page

Thursday, 19 October 2017

തറാവീഹും വഹാബിയുടെ പതിനൊന്നും!

*തറാവീഹ് റക്അത്തുകൾക്ക് തെളിവ് നൽകിയ മുജാഹിദ് മൗലവിമാരുടെ എല്ലാ വാദങ്ങളും വൈരുദ്ധ്യങ്ങൾ നിറഞ്ഞത് തന്നെ!!!*_________

*വിവരമില്ലാത്തവർ മതം പറഞ്ഞാൽ വൈരുദ്ധ്യം ഉറപ്പ്*
🔻
*സ്വഹാബത്തിന്റെ ഇജ്മാഹെന്ന തറാവീഹ് 20 റക്അത്തിന്ന് തുരങ്കം വെച്ചവർക്ക് പ്രമാണങ്ങളുടേയും ലോക മുസ്ലിമീങ്ങളുടെ ഇജ്മാഹിന്ന് മുന്നിലും പിടിച്ച് നിൽക്കാനാവില്ല*

*ഇപ്പോൾ ഉള്ള വാദം നബി (സ്വ) യുടെ  റമളാനിലും അല്ലാത്തപ്പോഴും രാത്രിയിലുള്ള നമസ്ക്കാരം 11 റക്അത്തിൽ കൂടിയിട്ടില്ല എന്ന് സ്വഹീഹുൽ ബുഖാരിയിൽ നിന്ന് ഉദ്ധരിച്ചു എന്നാൽ അതേ ബുഖാരിയിൽ തന്നെ* 👇🏻👇🏻 *നബി സ്വ യുടെ രാത്രി നമസ്ക്കാരങ്ങളുടെ ബാബിൽ കൊണ്ട് വരുന്നു*

*حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا يَحْيَى، عَنْ  شُعْبَةَ، قَالَ حَدَّثَنِي أَبُو جَمْرَةَ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ صَلاَةُ النَّبِيِّ صلى الله عليه وسلم ثَلاَثَ عَشْرَةَ رَكْعَةً‏.‏ يَعْنِي بِاللَّيْلِ‏.‏*
(Sahih al-Bukhari 1138)

*"ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം നബി (സ്വ) രാത്രിയിൽ 13 റകഅത്ത് നിസ്കരിക്കാറുണ്ടായിന്നു" ബുഖാരിയിൽ നിന്ന് 11 ൽ കൂടാറില്ലായിരുന്നു എന്ന വാദം സ്വഹീഹ് ബുഖാരി കൊണ്ട് തന്നെ  ഇതോടെ പൊളിഞ്ഞ് കഴിഞ്ഞു*

*എന്നാൽ ഇബ്നു അബ്ബാസ് (റ) വിൽ നിന്നുദ്ധരിച്ച 13 റക്അത്തിനെതിരെ മൗലവി സാഹിബിന്റെ ദുർവ്യാഖ്യാനം അത് സുബ് ഹിയുടെ മുമ്പുള്ള രണ്ട് റക് അത്ത് സുന്നത്ത് നമസ്ക്കാരമത്രേ !!!*
👇🏻
*അപ്പോൾ മൗലവീ സുബ് ഹിക്ക് തൊട്ട് മുമ്പാണോ നബി (സ്വ) തറാവീഹ് നിസ്ക്കരിച്ചത് മണ്ടത്തരം വിളമ്പല്ലേ? !*

*നിങ്ങളുടെ വാദ പ്രകാരം നബി (സ്വ) രാത്രിയിൽ 11 ൽ അധികരിപ്പിച്ചിട്ടില്ല 13 ന്റെ ഹദീസ് കിട്ടിയപ്പോൾ 2 കൂടി അല്ലെ  അപ്പൊൾ ഈ ഹദീസും കൂടി കൂട്ടി 13 എന്ന് എന്ത് കൊണ്ട് പറയുന്നില്ല* ❓❓👇🏻 *രണ്ടും ബുഖാരിയിൽ നിന്നല്ലെ ഇനി മുതൽ 13 എന്നാക്കുമോ* ❓❓

*എന്നാൽ ബുഖാരിയിലെ ആയിഷാ (റ) യിൽ നിന്ന് തന്നെയുള്ള മറ്റൊരു ഹദീസും കൂടി നോക്കൂ മൗലവീ അതിനെങ്ങനെ ദുർവ്യാഖ്യാനിക്കും?* 👇🏻👇🏻
*حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قَالَ أَخْبَرَنَا مَالِكٌ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي بِاللَّيْلِ ثَلاَثَ عَشْرَةَ رَكْعَةً، ثُمَّ يُصَلِّي إِذَا سَمِعَ النِّدَاءَ بِالصُّبْحِ رَكْعَتَيْنِ خَفِيفَتَيْنِ‏.‏*
(Sahih al-Bukhari 1164)
☝🏻
*ഈ ഹദീസിൽ നബി (സ്വ) രാത്രിയിൽ 13 റക് അത്ത് നിസ്ക്കരിക്കും സുബ്ഹി ബാങ്ക് കേട്ട് കഴിഞ്ഞാൽ രണ്ട് റക്അത്ത് നിസ്ക്കരിക്കും""               (ബുഖാരി)*

*അപ്പോൾ എത്രയായി മൗലവീ 13 റക്അത്ത് + നിങ്ങൾ തന്നെ ദുർവ്യാഖ്യാനിച്ച സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് 02 + സുബ്ഹിയുടെ ബാങ്ക് കൊടുത്ത ഉടനെ 02 റക് അത്തും കൂടി = 15 റക് അത്ത് ബുഖാരിയിൽ നിന്ന് തന്നെ കിട്ടി.  ഇനി വിത്റ് എത്രയാണ് ഏറ്റവും കുറഞ്ഞതും കൂടിയതും എന്ന് താഴെ കൊടുത്ത ആയിഷാ (റ) വിന്റെ ഹദീസിൽ നോക്കുക*

👇🏻 *അതിന്ന് മുമ്പ് മറ്റൊരു വൈരുദ്ധ്യം നോക്കണേ !  അതായത് മുജാഹിദുകൾ ഇതു വരെ വാദിച്ചു .,   " തറാവീഹ് 08 പിന്നെ 03 വിത്റ് 13 ന്റെ ഹദീസ് കൊടുത്തപ്പോൾ സുബ് ഹിയുടെ മുമ്പുള്ള സുന്നത്തും കൂടി 13 ആയി അപ്പോൾ നബി (സ്വ) തഹജ്ജുദ് നിസ്ക്കരിച്ചിട്ടില്ലെന്നാണോ മൗലവിമാരേ ?!  വിത്റ് ആകെ 03 റക് അത്തിൽ കൂട്ടിയിട്ടുമില്ല അല്ലെ? !  മൗലവിമാരെ ?! എന്താ ഒരു ഗവേഷണം അല്ലാന്റെ ദീന് ഇങ്ങനെ വികലമാക്കരുത് പ്ലീസ്*

*അത് പോലെ മറ്റൊരു ഹദീസും കൂടി നോക്കാം !     ""എല്ലാം മുജാഹിദ് മൗലവിമാരുടെ തറാവീഹിന്റെ വികല വാദങ്ങളുടെ മുനയൊടിക്കുന്നതാണ്*

*حَدَّثَنَا أَبُو الْوَلِيدِ، حَدَّثَنَا شُعْبَةُ،‏.‏ وَحَدَّثَنِي سُلَيْمَانُ، قَالَ حَدَّثَنَا شُعْبَةُ، عَنْ أَبِي إِسْحَاقَ، عَنِ الأَسْوَدِ، قَالَ سَأَلْتُ عَائِشَةَ ـ رضى الله عنها ـ كَيْفَ صَلاَةُ النَّبِيِّ صلى الله عليه وسلم بِاللَّيْلِ قَالَتْ كَانَ يَنَامُ أَوَّلَهُ وَيَقُومُ آخِرَهُ، فَيُصَلِّي ثُمَّ يَرْجِعُ إِلَى فِرَاشِهِ، فَإِذَا أَذَّنَ الْمُؤَذِّنُ وَثَبَ، فَإِنْ كَانَ بِهِ حَاجَةٌ اغْتَسَلَ، وَإِلاَّ تَوَضَّأَ وَخَرَجَ‏.‏*
   (Sahih al-Bukhari 1146)

*"എങ്ങിനെയായിരുന്നു നബി (സ്വ) യുടെ രാത്രി നിസ്കാരം എന്ന് ആയിഷ (റ) യോട് ചോദിച്ചപ്പോൾ നബി (സ) നേരത്തേ കിടന്നുറങ്ങാറുണ്ടായിരുന്നു രാത്രിയുടെ അവസാന ഭാഗത്ത് നിസ്കാരത്തിന് (എഴുന്നേൽകാറുണ്ടായിരുന്നു പിന്നെ വീണ്ടും കിടക്കും "(ബുഖാരി)*
👆🏻
*റമളാനിൽ ഇങ്ങനെ നിസ്കരിക്കുമ്പോൾ 11 ൽ കുടിയില്ലേ* ⁉

 *എന്നാൽ 15 റക്അത്ത് കൊണ്ട് നിക്കുമോ ഒരിക്കലുമില്ല ! അടുത്ത ഹദീസും നോക്കിക്കൊളൂ ആയിഷ (റ) യിൽ നിന്ന് തന്നെ 15 എന്നത് 22 ലേക്ക് പോകും* 👇

ﺣﺪﺛﻨﺎ ﺃﺣﻤﺪ ﺑﻦ ﺻﺎﻟﺢ، ﻭﻣﺤﻤﺪ ﺑﻦ
ﺳﻠﻤﺔ اﻟﻤﺮاﺩﻱ، ﻗﺎﻻ: ﺣﺪﺛﻨﺎ اﺑﻦ ﻭﻫﺐ، ﻋﻦ ﻣﻌﺎﻭﻳﺔ ﺑﻦ ﺻﺎﻟﺢ، ﻋﻦ ﻋﺒﺪ اﻟﻠﻪ ﺑﻦ ﺃﺑﻲ ﻗﻴﺲ، ﻗﺎﻝ: ﻗﻠﺖ ﻟﻌﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ: ﺑﻜﻢ ﻛﺎﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﻮﺗﺮ؟ ﻗﺎﻟﺖ: «ﻛﺎﻥ §ﻳﻮﺗﺮ ﺑﺄﺭﺑﻊ ﻭﺛﻼﺙ، ﻭﺳﺖ ﻭﺛﻼﺙ، ﻭﺛﻤﺎﻥ ﻭﺛﻼﺙ، ﻭﻋﺸﺮ ﻭﺛﻼﺙ، ﻭﻟﻢ ﻳﻜﻦ ﻳﻮﺗﺮ ﺑﺄﻧﻘﺺ ﻣﻦ ﺳﺒﻊ، ﻭﻻ ﺑﺄﻛﺜﺮ ﻣﻦ ﺛﻼﺙ ﻋﺸﺮﺓ» ، ﻗﺎﻝ ﺃﺑﻮ ﺩاﻭﺩ: ﺯاﺩ ﺃﺣﻤﺪ ﺑﻦ ﺻﺎﻟﺢ: ﻭﻟﻢ ﻳﻜﻦ ﻳﻮﺗﺮ ﺑﺮﻛﻌﺘﻴﻦ ﻗﺒﻞ اﻟﻔﺠﺮ، ﻗﻠﺖ: ﻣﺎ ﻳﻮﺗﺮ؟ ﻗﺎﻟﺖ: ﻟﻢ ﻳﻜﻦ ﻳﺪﻉ ﺫﻟﻚ، ﻭﻟﻢ ﻳﺬﻛﺮ ﺃﺣﻤﺪ: ﻭﺳﺖ ﻭﺛﻼﺙ* __________ Kﺻﺤﻴﺢ
👆🏻
*മുകളിൽ കൊടുത്ത അബൂദാവൂദ് റ ഉദ്ദരിക്കുന്ന  ഹദീസിൽ ആയിഷ (റ) യൊട് നബി (സ്വ) യുടെ വിത്റ് നിസ്കാരത്തെ പറ്റി ചൊദിച്ചപ്പോൾ മഹതിയവർകള്‍ പറയുന്നത്*

*നബി (സ്വ) യുടെ വിത്റ് നമസ്ക്കാരം*
👉 *എേഴിൽ കുറയുമായിരുന്നില്ല*
👉 *പതിമൂന്നിൽ അധികരിക്കാറുണ്ടാരുന്നില്ല*

*ഈ ഹദീസിൽ നിന്ന്  നേരത്തെ ബുഖാരിയിൽ നിന്ന് കിട്ടിയ 15  എന്നത് 22  ലേക്ക് കടക്കും കാരണം തൊട്ട് മുകളിൽ നൽകിയ ഹദീസും ആയിഷാ (റ) തന്നെ പറഞ്ഞ് തന്നതാണ് ഇപ്രകാരം 08 തറാവീഹും പിന്നെ 03 ആണ് വിത്റ് എന്നതും പൊളിയുന്നു കാരണം വിത്റ് ഏഴിൽ എന്തായാലും  കുറയുന്നില്ല എന്ന് ആയിഷാ (റ) തന്നെ പറഞ്ഞ് തരുന്നു* ☝🏻☝🏻

*അപ്പോൾ റക് അത്തുകൾ എത്രയായി പല വിഭാഗമായി തിരിയുന്നു*
🔽
*ഒന്നാം രൂപം*
==========
*നേരത്തെ ബുഖാരിയിൽ നിന്ന് കിട്ടിയ 15 റക് അത്തും ഇപ്പോൾ ആയിഷാ (റ) നൽകിയ വിത്റ് നമസ്ക്കാരവും കൂട്ടുമ്പോൾ 15 (ബുഖാരിയിൽ നിന്ന് കിട്ടിയത്) + 07 (വിത്റ് ഏറ്റവും കുറഞ്ഞത്) = 22
ഇനി വിത്റ് കൂടിയതാണ് എടുക്കുന്നതെങ്കിൽ 15 (ബുഖാരിയിൽ നിന്ന്) + 13 (വിത്റ് കൂടിയത്) TOTAL= 28 റക്അത്താകുന്നു*
🔽
*രണ്ടാം രൂപം*
==========

*08 തറാവീഹ് + 03 വിത്റ് എന്ന പഴയ വാദ പ്രകാരം  ഇതിന്ന് മുജാഹിദുകൾക്ക് രണ്ട് തെളിവ് ഒന്ന് ജാബിർ (റ) വിന്റെ ഹദീസും മറ്റൊന്ന് ആയിഷാ (റ) വിന്റെ 11 ന്റെ ഹദീസുമാകുന്നു.
ഇപ്രകാരം എത്ര റക്അത്ത് കിട്ടുമെന്ന് നോക്കാം

08 (തറാവീഹ്)  + 07 വിത്റ് (കുറഞ്ഞത്) + മൗലവി വാദമായ സുബ് ഹിയുടെ മുമ്പുള്ള സുന്നത്ത് 02 + സുബ്ഹി ബാങ്ക് കൊടുത്തയുടനെ 02 റക്അത്ത് TOTAL   = 19  റക് അത്തായല്ലോ !!!☝🏻☝🏻❓❓

ഇനി പുതിയ അപ്ഡേറ്റ് വെർഷനായ വെറും 11 റക്അത്താണ് വാദമെങ്കിൽ ഈ 11 പറഞ്ഞ് തന്ന ആയിഷ (റ) തന്നെ പഠിപ്പിക്കുന്നു 13 ൽ അധികരിപ്പിക്കില്ലായിരുന്നു ഇപ്രകാരം 13
+ 02  മൗലവി വാദമായ സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് + സുബ്ഹി ബാങ്ക് കൊടുത്തയുടെനെ 02 = TOTAL = 17 റക്അത്ത് തന്നെ കിട്ടുന്നു
👆🏻
*11 ൽ കൂടാറില്ല എന്ന വാദം ഏത് രീതി നോക്കിയാലും  പൊളിയുന്നു* 👆🏻
🔻
*റമളാനിൽ നബി സ്വ തറാവീഹ് എത്രയാണ് നിസ്ക്കരിച്ചത് എന്ന് സ്വഹാബത്ത് ഒരു എതിർപ്പുമില്ലാതെ 20 റക് അത്താണെന്ന്  നമുക്ക് പറഞ്ഞ് തന്നത് അംഗീകരിച്ച് അമൽ ചെയ്താൽ ഈ പ്രശ്നങ്ങൾ വരുമായിരുന്നോ* ❓❓
🔻👍
*ചുരുക്കിപ്പറഞ്ഞാൽ നബി(സ്വ) വെറും 11 മാത്രമായിരുന്നില്ല രാത്രി നമസ്ക്കാരം‌ റമളാനിൽ തറാവീഹും വിത്റും, തഹജ്ജുദും , എല്ലാം വളരെ ഭംഗിയായിത്തന്നെ നടന്നിട്ടുണ്ട് ഓരോന്നിനും ഓരോ റക് അത്തുകളുടെ എണ്ണം ഉണ്ട് അല്ലാതെ എല്ലാം കൂടി ഒന്നാക്കി വികലമാക്കി അവതരിപ്പിക്കുന്ന മൗലവിമാർക്ക് പ്രമാണങ്ങളുടെ മുന്നിൽ പിടിച്ച് നിൽക്കാൻ സാധ്യമല്ല*
🖌
*siddeequl misbah*________