നു "(ഫത്ഹുൽ ബാരി 17/203) وقال أبو القاسم التميمي التوحيد مصدر وحد يوحد وحدت الله اعتقدته منفردا بذاته وصفاته ﻻنظير له وﻻ شبيه ( فتح الباري ഇതിൽ നിന്നും താഴെപറയുന്ന കാര്യങ്ങൾ വ്യക്തമാകുന്നു :1ഉണ്ടാകൽ നിർബന്ധമായ ശക്തി അല്ലാഹു മാത്രമാണ് .സ്രഷ്ടിക്കുക ,ഭരിക്കുക ,ആരാധന അർഹിക്കുക തുടങ്ങിയ വിശേഷണങ്ങൾ അവൻറെ മാത്രം പ്രതേകതയാണ്. 2.ഇത്രയും കാര്യങ്ങൾ അല്ലാഹുവിന് അംഗീകരിച്ചുകൊടുക്കുന്നതാണ് തൗഹീദ് . 3.അല്ലാഹുവിൻറെ വിശേഷണങ്ങൾ സ്വമദിയ്യത്തിലധിഷ്ടിതമാണ് .സ്വമദിയ്യത്തിലധിഷ്ടിതമായ വിശേഷണങ്ങൾ തനതായ രൂപത്തിൽ മറ്റൊരു ശക്തിയിൽ ആരോപിക്കൽ തൗഹീദിനു വിരുദ്ധമാണ് . 4.കാഫിറുകൾ അല്ലാഹുവിൻറെ വിശേഷണങ്ങൾ തനതായ അർത്ഥത്തിൽ അവരുടെ ആരാധ്യവസ്തുക്കളിലും ആരോപിച്ചിരുന്നു . 5.അല്ലാഹുവിൻറെ വിശേഷണങ്ങളിൽ ഒന്നുപോലും തനതായരൂപത്തിൽ സ്രഷ്ടിയിൽ ആരോപിക്കാൻ പാടില്ല അത് തൗഹീദിനു വിരുദ്ധമാണ് . -------------------------------- ശിർക്ക് ------- അനിവാര്യമായ അസ്തിത്വം, ആരാധന അർഹിക്കുക എന്നിവയിൽ അല്ലാഹുവിൽ കൂറുകാരെ അംഗീകരിക്കലാണ് ശിർക്ക്.അതായത് അല്ലാഹുവിൻറെ സത്ത(ദാത്ത്)ഗുണങ്ങൾ(സ്വിഫാത്ത്)പ്രവർത്തികൾ(അഫ്ആൽ)എന്നിവയിൽ പങ്കുകാരെ ആരോപിക്കുക. ആല്ലാഹുവിന്റെതിനു തുല്യമായ സത്തയോ ,പ്രവർത്തിയോ ,ഗുണമോ മറ്റൊരാൾക്കുണ്ടെന്ന് സങ്കൽപ്പിക്കുകയെന്നതാണത്.അല്ലാഹുവിൻറെ എല്ലാ വിശേഷണങ്ങളും തനതായ രൂപത്തിൽ അപരനിൽ ഉണ്ടെന്നു വിശ്വാസിക്കുന്നത് മാത്രമല്ല,സ്വമദിയ്യത്തിലധിഷ്ടിതമായ അല്ലാഹുവിൻറെ ഒരു വിശേഷണമെങ്കിലും തനതായ രൂപത്തിൽ മറ്റൊരാളിലുന്ടെന്നു ആരോപിക്കുന്നതും ശിർക്ക് തന്നെയാണ്. അല്ലാഹുവിനു പ്രതേകമായുള്ള ഏതെങ്കിലും വിശേഷണം ചികഞ്ഞെടുത്ത് അതിൽ മാത്രം പങ്കുചേർക്കൽ ശിർക്കാകുമെന്ന് ചിലർ ജൽപ്പിക്കാറുണ്ട്. ഉദാഹരണത്തിനു മുസ്തഗാസ്(സഹായം തേടപ്പെടുന്നവാൻ),വകീൽ(ഭാരമേൽപ്പിക്കപ്പെടുന്നവൻ)എന്നീ പദങ്ങൾ. വിപൽഘട്ടത്തിൽ ഇസ്തിഗാസ ചെയ്യപ്പെടുന്നവൻ,ഭരമേൽപ്പിക്കുന്നവൻ അല്ലാഹുവാണ്.അത് മറ്റൊരാളോടായാൽ ബഹുദൈവാരാധനയായി എന്നാണ് അവരുടെ വിശദീകരണം .എഥാർതത്തിൽ സ്വയം സഹായിക്കാൻ കഴിവുണ്ടെന്നു (സ്വമദിയ്യത്ത്)ആരോപിച്ചു കൊണ്ട് സ്രഷ്ടിയെ ഏതുഘട്ടത്തിൽ സമീപിക്കുന്നതും ശിർക്കുതന്നെയാണ്. സ്വയം സഹായിക്കാനുള്ള കഴിവ് ആരോപിക്കാതെ സ്രഷ്ടിയെ സമീപിക്കുന്നത് തൗഹീദിന് വിരുദ്ധമാകുന്നില്ല.വിപൽഘട്ടവുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതല്ല തൗഹീദും ശിർക്കും.ശ്രദ്ധിക്കുക .വിപൽഘട്ടത്തിലല്ലാതെ ഒരു മനുഷ്യൻ നിസ്സാരമായ പ്രശ്നത്തിൽ സ്രഷ്ടിയെ സമീപിക്കുന്നു .ആ സ്രഷ്ടി സർവശക്തനും സ്വയം പര്യാപ്തനുമാണെന്നാണ് അയാളുടെ വിശ്വാസമെങ്കിൽ ആ സമീപനം നിസ്സാര പ്രശ്നത്തിനാണെങ്കിൽ പോലും ശിർക്കായിത്തീരുന്നു .സന്ദർഭത്തിൻറെ പ്രതേകതകളല്ല .മനസ്സിൽ കുടികൊള്ളുന്ന വിശ്വാസമാണ് പ്രധാനമെന്നും അതനുസരിച്ചാണ് തൗഹീദും ശിർക്കും സംഭവിക്കുന്നതെന്നും നാം മനസ്സിലാക്കണം. ചുരുക്കത്തിൽ വിപൽഘട്ടങ്ങളിൽ സഹായമർത്തിക്കപ്പെടുന്നവൻ ,അഭയം തേടപ്പെടുന്നവൻ,ഭരമേൽപ്പിക്കപ്പെടുന്നവൻ അല്ലാഹു മാത്രമാണ് എന്നതിന്റെ അർത്ഥം സ്വന്തം കഴിവ്കൊണ്ട് സഹായിക്കുമെന്ന വിശ്വാസവുമായി അഭയം പ്രാപിക്കപ്പെടുന്നവൻ അല്ലാഹു മാത്രമാകുന്നു എന്നാണ് . ആ വിശ്വാസമില്ലെങ്കിൽ ശിർക്കാവുകയില്ല . ഈ നിർവചനം നിഷേധിക്കുകയാണെങ്കിൽ സ്വഹാബത്തിൽ പലരെയും നാം മുശ്രിക്കുകളായി കണക്കാക്കേണ്ടി വരും .തൗഹീദിന്റെ കാവലാളു കളായിരുന്ന സ്വഹാബികൾ വിപൽഘട്ടങ്ങളിൽ നബി (സ്വ )യെ സമീപിച്ച സംഭവങ്ങൾ ഏറയുണ്ട് .ഈ സന്ദർഭങ്ങളിൽ അവരുടെ വിശ്വാസം നബി (സ്വ )സ്വയം പര്യാപ്തനാണെന്നായിരുന്നോ ?ഒരിക്കലുമല്ല .ഇങ്ങനെ സഹായം തേടുന്നത് നബി (സ്വ )ഒരിക്കലും നിരോധിച്ചിട്ടുമില്ല .