page

Monday, 24 July 2017

ഖുനൂത്തും ഇമാം ബുഖാരി [ റ]യും


ഇമാം ബുഖാരി (റ) സ്വഹീഹുല്‍ ബുഖാരിയില്‍ നല്‍കിയ തല വാചകം കാണുക.
“”ബാബുല്‍ ഖുനൂത്തി ഫിസ്സുബ്ഹി””
“സുബ്ഹിയിലെ ഖുനൂത്ത് വിവരിക്കുന്ന അദ്ധ്യായം”
പ്രസ്തുത അദ്ധ്യായത്തില്‍ ഇമാം ബുഖാരി (റ) കൊടുത്ത ഹദീസ് കാണുക.
മുഹമ്മദ്(റ) പറയുന്നു. നബി(സ) തങ്ങള്‍ സുബഹിയില്‍ ഖുനൂത്തോതിയിരുന്നുവോ എന്ന അനസ്(റ)നോട് ചോദ്യമുണ്ടായി. അനസ് (റ) പ്രതിവചിച്ചു. അതെ (ഓതിയിരുന്നു). അപ്പോള്‍ നബി(സ) റുകൂഇനു മുന്‍പാണോ ഖുനൂത്തോതിയിരുന്നതെന്ന് അനസ്(റ)നോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അനസ് (റ) പറഞ്ഞു. റുകൂഇനു ശേഷം അല്പ സമയമായിരുന്നു നബി(സ) ഖുനൂത്തോതിയിരുന്നത്. (സ്വഹീഹുല്‍ ബുഖാരി 1001)
ഇമാം ബുഖാരി(റ)യുടെ തല വാചകം വിവരിച്ച് ഇബ്നു ഹജര്‍ (റ) തങ്ങള്‍ എഴുതുന്നു.
ഖുനൂത്ത് എന്ന പദം പല അര്‍ത്ഥങ്ങള്‍ക്കും പ്രയോഗിക്കാറുണ്ട്. ഇവിടെ അതു കൊണ്ട് ലക്ഷ്യമാക്കുന്നത് നിസ്കാരത്തിലെ നിറുത്തത്തില്‍ പ്രത്യേക സ്ഥലത്തു കൊണ്ടു വരുന്ന ദുആ ആണ്. സൈനുബ്നുല്‍ മുനീര്‍ (റ) പറയുന്നു. ഈ തല വാചകം കൊണ്ട് ഇമാം ബുഖാരി(റ) ലക്ഷ്യമാക്കുന്നത് ഖുനൂത്ത് സുന്നത്താണെന്ന ആശയമാണ്. ഇബ്നു ഉമറില്(റ) നിന്നെന്ന പോലെ അനസില്‍(റ) നിന്നും ഖുനൂത്ത് ബിദ്അത്ത് ആണെന്ന ആശയം ഉദ്ധരിച്ചവരെ ഖണ്ഡിക്കാനാണ് ഇമാം ബുഖാരി (റ) അങ്ങനെ ചെയ്തത്. സുബഹിയിലെ ഖുനൂത്ത് നബി(സ)യുടെ പ്രവര്‍ത്തനത്തില്‍ നിന്ന് സ്ഥിരപ്പെട്ടതാണെന്ന് വരുത്തുന്നതാണല്ലോ പ്രസ്തുത ഹദീസ്. അതിനാല്‍ അനുവദനീയമായ പദവിയില്‍ നിന്നും അത് ഉയരുന്നു. ഈ നിലയ്ക്കാണ് അവര്‍ക്ക് ഖണ്ഡനം വന്നത്. (ഫത്ഹുല്‍ ബാരി 3/573)
ഇമാം നവവി(റ) എഴുതുന്നു.
“ഒരു മാസത്തിനു ശേഷം നബി(സ) തങ്ങള്‍ ഖുനൂത്ത് ഒഴിവാക്കി എന്ന അനസ്(റ)വിന്റെയും, അബൂഹുറൈറ(റ)വിന്റെയും ഹദീസിലെ പരാമര്‍ശത്തിന്റെ താല്പര്യം സത്യ നിഷേധികള്‍ക്കെതിരായ പ്രാര്‍ത്ഥനയും അവരെ ശപിക്കലും ഒഴിവാക്കി എന്നു മാത്രമാണ്.. ഖുനൂത്ത് പൂര്‍ണ്ണമായും ഒഴിവാക്കി എന്നല്ല. അല്ലെങ്കില്‍ സുബഹിയല്ലാത്ത നിസ്കാരങ്ങളിലെ ഖുനൂത്ത് ഒഴിവാക്കി എന്നാണ്.”
ഇമാം നവവി (റ) തുടരുന്നു..
” അബൂ ഹുറൈറ(റ)യുടെ രിവായത്ത് ഈ വ്യാഖ്യാനത്തെ ഒന്നു കൂടി വ്യക്തമാക്കുന്നു. “പിന്നെ അവര്‍ക്കുളള പ്രാര്‍ത്ഥനയെ നബി (സ) ഉപേക്ഷിച്ചു” എന്നാണത്. (ശര്‍ഹുല്‍ മുഹദ്ദബ്.3/505)
ഖുനൂത്ത് സുന്നത്താണെന്നു വിവരിച്ച് ഇബ്നു ഹജര്‍ (റ) എഴുതുന്നു.
“സുബഹിയിലെ രണ്ടാമത്തെ റകഅത്തിലെ ഇഅ്ത്തിദാലില്‍ ഖുനൂത്ത് സുന്നത്താണ്. ദുനിയാവില്‍ നിന്ന് വിട പറയും വരെ നബി(സ) തങ്ങള്‍ സുബഹിയില്‍ ഖുനൂത്തോതാറുണ്ടായിരുന്നു എന്ന അനസ്(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന പ്രബലമായ ഹദീസാണിതിനു പ്രമാണം. അതനുസരിച്ച നാലു ഖലീഫാമാരും പ്രവര്‍ത്തിച്ചിരുന്നതായി ഇമാം ബൈഹഖി(റ) ഉദ്ധരിച്ചിട്ടുണ്ട്. നാസിലത്തിന്റെ ഖുനൂത്ത് റുകൂഇനു ശേഷമായിരുന്നു. നബി(സ) നിര്‍വഹിച്ചിരുന്നതെന്ന് ധാരാളം പരമ്പരയിലൂടെ പ്രബലമായി വന്നിട്ടുളളതാണ്. അതിനാല്‍ സുബഹിയിലെ ഖുനൂത്തിനെ അതോട് താരതമ്യം ചെയ്ത് റുകൂഇനു ശേഷമാണ് വേണ്ടതെന്ന് നാം തീരുമാനിച്ചു. അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരും റുകൂഇനു ശേഷമായിരുന്നു ഖുനൂത്ത് നിര്‍ വഹിച്ചിരുന്നതെന്ന് ഹസനായ പരമ്പരയിലൂടെ വന്നിട്ടുണ്ട്. അതിനാല്‍ ശാഫിഈ മദ്ഹബുകാരന്‍ റുകൂഇനു മുന്‍പ് ഖുനൂത്തോതുന്ന പക്ഷം അത് അവന് മതിയാകുന്നതല്ല. സഹ് വിനു വേണ്ടി അവന്‍ സുജൂദ് ചെയ്യുകയും വേണം.” (തുഹ്ഫ 2/67)
സുബ്ഹിയില്‍ ഖുനൂത്തോതല്‍ സുന്നത്താണെന്ന് വഹാബികള്‍ 1927ല്‍ മദ്രസയിലേക്ക് തയ്യാര്‍ ചെയ്ത ”കിതാബുന്‍ അവ്വലു ഫില്‍ അമലിയാത്ത്” എന്ന പുസ്തകത്തില്‍ പറയുന്നു.
“സുബഹിന്റെ അവസാനത്തെ ഇഅ്ത്തിദാലിലും, മുസ് ലിംകള്‍ക്ക് വല്ല ആപത്തും സംഭവിച്ചാല്‍ അഞ്ച് വഖ്ത്ത് നമസ്കാരത്തിന്റെയും അവസാനത്തെ ഇഅ്ത്തിദാലിലും ഖുനൂത്ത് സുന്നത്തുണ്ട്.” (കിതാബുന്‍ അവ്വലു ഫില്‍ അമലിയാത്ത് – പേജ് 18, രചന ഇ കെ മൌലവി, ടി കെ മൌലവി, എം സി സി അബ്ദു റഹ്മാന്‍ മൌലവി )
ശക്തമായ ഒരു സുന്നത്തിനെ നിര്‍വഹീക്കുന്നില്ലെന്നതു പോകട്ടെ.
അത് ബിദ്അത്താണെന്നും, വ്യഭിചാരത്തേക്കാള്‍ മോശമാണെന്നും പറയുന്നവര്‍ക്ക് പരലോക വിശ്വാസം എങ്കിലും ‍ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരും ഖുനൂത്ത് നിര്‍ വഹിച്ചിരുന്നുവെന്ന് ഹസനായ പരമ്പരയിലൂടെ വന്നിട്ടുണ്ട്.. സ്വര്‍ഗം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ട സഹാബികളെപ്പോലും അവിശ്വസിക്കുകയും, ബിദ്അത്തുകാരാക്കുകയും ചെയ്യുന്നവര്‍ നാളെ അല്ലാഹുവിന്റെ കോടതിയില്‍ ഹിസാബ് പറയേണ്ടി വരുമെന്നെങ്കിലും ഓര്‍ക്കുക…
സുബ്ഹിയില്‍ഖുനൂത്ത് സുന്നത്തില്ലെന്ന് പറയുന്നവര്‍ പ്രമാണമാക്കുന്ന ഏഴ്ഹദീസുകളും അവയ്ക്കുളള മറുപടികളും ചുവടെ കൊടുക്കുന്നു.
(1)അനസ് (റ) പറയുന്നു. അറബികളിലെ ചില ഗോത്രങ്ങള്‍ക്കെതിരെ പ്രാര്‍ത്ഥിച്ച് ഒരു മാസക്കാലം റുകൂഇനു ശേഷം നബി (സ) ഖുനൂത്തോതി. പിന്നെ അതുപേക്ഷിച്ചു.(ബുഖാരി, മുസ്ലിം)
(2) അബൂ ഹുറൈറ(റ) പറയുന്നു. നബി (സ) ഒരു മാസക്കാലം റുകൂഇനു ശേഷം ചില വ്യക്തികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് നിസ്കാരത്തില്‍ ഖുനൂത്തോതി. പിന്നീട് അവര്‍ക്കുളള പ്രാര്‍ത്ഥന നബി(സ) ഉപേക്ഷിച്ചു. (ബുഖാരി, മുസ്ലിം)
ഈ ഹദീസുകള്‍ക്ക് മറുപടിയായി ഇമാം നവവി(റ) എഴുതുന്നു.
“ഒരു മാസത്തിനു ശേഷം നബി(സ) തങ്ങള്‍ ഖുനൂത്ത് ഒഴിവാക്കി എന്ന അനസ്(റ)വിന്റെയും, അബൂഹുറൈറ(റ)വിന്റെയും ഹദീസിലെ പരാമര്‍ശത്തിന്റെ താല്പര്യം സത്യ നിഷേധികള്‍ക്കെതിരായ പ്രാര്‍ത്ഥനയും അവരെ ശപിക്കലും ഒഴിവാക്കി എന്നു മാത്രമാണ്.. ഖുനൂത്ത് പൂര്‍ണ്ണമായും ഒഴിവാക്കി എന്നല്ല. അല്ലെങ്കില്‍ സുബഹിയല്ലാത്ത നിസ്കാരങ്ങളിലെ ഖുനൂത്ത് ഒഴിവാക്കി എന്നാണ്. പ്രസ്തുത പരാമര്‍ശത്തിന് ഈ വ്യാഖ്യാനം നല്‍കിയേ മതിയാവൂ. കാരണം ഈ ലോകവുമായി വിട പറയും വരെ സുബഹിയില്‍ നബി(സ) ഖുനൂത്തോതാറുണ്ടായിരുന്നു എന്ന അനസ് (റ)വിന്റെ ഹദീസിലെ പരാമര്‍ശം പ്രബലവും, വ്യക്തവുമാണ്. അതിനാല്‍ രണ്ടു ഹദീസുകളും നാം പറഞ്ഞ പ്രകാരം സംയോജിപ്പിക്കേണ്ടതുണ്ട്. ഇമാം ബൈഹഖി (റ), ഇമാം അബ്ദു റഹ്മാനുബ്നുല്‍ മഹ്ദി(റ) യില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍ ശത്രുക്കളെ ശപിക്കല്‍ മാത്രമാണ് നബി (സ) ഉപേക്ഷിച്ചത് എന്ന പരാമര്‍ശം കാണാവുന്നതാണ്. നടേ പറഞ്ഞ അബൂ ഹുറൈറ(റ)യുടെ രിവായത്ത് ഈ വ്യാഖ്യാനത്തെ ഒന്നു കൂടി വ്യക്തമാക്കുന്നു. “പിന്നെ അവര്‍ക്കുളള പ്രാര്‍ത്ഥനയെ നബി (സ) ഉപേക്ഷിച്ചു” എന്നാണത്. (ശര്‍ഹുല്‍ മുഹദ്ദബ്.3/505)
(3) സഅദുബ്നു താരിഖ് (റ) പറയുന്നു. ഞാന്‍ പിതാവിനോടു ചോദിച്ചു. എന്റെ പിതാവേ, താങ്കള്‍ നബി (സ)യുടെ പിന്നിലും, അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ), അലി(റ) എന്നിവരുടെ പിന്നിലും നിന്ന് നിസ്കരിച്ചിട്ടുണ്ടല്ലോ.. അവര്‍ സുബഹിയില്‍ ഖുനൂത്തോതിയിരുന്നോ.. പിതാവ് പ്രതിവചിച്ചു. എന്റെ കുഞ്ഞിമോനേ, അത് പുതിയ ആചാരമാണ്. (നസാഈ, തിര്‍മുദി)
(4) ഇബ്നു മസ്ഊദ് (റ) പറയുന്നു. നബി (സ) ഒരു നിസ്കാരത്തിലും ഖുനൂത്ത് ഓതിയിട്ടില്ല.
ഹദീസ് നമ്പര്‍ 3ന് പറയാനുളള മറുപടിയിതാണ്. ഖുനൂത്തിനെ സ്ഥിരപ്പെടുത്തുന്നവരുടെ കൂടെയാണ് കൂടുതല്‍ വിവരമുളളത്. അംഗബലവും അവര്‍ക്കു തന്നെയാണ്. അതിനാല്‍ അവര്‍ക്ക പ്രാമുഖ്യം കല്പിച്ചേ മതിയാവൂ.
ഇബ്നു മസ്ഊദ് (റ) ന്റെ ഹദീസ് (ഹദീസ് നം.4) വളരെ ദുര്‍ബലമാണ്. കാരണം മുഹമ്മദുബ്നു ജാബിറുസ്സഹ്മിയാണ് അതുദ്ധരിക്കുന്നത്. അദ്ദേഹത്തിന്റെ ഹദീസ് വര്‍ജ്യവും, അദ്ദേഹം ശക്തമായ ദൌര്‍ബല്യത്തിന്റെ ഉടമയുമാണ്. അതിനു പുറമേ അദ്ദേഹത്തിന്റെ പ്രസ്താവന ഖുനൂത്തിനെ നിഷേധിക്കുന്നതും അനസ്(റ)ന്റെ പ്രസ്താവന ഖുനൂത്തിനെ സ്ഥിരപ്പെടുത്തുന്നതുമാണ്. അതിനാല്‍ കൂടുതല്‍ വിവരം അനസ്(റ)വിന്റെ കൂടെയായതിനാല്‍ അതിന് പ്രാമുഖ്യം കല്പിക്കപ്പെട്ടു.
(5) അബൂമഖ്ലദ് (റ) പറയുന്നു. ഇബ്നു ഉമര്‍(റ)യോടൊന്നിച്ച് ഞാന്‍ സുബഹി നിസ്കരിച്ചു. അദ്ദേഹം ഖുനൂത്ത് ഓതിയില്ല. അതേത്തുടര്‍ന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. നിങ്ങള്‍ ഖുനൂത്ത് ഓതുന്നില്ലല്ലോ.. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നമ്മുടെ അസ്ഹ്വാബില്‍ നിന്നുളള ഒരാളില്‍ നിന്നും ഖുനൂത്ത് ഞാന്‍ ഹിഫ്ളാക്കിയിട്ടില്ല.
ഇബ്നു ഉമര്‍ (റ)യുടെ ഹദീസിനു പറയാനുളള മറുപടി അദ്ദേഹം അത് അറിയാതിരുന്നതോ, മറന്നതോ ആവാം. അനസ്(റ), ബറാഉബ്നു ആസിബ് (റ) തുടങ്ങിയവര്‍ അതറിഞ്ഞിട്ടുണ്ട്. അതിനാല്‍ അറിഞ്ഞവര്‍ക്ക് അറിയാത്തവരേക്കാള്‍ പ്രാമുഖ്യം കല്പിക്കപ്പെട്ടു.
(6) ഇബ്നു അബ്ബാസ്(റ) പറയുന്നു. സുബഹിയിലെ ഖുനൂത്ത് ബിദ്അത്താണ്.
ഈ ഹദീസ് വളരെ ദുര്‍ബലമാണ്. അബൂലൈലാ അല്‍ കൂഫീ വഴിയാണ് ഇമാം ബൈഹഖി (റ) അത് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. അത് ശരിയല്ലെന്ന് ഇമാം ബൈഹഖി(റ) തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അബുലൈലാ ഹദീസ് രംഗത്ത് വര്‍ജ്യനാണ്. ഇതിനു പുറമേ ഇബ്നു അബ്ബാസ്(റ) സുബഹിയില്‍ ഖുനൂത്തോതിയിരുന്നതായി ഹദീസ് ഉദ്ധരിച്ചിട്ടുമുണ്ട്.
ഇബ്നു അബ്ബാസ്(റ)യില്‍ നിന്ന് ഇമാം ദാറഖുത്വ്നി(റ) നിവേദനം ചെയ്യുന്നു. “ദുനിയാവുമായി വിട പറയും വരെ നബി (സ) ഖുനൂത്തോതിയിരുന്നു” (സുനന്‍ 4/409)
(6) ഇബ്നു അബ്ബാസ്(റ) പറയുന്നു. സുബഹിയിലെ ഖുനൂത്ത് ബിദ്അത്താണ്.
ഈ ഹദീസ് വളരെ ദുര്‍ബലമാണ്. അബൂലൈലാ അല്‍ കൂഫീ വഴിയാണ് ഇമാം ബൈഹഖി (റ) അത് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. അത് ശരിയല്ലെന്ന് ഇമാം ബൈഹഖി(റ) തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അബുലൈലാ ഹദീസ് രംഗത്ത് വര്‍ജ്യനാണ്. ഇതിനു പുറമേ ഇബ്നു അബ്ബാസ്(റ) സുബഹിയില്‍ ഖുനൂത്തോതിയിരുന്നതായി ഹദീസ് ഉദ്ധരിച്ചിട്ടുമുണ്ട്.
ഇബ്നു അബ്ബാസ്(റ)യില്‍ നിന്ന് ഇമാം ദാറഖുത്വ്നി(റ) നിവേദനം ചെയ്യുന്നു. “ദുനിയാവുമായി വിട പറയും വരെ നബി (സ) ഖുനൂത്തോതിയിരുന്നു” (സുനന്‍ 4/409)
(7) ഉമ്മു സലമ (റ) പറയുന്നു. സുബഹിയില്‍ ഖുനൂത്തോതുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. (ബൈഹഖി, ശര്‍ഹുല്‍ മുഹദ്ദബ് 3/505)
ഈ ഹദീസും ദുര്‍ബലമാണ്. കാരണം മുഹമ്മദുബ്നു യഅ്ലാ, അമ്പസതുബ്നു അബ്ദുറഹ്മാന്‍, അബ്ദുല്ലാഹിബ്നു നാഫിഅ് വഴിയാണ് പ്രസ്തുത ഹദീസ് നിവേദനം ചെയ്യുന്നത്. ദാറഖുത്നി (റ) പറയുന്നു. ഈ മൂന്നു പേരും ദുര്‍ബലരാണ്. നാഫിഅ്(റ), ഉമ്മു സലമ (റ)യില്‍ നിന്ന് ഹദീസ് കേട്ടതായി സ്ഥിരപ്പെട്ടിട്ടുമില്ല. (ശര്‍ഹുല്‍ മുഹദ്ദബ് 3/505)
ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:
وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة:(كتاب الأذكار للنووي”
സ്വുബ്ഹിനിസ്കാരത്ത്തില്‍ ഖുനൂത്ത്‌ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ്.
അബ്ദുല്ലാഹിബ്നു മഖു’അല്‍ (ര) വില്‍ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു, “അലി (ര), സുബ്ഹിയില്‍ ഖുനൂത് നിര്‍വഹിച്ചിരുന്നു” (ബൈഹഖി).
رواه أحمد:3/162 ، والدار قطني:2/239 ، والحاكم ، والبيهقي ، بأسانيد حسنة أو صحيحة، عن أنس رضي الله عنه، ” أن النبي صلى الله عليه وسلم قنت شهرا يدعو على قاتلي بئر معونة، ثم ترك ، فأما في الصبح فلم يزل يقنت حتى فارق الدنيا:
“ബിഅ്ര്‍ മഊനയില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി നബി(സ)ഒരുമാസം ഖുനൂത്ത്‌ ഓതുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തു എന്നാല്‍ സ്വുബ്ഹിയില്‍ നബി(സ)മരണപ്പെടുന്നത് വരെ ഖുനൂത്ത്‌ ഓത്തിയിരുന്നു (അഹ്മദ്, ദാറഖുത്നീ, ഹാക്കിം, ബൈഹകി, ഇമാം ത്വഹാവി)
ചോദ്യം: അബൂമാലിക്(റ) തന്റെ പിതാവിനോട് ഇപ്രകാരം ചോദിച്ചു. “താങ്കള്‍ നബി (സ്വ)യുടെ പിന്നിലും അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ പിന്നിലും കൂഫയില്‍ വെച്ച് അന്‍പതോളം വര്‍ഷം അലി(റ)ന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ടല്ലോ. അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ? പിതാവ് പറഞ്ഞു: കുഞ്ഞുമകനേ, അത് മുഹ്ദസ് (പുതുതായുണ്ടാക്കപ്പെട്ടത്) ആകുന്നു.” ഈ ഹദീസ് തിര്‍മുദി(റ)യും നസാഇ(റ)യും ഇബ്നുമാജ(റ)യും നിവേദനം ചെയ്തതായി മിശ്കാതില്‍ കാണുന്നു. ഇതിനെ സംബന്ധിച്ചെന്തു പറയുന്നു.
ഉത്തരം: ഇമാം ത്വീബി(റ) ഈ ഹദീസിന് മിശ്കാത് വ്യാഖ്യാനമായ കാശിഫില്‍ ഇപ്രകാരം മറുപടി നല്‍കുന്നു. “ഈ സ്വഹാബിയുടെ ഖുനൂത് നിഷേധം കൊണ്ട് ഖുനൂത് ഇ ല്ലെന്നുവരില്ല. കാരണം ഖുനൂത് സ്ഥിരീകരിച്ചുകൊണ്ട് നല്ലൊരു സമൂഹം തന്നെ സാ ക്ഷ്യം വഹിച്ചിട്ടുണ്ട്. ഹസന്‍(റ), അബൂഹുറയ്റ(റ), അനസ്(റ), ഇബ്നുഅബ്ബാസ്(റ) തുടങ്ങിയവര്‍ അവരില്‍പെടും. മാത്രമല്ല, ഈ സ്വഹാബിക്ക് നബി(സ്വ)യോടുള്ള സഹവാസത്തെക്കാള്‍ കൂടുതല്‍ സഹവാസമുള്ളവരായിരുന്നു അവര്‍. ത്വാരിഖുബ്നു അശ് യം(റ) എന്നാണ് ഈ സ്വഹാബിയുടെ പേര്. ഏതായാലും അവര്‍ സാക്ഷ്യം വഹിച്ചതാ ണ് സുസ്ഥിരമായത്” (കാശിഫ് – 3/160).
ഇബ്നുല്‍ അല്ലാന്‍(റ) എഴുതുന്നു: “ശറഹുല്‍ മിശ്കാതില്‍ ഇബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. നിശ്ചയം ഖുനൂത് സ്ഥിരീകരിച്ചവര്‍ കൂടുതല്‍ ജ്ഞാനികളും എണ്ണം അധികരിച്ചവരുമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മുന്‍ഗണന നല്‍കല്‍ നിര്‍ബന്ധമാണെന്ന് നമ്മുടെ ഇമാമുകള്‍ മറുപടി പറഞ്ഞിട്ടുണ്ട്. പ്രസ്തുത സ്വഹാബി വര്യന്‍ നിസ് കാരവേളയില്‍ വിദൂരത്തായതുകൊണ്ടോ നബി(സ്വ)യും മേല്‍പറഞ്ഞ സ്വഹാബികളും ഖുനൂത് പതുക്കെയാക്കിയതുകൊണ്ടോ കേള്‍ക്കാതിരിക്കാനും ന്യായമുണ്ടെന്ന് ഹാഫിള് ഇബ്നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ നബി(സ്വ) വിത്റിലല്ലാതെ ഖുനൂത് ഓതിയിട്ടില്ല എന്ന ഇബ്നു മസ്ഊദി(റ)ല്‍ നിന്നുള്ള നിവേദനം വളരെ ദുര്‍ബലമാണ്” (അ ല്‍ ഫുതൂഹാതുര്‍റബ്ബാനിയ്യ – 2/286
ചുരുക്കത്തില്‍ ഖുനൂത് സ്ഥിരീകരിച്ച നിരവധി സ്വഹാബാക്കളുടെ നിവേദനങ്ങളെ ഒഴിവാക്കി ഈ ഒരു സ്വഹാബി വര്യന്റെ നിവേദനത്തെ അവലംബിക്കാന്‍ രേഖകള്‍ സമ്മതിക്കുന്നില്ല. മാത്രമല്ല, ഈ സ്വഹാബിവര്യന്റെ വാക്ക് ‘അയ് ബുനയ്യ മുഹ്ദസുന്‍’ (കുഞ്ഞിമോനേ, പുതുതായി ഉണ്ടാക്കപ്പെട്ടതാണ്) എന്ന് മാത്രമാണ്. ഈ വാക്കിനര്‍ഥം ഖുനൂത് പുതുതായി ഉണ്ടാക്കപ്പെട്ടതാണെന്ന് തന്നെ ആയിക്കൊള്ളണമെന്നില്ല. നിരന്തരമായി ആ ചരിച്ചുപോന്ന ഖുനൂതിനെ സംബന്ധിച്ചുള്ള ചോദ്യം തന്നെ മുഹ്ദസാണെന്നും ഖുനൂതിനെ സംബന്ധിച്ച് ഇതിന് മുമ്പ് ആരും ചോദിച്ചിട്ടില്ല എന്നാവാനും സാധ്യതയുണ്ട്. ഖു നൂതിനെ സംബന്ധിച്ചാണല്ലോ ഈ സ്വഹാബിയോട് ചോദ്യമുന്നയിക്കപ്പെട്ടത്. ഈ ചോ ദ്യത്തെയാണ് മുഹ്ദസുന്‍ എന്ന വാക്കുകൊണ്ട് പ്രതികരിച്ചത്. അപ്പോള്‍ മേലില്‍ ഇപ്രകാരം ചോദിക്കുന്നത് സൂക്ഷിക്കണമെന്ന് പുത്രനെ അദബ് പഠിപ്പിക്കുകയാണ് സ്വഹാബിവര്യന്‍ ചെയ്യുന്നത്. സുബൈദുബ്നുല്‍ ഹാരിസി(റ)ല്‍ നിന്ന് ശരീക്, സുഫ്യാന്‍(റ) എന്നിവര്‍ വഴിയായി രണ്ട് നിവേദക പരമ്പരയിലൂടെ ഇബ്നു അബീശൈബ(റ) നിവേദനം ചെയ്ത ഹദീസ് മേല്‍ സാധ്യതക്ക് ശക്തി കൂട്ടുന്നു. സുബൈദ്(റ) പറഞ്ഞു. ‘സ്വു ബ്ഹി നിസ്കാരത്തിലെ ഖുനൂത് സംബന്ധമായി ഞാന്‍ ഇബ്നു അബീ ലൈല(റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു. ഖുനൂത് പണ്ട് മുതലേ നടന്നുവരുന്ന സുന്നത്താകുന്നു” (മുസ്വന്നഫു ഇബ്നി അബീശൈബ – 2/312).
തുഹ്ഫത്തുല്‍ അഹ്വതിയില്‍ ഇമാം ഇറാഖി(റ)വിന്‍റെ ഒരു മറുപടി ഇങ്ങനെ കാണുന്നു , ഈ മറുപടി ഉസ്വൂലുല്‍ ഹദീസിലും മറ്റും സ്വീകാര്യമായതുമാണ് … മറുപടി ഇങ്ങനെയാണ് …. നാള് ഖലീഫമാരെ തൊട്ട് ഖുനൂത്ത് ഇല്ല എന്നു പറയുന്നവരും ഉണ്ട് എന്നു പറയുന്നവരും ഉദ്ധരിക്കുന്ന ഹദീസുകള്‍ കാണാം , അപ്പോള്‍ ഇല്ല എന്നു പറയുന്ന ഹദീസിനെക്കാള്‍ ഉണ്ട് എന്നു പറയുന്ന ഹദീസാണ് മുന്തൂക്കം നാഫിയെക്കാള്‍ മുസ്ബിതിനു മുന്‍ഗണന കൊടുക്കുക എന്നാണ് ഉസ്വൂല്‍ ….
وَحَكَاهُ الْعِرَاقِيُّ عَنْ أَبِي بَكْرٍ وَعُمَرَ وَعَلِيٍّ وَابْنِ عَبَّاسٍ وَقَالَ : قَدْ صَحَّ عَنْهُمْ الْقُنُوتُ : وَإِذَا تَعَارَضَ الْإِثْبَاتُ وَالنَّفْيُ قُدِّمَ الْمُثْبَتُ ، وَحَكَاهُ عَنْ أَرْبَعَةٍ مِنْ التَّابِعِينَ وَعَنْ أَبِي حَنِيفَةَ وَابْنِ الْمُبَارَكِ وَأَحْمَدَ وَإِسْحَاقَ