page

Sunday, 22 October 2017

നബിദിനവും ഇബ്നുതൈമിയ്യയും!

നബിദിനാഘോഷവും ഇബ്നുതൈമിയ്യയും
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മുജായിദുകളുടെ സ്വന്തം നേതാവ് ഇബ്നു തൈമിയ്യയെ കുറിച്ച് മുജാഹിദുകൾ പറയുന്നു. " ഇബ്നു തീമിയ്യ മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു. ഇബ്നു തീമിയ്യ മുസ്ലിംകൾക്കിടയിൽ പടർന്ന്‌ പിടിച്ച അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ പടവാളേന്തി . " ( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം  , പേജ് : 8,9 )
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഖുര്‍ആനും സുന്നത്തും അനുസരിച്ച് മാത്രം മതവിധികള്‍ പറഞ്ഞ മഹാനെന്ന് മുജാഹിദ്സെന്‍റര്‍ പരിചയപെടുത്തിയ ആളാണ് (ഇസ്ലാഹീ പ്രസ്ത്ഥാനചരിത്രത്തിനൊരാമുഖം:പേജ്:9-11- മുഹമ്മദ്കുട്ടശ്ശേരി.) ശൈഖുല്‍ ഇസ്ലാം എന്നപേരിലറിയപെട്ട ഇബ്നുതൈമിയ്യ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഇബ്നു തീമിയ്യ പറയുന്നു. فتعظيم المولد واتخاذه موسما ؛ قد يفعله بعض الناس و يكون له فيه اجر عظيم لحسن قصده وتعظيمه لرسول الله صلي الله عليه واله وسلم . (اقتضاا الصراط المستقيم ٢٧٤) " നബി (സ) യുടെ ജന്മദിനത്തെ ആദരിക്കുന്നവർക്കും അതൊരു ആഘോഷ സുദിനമാക്കുന്നവർക്കും അതിമഹത്തായ പ്രതിഫലം ലഭിക്കുന്നതാണ് .അവന്റെ ഉദ്ദേശ്യം നല്ലതായത്‌ കൊണ്ടും നബി (സ) യെ അവൻ ആദരിച്ചത് കൊണ്ടുമാണിത്‌ . ( ഇഖ്തിളാഉ സ്വിറാത്തിൽ മുസ്തഖീം പേജ് : 274 )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഇബ്നു തീമിയ്യയുടെ വാക്ക് വിഷലിപ്തമെന്ന് പറയുന്നത്  വിശുദ്ധ ഖുർആൻ വിഷലിപ്തമെന്ന് പറയുന്നതും തുല്യമാണെന്ന് മുജാഹിദ് പ്രസിദ്ദീകരണമായ  വിചിന്തനത്തിൽ[2005 ഫെബ്രുവരി 25] പറയുന്നു... ത്രാസിന്റെ ഒരു തട്ടിൽ ഖുർആനും മറു തട്ടിൽ സ്വന്തം നേതാവ് ഇബ്നു തീമിയ്യയെയും ഇരുത്തി മുജാഹിദ് നവോത്ഥാനത്തിന്റെ തൂക്കമൊപ്പിച്ച വഹാബികൾ മറുപടി ഇല്ലാതെ വട്ടം കറങ്ങുന്നു... തിരു നബിയുടെ ഹദീസാണെങ്കിൽ ളഈഫാണെന്ന് പറഞ്ഞ് തള്ളാമായിരുന്നു...!...തിരുഹദീസുകളെ തള്ളിയാലും 'തിരു' ഇബ്നു തീമിയ്യയെ തള്ളാനാകില്ലല്ലോ വഹാബികൾക്ക്...!!!

N: B- നവോത്ഥാനമെന്ന് പറഞ്ഞാൽ ആശയ സ്രോതസുകളും സ്വന്തം നേതാക്കളുമായി പരിചയപ്പെടുത്തിയവരെപ്പോലും നരകത്തിലേക്ക് മാർക്ക് ചെയ്യലാണെന്ന് പഠിപ്പിച്ച വഹാബികൾക്ക് നന്ദി!