page

Saturday, 19 August 2017

നബി പഠിപ്പിച്ച ഇസ്തിഗാസയിലും വഹാബീ വഞ്ചന

ളുഹ്ഫ് വാദികളായ മുജായിദുകളുടെ ഹദീസ് റാവിമാരിലുള്ള ആൾമാറാട്ടം


തവസ്സുലും ഇസ്തിഗാസയും അടങ്ങിയ നബി(സ്വ) തങ്ങൾ പടിപ്പിച്ച ദുആഹ് ളുഹ്ഫ് വാദികളായ മുജായിദ് മൗലവിമാർ ഹദീസിലെ റാവിമാരിൽ ആൾമാറാട്ടം നടത്തിയ തട്ടിപ്പ് കയ്യോടെ പിടികൂടുന്നു
________________
ഇസ്തിഗാസയും തവസ്സുലും മുത്ത് നബി (സ്വ) പടിപ്പിക്കുന്നു.. ഇബ്നു മാജക്ക് പുറമേ ഈ ഹദീസ് തുര്‍മദി 2-197 , മുസ്നദ് അഹ്മദ് 4-138 , ജാമിഉസ്സഗീര്‍ 1-51 , ജാമിഉല്‍ കബീര്‍ 1-384 , ത്വബ്റാനി മുഅ്ജമുസ്സഗീര്‍ 103 , ഹാക്കിം 1-313 , ലും രേഖപ്പെടുത്തിയിരിക്കുന്നു. ഇമാം ബുഖാരി തന്‍റെ താരീഖിലും, നസാഇയും, ഇബ്നു ഖുസൈമയും മറ്റും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അനേകം മുഹദ്ദിസുകള്‍ അവരുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുകയും , ലോക പണ്ടിതര്‍ സ്വഹീഹ് എന്ന് അംഗീകാരം നല്‍കുകയും ചെയ്ത ഈ ഹദീസ് ളഈഫാക്കാന്‍ പാടുപെടുന്നത് എന്തിന് ? തിര്‍മുദി 2-197 ല്‍ ഈ ഹദീസ് സ്വഹീഹാണെന്ന് തന്നെ  പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുയൂത്തി ജാമിഉസ്സഗീര്‍ 1-51 ലും ഈ ഹദീസ് സ്വഹീഹാണെന്നു പ്രസ്താവിച്ചിട്ടുണ്ട് . (حسن صحيح غريب ) ത്വബ്റാനി ഇത് സ്വഹീഹാണെന്നു പറഞ്ഞിരിക്കുന്നു. പേജ് 103 ഹാക്കിം സ്വഹീഹാക്കിയിട്ടുണ്ട്. അബൂഇസ്ഹാഖ് സ്വഹീഹാണെന്നു പറഞ്ഞിട്ടുണ്ട് ഇബ്നു മാജ :100. എന്നിരിക്കെ ഇത് ളഈഫാണെന്നു കണ്ടുപിടിക്കാന്‍ നടത്തിയ അതിസാഹസത്തിന്നു പിന്നില്‍ രസകരമായ ഒരു ആള്‍മാറാട്ടക്കഥയുണ്ട്
: اللهم انى اسئلك واتوجه اليك بمحمد نبى الرحمة يا محمد انى قد توجهت بك الى ربى فى حاجتى هذه لتقضى اللهم نشفعه فى قال ابو اسحاق هذا حديث صحيح -ابن ماجه ص -100
: ﺳﻨﻦ ﺍﻟﺘﺮﻣﺬﻱ - ﺍﻟﺪﻋﻮﺍﺕ ، ﻋﻦ ﺭﺳﻮﻝ ﺍﻟﻠﻪ - ﻓﻲ ﺩﻋﺎﺀ ﺍﻟﻀﻴﻒ - ﺭﻗﻢ ﺍﻟﺤﺪﻳﺚ : ( 5302 ﺍﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﻭﺃﺗﻮﺟﻪ ﺇﻟﻴﻚ ﺑﻨﺒﻴﻚ ﻣﺤﻤﺪ ﻧﺒﻲ ﺍﻟﺮﺣﻤﺔ ﺇﻧﻲ ﺗﻮﺟﻬﺖ ﺑﻚ ﺇﻟﻰ ﺭﺑﻲ ﻓﻲ ﺣﺎﺟﺘﻲ ﻫﺬﻩ ﻟﺘﻘﻀﻰ ﻟﻲ ﺍﻟﻠﻬﻢ ﻓﺸﻔﻌﻪ ﻓﻲ ، ﻗﺎﻝ ﺃﺑﻮ ﻋﻴﺴﻰ : ﻫﺬﺍ ﺣﺪﻳﺚ ﺣﺴﻦ ﺻﺤﻴﺢ ﻏﺮﻳﺐ ﻻ ﻧﻌﺮﻓﻪ ﺇﻻ ﻣﻦ ﻫﺬﺍ ﺍﻟﻮﺟﻪ ﻣﻦ ﺣﺪﻳﺚ ﺃﺑﻲ ﺟﻌﻔﺮ ﻭﻫﻮ ﺍﻟﺨﻄﻤﻲ ﻭﻋﺜﻤﺎﻥ ﺑﻦ ﺣﻨﻴﻒ ﻫﻮ ﺃﺧﻮ ﺳﻬﻞ ﺑﻦ ﺣﻨﻴﻒ. ﺍﻟﺮﺍ:
ഇമാം ഹാകിം (റ) അവിടത്തെ മുസ്തദ്റകിൽ ഇമാം ബുഖാരിയുടെ ശർത്വ് പ്രകാരം ഹദീസ്‌ സ്വഹീഹാണെന്ന് പറഞ്ഞ്  കൊണ്ട് വരുന്നത് നോക്കൂ അത് പോലെ സനദിലെ ഒരു റാവി അബൂജഹ്ഫറിൽ മദനിയ്യ് ഖത്വമിയാണെന്ന് തന്നെ കാണാം ഈ റാവിയെ ശരിക്കും ഓർത്ത് വെക്കുക താഴെയുള്ള വായനയിൽ വഹാബികൾ നടത്തിയ ആൾമാറാട്ടം മനസ്സിലാകും
١٩٣٠ - أَخْبَرَنَا أَبُو مُحَمَّدٍ عَبْدُ الْعَزِيزِ بْنُ عَبْدِ الرَّحْمَنِ بْنِ سَهْلٍ الدَّبَّاسُ، بِمَكَّةَ مِنْ أَصْلِ كِتَابِهِ، ثنا أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَلِيِّ بْنِ زَيْدٍ الصَّائِغُ، ثنا أَحْمَدُ بْنُ شَبِيبِ بْنِ سَعِيدٍ الْحَبَطِيُّ، حَدَّثَنِي أَبِي، عَنْ رَوْحِ بْنِ الْقَاسِمِ، عَنْ أَبِي جَعْفَرٍ الْمَدَنِيِّ وَهُوَ الْخَطْمِيُّ، عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ، عَنْ عَمِّهِ عُثْمَانَ بْنِ حُنَيْفٍ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَاءَهُ رَجُلٌ ضَرِيرٌ، فَشَكَا إِلَيْهِ ذَهَابَ بَصَرِهِ، فَقَالَ: يَا رَسُولَ اللَّهِ، لَيْسَ لِي قَائِدٌ، وَقَدْ شَقَّ عَلَيَّ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " ائْتِ الْمِيضَأَةَ فَتَوَضَّأْ، ثُمَّ صَلِّ رَكْعَتَيْنِ، ثُمَّ قُلِ:اللَّهُمَّ إِنِّي أَسْأَلُكَ، وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ نَبِيِّ الرَّحْمَةِ، يَا مُحَمَّدُإِنِّي أَتَوَجَّهُ بِكَ إِلَى رَبِّكَ فَيُجَلِّي لِي عَنْ بَصَرِي،اللَّهُمَّ شَفِّعْهُ فِيَّ، وَشَفِّعْنِي فِي نَفْسِي ". قَالَ عُثْمَانُ: فَوَاللَّهِ مَا تَفَرَّقْنَا، وَلَا طَالَ بِنَا الْحَدِيثُ حَتَّى دَخَلَ الرَّجُلُ وَكَأَنَّهُ لَمْ يَكُنْ بِهِ ضُرٌّ قَطُّ
«هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الْبُخَارِيِّ، وَلَمْ يُخَرِّجَاهُ، وَإِنَّمَا قَدَّمْتُ حَدِيثَ عَوْنِ بْنِ عُمَارَةَ لِأَنَّ مِنْ رَسْمِنَا أَنْ نُقَدِّمَ الْعَالِيَ مِنَ الْأَسَانِيدِ»
المستدرك على الصحيحين للحاكم
വഹാബികള്‍ നടത്തിയ ആള്‍ മാറാട്ടക്കഥയുടെ   യാതാർഥ്യം കണ്ടോളൂ
ഈ ഹദീസിന്‍റെ പരംബരയില്‍ ഒരു അബൂജഅഫര്‍ ഉണ്ട്. അദ്ദേഹത്തിന്‍റെ പേരിലാണ് ആള്‍മാറാട്ടം അരങ്ങേറിയത്. അബൂജഅഫറുര്‍റാസി എന്ന ആള്‍ ളഈഫാണെന്നു ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് താനും.
ഈ ഹദീസ് പരംബരയില്‍ അബൂജഅഫറുന്‍ മദനില്‍ ഖത്വമിയാണുള്ളത്. ഇബ്നുമാജയിലും,അൽ മുസ്തദ്രഖിലും, മുസ്നദ് അഹ്മദിലും, ഹാക്കിമിലും, മുഅ്ജമുസ്സഗീറിലും, തുര്‍മുദിയുടെ ബൂലാഖ് പതിപ്പില്‍ തന്നെയും അത് വ്യക്കതമാക്കിയിട്ടുണ്ട്.
തുര്‍മുദിയുടെ ഇപ്പോഴത്തെ പതിപ്പില്‍ وهو غير الخطمى എന്നു കാണുന്നുണ്ട്. അത് നുസ്ഖയില്‍ പിഴച്ചതാവാനാണ് സാദ്ധ്യത. ഇനി പിഴച്ചതല്ലെങ്കില്‍ തന്നെ മറ്റുള്ളവരെല്ലാം ഖത്മിയും, മദനിയുമാണെന്ന് വ്യക്കതമാക്കുകയും ചെയ്തിട്ടുണ്ട്.
ഉമാറത്ത് ഉസ്താദും ശൂഅബ ശിശ്യനുമായ അബൂജഅഫറുല്‍ ഖത്മി തന്നെയാണെന്ന് സംശയിക്കാന്‍ യാതൊരു വകയുമില്ല. ഇദ്ദേഹത്തെ (അബൂജഅഫറുല്‍ മദനിയെ ) അബൂ ജഅഫറുര്‍റാസിയാക്കി ചിത്രീകരിച്ചു കൊണ്ടാണിവര്‍ ആള്‍മാറാട്ടം നടത്തുന്നത്.
ഖതമീ, മദനി എന്ന പേരുകളില്‍ അറിയപ്പെടുന്ന അബൂ ജഅഫറിനെ കുറിച്ച് പണ്ഡിതന്മാര്‍ക്കഭിപ്രായ വ്യത്യാസമില്ല തന്നെ. അദ്ദേഹം സ്വീകാര്യയോഗ്യനാണ് എന്നതാണ് സത്യം.
ഹദീസ് ശാസ്ത്രം അതിന്‍റെ സാക്ഷാൽ ഉടമകളില്‍ നിന്ന് കരസ്ഥമാക്കാത്തതോ, തികഞ്ഞ അജ്ഞതയോ, അല്ലെങ്കില്‍ അവസരത്തിനൊത്ത് സത്യം മറച്ചു വെച്ചു അസത്യത്തിന്ന് പ്രചാരണം നല്‍കലോ ആണ് ഈ സാഹസികതയുടെ പിന്നിലെ രഹസ്യം എന്ന് വായനക്കാര്‍ ഓര്‍ക്കുക.
ഇത്തരം തിരിമറികള്‍ പലയിടത്തും മൗലവിമാർ‍ നടത്താറുണ്ട്. ഇതൊരു ഉദാഹരണം മാത്രം. ഹാഫിളുല്‍ ഖസ്റജിയും തന്‍റെ ഖുലാസ:യില്‍ ഈ അബൂജഅഫര്‍ ആരാണെന്ന് വിശദീകരിക്കുന്നു.
عمير بن يزيد بن عمير بن حبيب الا نصارى الخطمى ابوخعفر المدنى ثم البصرى من اسعد بن سهل وابن المسيب وعنه هشام الدستوائى وشعبة وثقه ابن معين والنسائى .خلاصة تذهيب
-الكمال 252
ആദ്യം മദനിയും പിന്നീട് ബസ്വറിയും ഖത്തമിയുമായ അബൂജഅഫര്‍ ഹബീബുല്‍ അന്‍സാരിയുടെ പുത്രന്‍ ഉമൈറിന്‍റ് പുത്രന്‍ യസീദിന്‍റെ പുത്രന്‍ ഉമൈര്‍ ആണ്. അസ്ഹദുബിന്‍സഹ്ല്, ഇബ്നുല്‍ മുസയ്യബ് എന്നിവര്‍ അദ്ദേഹത്തിന്‍റെ ഗുരുനാഥന്മാരാണ്. ഹിശാമുദ്ദസ്തവാഈ, ശുഅബ:എന്നിവര്‍ ശിശ്യന്മാരുമാണ്.
ഇബ്നുമാഈന്‍, നസാഈ എന്നിവർ അദ്ദേഹത്തെ വിശ്വസ്തനാണെന്ന് പറഞ്ഞിരിക്കുന്നു. (ഖുലാസത്തു തദ്ഹീബില്‍ കമാല്‍ -252)
അബൂജഅഫറുല്‍ മദീനി എന്നവര്‍ ഖത്തമി ,ബസ്വരി എന്നീ നാമങ്ങളില്‍ അറിയപ്പെടുന്നുണ്ടെന്നും അദ്ദേഹം സിഖത്ത് (വിശ്വസ്തന്‍) ആണെന്നും ഹദീസ് ശാസ്ത്ര രംഗത്തെ അഗ്രഗണ്യരും പണ്ഡിത കേസരിയുമായ ഇബ്നുമഈനും മറ്റും തുറന്ന് പ്രഖ്യാപിക്കുബോള്‍ പിന്നെ ആ ഹദീസ് ളയീഫാണെന്ന് തെളിയിക്കാന്‍ മറ്റുവല്ല തുറുപ്പുശീട്ടുകളും തേടിപ്പിടിക്കുന്നതെന്തിന് ?
ഈ ഹദീസിന്‍റെ പരംബര ഇപ്രകാരമാണ്.
حدثنا احمد بن منصور ،عثمت بن عمر ،ثناشعبة ، عن ابن جعفر المدني ، عن عمارة بن خزيمة ، عثمان بن حنيف ، ابن ماجة
ص 100
ഈ പറയപ്പെട്ടവരില്‍ നിന്ന് ഏതൊരാളെ എടുത്ത് പരിശോധിച്ചാലും അവര്‍ വിശ്വാസ്തനാണെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ്.
സാക്ഷാൽ വഹാബി നേതാവും അവരുടെ ഷൈഖുൽ ഇസ്ലാമെന്നറിയപ്പെടുന്ന
: ഇബ്നുതൈമിയ്യ   തന്നെ അണികളോട് പറഞ്ഞ് കൊടുക്കുന്നതെങ്കിലും ഒന്ന് നോക്കിയിട്ട് വരാമായിരുന്നില്ലേ മൗലവിമാരെ ഇങ്ങനെ പെടണമായിരുന്നോ !!!!!???
വഹ്ഹാബികള്‍ കണ്ണ് തുറന്നേ പറ്റു
اللَّهُمَّ إنِّي أَسْأَلُك وَأَتَوَجَّهُ إلَيْك بِنَبِيِّك مُحَمَّدٍ نَبِيِّ الرَّحْمَةِ يَا مُحَمَّدُ إنِّي أَتَوَجَّهُ بِك إلَى رَبِّي فِي حَاجَتِي هَذِهِ فَيَقْضِيهَا لِي اللَّهُمَّ فَشَفِّعْهُ فِيَّ وَشَفِّعْنِي فِيهِ قَالَ فَقَامَ وَقَدْ أَبْصَرَ} وَمِنْ هَذَا الطَّرِيقِ رَوَاهُ التِّرْمِذِيُّ مِنْ حَدِيثِ عُثْمَانَ بْنِ عُمَرَ. وَمِنْهَا مَا رَوَاهُ النَّسَائِي وَابْنُ مَاجَه أَيْضًا وَقَالَ التِّرْمِذِيُّ هَذَا حَدِيثٌ حَسَنٌ صَحِيحٌ غَرِيبٌ لَا نَعْرِفُهُ إلَّا مِنْ هَذَا الْوَجْهِ مِنْ حَدِيثِ أَبِي جَعْفَرٍ وَهُوَ غَيْرُ الليثي هَكَذَا وَقَعَ فِي التِّرْمِذِيِّ وَسَائِرِ الْعُلَمَاءِ قَالُوا هُوَ أَبُو جَعْفَرٍ الخطمي وَهُوَ الصَّوَابُ
ُ
''മറ്റു പണ്ഡിതന്മാരെല്ലാവരും ഇദ്ദേഹം അബൂജഅഫറുല്‍ ഖത്ത്വമിയാണെന്ന് പറയുന്നു. അതാണ് ശരിയായ അഭിപ്രായം.'' (ഫതാവാ ഇബ്നുതൈമിയ്യ 1/190)
ഹദീസിന്‍റേ പരംബരയില്‍ അബൂജഅഫര്‍റാസി ഇല്ലെന്നും സ്വീകാര്യനായ ഖത്തമിയാണുള്ളതെന്നും വ്യക്കതമായതോടെ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെട്ടു.. ഇതോടെ വഹ്ഹാബീ മതം പിരിച്ചു വിട്ടേക്കുക