page

Thursday, 24 August 2017

അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥന[?] ഖുർആനിലുണ്ടോ?


ഉത്തരം മുട്ടികളുടെ മതം ....
മൗലവി കത്തിക്കയറുകയായിരുന്നു. 'അല്ലാഹുവേ നിന്നോട് മാത്രം ഞങ്ങൾ സഹായം ചോദിക്കുന്നു. ഇങ്ങനെ ഓരോ നിസ്കാരത്തിലും ആവർത്തിച്ച് പറയാനാണ് അല്ലാഹു നമ്മോട് കല്പിക്കുന്നത്. ഖുർആനിൽ അല്ലാഹു ധാരാളം ദുആകൾ പഠിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു ദുആ അല്ലാഹു അല്ലാത്തവരോട് ചെയ്യാനുള്ള ദുആ ഖുർആനിൽ നിന്നും കാണിച്ചു തരാമോ?'
മുന്നിൽ നിൽക്കുന്ന സുന്നി കൂസലില്ലാതെ പറഞ്ഞു: 'കാണിച്ചു തരാം' മൗലവി ഒന്ന് ഞെട്ടി .... smile emoticon
‘എവിടെയാണത്? എവിടെ? ഇപ്പം കാണിച്ചു തരണം !!! അല്ലാഹുവിന്റെ ദീൻ കൊണ്ടാണോ നിങ്ങളുടെ കളി? ഖുറാഫീ എവിടെയാണത്???’ മൗലവി നിന്നു തുള്ളുകയായിരുന്നു....

'അൽബഖറ'യിലെ അവസാന ഭാഗത്ത് നിന്ന് സുന്നി നീട്ടി ഓതി:
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ
“ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ.” (മൗലവീ പരിഭാഷ)

'ഇത് അല്ലാഹു ഖുർആനിൽ പഠിപ്പിച്ച ദുആ അല്ലേ?'
'അതെ' മൗലവി സമ്മതിച്ചു....
'അപ്പോൾ ഇതോ?' - സുന്നി വീണ്ടും ഓതി, ഇത്തവണ 'അൽ കഹ്ഫിൽ' നിന്ന്:

قَالَ لَا تُؤَاخِذْنِي بِمَا نَسِيتُ وَلَا تُرْهِقْنِي مِنْ أَمْرِي عُسْرًا
“അദ്ദേഹം പറഞ്ഞു: ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്‍റെ പേരില്‍ നടപടി എടുക്കരുത്‌. എന്‍റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്‌” (മൗലവീ പരിഭാഷ)
അതേ പദം! അതേ വാചകം! അതേ അർഥന! മൗലവി ഒന്ന് തളർന്നു....
ഊക്ക് വീണ്ടെടുത്ത് മൗലവി മയത്തിൽ ചോദിച്ചു. 'അല്ല മുസ്.ലിയാരെ, അത് ജീവിച്ചിരിക്കുന്ന മൂസാനബി(അ) ജീവിച്ചിരിക്കുന്ന ഖിളർ(അ) അവർകളോട് പറഞ്ഞതല്ലേ? അതെങ്ങനെ എന്റെ ചോദ്യത്തിനു ഉത്തരമാവും?'
സുന്നിയും വിട്ടുകൊടുത്തില്ല.
'മൗലവിയുടെ ചോദ്യം എന്തായിരുന്നു? അല്ലാഹു അല്ലാത്തവരോടുള്ള പ്രാർഥന ഖുർആനിൽ ഉണ്ടോ എന്നായിരുന്നില്ലേ? ഇതെന്താ അല്ലാഹു അല്ലാത്തവരോടുള്ള പ്രാർഥന അല്ലേ? അതോ ഇവരൊക്കെ മൗലവിയുടെ ഇലാഹുകൾ ആണോ? ഇപ്പോൾ മൗലവി എന്താ മലക്കം മറിയുന്നത്? ഇപ്പോൾ മൗലവി പറയുന്നു. അവർ ജീവിച്ചിരിക്കുന്നവർ ആണെന്ന്. മൗലവി ആദ്യം പറഞ്ഞത് അങ്ങനെ അല്ലല്ലോ? അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക. അല്ലാഹുവിനോട് മാത്രം പ്രാർഥിക്കുക എന്നൊക്കെയല്ലെ? ഇപ്പോൾ അല്ലാഹുവിനോടും പ്രാർഥിക്കാം, സഹായം ചോദിക്കാം. ജീവിച്ചിരിക്കുന്നവരോടും പ്രാർഥിക്കാം. സഹായം ചോദിക്കാം എന്നായോ? അതിലിടക്ക് ഞാൻ ഇവിടെ നിൽക്കുമ്പോൾ മൗലവിയുടെ അടുത്ത് തൗഹീദിൽ തിരുത്തുമായി ജിബ്.രീൽ വന്നോ?' smile emoticon
മുറി മൗലവിക്ക് ഉത്തരം മുട്ടി.... ഉത്തരം മുട്ടാൻ മാത്രമാണല്ലോ ഇവരുടെ വിധി ... അതിനു വേണ്ടി മാത്രമാണല്ലോ ആ മതം ... മുജാഹിദ് മതം!!!
കുറിപ്പ്: അല്ലാഹു വിനോട് തേടാൻ പരിചയപ്പെടുത്തിയ വാക്കുകൾ- മൂസാ നബി ഖിള്ർ നബിയുടെ അടുക്കൽ ഉപയോഗിക്കുന്നത് പഠിപ്പിച്ചത് വിശുദ്ധ ഖുർആനാണ്. എന്താണ് വ്യത്യാസം എന്ന് വഹാബികൾക്ക് മാത്രം തിരിഞ്ഞില്ല!. പ്രാർത്ഥന എന്ന മലയാള വാക്കിനെ വളച്ചൊടിച്ച് - മഹത്തുക്കളോടുള്ള സഹായ തേട്ടത്തിൽ ചേർത്ത് കെട്ടി ,പറ്റിക്കുന്ന പണി സ്വന്തം ആലയത്തിൽ മാത്രമേ ചിലവാകുകയുള്ളു !