page

Saturday, 15 July 2017

സ്ത്രീ ജുമുഅ - ജമാഅത്ത് .ശാഫി ഇമാം പറയട്ടെ!

وقد كن مع رسول الله نساء من أهل بيته وبناته وأزواجه ومولياته وخدمه وخدم أهل بيته فما علمت منهن امرأة خرجت إلى شهود جمعة والجمعة واجبة على الرجال بأكثر من وجوب الجماعة في الصلوات غيرها وﻻ إلى جماعة غيرها في ليل أو نهار وﻻ إلى مسجد قباء فقد كان النبي يأتيه راكبا وماشيا وﻻ إلى غيره من المساجد وما أشك أنهن كن على الخير بمكانهن من رسول الله أحرص وبه أعلم من غيرهن و أن النبي لم يكن ليدع أن يأمرهن بما يجب عليهن و عليه فيهن وما لهن فيه من الخير وإن لم يجب عليهن كما أمرهن بالصدقات والسنن وأمر أزواجه بالحجاب وما علمت أحدا من سلف المسلمين أمر أحدا من نسائه بإتيان جمعة وﻻ جماعة من ليل وﻻ نهار ولو كان لهن في ذلك فضل أمروهن به وأذنوا لهن إليه بل قد روي ، و الله أعلم عن النبي صلى الله عليه وسلم أنه قال (صﻻة المرأة في بيتها خير من صﻻتها في حجرتها وصﻻتها في حجرتها خير من صﻻتها في المسجد أو المساجد)(إختﻻف الحديث لﻹمام شافعي رحمه الله): മഹാനായ ഇമാം ഷാഫി തങ്ങൾ തൻറെ ഇഖ്തിലാഫുൽ ഹദീസ് എന്ന കിതാബിൽ പറയുന്നു

തീർച്ചയായിട്ടും നബി (സ്വ )തങ്ങളുടെ കൂടെ അവിടത്തെ ഭാര്യമാർ, പെണ്‍മക്കൾ വെള്ളാട്ടി സ്ത്രീകൾ, അവിടത്തെ കുടുംബത്തിലെ മറ്റു ഖാതിമുകൾ എല്ലാം ഉണ്ടായിരുന്നു
അവരിൽ നിന്ന് ഒരാളും തന്നെ ജുമുഅക്കോ
( ഏത് സ്ഥിതിയിൽ ജുമുഅ എന്നത് പുരുഷൻമാരുടെ മേലിൽ മറ്റു നിസ്കാരങ്ങളിൽ ഉള്ള ജമാഅത്തിനേക്കാൾ കൂടുതല്‍ നിർബന്ധം ആണ് )
ജുമുഅ അല്ലാത്ത മറ്റു നിസ്കാരങ്ങളുടെ ജമാഅത്തിലേക്ക് പകലിലോ രാത്രിയിലോ അതല്ലങ്കിൽ മസ്ജിദ് ഖുബാഇലേക്കോ പുറപ്പെട്ടു പോയതായി എനിക്ക് അറിയില്ല
തീർച്ചയായും നബി (സ്വ )തങ്ങൾ മസ്ജിദുൽ ഖുബാഇലേക്കും അതല്ലാത്ത മറ്റു മസ്ജിദുകളിലേക്കും വാഹനം കയറിയവരായിട്ടും നടന്നു പോകുന്നവരും ആയിട്ടും പോകുന്നവരായിരുന്നു (എന്നിട്ട് കൂടി)

ഞാൻ സംശയിക്കുന്നില്ല തീർച്ചയായിട്ടും അവിടത്തെ വീട്ടുകാർ റസൂലുല്ലാഹി (സ്വ )തങ്ങളെ തോട്ടുള്ള അവരുടെ സ്ഥാനം കൊള്ളെ നോക്കുമ്പോൾ അവർ നന്മയുടെ മേൽ ഏറ്റവും പരിശ്രമിക്കുന്നവരും മറ്റുള്ള സ്ത്രീകളെക്കാൾ നബി (സ്വ )യെ കൊണ്ട് അറിവുള്ളവരും ആയിരുന്നു
മാത്രവുമല്ല  നിശ്ചയമായും നബി (സ്വ ) തങ്ങൾ അവരുടെ മേലിൽ നിർബന്ധമായ കാര്യത്തെയോ അല്ലങ്കിൽ അവർക്ക് ഗുണമുള്ള  കാര്യത്തെയോ അവരോടു കൽപ്പിക്കലിനെ ഉപേക്ഷിക്കുന്നവർ ആയിരുന്നില്ല .ഏത് പോലെ നബി (സ്വ )തങ്ങൾ അവരോടു സ്വദഖ കൊടുക്കൽ കൊണ്ടും മറ്റു സുന്നത്തുകൾ അനുവർത്തിക്കൽ കൊണ്ടും കൽപ്പിചവരായിരുന്നു അവിടത്തെ ഭാര്യമാരോട്‌ ഹിജാബ് കൊണ്ടും കൽപ്പിച്ചിരുന്നു.
മാത്രമല്ല മുൻഗാമികളായ മുസ്ലിമീങ്ങളിൽ നിന്നും ഒരാളും തന്നെ അവരുടെ ഭാര്യമാരോട് ജുമുഅക്കോ രാത്രിയിലോ പകലിലോ മറ്റു ജമാഅത്തുകൾക്കോ പോകുവാൻ വേണ്ടി കൽപ്പിച്ചതായി എനിക്ക് അറിയില്ല .ആ സ്ത്രീകൾക്ക് ജുമുഅ ജമാഅത്തിനു പോകുന്നതിൽ വല്ല പുണ്ണ്യവും ഉണ്ടായിരുന്നുവെങ്കിൽ അങ്ങിനെ പോകൽ കൊണ്ട് അവർ അവരോടു കൽപ്പിക്കുമായിരുന്നു അതിനു വേണ്ടി അവർ ആ സ്ത്രീകൾക്ക് അനുവാദം നൽകുമായിരുന്നു.
മാത്രമല്ല തീർച്ചയായും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു .
അല്ലാഹുവിനെ തന്നെയാണ് സത്യം നബി (സ്വ )തങ്ങളെ തൊട്ട് ഞാന്‍ അറിയും നബി ( ص ) പറഞ്ഞതായി   (:സ്ത്രീ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുക എന്നത് അവളുടെ റൂമിൽ വെച്ചു നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം ആണ് അവളുടെ റൂമിൻറെ ഉള്ളിൽ വെച്ചുള്ള നിസ്കാരം പള്ളിയിൽ വെച്ചു അവൾ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്)
(ഇഖ്തിലാഫുൽ ഹദീസ്  7-178)
.
.
.
ലക്ഷക്കണക്കിന് ഹദീസ് മനപാoമുള്ള ശാഫി ഇമാമിനെയാണോ, പരിഭാഷ കക്ഷത്തിൽ വച്ച് നടക്കുന്ന മൗലവിയെയാണോ മുസ്ലിംകൾ അംഗീകരിക്കേണ്ടത്?