page

Tuesday, 15 August 2017

കാര്യ കാരണമോ?

കാര്യ കാരണമോ? ദൂരെയുള്ളതു കേൾകുമെന്നു വിശ്വസിക്കൽ ആണോ ശിർക്ക്‌? തനി വങ്കത്തം! ദൂരെയുള്ളതു കേൾക്കൽ അല്ലാഹുവിന്റെ സിഫതാണെന്നോ? കേൾക്കൽ തന്നെ അല്ലാഹുവിന്റെ സിഫതല്ലേ? അപ്പോൾ അടുത്തുള്ളതു കേൾകുമെന്നു വിശ്വസിക്കൽ ശിർകല്ലേ? കാര്യകാരണമാണോ ശിർകിനെ തീരുമാനിക്കുന്നതു? എന്നു ഏതു ആയതിലാണുള്ളത്? ഏതു ഹദീസിലാണുള്ളത്? ഏതു ഇമാമാണതു പറഞ്ഞതു? ദീനിൽ ഇല്ലാത്തതു കടത്തികൂട്ടുന്നോ? ഇതൊക്കെ മൌലവീ, നിന്റെ പോകറ്റിൽ തന്നെ വെച്ചോ! അടുത്തുള്ളതായാലും ദൂരെയുള്ളതായാലും അല്ലാഹുവിന്റെ ഉദ്ദേശം കൂടാതെ കേൾക്കുമെന്ന് വിശ്വസിച്ചാൽ അതാണു ശിർക്! അല്ലാഹുവിന്റെ ഉദ്ദേശം കൂടാതെ ഒരു ചെറുവിരലനക്കാൻ കഴിയുമെന്നു വിശ്വസിച്ചാൽ അത് ശിർകാവും! അല്ലാഹുവിന്റെ സഹായത്താൽ അല്ലാഹു തരുന്ന കഴിവിനാൽ അടുത്തുള്ളതോ ദൂരെയുള്ളതോ എന്തു തന്നെയായാലും കേൾക്കാൻ കഴിയുമെന്നു വിശ്വസിച്ചാൽ അതിൽ എവിടെ ശിർക്? അല്ലാഹു ഒരാൾക്ക് ദൂരെയുള്ളതു കേൾക്കാൻ, കാണാൻ കഴിവു കൊടുത്താലും അതിനു കഴിയില്ല എന്നു വിശ്വസിക്കലാണ് കുഫ്റു. അല്ലാഹുവിന്റെ കഴിവിനെ നിഷേധിക്കൽ! യുക്തിവാദികൾ ദീനിനു പുറത്തേക്കു!