page

Wednesday, 9 August 2017

ഫാത്വിഹയിലെ തവസ്സുൽ

മഹത്തുക്കളുടെ ഇബാദത്തുകൾകൊണ്ട്  തവസ്സുൽ.

മറ്റുള്ളവരുടെ സൽകർമ്മങ്ങൾ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുക.
സൂറത്തുൽ ഫത്തിഹയിൽ "നിന്നെ ഞങ്ങൾ ആരാധിക്കുന്നു നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നാണല്ലോ തനിച്ച് നിസ്കരിക്കുന്നവനും പറയുന്നത്. ഇവിടെ "ഞാൻ ആരാധിക്കുന്നു" എന്ന്  ഏകവചനം പറയാതെ "ഞങ്ങൾ" എന്ന് ബഹുവചനം പറയുന്നത് ഈ തവസ്സുലിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം റാസി(റ) വിവരിക്കുന്നു:
كأن العبد يقول : إلهي ما بلغت عبادتي إلى حيث أستحق أن أذكرها وحدها ؛ لأنها ممزوجة بجهات التقصير ، ولكني أخلطها بعبادات جميع العابدين ، وأذكر الكل بعبارة واحدة وأقول إياك نعبد .(التفسير الكبير: ٢٥٢/١)
ബഹുവചനം പ്രയോഗിക്കുന്നതിനാൽ അടിമ ഉദ്ദേശിക്കുന്നതിങ്ങനെയാണ്: ഇലാഹീ, എന്റെ ഇബാദത്ത് ധാരാളം വീഴ്ചകൾ ഉള്ളതായതിനാൽ ഒറ്റയ്ക്ക് പറയാൻ മാത്രം അർഹതയില്ലാത്തതാണ്. എങ്കിലും ആരാധന ചെയ്യുന്ന എല്ലാവരുടെയും ആരാധനകളുമായി അതിനെ ഞാൻ കൂട്ടിക്കലർത്തുകയും എല്ലാം ഒരറ്റ ഇബാദത്തായി "നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് ഞാൻ പറയുകയും ചെയ്യുന്നു. (റാസി: 1/252)
ഇക്കാര്യം ഒന്നും കൂടി വിശദീകരിച്ച് ഇമാം റാസി(റ) തുടരുന്നു:  
وههنا مسألة شرعية ، وهي أن الرجل إذا باع من غيره عشرة من العبيد فالمشتري إما أن يقبل الكل ، أو لا يقبل واحدا منها ، وليس له أن يقبل البعض دون البعض في تلك الصفقة فكذا هنا إذا قال العبد إياك نعبد فقد عرض على حضرة الله جميع عبادات العابدين ، فلا يليق بكرمه أن يميز البعض عن البعض ويقبل البعض دون البعض ، فإما أن يرد الكل وهو غير جائز لأن قوله إياك نعبد دخل فيه عبادات الملائكة وعبادات الأنبياء والأولياء ، وإما أن يقبل الكل ، وحينئذ تصير عبادة هذا القائل مقبولة ببركة قبول عبادة غيره ، والتقدير كأن العبد يقول : إلهي إن لم تكن عبادتي مقبولة فلا تردني لأني لست بوحيد في هذه العبادة بل نحن كثيرون فإن لم أستحق الإجابة والقبول فأتشفع إليك بعبادات سائر المتعبدين فأجبني . (التفسير الكبير: ٢٥٢/١)
മതപരമായ ഒരു മസ്അലയോട് ഇതിനെ ഉദാഹരിക്കാം. ഒരാള് മറ്റൊരാള്ക്ക് 10 അടിമകളെ വിറ്റാൽ കൊള്ളുന്നവൻ ഒന്നുകിൽ പത്തും സ്വീകരിക്കും. അല്ലെങ്കിൽ ഒന്നും സ്വീകരിക്കുകയില്ല. ഒരു ഇടപാടിൽ പത്തിൽ ചിലതു സ്വീകരിക്കുകയും ചിലതു തള്ളുകയും ചെയ്യാൻ പറ്റില്ല. അതുപോലെ വേണം ഇതിനെയും കാണാൻ. "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് അടിമ പറയുമ്പോൾ ആരാധിക്കുന്ന എല്ലാവരുടെയും ആരാധനകൾ അല്ലാഹുവിന്റെ തിരു സന്നിധിയിൽ അടിമ പ്രദർശിപ്പിക്കുന്നു.അപ്പോൾ അവയില ചിലതിനെ വേർതിരിക്കുന്നതും ചിലത് സ്വീകരിച്ച് ചിലത് സ്വീകരിക്കാതിരിക്കുന്നതും അല്ലാഹുവിന്റെ ഔദാര്യത്തോട് യോജിക്കുന്നതല്ല. അതിനാൽ ഒന്നുകിൽ അല്ലാഹു ഒന്നും സ്വീകരിക്കുകയില്ല. അതൊരിക്കലും ഉണ്ടാവുകയില്ല. കാരണം 'ഞങ്ങൾ' എന്ന ബഹുവചനത്തിൽ അമ്പിയാ-ഔലിയാക്കളുടെയും മലക്കുകളുടെയും ഇബാദത്തുകളും ഉൾപ്പെട്ടിട്ടുണ്ടല്ലോ. അല്ലെങ്കിൽ എല്ലാവരുടെതും അല്ലാഹു സ്വീകരിക്കും. അപ്പോൾ മറ്റുള്ളവരുടെ ആരാധന സ്വീകരിക്കുന്നതിന്റെ  ബറകത്തുകൊണ്ട് ഇദ്ദേഹത്തിന്റെ ഇബാദത്തും അല്ലാഹു സ്വീകരിക്കുന്നു. അപ്പോൾ അടിമ പറയുന്നതിന്റെ ചുരുക്കമിതാണ്. "എന്റെ ആരാധന സ്വീകാര്യമല്ലെങ്കിൽ പോലും എന്നെ നീ തള്ളിക്കളയരുത്. കാരണം ഈ ആരാധനയിൽ ഞാൻ മാത്രമല്ല. ധാരാളം പേരുണ്ട്. സ്വീകര്യതക്കും ഉത്തര ലബ്ദിക്കും ഞാൻ അർഹനല്ലെങ്കിൽ നിന്നെ ആരാധിക്കുന്ന മറ്റു മഹത്തുക്കളുടെ ആരാധനകൊണ്ട് ഞാൻ നിന്നോട് ശുപാരാഷ പറയുന്നു. അതുകൊണ്ട് എനിക്ക് നീ ഉത്തരം നല്കേണമേ!" (റാസി: 1/252)
________________________________