page

Monday, 14 August 2017

കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ

താഴെയുള്ള ഒരു ഹദീസ് നോക്കൂ ..ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ കാണാം


عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله


നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ? അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെ റുകൂ‍ഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല, നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”
പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെ കാണുമെന്ന്, വഹ്‌യ് മുഖേന അറിയുമെന്നല്ല പറഞ്ഞത്. ഇതൊക്കെ മുഅ്ജിസത്തുകളാണ്. എങ്ങിനെ എന്ന ചോദ്യത്തിന് അവിടെ പ്രസക്തിയില്ല. വിശുദ്ധ ഖുർ‌ആനിൽ അല്ലാഹു ദുൽഖർനൈനിയെ കുറിച്ച് പറഞ്ഞില്ലേ : وآتيناه من كل شيء سببا
“എല്ലാറ്റിന്റെയും കാരണങ്ങളെ നാം അദ്ധേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു “

കാരണങ്ങളുടെ ലോകമായ ഇവിടെ കാരണങ്ങളെത്തന്നെ അല്ലാഹു ഒരാൾക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ അവിടെ പിന്നെ “എങ്ങിനെ” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നേരത്തെ ഉദ്ധരിച്ച ഉദ്ധരണിയിലുള്ളതു പോലെ ഉലൂഹിയ്യത്തിന്റെയോ ഇലാഹിന്റേയോ പ്രത്യേകതകളിൽ‌പ്പെട്ടതാവാതിരുന്നാൽ മതി. അല്ലാത്തതൊക്കെ വിശ്വസിക്കാവുന്നതാണ്.

അതാണ് മഹാനാ‍യ ഇബ്നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറഞ്ഞത്.



فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس من ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره. )فتح الباري – باب المبشرات


തിരു നബി صلى الله عليه وسلم യുടെ, വഫാത്തോടെ വഹ്‌യ് അവസാനിച്ചപ്പോൾ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവർക്ക് ഇൽഹാം അവശേഷിച്ചു. വഹ്‌യുമായി കൂടിക്കുഴയാതിരിക്കാൻ വേണ്ടിയാണിത്. ഇൽഹാം സംഭവിക്കുന്നതിനെ നിഷേധിക്കൽ അഹങ്കാരമാണ്.



ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു


أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490


“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂദിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”.
ഇതേ കിതാബിൽ മറ്റൊരു സ്ഥലത്ത് ഇബ്നുൽ ഖയ്യിം പറയുന്നു :


أن ابن تيمية كان يقول: يدخل علي أصحابي وغيرهم فأرى في وجوههم وأعينهم أمورا لا أذكرها لهم فقلت له أو غيري لو أخبرتهم فقال أتريدون أن أكون معرفا كمعرف الولاة. وقلت له يوم لو عاملتنا بذلك لكان أدعى إلى الإستقامة والصلاح ، فقال لا تصبرون معي على ذلك جمعة أو قال شهرا


“ഇബ്നു തൈമിയ്യ പറയാറുണ്ടായിരുന്നു : “ എന്റെ സദസ്സിലേക്ക് എന്റെ അനുചരന്മാരും അല്ലാത്തവരും കടന്നുവരാറുണ്ട് .അവരുടെ മുഖത്തും കണ്ണിലും ഞാൻ പലതും കാണാറുണ്ട്. പക്ഷെ ഞാനതവരോട് പറയാറില്ല”. ഒരിക്കൽ ഞാനദ്ധേഹത്തോട് പറഞ്ഞു ‘നിങ്ങളാ കാണുന്ന കാര്യങ്ങൾ അവരോട് പറയുകയാണെങ്കിൽ എത്ര നന്ന്” അപ്പോൾ അദ്ധേഹം പറഞ്ഞു. “ രാജാക്കന്മാരുടെ , കണക്കുനോക്കി പ്രവചനം നടത്തുന്നവരെപ്പോലെ ഞാനൊരു പ്രവചകനാണോ നിങ്ങളുദ്ധേശിക്കുന്നത് ? മറ്റൊരു ദിവസം ഞാനദ്ധേഹത്തോട് പറഞ്ഞു. “നിങ്ങളീ മുഖത്ത് നിന്നും കണ്ണിൽ നിന്നും വായിച്ചെടുക്കുന്നതനുസരിച്ച് ഞങ്ങളോട് പെരുമാറുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ നന്നാവാനും നേരായ മാർഗം സിദ്ധിക്കാനും അത് കാരണമാകുമായിരുന്നു”. അപ്പോൾ അദ്ധേഹം പറഞ്ഞു അങ്ങിനെയെങ്ങാനും ഞാൻ ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾക്ക് പിന്നെയെന്റടുത്ത് ഒരാഴ്ചപോലും കഴിയാൻ സാധിക്കില്ല”

അത് തന്നെയല്ലേ മുഹ്‌യിദ്ദീൻ മാലയിലുള്ളത്

‘ കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ
കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ “


അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളിൽ നിന്നുണ്ടാകും. അതിൽ വിശ്വസിക്കാറിരിക്കാൻ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനു സാധിക്കും

തിരു നബി صلى الله عليه وسلم യ്ക്ക് മിഅ്‌റാജിന്റെ രാത്രിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായ അൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മാസങ്ങളെകൊണ്ട് നേടിയെടുക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നാം വിശ്വസിക്കേണ്ടിവരും. വിമാനങ്ങളോ റോക്കറ്റുകളോ ഇല്ലാത്ത അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് മസ്ജിദുൽ അഖ്സയിലും (അത് പോകുന്ന വഴിയിൽ പലയിടങ്ങളിലും ഇറങ്ങി നിസ്കരിക്കുകയും ചെയ്തു ) പിന്നീട് മസ്ജിദുൽ അഖ്സയിൽ വെച്ച് നിസ്കരിക്കുകയും ശേഷം ഏഴാകാശങ്ങളിലും സിദ്‌റത്തുൽ മുൻ‌തഹയിലും സ്വർഗത്തിലും മറ്റുമൊക്കെ സന്ദർശിച്ചു തിരിച്ചെത്തി. അപ്പോൾ മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും ലോകത്ത് ഇതൊക്കെ സാധിക്കും. നാല്പത് പ്രാവശ്യം ജനാബത്തുണ്ടായതിൽ അൽഭുതപ്പെടാനില്ല.