page

Monday, 4 September 2017

വഹാബികളും പുതുതലമുറയും

വഹാബി: നബി തങ്ങൾ ചെയ്തിട്ടുണ്ടോ?
സുന്നി :നബി തങ്ങൾ തലമറച്ചിരുന്നു. ഹദീസുകളിൽ നിന്നത് വ്യക്തമാണെന്ന് നിങ്ങൾ തന്നെ ,പല പ്രാവശ്യം സമ്മതിച്ചതല്ലേ?
വഹാബി: ബ ബ ബ

👇👇👇👇👇👇👇👇👇👇👇

വഹാബി: മക്കയിലുണ്ടോ?
സുന്നി: പെരുന്നാൾ നിസ്കാരം ,മക്കയിൽ- പള്ളിയിലല്ലെ നടത്തുന്നത്?
വഹാബി: ബ ബ ബ

👇👇👇👇👇👇👇👇👇👇👇

വഹാബി: നബിയോ സഹാബത്തോ താബിഉകളോ ആരെങ്കിലും ചെയ്തിട്ടുണ്ടോ?
സുന്നി: ഖുതുബ - നബിയും സഹാബത്തും താബിഉകളും എല്ലാം - എല്ലാ നാട്ടിലും അറബിയിൽ മാത്രമല്ലേ നടത്തിയത്?
വഹാബി: ബ ബ ബ

👇👇👇👇👇👇👇👇👇👇👇


നബി ചെയ്യലോ, സഹാബത്ത് ചെയ്യലോ താബിഉകൾ ചെയ്യലോ ഹറമിൽ ചെയ്യലോ [ സുന്നികളോട്- അണികളെ സമാധാനിപ്പിക്കാൻ, തെളിവ് ചോദിക്കുന്നുണ്ടെങ്കിലും] ഒന്നും വഹാബികൾക്ക് ബാധകമല്ല. അത്തരം ചോദ്യങ്ങൾ - ഇവരുടെ ആശയം പ്രചരിപ്പിക്കാനുള്ള പ്രഹസനങ്ങൾ മാത്രം!’ സ്വന്തമായി ഗവേഷണം നടത്തുന്ന മൗലവിമാരും അവരെ പിൻപറ്റുന്ന കുറെ കുഞ്ഞാടുകളും - എട്ടായി പൊട്ടിയ വരട്ട് തത്വശാസ്ത്രവുമാണിവരുടെ ,ആകെയുള്ള ആസ്തി. എത്രയോ - ലക്ഷം ഹദീസുകൾ കാണാതെ പഠിച്ച് ,ഇസ്ലാമിലെ നിയമങ്ങൾ-ലോകരെ പഠിപ്പിച്ച ഇമാമുമാരെ ഇവർക്ക് പുഛമാണ്.വളരെ കുറഞ്ഞ ഹദീസുകൾ മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളു :എന്ന് ഇടക്കിടെ പറയുന്ന വഹാബികൾ, ഹദീസുണ്ടോ എന്ന് ചോദിക്കുന്നതെന്തിനെന്ന് ആരും അന്വേഷിക്കരുത്.ലഭ്യമല്ലാത്ത ഹദീസുകൾ - ലഭ്യമായ ഹദീസുകളേക്കാളേറെ ഉണ്ടായിരിക്കെ ,ലഭ്യമായ ഹദീസുകളിലെ നിയമങ്ങളെ തടയുന്നതോ ,പ്രത്യക്ഷാർത്ഥത്തെ തടയുന്നതോ, മറ്റ് പല നിലയിലും വ്യാഖ്യാനിക്കാനുതകുന്ന തെളിവുകളോ - ലഭ്യമല്ലാത്ത ഹദീസുകളിലുണ്ടാനുള്ള സാധ്യത ഉണ്ടാകാമെന്നിരിക്കെ- ഇന്ന് ,ലഭ്യമായ ഹദീസുകളും, ലഭ്യലഭ്യമല്ലാത്ത ഹദീസുകളും പഠിച്ച് ,നിയമങ്ങൾ ക്രോഡീകരിച്ച ഇമാമുകളെ തള്ളിക്കളയുന്നതെന്തിനെന്നും ആരും ചോദിക്കരുത്. നാലിലൊരു മദ്ഹബ് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് - 40 മദ്ഹബിലും ഒതുങ്ങാത്ത നവ വഹാബികളെ ഓർത്ത് ,ഇബ്ലീസ് പോലും ലജ്ജിക്കുന്നുണ്ടാകും.പതിറ്റാണ്ടുകളോളം പ്രവർത്തിച്ചിട്ടും തൗഹീദിൽ പോലും ഉറച്ച തീരുമാനത്തിലെത്താത്ത ഇക്കൂട്ടർ - ആരുടെ അനുയായികളാണ്?’എല്ലാ വഹാബികൾക്കും ,മുസ്ലിമെന്ന് ഐക്യത്തോടെ ചൂണ്ടിക്കാണിക്കാൻ പറ്റുന്ന ഒരുത്തൻ പോലും ഇവരുടെ കൂട്ടത്തിലില്ലാത്തതെന്തുകൊണ്ടാണ്?.ഒരു മൗലവിയുടെ തൗഹീദ് മറ്റെയാൾക്ക് പിടിക്കില്ല!. അതിങ്ങനെ ഓരോരുത്തരെയായി വട്ടം കറങ്ങുകയാണ്. ആ കറക്കത്തിൽ വിലങ്ങുതടിയാകുന്ന ഏത് പ്രമാണത്തെയും ഇവർ വെട്ടിമാറ്റുമെന്നതിന് കാലം സാക്ഷി.