page

Sunday, 23 July 2017

ഖുനൂതും നവവി ഇമാമും


സുബ്ഹി നിസ്കാരത്തില്‍ ഖുനൂത്


ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:
وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة:(كتا ب الأذكار للنووي
“സ്വുബ്ഹിന ിസ്കാരത്ത് തില്‍ ഖുനൂത്ത്‌ഓ തല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ ്.
ഏതാനും ഹദീസുകള്‍ കാണുക;
عن أنس رضي الله عنه أن رسول الله صلي الله عليه وسلم لم يزل يقنت في الصبح حتي فارق الدنيا “
മരണം വരെ നബി(സ)സ്വു ബ്ഹിയില്‍ ഖുനൂത്ത്‌ ഓതിയിരുന്ന ുവെന്ന അനസ്(റ)ല്‍ നിന്നുള്ള സ്വഹീഹായ ഹദീസ് ഉണ്ടായതിന് ന്‍ വേണ്ടി”(അല ്‍ അദ്കാര്‍) ഈ ഹദീസ് ധാരാളം പണ്ഡിതന്മാ ര്‍ ഉദ്ദരിച്ചി ട്ടുണ്ട്
ഇമാം നവവി ഈ ഹദീസിനെ കുറിച്ച്പറയുന്നത് കാണുക;
“ഇത് സ്വഹീഹായ ഹദീസാണ്. ഹാഫിളുകളില ്‍ നിന്ന് ഒരു സംഘം ഈ ഹദീസ് നിവേദനം ചെയ്തിരിക് കുന്നു… ഇത് സ്വഹിഹു ആണെന്ന് അവര്‍ പ്രക്യാപിച ിരിക്കുന്ന ു. അല്‍ഹാഫില്‍ അബു അബ്ദുല്ലാഹ ി മുഹമ്മദ്‌ ബിന്‍ അലി അല്‍ബല്‍ഖി എന്നവര്‍ ഈ ഹദീസ് സ്വഹീഹു ആണെന്ന് വ്യക്തമാക് കിയിരിക്കു ന്നു…ധാര ാളം ഗ്രന്ഥങ്ങള ില്‍ ധാരാളം സ്ഥലങ്ങളില ്‍ ഈ ഹദിസ് സ്വഹീഹു ആണെന്ന് ഹാകിം പ്രസ്താവിച ്ചിട്ടുണ്ട ്. പല പരമ്പരകളില ായി സ്വഹീഹായ ധാരാളം സനദ്കളൂടെ ഈ ഹദീസ് ദാരുഖുത്വന ി റിപ്പോര്‍ട ്ട്‌ ചെയ്തിരിക് കുന്നു”. (ശരഹുല്‍ മുഹദ്ദബ് 3/504).
അവ്വാമുബ്ന ു ഹംസ (ര) വില്‍ നിന്ന് ഇമാം ബൈഹഖി (ര) നിവേദനം ചെയ്യുന്നു ,”സുബ്ഹിയില െ ഖുനൂതിനെ കുറിച്ച് അബു ഉസ്മാനോട് ഞാന്‍ ചോദിച്ചു, രുകുഇന് ശേഷമാണു അത് നിര്‍വഹിക് കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ആരില്‍ നിന്നാണ് നിങ്ങള്‍ ഇത് മനസ്സിലാക് കിയത് എന്ന എന്റെ ചോദ്യത്തിന ് അബുബകര്‍ സ്വിദീഖു (ര), ഉമര്‍ (ര), ഉസ്മാന്‍ (ര) എന്നിവരില് ‍ നിന്നാണെന് നു അദ്ദേഹം മറുപടി നല്‍കി”. ഈ ഹദീസിന്റെ പരമ്പര ഹസനാണെന്ന് ബൈഹഖി ഇമാം പറയുന്നു.
അബ്ദുല്ലാഹ ിബ്നു മഖു’അല്‍ (ര)വില്‍ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു, “അലി (ര), സുബ്ഹിയില് ‍ ഖുനൂത് നിര്‍വഹിച് ചിരുന്നു” (ബൈഹഖി).
رواه أحمد:3/ 162 ، والدار قطني:2/ 239 ، والحاكم ، والبيهقي ، بأسانيد حسنة أو صحيحة، عن أنس رضي الله عنه، ” أن النبي صلى الله عليه وسلم قنت شهرا يدعو على قاتلي بئر معونة، ثم ترك ، فأما في الصبح فلم يزل يقنت حتى فارق الدنيا:
“ബിഅ്ര്‍ മഊനയില്‍ കൊല്ലപ്പെട ്ടവര്‍ക്ക് വേണ്ടി നബി(സ)ഒരുമ ാസം ഖുനൂത്ത്‌ ഓതുകയും പിന്നീട് അത് ഉപേക്ഷിക്ക ുകയും ചെയ്തു എന്നാല്‍ സ്വുബ്ഹിയി ല്‍ നബി(സ)മരണപ ്പെടുന്നത് വരെ ഖുനൂത്ത്‌ ഓത്തിയിരുന ്നു (അഹ്മദ്, ദാറഖുത്നീ, ഹാക്കിം, ബൈഹകി, ഇമാം ത്വഹാവി)
ഈ ഹദീസ് പരമ്പര മുഴുവനും സ്വീകാര്യമ ാണന്ന്‍ ഇമാം ഹാകിം(റ)പറ യുന്നു ഈ അഭിപ്രായം ഇമാം ബൈഹകി(റ)സ് ഥിരീകരിക്ക ുകയും ചെയ്തിട്ടു ണ്ട്”ഇനിയു ം ഇതിനെ നിഷേധിക്കു ന്ന അധമന്മാര്‍ വെളിച്ചത്ത െ വെറുക്കുന് ന തമസ്സിന്‍റ െ വാഹകരാണ്.
ഖുറാനും നിരവധി ഹദീസുകളുടെ യും അടിസ്ഥാനത് തില്‍ ഖുനൂത് സുന്നത്താണ െന്ന് ഷാഫിഈ ഇമാം അഭിപ്രായപ് പെടുന്നു.. .
അല്‍ ഉമ്മില്‍ ഇപ്രകാരം കാണാം; “സുബ്ഹി നിസ്കാരത്ത ില്‍ രണ്ടാം രക’അതില്‍ രുകൂഇന് ശേഷം ഖുനൂത് നിര്‍വഹിക് കണം. നബി സ.അ ഖുനൂത് ഓതിയിരുന്ന ു. സുബ്ഹിയില് ‍ റസൂല്‍ സ.അ ഖുനൂത് തീരെ ഉപേക്ഷിച്ച ിരുന്നില്ല . ‘ബിഅര് മ’ഊന’ സംഭവത്തില് ‍ കൊല്ലപ്പെട ്ടവരുടെ വിവരം അറിഞ്ഞപ്പോ ഴാണ് നബി സ.അ എല്ലാ നിസ്കാരങ്ങ ളിലും ഖുനൂത് നിര്‍വഹിച് ചിരുന്നത്. മുശ്രികുകള ്‍ക്ക് പ്രതികൂലമാ യി പ്രാര്തിച് ചിരുന്ന ഈ ഖുനൂത് പതിനഞ്ചു ദിവസത്തിന് ശേഷം നബി സ.അ ഉപേക്ഷിച്ച ു. എന്നാല്‍ സുബ്ഹി നിസ്കാരത്ത ിലെ ഖുനൂത്നബി സ,അ ഒരിക്കലും ഒഴിവാക്കിയ ിട്ടില്ല. ‘ബിഅര് മ’ഊന’ സംഭവത്തിന് ‌ മുമ്പും ശേഷവും സുബ്ഹിയില് ‍ നബി സ.അ ഖുനൂത് നിര്‍വഹിച് ചിരുന്നു.. നബി സ,അ യ്ക്ക് ശേഷം അബു ബകര്‍ (ര), ഉമര്‍ (ര), അലി (ര) എന്നിവരും ഖുനൂത് ഓതിയിരുന്ന ു.. എല്ലാവരും രുകൂ’ഇന് ശേഷമാണു നിര്‍വഹിച് ചിരുന്നത് (അല്‍ ഉമ്മു 5/108).
ഇനി ഖുര്‍ആന്‍ എന്ത് പറയുന്നു എന്ന് നോക്കാം…
നിങ്ങള്‍ ഖുനൂത് നിര്‍വഹിക് കുന്നവരായി കൊണ്ട് അല്ലാഹുവിന ു വേണ്ടി നിസ്കരിക്ക ുക. (AL BAQARA 238). ഈ ആയതിലെ ഖാനിതീന്‍ എന്നപ്രയോഗത്തി ന്‌ പണ്ഡിതര്‍ കൊടുത്ത ഒരു വിശദീകരണം ഇപ്രകാരമാണ ്; “നിര്തത്തി ല്‍ അല്ലാഹുവിന ു ദിക്ര്‍ ചൊല്ലുന്നവ രായ നിലയില്‍ നിങ്ങള്‍ നിസ്കരിക്ക ുക. കാരണം തീര്‍ച്ചയാ യും ഖുനൂത് നിര്തത്തില ്‍ ഉള്ള ദിക്ര്‍ ആകുന്നു”. (രൂഹുല്‍ ബയാന്‍ 1/373).
സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് സുന്നത്താണെന്ന് ശാഫിഈ മദ്ഹബ് പറയുന്നു. വിശുദ്ധ ഖുര്‍ആനും നിരവധി ഹദീസുകളും അടിസ്ഥാനമാക്കിയാണ് ഖുനൂത് സുന്ന ത്താണെന്ന് ഇമാംശാഫിഈ (റ) അഭിപ്രായപ്പെടുന്നത്.
പക്ഷേ, ശാഫിഈ മദ്ഹബ് പ്ര കാരം തന്നെ സ്വുബ്ഹിയിലെ ഖുനൂത് സുന്നത്തില്ലെന്ന് ഇപ്പോള്‍ ചിലര്‍ വാദിക്കുന്നു. ഇമാം ശാഫിഈ(റ)തന്റെ ലോക പ്രസിദ്ധഗ്രന്ഥമായ അല്‍ ഉമ്മില്‍ വിവരിക്കുന്നതു കാ ണുക:
“സ്വുബ്ഹി നിസ്കാരത്തില്‍ രണ്ടാം റക്അത്തിന് (റുകൂഇന്) ശേഷം ഖുനൂത് നിര്‍വ ഹിക്കണം. നബി (സ്വ) ഖുനൂത് നിര്‍വഹിച്ചിരുന്നു. സ്വുബ്ഹിയില്‍ അവിടുന്ന് ഖുനൂത് തീരേ ഉപേക്ഷിച്ചിട്ടില്ല. ‘ബിഅ്റ് മഊന’ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരം അറി ഞ്ഞപ്പോഴാണ് നബി (സ്വ) എല്ലാ നിസ്കാരങ്ങളിലും ഖുനൂത് നിര്‍വഹിച്ചിരുന്നത്. മുശ് രിക്കുകള്‍ക്ക് പ്രതികൂലമായി പ്രാര്‍ഥിച്ചിരുന്ന ഈ ഖുനൂത് പതിനഞ്ചു ദിവസത്തിനു ശേഷം നബി (സ്വ) ഉപേക്ഷിച്ചു. എന്നാല്‍ സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് നബി (സ്വ) ഒരിക്കലും ഒഴിവാക്കിയിട്ടില്ല. ‘ബിഅ്റ് മഊന’ സംഭവത്തിനു മുമ്പും ശേഷവും സ്വുബ്ഹിയില്‍ നബി (സ്വ) ഖുനൂത് നിര്‍വഹിച്ചിരുന്നു. നബി (സ്വ) ക്കുശേഷം അബൂ ബക്ര്‍ (റ) വും ഉമര്‍ (റ) വും അലി (റ) വും ഖുനൂത് ഓതിയിരുന്നു. എല്ലാവരും റുകൂ ഇനു ശേഷമാണ് ഇത് നിര്‍വഹിച്ചിരുന്നത്” (അല്‍ ഉമ്മ് വാ. 5/108).
ഖുര്‍ആന്‍ പറയുന്നു: “നിങ്ങള്‍ ഖുനൂത് നിര്‍വഹിക്കുന്നവരായി അല്ലാഹുവിനു വേണ്ടി നിസ്കരിക്കുക” (അല്‍ബഖറഃ 238). ഈ സൂക്തത്തില്‍ ഖാനിതീന്‍ എന്ന പ്രയോഗത്തെ പണ്ഢിതന്മാര്‍ പല അര്‍ഥത്തിലും വ്യാഖ്യാനിച്ചിട്ടുണ്ട്. ഒരു അര്‍ഥം ഇപ്രകാരമാണ്.
“നിര്‍ത്തത്തില്‍ അല്ലാഹുവിന് ദിക്റ് ചൊല്ലുന്നവരായ നിലയില്‍ നിങ്ങള്‍ നിസ്കര ക്കുക’ കാരണം തീര്‍ച്ചയായും ഖുനൂത് നിര്‍ത്തത്തിലുള്ള ദിക്റാകുന്നു” (റൂഹുല്‍ ബ യാന്‍, 1/373).
ഈ വിഷയത്തില്‍ ഏതാനും ഹദീസുകള്‍കൂടി കാണുക: “അനസ് (റ) വില്‍ നിന്ന് നി വേദനം. അദ്ദേഹം പറയുന്നു. നബി (സ്വ) ദുനിയാവുമായി വിട പറയുന്നതുവരെ ഖു നൂത് ഓതിയിരുന്നു” (ബൈഹഖി). സ്വഹീഹായ പരമ്പരകളിലൂടെ സ്ഥിരപ്പെട്ട ഹദീസാ ണിത്. ഇമാം നവവി (റ) ഈ ഹദീസിനെ ഇപ്രകാരം വിലയിരുത്തുന്നു:
“ഇത് സ്വഹീഹായ ഹദീസാണ്. ഹാഫിളുകളില്‍ നിന്ന് ഒരു സംഘം ഈ ഹദീസ് നിവേ ദനം ചെയ്തിരിക്കുന്നു. ഹദീസ് സ്വഹീഹാണെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അല്‍ ഹാഫിള് അബൂ അബ്ദില്ലാഹി മുഹമ്മദ്ബ്നുഅലി അല്‍ബല്‍ഖി ഈ ഹദീസ് സ്വഹീഹാ ണെന്ന് വ്യക്തമാക്കിയിരിക്കുന്നു. ധാരാളം ഗ്രന്ഥങ്ങളില്‍ ധാരാളം സ്ഥലങ്ങളില്‍ ഈ ഹദീസ് സ്വഹീഹാണെന്ന് ഹാകിം പ്രസ്താവിച്ചിട്ടുണ്ട്. പല പരമ്പരകളിലായി സ്വഹീ ഹായ ധാരാളം സനദുകളോടെ ഈ ഹദീസ് ദാറുഖുത്വ്നി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ്, 3/504).
അവ്വാമുബ്നുഹംസഃ (റ) വില്‍ നിന്ന് ഇമാം ബൈഹഖി നിവേദനം ചെയ്യുന്നു: “സ്വുബ് ഹിയിലെ ഖുനൂതിനെക്കുറിച്ച് അബൂഉസ്മാനോട് ഞാന്‍ ചോദിച്ചു. റുകൂഇന് ശേഷമാ ണത് നിര്‍വഹിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ആരില്‍ നിന്നാണ് നിങ്ങള്‍ ഇത് മന സ്സിലാക്കിയതെന്ന എന്റെ ചോദ്യത്തിന് അബൂബക്ര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നി വരില്‍ നിന്നാണെന്ന് അദ്ദേഹം മറുപടി നല്‍കി.” ഈ ഹദീസിന്റെ പരമ്പര ഹസനാ ണെന്ന് ബൈഹഖി പറയുന്നു.
“അബ്ദുല്ലാഹിബ്നു മഅ്ഖല്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അലി (റ), സ്വുബ്ഹിയില്‍ ഖുനൂത് നിര്‍വഹിച്ചിരുന്നു” (ബൈഹഖി).
നബി (സ്വ) യും നാല് ഖലീഫഃമാരും സ്വുബ്ഹിയില്‍ ഖുനൂത് നിര്‍വഹിച്ചിരുന്നതായി തെളിയുന്നു. ഈ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ശാഫിഈ മദ്ഹബ് ഖുനൂത് സുന്നത്തായി പ്രഖ്യാപിച്ചത്.