page

Saturday, 15 July 2017

നബി മരണ ശേഷം പാപമോചനത്തിനിരക്കും: ഹദീസ്

തെറ്റ് ചെയ്യുന്നവർക്ക് വേണ്ടി വഫാത്തിനു ശേഷം പാപമോചനത്തിനിരക്കുമെന്നു നബി(സ) തന്നെ പ്രസ്ഥാപിച്ച കാര്യമാണ്.  

عن عبدالله بن مسعود قال: قال رسول الله (ص) حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.(٦٧/٤)

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വില നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "എന്റെ ജീവിതം നിങ്ങൾക്ക് ഖൈറാണ്.നിങ്ങൾ  എന്നോട് സംശയങ്ങൾ ചോദിക്കുകയും  അത് നീക്കുന്ന മറുവടി നിങ്ങൾക്ക് എന്നിൽ നിന്ന് ലഭിക്കുകയും ചെയ്യും. എന്റെ വഫാത്ത് നിങ്ങൾക്ക് ഖൈറാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ എനിക്ക് വെളിവാക്കപ്പെടും. ഞാൻ കാണുന്ന നന്മക്ക് അല്ലാഹുവെ സ്തുതിക്കും. തിന്മ കണ്ടാൽ നിങ്ങൾക്കുവേണ്ടി അല്ലാഹുവോട് ഞാൻ പൊറുക്കലിനെ തേടും". ബസ്സാർ(റ) ഇത് നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ  പ്രബലമായ ഹദീസിന്റെ നിവേദകരാനു.(മജ്മഉസ്സവാഇദ് 4/68).

മഹാനായ ജലാലുദ്ദീൻ സുയൂത്വി(റ) "അൽ ഖസ്വാഇസ്വിൽകുബ്റാ" 2/281 -ലും അല്ലാമ മുനാവി (റ) തയ്സീറിലും ഈ ഹദീസ് സ്വഹീഹാണെന്ന് പ്രസ്ഥാപിച്ചിട്ടുണ്ട്.