page

Wednesday, 11 October 2017

ദിക്ർ ചൊല്ലുമ്പോളുള്ള ആട്ടം

ദിക്‌ര് സ്വലാത്തുകളുടെ മജ്ലിസുകളില്‍ ഉണ്ടാവുന്ന ഇളക്കം (ആട്ടം) അനുവദനീയമാണ്. ഇബ്നു ഹജര്‍ ഹൈതമി (റ) ഫതാവല്‍ ഹദീസിയ്യയില്‍ ഈ ആട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയാണിത് .

قال الهيتمي في كتابه "الفتاوى الحديثية" صفحة: (212): بعد أن سئل عن رقص الصوفية.؟ (نعم له أصل فقد روى في الحديث أن جعفر بن أبي طالب رضي الله عنه رقص بين يدي النبي صلى الله عليه وسلم لما قال له: "أشبهت خلقي وخلقي" وذلك من لذة الخطاب ولم ينكر عليه صلى الله عليه وسلم)

അതെ, ഇത്തരം കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ട് , ജഅഫര്‍ ബിന്‍ അബൂത്വാലിബ് (റ) വിന്റെ സ്വരമാധുര്യം കാരണം നബി (സ്വ) തങ്ങള്‍ എന്റെയും നിന്റെയും സൃഷ്ടിപ്പില്‍ സാമ്യത ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ (സന്തോഷം കൊണ്ട് ) ജഅഫര്‍ ബിന്‍ അബൂത്വാലിബ് (റ) നബി (സ്വ) തങ്ങളുടെ മുമ്പില്‍ വെച്ചു ആടുകയുണ്ടായി .... അതിനെ പ്രവാചകര്‍ (സ്വ) എതിര്‍ത്തിട്ടില്ല .

അതുപോലെ , ഇബ്നു കസീര്‍ , അബൂന-ഈം , ഇബ്നു അസാകിര്‍ ഇതുപോലെ ഉദ്ദരിക്കുന്നു تمايل الصحابة رضي الله عنهم في الذكر كما تتمايل الشجرة بالريح العاصف , وهذا روى مثله أبو نعيم وابن عساكر وابن كثير

കാറ്റടിക്കുമ്പോള്‍ വൃക്ഷങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചായുന്നത് പോലെ ദിക്‌ര് ചൊല്ലുന്ന സമയത്ത് സ്വഹാബികള്‍ അങ്ങോട്ടുമിങ്ങോട്ടും ആടാരുണ്ടായിരുന്നു.

അപ്പോള്‍ ദികരു സ്വലാത്ത് ചെല്ലുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ചായുന്നതും ആടുന്നതും മതപരമായി യാതൊരു കുഴപ്പവുമില്ല.
.......................................................................

സത്യവിശ്വാസികളോട് നിങ്ങൾ ധാരാളമായി ദിക്റുകൾ വര്ദ്ധിപ്പിക്കുവാൻ അല്ലാഹു ത'ആല കല്പ്പിക്കുന്നു

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا (33:41)

ഈ ആയത്തിന്റെ തഫ്സീറിൽ ഖുര്തുബി വിശദീകരിക്കുന്ന ഹദീസ്:

وروى أبو سعيد عن النبيّ صلى الله عليه وسلّم: «أكثروا ذكر الله حتى يقولوا مجنون

അബൂ സ'ഈദ് അൽ ഖുദ്രി യെ തൊട്ടു ഇപ്രകാരം വന്നിരിക്കുന്നു, നബി സ.അ പറഞ്ഞു, അവർ നിങ്ങള് ഭ്രാന്തന്മാരാണ്എന്ന് പറയുന്നത് വരെ നിങ്ങൾ ദിക്റുകൾ അധികരിപ്പിക്കുക.

[തഫ്സീരുൾ ഖുര്ത്വുബി, വാല്യം. 14, പേജ്. 197]

ഈ ഹദീസ് തന്നെ മുസ്നദ് അഹ്മെദ് ഇലും (3/67, 81). ഇബ്ൻ ഹിബ്ബാൻ തന്റെ സ്വഹീഹയിലും (814). ഇമാം ഹാകിം തന്റെ മുസ്തദ്രക്ഇലും (1/499) റിപ്പോർട്ട്‌ ചെയ്യുന്നു

ഇമാം മുന്'ദിരി ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്ത ശേഷം പറയുന്നു;

رواه أحمد وأبو يعلى وابن حبان في صحيحه، والحاكم وقال: صحيح الإسناد.

ഇത് ഇമാം ആഹ്മെദും, അബു യ'അലയും, ഇബ്നു ഹിബ്ബാൻ തന്റെ സ്വഹീഹയിലും ഹാകിമും സ്വഹീഹായ പരമ്പര എന്ന് പറഞ്ഞുകൊണ്ട് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്”[അത്തര്ഗീബ് വത്തർഹീബ്, പേജ് നമ്പർ. 280)

ഇമാം ഇബ്ണ്‍ ഹാദി (ര) പറയുന്നു:

بهذا الإسناد فليس به باس

സനദിൽ യാതൊരു പിഴവും ഇല്ല" [അൽകാമിൽ, വാല്യം. 4, പേജ്, 9]

ഇമാം ഇബ്ണ്‍ കസീർ രഹ്മത്തുല്ലാഹി അലൈഹി തന്റെ തഫ്സീറിൽ കൊടുത്ത മറ്റൊരു ഹദീസ്:

ابن عباس رضي الله عنهما قال: قال رسول الله صلى الله عليه وسلّم: اذكروا الله ذكراً كثيراً حتى يقول المنافقون إِنكم تراؤون

ഇബ്ണ്‍ അബ്ബാസ് (ര) വില് നിന്നും നിവേദനം, നബി സ.അ പറഞ്ഞു : മുനാഫിഖീങ്ങൾ നിങ്ങൾ ജാഡകാണിക്കുകയാണ് എന്ന് നിങ്ങളോട് പറയുന്നത് വരെ നിങ്ങൾ ധാരാളമായി ദിക്റുകൾ അധികരിപ്പിക്കുക[തഫ്സീർ ഇബ്ൻ കസീർ, വാല്യം. 6, പേജ്. 384]

✍️ *ഖുദ്സി*