page

Wednesday, 6 September 2017

ശിർക്ക്- സംശയവും മറുപടിയും[ മുഫസ്സിറുകൾ]

മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ച ആയത്തുകൾ വിശദീകരിക്കുന്നിടത്ത് മുഫസ്സിറുകൾ  നടത്തുന്ന ചില പ്രയോഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി  തവസ്സുലും ഇസ്തിഗാസയും നടത്തുന്ന സുന്നികളുടെ കാര്യമാണ് മുഫസ്സിറുകൾ പറയുന്നതെന്ന് പുത്തനാഷയക്കാർ ജല്പിക്കാറുണ്ട്. അത്തരം ഉദ്ദരണികളുടെ ശരിയായ വിശദീകരണങ്ങൾ എന്താണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാക്കാം:
  വിഗ്രഹാരധനയിക്ക് മുശ്രിക്കുകൾ പറഞ്ഞിരുന്ന ന്യായം വിശദീകരിച്ച് ഇമാം റാസി(റ)  എഴുതുന്നു:




ورابعها : أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله . (رازي: ٦٠/١٧)


ഈ പ്രതിമകളും വിഗ്രഹങ്ങളും അവർ സ്ഥാപിച്ചിരിക്കുന്നത് അവരുടെ അമ്ബിയാക്കളുടെയും നേതാക്കളുടെയും രൂപങ്ങളിലാണ്. ഈ പ്രതിമകൾക്ക് ആരാധിക്കുന്നതുകൊണ്ട്ജോലിയായാൽ ആ നേതാക്കന്മാർ അല്ലാഹുവിന്റെ അടുക്കൽ അവർക്ക് ശുപാർശ ചെയ്യുമെന്ന് അവർ വാദിച്ചിരുന്നു. ഇക്കാലത്ത് അതിനോട് തുല്യമായ കാര്യം ധാരാളം സൃഷ്ടികൾ നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിൽ വ്യാപ്രതരാണ്.അവരുടെ ഖബറുകളെ ആധരിച്ചാൽ അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ഷുപാർഷചെയ്യുമെന്ന വിശ്വാസത്തോടെയാണ് അവരങ്ങനെ ചെയ്യുന്നത്. (റാസി: 17/60)


ചോദ്യം ഒന്ന് :

ശുപാർശ പ്രതീക്ഷിച്ച് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഖബ്റുകളെ ആദരിക്കുന്നത് ശിർക്കാണ്‌ എന്നല്ലേ ഇമാം റാസി(റ) പറയുന്നത്?.

മറുവടി: ഒരിക്കലുമല്ല. മറിച്ച് പ്രസ്തുത ഉദ്ദരണിയിൽ നിന്ന് ചോദ്യത്തിൽ പറഞ്ഞ ആശയം കണ്ടെത്തുന്നത് ഇനിപ്പറയുന്ന പ്രമാണങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല.

1- മേൽ ഉദ്ദരണിയിൽ പറഞ്ഞ ശുപാർശയുടെ വിവക്ഷ അല്ലാഹുവിന്റെ അനുവാദമോ നിര്ദ്ദേശമോ വേണ്ടുകയോ കൂടാതെ നേതാക്കന്മാർ നടത്തുമെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന ശുപാർശയാണ്. കാരണം മേൽ വിശദീകരണം ഇമാം റാസി(റ) നൽകുന്നത് യൂനുസ് സൂറത്തിലെ 18-ആം വചനത്തിനാണ്. അതിങ്ങനെ:

 وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ(يونس: ١٨)


അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു.


ഈ ആയത്തിൽ പറഞ്ഞ ശുപാര്ഷയുടെ വിവക്ഷ അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശയാണെന്ന്  ഇമാം റാസി(റ) തന്നെ വിശദീകരിച്ചതാണ്. അദ്ദേഹം പറയുന്നു:



( من ذا الذي ) استفهام معناه الإنكار والنفي ، أي لا يشفع عنده أحد إلا بأمره ، وذلك أن المشركين كانوا يزعمون أن الأصنام تشفع لهم ، وقد أخبر الله تعالى عنهم بأنهم يقولون : ( ما نعبدهم إلا ليقربونا إلى الله زلفى ) [الزمر : 3] وقولهم : ( هؤلاء شفعاؤنا عند الله ) [يونس : 18] ثم بين تعالى أنهم لا يجدون هذا المطلوب ، فقال : ( ويعبدون من دون الله ما لا يضرهم ولا ينفعهم ) [يونس : 18] فأخبر الله تعالى أنه لا شفاعة عنده لأحد إلا من استثناه الله تعالى بقوله : ( إلا بإذنه ) ونظيره قوله تعالى : ( يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا ) [النبأ : 38] . (تفسير لكير: ٤٤٨/٣).


"ആരുണ്ട്" എന്ന ചോദ്യം നിഷേദത്തെ കാണിക്കാനുള്ളതാണ്‌. അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ അവന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നർത്ഥം. അങ്ങനെ അള്ളാഹു ചോദിക്കാൻ കാരണം തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുത്ത് തങ്ങള്ക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. "വിഗ്രഹങ്ങള്ക്ക് ഞങ്ങൾ ആരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ്" എന്നും "ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാണ്" എന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നതായി അള്ളാഹു തന്നെ പറയുന്നുണ്ട്. പിന്നീട് "അവർക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കൾക്ക് അവർ ആരാധിക്കുന്നു "  എന്ന പ്രസ്താവനയിലൂടെ ഈ ലക്‌ഷ്യം നേടാൻ അവർക്ക് സാധിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുവാദം കൂടാതെ" എന്നത് കൊണ്ട് അല്ലാഹു മാറ്റി നിർത്തിയവരല്ലാതെ ഒരാളും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയില്ലെന്നു അല്ലാഹു പ്രഖ്യാപിക്കുന്നു. ഇതോടെ തതുല്യമായൊരു വചനം ഇനി പറയുന്നതാണ്: "റൂഹും മലക്കുകളും അണിയായിനില്ക്കുന്ന  ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും  സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല".(നബഅ: 38) (റാസി: 3/448).



അപ്പോൾ യൂനുസ് സൂറത്തിലെ പതിനെട്ടാം വചനത്തിൽ പറഞ്ഞ "ഇവര(ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങള്ക്കുള്ള ശുപാര്ഷകരാണ്" എന്നാ മുശ്രിക്കുകളെ വാദത്തെയാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അവന്റെയടുക്കൽ ശുപാർശ പറയാനാരുണ്ട്?" എന്നാ ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിച്ചതെന്നാണ് ഇമാം റാസി(റ) വ്യക്തമാക്കിയത്. അതിനാൽ അതോടു തതുല്യമാണെന്ന് ഇമാം റാസി(റ) പറഞ്ഞ വിഷയത്തിലുള്ള ശുപാർശയുടെ വിവക്ഷയും അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശ തന്നേയാവണം. കാരണം അല്ലാഹുവിന്റെ അനുവാദത്തോടുകൂടിയുള്ള ശുപാർശയിലാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്. അതിനെ മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന, അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശയോടു തത്തുല്യമായ ഒന്നായി കാണാൻ പറ്റില്ലല്ലോ. അതിനാൽ "ധാരാളം പടപ്പുകൾ" എന്നാ ഇമാം റാസി(റ) യുടെ പരമാർഷത്തിന്റെ വിവക്ഷ സുന്നികളല്ല. പ്രത്യുത വിളക്കുക്കൾ കത്തിച്ചും പൂക്കള വിതറിയും അല്ലാഹുവിന്റെ അനുമതി കൂടാതെയുള്ള ശുപാർശ പ്രതീക്ഷിച്ച് നേതാക്കന്മാരുടെ ഖബറുകൾ ആദരിക്കുന്ന മുശ്രിക്കുകളാണ്. ഇത്തരം സംഗതികൾ കേരളത്തിലും കാണാമല്ലോ.


2- ശുഹദാക്കളുടെ ഖബറുകൾ ജനങ്ങൾ സന്ദർശിക്കുന്നതും അവയെ അവർ ആദരിക്കുന്നതും  ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായാണ്  ഇമാം റാസി(റ) അവതരിപ്പിക്കുന്നത്. അദ്ദേഹം പറയുന്നു.


وسادسها: أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)


ആറാമത്തെ തെളിവ്: നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. അത് ചില രൂപത്തിലൂടെ നാം പറഞ്ഞതിന് രേഖയാണ്.(റാസി 2/443) .



      അപ്പോൾ ശുഹദാക്കളുടെ ഖബറുകളെ ആദരിക്കുന്നത് വിഗ്രഹങ്ങളെ ആദരിക്കുന്നത് പോലെയല്ല ഇമാം റാസി(റ) കാണുന്നതെന്ന് മേല ഇബാറത്തിൽ നിന്ന് വ്യക്തമാണ്. ആയിരുന്നുവെങ്കിൽ ശുഹദാക്കൾ മരണശേഷം ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായി ഇമാം റാസി(റ) അതെടുത്ത് പറയുകയില്ലല്ലോ. അതിനാൽ നാം ഇവിടെ ചർച്ച ചെയ്യുന്ന ഇബാറത്തിലും ഇമാം റാസി(റ) യുടെ പരമാർഷം മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളുടെ ഖബറുകളെ ആദരിക്കുന്നതിനെകുറിച്ചാണെന്ന്  വെക്കാൻ തരമില്ല.


3- "താങ്കൾക്ക് താങ്കളുടെ കീർത്തി നാം ഉയർത്തിത്തരുകയും ചെയ്തിരിക്കുന്നു". എന്ന് നബി(സ) യോട് അല്ലാഹു പറഞ്ഞതിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:



بل العلماء والسلاطين يصلون إلى خدمتك ، ويسلمون من وراء الباب عليك ، ويمسحون وجوههم بتراب روضتك ، ويرجون شفاعتك ، فشرفك باق إلى يوم القيامة . (رازي: ٦/٣٢)



എന്നുമാത്രമല്ല പണ്ഡിതന്മാരും രാജാക്കന്മാരും അങ്ങയ്ക്കു സേവനം ചെയ്യാനായി എത്തിച്ചേരുന്നു.വാതിലിന്റെ പിന്നിൽ നിന്ന് അവർ അങ്ങയ്ക്കു സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൽ അങ്ങയുടെ റൗളയുടെ മണ്ണിൽ അവർ തടവുന്നു. അവർ അങ്ങയുടെ ശുപാർശ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങയുടെ ബഹുമാനം അന്ത്യനാൾ വരെ അവശേഷിക്കുന്നു. (റാസി: 32/6)


അപ്പോൾ മേൽ ഉദ്ദരണിയിൽ പരമാർഷിച്ച കാര്യം  വിഗ്രഹങ്ങളെ ആദരിക്കുന്നതിന്റെ വകുപ്പിൽപെട്ടതായാണ് ഇമാം റാസി(റ) കണ്ടിരുന്നതെങ്കിൽ അന്ത്യനാൾ വരെ നബി(സ)യുടെ ബഹുമാനം നില നില്ക്കുന്നുവെന്നതിനു അത് തെളിവാകുകയില്ലല്ലോ. കാരണം അങ്ങനെയായിരുന്നുവെങ്കിൽ നബി(സ) കൊണ്ടുവന്ന കാര്യങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട തൗഹീദ് ജനങ്ങൾ സ്വീകരിച്ചില്ലെന്നും അവർ ശിർക്കിൽ തന്നെ നിലകൊള്ളുന്നവരാണ് എന്ന് മാണല്ലോ അത് കാണിക്കുക. അപ്പോൾ നബി(സ) യുടെ ബഹുമാനം അന്ത്യനാൾ വരെ നില നിൽക്കുമെന്നതിനു അതെങ്ങനെ പ്രമാണമാകും?.

     ചുരുക്കത്തിൽ ശുപാർശ പ്രതീക്ഷിച്ച് അമ്പിയാ-ഔലിയാക്കളുടെ ഖബറുകൾ സന്ദർശിക്കുന്നതും അവയെ ആദരിക്കുന്നതും വിഗ്രഹങ്ങളെ ആദരിക്കുന്നതിന്റെ ഇനത്തിൽ പെട്ടതായി ഇമാം റാസി(റ) കാണുന്നില്ലെന്ന്  ഈ രണ്ട് ഉദ്ദരണികളിൽ നിന്ന്  സുതരാം വ്യക്തമാണ്. അതിനാൽ അല്ലാഹുവിന്റെ അനുവാദം കൂടാതെ ശുപാർശ ചെയ്യുമെന്ന വിഷ്വാസമല്ലാതെ, ശിര്ക്കിന്റെ മാനദണ്ഡവും വിഗ്രഹാരധനയുടെയും നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിന്റെയുമിടയിൽ ബന്ധിപ്പിക്കുന്ന ഘടകമായും മറ്റൊന്നും കണ്ടെത്താൻ സാധ്യമല്ലത്തന്നെ. എന്നിരിക്കെ ഇമാം റാസി(റ)യുടെ പ്രസ്തുത  ഉദ്ദരണി ഉയരത്തികാണിച്ച് ലോക മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബറുകളെ അവരര്ഹിക്കുന്ന നിലയില ആദരിക്കുന്നതും ശിർക്കാണെന്ന് പറയുന്നത് ക്രൂരതയാണെന്നെ പറയാൻ കഴിയൂ.



4- മരിച്ചവരെയും അവരുടെ ഖബറുകളെയും  ചില രൂപത്തിലൊക്കെ ആദരിക്കാൻ ഇസ്ലാം നിർദ്ദേശിച്ചകാര്യമാണ്. ജനാസ കാണുമ്പോൾ എഴുനേറ്റു നില്ക്കുവാൻ നിർദ്ദേശിക്കുകയും ഖബറിനു മുകളിൽ ഇരിക്കുന്നതും ചവിട്ടുന്നതും മലമൂത്ര വിസർജ്ജനം നടത്തുന്നതുമെല്ലാം ഇസ്ലാം വിലക്കുകയും ചെയ്യുന്നു.
   നബി(സ) യുടെ മിമ്പറും ഖബറും ചുമ്പിക്കുന്നതിനെ കുറിച്ച്
അഹ് ല്സ്സുന്നയുടെ  ഇമാമായ ഇമാം അഹ്മദി(റ) നോട് ചോദിച്ചപ്പോൾ വിരോധമില്ലെന്നാണ് അവിടന്ന് മറുവടി നല്കിയത്. (ഫത്ഹുൽ ബാരി : 3/475)

മക്കയിലെ പ്രഗത്ഭ ശാഫിഈ പണ്ഡിതരിൽ  ഒരാളായിരുന്ന ഇബ്നുഅബിസ്സ്വൈഫ്  യമാനി(റ) മുസ്വ് ഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബറുകൾ തുടങ്ങിയവ ചുംബിക്കൽ അനുവദനീയമാണെന്ന് പ്രസ്ഥാപിച്ചതായി ഉദ്ദരിക്കപ്പെടുന്നു.(ഫത്ഹുൽ ബാരി: 3/475)

ഇബ്നു ഹജർ(റ) എഴുതുന്നു:

أما تخيل بعض المحرومين ان منع الزيارة أو السفر إليها من باب المحافظة على التوحيد وأن فعلها مما يؤد إلى الشرك هو تخيل باطل،دال على غباوة متخيلته وخياله،لأن المؤدي لذلك هو اتخاذ القبور مساجد، والعكوف عليها، وتصوير الصور فيها، كم ورد فى الأحاديث الصحيحة، بخلاف الزيارة والسلام والدعاء، وكل عاقل يعلم الفرق بينهما، ويتحقق أن النوع الثاني إذا فعل على المحافظة على آداب الشريعة الغراء لا يؤدي إلى محذور البتة، وأن القائل بمنع ذالك سدا للذريعة متقول على الله سبحانه وتعالى وعلى رسوله صل الله عليه وصلم،

وهنا أمران، لا بد منهما، أحدهما: وجوب تعظيم النبي صل الله عليه وصلم ورفع رتبته عن سائر الخلق، والثاني: إفراد الربوبية واعتقاد أن لرب تبارك وتعالى منفرد بذاته وصفاته وأفعاله عن جميع خلقه، فمن اعتقد فى مخلوق مشاركة الباري سبحانه وتعالى فى شيئ من ذلك فقد أشرك، ومن قصر بالرسول صل الله عليه وصلم عن شيئ من مرتبته فقد عصى أو كفر، ومن بالغ في تعظيمه صل الله عليه وصلم بأنواع التعظيم، ولم يبلغ به ما يختص بالباري سبحانه وتعالى فقد أصاب الحق، وحافظ على جانب الربوبية والرسالة جميعا، وذالك هو القول لذي إفراط فيه ولا تفريط(الجوهر المنظم: ٥٨)



സിയാറത്തിനും അതിനുള്ള യാത്രക്കും വിലക്കേർപ്പെടുത്തൽ തൗഹീദ് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും അതെല്ലാം ശിർക്കിലേക്ക് ചെന്നെത്തിക്കുന്ന കാര്യമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരിൽ ചിലരുടെ ഊഹം ബാത്വിലാണ്. അവരുടെ വിഡ്ഢിത്തവും നാശവും അറിയിക്കുന്നതാണ് പ്രസ്തുത വാദം. കാരണം പ്രബലമായ ഹദീസുകൾ സംസാരിക്കുന്നത് പോലെ ഖബ്റുകൾ പള്ളികളാക്കുന്നതും അവയുടെ മേൽ ഭജനമിരിക്കുന്നതും അവയിൽl രൂപങ്ങൾ നിർമ്മിക്കുന്നതുമാണ്‌ ശിർക്കിലേക്ക് കൂട്ടുന്ന കാര്യങ്ങൾ. സിയാറത്തും സലാം പറയലും പ്രാർത്തിക്കലുമല്ല. അവ രണ്ടിനുമിടയ്ക്ക് അന്തരമുണ്ടെന്നു ഇതു ബുദ്ദിയുള്ളവനും മനസ്സിലാക്കുന്ന കാര്യമാണ്. മത നിയമങ്ങള പാലിച്ചു കൊണ്ട് സിയാറത്തും മറ്റും നിർവഹിക്കുന്നത് ഒരിക്കലും ശിർക്കിലേക്ക് ചെന്നിത്തിക്കുന്നതല്ല. ശിര്ക്കിലെക്കുള്ള വഴി അടച്ചു കളയുക എന്ന കാരണം പറഞ്ഞ് സിയാറത്തിനും മറ്റും വിലക്കെർപ്പെടുത്തുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പേരില് പച്ച കള്ളം നിർമ്മിക്കുന്നവനാണ്‌. ഇവിടെ രണ്ട കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ.



ഒന്ന്: നബി(സ) യെ ആദരിക്കലും മറ്റു സൃഷ്ടികളെക്കാൾ അവരുടെ സ്ഥാനം ഉയർത്തികാണിക്കലും  നിര്ബന്ധമാണ്.

രണ്ട്: റുബൂബിയ്യത്തിനെ തനിപ്പിക്കുക. അഥവാ അള്ളാഹു ദാത്തിലും സ്വിഫാത്തിലും അഫ്ആലിലും ഏകനാണെന്ന് വിശ്വസിക്കുക.അപ്പോൾ ഏതെങ്കിലും ഒരു സൃഷ്ട്ടി അവയിൽ നിന്നുള്ള ഒന്നിൽ അല്ലാഹുവിനോട് പങ്കാളിയാണെന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ ശിർക്ക് ചെയ്തു. അതുപോലെ നബി(സ)യുടെ സ്ഥാനത്തെ വല്ലവനും ഇടിച്ചു താഴ്ത്തിയാൽ അവൻ കുറ്റക്കാരാണോ കാഫിറോ ആയി മാറി. ആദരവിന്റെ വിവിധ ഇനങ്ങളിലൂടെ ഒരാള് നബി(സ) ആദരിക്കുകയും റുബൂബിയ്യത്തിന്റെ പദവിയിലേക്ക് എത്താതിരിക്കുകയും ചെയ്താൽ അവൻ വാസ്തവം കണ്ടെത്തിക്കുകയും റുബൂബിയ്യത്തിന്റെയും രിസാലത്തിന്റെയും രണ്ട് വശങ്ങളും പരിഗണിക്കുകയും ചെയ്തു. പരിധി വിട്ടു പോകാലോ കുറച്ച് കാണിക്കാലോ ഇല്ലാത്ത മിതമായ സംസാരം ഇതാണ്. (അൽ ജൗഹറുൽ മുനള്വം: 58)

അപ്പോൾ വിലക്കപ്പെട്ട ആദരവ് അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളിലൊന്ന് എതെങ്കിലുമൊരു സൃഷ്ടിക്ക് ചാർത്തികൊണ്ടുള്ള ആദരവാണ്. ഇത് ശിർക്കനെന്നതിൽ സംശയമില്ല. കാരണം ഉലൂഹിയത്തിന്റെ സവിശേഷ ഗുണങ്ങളിൽ ഒന്ന് അല്ലാഹു അല്ലാത്തവർക്ക് സ്ഥിരപ്പെടുന്നതിലൂടെ അല്ലാഹുവിന്റെ പങ്കാളിയെ സ്ഥാപിക്കൽ വന്നുവല്ലോ. അതെ സമയം അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ, പണ്ഡിതന്മാർ, സ്വാലിഹീങ്ങൽ, മാതാ പിതാക്കൾ, ഗുരുവാര്യർ തുടങ്ങിയവരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ശിർക്കല്ലെന്നു മാത്രമല്ല ഇസ്ലാം നിർദ്ദേശിച്ചത് കൂടിയാണ്.



നബി(സ) യിൽ നിന്ന് തൗഹീദ് മനസ്സിലാക്കിയ സ്വഹാബാകിറാം(റ) എപ്രകാരമായിരുന്നു നബി(സ) ആദരിചിരുന്നതെന്ന് ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.


قال عروة: والله لقد وفدت على الملوك ووفدت على قيصر وكسرى والنجاشي والله إن رأيت ملكا قط يعظمه أصحابه ما يعظم أصحاب محمد صلى الله عليه وسلم محمدا والله إن تنخم نخامة إلا وقعت في كف رجل منهم فدلك بها وجهه وجلده وإذا أمرهم ابتدروا أمره وإذا توضأ كادوا يقتتلون على وضوئه وإذا تكلم خفضوا أصواتهم عنده وما يحدون إليه النظر تعظيما له.(صحيح البخاري: ٢٥٢٩)



ഉർവത്തുബ്നുമസ്ഊദ് പറയുന്നു: അല്ലാഹുവാണേ സത്യം. പല രാജാക്കന്മാരെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്. കിസ്റയെയും ഖൈസറിനെയും നജാഷിയെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്.അല്ലാഹുവാണേ സത്യം. മുഹമ്മദി(സ) ന്റെ അനുയായികൾ മുഹമ്മദി(സ) നെ ആദരിക്കുന്നതുപോലെ ഒരു രാജാവിന്റെയും അനുയായികൾ അദ്ദേഹത്തെ ആദരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണേ സത്യം. മുഹമ്മദി(സ) തുപ്പുകയാണെങ്കിൽ അനുയായികളിൽ ഒരാളുടെ കൈയ്യിൽ അത് വീണിരിക്കും. എന്നിട്ട് അത് അവർ മുഖത്തും ശരീരത്തിലും തേക്കുന്നു. മുഹമ്മദ്‌ നബി(സ) ഒരു കാര്യം കല്പിച്ചാൽ അത് നിർവഹിക്കാൻ അവർ ഉത്സായിക്കുന്നു. മുഹമ്മദ്‌ നബി(സ) അംഗഷുദ്ദി വരുത്തുമ്പോൾ ബാക്കി വെള്ളത്തിനായി അവർ ഒരു യുദ്ദത്തിന്റെ വക്കോളം എത്തുന്നു. മുഹമ്മദ്‌ നബി(സ) സംസാരിക്കുമ്പോൾ അവരെല്ലാം നിശബ്ദരായിരിക്കുന്നു.മുഹമ്മദി (സ) ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിലേക്ക്‌ അവർ നേർക്കുനേരെ നോക്കുക പോലും ചെയ്യുന്നില്ല. (ബുഖാരി: 2529)


ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:

وفي قصة عروة بن مسعود من الفوائد ما يدل على جودة عقله ويقظته، وما كان عليه الصحابة من المبالغة في تعظيم النبي صلى الله عليه وسلم وتوقيره، ومراعاة أموره، وردع من جفا عليه بقول أو فعل، والتبرك بآثاره.(فتح الباري: ٢٨٣/٨ )



ഉർവത്തുബ്നുമസ്ഊദിന്റെ വിവരണത്തിൽ ധാരാളം പാഠങ്ങൾ ഉണ്ട്. അദ്ദേഹത്തിൻറെ ബുദ്ദിവൈഭവവും കാര്യബോധവും അത് വ്യക്തമാക്കുന്നു. നബി(സ) യെ ആദരിക്കുന്നതിലും ബഹുമാനിക്കുന്നതിലും നബി(സ) യുടെ കാര്യം പരിഗണിക്കുന്നതിലും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ നബി(സ) യോട് ഗൌരവത്തിൽ പെരുമാറുന്നവരെ കൈകാര്യം ചെയ്യുന്നതിലും നബി(സ) യുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിലും സ്വഹാബാ കിറാം(റ) കാണിച്ചിരുന്ന സമീപന രീതിയും അത് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി: 8/283)

ശൈഖ് അബ്ദുൽഗനിയ്യ് അന്നാബൽസി(റ) 'കാശ്ഫുന്നൂർ അൻസ്വഹാബിൽ ഖുബൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:

إن البدعة الحسنة لمؤافقة لمقصود الشرع تسمى سنة، فبناء القباب على قبور لعلماء والأولياء والصلحاء ووضع الستور  والعمائم والثياب على قبورهم أمر جائز، إذا كان القصد بذلك التعظيم في أعن العامة، حتى لا يحتقروا صاحب هذا القبر، كذا إيقاد القناديل والشمع عند قبور الأولياء والصالحين وهو أيضا من باب التعظيم والاجلال للأولياء. فالمقصد فيها مقصد حسن.(روح البيان: ٦/٥)



മതത്തിന്റെ ലക്ഷ്യത്തോട് യോജിച്ചു വരുന്ന നല്ല ബിദ്അത്തിനു സുന്നത്ത് എന്ന് പറയും. അപ്പോൾ പണ്ഡിതന്മാരുടെയും ഓലിയാകളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്ക് മുകളിൽ ഖുബ്ബകൾ നിർമ്മിക്കുന്നതും അവരുടെ ഖബറുകൾക്ക് മുകളിൽ വിരികളും തലപ്പാവുകളും വസ്ത്രങ്ങളും വെക്കുന്നതും സാധാരണക്കാർ ഖബ്റാളിയേ നിസ്സാരമായി കാണാത്തവിധം അവര്ക്ക് അവരോടുള്ള ആദരവുണ്ടാക്കലാണ്  അതിന്റെ ലക്ഷ്യമെങ്കിൽ അത് അനുവദനീയമാണ്. ഇത് പോലെ ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്ക് സമീപം വിളക്കുകളും മെഴുകുകളും കത്തിക്കുന്നതും അവരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. അത് വിലക്കുന്നത് ശരിയല്ല. അതിലുള്ള ലക്‌ഷ്യം നല്ല ലക്ഷ്യമാണ്‌. (റൂഹുൽ ബയാൻ: 5/6)


നബി(സ)യെ സന്ദർശിക്കുമ്പോൾ ആദരവോടെ സമീപിക്കാനും ശുപാർശ ആവശ്യപ്പെടാനും പണ്ഡിതന്മാർ പഠിപ്പിക്കുന്നുണ്ട്. ഇമാം നവവി (റ) എഴുതുന്നു:


ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى(شرح المهذب: ٢٧٤/٨)



പിന്നെ സന്ദർശകൻ റസൂലുല്ലാഹി(സ) യുടെ തിരുമുഖത്തിനുനേരെ വന്നു നിൽക്കണം. സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട്  തവസ്സുൽ ചെയ്യുകയും അല്ലാഹു തആലയിലേക്ക്‌ ശുപാർശ പറയാൻ അവിടത്തോട് ആവശ്യപ്പെടുകയും വേണം.(ശർഹുൽ മുഹദ്ദബ്: 8/274)


ഇതേ ആശയം നാലുമദ്ഹബിലെയും പണ്ഡിതന്മാർ പറയുന്നുണ്ട്.


ചോദ്യം രണ്ട്:

മുശ്രിക്കുകളുടെ നിലപാട് വിശദീകരിച്ച് ഇമാം റാസി(റ) ഇപ്രകാരം പ്രസ്ഥാപിക്കുന്നുണ്ടല്ലോ.


أفلا تتقون أن تجعلوا هذه الأوثان شركاء لله في المعبودية ، مع اعترافكم بأن كل الخيرات في الدنيا والآخرة إنما تحصل من رحمة الله وإحسانه ، واعترافكم بأن هذه الأوثان لا تنفع ولا تضر ألبتة (رازي: ٧٣/١٧)


ആരാധ്യനകുന്ന വിഷയത്തിൽ ഈ വിഗ്രഹങ്ങളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നത് നിങ്ങൾ സൂക്ഷിക്കുന്നില്ലേ?.ഇഹത്തിലും പരത്തിലുമുണ്ടാകുന്ന  എല്ലാവിധ നന്മകളും അല്ലാഹു ചെയ്യുന്ന കാരുണ്യത്തിന്റെയും ഗുണത്തിന്റെയും ഭാഗമാണെന്ന് നിങ്ങൾ സമ്മതിക്കുന്നുവല്ലൊ. ഈ വിഗ്രഹങ്ങൾ ഒരിക്കലും ഉപകാരവും ഉപദ്രവവും വരുത്തുകയില്ലെന്നും നിങ്ങൾ സമ്മതിക്കുന്നുവല്ലൊ?.(റാസി : 17/74)
അപ്പോൾ മുശ്രിക്കുകൾ തങ്ങളുടെ ദൈവങ്ങളെ കുറിച്ച് അവ ഉപകാരവും ഉപദ്രവവും ചെയ്യുമെന്നു വിശ്വസിച്ചിരുന്നില്ലന്നല്ലേ ഈ പരമാര്ഷം കാണിക്കുന്നത്?.


 മറുവടി:


1-ഇമാം റാസി(റ) യുടെ "ലാതന്ഫഉ വലാതളുർറു അൽബത്തത" എന്നാ പരമാർശം 'സാലിബകുല്ലിയ്യ' യാണ്. സാലിബ കുല്ലിയ്യയുടെ 'നഖീള' 'മൂജബജുസ്ഇയ്യ' യാണെന്ന് തര്ക്ക ശാസ്ത്രത്തിൽ സ്ഥിരപ്പെട്ട സംഗതിയാണ്. മുശ്രിക്കുകൾ തങ്ങളുടെ ദൈവങ്ങളെ കുറിച്ച് അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കള അവന്റെ അനുവാദം കൂടാതെ ശുപാര്ശ പറയുമെന്ന് വിശ്വസിച്ചിരുന്നതായി ഇമാം റാസി(റ) തന്നെ  തന്റെ  തഫ്സീറുൽ പലയിടങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും പരമാർശങ്ങൾ കാണുക.

وتلك الصفات التي تخيلوها في أصنامهم أنها تضر وتنفع وتشفع عند الله بغير إذنه .(رازي: ٧٦/١٧)


അവരുടെ വിഗ്രഹങ്ങൾക്ക് അവർ സങ്കല്പ്പിച്ചിരുന്ന കഴിവുകള അവ അല്ലാഹുവിന്റെ അനുവാദം കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ശുപാര്ശ പറയുമെന്നും ഉപകാരവും ഉപദ്രവവും ചെയ്യുമെന്നുമായിരുന്നു. (റാസി: 17/76)


സൂറത്തുൽ അഅറാഫിലെ 194-ആം വചനത്തിൽ വിഗ്രഹങ്ങളെ കുറിച്ച് നിങ്ങളെ പോലുള്ള അടിമകൾ എന്ന് അല്ലാഹു പരമാര്ഷിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:


 إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ ۖ فَادْعُوهُمْ  فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ.


തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്‌. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.


വിഗ്രഹങ്ങളെ കുറിച്ച് നിങ്ങളെപോലുള്ള അടിമകൾ എന്ന് പ്രയോഗിക്കുവാനുള്ള കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


أن المشركين لما ادعوا أنها تضر وتنفع ، وجب أن يعتقدوا فيها كونها عاقلة فاهمة ، فلا جرم وردت هذه الألفاظ على وفق معتقداتهم (رازي: ٣٥/١٦)


നിശ്ചയം വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും വരുത്തുമെന്ന് മുശ്രിക്കുകൾ വാദിച്ചപ്പോൾ അവ ബുദ്ദിയുള്ളവരും  ഗ്രാഹ്യശേഷി ഉള്ളവരുമാണെന്ന് അവയെക്കുറിച്ച് അവർ വിശ്വസിക്കൽ നിർബന്ധമായി വന്നു.  അപ്പോൾ നിസ്സംശയം അവരുടെ വിശ്വാസത്തോട് യോജിച്ച് ഈ പദ പ്രോയോഗങ്ങൾ വന്നു.(റാസി: 16/35)




യൂനുസ് 71-ആം വചനത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി(റ) എഴുതുന്നു:


فإنما حث الكفار على الإستعانة بالأوثان بناء على مذهبهم من أنها تضر وتنفع(رازي: ٢٥/١٧)


വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും ചെയ്യുമെന്ന വീക്ഷണമാണ് അവയോടു സഹായം തേടാൻ സത്യാ നിഷേധികൾക്ക് പ്രജോദനം നല്കിയത്.(റാസി: 17/25)


അപ്പോൾ വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും ചെയ്യുമെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നതായും അവരുടെ വിശ്വാസത്തോട് യോജിച്ച് ഖുർആൻ പദപ്രയോഗങ്ങൾ  നടത്തിയതായും ഇമാം റാസി(റ) യുടെ മേൽ ഉദ്ദരണികൾ വ്യക്തമാക്കുന്നു.




2- ഇതിനു പുറമേ വിഗ്രഹങ്ങൾ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നും അവർ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്നും മുശ്രിക്കുകൾ പറഞ്ഞിരുന്നുവല്ലോ. ഇമാം റാസി(റ) തന്നെ നാം മുംബ് സുന്നിസോന്കാൽ ബി ലോഗ്സിൽ ചർച്ച ചെയ്യുന്ന ഇബാറത്തിന്റെ തൊട്ടു മുംബ് അതേ പേജിൽ പറയുന്നു:


وهم الذين قالوا فى عبادتهم للأصنام إنها تقربهم إلى الله زلفى وإنهم شفعائنا عند الله(رازي: ٧٤/١٧)


വിഗ്രഹങ്ങൾക്ക് ആരാധിക്കുന്നതിന്റെ ന്യായമായി, നിശ്ചയം വിഗ്രഹങ്ങൾ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്നും വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ നമ്മുടെ ശുപാർഷക്കാരാണെന്നും പറഞ്ഞിരുന്നവരാണിവർ(റാസി: 17/74)

തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കളും അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശ പറയലും വിഗ്രഹങ്ങൾ ചെയ്യുന്ന ഉപകാരമാണല്ലോ. ആ ഉപകാരം ലഭിക്കുമെന്ന് വിശ്വസിച്ചാണല്ലോ മുശ്രിക്കുകൾ വിഗ്രഹങ്ങൾക്ക് ആരാധിച്ചത്. എന്നിരിക്കെ വിഗ്രഹങ്ങൾ തീരെ ഉപകാരവും ഉപദ്രവവും ചെയ്യുകയില്ലെന്നു എങ്ങനെയാണ് അവർ വിശ്വസിക്കുക?. അതിനാൽ ഇമാം റാസി(റ)  യുടെ വ്യത്യസ്ത ഇബാറത്തുകളും ഒരേ പേജിൽ തന്നെ, ആദ്യവും അവസാനവും പറഞ്ഞതും ഐക്യപ്പെടുത്തുന്നതിനായി ഈ 'മൂജബ കുല്ലിയ' യെ നേരത്തെ പറഞ്ഞ 'സാലിബ കുല്ലിയ' യിൽ നിന്ന് ഒഴിവാക്കണം. അഥവാ അല്ലാഹുവിന്റെ അനുവാദമോ നിർദ്ദേശമോ കൂടാതെ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും തങ്ങൾക്കുവേണ്ടി അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയും ചെയ്യുകയല്ലാത്ത മറ്റൊരു ഉപകാരവും ഉപദ്രവവും വിഗ്രഹങ്ങൾ ചെയ്യുകയില്ലെന്നാണ് 'സാലിബ കുല്ലിയ'യുടെ വിവക്ഷ. അല്ലെങ്കിൽ ഉപകാരവും ഉപദ്രവവും ചെയ്യുകയില്ലെന്നു പറയുന്നിടത്തുള്ള(സാലിബ കുല്ലിയ) വിവക്ഷ വിഗ്രഹങ്ങളുടെ തടിയും ഉപകാരവും ഉപദ്രവവും ചെയ്യുമെന്നു പറയ്യുന്നിടത്തുള്ള(മൂജബ ജുസ്ഇയ്യ) വിവക്ഷ വിഗ്രഹങ്ങൾ ആരുടെ പ്രതിരൂപാമാണോ അവരും ആണ്. ഇക്കാര്യം ഇമാം റാസി(റ) യുടെ വിവരണത്തിൽ നിന്ന് തന്നെ വ്യക്തമാണ്. അല്ലാഹു പറയുന്നു:




أَمِ اتَّخَذُوا مِن دُونِ اللَّـهِ شُفَعَاءَ ۚ قُلْ أَوَلَوْ كَانُوا لَا يَمْلِكُونَ شَيْئًا وَلَا يَعْقِلُونَ. قُل لِّلَّـهِ الشَّفَاعَةُ جَمِيعًا ۖ لَّهُ مُلْكُ السَّمَاوَاتِ وَالْأَرْ‌ضِ ۖ ثُمَّ إِلَيْهِ تُرْ‌جَعُونَ(الزمر:٤٣,٤٤)


അതല്ല, അല്ലാഹുവിനു പുറമെ അവര്‍ ശുപാര്‍ശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍ (ശുപാര്‍ശക്കാര്‍) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും (അവരെ ശുപാര്‍ശക്കാരാക്കുകയോ?)  പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്‌.


ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി(റ) എഴുതുന്നു:




واعلم أن الكفار أوردوا على هذا الكلام سؤالا ، فقالوا : نحن لا نعبد هذه الأصنام لاعتقاد أنها [ ص: 248 ]آلهة تضر وتنفع ، وإنما نعبدها لأجل أنها تماثيل لأشخاص كانوا عند الله من المقربين ، فنحن نعبدها لأجل أن يصير أولئك الأكابر شفعاء لنا عند الله ، فأجاب الله تعالى بأن قال : ( أم اتخذوا من دون الله شفعاء قل أولو كانوا لا يملكون شيئا ولا يعقلون ) وتقرير الجواب : أن هؤلاء الكفار إما أن يطمعوا بتلك الشفاعة من هذه الأصنام ، أو من أولئك العلماء والزهاد الذين جعلت هذه الأصنام تماثيل لها ، والأول باطل ؛ لأن هذه الجمادات وهي الأصنام لا تملك شيئا ولا تعقل شيئا ، فكيف يعقل صدور الشفاعة منها .والثاني باطل ؛ لأن في يوم القيامة لا يملك أحد شيئا ، ولا يقدر أحد على الشفاعة إلا بإذن الله ، فيكون الشفيع في الحقيقة هو الله الذي يأذن في تلك الشفاعة ، فكان الاشتغال بعبادته أولى من الاشتغال بعبادة غيره ، وهذا هو المراد من قوله تعالى : ( قل لله الشفاعة جميعا )


നീ അറിയുക: ആയത്തിൽ പറഞ്ഞ ആശയത്തിന്റെ മേല കുഫ്ഫാറുകൾ ഒരു ചോദ്യമുന്നയിക്കുകയുണ്ടായി. ഈ വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും ചെയ്യുന്ന ഇലാഹുകലാണെന്ന് വിശ്വസിച്ചതിന്റെ പേരിൽ അവയ്ക്ക് ഞങ്ങൾ ആരാധിക്കുന്നില്ല. മറിച്ച് അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച ചിലവ്യക്തികളുടെ പ്രതിമകളാണെന്ന നിലക്കാണ് അവയ്ക്ക് ഞങ്ങൾ ആരാധിക്കുന്നത്. അപ്പോൾ ആ നേതാക്കന്മാർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്ക് ശുപാർശ പറയാൻ വേണ്ടിയാണ് അവയ്ക്ക് ഞങ്ങൾ ആരാധിക്കുന്നത്. അപ്പോൾ ഇനിപ്പറയുന്ന ആയത്തിലൂടെ അല്ലാഹു അവർക്ക് മറുവടി നല്കി: "അതല്ല അല്ലാഹുവിനു പുറമേ അവർ ശുപാർശക്കാരെ സ്വീകരിച്ചിരിക്കുകയാണോ?.പറയുക: അവർ(ശുപാർശക്കാർ) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ച്ചുമാനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കിൽപോലും(അവരെ ശുപാർഷക്കാരക്കുകയോ?)".
   അല്ലാഹു അവർക്ക് നല്കിയ മറുവടി ഇപ്രകാരം സമർത്തിക്കാം: മുശ്രിക്കുകൾ അവരുടെ ആരാധനകൊണ്ട് ഒന്നുകിൽ ഈ ബിംബങ്ങളിൽ നിന്ന് ശുപാർശ പ്രതീക്ഷിക്കാം. ആല്ലെങ്കിൽ ഈ ബിംബങ്ങള ആരുടെ പ്രതിമകളാണോ അവരില നിന്ന് ശുപാർശ പ്രതീക്ഷിക്കാം. ബിംബങ്ങളിൽ നിന്ന് ശുപാർശ പ്രതീക്ഷിക്കുക എന്നത് ബാലിശമാണ്‌. കാരണം ബിംബങ്ങള നിര്ജീവ വസ്തുക്കളാണ്. അവ യാതൊന്നും ഉടമയാക്കുകയോ മനസ്സിലാക്കുകയോ ഇല്ല. പിന്നെ എങ്ങനെയാണ് അവർ ശുപാർശ ചെയ്യുന്നതായി മനസ്സിലാക്കാൻ സാധിക്കുക?. രണ്ടാം സാധ്യതയും ബാലിശമാണ്.കാരണം അന്ത്യദിനത്തിൽ ഒരാളെയും യാതൊന്നും ഉടമയാക്കുകയില്ല.അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാള്ക്കും ശുപാർശ ചെയ്യാനും കഴിയില്ല. അതിനാൽ ശുപാര്ഷക്ക് അനുവാദം നല്കുന്ന അല്ലാഹുവാണ് യഥാർതത്തിൽ ശുപാര്ഷകാൻ. അതിനാൽ അല്ലാഹുവിനെ ആരാധിക്കുന്നതിൽ വ്യാപ്രതനാവുകയാണ് വേണ്ടത്. അവനല്ലാത്തവർക്ക് ആരാധിക്കുന്നതിൽ വ്യാപ്രതനാവുകയല്ല. "പറയുക: അല്ലാഹുവിനുള്ളതാകുന്നു ശുപാർശ മുഴുവൻ" എന്നാ ആയത്തിന്റെ താല്പര്യം അതാണ്‌.(റാസി: 18/67)




അല്ലാഹുവിന്റെ അനുവാദം കൂടാതെ തന്നെ ദൈവങ്ങള ഞങ്ങൾക്ക് ഷുപാർഷചെയ്യുമെന്നായിരുന്നു മുശ്രിക്കുകളുടെ വിശ്വാസമെന്നും  മേൽ ഉദ്ദരണിയിൽ നിന്ന് വ്യക്തമാണല്ലോ.


4- അവരുടെ സൃഷ്ടാവും മഴ വർഷിപ്പിക്കുന്നതും ഭക്ഷണം നല്കുന്നതും മറ്റും അല്ലാഹുവാണെന്ന് മുശ്രിക്കുകൾ പറഞ്ഞിരുന്നാത് ബോധ്യപ്പെട്ടത് കൊണ്ടോ ഉറപ്പുണ്ടായത് കൊണ്ടോ ആയിരുന്നില്ലെന്നും മറിച്ച് കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലും നിർബന്ധിതാവസ്തയിലും ഉത്തരം മുട്ടുമ്പോഴും പറഞ്ഞിരുന്നതാണെന്നും ഇമാം രസ്സി(റ) അടക്കമുള്ള പണ്ഡിതന്മാർ വിശദീകരിചിട്ടുള്ളതാണ്. അക്കാര്യം പ്രമാണബദ്ദമായി സുന്നിസോന്കാലിൽ മുമ്പ് വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല. അതനുസരിച്ചു 'നിങ്ങൾ സമ്മതിക്കുന്നു' എന്ന് ഇമാം റാസി(റ) പറഞ്ഞതിനർത്ഥം ബോധ്യപ്പെട്ടു വിശ്വസിക്കുന്നു എന്നാകാൻ തരമില്ല. പ്രത്യുത നാവു കൊണ്ട് പറയുന്നു എന്ന് മാത്രമാണ്. ഇതനുസരിച്ച് ദൈവങ്ങള ഉപകാരവും ഉപദ്രവവും ചെയ്യുമെന്നത് അവരുടെ വിശ്വാസവും ചെയ്യില്ലെന്നത് അനുമാനവും  ഉത്തരം മുട്ടുമ്പോൾ പറയുന്നതുമാണ്.




ചോദ്യം മൂന്ന്:
ശിർക്ക് വരാൻ ഇലാഹാണെന്ന് വിശീസിക്കണമില്ലെന്നും അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന് വിശ്വസിച്ചാൽ തന്നെ മതിയെന്നും ഇമാം റാസി(റ) പ്രസ്ഥാപിചിട്ടുണ്ടല്ലോ? അദ്ദേഹം പറയുന്നു:


أجمع كل الأنبياء عليهم السلام على أن عبادة غير الله تعالى كفر ، سواء اعتقد في ذلك الغير كونه إلها للعالم ، أو اعتقدوا فيه أن عبادته تقربهم إلى الله تعالى ؛ لأن العبادة نهاية التعظيم ، ونهاية التعظيم لا تليق إلا بمن يصدر عنه نهاية الإنعام والإكرام . (رازي: ٢٢٣/١٤)


അല്ലാഹുവല്ലാത്തവർക്കു ആരാധന ചെയ്യൽ കുഫ്റാണെന്ന കാര്യത്തിൽ എല്ലാ അമ്പിയാക്കളും എകൊപ്പിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തതിനെ കുറിച്ച്  അത് ലോകത്തിന്റെ ഇലാഹാണെന്ന് വിശ്വസിക്കട്ടെ, അല്ലെങ്കിൽ അതിനെ ആരാധിക്കുന്നത് അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കും എന്ന് വിശ്വസിക്കട്ടെ. കാരണം പരമമായ വണക്കമാണ് ഇബാദത്ത്. പരമമായ അനുഗ്രഹവും ആദരിക്കലും ആരിൽ നിന്ന് ഉണ്ടായോ അവരോടു മാത്രമേ അത് യോജിക്കുകയുള്ളൂ. (റാസി: 14/223)


മറുവടി:
അല്ലാഹു അല്ലാത്തവർക്ക് ആരാധന ചെയ്യൽ കുഫ്റാണെന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായാന്തരമില്ല. അല്ലാഹു അല്ലാത്ത ആരാധ്യൻ എല്ലാ വിഷയങ്ങളിലും സ്വയം പര്യാപ്തനാണെന്ന് വിശ്വസിച്ചാലും(ഇലാഹുൽആലം) അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും ശുപാർശ പറയുവാനും അല്ലാഹുവിന്റെ അനുവാദം കൂടാതെ സാധിക്കുമെന്ന് വിശ്വസിച്ചാലും ശിര്ക്ക് തന്നെയാണ്. ഇതാണ് ഇമാം റാസി(റ) യുടെ വിവരണത്തിന്റെ ചുരുക്കം. തങ്ങളുടെ ദൈവങ്ങള അല്ലാഹുവിന്റെ അനുവാദം കൂടാതെ ശുപാർശ ചെയ്ത് തങ്ങളെ രക്ഷിക്കുമെന്നായിരുന്നു മുശ്രിക്കുകളുടെ വിശ്വാസമെന്ന് പല പ്രാവശ്യം പ്രമാണങ്ങളുടെ വെളിച്ചത്തിൽ മുമ്പ് സുന്നിസോന്കാൽ ബി ലോഗ്സിലൂടെ നാം സമര്തിച്ചതാണ്.ആകയാം ഇമാം റാസി(റ) യുടെ പ്രസ്തുത പരമാർശം ആഹ്ലുസ്സുന്നക്ക് അനുകൂലമാണ്. പുത്തൻ വാദികൾ  ജല്പ്പിക്കുന്നത് പോലെ അവര്ക്ക് പ്രതികൂലമല്ല. വിശദ വിവരണത്തിന് സുന്നിസോന്കാൽ ബ്ലോഗ്സിൽ തന്നെ ശഫാഅത്തും മുശ്രിക്കുകളും എന്ന ബ്ലോഗ്സ് ഉടനെ ആരഭിക്കും. അത് കാണുക.

ചോദ്യം നാല്:

lസുന്നികൾ മഹാന്മാരോട് നടത്തുന്ന സഹായാര്ഥന ശിർക്കാണെന്ന് സ്ഥാപിക്കാൻ പുത്തൻ വാദികൾ ഉന്നയിക്കാറുള്ള ആയത്തുകളിൽ പെട്ടതാണ് ഇസ്റാഅ സൂറത്തിലെ 56-57 ആയത്തുകൾ. ഇവയിൽ പരമാര്ശിക്കുന്നത് വിഗ്രഹങ്ങളെക്കുറിച്ചല്ലെന്നും മറിച്ച് മഹാന്മാരെ കുറിച്ചാണെന്നും തഫ്സീർ റാസി ഉദ്ദരിച്ച് അവർ ജൽപിക്കാറുണ്ട്. യതാർത്യമെന്ത്?    

 അവരുടെ ജല്പനം ശരിയല്ല. പ്രസ്തുത ആയത്തുകളും ഇമാം റാസി(റ) അവയ്ക്ക് നല്കിയ വിശദീകരണവും നമുക്ക് പരിശോദിക്കാം:
 അല്ലാഹു പറയുന്നു:


قل ادعوا الذين زعمتم من دونه فلا يملكون كشف الضر عنكم ولا تحويلا * أولئك الذين يدعون يبتغون إلى ربهم الوسيلة أيهم أقرب ويرجون رحمته ويخافون عذابه إن عذاب ربك كان محذورا ( الإسراء: ٥٦-٥٧ ) .


(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.  * അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.



മേൽ വചനത്തിന്റെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


اعلم أن المقصود من هذه الآية الرد على المشركين وقد ذكرنا أن المشركين كانوا يقولون ليس لنا أهلية أن نشتغل بعبادة الله تعالى فنحن نعبد بعض المقربين من عباد الله وهم الملائكة ، ثم إنهم اتخذوا لذلك الملك الذي عبدوه تمثالا وصورة واشتغلوا بعبادته على هذا التأويل ، والله تعالى احتج على بطلان قولهم في هذه الآية فقال : ( قل ادعوا الذين زعمتم من دونه ) وليس المراد الأصنام لأنه تعالى قال في صفتهم : ( أولئك الذين يدعون يبتغون إلى ربهم الوسيلة ) وابتغاء الوسيلة إلى الله تعالى لا يليق بالأصنام البتة، إذا ثبت هذا فنقول : إن قوما عبدوا الملائكة فنزلت هذه الآية فيهم ، وقيل : إنها نزلت في الذين عبدوا المسيح وعزيرا ، وقيل : إن قوما عبدوا نفرا من الجن فأسلم النفر من الجن ، وبقي أولئك الناس متمسكين  بعبادتهم، فنزلت هذه الآية...


അറിയുക: നിശ്ചയം ഈ ആയത്തിനാലുള്ള ഉദ്ദേശ്യം മുശ്രിക്കുകളെ ഖണ്‍ഡിക്കലാണ്. മുശ്രിക്കുകൾ ഇപ്രകാരം പറഞ്ഞിരുന്നതായി നാം പറഞ്ഞുവല്ലോ: അല്ലാഹുവിനുള്ള ആരാധനയിൽ വ്യാപ്രതരാവാനുള്ള അർഹത നമുക്കില്ല. അതിനാൽ അല്ലാഹുവിന്റെ അടിമകളിൽ നിന്ന് അവന്റെ സാമീപ്യം ലഭിച്ചവരിൽ  ചിലർക്ക് നാം ആരാധിക്കുന്നു. അവർ മലക്കുകളാണ്. പിന്നീട് ആ മലക്കിന് പ്രതിമയും ബിംബവുമുണ്ടാക്കി ഈ ന്യായീകരണത്തിൽ അതിനു ആരാധിക്കുന്നതിൽ അവർ വ്യാപ്രതരായി. അവരുടെ ഈ അഭിപ്രായം ശരിയല്ലെന്നതിനുള്ള പ്രമാണം ഈ ആയത്തിലൂടെ വ്യക്തമാക്കികൊണ്ട് അല്ലാഹു പറഞ്ഞു: "അല്ലാഹുവിനു പുറമേ നിങ്ങൾ (ദൈവങ്ങളെന്നു) വിളിച്ചു പോന്നവരെ നിങ്ങൾ വിളിച്ചു നോക്കൂ". വിഗ്രഹങ്ങളല്ല വിവക്ഷ. കാരണം അല്ലാഹു അവരെ വിശേഷിപ്പിച്ചത് "അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാർഗ്ഗം  തേടികൊണ്ടിരിക്കുകയാണ്" എന്നാണല്ലോ. അല്ലാഹുവോട് അടുക്കുവാനുള്ള മാർഗ്ഗം ആരായുകയെന്നത് വിഗ്രഹങ്ങളോടു ഒരിക്കലും യോജിക്കുകയില്ലല്ലോ.ഇക്കാര്യം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ നാം പറയുന്നു: ഒരു വിഭാഗം ആളുകൾ മലക്കുകൾക്ക് ഇബാദത്തെടുത്തു. അവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്. മസീഹിന് ആരാധിച്ഛവരുടെ കാര്യത്തിൽ അവതരിച്ചതാണ്‌ ഇതെന്നാണ് മറ്റൊരു പക്ഷം. ഒരു വിഭാഗമാളുകൾ ജിന്നുകളിലെ ഒരു വിഭാഗത്തിനു ആരാധിക്കുകയും ആ ജിന്നുകൾ ഇസ്ലാം സ്വീകരിക്കുകയും അവർ പിന്നെയും അവര്ക്ക് ആരാധിക്കുന്നതിൽ നിലകൊള്ളുകയും ചെയ്തു. അവരുടെ കാര്യത്തിൽ  അവതരിച്ചതാണ്‌ മറ്റൊരു വീക്ഷണം...ഇമാം റാസി(റ) തുടരുന്നു:




ثم إنه تعالى احتج على فساد مذهب هؤلاء أن الإله المعبود هو الذي يقدر على إزالة الضرر وإيصال المنفعة ، وهذه الأشياء التي يعبدونها وهي الملائكة والجن والمسيح وعزير لا يقدرون على كشف الضر ولا على تحصيل النفع ، فوجب القطع بأنها ليست آلهة (رازي: ٧٦/١٠)


ഇക്കൂട്ടരുടെ വീക്ഷണം ശരിയല്ലെന്നതിനു പ്രമാണമായി അല്ലാഹു പറയുന്നതിതാണ്. ആരാധിക്കപ്പെടുന്ന ദൈവം ഉപദ്രവം നീക്കാനും ഉപകാരം ചെയ്യാനും കഴിയുന്നവനായിരിക്കണം. ഇക്കൂട്ടര് ആരാധിച്ചുകൊണ്ടിരിക്കുന്ന മലക്കുകൾ,ജിന്നുകൾ,മസീഹ്, ഉസൈർ തുടങ്ങിയവർ ഉപദ്രവം അകറ്റുവാനോ  ഉപകാരം ചെയ്യുവാനോ കഴിയുന്നവരല്ല. അതിനാൽ അവർ ഇലാഹുകളല്ലെന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. (റാസി: 10/76)


അപ്പോൾ അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ചുകൊണ്ടിരുന്ന മുശ്രിക്കുകളെ ഖണ്‍ഡിക്കാൻ അവതരിച്ചതാണ് ഈ ആയത്ത് എന്ന് ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയല്ലോ. എന്നിരിക്കെ അല്ലാഹുവിനു മാത്രം ആരാധിക്കുന്ന സുന്നികൾക്കെതിരിൽ ഈ ആയാത് ഓതുന്നത് അക്രമം തന്നെയാണ്.
     മാത്രവുമല്ല സുന്നികൾ സ്വീകരിക്കുന്ന സമീപനം സ്വീകരിക്കുന്നവരാണ് മലക്കുകളും ഈസാ നബി(അ) യും ഉസൈറും(അ) എന്ന് ഈ യാത് വ്യക്തമാക്കുന്നു. കാരണം അവർ അവരെക്കാൾ അല്ലാഹുവിലേക്ക് അടുത്തവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരാണ് എന്നാണല്ലോ ആയത്തിൽ പറയുന്നത്. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പ്രസ്തുത ആയത്തിന് നൽകിയ വിശദീകരണം നോക്കൂ,




معناه يبتغون من هو أقرب منهم إلى ربهم(فتح الباري: ١٩٢/١٣)


അവരെക്കാൾ അവരുടെ രക്ഷിതാവിലേക്ക് കൂടുതൽ അടുത്തവരെ അവർ (വസീലയായി) തേടുന്നു എന്നർത്ഥം.(ഫത് ഹുൽ ബാരി : 13/192)


മലക്കുകൾക്കോ ഈസാ നബി(അ) ക്കോ, ഉസൈറി (അ) നോ ജിന്നുകൾക്കോ ഒരു കഴിവും ഇല്ലെന്നല്ല ഇമാം റാസി(റ) ഇവിടെ പറയുന്നത്. പ്രത്യുത ഇലാഹാകാനുള്ള യോഗ്യത അവർക്കില്ലെന്നാണ്. ഒരാള് ഇലാഹാകനമെങ്കിൽ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നവനായിരിക്കണം. മലക്കുകൾക്കോ ജിന്നുകൾക്കോ പ്രവാചകൻ മാർക്കോ ഓളിയാക്കൾക്കോ അല്ലാഹുവിന്റെ അനുവാദമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു ഒരു സുന്നിയും വിശ്വസിക്കുന്നില്ല.


ആ വിശ്വാസത്തോടെ അവരെ ആരാധിച്ചിരുന്ന മുശ്രിക്കുകളെയാണ് മേൽ ആയത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നത്. സബത്ത്‌ സൂറത്തിലെ 22-ആം വചനം വ്യാഖ്യാനിച്ച് അല്ലാമ ഇബ്നു കസീർ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:


قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّ‌ةٍ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ وَمَا لَهُمْ فِيهِمَا مِن شِرْ‌كٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ‌ (سبأ: ٢٢)


പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.


ഇബ്നു കസീർ എഴുതുന്നു:


بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في الأرض ) ، كما قال تبارك وتعالى : ( والذين تدعون من دونه ما يملكون من قطمير ) [ فاطر : 13 ] . وقوله : ( وما لهم فيهما من شرك ) أي : لا يملكون شيئا استقلالا ولا على سبيل الشركة ، ( وما له منهم من ظهير ) أي : وليس لله من هذه الأنداد من ظهير يستظهر به في الأمور ، بل الخلق كلهم فقراء إليه ، عبيد لديه .  (تفسير القرآن تفسير ابن كثير: ٥١٣/٦)

                                         

ഏകനും ഒരുവനും ഒറ്റയും നിരാശ്രയനുമായ  ഇലാഹ് അല്ലാഹു മാത്രമാണെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അവന്നു തത്തുല്യനോ പങ്കാളിയോ ഇല്ല. പ്രത്യുത എല്ലാം അവന്റെ തീരുമാനം മാത്രമാണ്. പങ്കാളിയോ തർക്കിക്കുന്നവനോ  എതിർക്കുന്നനോ ഇല്ല. അങ്ങനെ അല്ലാഹു പറയുന്നു: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക". അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ് വിവക്ഷ. "ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല". "അല്ലാഹുവിനു പുറമേ ആരോട് നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുവോ  അവർ ഒരു ഈത്തപ്പഴക്കുരു വിന്റെ പാടപോലും ഉടമപ്പെടുത്തുകയില്ല". (ഫാത്വിർ :13) എന്ന അല്ലാഹുവിന്റെ പ്രസ്താവനപോലെയാണിത്. "അവർ രണ്ടിലും അവര്ക്ക് യാതൊരു പങ്കുമില്ല".  അതായത് യാതൊന്നും സ്വന്തമായോ പങ്കായോ അവർ ഉടമപ്പെടുത്തുന്നില്ല. ഈ പങ്കാളികളുടെ കൂട്ടത്തിൽ   നിന്ന് കാര്യങ്ങൾ നിർവഹിക്കുന്നതിൽ അല്ലാഹു സഹായം തേടുന്ന ഒരു സഹായവുമില്ല. മറിച്ച് എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരും അവന്റെ  ദാസന്മാരുമാണ്. (ഇബ്നു കസീർ: 6/513)



  പ്രത്യേകം ശ്രദ്ദിക്കുക. സ്വന്തമായോ ഷെയർആയോ തങ്ങളുടെ ദൈവങ്ങൾ ആകാശ-ഭൂമികളിൽ  അല്ലാഹുവിന്റെ പണക്കാരാണെന്നും അവരുടെ സഹായം അല്ലാഹുവിനു ആവശ്യമാണെന്നും അതിനാൽ അവർ ആരാധന അര്ഹിക്കുന്നവരാണെന്നും വിശ്വസിച്ച് അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ച മുശ്രിക്കുകളെയാണ് ഈ വചനത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നതെന്നു കാര്യം വ്യക്തമാണ്. പുത്തൻ വാദികൾ  ജല്പിക്കുന്നത് പോലെ ഈ വിശ്വാസം അവർക്കുണ്ടായിരുന്നെങ്കിൽ അവരെ ഖണ്ഡിക്കുമ്പോൾ അപ്രകാരം പറയേണ്ടതില്ലല്ലോ. ഒരാള്കില്ലാത്ത വിശ്വാസം വെച്ചുകെട്ടി ഖണ്ഡിക്കുന്ന സ്വഭാവം  പുത്തൻവാദികളുടെതാണ്. അല്ലാഹുവിന്റെതല്ല. അതിനാൽ ആ ആയത്തും സുന്നികൾ നടത്തുന്ന ഇസ്തിഗാസക്ക് ബാധകമല്ല. എന്നിരിക്കെ അവരുടെ മേൽ അത് വെച്ചുകെട്ടുന്നത് അതിര്കടന്ന ക്രൂരതയാണെന്ന് ഓർമ്മപ്പെടുത്തുന്നു.
.


ചോദ്യം അഞ്ചു:

ഇബ്നു ഹജർ (റ) 'അൽഇഅലാം' എന്ന ഗ്രന്ഥത്തിൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിനും അടിമക്കുമിടയിൽ മധ്യവർത്തികളെ സ്വീകരിക്കുന്നതും എണ്ണുന്നുണ്ടല്ലോ. അദ്ദേഹം എഴുതുന്നു:


ومن ذالك أن يجعل بينه وبين الله وسائط، يتوكل علهم ويدعوهم ويسألهم، قالوا: إجماعا(هامش الزواجر: ١٦٩/٢)


തനിക്കും അല്ലാഹുവിനുമിടയിൽ മധ്യവർത്തികളെ സ്വീകരിക്കുന്നതും അതിൽ (മതത്തിൽ നിന്ന് പുറത്തുപോകുന്ന കാര്യങ്ങളിൽ) പെട്ടതാണ്.ആ മധ്യവർത്തികളുടെ മേൽ ഭരമെൽപ്പിക്കുകയും അവരെ വിളിക്കുകയും അവരോടു ചോദിക്കുകയും ചെയ്യുന്നു. ഇത് രിദ്ദത്തിന്റെ ഇനത്തിൽ പെട്ടതാണെന്ന് പണ്ഡിതന്മാർ ഏകോപ്പിച്ച് പ്രസ്ഥാപിക്കുന്നു. (അൽഇഅലാം ഹാമിശുസ്സവാജിർ: 2/169)



ഈ ഉദ്ദരണിയും സുന്നികൾ നടത്തുന്ന ഇസ്തിഗാസ ശിർക്കാണെന്ന് വരുത്തി തീർക്കാൻ പുത്തനാശയക്കാർ ഉദ്ദരിക്കാറുണ്ട്. യതാർത്യമെന്ത്?

മറുവടി:
മേൽ ഉദ്ദരണിയും സുന്നികൾ നടത്തുന്ന ഇസ്തിഗാസയും തമ്മിൽ യാതൊരു ബന്ധവുമില്ല.സുന്നികൾ നടത്തുന്ന തവസ്സുലും ഇസ്തിഗാസയും അനുവദനീയമാണെന്നും അത് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും സച്ചരിതരായ പൂർവീകരുടെയും ചര്യാണെന്നും പ്രമാണങ്ങൾ നിരത്തി സമർത്തിച്ച പണ്ഡിതനാണ് ഇബ്നു ഹജർ ഹൈതമി(റ). അദ്ദേഹം എഴുതുന്നു.

مما يدل لطلب التوسل به صلى الله عليه وسلم وأن ذلك هو سير السلف الصالح الأنبياء والأولياء وغيرهم ما أخرجه الحاكم وصححه أنه صلى الله عليه وسلم قال: ولما اقترف آدم الخطيئة قال يا رب أسألك بحق محمد صلى الله عليه وسلم...(حاشية الإيضح:٥٠٠)


 നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യേണ്ടതാണെന്നും അത് അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങീ പൂർവിക സച്ചരിതരുടെ ചര്യാണെന്നും ഹാകിം(റ) ഉദ്ദരിച്ച് സ്വഹീഹാണെന്ന് പ്രഖ്യാപിച്ച ഹദീസ് അറിയിക്കുന്നു. ആദം നബി(അ) തവസ്സുൽ ചെയ്ത സംഭവമാണത്...(ഹാഷിയാത്തുൽ ഈളാഹ്: 500)


തുടർന്ന് ആദം നബി(അ) മുഹമ്മദ്‌ നബി(സ) ജനിക്കുന്നതിനു മുമ്പ് അവരെ  കൊണ്ട്  നടത്തിയ തവസ്സുൽ പൂർണമായി ഉദ്ദരിക്കുന്നു. തുടർന്ന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സ്വഹാബി വര്യൻ നബി(സ) യെ സമീപിച്ച് കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടാൻ പ്രാർത്തിക്കണമെന്ന് ആവശ്യപ്പെട്ടതും തുടർന്ന് അംഗശുദ്ദി  വരുത്തി രണ്ട് റകഅത്ത് നിസ്കരിക്കുവാനും തുടർന്ന് നബി(സ) യെ മുൻനിർത്തി അല്ലാഹുവോട് പ്രാർതിക്കാനും നബി(സ) നിർദ്ദേശിച്ചതായി പരമാർശിക്കുന്ന ഹദീസും അദ്ദേഹം എടുത്തു    പറയുന്നു. തുടർന്ന് നബി(സ) തന്റെയും തനിക്കു മുമ്പ് കഴിഞ്ഞ് പോയ പ്രവാചകൻമാരുടെയും ഹഖ് കൊണ്ട് തന്റെ പോറ്റുമ്മയായ ഫാത്വിമ(റ)ക്ക് വേണ്ടി പ്രാർത്തിച്ച പ്രാർഥനയും അദ്ദേഹം ഉദ്ദരിക്കുന്നു.   തുടർന്ന് ഇപ്രകാരം പറയുന്നു:


ولا فرق بين ذكر التوسل والاستغاثة والتشفع والتوجه به صلى الله عليه وسلم أو بغيره من الأنبياء وكذا الأولياء وفاقاً للسبكي.. لأنه ورد جواز التوسل بالأعمال ع كونها أعراض، فالذوات الفاضلة أولى، ولأن عمر بن الخطاب رضي الله عنه توسل بالعباس رضي الله عنه في الاستسقاء ولم يُنْكَرْ عليه، وقد صح في حديث طويل : أن الناس أصابهم قحط في زمن عمر بن الخطاب رضي الله عنه فجاء رجل إلى قبر النبي صلى الله عليه وسلم فقال يا رسول الله استسق لأمتك، فأتاه النبي صلى الله عليه وسلم في النوم وأخبره أنهم يسقون فكان كذلك اه (حاشية الإيضاح: ٥٠٠)


നബി(സ) യോടും മറ്റു അമ്പിയാ-ഔലിയാക്കളോടും തവസ്സുൽ ചെയ്യുക, ഇസ്തിഗാസ നടത്തുക, ശുപാര്ശ ആവശ്യപ്പെടുക, മുന്നിടുക എന്നെല്ലാം ഇതിനു പ്രായോഗിക്കാവുന്നതാണ്‌. ഇമാം സുബ്കി(റ) പറഞ്ഞത് പോലെ ആ പ്രയോഗങ്ങൾക്കിടയിൽ യാതൊരു വ്യത്യാസവുമില്ല.... ശരീരമില്ലാത്ത കർമ്മങ്ങൾകൊണ്ട് തവസ്സുൽ ചെയ്യാമെന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ. എങ്കിൽ ശ്രേഷ്ടാവാന്മാരായ ശരീരങ്ങൾ(മഹാന്മാർ) കൊണ്ട് എന്തായാലും അത് അനുവദനീയമാകണമല്ലോ. മാത്രവുമല്ല മഴയെ തേടുന്നതിൽ ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തിട്ടുണ്ട്. ആരും അതിനെ വിമർശിച്ചിട്ടില്ല. സുദീർഘമായ  ഒരു ഹദീസിൽ ഇപ്രകാരം പ്രബലമായി വന്നിട്ടുണ്ട്. ഉമറി(റ) ഭരണകാലത്ത് ജനങ്ങൾക്ക്‌  ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബറിങ്കൽ വന്നു പറഞ്ഞു: "അല്ലാഹുവിന്റെ തിരു ദൂതരെ, അങ്ങയുടെ സമുദായത്തിന് വേണ്ടി മഴ തേടിയാലും". നബി(സ) സ്വപ്നത്തിലൂടെ അദ്ദേഹത്തെ സമീപിച്ച് മഴ ലഭിക്കുമെന്ന് അറിയിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു.ഈ ഹദീസ് പ്രബലമാണ്. (ഹാശിയാത്തുൽ ഈളാഹ് : 500)


തവസ്സുലും ഇസ്തിഗാസയും ഈ രൂപത്തിൽ തെളിവുകൾ നിരത്തി സമര്ത്തിക്കുന്ന ഇബ്നു ഹജർ(റ) മറ്റൊരു സ്ഥലത്ത് അത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകാനുള്ള കാരണമാണെന്ന് പറയുമോ? ഒരിക്കലുമില്ല. അതിനാൽ  അദ്ദേഹം പരമാർഷിക്കുന്നത് ജിന്ന്-പിശാച് സേവയെ കുറിച്ചാണ്. ബിഗ്‌യയിൽ  നിന്ന്  ഇക്കാര്യം വ്യക്തമാണ്. തവസ്സുലും ഇസ്തിഗാസയും സമർതിച്ച ശേഷം അദ്ദേഹം എഴുതുന്നു:


أما جعل الوسائط بين العبد وبين ربه، فإن كان يدعوهم كما يدعو الله تعالى في الأمور ويعتقد تأثيرهم في شيء من دون الله فهو كفر، وإن كان مراده التوسل بهم إلى الله تعالى في قضاء مهماته مع اعتقاده أن الله هو النافع الضارّ المؤثر في الأمور فالظاهر عدم كفره وإن كان فعله قبيحاً انتهى(بغية: ٢٩٧)





അതെ സമയം അടിമയ്ക്കും തന്റെ രക്ഷിതാവിനുമിടയ്ക്ക് മധ്യവർത്തികളെ സ്ഥാപിക്കുന്നവർ കാര്യങ്ങളിൽ അല്ലാഹുവോട് പ്രാർഥിക്കുന്നത്പോലെ അവരോടു പ്രാർഥിക്കുകയും എന്തെങ്കിലും  വിഷയത്തിൽ അല്ലാഹുവിനെക്കൂടാതെ അവർ പ്രതിഫനലമുണ്ടാക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് കുഫ്റാണ്.ഇനി പ്രധാന  ആവശ്യങ്ങൾ വീട്ടിക്കുന്നതിൽ അവരെക്കൊണ്ടു അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യലാണ് അവന്റെ ലക്ഷ്യമെന്നിരിക്കട്ടെ, കാര്യങ്ങളിലെല്ലാം പ്രതിഫലനമുണ്ടാക്കുന്നവനും ഉപകാരവും ഉപദ്രവവും വരുത്തുന്നവനും അല്ലാഹുമാത്രമാണെന്നാണ് അവന്റെ  വിശ്വാസം. എന്നാൽ അവൻ കാഫിറാകുകയില്ലെന്നാണ് വ്യക്തമാക്കുന്നത്. എങ്കിലും ആ പ്രവർത്തി മോശം തന്നെയാണ്(ബിഗ്‌യ: 297)


التوسل بالأنبياء والأولياء في حياتهم وبعد وفاتهم مباح شرعا كما وردت به السنة الصحيحة ، كحديث آدم عليه السلام حين عصى ، وحديث من اشتكى عينيه وأحاديث الشفاعة والذي تلقيناه عن مشايخنا وهم عن مشايخهم وهلم جرا ، أن ذلك جائز ثابت في أقطار البلاد وكفى بهم أسوة حسنة وهم الناقلون لنا الشريعة وما عرفنا إلا بتعليمهم لنا ، فلو قدرنا أن المتقدمين كفروا كما يزعمه هؤلاء الأغبياء ، لبطلت الشريعة المحمدية، وقول الشخص المؤمن ((يا فلان)) عند وقوعه في شدة داخل في التوسل بالمدعو إلى الله تعالى ، وصرف النداء إليه مجاز لا حقيقة والمعنى يا فلان أتوسل بك إلى ربي أن يتقبل عثرتي أو يرد غائبي مثلا ، فالمتوسل في الحقيقة هو الله تعالى ، وإنما أطلق الاستغاثة بالنبي أو الولي مجازا والعلاقة بينهما إن قصد الشخص التوسل بنحو النبي صار كالسبب وإطلاقه على المسبب جائز شرعا وعرفا ، وارد في القرآن والسنة وهو مقرر في علم المعاني والبيان، نعم ينبغي تنبيه العوام على ألفاظ تصدر منهم تدل على القدح في توحيدهم، فيجب إرشادهم وإعلامهم بأن لا نافع ولا ضار إلا الله تعالى ، لا يملك غيره لنفسه ضرا ولا نفعا إلا بإرادة الله تعالى ، قال الله تعالى لنبيه (قل أملك لنفسي نفع ولا ضرا إلا ما شاء الله). (بغية المسترشدين: ٢٩٧)

  അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ജീവിതക്കാലത്തും വഫാത്തിനു ശേഷവും അവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് മതപരമായി അനുവദനീയമാണ്. പ്രബലമായ ഹദീസിൽ അത് വന്നിട്ടുണ്ട്. ആദം നബി(അ) യുടെ തവസ്സുലും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സ്വഹാബിയുടെ തവസ്സുലും  ശഫാഅത്തിന്റെ ഹദീസുകളും ഉദാഹരണം പരമ്പരാഗതമായി നാം നമ്മുടെ ഗുരുവര്യരിൽ നിന്ന് സ്വീകരിച്ച ആശയവും അത് അനുവദനീയവും എല്ലാ നാടുകളിലും നടപ്പുള്ളതുമാണ് എന്നാണ്. അവർ മാത്രകയോഗ്യരാണ്‌. പരിശുദ്ദമായ ശരീഅത്ത്  നമുക്ക് കൈമാറിതന്നവർ അവരാണ്. അവരുടെ അധ്യാപനത്തിലൂടെ മാത്രമാണ് ശരീഅത്ത് എന്താണെന്ന് നാം മനസ്സിലാക്കിയിട്ടുള്ളത്. ഈ മൂഡൻമാർ ജല്പിക്കുന്നത് പോലെ പൂർവികർ കാഫിറായിപ്പോയെന്ന് നാം സങ്കൽപ്പിക്കുന്ന പക്ഷം മുഹമ്മദീയ്യ ശരീഅത്ത് ബാത്വിലായിപ്പോകും.

               വിഷമത്തിൽ അകപ്പെട്ട വ്യക്തി ഒരു നബിയെയോ വലിയ്യിനെയോ വിളിക്കുന്നത് വിളിക്കപ്പെട്ട വ്യക്തിയെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നതിന്റെ ഭാഗമാണ്. എന്നാൽ വ്യക്തിയെ വിളിക്കുന്നത് ആലങ്കാരികമായാണ്. യഥാർത്ഥ്യം പരിഗണിച്ചല്ല. ആ വിളിയുടെ അർഥം ഉദാഹരണത്തിന് ഇങ്ങനെ വിലയിരുത്താം: ആരാധനയിൽ വന്ന എന്റെ പാകപ്പിഴവുകൾ വിട്ടുതന്ന്‌ അത് അല്ലാഹു സ്വീകരിക്കുന്നതിനും സ്ഥലത്തില്ലാത്ത എന്റെ ആളെ അല്ലാഹു തിരിച്ചുകൊണ്ട് വരുന്നതിനും താങ്കളെ കൊണ്ട് അല്ലാഹുവിലേക്ക് ഞാൻ തവസ്സുൽ ചെയ്യുന്നു. അപ്പോൾ യഥാർതത്തിൽ ഇവിടെ ചോദിക്കുന്നത് അല്ലാഹുവോട് തന്നെയാണ്. നബി(സ)യോടോ വലിയ്യിനോടോ സഹായം തെടുകയെന്നു  പറയുന്നത് ആലന്കാരികമായാണ്. ആലങ്കാരിക പ്രയോഗത്തിനുള്ള ബന്ധം ഇനി പറയുന്നതാണ്: നബി(സ) യെ പോലുള്ളവരെ കൊണ്ട് തവസ്സുൽ ചെയ്യാൻ ഒരു വ്യക്തി ഉദ്ദേശിക്കുന്നത് ഒരു കാരണം പോലെ ആയി മാറിയിരിക്കുന്നു. കാരണത്തെ പറഞ്ഞ് കാരണമാക്കപ്പെട്ടത് ഉദ്ദേശിക്കുകയെന്നത് മതപരമായും സാർവത്രികമായും അനുവദനീയമായ ഒന്നാണ്. ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ളതുമാണ്. ഇൽമുൽമആനി-ഇൽമുൽ ബയാൻ എന്നീ വിജ്ഞാനശാഖകളിൽ  അത് സമർതിക്കപ്പെട്ടിടുണ്ട്.

                                                         പക്ഷെ തൗഹീദിൽ ദോഷം വരുത്തുമെന്നറിയിക്കുന്ന ചില പദപ്രയോഗങ്ങൾ പാമരജനങ്ങളിൽ നിന്നുണ്ടാകാതിരിക്കാൻ അവരെ ഉണർത്തേണ്ടതുണ്ട്.അല്ലാഹുവല്ലാതെ ഉപകാരം ചെയ്യുവാനും ഉപദ്രവം വരുത്തുവാനും ഇല്ലെന്നും അല്ലാഹുവല്ലാത്തവർ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെ ഉപകാരമോ ഉപദ്രവമോ ഉടമയാക്കുകയില്ലെന്നും അവരെ പഠിപ്പിക്കേണ്ടതുണ്ട്. നബി(സ) യോട് അല്ലാഹു ഇപ്രകാരം പറഞ്ഞുവല്ലോ: "പറയുക, എന്റെ സ്വന്തം ശരീരത്തിനു തന്നെ ഞാൻ ഉപകാരമോ ഉപദ്രവമോ ഉടമയാക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ". (ബിഗ്‌യത്തുൽ മുസ്തർഷിദീൻ: 297)

                                                             സ്വയം ഉപകാരവും ഉപദ്രവവും വരുത്താൻ കഴിവുണ്ടെന്ന വിശ്വാസത്തോടെ അല്ലാഹു അല്ലാത്തവരെ വിളിക്കൽ കുഫ്റാണ് എന്നാണല്ലോ ബിഗ്‌യയിൽ വ്യക്തമാക്കിയത്. അതിൽ ആർക്കാണ് അഭിപ്രായ വ്യത്യാസമുള്ളത്. ഇബ്നു ഹജർ (റ) ന്റെ പരമാർശവും ഇതേ വിശ്വാസത്തോടെയുള്ള വിളിയെ കുറിച്ചാണ് .

                                               പ്രവാചകന്മാർ അല്ലാഹുവിനും മനുശ്യർക്കുമിടയ്ക്കുള്ള മധ്യവർത്തികളാണെന്നു പ്രമാണങ്ങൾ കൊണ്ട് സ്തിരപ്പെട്ടതാണല്ലോ.അത്തഹിയ്യാത്തിന്റെ അർഥം വിശദീകരിച്ച് ഇബ്നു ഹജറുൽ ഹൈതമി(റ) തന്നെ പറയുന്നു:


لسلام أي السلامة من الآفات عليك خوطب إشارة إلى أنه الواسطة العظمى الذي لا يمكن دخول حضرة القرب إلا بدلالته وحضوره وإلى أنه أكبر الخلفاء عن الله فكان خطابه كخطابه(تحفة المحتاج في شرح المنهاج: ٨٢/٢)


എല്ലാ ആപത്തുകളിൽ നിന്നുമുള്ള രക്ഷ അങ്ങയ്ക്കുണ്ടായിരിക്കട്ടെ,നബി(സ) യാണ് ഏറ്റവും വലിയ മാധ്യമമെന്നും അവിടത്തെ സാന്നിധ്യവും അറിയിപ്പുമില്ലാതെ അല്ലാഹുവിന്റെ സാന്നിധ്യം കരസ്ഥമാക്കാൻ സാധിക്കുകയില്ലെന്നും അവിടന്ന് അല്ലാഹുവിന്റെ ഏറ്റവും വലിയ പ്രതിനിധിയാണെന്നും അതിനാൽ അവരോടുള്ള സംബോധനം അല്ലാഹുവോടുള്ള സംബോധനത്തിനു തുല്യമാണെന്നും സൂചിപ്പിക്കാനാണ് നബി(സ) യോട് അഭിസംബോധനം ചെയ്യുന്നത്.(തുഹ്ഫ: 2/82).

                                                   നിസ്കാരത്തിൽ അല്ലാഹു അല്ലാത്തവരോട് അഭിസംബോധനം ചെയ്താൽ നിസ്കാരം ബാത്വിലകുമെന്നാണ് നിയമം. എന്നാൽ നബി(സ) യോട് അഭിസംബോധനം ചെയ്താൽ നിസ്കാരം ബാത്വിലാകുകയില്ലെന്നു മാത്രമല്ല അതില്ലാതിരുന്നലാണ് നിസ്കാരം ബാത്വിലാവുക. അതിനുള്ള കാരണമാണ് ഇബ്നു ഹജർ(റ) വിശദീകരിച്ചത്. നബി(സ) യെ 'ഏറ്റവും വലിയ മാധ്യമം' എന്നാണല്ലോ മഹാൻ വിശേഷിപ്പിച്ചത്.

     അല്ലാമ സയ്യിദു ബാക് രി(റ) പറയുന്നു:


  ولا شك بأنه صلى الله عليه وآله وسلم الواسطة العظمى لنا في كل نعمة بل هو أصل الإيجاد لكل مخلوق كما قال ذو العزة والجلال لولاك لولاك لما خلقت الأفلاك.(إعانة الطلبين: ١٣/1)

നമുക്ക് എല്ലാ അനുഗ്രഹങ്ങൾ ലഭിച്ചതിലും ഏറ്റവും വലിയ മാധ്യമം നബി(സ) യാനെന്നതിൽ സംശയമേയില്ല.മാത്രമല്ല എല്ലാ സൃഷ്ടികളേയും ഉണ്ടാക്കാനുള്ള അടിസ്ഥാന കാരണവും നബി(സ)യാണ്. അല്ലാഹു തആല ഇപ്രകാരം പറഞ്ഞുവല്ലോ: "താങ്കളില്ലായിരുന്നുവെങ്കിൽ, താങ്കളില്ലായിരുന്നുവെങ്കിൽ ഗോളങ്ങൾ ഞാൻ സ്രിഷ്ടിക്കുമായിരുന്നില്ല". ഇആനത്ത്: 1/13)


ഈ ഹദീസിന്റെ ആശം സ്ഥിരപ്പെട്ടതാണെന്ന് മുമ്പ് സുന്നിസോന്കാൽ ബ്ലോഗ്സിലൂടെ നാം വിശദീകരിച്ചതാണ്.


നബി(സ)യുടെ മേൽ സ്വലാത്ത് ചോല്ലുന്നവാൻ എന്ത് ലക്‌ഷ്യം വെക്കണമെന്ന് വിശദീകരിച്ച് സയ്യിദു ബാക് രി(റ) എഴുതുന്നു:


 وأنه يتوسل به إلى ربه فى نيل مطلوبه، لأنه الواسطة العظمى فى إيصال النعم إلينا.(إعانة الطالبين: ٢٠٠/١)


തന്റെ ലക്‌ഷ്യം നേടുന്നതിൽ നബി(സ)യെ കൊണ്ട് തന്റെ രക്ഷിതാവിലേക്ക് തവസ്സുൽ ചെയ്യുകയും വേണം. കാരണം നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നതിൽ ഏറ്റവും വലിയ മാധ്യമം നബി(സ) യാണ്. ഇആനത്ത്: 1/200)


ഇസ്മാഈൽ ഹിഖി(റ) പറയുന്നു:

إن نبينا عليه السلام هو الواسطة بيننا وبينه تعالى والوسيلة ولابد من تقديم الوسيلة قبل الطلب وقد قال الله تعالى: {وَابْتَغُوا إِلَيْهِ الْوَسِيلَةَ} (المائدة: 35).وقد توسل آدم عليه السلام إلى الله تعالى بسيد الكونين في استجابة دعوته وقبول توبته كما جاء في الحديث..(روح البيان:  ٢٣٠/٧)


നിശചയം നമുക്കും അല്ലാഹുവിനും ഇടക്കുള്ള മധ്യവർത്തിയാണ്  നമ്മുടെ നബി(സ). ചോദിക്കും മുമ്പ് വസീല സമർപ്പിക്കൽ അത്യാവശ്യമാണ്. "അല്ലാഹുവിലേക്ക് നിങ്ങൾ വസീല തെടുവീൻ" എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ആദം(അ) പ്രാർതനക്കുത്തരം ലഭിക്കാനും പശ്ചാത്താപം സ്വീകരിക്കാനും ഇരുലോകത്തിന്റെയും നേതാവിനെ കൊണ്ട് തവസ്സുൽ ചെയ്ത കാര്യം ഹദീസിൽ വന്നിട്ടുണ്ടല്ലോ(റൂഹുൽബയാൻ : 7/230).


എന്നിരിക്കെ അവർ മധ്യവർത്തികളാണെന്നു വിശ്വസിക്കുന്നത് കുഫ്റും അതനുസരിച്ച് പ്രവര്ത്തിക്കുന്നത് മോശമായ പ്രവര്ത്തിയും ആകുന്നതെങ്ങനെ?!!!!


 ചുരുക്കത്തിൽ 'ജഅലുൽവസാഇത്വു്' എന്നത് കൊണ്ട് കർമശാസ്ത്ര പണ്ഡിതന്മാർ ഉദ്ദേശിച്ചത് സാങ്കേതിക തലത്തിലുള്ള തവസ്സുലോ ഇസ്തിഗാസയോ അല്ല. മറിച്ച് ജിന്ന് സേവയും പിശാച് സേവയുമാണ്. ജിന്നുകളും പിശാചുക്കളും സ്വയം ഉപകാരവും ഉപദ്രവവും വരുത്തുമെന്ന വിശ്വാസത്തോടെ അവരെ സേവിക്കുന്നതും അവരെ വിളിക്കുന്നതും കുഫ്റും ശിർക്കുമാണ്. ഇനി ആ വീക്ഷണത്തിലല്ലെങ്കിലും അവരെ സേവിക്കുന്ന പ്രവർത്തി വളരെ മോശമാണ്.

            ഇബ്നു ഹജറി(റ) ന്റെ തന്നെ പ്രസ്താവനയിൽ നിന്ന് ഇക്കാര്യം വായിച്ചെടുക്കാവുന്നതാണ്. അദ്ദേഹം എഴുതുന്നു:


والصواب أن التقرب إلى الروحانية وخدمة ملوك الجان من السحر ، وهو الذي أضل الحاكم العبيدي لعنه الله حتى ادعى الألوهية، ولعبت به الشياطين، حتى طلب المحال، وهو مجبول على النقص، وفعل أفاعيل من لم يؤمن بالآخرة(الفتاوي الحديثية: ٨٨/١)


 പൈശാചിക ശക്തികളെ സേവിക്കുന്നതും ജിന്നുകളിലെ രാജാക്കന്മാർക്ക് സേവനം ചെയ്യുന്നതും സിഹ്റിന്റെ ഭാഗമാണ്. ഹാകിം അബീദിയെ(ല) വഴിപ്പിഴപ്പിച്ചത് അതാണ്‌. അങ്ങനെ അയാൾ ഇലാഹാണെന്നു വാദിക്കുകയും പിശാചുക്കൾ അയ്യാളെ കൊണ്ട് കളിക്കുകയും ചെയ്തു. അങ്ങനെ ന്യൂനതയിൽ ഊട്ടപ്പെട്ട അയാൾ അസംഭവ്യമായി കാര്യം(ഇലാഹാകൽ) തേടുകയും പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ പല പ്രവർത്തികളും ചെയ്യുകയും ചെയ്തു. (ഫതാവൽ ഹദീസിയ്യ: 1/88)


ചോദ്യം ആറ്:

തഫ്സീർ റൂഹുൽമആനിയിൽ ആലൂസി മരണപ്പെട്ടവരോടും സ്ഥലത്തില്ലാത്തവരോടും സഹായം തേടുന്നത് അനുവദനീയമല്ലെന്ന  കാര്യത്തിൽ ഒരു പണ്ഡിതനും സംസയിക്കുകയില്ലെന്നും അത് സലഫിൽ നിന്ന്   ഒരാളും ചെയ്യാത്ത ബിദ്അത്താണെന്നും പറയുന്നുണ്ടല്ലോ.(റൂഹുൽ മആനി: 6/125)


 മറുവടി:
ഇതിന്റെ കർത്താവ് ശിഹാബുദ്ദീൻ മഹ്മൂദുബ്നു അബ്ദില്ലാഹിൽ ഹുസൈനിയാണ്.(ഹി: 1217-1270) ഇദ്ദേഹം പല വിഷയങ്ങളിലും ഇബ്നു തൈമിയ്യയുടെ ആശയക്കാരാണ്. അദ്ദേഹം പറഞ്ഞതിന്റെ പ്രമാണമായി തുടര്ന്നുള്ള വിവരണത്തിൽ അദ്ദേഹം ഉദ്ദരിക്കുന്നതും ഇബ്നു തൈമിയ്യയെയാണ്.
   എന്നാൽ നബി(സ)യുടെയും മറ്റുള്ളവരുടെയും ജാഹ് കൊണ്ട് തവസ്സുൽ ചെയ്യാമെന്ന് സാഹിബ് തുടർന്ന് പറയുന്നുമുണ്ട്.
                        സലഫിൽ ഒരാളും അങ്ങനെ ചെയ്തിട്ടില്ലെന്ന അദ്ദേഹത്തിൻറെ വാദം ശരിയല്ല. ബിലാലുബ്നു ഹാരിസ് (റ),ഉഖ്ബത്തുബ്നു ആമിർ(റ) തുടങ്ങിയ സ്വഹാബിമാർ നബി(സ) യുടെ ഖബറിങ്കൽ വന്ന് സഹായാര്ഥന നടത്തിയ സംഭവം പ്രബലമായി വന്നിട്ടുള്ളതാണ്. സുന്നിസോന്കാൽ ബ്ലോഗ്സിൽ ഇസ്തിഗാസ നൂറ്റാണ്ടുകളിൽ എന്ന അധ്യായത്തിൽ വിവരിച്ചതാണ്.


ചോദ്യം ഏഴ്:
സൂറത്തുൽ അഹ്ഖാഫിലെ അഞ്ചാം വചനം സുന്നികൾ നടത്തുന്ന ഇസ്തിഗാസക്കെതിരിൽ പുത്തനാഷയക്കാർ ഉദ്ദരിക്കാറുണ്ടല്ലോ?

മറുവടി:
പ്രസ്തുത വചനവും വിഗ്രഹാരാധകരുടെ കാര്യത്തിൽ അവതരിച്ചിടുല്ലതാണ്. ഇക്കാര്യം മുഫസ്സിറുകൾ വ്യക്തമാക്കിയിട്ടുണ്ട്. നമുക്ക് പരിശോദിക്കാം:



 وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ*وَإِذَا حُشِرَ‌ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِ‌ينَ(الأحقاف: ٥-٦)



അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.*മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.


    ഇമാം ത്വബ് രി(റ) യുടെ വിശദീകരണം കാണുക.


يقول - تعالى ذكره - : وأي عبد أضل من عبد يدعو من دون الله آلهة لا تستجيب له إلى يوم القيامة : يقول : لا تجيب دعاءه أبدا ؛ لأنها حجر أو خشب أو نحو ذلك، وقوله : ( وهم عن دعائهم غافلون ) يقول - تعالى ذكره - : وآلهتهم التي يدعونهم عن دعائهم إياهم في غفلة ؛ لأنها لا تسمع ولا تنطق ، ولا تعقل.(تفسير الطبري: ٤/٢٦)


 അല്ലാഹു തആല പറയുന്നു: അന്ത്യ നാൾ വരെ ഉത്തരം ചെയ്യാത്ത ഇലാഹുകളെ അല്ലാഹുവിനു പുറമേ വിളിക്കുന്ന അടിമയേക്കാൾ വഴിപിഴച്ച അടിമ ആരുണ്ട്? അല്ലാഹു പറയുന്നു: അവന്റെ വിളിക്ക് ഒരിക്കലും ആ ഇലാഹുകൾ ഉത്തരം ചെയ്യുകയില്ല. കാരണം അവ കല്ലോ മരമോ അതുപോലുള്ള അചേതന വസ്തുക്കളോ ആണ്. അല്ലാഹു പറയുന്നു: അവരുടെ ദൈവങ്ങൾ ഇവരുടെ വിളിയെ തൊട്ട് അശ്രദ്ദരാണ്. കാരണം അവ കേൾക്കുകയോ സംസാരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. (ത്വബ് രി: 26/4)


ഇമാം റാസി(റ) എഴുതുന്നു:


اعلم أنه تعالى بين فيما سبق أن القول بعبادة الأصنام قول باطل ، من حيث إنها لا قدرة لها البتة على الخلق والفعل والإيجاد والإعدام والنفع والضر ، فأردفه بدليل آخر يدل على بطلان ذلك المذهب ، وهي أنها جمادات فلا تسمع دعاء الداعين ، ولا تعلم حاجات المحتاجين(التفسير الكبير: ٦/٢٨)



അറിയുക: വിഗ്രഹാരാധനയെന്ന ആശയം ബാലിശമായ ആശയമാണെന്ന് മുമ്പ് അല്ലാഹു വിശദീകരിച്ചു. കാരണം സൃഷ്ടിക്കുവാനോ പ്രവർത്തിക്കുവാനോ ഉണ്ടാക്കുവാനോ ഇല്ലാതെയാക്കുവാനോ ഉപകാരം ചെയ്യുവാനോ ഉപദ്രവം വരുത്തുവാനോ വിഗ്രഹങ്ങള്ക്ക് ഒരിക്കലും കഴിയുകയില്ലല്ലോ. ആ വീക്ഷണം ബാലിശമാണെന്ന് കാണിക്കുന്ന മറ്റൊരു പ്രമാണം അതിന്റെ ഉടനെ അല്ലാഹു പറഞ്ഞു. വിഗ്രഹങ്ങള അചേതന വസ്തുക്കൾ ആണെന്നും വിളിക്കുന്നവരുടെ വിളി അവ കേൾക്കുകയോ അവാശ്യക്കാരുടെ ആവശ്യങ്ങള അവ അറിയുകയോ ചെയ്യില്ലെന്നാണ് ആ പ്രമാണം.(റാസി:28/6)

ആയത്തിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:

والمعنى : أنه لا امرأ أبعد عن الحق وأقرب إلى الجهل ممن يدعو من دون الله الأصنام ، فيتخذها آلهة ويعبدها ، وهي إذا دعيت لا تسمع ، ولا تصح منها الإجابة لا في الحال ولا بعد ذلك اليوم إلى يوم القيامة ، وإنما جعل ذلك لأن يوم القيامة قد قيل : إنه تعالى يحييها وتقع بينها وبين من يعبدها مخاطبة فلذلك جعله تعالى حدا ، وإذا قامت القيامة وحشر الناس فهذه الأصنام تعادي هؤلاء العابدين ، واختلفوا فيه فالأكثرون على أنه تعالى يحيي هذه الأصنام يوم القيامة وهي تظهر عداوة هؤلاء العابدين وتتبرأ منهم ، وقال بعضهم : بل المراد عبدة الملائكة وعيسى فإنهم في يوم القيامة يظهرون عداوة هؤلاء العابدين.(رازي: ٦/٢٨)


 അല്ലാഹുവിനു പുറമേ വിഗ്രഹങ്ങളെ ദൈവങ്ങളായി സ്വീകരിച്ച് അവര്ക്ക് ആരാധിക്കുകയും അവരെ വിളിക്കുകയും ചെയ്യുന്നവരെക്കാൾ അജ്ഞതയിലെക്കു കൂടുതൽ അടുത്തവരായും സത്യവുമായി കൂടുതൽ അകന്നവരായും ആരും തന്നെയില്ലെന്നാണ് ആയത്തിനർത്ഥം. വിഗ്രഹങ്ങൾ വിളിച്ചാൽ വിളി കേൾക്കുകയോ മറുവടി നല്കാൻ പട്ടിയവരോ അല്ല. ഇപ്പോഴും അന്ത്യനാൾ വരെയും അവയുടെ സ്വഭാവം അതാണ്‌. അന്ത്യനാൾ വരെ എന്ന് പരിധി വെക്കാനുള്ള കാരണം അന്ത്യനാളിൽ അല്ലാഹു വിഗ്രഹങ്ങളെ ജീവിപ്പിക്കുകയും അവയ്ക്കും അവയെ ആരാധിച്ചവർക്കുമിടയിൽ സംഭാഷണം നടക്കുകയും ചെയ്യുമെന്നു അഭിപ്രായപ്പെട്ടവരുണ്ട്. അതുകൊണ്ടാണ് അന്ത്യനാൾ വരെ എന്ന് അല്ലാഹു പരിധി വെച്ചത്. അന്ത്യ നാൾ ആവുകയും ജനങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുമ്പോൾ ഈ വിഗ്രഹങ്ങൾ അവർക്ക് ആരാധിച്ചവരോട് ശത്രുത കാണിക്കും. ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായാന്തരമുണ്ട്. അധിക പണ്ഡിതന്മാരുടെയും പക്ഷം അല്ലാഹു വിഗ്രഹങ്ങൾക്ക് ജീവന നൽകുമെന്നും അവയ്ക്ക് ആരാധിച്ചവരോട് വിഗ്രഹങ്ങൾ ശത്രുത കാണിക്കുമെന്നും അവരെ തൊട്ട് വിഗ്രഹങ്ങൾ ഒഴിഞ്ഞുമാറുമെന്നാണ്. ചില പണ്ഡിതന്മാർ പറയുന്നത് ഇവിടെ വിവക്ഷ മലക്കുകൾക്കും ഈസാ നബി(അ)ക്കും ആരാധിച്ചവരാണ് എന്നാണു. കാരണം അന്ത്യ ദിനത്തിൽ മലക്കുകളും ഈസാ നബി(അ) യും അവര്ക്ക് ആരാധിച്ചവരോട് ശത്രുത കാണിക്കും. (റാസി: 28/6)

അബൂഹയ്യാൻ(റ) എഴുതുന്നു:

ومن أضل ممن يعبد الأصنام، وهي جماد، لا قدرة لها على إجابة دعائهم(البحر المحيط :٥٥/٨)


 വിഗ്രഹങ്ങൾക്ക് ഇബാദത്തെടുക്കുന്നവരേക്കാൾ വഴി പിഴച്ചവൻ ആരുണ്ട്. വിഗ്രഹങ്ങൾ അചേതന വസ്തുക്കളാണ്. അവരുടെ വിളിക്ക് ഉത്തരം ചെയ്യാൻ അവർക്ക് കഴിവില്ല.(അൽബഹ്റുൽ മുഹീത്വ്: 8/55)

ഇബ്നു കസീർ എഴുതുന്നു:


أي : لا أضل ممن يدعو أصناما ، ويطلب منها ما لا تستطيعه إلى يوم القيامة ، وهي غافلة عما يقول ، لا تسمع ولا تبصر ولا تبطش ; لأنها جماد حجارة صم .(تفسير ابن كثير: ١٥٥/٣)


 അല്ലാഹുവിനു പുറമേ വിഗ്രഹങ്ങളെ വിളിക്കുകയും അന്ത്യനാൾ വരെ നിർവഹിച്ചുതരുവാൻ സാധിക്കാത്ത കാര്യങ്ങൾ അവയോടു ആവശ്യപ്പെടുകയും  ചെയ്യുന്ന വരേക്കാൾ വഴി പിഴച്ചവർ ആരുണ്ട്?. അവൻ പറയുന്നതിൽ നിന്ന് അവ അശ്രദ്ദരാണ്. അവ കേൾക്കുകയോ കാണുകയോ പിടിക്കുകയോ ഇല്ല. കാരണം അവ നിർജീവമായ കല്ലാണ്. (ഇബ്നു കസീർ : 3/155).

അമ്പിയാ-ഔലിയാക്കൾ മുഅജിസത്ത്-കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായിക്കുമെന്ന വിശ്വാസത്തോടെ സുന്നികൾ അവരോട് സഹായം തേടുന്നതിന് മേൽ വചനങ്ങൾ ബാധകമാണെന്ന് പറയുന്നത് തികഞ്ഞ അജ്ഞതയാണെന്ന് മേൽ  വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണല്ലോ.


ചോദ്യം എട്ട്‌
മേൽ വചനങ്ങളിൽ വിഗ്രഹങ്ങൾക്ക് പുറമേ മലക്കുകളും ഈസാനബി(അ)യും ഉസൈറും(അ) ഉൾപ്പെടുമെന്ന് മുഫസ്സിറുകൾ വിവരിക്കുന്നുണ്ടല്ലോ. ഇമാം റാസി(റ) എഴുതുന്നു:


وأيضا يجوز أن يريد كل معبود من دون الله من الملائكة وعيسى وعزير والأصنام إلا أنه غلب غير الأوثان على الأوثان . (رازي: ٦/٢٨)


അല്ലാഹുവിനു പുറമേ ആരാധിക്കപ്പെടുന്ന മലക്കുകൾ, ഈസാ(അ),ഉസൈർ(അ), വിഗ്രഹങ്ങൾ തുടങ്ങി എല്ലാവരെയും ഇവിടെ ഉദ്ദേശിക്കാം.പക്ഷെ അധിക പക്ഷവും വിഗ്രഹങ്ങളായത് കൊണ്ട് കേള്ക്കുകയില്ലെന്നും മറ്റും പറഞ്ഞതാണ്.(റാസി: 28/6).



മറുവടി:
ഇവിടെ ഉദ്ദേശിക്കുന്നത് അല്ലാഹുവിനു പുറമേ ആരാധിക്കപ്പെടുന്ന ആരാധ്യരാണെന്ന് ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയല്ലോ.മലക്കുകൾ,ഈസാ(അ), ഉസൈർ(അ) എന്ന് എടുത്ത് പറഞ്ഞതിൽ നിന്ന് തന്നെ ഇക്കാര്യം മനസ്സിലാക്കാം.കാരണം മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന വീക്ഷണത്തിലും ഈസാ(അ),ഉസൈർ (അ) എന്നിവർ അല്ലാഹുവിന്റെ പുത്രന്മാരാണെന്ന വീക്ഷണത്തിലും ആരാധിക്കപ്പെടുന്നവരാണ്.
     അതേസമയം മഹാന്മാരോട് സഹായാര്ഥന നടത്തുന്ന സുന്നികൾ അവരെ ആരാധിക്കുന്നില്ല. ഉണ്ടെന്ന വീക്ഷണം ഇമാം റാസി(റ)ക്കുണ്ടായിരുന്നുവെങ്കിൽ ഉദാഹരണമായി ആദ്യം പറയേണ്ടിയിരുന്നത് മുഹമ്മദ്‌ നബി(സ)യെയായിരുന്നു.കാരണം ഏറ്റവും കൂടുതൽ സഹായം ചോദിക്കപ്പെടുന്നവർ ആദം സന്തതികളുടെ അഭയകേന്ദ്രമായ മുഹമ്മദ്‌ നബി(സ)യാണല്ലോ. സ്വഹാബത്ത് മുതൽ ഇന്നോളുമുള്ള മുസ്ലിംകൾ  പല വിധേനയായി അവരോടു സഹായം ചോദിക്കുന്നുണ്ട്. അതിന്റെ പേരില് അവിടുന്ന് ഈസാ നബി(അ) യെ പോലെ ഉസൈറി(അ) നെ പോലെ 'മഅബൂദ്' ആയിട്ടുണ്ടെങ്കിൽ പ്രഥമമായി എന്നേണ്ടത് നബി(സ)യെ ആണല്ലോ.
     മാത്രമല്ല മഅശറയിൽ വെച്ച് ശുപാർശപറയാനായി മുസ്ലിംകൾ ഈസാ നബി (അ) യെ സമീപിക്കുമ്പോൾ അദ്ദേഹം പറയുന്ന മറുവടിയിതാണ്:


 إِنِّي عُبِدْتُ مِنْ دُونِ اللَّهِ وَلَكِنِ ائْتُوا مُحَمَّدًا صَلَّى اللَّهُ عَلَيْهِ، قال فَيَأْتُونِي

(ترمذي: ٣٠٧٣)




"നിശ്ചയം ഞാൻ അല്ലാഹുവിനു പുറമേ ആരാധിക്കപ്പെട്ട വ്യക്തിയാണ്.എങ്കിലും മുഹമ്മദ്‌ നബി(സ)യെ നിങ്ങൾ സമീപിക്കുവീൻ". നബി(സ) പറയുന്നു: "അപ്പോൾ അവർ എന്നെ സമീപിക്കും".(തുർമുദി: 3073)


ഇമാം അഹ്മദിന്റെ(റ) ന്റെ റിപ്പോർട്ടിലുള്ള പരമാർശം ഇങ്ങനെയാണ്:


إني اتخذت إلها من دون الله(مسند أحمد: ٢٤١٥)


"നിശ്ചയം ഞാൻ അല്ലാഹുവിനു പുറമേ ഇലാഹാക്കപ്പെട്ടിരിക്കുന്നു".(മുസ്നദ് അഹ്മദ്:2415)


ഇതിനു പുറമേ ഈ ആയത്തുകളുടെ പരിധിയിൽ മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളോട് നടത്തുന്ന ഇസ്തിഗാസയും ഉൾപ്പെടുമെന്ന് ലോകത്ത് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല.. ഉൾപ്പെടുകയില്ലെന്നു അല്ലാമ ഇസ്മാഈൽ ഹിഖീ(റ) വിവരിച്ചിട്ടുണ്ട്. അത് മുമ്പ് സുന്നിസോങ്കൽ ബ്ലോഗ്സിൽ വിശദീകരിച്ചത് കൊണ്ട് ആവർത്തിക്കുന്നില്ല.


ചോദ്യം ഒമ്പത്.

ഇമാം സുബ്കി(റ) ഇസ്തിഗാസ അനുവദനീയമാണെന്ന് പറയുന്നുവെങ്കിൽ അതെ കാലക്കാരനായ ഇബ്നു തൈമിയ്യ ഇസ്തിഗാസ ശിർക്കാണെന്നും പറയുന്നുണ്ട്. അതിനാൽ ഇബ്നു തൈമയ്യ യേക്കാൾ ഇമാം സുബ്കി(റ)ക്ക് പ്രാമുഖ്യം നൽകുന്നതെങ്ങനെ?.


 മറുവടി:
പലതുകൊണ്ടും പ്രാമുഖ്യം നൽകേണ്ടത് ഇമാം സുബ്കി(റ) പറഞ്ഞതിനാണ്. ഇബ്നു തൈമിയ്യ പറഞ്ഞതിനല്ല.
     1- ഇബ്നു തൈമിയ്യയുടെ വാദം ആറ് നൂറ്റാണ്ട് വരെയുള്ള മുസ്ലിംകൾ ചെയ്തു വന്നതിന്നെതിരാണ്. അതിനാൽ അത് പുത്തനാഷയവും പ്രമാണങ്ങളുടെ പിന്ബലമില്ലാതെ മതത്തിൽ കടത്തിക്കൂട്ടിയതുമാണ്. അതിനാൽ അത് തള്ളപ്പെടെണ്ടാതാണ്. ഇബ്നു തൈമിയ്യയുടെ മുമ്പുള്ള നൂറ്റാണ്ടുകാർ നടത്തിയ ഇസ്തിഗാസയുടെ ഉദാഹരണങ്ങൾ സുന്നിസോന്കാൽ ബ്ലോഗ്സിൽ 'ഇസ്തിഗാസ നൂറ്റാണ്ടുകളിൽഭാഗം 1 , ഭാഗം 2 ' എന്ന ബ്ലോഗ്സിലുണ്ട്.

    2- ഇബ്നു തൈമിയ്യ തന്നെ സുന്നികൾ നടത്തുന്ന ഇസ്തിഗാസ അനുവദനീയമാണെന്നും അത് ഞാൻ വിമര്ശിക്കുന്ന കാര്യമല്ലെന്നും പറഞ്ഞുകാണുന്നു. ബിലാലുബ്നു ഹാരിസ് (റ) നബി(സ)യുടെ ഖബറിങ്കൽ വന്ന് മഴ ചോദിച്ച സംഭവം ഉദാഹരണം. ഇമാം സുബ്കി(റ) അടക്കമുള്ള പണ്ഡിതന്മാർ ഇസ്തിഗാസക്ക് പ്രമാണമായി ഉദ്ദരിച്ച ഈ സംഭവത്തെ പറ്റി ഇബ്നു തൈമിയ്യ പറയുന്നത് കാണുക;

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)


റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)  എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).


        അപ്പോൾ ഇബ്നു തൈമിയ്യയുടെ വാദത്തിന് ക്രത്യതയില്ലെന്നാണ് ഇത് കാണിക്കുന്നത്.പ്രമാണത്തിന് മുമ്പിൽ പിടിച്ചു നില്ക്കാൻ സാധിക്കാതെ വന്നപ്പോൾ അദ്ദേഹത്തിനത് അറിയാതെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

    3- ഇബ്നു തൈമിയ്യക്ക്‌ മുമ്പ് കഴിഞ്ഞു പോയ പണ്ഡിതന്മാർ ഇസ്തിഗാസ നടത്തിയെന്ന് മാത്രമല്ല അത് നടത്താമെന്നും അതിനു ഫലമുണ്ടെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഹുജ്ജത്തുൽ ഇസ്ലാം അബൂഹാമിദ് അൽഗസാലി(റ) (ഹിജ്റ: 450-505) പറയുന്നത് കാണുക.  

 أما التقرب لمشاهد الأنبياء والأئمة عليهم الصلاة والسلام، فإن المقصود منه الزيارة والاستمداد، من سؤال المغفرة وقضاء الحوائج من أرواح الأنبياء والأئمة عليهم الصلاة والسلام، والعبارة عن هذا الإمداد الشفاعة، وهذا يحصل من جهتين: الاستمداد من هذا الجانب، والإمداد من الجانب الآخر، ولزيارة المشاهد أثر عظيم في هذين الركنين، ثم قال بعد سطور: ومن استعان فى الغيبة بذلك الميت لم تكن هذه الإستعانة أيض جزافا، ولا يخلو من أثرما.(المضنون به على غير أهله: ١١٣)


അമ്പിയാക്കളുടെയും അഇമ്മത്തിന്റെയും ദർഗകളുമായി സാമീപ്യം പുലർത്തുന്നതിന്റെ ലക്‌ഷ്യം സിയാറത്തും സഹായം തേടലുമാണ്. അമ്പിയാക്കളുടെയും അഇമ്മത്തിന്റെയും ആത്മാക്കളോട് പാപമോചനവും ആവശ്യപൂർതീകരണവും ആവശ്യപ്പെടലാണ് സഹായം തേടൽ. ഈ സഹായത്തിന് ശഫാഅത്ത് എന്നാണ് പറയുക. ഇതുണ്ടാവാൻ ഒരു ഭാഗത്ത് നിന്ന് സഹായ തേടലും മറുഭാഗത്ത് നിന്ന് സഹായിക്കലുമുണ്ടാവേണ്ടതുണ്ട്. മശ്ഹദ് സന്ദർശനത്തിനു ഈ രണ്ട് ഘടകങ്ങളുണ്ടാകുന്നതിൽ വലിയ പ്രതിഫലനം സൃഷ്ടിക്കാൻ കഴിയും...ഇമാം ഗസാലി(റ) തുടരുന്നു: അഭൌതിക മാർഗത്തിലൂടെ സിയാറത്ത് ചെയ്യപ്പെടുന്ന മയ്യത്തിനോട് ഒരാള് സഹായം തേടുന്ന പക്ഷം അധികപ്പറ്റായ ഒന്നായി അതിനെ കാണാൻ വയ്യ.അതും വലിയ പ്രതിഫലനമുണ്ടാകുമെന്ന കാര്യം തീർച്ചയാണ്.(അൽമള്നൂനു ബിഹി അലാഗൈരി അഹ് ലിഹി : 113)


അപ്പോൾ ഇമാം സുബ്കി(റ) ക്ക് പൂര്വിക പണ്ഡിതന്മാരുടെ പ്രവർത്തനവും പ്രസ്താവനയും ബലം നല്കുന്നു.
     4- ഇസ്തിഗാസയെ വിമർശിക്കാനായി ഇബ്നു തൈമിയ്യ തൗഹീദിനെ രണ്ടായി വിഭജിക്കുകയുണ്ടായി. അതിന് മുന്മാത്രകയില്ലാത്തതിനാൽ അത് തള്ളപ്പെടുന്നതാണ്. അതിനാൽ ഇസ്തിഗാസയെ വിമർശിക്കാനായി അദ്ദേഹം അടിസ്ഥാനമാക്കിയ തത്വം അടിസ്ഥാന രഹിതവും ബാലിശവുമാണ്. ഇന്ഷാ അല്ല തൗഹീദ് വിഭജനം എന്ന സുന്നിസോണ്കാൽ ബ്ലോഗ്സിലൂടെ കൂടുതൽ വിശദീകരിക്കാം.


   5- ഇസ്തിഗാസയെ വിമർശിക്കാനായി ഇബ്നു തൈമിയ്യ ഉദ്ദരിക്കുന്ന ആയത്തുകൾ മുഴുവനും മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ചവയാണ്. മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസയും അവയില ഉൾപ്പെടുമെന്ന് ലോകത്ത് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല. മുസ്ലിംകളുടെയും മുശ്രിക്കുകളുടെയും വീക്ഷണവും ഒന്നല്ല. രാവും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. എന്നിരിക്കെ മുശ്രിക്കുകളിൽ അവതരിച്ച ആയത്തുകൾ സുന്നികളുടെ മേൽ ചാർത്തുന്നത് 'ഖിയാസ് മഅൽ ഫാരിഖാ'ണ്. അതിനാൽ അത് തള്ളപ്പെടെണ്ടാതാണ്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം.


عن عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم : ((من أحدث في أمرنا هذا ما ليس فيه فهو رد)). (صحيح البخاري: ٢٤٩٩)


ആഇഷ(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "നമ്മുടെ ഈ (മത) കാര്യത്തിൽ അതിൽ പെടാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടെണ്ടാതാണ്". (ബുഖാരി: 2499)


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:


وهذا الحديث معدود من أصول الإسلام وقاعدة من قواعده ، فإن معناه : من اخترع في الدين ما لا يشهد له أصل من أصوله فلا يلتفت إليه .(فتح الباري شرح صحيح البخاري: ٢٢٩/٨)


ഈ ഹദീസ് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളിൽ പെട്ടതും അതിന്റെ പൊതു തത്വങ്ങളിൽപെട്ട ഒരു തത്വവുമാണ്. ഹദീസിന്റെ ആശയമിതാണ്: ഇസ്ലാമിന്റെ അടിസ്ഥാനങ്ങളിൽപെട്ട ഒരടിസ്ഥാനത്തിന്റെ പിൻബലമില്ലാത്ത ഒന്ന് ആരു നിർമിച്ചുണ്ടാക്കിയാലും അത് പരിഗണിക്കപ്പെടുകയില്ല. (ഫത്ഹുൽബാരി: 8/229)


ചോദ്യം പത്ത്.
ആലു ഇംറാൻ 64-ആം വചനത്തിന്റെ വ്യാഖാനത്തിൽ അല്ലാമ സ്വാവി(റ) ഇപ്രകാരം പ്രസ്തപിക്കുന്നുവല്ലോ:


وهذه الأية وإن كانت خطابا لليهود والنصارى إلا أنها تجر بذيلها على من يشرك بالله غيره من المسلمين، كضعفاء الإيمان الذين يعتقدون فى الأولياء أنهم يضرون أو ينفعون بذواتهم، ويحلون ما حرم الله، ويحرمون ما أحل الله(حاشية الصوي: ١٩٠/١)


ഈ ആയത്ത് ജൂത-ക്രൈസ്തവരോടാണെങ്കിലും മുസ്ലിംകളിൽ നിന്ന് അല്ലാഹുവോട് മറ്റുള്ളവരെ പങ്കുചേർക്കുന്നവർക്കുകൂടി ഈ ആയത്ത് ബാധകമാണ്. സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ ഔലിയാക്കൾക്ക് കഴിവുണ്ടെന്നും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുവാനും ഹലാലാക്കിയതിനെ ഹറാമാക്കുവാനും അവർക്കധികാരമുണ്ടെന്നും വിശ്വസിക്കുന്ന ദുർബ്ബലവിശ്വാസികൾ ഉദാഹരണം. (സ്വാവി: 1/190)


 മറുവടി:

മേൽ ഉദ്ദരണി നമുക്ക് ഒരിക്കലും പ്രതികൂലമല്ല. കാരണം ഔലിയാക്കൾക്ക് സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുമെന്നും ഹറാം ഹലാലാക്കാനും  ഹലാൽ ഹറാമാക്കാനും അവര്ക്ക് അധികാരമുണ്ടെന്നും വിശ്വസിക്കുന്നവരെ കുറിച്ചാണല്ലോ സ്വാവി(റ) പറയുന്നത്. അത്തരം വിശ്വാസക്കാർ മുശ്രിക്കാകുമെന്നതിൽ യാതൊരു സംശയവുമില്ല. കാരണം സ്വയം ഉപകാരവും ഉപദ്രവവും ചെയ്യലും നിയമനിർമ്മാണവും അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അത് മറ്റുള്ളവർക്ക് വക വെച്ച് കൊടുത്താൽ അല്ലാഹുവിന്റെ വിശേഷണം മറ്റുള്ളവർക്ക് ചാർത്തിയല്ലൊ.

    ചില കള്ളശൈഖുമാരെ കുറിച്ച് മുരീദുമാർ അപ്രകാരം വിശ്വസിച്ചിരുന്നതായി പണ്ഡിതന്മാർ വിവരിച്ചതുകാണാം. ശൈഖ്  ജീലാനി(റ) 'സിർറുൽഅസ്റാർ' എന്നാ ഗ്രന്ഥത്തിൽ അത്തരക്കാരെ പരിചയപ്പെടുത്തിയതായി കാണാം.

   തൗബ സൂറത്തിലെ 31-ആം വചനത്തിന്റെ തഫ്സീറിൽ ചില വിവരദോഷികളും ഹശ് വിയ്യത്തും തങ്ങളുടെ ശൈഖുമാരിൽ അല്ലാഹു അവതരിചിട്ടുണ്ടെന്നു വാദിച്ചിരുന്നതായി ഇമാം റാസി(റ)  വിശദീകരിക്കുന്നുണ്ട്. (റാസി: 8/3)