page

Thursday, 17 August 2017

ഇസ്തിഗാസയിൽ തട്ടി വീണ വഹാബിസം

മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്ജീവിച്ചിരിക്കുന്നവരോടൊ മരിച്ചവരോടൊസഹായാര്ത്ഥന നടത്തുന്നത് ശിര്ക്കാണ്(ബഹുദൈവാരാധനയാണ്) (കെ കുഞ്ഞീതു മദനി,അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകം പേജ് 102,പ്രസിദ്ധീകരണം കേരള നദ്വത്തുല്‍ മുജാഹിദീന്‍)
❌❌❌❌❌❌❌❌❌❌❌❌

സൃഷ്ടികള്ക്ക് നല്‍‌കപ്പെട്ട കഴിവിന്നതീതമായകാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്ത്ഥന” ( പി ഖാദര്‍ കരുവമ്പെയില്, ഇസ്ലാഹ് മാസിക2007ഏപ്രില്‍ പേജ് 10)
☝☝☝☝☝☝☝☝☝☝☝☝☝☝☝☝

മനുഷ്യകഴിവിന്നതീതമായത് -എന്നതിൽ നിന്ന് ,2007 ലെത്തിയപ്പോൾ ,സൃഷ്ടികഴിവിന്നതീതമായത് -എന്നതിലേക്ക് ചുവട് മാറ്റിയതിന്റെ ഗുട്ടൻസ് എന്താണ് വഹാബികളേ?
മനുഷ്യകഴിവ് - എന്ന മാനദണ്ഡപ്രകാരം നിങ്ങൾ മുശ്രിക്കാക്കിയവർ, സൃഷ്ടികഴിവ് - എന്ന മാനദണ്ഡപ്രകാരം ,സ്വയം മുസ്ലിമാകുമോ? അതോ കലിമ ചൊല്ലണോ?
ആദ്യ മാനദണ്ഡപ്രകാരം, നിരപരാധികളെ മുശ്രിക്കാക്കി മരണപ്പെട്ട വഹാബികളുടെ കുറ്റം ആര് ഏറ്റെടുക്കും?
രണ്ട് മാനദണ്ഡങ്ങൾക്കും, ഏത് പ്രമാണമാണ്  നിങ്ങൾക്ക്  തെളിവ്?[ ഖുർആൻ, ഹദീസ്.....]
രണ്ടാമത്തെ മാനദണ്ഡത്തിലെങ്കിലും ഉറച്ച് നിൽക്കുമോ? അതോ ഇനിയും മാറ്റുമോ?
ഇതെല്ലാം ഉൾപ്പെടുത്തിയ നിങ്ങളുടെ മതമെന്നാണ് പൂർണ്ണമാകുക?