page

Saturday, 5 August 2017

നാസ്വിറുദ്ദീന്‍ അല്‍ബാനി നിരൂപിക്കപ്പെടുന്നു

ആധുനിക സലഫീ വൃത്തങ്ങളില്‍ ബഹുമാന സൂചകങ്ങളായ നിരവധി പ്രശംസകളാല്‍ വാഴ് ത്തപ്പെടുന്ന നാമമാണു നാസ്വിറുദ്ദീന്‍ അല്‍ബാനിയുടേത്. 1999 ഒക്‌ടോബര്‍ 2 നു എണ്‍പത്തഞ്ചാം വയസ്സില്‍ സഊദി അറേബ്യയില്‍ വെച്ച് അന്തരിച്ച അല്‍ബാനി ഹദീസു വിജ്ഞാന ശാഖയുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. കടുത്ത നജ്ദിയന്‍ ആദര്‍ശവാദിയായ ഇദ്ദേഹത്തിന് നൂറ്റാിന്റെ മുഹദ്ദിസ്, ഇബ്‌നു ഹജര്‍ (റ) നു ശേഷം ലോകം ക ഹദീസ് പണ്ഢിതന്‍ തുടങ്ങി സലഫികള്‍ ചാര്‍ത്തുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. സില്‍സിലതുല്‍ അഹാദീസിസ്സഹീഹഃ, സില്‍സിലതുല്‍ അഹാദീസിള്ളഈഫ:(സ്വഹീഹായ ഹദീസുകളുടെ പരമ്പര, ദുര്‍ബലമായ ഹദീസുകളുടെ പരമ്പര) എന്നീ പേരുകളില്‍ ആറുവാല്യങ്ങള്‍ വീതം പ്രസിദ്ധീകരിച്ച രു ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ ‘മാസ്റ്റര്‍ പീസാ’യി ഗണിക്കപ്പെടുന്നു. ഇമാം സുയൂഥി (റ) ന്റെ ജാമിഉസ്വഗീര്‍ എന്ന ഗ്രന്ഥത്തിലെ സഹീഹും ളഹീഫുകളുമായി താന്‍ ക ഹദീസുകള്‍ വേര്‍തിരിച്ച രു വാല്ല്യങ്ങളും പ്രധാന കൃതിയാണ്. ഇവക്കു പുറമേ തുര്‍മുദി, അബൂദാവുദ് തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളെ തന്റെ വീക്ഷണത്തിലുള്ള സ്വഹീഹും ളഹീഫുമായി വേര്‍തിരിച്ച് കൃതികള്‍ നിര്‍മിക്കുകയുായി. പിതാവിനൊപ്പം അല്‍ബാനിയയില്‍ നിന്നു സിറിയയിലേക്കു കുടിയേറിയ ഇദ്ദേഹം ‘മക്തബത്തുള്ളാഹിരിയ്യ’ എന്ന വിശ്രുത ഗ്രന്ഥാലയമാണ് പ്രധാനമായി ഉപയോഗപ്പെടുത്തിയത്.   ഒരു ഹദീസു അല്‍ബാനി സ്വഹീഹാക്കിയെന്നു പറഞ്ഞാല്‍ സംതൃപ്തമാകുന്ന നിരവധി മനസ്സുകള്‍ അഭിനവ മുസ്‌ലിം ലോകത്ത് കാണുന്നു എന്നാണു മുജാഹിദ് പത്രമായ അല്‍ മനാര്‍ എഴുതിയത്. ഫൈസല്‍ അവാര്‍ഡു ജേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തപ്പോള്‍ ഇബ്‌നു ഉസൈമീന്‍ എന്ന അറബി പണ്ഢിതന്‍ നൂറില്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എന്നു അദ്ദേഹത്തെ വാഴ്ത്തി. ഇബ്‌നുബാസും അല്‍ബാനിയെ പുകഴ്ത്തിയിട്ടു്്.    വിമര്‍ശനങ്ങളുടെ പശ്ചാത്തലം  ഹദീസുകള്‍ പ്രബലമോ ദുര്‍ബലമോ ആകുന്നതിന്റെ പ്രധാന മാനദണ്ഡം അവ റിപ്പോര്‍ട്ട് ചെയ്ത വ്യക്തികളുടെ യോഗ്യതകള്‍ വിലയിരുത്തപ്പെടുമ്പോഴുള്ള ഏറ്റക്കുറിച്ചിലാണ്. ഒരേ ആശയമുള്ള ഹദീസ് നിരവധി പരമ്പരകളിലൂടെ വന്നിരിക്കുന്നതു കൊ് ആരെല്ലാം ഏതൊക്കെ ഗ്രന്ഥങ്ങളില്‍ ഈ ഹദീസു കൊുവന്നിട്ടു് എന്ന് അറിയേത് ഈ വിഷയത്തില്‍ ശ്രമകരമായ ദൗത്യമാണ്. ഹദീസ് നിവേദകന്മാരുടെ യോഗ്യതകള്‍ മനസ്സിലാക്കിയും വിവിധ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചും ഒരു ഹദീസ് സ്വഹീഹാണോ ളഹീഫാണോ എന്ന് വിധിക്കുന്നതിനു ഏറ്റവും ചുരുങ്ങിയതു ഒരു ലക്ഷം ഹദീസെങ്കിലും മനഃപ്പാഠമുള്ളയാളായിരിക്കണം. അഥവാ ‘ഹാഫിളു’ പദവി എത്തിയ ആളായിരിക്കണം എന്നാണ് പ്രാമാണിക വീക്ഷണം. ഹാഫിള് ഇറാഖീ (റ) തന്റെ അല്‍ഫിയ്യയിലും മറ്റും ഇതു രേഖപ്പെടുത്തിയിട്ടു്. ഇല്ലെങ്കില്‍ പൂര്‍വികരായ ഹാഫിളുകളോ മുഹദ്ദിസുകളോ ഈ ഹദീസിനെ സംബന്ധിച്ച് രേഖപ്പെടുത്തി യതു സ്വീകരിക്കുകയാണു കരണീയമാര്‍ഗം. പൂര്‍വിക സൂരികളില്‍ അവസാനത്തെ ഹാഫിളായി അറിയപ്പെടുന്ന ഇമാം സ്വുയൂഥി (റ) അടക്കമുള്ള പണ്ഢിതന്മാര്‍ സ്വയം സ്വഹീഹും ളഹീഫും വേര്‍തിരിക്കുകയോ മറ്റു ചിലപ്പോള്‍ പൂര്‍വീകര്‍ വ്യക്തമാക്കിയതു ഉദ്ധരിക്കുകയോ ചെയ്തവരാണ്. എന്നാല്‍ ഈ നിബന്ധന പാലിക്കേ തില്ലെന്നും സ്വയം പഠനം നടത്തി ഇ ക്കാലത്തും ഹദീസു നിരൂപണം ചെയ്യാമെന്നും വഹാബീ വീക്ഷണമുള്ള ആധുനിക പണ്ഢിതന്മാര്‍ വാദിച്ചു. ഇവരില്‍ മുന്‍നിരയിലാണു ഈജിപ്തിലെ റശീദുരിളാ. ഇാളുടെ ഈ വീക്ഷണ ഗതിയാണു അല്‍ബാനിയെ ആകര്‍ഷിച്ചത്.   ഇമാം ഗസ്സാലീ (റ) യുടെ ഇഹ്‌യാഉലൂമുദ്ദീന്‍ എന്ന വിശ്രുത ആത്മീയ വൈജ്ഞാനിക ഗ്രന്ഥം മുസ്‌ലിം ലോകത്തു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തവിധം ചിരപ്രതിഷ്ഠ നേടിയതാണ്. ഇന്നും ലോക ചിന്തകരെ ഇസ്‌ലാമിക പഠനങ്ങളിലേക്കു ശ്രദ്ധ തിരിക്കാന്‍ ‘ഇഹ്‌യാ’ മുഖ്യ പ്രചോദനമായി തുടരുന്നു. ഇഹ്‌യായില്‍ ഉദ്ധരിച്ച ഹദീസുകളില്‍ ചിലത് ദുര്‍ബലങ്ങളാണ്. റിപ്പോര്‍ട്ടര്‍മാരുടെ വിശദാംശങ്ങള്‍ കൂടെ ചേര്‍ക്കുന്ന പതിവില്ലാത്ത, ഫുഖഹാക്കളുടെ ശൈലിയിലാണു ഇഹ്‌യ ഇമാം ഗസ്സാലി രചിച്ചത്. ഈ പഴുതു ഉപയോഗപ്പെടുത്തി ഇഹ്‌യായിലെ മിക്ക ഹദീസുകളും അടിസ്ഥാന രഹിതമാണെന്നൊരു ആരോപണം ഇമാം ഗസ്സാലിയുടെ ഉന്നത സ്ഥാനത്തില്‍ അസൂയ പൂ ഒരു വിഭാഗം മുഴക്കാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് ഹദീസു വിജ്ഞാനത്തില്‍ സുസമ്മതനും ഇമാം ഇബ്‌നു ഹജറില്‍ അസ്ഖലാനി (റ) ന്റെ ഗുരുവര്യനുമായ ഹാഫിള് ഇറാഖി (റ) ഇഹ്‌യയിലെ ഹദീസുകളെ നിരൂപണം ചെയ്ത് ബലാബലം വ്യക്തമാക്കുന്ന ‘തഖ്‌രീജുല്‍ ഇഹ്‌യ’ രചിച്ചത്. ഇന്ന് ലഭ്യമാകുന്ന ഇഹ്‌യായുടെ മാര്‍ജിനില്‍ ഈ തഖ്‌രീജും കാണാം. ആരോപകര്‍ പ്രചരിപ്പിച്ചിരുന്നതിന്റെ വളരെ ചെറിയ ഭാഗം ഹദീസുകള്‍ മാത്രമേ ദുര്‍ബലമായതു ഇഹ്‌യയിലുള്ളൂ എന്ന് ഇതു വഴി വ്യക്തമായി. ഹാഫിളുല്‍ ഇറാഖീ (റ) ന്റെ ഈ തഖ്‌രീജിനെ പ്രശംസിച്ചു റശീദ്‌രിളാ അല്‍മനാറില്‍ എഴുതിയതാണു അല്‍ബാനിയെ ആകര്‍ഷിച്ചത്. അദ്ദേഹത്തിന്റെ ശ്രദ്ധ ഈ വിജ്ഞാന ശാഖയിലേക്ക് തിരിയുകയും തുടര്‍ന്ന് ജീവിത കാലം മുഴുവന്‍ ഹദീസു സംബന്ധമായ ഗ്രന്ഥ നിര്‍മിതിയിലേക്ക് തിരിക്കുകയും ചെയ്തു.   ഹദീസുകള്‍ പരിശോധിച്ച് ബലാബലം വ്യക്തമാക്കാന്‍ നമുക്ക് അതിനോട് താല്‍പര്യം ഉായാല്‍ മാത്രം പോരാ. അതിനു യോഗ്യത കൂടി വേണം. ഹാഫിള് എന്ന പദവിയാണു അതിന്റെ മിനിമം യോഗ്യത. ചുരുങ്ങിയത് ഒരു ലക്ഷം ഹദീസുകള്‍. പില്‍ക്കാലത്ത് അപ്രാപ്യമായ, ഈ യോഗ്യത ഇല്ലാതെ ഹദീസ് നിരൂപണത്തിനൊങ്ങുന്നവര്‍ക്ക് പ്രമാദങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അല്‍ബാനി ഈ രംഗത്ത് മുന്നേറാന്‍ തീരുമാനിക്കുകയും സുസമ്മതരായ പൂര്‍വിക സൂരികളെ അതിരൂക്ഷമായ ഭാഷോയില്‍ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതു കപ്പോള്‍ സമകാലിക പണ്ഢിത ലോകം ജാഗരൂകരായി. ഒരു ഭാഗത്തു ഇസ്‌ലാമിക വിജ്ഞാന കലകളുടെ അഭാവത്തില്‍ വളര്‍ന്നു വന്ന ആധുനിക വിദ്യാര്‍ഥി തലമുറ അല്‍ബാനിയുടെ ”താന്‍ തന്നെ നൂറു ശതമാനം ശരി” എന്ന ശൈലി ഇടം വലം നോക്കാതെ വിഴുങ്ങിയപ്പോള്‍ മറു ഭാഗത്തു ഹദീസു വിജ്ഞാന ശാഖകള്‍ അല്‍പം വിവരമുള്ള പണ്ഢിതര്‍ അല്‍ബാനിയുടെ കൃതികളും നിരൂപണം ചെയ്യപ്പെടേതുന്നെ കാര്യം മറന്നില്ല. ഇതിന്റെ വെളിച്ചത്തില്‍ അല്‍ബാനിയുടെ ജീവിതാന്ത്യത്തില്‍ തന്നെ ‘അല്‍ബാനിയുടെ കൃതികളിലെ വൈരുദ്ധ്യങ്ങള്‍ (തനാഖുളാതുല്‍ അല്‍ബാനി) എന്ന ശീര്‍ഷകത്തില്‍ മൂന്നു വാല്യങ്ങള്‍ പ്രസിദ്ധീകൃതമായിരുന്നു. ആദ്യമൊക്കെ തന്റെ ഏതെങ്കിലും ഒരു വീക്ഷണത്തെ എതിര്‍ത്ത ഒരു പണ്ഢിതനെ ഖണ്ഢിക്കാന്‍ അടുത്ത കൃതിയുടെ ആമുഖത്തില്‍ പേജുകള്‍ തന്നെ നീക്കിവയ്ക്കുമായിരുന്ന അല്‍ബാനി തന്റെ മാസ്റ്റര്‍ പീസായ ‘സിന്‍സിലതുല്‍ അഹാദീസ്’ അടക്കം സമഗ്രമായി നിരൂപണം ചെയ്ത് വൈരുധ്യങ്ങള്‍ വ്യക്തമാക്കിയ ഈ വാല്യങ്ങള്‍ കിട്ടും ശബ്ദിച്ചില്ല. അഥവാ തന്റെ വൈജ്ഞാനിക പരമായ പിശകുകള്‍ വെളിച്ചത്തു കൊുവന്നത് നിരൂപണങ്ങളെ നേരിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഹദീസുകള്‍ സ്വഹീഹാണോ അല്ലേ എന്നു വിശദീകരിക്കുന്ന തിലാണു അല്‍ബാനി പ്രധാനമായും പരിശ്രമം വിനിയോഗിച്ചത്. മദ്ഹബിന്റെ ഇമാമുകളായ പൂര്‍വകാല പണ്ഢിതന്മാര്‍ ഹദീസുകളെ സ്വ ഹീഹും ളഈഫുമാക്കി മനസ്സിലാക്കിയ ശേഷം അതിലടങ്ങിയിട്ടുള്ള വിധികള്‍ കത്തെുന്നതില്‍ വ്യാപൃതരാകുകയും അതു വഴി ഇസ്‌ലാമിക നിയമങ്ങള്‍ ലോകത്തിനു വ്യക്തമാക്കുകയും ചെയ്തവരാണ്. ശേഷം വന്ന നാലിലൊരു മദ്ഹബ് അംഗീകരിച്ച മുഹദ്ദിസുകളും ഇതേ പാത പിന്തുടര്‍ന്നു. സ്വഹീഹുല്‍ ബുഖാരിയുടെ സുപ്രസിദ്ധ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരിയുടെ കര്‍ത്താവ് ഹാഫിള് അസ്ഖലാനി (റ) യുടെ ശൈലി പരിശോധിച്ചാല്‍ യഥാര്‍ഥ മുഹദ്ദിസ് ഏതൊക്കെ വിജ്ഞാനങ്ങളില്‍ പാടവം തെളിയിക്കണമെന്ന് ഗ്രഹിക്കാന്‍ കഴിയും. ഹദീസുകളുടെ ബലാബലം നിര്‍ണയിക്കുക ഇതിലെ പ്രഥമപടി മാത്രമാണ്. എന്നാല്‍ അല്‍ബാനിയുടെ ഏക മേഖലയായ ഹദീസുകളുടെ ബലാബലം നിര്‍ണയിക്കുന്നതില്‍ തന്നെ പലപ്പോഴും അദ്ദേഹത്തിന് വീഴ്ച പറ്റിയതായി കൃതികള്‍ പരിശോധിക്കുന്നവര്‍ക്ക് കാണാന്‍ കഴിയും. തികച്ചും അപ്രമാദിത്വത്തോടെയാണ് താന്‍ എഴുതുന്നതെന്നു തലങ്ങും വിലങ്ങും അദ്ദേഹം എഴുതി പിടിപ്പിച്ചിട്ടുങ്കെിലും.