page

Friday, 14 July 2017

ഇസ്തിഗാസ- മഴ വേണം-ഇബ്നു തൈമിയ്യ പറയട്ടെ!

ഇമാം സുബ്കി(റ) ഇസ്തിഗാസ അനുവദനീയമാണെന്ന് പറയുന്നുവെങ്കിൽ അതെ കാലക്കാരനായ ഇബ്നു തൈമിയ്യ ഇസ്തിഗാസ ശിർക്കാണെന്നും പറയുന്നുണ്ട്. അതിനാൽ ഇബ്നു തൈമിയ്യയേക്കാൾ ഇമാം സുബ്കി(റ)ക്ക് പ്രാമുഖ്യം നൽകുന്നതെങ്ങനെ?.


 മറുപടി:
പലതുകൊണ്ടും പ്രാമുഖ്യം നൽകേണ്ടത് ഇമാം സുബ്കി(റ) പറഞ്ഞതിനാണ്. ഇബ്നു തൈമിയ്യ പറഞ്ഞതിനല്ല.
     1- ഇബ്നു തൈമിയ്യയുടെ വാദം ആറ് നൂറ്റാണ്ട് വരെയുള്ള മുസ്ലിംകൾ ചെയ്തു വന്നതിന്നെതിരാണ്. അതിനാൽ അത് പുത്തനാഷയവും പ്രമാണങ്ങളുടെ പിന്ബലമില്ലാതെ മതത്തിൽ കടത്തിക്കൂട്ടിയതുമാണ്. അതിനാൽ അത് തള്ളപ്പെടെണ്ടാതാണ്. ഇബ്നു തൈമിയ്യയുടെ മുമ്പുള്ള നൂറ്റാണ്ടുകാർ നടത്തിയ ഇസ്തിഗാസയുടെ ഉദാഹരണങ്ങൾ  'ഇസ്തിഗാസ നൂറ്റാണ്ടുകളിൽഭാഗം 1 , ഭാഗം 2 ' എന്നീ ബ്ലോഗ്സിലുണ്ട്.

    2- ഇബ്നു തൈമിയ്യ തന്നെ -- നമ്മൾ [സുന്നികൾ ]നടത്തുന്ന ഇസ്തിഗാസ അനുവദനീയമാണെന്നും അത് ഞാൻ വിമര്ശിക്കുന്ന കാര്യമല്ലെന്നും -അംഗീകരിച്ചതായി കാണുന്നു!. ബിലാലുബ്നു ഹാരിസ് (റ) നബി(സ)യുടെ ഖബറിങ്കൽ വന്ന് മഴ ചോദിച്ച സംഭവം ഉദാഹരണം. ഇമാം സുബ്കി(റ) അടക്കമുള്ള പണ്ഡിതന്മാർ ഇസ്തിഗാസക്ക് പ്രമാണമായി ഉദ്ദരിച്ച ഈ സംഭവത്തെ പറ്റി ഇബ്നു തൈമിയ്യ പറയുന്നത് കാണുക;

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢) 


റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)  എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372). 



        അപ്പോൾ ഇബ്നു തൈമിയ്യയുടെ വാദത്തിന് ക്രത്യതയില്ലെന്നാണ് ഇത് കാണിക്കുന്നത്.പ്രമാണത്തിന് മുമ്പിൽ പിടിച്ചു നില്ക്കാൻ സാധിക്കാതെ വന്നപ്പോൾ അദ്ദേഹത്തിനത് അറിയാതെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു.