page

Sunday, 20 August 2017

ലാ-കട്ട വാദപ്രതിവാദം- 2

1930 കളുടെ അവസാനത്തില്‍ സുന്നികളും വഹാബികളും നാദാപുരത്ത് വെച്ച് നടന്ന വാദപ്രതിവാദത്തെക്കുറിച്ചുള്ള വിശദീകരണം... 2009 ഡിസംബര്‍, 2010 ജനുവരി മാസങ്ങളില്‍ “ബുല്‍ ബുല്‍” മാസികയില്‍ വന്ന നിവാരണം.... രണ്ടാം ഭാഗം...
https://visionofahlussunna.blogspot.in/?m=0
-----------------------------------------------------------------------------------------------------------------------------

സദസ്സിനോട് ശാന്തമായിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്  പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ്‌ ഇങ്ങനെ പറഞ്ഞു :

"മാന്യ സഹോദരങ്ങളെ, നമ്മള്‍ രണ്ടു കക്ഷികളില്‍ ഒരു കക്ഷി തോറ്റു പോയാല്‍ അവരെ ഒരിക്കലും പരിഹസിക്കരുത്. നമ്മള്‍ മുസ്ലിംകളാണ്‌. നമ്മുടെ യോഗങ്ങളില്‍ കൈകൊട്ടുന്നതും കൂകി വിളിക്കുന്നതും ആഭാസകരമാണ്. അത് വിലക്കപ്പെട്ടതാണ്‌. മാത്രമല്ല മൌലവിമാരെ ചീത്തപ്പെടുത്തനമെന്നു ഈ സഭയുടെ ഭാരവാഹികള്‍ക്കുധേശമില്ല. അതിനാല്‍ നിങ്ങള്‍ കൂകി വിളിച്ചു കയ്യടിക്കുന്നതില്‍ ഇതിന്റെ ഭാരവാഹികളെ ചെപ്രയാക്കലും അപമാനപ്പെടുത്തലുമുണ്ട് അതൊരിക്കലും പാടില്ല."

അതോടെ സദസ്സ് ശാന്തമായി. കൈയ്യടിയും കൂവലും അടങ്ങി. തത്സമയം എം.സി.സി അബ്ദുറഹിമാന്‍ മൌലവിയുടെ സഹോദരന്‍ എം.സി.സി ഹസ്സന്‍ മൌലവി വഹാബി പക്ഷത്ത് എഴുനേറ്റ് നിന്ന്. മിശ്കാത് എന്നാ ഹദീസ് കിതബെടുത്ത് ബാങ്കിനെ പറ്റിപ്പറയുന്ന ഹദീസ് വായിച്ചു. പക്ഷെ ചോദിച്ച വിഷയത്തിനു രേഖ കാണാതായപ്പോള്‍ പെട്ടെന്ന് കിത്താബു പൂട്ടി വെക്കുകയും ചെയ്തു.
https://visionofahlussunna.blogspot.in/?m=0
ബഹു. തരക്കണ്ടിയിലെ ഓര്‍(ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്ലിയാര്‍) ഇടപെട്ടു നടത്തിയ ഒരു ചെറിയ ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാന്‍ ആവാതെ അബ്ദുള്ളക്കുട്ടി മൌലവിയും, എം.സി.സി അബ്ദുറഹിമാന്‍ മൌലവിയും പരസ്പര വിരുദ്ധമായി - ഒരാള്‍ രേഖയാനെന്നും മറ്റയാള്‍ രേഖയല്ലെന്നും - മറുപടി പറയുകയും, രേഖയെന്തെന്ന ചോദ്യത്തിന് ഹദീസാനെന്നു വഹാബി പക്ഷത്ത് നിന്ന് മറുപടിയുണ്ടായപ്പോള്‍ 'എങ്കില്‍ ആ ഹദീസേത്, കിതാബെടുത് കാണിക്കുക' എന്ന് ബഹു. തരക്കണ്ടിയിലെ ഓര്‍ ആവശ്യപ്പെടുകയും ചെയ്തിടത്താണ് പ്രസ്തുത വാദപ്രതിവാദത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കുന്നത്. 'ആ കിതാബ് ഞങ്ങളുടെ കൈവശം ഇല്ല അത് മടക്കക്കെട്ടില്‍ പെട്ടുപോയി' എന്നാ വഷളന്‍ മറുപടി കേട്ടപ്പോഴാണ് സദസ്സില്‍ കൈയ്യടിയും ബഹളവും ഉണ്ടായത്. പോലീസ് സൂപ്രണ്ട് ഇടപെട്ടു സദസ്സ്  ശാന്തമാക്കിയപ്പോള്‍ മിശ്കാതെടുത് ഹദീസ് വായിച്ചെങ്കിലും അതില്‍ ഉദ്ദേശിച്ച രേഖ കാണാതെ വഹാബി മൌലവി പെട്ടെന്ന് കിത്താബു പൂട്ടി വെക്കുകയും ചെയ്തു. എന്നിട്ടും ജനങ്ങള്‍ സൂപ്രണ്ടിന്റെ ഉപദേശം മാനിച്ചു ക്ഷമ കൈക്കൊണ്ടു. ഇതാണ് നാദാപുരം വാദപ്രതിവാദത്തിന്റെ ഒന്നാം ഘട്ടം.

ഇതിനെക്കുറിച് മൊയ്തു മൌലവി തന്റെ 'ഓര്‍മ്മക്കുറിപ്പുകള്‍' മിണ്ടുന്നേയില്ല. അദ്ദേഹം ഒന്നാം ചോദ്യമായി ഉദ്ദരിക്കുന്നത് 'ഔലിയക്കല്ക് മറഞ്ഞ ശേഷം കരാമത് ഉണ്ടാവുമോ ? അതോ മരണത്തോട് കൂടി മുറിഞ്ഞു പോവുമോ.?' എന്നാണ് ഇത് സംബന്ധമായി പ്രസ്തുത വാദപ്രതിവാദത്തില്‍ ചോദ്യോത്തരം നടക്കുന്നത് തന്നെ അവസാന ഘട്ടത്തിലാണ്. അത് വിശദമായി യഥാവിധം വഴിയെ കുറിക്കുന്നുണ്ട്. ഒരാള്‍ രേഖയാണെന്ന് പറഞ്ഞ വിഷയം ഉടനെ തന്നെ മറ്റൊരാള്‍ രേഖയല്ലെന്നു പറഞ്ഞു കൊണ്ട് റദ്ധു ചെയ്യുകയും ഹദീസ് രേഖയുണ്ടെന്ന് പറഞ്ഞ വിഷയത്തിനു കിതാബെടുത് ഹദീസ് വായിക്കാന്‍ പറഞ്ഞപ്പോള്‍ 'കിതാബ് മടക്കക്കെട്ടില്‍ പെട്ട് പോയെന്നും' പറഞ്ഞു വിഷന്നരാവുകയും ചെയ്തു കൊണ്ട് വഹാബികള്‍ നഗ്നമായി പരാജയപ്പെട്ടതാണ് ഒന്നാം ഘട്ടം. ഇത് മൊയ്തു മൌലവി സൌകര്യപൂര്‍വ്വം വിസ്മരിച്ചതാകാനാണ് സാധ്യത.

പ്രസ്തുദ വാടപ്രതിവാതത്തിലെ രണ്ടാം ഘട്ടം ഇങ്ങനെ ആരംഭിക്കുന്നു. കണ്ണിയത് അഹ്മദ് മുസ്ലിയാര്‍ സുന്നി പക്ഷത്ത് നിന്ന് എഴുനേറ്റ് നിന്ന് ചോദിക്കുന്നു. "നിങ്ങളുടെ വിളംബരം എന്നാ നോട്ടീസില്‍ തവസ്സുലിനു മൂനര്‍ത്ഥം പറഞ്ഞതില്‍ ഒന്ന് ഇങ്ങനെയാണ്: സ്വാലിഹായ ഒരാളെ മുന്തിനിരുത്തി പിന്നില്‍ നിന്ന് തേടുക, ദുആ ചെയ്യിക്കുക എന്ന്‍. എന്നാല്‍ വസീലാക്ക്

ഈ അര്‍ഥം എവിടെ പറഞ്ഞു ഏത് കിതാബിലുണ്ട്.?"

"ബുഖാരിയുടെ വ്യാഖ്യാനമായ ഫതഹുല്‍ ബാരിയിലും ഇബ്നു ഹജരിന്റെ ഹാശിയതുല്‍ ഈലഹിലും ആ അര്‍ത്ഥമുണ്ട്. പ്രസ്തുത രണ്ടു കിത്താബുകളും തന്നാല്‍ ഞാന്‍ കാണിച്ചു തരാം" എന്ന് എം.സി.സി അബ്ദുറഹിമാന്‍ മൌലവിയുടെ മറുപടി. സുന്നി പക്ഷത്ത് നിന്ന് ഹാശിയതുല്‍ ഈലാഹു നല്‍കപ്പെട്ടു. അതില്‍ നിന്ന് മറിചെടുത് എം.സി.സി ഇങ്ങനെ വായിച്ചു. "വഖദ്‌യകൂനുത്തവസ്സുല് ബിമഅനാ  ത്വലഭിദുആഇ മിന്ഹു" എന്ന്.

വായന കഴിഞ്ഞു അര്‍ഥം പറയാതെ അവസാനിച്ചപ്പോള്‍ സുന്നി പക്ഷത്തെ ഇ.വി മോഇദീന്‍ മുസ്ലിയാര്‍ എടച്ചേരി അതിന്റെ അര്‍ഥം പറയാന്‍ മൌലവിയോടു ആവശ്യപ്പെട്ടു. വഹാബി പക്ഷത്ത് എം.വി മുഹമ്മദ്‌ മൌലവി 'വേണ്ട, ആ വായിച്ചതിന്റെ അര്‍ഥം നിങ്ങള്‍കും ഞങ്ങള്‍കും അറിയാം അതുകൊണ്ട് അര്‍ഥം പറയേണ്ടതില്ല' എന്ന് പറഞ്ഞു 'പോരാ സദസ്യര്‍ക്കും മനസ്സിലാകണമെന്നു' ഇ.വി മോഇദീന്‍ മുസ്ലിയാര്‍. 'സംസാരം നമ്മള്‍ തമ്മിലാണ്. നമുക്ക് മനസ്സിലായാല്‍ മതി. അര്‍ത്ഥം പറയേണ്ടെന്ന്' എം.വി വീണ്ടും. അപ്പോള്‍ പോലീസ് സൂപ്രണ്ട് ഇടപെട്ടു. അര്‍ഥം സദസ്യര്‍ക്കും തിരിയണമെന്നും പറയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അപ്പോള്‍ എം സി സി ഹസ്സന്‍ മൌലവി ഇങ്ങനെ അര്‍ഥം പറഞ്ഞു 'ചിലപ്പോള്‍ തവസ്സുലിനു ദുആ ചെയ്യാന്‍ അപേക്ഷിക്കുക എന്നും സാരം വരും'. ഇത് കേട്ട് കണ്ണിയത് അഹ്മദ് മുസ്ലിയാര്‍" ഈ ഇബാരത്തിനു ദുആ ചെയ്യിക്കുക എന്നാ ഒറ്റ അര്‍ത്ഥമേ വരൂ. നിങ്ങളുടെ വിളംബരത്തില്‍ 'ഒരു സ്വലിഹിനെ മുന്‍ നിര്‍ത്തി  ചോദിക്കുക' എന്നാണര്‍ത്ഥം  പറഞ്ഞിട്ടുള്ളത്. ആദ്യം ഒരാളെ മുന്നില്‍ നിര്‍ത്തുകയും പിന്നെ ചോദിക്കുകയും ചെയ്യുകയെന്ന ഈ അര്‍ത്ഥത്തിനു എന്ത് രേഖ.? അത് പറയാന്‍ സാധിക്കുമോ.?" ഇത് കേട്ട് എം.സി.സി ഹസ്സന്‍ മൌലവി ഒരുത്തരവും മിണ്ടാതെ ക്ഷോഭത്തോടെ സ്റ്റേജില്‍ നിന്നിറങ്ങിപ്പോയി.

എന്ത് ബാലിശമായ ചോദ്യമാണിതെന്നും മറ്റും സംസാരമായി. രണ്ടു പക്ഷത്തും കുശുകുശുപ്പ്. അനന്തരം കണ്ണിയത് അവര്‍കള്‍ വീണ്ടും ചോദ്യം ആരംഭിച്ചു. "സലഫുസ്സ്വാലിഹികളില്‍ നിന്ന് ഇതുപോലെ ഒരാളെ മുന്‍നിര്‍ത്തി വയ്യാലെ(പിന്നില്‍ നിന്ന്) പ്രാര്‍ത്തിച്ചതായി വല്ല ചരിത്രവും ഉണ്ടോ.?"

"ഉണ്ട്. ഉമറുല്‍ ഫാറൂഖ് (റ) വന്ദ്യരായ അബ്ബാസ്‌(റ)നെ മുന്‍നിര്‍ത്തി പ്രാര്‍ഥിച്ചിട്ടുണ്ട്." വഹാബി പക്ഷത് നിന്ന് മറുപടി.

'എവിടെ.? കിതാബു കാണിക്കുക.' കണ്ണിയതിന്റെ ഗര്‍ജ്ജനം. എം.സി.സി ഹസ്സന്‍ മൌലവി ശര്‍ഹുല്‍ ഇഹയാ മരിച്ച 'അല്ലാഹുമ്മ ഇന്നാകുന്ന നതവസ്സല് ഇലൈക....' എന്ന ഇബാറത്തു വായിച്ചു കൊണ്ട്  'നിശ്ചയം ഞങ്ങള്‍ മുന്‍നിര്‍ത്തി ചോദിക്കുന്നവരായിരുന്നു...' എന്ന് പരിഭാഷ പറഞ്ഞു. 'അവരിരുവരില്‍ ആരാണ് മുമ്പില്‍ ദുആ ചെയ്തത്.?' എന്ന് സുന്നി ഭാഗത്ത്‌ നിന്ന് ചോദ്യം വന്നു. 'ഉമര്‍ ആണ് ആദ്യം ദുആ ചെയ്തത്' എം.സി.സി അബ്ദുറഹിമാന്‍ മൌലവിയുടെ മറുപടി.
https://visionofahlussunna.blogspot.in/?m=0
ഉടനെ ഫാറൂഖ് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഇങ്ങനെ ചോദിച്ചു" ഉമരെന്നവര്‍ മുമ്പിലും അബ്ബാസെന്നവര്‍ പിന്നിലുമാണ് ദുആ ഇരന്നതെങ്കില്‍' അബ്ബാസെന്നവരെ മുന്‍ നിര്‍ത്തി ദുആ ചെയ്തു' എന്ന് നിങ്ങള്‍ പറയുന്നത് ശരിയാകുമോ.? സംഗതി ഉത്ഭവിക്കും മുമ്പ് എങ്ങനെ മുന്‍നിര്‍ത്തും.?"

വഹാബി പക്ഷത് നിന്ന് മറുപടി ഇല്ല. അവര്‍ നിന്ന് പരുങ്ങി. നിശ്ശബ്ധത നീണ്ടപ്പോള്‍ ഹദീസിന്റെ ശരിയായ സാരം എന്താണെന്നു സദസ്യര്‍ക് വിവരിച്ചു കൊടുക്കാന്‍ സഭയുടെ അധ്യക്ഷനായ അല്ലാമ: ഖുതുബി(റ)യോട് പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ്‌ അപേക്ഷിച്ച് : "അത് പറ്റില്ല അധ്യക്ഷന്‍ പറയുമ്പോള്‍ അവസാന തീര്‍പ്പും തീരുമാനവുമാനെന്നു വരും. അത് സമ്മതിക്കുകയില്ല." എന്ന് വഹാബി പക്ഷത് നിന്ന്  അഡ്വ. കെ.എം സീതി സാഹിബ്‌ ഉറക്കെ വിളിച്ചു പറഞ്ഞു.

'അധ്യക്ഷന്റെ അവസാന തീര്‍പ്പ് എന്ന നിലക്കല്ലാതെ ഒന്നും പറയുന്നില്ലെന്നു' മൌലാന ഖുതുബിയും പറഞ്ഞു.

'എങ്കില്‍ ഹദീസിന്റെ ശരിയായ അര്‍ഥം മൌലാന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ സദസ്യരെ ധരിപ്പിക്കട്ടെ.'- എന്നായി പോലീസ് സൂപ്രണ്ട്. ഇതിനെത്തുടര്‍ന്ന് ബഹു. പാങ്ങില്‍ അഹ്മദ്  കുട്ടി മുസ്ലിയാര്‍ സ്വഹീഹുല്‍ ബുഖാരിയും താങ്ങിപ്പിടിച്ചു സ്റ്റേജില്‍ എത്തി. ഇത് കണ്ടപ്പോള്‍ ബഹളമുണ്ടായി. "ജ്ജ്! പാങ്ങില്‍ക്കാരന്‍ സ്റ്റേജില്‍ കയറിയിരിക്കുന്നു! സമ്മതിക്കുകയില്ല" എന്ന് വഹാബി മൌലവിമാരില്‍ ചിലര്‍ ശഠിച്ചു. കുറ്റിയാടിക്കാരായ വഹാബി യുവാക്കള്‍ ഇതേറ്റു പിടിച്ചു. സദസ്സില്‍ തര്‍ക്കം മൂത്ത്. അതോടെ ജനം ഇളകി മറിഞ്ഞു. ബഹളം അരമണിക്കൂരിലധികം നീണ്ടു. പോലീസ് സുപ്രണ്ടും നിയമ പാലകരും ശ്രമിച്ചിട്ടും കുഴപ്പം തീര്‍ന്നില്ല. നട്ടുച്ച സമയം. ളുഹര്‍ നിസ്കാരത്തിനു സമയമായി. പഞ്ചസാര വെള്ളം സദസ്സില്‍ വിതരണം ആരംഭിച്ചു. ഈ സന്ദര്‍ഭം നോക്കി സ്റ്റേജില്‍ നിന്നും അറിയിപ്പുണര്‍ന്നു : തത്ക്കാലം സഭ നിറുത്തി വെച്ചിരിക്കുന്നു. ഇനി ഉച്ച തിരിഞ്ഞു രണ്ടു മണിക്ക് പരിപാടി തുടരും. ഇങ്ങനെ വാദപ്രതിവാദത്തിന്റെ രണ്ടാം ഘട്ടവും അവസാനിച്ചു. ഈ രണ്ടാം ഘട്ടത്തിലും വാഹബികളുടെ പരാജയവും വെപ്രാളവും പ്രകടമാണല്ലോ. വായിച്ച ഹദീസിനു തെറ്റായ പരിഭാഷ നല്‍കിയപ്പോളുണ്ടായ ചോദ്യത്തിന് മറുപടി ഇല്ലാതെ ഉഴന്നപ്പോള്‍ ഹദീസിന്റെ ശരിയായ പരിഭാഷ വിശദീകരിക്കാന്‍ പോലീസ് സൂപ്രണ്ട് പേരെടുത്തു പറഞ്ഞു ആവശ്യപ്പെട്ടത്‌ പ്രകാരം സ്റ്റേജില്‍ എത്തിയതാണ് മൌലാന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍. ഇതിനെതിരെയാണ് വാഹബികള്‍ ബഹളമുണ്ടാക്കിയത്.
https://visionofahlussunna.blogspot.in/?m=0
ഇനി മൂന്നാം ഘട്ടം ആരംഭിക്കുകയാണ്. കൃത്യം രണ്ടര മണിക്ക് തന്നെ സുന്നി പണ്ഡിതന്മാര്‍ വേദിയിലെത്തി. വാഹബിപക്ഷത് നിന്ന് ആരുമില്ല. സദസ്സാകെ ഉദ്വേഗം. അതുകണ്ട. പരിപാടി ഇവിടം വെച്ച് അവസാനിക്കുമോ? അങ്ങനെ സംഭവിച്ചില്ല സമയം മൂന്നു മണിയായപ്പോഴേക്കും വഹാബി മൌലവിമാരും വേദിയില്‍ എത്തി. സുന്നി പക്ഷത് നിന്നും വീണ്ടും ചോദ്യം ആരംഭിക്കുകയാണ്. ബഹു: കണ്ണിയത് അഹ്മദ് മുസ്ലയാര്‍ അത്യുച്ചത്തില്‍ തന്നെ ചോദിച്ചു: "നിങ്ങളുടെ വിളംബരത്തില്‍ തവസ്സുലിന്റെ ഏഴാമത്തെ വകുപ്പായി ഇങ്ങനെ കാണുന്നു: 'അമ്പിയ, ഔലിയ എന്നിവരുടെ ഹഖു കൊണ്ടും ബറകത് കൊണ്ടും ദാതു കൊണ്ടുമുള്ള തവസ്സുല്‍ ഇതിനു യാതൊരു തെളിവും ഇല്ല' എന്ന്. ഏറെ പെരുത് ഹദീസുകള്‍ കൊണ്ട് ഈ തവസ്സുല്‍ സ്ഥിരപ്പെട്ടിരിക്കെ യാതൊരു തെളിവുമില്ലെന്നു വിളംബരത്തില്‍ പറഞ്ഞത് എന്തടിസ്ഥാനത്തില്‍?"

വഹാബി പക്ഷത് നിന്ന് ഇ.കെ മൌലവിയാണ് ഇത്തവണ രംഗത്ത് വന്നത്. അദ്ദേഹം തിരിച്ചു ചോദിച്ചു. "അത്തരത്തിലുള്ള ഹദീസുകള്‍ ഏതാണ്.?"

ഇമാം ത്വബ്രാനി, ഇബ്നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ നിവേദനം ചെയ്തതും സ്വഹീഹക്കിയതുമാനെന്നുനര്തിക്കൊണ്ട്‌ കണ്നിയതവര്കള്‍ ഒരു ഹദീസ് ഉദ്ധരിച്ചു. അലി(റ)യുടെ മാതാവും തിരുനബി(സ)യുടെ പോറ്റുമ്മയുമായ ഫാത്തിമ ബിന്‍ത് അസദിനെ ഖബറില്‍ കിടത്തിയ ശേഷം നബി(സ)തങ്ങള്‍ ഇങ്ങനെ പ്രാര്തിച്ചതാണ് ആ ഹദീസ്. 'പടച്ചവനെ, നിന്റെ പ്രവാചകരുടെയും മറ്റു അംബിയയിന്റെയും ഹഖു കൊണ്ട് എന്റെ മാതാവ്‌ ഫാത്തിമ ബിന്‍ത് അസദിന് നീ പൊറുത്തു കൊടുക്കേണമേ'

ഈ ഹദീസ് ഉധരിച്ചയുടനെ വഹാബി ഭാഗത്ത്‌ നിന്ന് എം.വി മുഹമ്മദ്‌ മൌലവി ചാടി എണീറ്റ്  പ്രസ്തുത ഹദീസിന്റെ സനാദ് കാണിക്കാനാവശ്യപ്പെട്ടു. വിജ്ഞാനത്തിന്റെ നിറകുടമായ അല്ലാമ തരക്കണ്ടിയില്‍ ഓര്‍ (ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്ലിയാര്‍) ഇടപെട്ടത് അപ്രതീക്ഷിതവും വളരെ പെട്ടെന്നുമയിരുന്നു. ഓര്‍ പറഞ്ഞു: "ഈ ഹദീസിനു സനാദ് കാണിക്കേണ്ട ഒരു ആവശ്യവും ഇല്ല. എന്തെന്നാല്‍ ഒരു ഹദീസിനു സനദിന്റെ അവശ്യം വരുന്നത് അത് സഹീഹാണോ അല്ലയോ എന്നറിയുന്നതിനാണ്. ഇവിടെ ഉദ്ദരിക്കപ്പെട്ട ഹദീസ് ഇമാം ത്വബ്രാനിയും(റ), ഹാകിമും(റ), ഇബ്നുഹിബ്ബാനും(റ) സ്വഹീഹാനെന്നു  പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇനിയും അത് സഹീഹാണോ എന്നത് നമ്മള്‍ പരിശോദിക്കേണ്ട ആവശ്യമില്ല. അതിനാല്‍ സനാദ് കാണിക്കേണ്ട പ്രശ്നം ഉദിക്കുന്നില്ല."

തരക്കണ്ടി ഓരുടെ സ്വതസിധശൈലിയില്‍  ഈ വിവരണം കേട്ട വാഹബികള്‍ അമ്പരന്നു വാ പിളര്‍ത്തു. അവരാരും ഒന്നും ഉരിയാടിയില്ല. വഹാബി ക്യാമ്പില്‍ തികഞ്ഞ നിസ്സബ്ധത, മൂകത, മ്ലാനത. ജനം ആര്‍ത്തു വിളിക്കേണ്ടതാണ്. പക്ഷെ, പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബിന്റെ നേരത്തെയുള്ള ഉപദേശം ഓര്‍ത്ത് അവര്‍ അച്ചടക്കത്തോടെ സ്വയം നിയന്ദ്രിതരായി. ഈ മൂന്നാം ഘട്ടത്തിലും വാഹബിപക്ഷം തെളിഞ്ഞ തോല്‍‌വിയില്‍ തന്നെ. എടച്ചേരി ഇ.വി മോഇദീന്‍ മുസ്ലിയാരുടെ പുതിയ ചോദ്യത്തോടെ നാലാം ഘട്ടം ആരംഭിച്ചപ്പോഴാണ് വഹാബികള്‍ സ്ഥലജലവിബ്രാമത്തില്‍ നിന്നുണര്‍ന്നത്. ആ ചോദ്യം ഇങ്ങനെ

"നിങ്ങളുടെ തന്സീഹുദ്ധീന്‍  എന്ന കൃതിയില്‍ ഇങ്ങനെയുണ്ടല്ലോ. 'ഔലിയാക്കള്‍ക്ക് ജീവിത കാലത്ത് തന്നെ കറാമത്ത് അബൂ ഇസ്ഹാഖ്, എന്നിവര്‍ പറഞ്ഞിരിക്കെ മരണത്തിനു ശേഷം ഔലിയയിനു കറാമതില്ലെന്നു പറഞ്ഞാല്‍ എന്താണ് അതിശയം?!' എന്ന്. ഇതിനസ്പദമായ രേഖയെത്.?"

തവസ്സുലിന്റെ വിഷയത്തില്‍ തോറ്റംപുകയും മിണ്ടാട്ടം മുട്ടുകയും ചെയ്ത വഹാബി പക്ഷം വിഷയം മാറിക്കിട്ടിയതില്‍ ആശ്വസിചിരിക്കണം. എം.സി.സി അബ്ദുറഹിമാന്‍ മൌലവി അവരുടെ പക്ഷത് നിന്ന് കയ്യില്‍ ഒരു കുറിപ്പുമായി ഉടനെ പ്രത്യക്ഷപ്പെട്ടു. ഒരു ഹദീസായിരുന്നു കുറിപ്പില്‍. 'ഇദാമാതബ്നു ആദമ ഇന്ഖതഅ അമലൂഹു ഇല്ലാ മിന്‍ഥലാത് .......' എന്നാ പ്രസിദ്ധമായ ഹദീസ് (ഒരു മനുഷ്യന്‍ മരണപ്പെടുന്നതോടെ അയാളുടെ കര്‍മ്മങ്ങളില്‍ മൂന്നെനമെള്ളതതെല്ലാം മുറിഞ്ഞു. സ്ഥായിയായ ദാനം, ഉപകാരമുള്ള വിജ്ഞാനം, സദ്‌വൃദ്ധരായ മക്കള്‍ ഇതാണ് അവശേഷിക്കുന്ന മൂനെണ്ണം. എന്നത്രേ ഹദീസിന്റെ സാരം). ഈ ഹദീസ് വായിച്ച ഉടനെ തരക്കണ്ടിയിലെ ഓര്‍ ഇങ്ങനെ ചോദിച്ചു. "ഔലിയാവിന്റെ കരാമതും അമലാനെന്നു നീ വിചാരിച്ചുവോ.?"

ഈ ചോദ്യം കേട്ട് മറുത്തൊന്നും പറയാനാകാതെ തന്റെ കുറിപ്പ് മടക്കി കീശയിലിട്ടു കൊണ്ട് എം.സി.സി പറഞ്ഞു: "കിതാബാണ് ഞങ്ങള്‍ക്ക് രേഖ."

"ഏതാണ് കിത്താബു? കാണട്ടെ" എന്ന് തരക്കണ്ടി ഓര്‍.

ഉടന്‍ ഹദാദിന്റെ ശര്‍ഹായ 'ദാഖീരതുല്‍ മആദ' എടുത്ത് എം.സി.സി വായിക്കാന്‍ തുടങ്ങി. 'വര്‍റാജിഹു ഇന്‍ദ ജുംഹൂരില്‍ ഉലമാഇ അന്നഹാ ലാതന്‍ഖത്തിഉ  ' എന്ന് വായിച്ചു കൊണ്ട് 'അപ്പോള്‍ മരണത്തിനു ശേഷം കാരാമത് മുറിയുമെന്നു' സാരം പറഞ്ഞപ്പോള്‍ അല്ലാമ തരക്കണ്ടിയിലെ ഓര്‍ ചോദിച്ചു: "എന്ത്?! ലാതന്ഖതിഉ എന്നതിന് അര്‍ഥം മുറിയുമെന്നോ.? 'ലാ' നീ കട്ടുവോ?!"

ഇത് കേട്ട് തൊലി ഉരിഞ്ഞ എം.സി.സി മൌലവിയുടെ നാക്കിറങ്ങി. അദ്ദേഹം ഒരക്ഷരം ഉരിയാടാതെ സ്റ്റേജില്‍ നിന്നിറങ്ങി. തങ്ങളുടെ ഭാഗത്തെ ഭീമാബന്ധം ബോധ്യപ്പെട്ടപ്പോള്‍ വഹാബി പക്ഷത്തെ തലമുതിര്‍ന്ന നേതാവ് കെ.എം മൌലവി രംഗത്ത് വന്നു. അദ്ദേഹം അളിയന്‍ എം.സി.സി വിട്ടുകളഞ്ഞ 'ലാ' യുടെ അര്‍ഥം കൂടി ചേര്‍ത്തുകൊണ്ട് വായിച്ചു ഇബാരതിന്റെ അര്‍ഥം പതിഞ്ഞ സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: "മരണത്തിനു ശേഷം ഔലിയായിന്റെ കരാമത് മുറിയുകയില്ലെന്നാണ് ബഹുഭൂരിപക്ഷം ഉലമായിന്റെയും പ്രബലാഭിപ്രായം" വായിച്ച ഇബാരത്തിന്റെ ശരി പരിഭാഷ ഇതാണെന്ന് കൂടി അദ്ദേഹം വിശദീകരിച്ചു. അവരുടെ പക്ഷത്തെ വക്കീല്‍ കെ.എം സീതി സാഹിബ്‌ ഇത് ഉച്ച്ത്തില്‍ ഏറ്റുപറഞ്ഞു.

തത്സമയം ഇ.വി മോഇദീന്‍ മുസ്ലിയാര്‍ സുന്നി പക്ഷത് നിന്ന് വീണ്ടും ചോദിച്ചു"അപ്പോള്‍ ഔലിയാക്കന്മാര്ക് മരണ ശേഷവും കറാമത്തു ഉണ്ടെന്നു നിങ്ങള്‍ സമ്മതിക്കുന്നില്ലേ?"

"ഉണ്ടാകുന്നതില്‍ വിരോധമില്ല." കെ.എം മൌലവിയുടെ മറുപടി. അന്നേരം ജംഉല്‍ ജവാമിയിലെ ഇബാരത് വായിച്ചു കൊണ്ട് ഇ.വി മോഇദീന്‍ മുസ്ലിയാര്‍ ഇങ്ങനെ പറഞ്ഞു:"ഈ കിതാബിലെല്ലാം മരണശേഷവും ജീവിതകാലതെന്ന പോലെ കറാമതുണ്ടാവുമെന്നും അങ്ങനെ വിസ്വസിക്കനമെന്നുമാനുല്ലത്. നിങ്ങള്‍ ഇത് മുമ്പ് നിഷേധിച്ചവരാന്. ഇപ്പോള്‍ അത് സമ്മതിച്ചിരിക്കുന്നു എങ്കില്‍ ഇവിടെ തടിച്ചു കൂടിയ ജനസദസ്സിന്റെ അറ്റത്തിരിക്കുന്നവര്‍ കേള്‍ക്കെ അത് ഉച്ചത്തില്‍ വിളിച്ചു പറയണം."

കെ.എം മൌലവി അതിനു സമ്മതിച്ചു. അദ്ധേഹത്തിന്റെ അനുവാദപ്രകാരം കെ.എം സീതി സാഹിബ്‌ ഇങ്ങനെ വിളിച്ചു പറഞ്ഞു: "ഔലിയാക്കാല്ക് കരാമത് ജീവിതകാലതും മരണശേഷവും ഒരുപോലെയുണ്ടാകുമെന്നു മൌലവിപക്ഷം സമ്മതിച്ചിരിക്കുന്നു."

"അല്ഹമ്ദുലില്ലാഹ്..." ഇ.വി മോഇദീന്‍ മുസ്ലിയാരുടെ കനത്ത സ്വരം മുഴങ്ങി. സദസ്സും ഇതേറ്റു ചൊല്ലി.
https://visionofahlussunna.blogspot.in/?m=0
ഇതോടെ ഒരു ദിവസത്തെ പരിപാടി സമ്പൂര്‍ന്നമായി അവസാനിച്ചു. അനന്തരം വേദിയെയും സദസ്സിനെയും ഭംഗിയായി നിയന്ദ്രിച്ചു കൊണ്ടിരുന്ന മലബാര്‍ പോലീസ് സുപ്രണ്ട് ജനാബ് കലീമുള്ള സാഹിബ്‌ എഴുനേറ്റു നിന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞു:

"ഒരു ദിവസത്തെ സഭ ഇതോടെ അവസാനിച്ചു. മൌലവി പക്ഷത്തിന്റെ(വഹാബികള്‍) നിലയും സ്ഥിതിയും അവര്‍ തെറ്റ് തിരുത്തി വിളിച്ചു പറഞ്ഞതും ഓര്‍ത്താല്‍ ഇന്നത്തോടെ പരിപാടി അവസാനിപ്പിക്കാമെന്ന് എനിക്ക് തോന്നുന്നു. അവര്‍ സമ്മതിച്ച തെറ്റുകലെപോലെ തന്നെയാണ് അവരുടെ മറ്റു വാദങ്ങളുടെയും നിലയെന്നു ആര്‍കും ഓര്‍ത്താല്‍ മനസ്സിലാക്കാം. അതിനാല്‍ നിശ്ചയപ്രകാരം രണ്ടു ദിവസം കൂടി ഇനിയും ബാകിയുണ്ടെങ്കിലും ഈ സഭ തുടരേണ്ടതില്ലെന്നും ഇന്നത്തോടെ അവസാനിപ്പിക്കാമെന്നും ഞാനഭിപ്രയപ്പെടുന്നു."

തടി രക്ഷപ്പെട്ടെങ്കില്‍ എന്ന് ആര്‍ത്തിയോടെ കൊതിച്ചിരുന്ന വഹാബി പക്ഷം സൂപ്രണ്ടിന്റെ ഈ അഭിപ്രായം കേട്ട് ആശ്വാസത്തിന്റെ ശ്വാസം വിട്ടിരിക്കണം. മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന വാദപ്രതിവാദം വഹാബികള്‍ പരാജയപ്പെട്ടുവെന്ന മേല്‍ പ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്. സ്വാഗത സംഗം അധ്യക്ഷന്‍ ഇരുകക്ഷികളിലെയും പണ്ഡിതന്മാര്‍ക്കും സഭാധ്യക്ഷര്‍ക്കും ശ്രോധാക്കള്‍ക്കും കൃതഞ്ഞത രേഖപ്പെടുതിയതിന്റെ ശേഷമാണു വാദപ്രതിവാദ സഭ സമംഗലം പിരിഞ്ഞത്. ഇരുകക്ഷികളിലെയും പണ്ഡിതന്മാരും നേതാക്കളും സ്വീകരണ കമ്മിറ്റി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു ഭക്ഷണം കഴിച്ചു സന്തോഷത്തോടെയാണ് പിരിഞ്ഞത്. എത്ര മാതൃകാപരമായ രീതി !!!!!

അന്നൊരു ഡിസംബര്‍ ഏഴു വ്യാഴാഴ്ച ആയിരുന്നു. മഗ്രിബു  നിസ്കരനാന്തരം അതേ പന്തലില്‍ വെച്ച് തന്നെ ജയിച്ച കക്ഷിയുടെ-അഹ്ലുസ്സുന്നതിന്റെ ഒരു മഹാസമ്മേളനം നടന്നു. സുന്നി രംഗത്തെ അതികായനും പ്രഗത്ഭ വാഗ്മിയുമായ മൌലാന പാങ്ങില്‍ അഹ്മദ് കുട്ടി  മുസ്ലിയാരയിരുന്നു അധ്യക്ഷന്‍. കണ്ണൂരിലെ പി മൂസ്സക്കുട്ടി ഹാജി വാദപ്രതിവാദതിനാധരമായ തവസ്സുല്‍ എന്നാ വിഷയത്തില്‍ സരസവും ഗംഭീരവുമായ ഒരു പ്രസംഗം നടത്തി. വഹാബികളുടെ 'തന്സീഹുധീന്‍', 'വിളംബരം' എന്നിവയിലെ അബദ്ധങ്ങള്‍ അദ്ദേഹം ഒന്നൊന്നായി തുറന്നു കാട്ടി. ഫരൂഖിലെ അബ്ദുറഹിമാന്‍ ഹാജി 'മുഹിയുധീന്‍ മാലയും കരാമതും' എന്നാ വിഷയത്തില്‍ സാമാന്യം സുദീര്‍ഗമായി പ്രസംഗിച്ചു. കോട്ടപ്പുറം മുദരിസ് കെ.ഹൈദേര്‍ മുസ്ലിയാര്‍ 'ദുരാചാര  മര്‍ദനം' എന്നാ വിഷയമാണ്‌ പ്രസംഗിച്ചത്. വാദപ്രതിവാദത്തില്‍ ഉശിരന്‍ ചോദ്യങ്ങള്‍ കൊണ്ട് വഹാബികളെ ഞെട്ടിച്ച എടച്ചേരി ഇ.വി മോഇദീന്‍ മുസ്ലിയാരും തന്സീഹും വിളംബരവും ഖണ്ഡിച്ചു കൊണ്ട് പ്രസംഗിച്ചു. അധ്യക്ഷന്‍ മൌലാന പാങ്ങില്‍ ഉപസംഹാര പ്രസംഗം ശുദ്ധ മലയാളത്തില്‍ ഭംഗിയായി നിര്‍വഹിച്ചു. രാദുല്‍ വഹാബിയ്യ സംഗമാണ് ഈ യോഗം സംഘടിപ്പിച്ചത്.

ഇതാണ് 'ലാ' കട്ട വാദപ്രതിവാദം എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായ നാദാപുരം സംവാദത്തിന്റെ ശരിയായ റിപ്പോര്‍ട്ട്‌. അന്നത്തെ ശരിയായ രേഖകളും അതില്‍ പങ്കെടുത്തവരുടെ മൊഴികളും വച്ചുകൊണ്ട് തയ്യാറാക്കിയതാനിത്. ഇതില്‍ നാലാം ഘട്ടത്തിലാണ് മരണശേഷം കരാമത് മുറിയുന്നത് സംബന്ധിച്ച ചോദ്യോത്തരം കടന്നു വരുന്നത്. ഈ നാലാം ഘട്ടത്തിലെന്ന പോലെ മൂന്നു ഘട്ടങ്ങളും വഹാബികള്‍ ഉത്തരം മുട്ടുന്നത്തിലാണ് അവസാനിച്ചത്.  ആ മൂന്നു ഘട്ടങ്ങളിലും സുന്നി പക്ഷത് നിന്ന് ചോദ്യം ആരംഭിക്കുനത് ബഹു: കണ്ണിയത് അഹ്മദ് മുസ്ലിയാര്‍ ആണെങ്കിലും മറ്റുള്ളവര്‍ ഇടപെടുമ്പോഴാണ് വഹാബികള്‍ ഇളിഭ്യരാകുന്നത് എന്ന് കാണാം. അല്ലാമ തരക്കണ്ടിയിലെ ഓരുടെ ചോദ്യത്തിന് മുമ്പിലാണ് മൂന്നു ഘട്ടങ്ങളിലും വഹാബിപക്ഷം  നഗ്നമായി ഉത്തരം മുട്ടുന്നത്. 'ലാ കട്ടതോ.?' എന്ന ചോദ്യവും തരക്കണ്ടിയുടെത് തന്നെ. ഇടക്കൊരു പ്രാവശ്യം ഫാറൂഖ് സ്വദേശി ഹാജി അബ്ദുറഹിമാന്‍ മുസ്ലിയാരുടെ ചോദ്യത്തിന് മുന്നിലും വഹാബികള്‍ക്കുതരമില്ലാതായി.

മൊയ്തു മൌലവിയുടെ 'ഓര്‍മ്മക്കുറിപ്പുകള്‍'ല്‍  പല ഓര്‍മ്മപ്പിശകുകളും സംഭവിച്ചിട്ടുണ്ട്. അതില്‍ ചിലതെങ്കിലും ബോധപൂര്‍വ്വം വരുത്തിയ ഓര്‍മ്മത്തെറ്റുകളാണ്  . അല്ലാമ ആയഞ്ചേരി  അബ്ദുരഹിമാര്‍ മുസ്ലിയാരുടെ (തരക്കണ്ടി ഓര്‍) ഒരു 'പൊടിക്കൈ' പ്രയോഗത്തില്‍ കുടുങ്ങി വഹാബികള്‍ തോറ്റുവെന്ന് വെറുതെ പ്രച്ചരിച്ചതാനെന്ന രീതിയില്‍ അദ്ദേഹം എഴുതിയതും ഈ ഗണത്തില്‍ പെട്ടതാകാന്‍ സാധ്യത ഉണ്ട്. അല്ലെങ്കില്‍ അദ്ദേഹം അന്ന് സംവാദത്തില്‍ സംബന്ധിച്ച ഏതെങ്കിലും വഹാബി മൌലവിമാരില്‍ നിന്ന് തെറ്റിധാരണയില്‍ കുടുങ്ങിയതാവാം. ഏതാണെങ്കിലും അള്ളാഹു പൊറുത്തു കൊടുക്കട്ടെ.

വഹാബി പ്രമുഘനമാര്‍ മുഴുവന്‍ അണിനിരന്ന നാദാപുരം സംവാദത്തില്‍ അത്യന്തം അവര്‍ പരാജയപ്പെടുകയാനുണ്ടായതെന്നു അവിടെ തടിച്ചു കൂടിയ പന്തീരായിരത്തില്‍ പരം ജനങ്ങള്‍ക് നഗ്നമായി ബോധ്യപ്പെട്ട പച്ചപരമാര്ത്യമാണ്. വെറുതെ പ്രച്ചരിച്ചതല്ല. ഇത് കൊണ്ടാണ് ഈ അടുത്ത കാലം വരെയും നാദാപുരത്തും പരിസരത്തും വഹാബിസത്തിനു യാതൊരു സ്വാധീനവും ഇല്ലാതിരുന്നത്. ഗള്‍ഫു പണത്തിന്റെ ഹുങ്കും തജ്ജന്യമായ പരിഷ്കരവന്ജയും അതോടൊപ്പം സുന്നിസത്തിനു വേണ്ടി ചിലര്‍ നടത്തുന്ന ചിന്തയില്ലാത്ത അധര സേവനങ്ങളുമാണ്, ഇപ്പോള്‍ സ്ഥിതിയില്‍ നേരിയ മാറ്റമുണ്ടെങ്കില്‍ അതിനു കാരണം. അള്ളാഹു സത്യദീനിനെ കയ്യേറ്റക്കാരില്‍ നിന്ന് രക്ഷിക്കട്ടെ.. ആമീന്‍
https://visionofahlussunna.blogspot.in/?m=0