page

Saturday, 15 July 2017

നമ്മുടെ പെൺകുട്ടികൾക്കെന്തു പറ്റി?

*🔥മുസ്ലിം പെണ്‍കുട്ടികൾക്ക്*

           *ഇതെന്തു പറ്റി..?🔥*
🔹〰️〰️〰️🔻〰️〰️〰️🔹

മുസ്ലിം പെണ്‍കുട്ടികളുടെ ഒളിച്ചോട്ടവും വളർത്തി വലുതാക്കിയ മാതാപിതാക്കളെ ധിക്കരിച്ച് കണ്ടവന്റെ കൂടെയുള്ള ഇറങ്ങിപ്പോക്കും നിത്യ സംഭവമായി മാറിയിരിക്കുന്നു. ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാനും ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്യാനും  പുതിയ ന്യൂസ്‌ കിട്ടി എന്നല്ലാതെ ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെ കാണാതിരിക്കുന്നതും വലിയ മുസീബത് തന്നെ.
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം മുസ്ലിമായി ജനിക്കുക എന്നുളളത് തന്നെയാണ്. ആ ഒരു സൌഭാഗ്യത്തെ ഭൗതീക സുഖത്തിന്നു വേണ്ടി വലിച്ചെറിഞ്ഞ് അന്യ മതസ്ഥരുടെ കൂടെ ഒളിചോടിപ്പോകാൻ മാത്രം മുസ്ലിം പെണ്‍കുട്ടികൾക്ക് എങ്ങനെ കിട്ടി ഈ മനോധൈര്യം...?

ചിന്തിച്ചു പോകുകയാണ്. തന്റെ ജീവിത പങ്കാളിയായി ഒരു അന്യ പുരുഷനെ തിരഞ്ഞെടുക്കുകയും ഒരു സുപ്രഭാതത്തിൽ ജന്മം തന്ന മാതാവിനെയും പോറ്റി വളർത്തിയ പിതാവിനെയും വലിച്ചെറിഞ്ഞു കൊണ്ട് കോളേജിലോ ബസ് സ്റ്റൊപ്പിലൊ കണ്ട് പരിചയപ്പെട്ട ആ അന്യ മതസ്ഥന്റെ കൂടെ ഇറങ്ങിപ്പോകുന്ന മുസ്ലിം പെണ്‍കുട്ടികളുടെ കഥകൾ കാണാനും കേള്‍ക്കാനും തുടങ്ങിയിട്ട് നാളുകൾ ഒരു പാട് ആയെങ്കിലും ഈ അടുത്ത കാലങ്ങളിൽ അത് വളരെ വർധിച്ചിരിക്കുന്നു എന്ന കാര്യം നാം എല്ലാവർക്കും അറിയാവുന്നത് തന്നെ...

ഇതിന്റെയൊക്കെ കാരണങ്ങൾ എന്താണെന്ന് തല പുകഞ്ഞ്‌ ആലോചിക്കേണ്ടതില്ല.  പെണ്‍ മക്കളെ വിദ്യാഭ്യാസത്തിന്റെ പേരിൽ അമിത സ്വാതന്ത്രം നൽകി ഒരു വിലക്കുമില്ലാതെ കയറൂരി വിടുന്ന രക്ഷിതാക്കൾ തന്നെ കൂടുതലും ഉത്തരവാദി.
  ആധുനീക യുഗത്തിലേക്ക് കാലെടുത്തു വെച്ച മനുഷ്യൻ മതനിയമങ്ങളെയും മത മൂല്യങ്ങളെയും പാടേ അവഗണിച്ച് പാശ്ചാത്യൻ സംസ്കാരം ഉൾകൊള്ളാൻ എന്ന് മുതൽ തുടങ്ങിയോ അന്ന് മുതൽ അസ്തമിച്ചിരിക്കുന്നു മത മൂല്യങ്ങളുടെ  പ്രസക്തി...

ഈ ഉമ്മത്തിന്റെ നാശം കാണാൻ കൊതിക്കുന്ന ഇസ്ലാം വിരോധികൾ പഠിച്ച പണി 18 എണ്ണവും നോക്കിയിട്ടും ഇസ്ലാം എന്ന പാവന മതത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താൻ സാധിച്ചിട്ടില്ല. പക്ഷെ ആ പണി ഇന്ന് നമ്മുടെ സമുദായം തന്നെ ഏറ്റെടുത്തിരിക്കുന്നു. മാറി മാറി വരുന്ന വേഷ വിധാനങ്ങളും പുത്തൻ സംസ്കാരങ്ങളും മതത്തിന്റെ അതിർ വരമ്പുകൾ പാടേ ലംഘിച്ച്കൊണ്ട് ഇരു കരങ്ങളും നീട്ടി സ്വീകരിച്ചപ്പോൾ ആധുനീക സമൂഹം അതിന്നു നൽകിയ പേരാണത്രേ "ന്യൂ ജനറേഷൻ" തേച്ചു മിനുക്കിയ മുഖവും ശരീരവും പല കോലങ്ങളിലായി വെട്ടി മാറ്റിയ തല മുടിയും, അങ്ങനെ എല്ലാം കൊണ്ട് നടക്കുന്നവൻ കരുതുന്നുവത്രേ ഞാൻ തന്നെയാണ് വലിയവൻ. കാലം മാറിയപ്പോൾ കോലവും മാറ്റുന്നവൻ പൊതു സമൂഹത്തിൽ നൽകുന്ന സന്ദേശം എന്താണ് ...

സ്വന്തം കാര്യവും ഭൗതീക ലോകത്തെ സുഖങ്ങളിൽ ലയിച്ച്കൊണ്ടും ധാർമ്മീക ബോധം നഷ്ടപ്പെടുത്തി പരിശുദ്ധ പ്രവാചകൻ കാട്ടിത്തന്ന പരിശുദ്ധ ഇസ്ലാമിനെ പാടെ മറന്നു കൊണ്ട് സിനിമ നടന്മാരുടെയും ഫുട്ബോൾ താരങ്ങളുടെയും പിറകെ നടക്കുന്ന വാലാട്ടി പട്ടികളായി മാറുന്ന ഒരു യുവ സമൂഹത്തെ ധാർമ്മീക മൂല്യങ്ങളിലേക്ക് കൈ പിടിച്ച് ഉയർത്തേണ്ട മാനവ സമൂഹം അവർക്ക് ന്യൂ ജനറേഷൻ എന്ന ഓമന പേര് നൽകി എന്തും ചെയ്ത് നടക്കാനുള്ള ലൈസൻസ് കൊടുക്കുകയാണോ ...?

വഴിതെറ്റി പോകുന്ന നമ്മുടെ സഹോദരിമാർക്ക് നേർ വഴി കാട്ടിക്കൊടുക്കേണ്ട മുസ്ലിം ചെറുപ്പക്കാർ തന്നെ ഇത്തരം തോന്നിവാസങ്ങളിൽ മുൻ നിരയിൽ നിൽകുമ്പോൾ, പ്രിയപ്പെട്ട രക്ഷിതാക്കളേ നൊന്ത് പ്രസവിച്ച് പാലും പഴവും നൽകി എല്ലാവിധ സുഖ സൗകര്യങ്ങളും ഉന്നത വിദ്യാഭ്യാസവും കൊടുത്ത പോന്നുമോൾ നാളെ അതെല്ലാം മറന്നുകൊണ്ട് ഒരു സുപ്രഭാതത്തിൽ ഒരു  അന്യ മതസ്ഥന്റെ കൂടെ ഒളിച്ചോടിപ്പോകുന്ന ദയനീയ കാഴ്ച കണ്ട റാഹിലമാരുടെ മാതാപിതാക്കളുടെ നോവുന്ന മനസ്സ് നിങ്ങളും കാണേണ്ടതുണ്ട്...

മകളുടെ  ഭൗതീക വിദ്യഭ്യാസത്തിന്ന് വേണ്ടി ലക്ഷങ്ങൾ ചിലവഴിക്കുന്ന പിതാവേ, അവള്‍ക്ക് മത പഠനത്തിൽ കുറവ് വരുത്തല്ലേ ... സീരിയലുകൾക്കും സിനിമകൾക്കും അടിമപ്പെട്ട് വിലപ്പെട്ട സമയം കളയുന്ന മാതാവേ, നിങ്ങളുടെ മകള്‍ക്ക് പഴമക്കാരുടെ ചരിത്രം പറഞ്ഞു കൊടുക്കാൻ അൽപം സമയം കണ്ടെത്തിക്കൂടെ...
 നിങ്ങൾ സീരിയൽ കണ്ട് സമയം കളയുമ്പോൾ അടച്ചിട്ട പഠന മുറിയിൽ നിന്ന് നിങ്ങളുടെ മകൾ നിങ്ങൾ കൊടുത്ത മൊബൈൽ ഫോണിൽ ആരോടെങ്കിലും കിന്നരിക്കുന്നത് നിങ്ങൾ എങ്ങനെ കാണാനാ...

പെണ്‍കുട്ടികൾക്ക് മൊബൈൽ ഫോണും പിന്നെ വാട്സ് അപ്പും ഫേസ് ബുക്കും ഒക്കെ ആയാൽ അവർക്ക് ഏതു പാതിരാത്രിക്കും പട്ടാ പകലും ആരുടെ കൂടെയും ഒളിച്ചോടിപ്പോകാൻ എന്താണ് പ്രയാസം... നമ്മുടെ മക്കളെ, നമ്മുടെ സഹോദരിമാരെ നമ്മൾ തന്നെ ശ്രദ്ധിക്കണം. പഠിക്കാൻ പോകുന്ന സമയവും സ്പെഷ്യൽ ക്ലാസ്സുകളും ഒക്കെ ശ്രദ്ധിക്കണം. അവർ ആരുടെ കൂടെ പോകുന്നു അവരുടെ കൂട്ടുകാർ ആരൊക്കെ എന്ന് കണ്ടെത്തുക. സ്കൂൾ പുസ്തകങ്ങൾ എപ്പോഴും പരിശോധിക്കുക...

കാമ ഭ്രാന്ത് മൂത്ത്‌ ജന്മം തന്ന മാതാവിനെയും പോറ്റി വളർത്തിയ പിതാവിനെയും വലിച്ചെറിഞ്ഞു ഓടിപ്പോകുന്ന പെണ്ണേ ... അന്യ പുരുഷനോട്‌ ഫോണിൽ കിന്നരിക്കുന്ന പെണ്ണേ ... നീ അറിയുക നിന്നെ പോലെ ഒരുപാട് പെണ്ണുങ്ങൾ ഇത് പോലെ ഓടിപ്പോയിരുന്നു. അവരിൽ പലരും ഒരു തുണ്ട് കയറിലോ ഒരു തുളളി വിഷത്തിലോ ജീവിതം അവസാനിപ്പിച്ച സംഭവങ്ങൾ നിരവധിയാണ്... ദുഷ്‌ ചിന്തകൾ മനസ്സിൽ കയറി വരുന്നതിനു മുൻപ് അൽപ്പം ആലോചിക്കുക നീ ...

പ്രിയ സ്നേഹിതരെ നമ്മുടെ സഹോദരിമാർ വഴിതെറ്റി സഞ്ചരിക്കുന്നുണ്ടോ ... എങ്കിൽ തിരുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്‌. നമ്മുടെ നാടുകളിലും മഹല്ലുകളിലും ഇത്തരം കാര്യങ്ങൾ ബോധവൽകരിക്കൽ നിർബന്ധമാണ്‌. നാം ഇത്തരം ന്യൂസുകൾ ഷെയർ ചെയ്യുമ്പോൾ ഒരു കാര്യം കൂടി ഓർക്കുക ഹിദായത്ത് അല്ലാഹു നൽകുന്നതാണ്. അത് ലഭിക്കാത്തവർ ഹത ഭാഗ്യർ തന്നെ...

അറിയില്ലേ പരിശുദ്ധ ഖുർആൻ പേരെടുത്ത് പറഞ്ഞു ശപിച്ച അബൂലഹബിനെ (അബൂലഹബിന്റെ ഇരു കരങ്ങളും നശിച്ചിരിക്കുന്നു അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. ഖുർആൻ 111:1)
ഈ ആയത് ഇറങ്ങിയിട്ട് പിന്നീട് 10 വർഷം അബൂലഹബ് ജീവിച്ചിരുന്നു. പക്ഷെ എന്നിട്ടും അയാൾക്ക്  അതിനുളള ഹിദായത് അല്ലാഹു നൽകിയിട്ടില്ല. അത് കൊണ്ട് തന്നെ ഇങ്ങനെ മാതാപിതാക്കളെ ധിക്കരിച്ചും ഒളിച്ചോടിയും പൊയവർക്കൊന്നും ഹിദായതിന്റെ ഭാഗ്യം ഇല്ലാതിരിക്കാം ... ഈ ലോകത്ത് അവർ ജീവിക്കും സുഖകരമായി ജീവിക്കും. കാരണം അല്ലാഹു "റഹ്മാൻ" ആണ് ഈ ലോകത്ത് അവനെ വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും അവൻ ഗുണം ചെയ്യും... എന്നാൽ അവൻ "റഹീമുമാണ് " ഈ ലോകത്ത് വഴിപ്പെട്ടവർക്ക് മാത്രമേ നാളെ പരലോകത്ത് അവൻ ഗുണം ചെയ്യുക ഉളളൂ ...

നമ്മുടെ ജീവിതം പരലോകത്തിലേക്ക് ഉളളതാണ്. ദുനിയാവിൽ നാം വെറും ഒരു വിദേശി ആണ്. അല്ലെങ്കിൽ ഒരു വഴിയാത്രക്കാരൻ. നമ്മുടെ ജീവിതം നാളെയുടെ ലോകത്തിലേക്ക് ആണ്.
നമുക്ക് എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ...
മുസ്ലിമായി ജീവിച്ച് മുസ്ലിമായി മരിക്കുവാനുളള തൗഫീഖ് അല്ലാഹു നമുക്ക് പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് നിർത്തുന്നു ...
ദുആ വസിയ്യത്തോടെ  ...
🔹〰️〰️〰️🔹🔸🔹〰️〰️〰️