page

Sunday, 10 September 2017

വഹാബിയുടെ വിളിച്ച് പ്രാർത്ഥന

⭕ദുർവ്യാക്യാനത്തിന്റെ മാസ്റ്റർ പീസ്   ⭕                                              : " നിങ്ങൾ അവരോടു പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല.കേട്ടാൽ  തന്നെ നിങ്ങൾക്ക് അവർ ഉത്തരം നൽകുകയില്ല. നിങ്ങൽ (അവരെ)അല്ലാഹുവോട് പങ്കാളിയാക്കിയതിനെ അന്ത്യ നാളിൽ  അവർ നിഷേധിക്കുകയും ചെയ്യും.സൂക്ഷ്മജ്ഞനായ അല്ലാഹുവിനെ പോലെ ഒരാൾ നിനക്ക് വിവരം നൽകാനില്ല "  (സൂറ : ആല്ഫാഥ്വിർ 14 )

🌈പ്രാമാണിക  മുഫസ്സിറുകളെ പിന്തള്ളി വഹാബികൾ ദുർവ്യാഖ്യാനത്തിന് വിധേയമാക്കുന്ന ആയത്തുകളിൽ പ്രാധാന്യമർഹിക്കുന്ന ഒരു സൂക്തമാണിദ്. ഈ സൂക്തത്തിന്ടെ ശരിയായ വ്യാഖ്യാനവും  വിശദീകരണം  പറയും മുമ്പ് ബിദയികൾ ഇതിനെ  എങ്ങനെ ദുർവ്യാഖ്യാനിക്കുന്നു എന്നത് ചിന്തിക്കുന്നത് ക്ഷന്തവ്യമായിരിക്കും.


1) കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ച മുഹമ്മദ് അമാനി മൗലവിയുടെ നേതൃത്വത്തിൽ മൂന്ന് മൗലവിമാർ സംയുക്തമായി രചിച്ച "വിശുദ്ധ ഖുർആൻ വിവരണം" പരിശോധിക്കാം

  മൗലവിമാർ എഴുതുന്നു :  "നിങ്ങൾ അവരെ വിളിച്ചു പ്രാർത്ഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ വിളി കേൾക്കുകയില്ല. അവർ കേട്ടാലും അവർ നിങ്ങൾക്ക് ഉത്തരം ചെയ്യുകയില്ല ക്വിയാമത്ത് നാളിലാകട്ടെ നിങ്ങളുടെ (ഈ) ശിർക്കിനെ അവർ നിരോധിക്കുകയും ചെയ്യും. (മനുഷ്യാ) സൂക്ഷ്മ ജ്ഞാനിയെ പോലുള്ള ഒരാൾ നിനക്ക്‌ വാർത്തമറിയിക്കുവാനില്ല"  തുടർന്നുള്ള വിശദീകരണം കാണുക.


വിളിച്ചു പ്രാർഥിക്കപ്പെടുന്നവർ ആരായിരുന്നാലും അധ്  ശിർക് തന്നെയാണെന്ന് നാം കണ്ടു. എന്നിരിക്കെ മരണമടഞ്ഞ മഹാത്മാക്കളെ വിളിച്ച് പ്രാർത്ഥിക്കാമോ അവരത് കേൾക്കുമോ ?ഉത്തരം ചെയ്യുമോ എന്നൊന്നും പരിശോദിക്കുകയോ അതിന് ന്യായികരണം ഉണ്ടാവുകയോ ചെയ്യുന്നത് ഖുർആനിനെ ഡിക്കരിക്കൽ മാത്രമാകുന്നു   വിശുദ്ധ (ഖുർആൻ വിവരണം വാ. 3 പേ. 2688)


ഇവിടെ അവരുടെ വ്യാഖ്യാനങ്ങളിൽ തെളിഞ്ഞു നിന്നത് പ്രാമാണിക മുഫസ്സിറുകളുടെ അഭിപ്രായങ്ങളൊന്നും ചെവികൊടുക്കാതെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള വിശദീകരണമാണ്. യഥാർത്ഥത്തിൽ ഈ ആയത്തിന്റെ അവതരണം തന്നെ അവരുടെ ഈ ജല്പനങ്ങളുടെ മുനയൊടിക്കാൻ  പര്യാപ്തമാണ്. 👇🏻മുശ്രിക്കുകൾ അവരുടെ വിഗ്രഹങ്ങളെയും മറ്റ് ഇലാഹുകളെയും  ആരാധിക്കുന്നതിനെ കുറിച്ചാണ് ഇതിലെ പരാമർശം.✅ മുശ്രിക്കുകളുടെ വിശ്വാസത്തെപ്പോലും ദുർവ്യാഖ്യാനം ചെയ്ത് സുന്നികളുടെ തലയിൽ കെട്ടിവെക്കുകയാണിവർ.⚔



ഇനി ഈ ആയത്തിനെക്കുറിച്ച് അംഗീകൃത ഖുർആൻ വ്യാഖ്യാതാക്കൾ എന്ത് പറയുന്നു എന്ന് പരിശോധിക്കാം.1⃣ ഹിജ്‌റ 546 ഇല് വഫാത്തായ പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് അല്ലാമാ കാളി ഇബ്നു അത്വയ്യിബൽ ഉന്ദുലുസി (റ) പറയുന്നദ് കാണുക.

#######$



🔴"അള്ളാഹു ഈ സൂക്തത്തില് വിഗ്രഹങ്ങളുടെ  മൂന്നു കാലങ്ങളാണ് വ്യക്തമാക്കിയത്

1. ആ വിഗ്രഹങ്ങളോട് പ്രാർത്ഥിച്ചാൽ അവർ കേള്കുകയില്ല

2. കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയുമില്ല

3. ക്വിയാമത് നാംളിൽ വിഗ്രഹങ്ങൾക്ക് ഇബാദത്ത് നിർവഹിച്ചിരുന്ന കാഫിറുകളിൽ നിന്ന് അവർ ഒഴിവാകുന്നതുമാണ്" (തഫ്സീറുൽ മുഹർത്തുൽവജീസ്, 13/164)


2⃣ഹാഫിള് ഇബ്‌നു കസീറിന്റെ വിശദീകരണം ഇങ്ങനെ ഗ്രഹിക്കാം.

######$$$



അതായത് അല്ലാഹുവിനെ കൂടാതെ അവർ പ്രാർതിക്കുന്ന ദൈവങ്ങൾ  അവരുടെ ദുആ  കേൾക്കുകയില്ല. കാരണം അവ ജീവനില്ലാത്തവയാണ്. ഇനി അവർ കേൾക്കുയാണ്ണെങ്കിൽ തന്നെ തേടപെട്ട കാര്യം നിർവഹിക്കാൻ കഴിവില്ലാത്തവരാണവർ ( തഫ്സീർ ഇബ്‌നു കസീർ 3/559)



3⃣ഇനി ബഹ്റുൽ മുഹീതിന്റെ വിശദീകരണം കാണാം. " നിങ്ങളുടെ ദുആ അവർ കേൾക്കുകയില്ല കാരണം വിഗ്രഹങ്ങൾ നിർജീവികളാണ് , കേള്കുമെന്നദ്‌ സങ്കല്പിക്കുകയാണെങ്കിൽ  തന്നെ അവർ ഉത്തരം ചെയ്യുകയില്ല കാരണം ഇലാഹാണെന്ന വാദം ആ വിഗ്രഹങ്ങൾക് പോലുമില്ല". (ബഹ്‌റുൽ മുഹീത് 7/ 305)

4⃣വിഖ്യാത മുഫാസിറായ  ഇമാം റാസി (റ) ഇങ്ങനെ അഭിപ്രായപ്പെടുന്നു.

###$$$$####$$$


"ആവശ്യങ്ങൾ നേരിട്ടുന്നയിക്കുക, നേരിട്ട് ദർശിക്കുക, അവരിലേക്ക് എളുപ്പം അടുക്കുക, എന്നീ നിലകളിലൊക്കെ വിഗ്രഹങ്ങൾക്ക് ആരാധിക്കുന്നതിൽ മഹത്വമുണ്ടെന്ന് വാദിച്ചിരുന്ന മക്കാ മുശ്‌രിക്കുകളെ കണ്ടിക്കുകയാണിദ്"  (റാസി  26/12)


5⃣  വിഖ്യാധനായ മുഫസ്സിർ ഇബ്നു ജറീരുത്വബ്രി (റ)  ( വഫാത് ഹി.310)  എഴുതുന്നു ;


###$$$$$$



"അല്ലാഹു അല്ലാതെ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളോടു ദുആ ചെയ്താൽ നിങ്ങളുടെ ദുആ അവർ കേൾക്കുകയില്ല. കാരണം നിങ്ങൾ പറയുന്ന കാര്യം ഗ്രഹിക്കാൻ സാധ്യമാവാത്ത അചേദങ്ങളാണവ. അള്ളാഹു അവർക്ക് കേൾവി  കൊടുക്കുകയാണെങ്കിൽ തന്നെ അവർ ഉത്തരം നൽകുകയില്ല. കാരണം അവർക്ക് സംസാരശേഷിയുമില്ല" " അല്ലാഹുവിന് അവർ പങ്കു ചേർത്തിരുന്ന വിഗ്രഹങ്ങളെയും ഇലാഹുകളെയും കുറിച്ചാണ് ഈ ആയതിന്റെ പ്രഖ്യാപനം".  ഉപകാരങ്ങൾക്ക് കഴിയാത്ത, ഉപദ്രവതിന് സാധിക്കാത്ത ഇവരോട് സഹായാർത്ഥന നടത്തുകയും എല്ലാറ്റിനും കഴിവുള്ള അല്ലാഹുവിനെ വെടിയുകയും ചെയ്യുന്നത് എങ്ങനെ ???



6⃣അല്ലാമ ഇസ്മാഈലുൽ ഹിഖി (റ) ഈ ആയത്തിനെ വ്യഖ്യാനിക്കുന്നത് ഉദ്ധരിക്കട്ടെ :

" വിഗ്രഹങ്ങളോട് പ്രാർത്ഥന നടത്തിയാൽ അവർ കേൾക്കുകയില്ല . കാരണം അവർ അചെദന വസ്തുക്കളാണു . അവർക്ക് കേൾവി സാധ്യവുമല്ല  . കേൾകുമെന്ന് സങ്കൽപിച്ചാൽ തന്നെ സംസാരശേഷി ഇല്ലാത്തതിനാൽ മറുപടിക്കും അവർക്ക് സാധ്യമല്ല . സ്വശരീരത്തിന് ഉപകാരം ചെയ്യാൻ കഴിയാത്തവ എങ്ങനെ അന്യന്  ഗുണം ചെയ്യും ??
(റൂഹുൽ ബയാൻ 7/333)


🔵ചുരുക്കത്തിൽ അംഗീകൃത മുഫസ്സിറുകൾ എല്ലാവരും പറയുന്നത്  "അല്ലാഹുവിന് ഇബാദത്ത് എടുക്കുന്നതിനു പകരം മറ്റ് ഇലാഹുകൾക്കും ആരാധനയർപ്പിചിരുന്ന ആളുകളെ കുറിച്ചാണ് ഈ സൂക്തത്തിൽ പറയുന്നതും പ്രതിപാദിക്കുന്നതും എന്നാണ് ✅, അല്ലാതെ അമ്പിയാക്കൾ , ഔലിയാക്കൾ തുടങ്ങിയ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർക്ക് അല്ലാഹു നൽകുന്ന മുഹജിസത് , കറാമത്ത് അടിസ്ഥാനത്തിൽ അവരോട് സഹായാർത്ഥന നടത്തുന്നതിനെക്കുറിച്ചല്ല . ആണെന്ന് ഒരൊറ്റ  ഖുർആൻ വ്യാഖ്യാതാവും രേഖപ്പെടുത്തിയിട്ടില്ല.  അപ്രകാരം ഉള്ളതായി തെളിയിക്കാനും കഴിയില്ല.
t: *പിടിവള്ളി പുൽക്കൊടി തന്നെ*

🌹
സൂറത്തുൽ ഫാത്വിറിലെ 14 ആം  സൂക്തമാണ് നമ്മുടെ ചർച്ച . ഇദ്‌ ഇസ്തിഗാസക്ക്  ഒരിക്കലും എതിരല്ല എന്ന് ഖുർആൻ വ്യാഖ്യാതാക്കളുടെ നിരവധി ഉദ്ധരണിയിൽ നിന്ന് നാം മനസ്സിലാക്കി .  എന്നാൽ ഇസ്തിഗാസാ വിരോധികൾ ഇവിടെ കുർതുബിയുടെ ഒരു വാചകം അടർത്തിയെടുത്ത് പിടിവള്ളിയാകാറുണ്ട് .മേൽ വാചകം നേരാംവണ്ണം ഗ്രഹിച്ചാൽ ആ പിടിവള്ളി പുൽക്കൊടി തന്നെയാണെന്ന് ബോധ്യപ്പെടും .


 സൂറ: ഫാത്‌വിറിലെ ഇതുവരെ പറഞ്ഞ അദേ  ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ഖുർത്വുബി (റ) വിന്റെ അൽജാമിയു ലി അഹ്കാമിൽ ഖുർആൻ എന്ന തഫ്സീറിൽ എഴുടുന്നദ്ധ ഇപ്രകാരമാണ്...


##$$




  " പ്രതിസന്ധിഘട്ടങ്ങളിൽ നിങ്ങൾ അവയോട്  സഹായാർത്ഥന നടത്തിയതിനാൽ അവയത് കേള്കുകയില്ല . കാരണം കാഴ്ച്ചയും കേൾവിയും ഇല്ലാത്ത നിർജീവികളാണവ . കേട്ടാൽ തന്നെ ഉത്തരം നൽകുകയില്ല .
ഖതാദ (റ) പറയുന്നു " അവ വിളി കേട്ടാൽ  തന്നെ ഉപകാരം ചെയ്യുകയില്ല . അന്ത്യനാളില് അവക്ക്  ആരാധിച്ചിരുന്നവരെ വെടിയുകയും നിഷേധിക്കുകയും ചെയ്യും " .

🌈ഇമാം ഖുർതുബി  തുടർന്ന് എഴുതി "വിഗ്രഹങ്ങളോടു പ്രാർത്ഥിക്കുക  എന്നതിന് പുറമേ മുശ്രിക്കുകൾ ഇബാദത്ത് അർപ്പിച്ചിരുന്ന മലക്കുകൾ , പ്രവാചകർ , പിശാചുക്കൾ  എന്നിവരെയും ഉദ്ദേശിക്കാം " ( 14/215 )✅

  ഇമാം ക്വുർതുബി (റ) വിന്റെ ഈ പ്രസ്താവനയിലെ ആദ്യഭാഗവും അവസാനഭാഗവുമാണിവർ പിടിവള്ളിയാകുന്നദ് . മലക്കുകളെ , അമ്പിയാക്കലെ , ജിന്നുകളെ , പിശാചുക്കളെ , ഇവരെയെല്ലാം ഉദ്ദേശിക്കാമെന്ന ഇമാം ക്വുർതുബി ( റ ) വിന്റെ പരാമർശം ദുർവ്യാഖ്യാനിക്കുകയാണിവർ ചെയ്യുന്നത് .



 ദുർവ്യാഖ്യാനത്തിന് പേരുകേട്ട ഒരു സുല്ലമി എഴുതുന്നു : " അവരെ നിങ്ങൾ വിളിച്ചാൽ  അവർ നിങ്ങളുടെ വിളി കേൾക്കുകയില്ല ,  അഥവാ അവർ കേൾക്കുമെന്ന്  സങ്കൽപിച്ചാൽ തന്നെ അവർ നിങ്ങൾക്കുത്തരം ചെയ്യുന്നതുമല്ല .  അന്ത്യനാളിൽ നിങ്ങളുടെ ശിര്കിനെ അവർ നിഷേധിക്കുകയും ചെയ്യും . സൂക്ഷ്മമായി അറിഞ്ഞവനായ അല്ലാഹുവെപ്പോലെ ആരും തങ്ങൾക്ക് വിവരം പറഞ്ഞു തരുന്നതല്ല "
 (അല്ഫാഥ്വിർ 14)  ഇമാം ക്വുർതുബി ഇവിടെ ദുഃആഹ് എന്നതിന് അർഥം നൽകുന്നത് കാണുക . " അതായത് വിപൽഘട്ടങ്ങളിൽ നിങ്ങൾ അവരോട് ഇസ്തിഗാസ ചെയ്താൽ നിങ്ങളുടെ വിളി  അവർ കേൾക്കുകയില്ല " ( ക്വുർതുബി 5418) ഇവിടെ  പ്രവാചകന്മാരും മലക്കുകളും ഉദ്ദേശിക്കപ്പെടുമെന്ന് നാം  വിവരിക്കുകയുണ്ടായി ( തൗഹീദ് ഒരു സമഗ്ര പഠനം , പേ. 275 )



 ഇവിടെ ഇമാം ക്വുർതുബിയെ വേട്ടയാടി തികഞ്ഞ ദുർവ്യാഖ്യാനം നടത്തുകയാണിവർ . മഹാൻമാരോട് സഹായം തേടുന്നത് ശിർക്കാണെന്ന് വരുത്തിത്തീർക്കാൻ ഇവർ പെടുന്ന പെടാപാട് അപാരം തന്നെ . 🔴എന്നാൽ  ഇമാം ക്വുർതുബി ( റ ) പറയുന്നത് മരണപ്പെട്ട അമ്പിയാക്കൾ , ഔലിയാക്കൾ തുടങ്ങിയ മഹാന്മാരോട് മുഅ്ജിസത്ത് , കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായം ചോദിക്കുന്നതിനെ കുറിച്ചല്ല ; മറിച്ച് മലക്കുകൾക്കും  അമ്പിയാക്കളും ഇബാദത്ത് സമർപ്പിച്ചിരുന്നവരെകുറിച്ചാണ് . അവർ  നടത്തിയിരുന്ന ഇബാദത്തായ വിളിയെ കുറിച്ചാണ് ഇമാം ക്വുർതുബി ( റ ) പറയുന്നദ് . 👇🏻👇🏻ഇമാം ക്വുർതുബിയുടെ പദപ്രയോഗം തന്നെ  " അൽമുഹ്ബുദീന" .

👍N
####$$@####


ആദായദ്‌ ഇബാദത്തു ചെയ്യപ്പെടുന്നവരായ ( അവരുടെ ആരാദ്യന്മാരായ ) മലക്കുകളും ജിന്നും പ്രവാചകരും പിശാചുക്കളും എന്നാണ് . അതിൽ നിന്നും ഇക്കാര്യം സ്പഷ്ടമാണ് .🎇

  ഈസാ നബിയും ഉസൈറും അള്ളാവുവിന്റെ ആണ് മക്കളാണെന്നും മലക്കുകൾ അല്ലാഹുവിൻറെ പെൺകുട്ടികളാണെന്നും വിശ്വസിച് അവരെ ആരാധിച്ചിരുന്നവർക്കും ജിന്നുകൾക്കും പിശാചുക്കൽകും ആരാധനയർപിച്ചിരുന്ന ജനതയ്ക്കും വിമർശനമാണീ പരാമർശം . ഈ ആരാദ്യന്മാർ  ബുദ്ധിയുള്ളവരാണെങ്കിലും നിങ്ങളെ സഹായിക്കാൻ കഴിയില്ല . കാരണം ആരാധന അല്ലാഹുവിന് മാത്രമേ പാടുള്ളൂ . അതു മറ്റാർക്കും സമർപ്പിക്കാൻ പാടില്ല . അവരുടെ ആരാധനയെ അർത്ഥശങ്കകിടയില്ലാത്തവിധം ഇമാം ഖുര്തുബി ഖണ്ഡിക്കുകയാണിവിടെ .



അല്ലാഹുവിന്റെ മക്കളാണെന്ന വിശ്വാസത്തോടെ ഈസനബി ( അ ) നെയും ഉസൈറിനെയും  മലക്കുകളെയും ആരാധിച്ചിരുന്ന മുശ്രിക്കുകളുടെ വിളിയും  സഹായാർത്ഥനയും അവർ കേൾക്കുകയില്ല . കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയുമില്ല . പാരത്രിക ലോകത്ത് ഇവർ ഈ  ആരാധനയെ  നിഷേധിക്കുകയും ചെയ്യും . കാരണം ഈ പ്രവാചകന്മാരും മലക്കുകളും തങ്ങൾക്ക് ആരാധന സമർപ്പിക്കാൻ നിർദ്ദേശിക്കുകയോ അനുമതി നൽകുകയോ ചെയ്തിട്ടില്ല . അതിനാൽ അവരുടെ അർത്ഥനക്കും വിളിക്കും  ചെവി കൊടുക്കുകയില്ലെന്നു മാത്രമല്ല , അവരോട് കടുത്ത ഈർഷ്യതയിലായിരിക്കുകയും ചെയ്യും . ഈ ആശയമാണ് ഇമാം ഖുര്തുബി ( റ ) പറയുന്നഥ്‌ .


 ഇത് ചിന്തിക്കാതെ " ഇസ്തഗീസു " എന്ന പദം കാണുമ്പോഴേക്ക് സുന്നികളുടെ ഇസ്തിഗാസാ ശിർക്കാണെന്നതിന് രേഖയാക്കുന്നത് തികഞ്ഞ അജ്ഞതയാണ് . നിങ്ങൾ സഹായം അർഥിച്ചാൽ എന്നാണ് ആ പദത്തിന്റെ അർത്ഥം .  ഇതു പക്ഷേ , മേൽ പറഞ്ഞവർക്കുള്ള ആരാധനയായ സഹായാർത്ഥനയാണെന്ന് ദുർവ്യാഖ്യാന മൗലവിമാർ പറയാറില്ല . ആ രഹസ്യം പുറത്തു വിട്ടാൽ ഇവരുടെ പിടിവള്ളി നഷ്ടപ്പെടുമെന്ന ഭീതി തന്നെ കാരണം . ഇതു ആരാധനയായ സഹായാർത്ഥനായാണെന് ഇമാം ഖുര്തുബിയുടെ തുടർന്നുള്ള ഭാഗങ്ങൾ വായിച്ചാൽ ആർക്കും ബോധ്യപ്പെടുന്നതാണ് .




അതേ സമയം സുന്നികൾ ചെയ്യുന്നത് മഹാന്മാർക്കുള്ള  ആരാധനയായ സഹായർത്താനായല്ല . മറിച്ച് മുഹജിസത് , കറാമത്ത് , മുഖേനയുള്ള സഹായാർത്ഥനയാണ് .അതിനെ കുറിച് ഈ ആയതിൽ പരാമർശമില്ല . അതു ശിർക്കാണെന്ന് ഖുര്തുബിയിലോ മറ്റു ഗ്രന്ദങ്ങളിലോ പ്രതിപാദ്യവുമില്ല . ഇവർക്ക് ലഭിച്ച ഈ പിടിവള്ളി പുൽകൊടിയാണെന്ന സത്യം ഇനിയെങ്കിലും ചിന്ദിച്ചെങ്കിൽ ... എന്നു മാത്രമല്ല ജീവിച്ചിരിക്കുന്ന മലക്കുകളും നബിമാരും ജിന്നുകളും ഇമാം ഖുർതു ബി റ യുടെ വാജകത്തിൽ ഉൾപ്പെടും അതായത് അവരെ ആരാദിച്ചു വിളിക്കലും പെടുന്നതാണ്.         'ജിവിച്ചിരിക്കുന്നവരോട് ആരാദ്യ നാണന്ന നിലക്കല്ലാതെ സഹായതേട്ടം ശിർക്കാണന്ന് ഇവർ പറയുമോ? ഇതിൽ മരണ ശേഷമെന്നോ അഭൗതിക മെന്നോ ,ദൂരെനിന്ന് എന്നോ പറഞ്ഞട്ടുണ്ടങ്കിൽ അതാണ് ഇവർ കൊണ്ട് വരേണ്ടത് ? പഞ്ചസാരപ്പാത്രത്തിൽ ഉപ്പെന്നെഴുതി, മൗലവിമാർക്ക് കുഞ്ഞാടുകളെ പറ്റിക്കാം. മുസ്ലിംകൾക്കിsയിൽ ഇത്തരം വേശം കെട്ടലുകൾ വിലപ്പോകില്ല.