page

Saturday, 14 October 2017

മരിച്ചവരുടെ കേൾവിയും ഇബ്നു തൈമിയ്യയും.

മരിച്ചവർ കേൾക്കില്ലെന്ന് വഹാബീ കുഞ്ഞാടുകൾ പറയുമ്പോൾ മരിച്ചവർ കേൾക്കുമെന്ന് വഹാബീ അപ്പോസ്തലൻ സാക്ഷാൽ ഇബ്നുതൈമിയ്യ...❗

" الروح تشرف على القبر ، وتعاد إلى اللحد أحيانا ، كما قال النبي صلى الله عليه وسلم :

( ما من رجل يمر بقبر الرجل كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام ) ، والميت قد يعرف من يزوره ، ولهذا كانت السنة أن يقال : ( السلام عليكم أهل دار قوم مؤمنين ، وإنا إن شاء الله بكم لاحقون ، ويرحم الله المستقدمين منا ومنكم والمستأخرين )

ആത്മാക്കൾ അവരുടെ ഖബറുകളിൽ വെച്ച് കാര്യങ്ങൾ അറിയുകയും ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം ചെയ്യുകയും ചെയ്യും .റസൂൽ സ.അ പറഞ്ഞതു പോലെ- "ഒരാള്‍ ദുനിയാവില്‍ വെച്ച് അവനു അറിയാമായിരുന്ന മു'അമിനായ ഒരു സഹോദരന്റെ ഖബറിന്നരികിലൂടെ പോകുകയാണെങ്കില്‍ ഖബറിന്നരികില്‍ നില്‍ക്കുകയും അവിടെ വെച്ച് സലാം ചൊല്ലുകയും ചെയ്താല്‍, ഖബറിലുള്ള വ്യക്തിക്ക് റൂഹിനെ മടക്കപ്പെടുകയും അവന്റെ സലാം മടക്കുകയും ചെയ്യും"... നിശയം ഖബറാളിക്ക് സന്ദർശകനെ അറിയുന്നതാണ്.. അവൻ അവർക്ക് അസ്സലാമു അലൈകും അഹ്ലു ദാറ ഖൗമിൻ മു'അമിനീൻ എന്ന് തുടങ്ങുന്ന സലാം പറയൽ സുന്നത്തുമാണ്...(ഫതാവ ഇബ്നു തീമിയ)

ശൈഖുൽ ഇസ്ലാം,ഖുർആൻ വിഷലിപ്തമാണെന്നു പറയുന്നതിനു തുല്യമാണ് ഇബ്നു തൈമിയ്യയുടെ വാക്ക് വിഷലിപ്തമെന്ന് പറയൽ തുടങ്ങി ,നൂറുകൂട്ടം വിശേഷണങ്ങൾ ചാർത്തിക്കൊടുത്തതു മൂലം, വഹാബികൾക്കൊരിക്കലും തള്ളാൻ പറ്റാത്ത സ്ഥാനത്തിനുടമയാണ് സാക്ഷാൽ ഇബ്നു തൈമിയ്യ...അദ്ധേഹം പോലും തുറന്ന് പറഞ്ഞ കാര്യങ്ങൾ കുട്ടി മൗലവിമാർക്ക് ദഹിക്കുന്നില്ല. ഇസ്ലാമും വഹാബിസവും അജഗജാന്തരമുണ്ടെന്ന് പറയുന്നത് വെറുതെയല്ല...അവസരവാദ തൗഹീദ് ഇസ്ലാമിലില്ലല്ലോ...❗