page

Tuesday, 15 August 2017

وَلَوْ أَنَّهُمْ- ശർത്തും ജവാബും


وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا(سورة النساء: 64)

“നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവര്‍ തങ്ങളെ സമീപിച്ച് അല്ലാഹുവോട് പാപമോചനം തേടുകയും റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ് താല്‍, തൌബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുമായിരുന്നു.” (അന്നിസാഅ് 64).
 
ഈ ആയത്തിൽ പറഞ്ഞ നിയമം നബി(സ)യുടെ ജീവിതകാലത്തും വഫാത്തിനു ശേഷവും ഒരു പോലെ ബാധകമാണെന്ന് പണ്ഡിതന്മാർ സവിസ്തരം പ്രതിപാദിച്ചതാണ്. വിശദ വിവരത്തിനു 'ഇസ്തിശ്ഫാ' കാണുക.

പ്രസ്തുത വചനം വിശദീകരിച്ച് ഇബ്നു ഹജറുൽ ഹയ്തമി(റ)പറയുന്നു:  


അർത്ഥം:
'ശർത്വി' നു പിറകെ 'ജാഊക' (جاؤك) വന്നതിനാൽ ലഭിക്കുന്ന വ്യാപകാർത്ഥത്തിന്റെ  അടിസ്ഥാനത്തിൽ പ്രസ്തുത ആയത്ത് യാത്ര ചെയ്തും അല്ലാതെയും വിദൂരത്ത് നിന്നും സമീപത്ത് നിന്നും നബി(സ)യെ സമീപിക്കണമെന്ന് ആവശ്യപ്പെടുന്നതായി മനസ്സിലാക്കാം.(അൽജൗഹറുൽ മുനള്വം. 48) ഇതാവിവരണം ശിഫാഉസ്സഖാം (പേ: 84) ലും കാണാവുന്നതാണ്.