page

Thursday, 26 October 2017

മൗദൂദിയുടെ സിദ്ധാന്തങ്ങൾ

സലഫി ആശയങ്ങള്‍ തന്നെയാണ് അബുല്‍ അഅ്ലായുടെ ചിന്ത കള്‍ക്കും ആവേശം പകര്‍ന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ അ ദ്ദേഹം പരമ്പരാഗത വിശ്വാസങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ആധുനിക മതേതര ചിന്താഗതിയുമായി യോജിച്ചുപോകുന്ന രീതി യിലായിരുന്നു സലഫി പണ്ഢിതന്മാര്‍ ഇസ്ലാമിക കാര്യങ്ങളെ വ്യാഖ്യാനിച്ചത്. അവര്‍ ഇസ്ലാമിനെ വിശ്വാസ കാര്യങ്ങളിലും ചില ആചാരാനുഷ്ഠാനങ്ങളിലും ഒതുക്കി, തൌഹീദ് സ്ഥാപിക്കുക എന്നതില്‍ മാത്രം  ഊന്നല്‍ നല്‍കി. മദ്ഹബ് പിന്തുടരുന്ന മുസ് ലിംകളെല്ലാം തൌഹീദിന് പുറത്താണെന്ന ധാരണയാണ് അവര്‍ പരത്തിയത്. നബിക്ക് ശേഷം മുസ്ലിം ലോകം ആകമാനം വഴിപിഴച്ചുവെന്നും അവരൊക്കെ ഭാഗി കമായോ ചിലപ്പോള്‍ പൂര്‍ണമായോ ശിര്‍ക്ക് പ്രവര്‍ത്തിക്കുന്നവരാണെന്നും സലഫി പ്രസ്ഥാന ങ്ങള്‍ പ്രചാരണം തുടങ്ങി. ഭരണം, സാമൂഹ്യ കാര്യങ്ങള്‍ തുടങ്ങിയ മേഖലകളൊന്നും ഇസ് ലാമിന് പ്രത്യേകമായി ശ്രദ്ധിക്കേണ്ട മേഖലകളല്ലെന്നും അത് മറ്റു മതക്കാരോ മതനിഷേധിക ളോ നടത്തുംപോലെ നടത്തുകയോ അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംകള്‍ സഹകരിക്കുകയോ ചെയ്താല്‍ മതി എന്നും അവര്‍ അഭിപ്രായപ്പെട്ടു. സലഫിയാ യിരുന്നെ ങ്കിലും ഈ വീക്ഷണഗതിയെ അബുല്‍ അഅ്ലാ എതിര്‍ത്തു. ജീവിതത്തിന്റെ അഖില മേഖല കളിലും ഇസ്ലാമല്ലാത്ത മറ്റൊന്നും ഒരു മുസ്ലിം സംതൃപ്തിയോടെ സ്വീകരിക്കാന്‍ പാടില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഇതോടെ സലഫികള്‍ ഭിന്ന ധ്രുവങ്ങളിലായി. സല ഫി സ്വാധീനമുള്ള നാടുകളില്‍ ഇന്ന് അബുല്‍ അഅ്ലാ മൌദൂദിയുടെ ആശയത്തിനാണ് പ്രചാ രമുള്ളത്. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകരില്‍ ഒരാളായി മൌദൂദിയെ  ചില സലഫീ നാടുകളില്‍  എണ്ണപ്പെടുന്നുണ്ട്.
മൌദൂദിയുടെ അബദ്ധങ്ങള്‍
സലഫികളെപോലെ അബുല്‍ അഅ്ലാക്കും ഇബാദത്തിനെ മനസ്സിലാക്കുന്നതില്‍ തെറ്റു പിണ ഞ്ഞിട്ടുണ്ട്. ഇരു വിഭാഗവും ഇബാദത്തിന്റെ വിപരീതം ശിര്‍ക്കും, കുഫ്റുമാണെന്ന് ധരിച്ചു. ഈ തെറ്റിദ്ധാരണ മൂലമാണ് അബുല്‍ അഅ്ലായുടെ രാഷ്ട്രീയ സമവാക്യങ്ങള്‍ തെറ്റിപ്പോയത്. അ ല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ച ആളാണ് അ ദ്ദേഹം. മോഹന സുന്ദരമായ ഒരു മുദ്രാവാക്യമാണിത്. ഓരോ മുസ്ലിമും ഹുകൂമത്തെ ഇലാ ഹിക്ക് വേണ്ടി യത്നിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതോടൊന്നിച്ച് അദ്ദേഹം ചില നിര്‍വ ചനങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മുന്നോട്ടുവച്ചു. ദീന്‍ എന്നതിനെ അദ്ദേഹം സ്റ്റേറ്റ് എന്നും ശരീഅത്ത് എന്നതിനെ രാഷ്ട്രീയ നിയമങ്ങളെന്നും വ്യാഖ്യാനിച്ചു. ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ പണിതിട്ടില്ലാത്ത വീടുപോലെയാണെന്നും അഭിപ്രായപ്പെട്ടു. ഒരു മുസ്ലിം അല്ലാഹു വിന്റെ നിയമമല്ലാതെ മറ്റൊരു നിയമവും അനുസരിച്ചു കൂടെന്നും ഇന്ത്യന്‍ ഭരണഘടനയെ നിരു പാധികം സര്‍വ്വാത്മനാ അംഗീകരിച്ചു ജീവിക്കുന്നത് ഖുര്‍ആന്റെ നിഷേധത്തിന് തുല്യമാണെ ന്നും അദ്ദേഹം സിദ്ധാന്തിച്ചു. ഹുകൂമത്തെ ഇലാഹിക്ക് വേണ്ടിയുള്ള തന്റെ ശ്രമത്തിന്റെ ഭാഗ മായാണ് ഇബാദത്ത് അടക്കമുള്ള സാങ്കേതിക സംജ്ഞകള്‍ക്ക് അദ്ദേഹം നിര്‍വചനങ്ങളുമായി മുന്നോട്ടുവന്നത്. ഇബാദത്തിന് അനുസരണ, അടിമത്തം എന്നൊക്കെ അര്‍ഥം കൊടുക്കുമ്പോ ള്‍ ഇസ്ലാമല്ലാത്ത നിയമങ്ങള്‍ക്ക് വിധേയത്വം കാണിച്ച് അവ അനുസരിച്ച് ജീവിച്ചാല്‍ മുസ്ലിം കാഫിറായിത്തീരുമെന്ന അതിശയോക്തിപരമായ പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ ഖുത്വു ബാത്തിലും മറ്റും കാണുന്നത്.
അബുല്‍ അഅ്ലാ മൌദൂദി
1903 സപ്തംബര്‍ 25ന് ഔറംഗാബാദിലാണ് അബുല്‍ അഅ്ലാ ജനിച്ചത്. ഹൈദ്രാബാദിലെ ദാ റുല്‍ ഉലൂം കോളേജില്‍  മൌലവി ആലിം  കോഴ്സിന് ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗം കാ രണം പഠനം തുടര്‍ന്നില്ല. 1919ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടു ത്തു. 1921ല്‍ ജംഇയ്യത്തു ല്‍ ഉലമായെ ഹിന്ദ് മുസ്ലിം പ്രസിദ്ധീ കരണമാരംഭിച്ചപ്പോള്‍ അതിന്റെ നടത്തിപ്പുകാരനായി. 1925 മുതല്‍ 28 അവസാനം വരെ അല്‍ജംഇയ്യത്തിന്റെ മുഖ്യപത്രാധിപരും നട ത്തിപ്പുകാരനുമായി. 1932ല്‍ മൌലവി അബൂമുഹമ്മദ് മുസ്ലിമില്‍ നി ന്ന് തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഏറ്റെടുത്ത്  ബോധവല്‍ക്കരിക്കാനും അമുസ്ലിംകള്‍ക്ക് ഇസ്ലാമിന്റെ സന്ദേശങ്ങളെത്തിക്കാനും അതിന്റെ താളുകളുപയോഗിച്ചു. 936ല്‍ മഹാകവി ഇഖ്ബാല്‍ തന്നെ പഞ്ചാബിലേക്ക് ക്ഷണിച്ചു. അടുത്തവര്‍ഷം, 1937ല്‍ അവര്‍ കണ്ടുമുട്ടിയപ്പോള്‍ മൌദൂദി പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ പത്താന്‍ കോട്ടിനടുത്ത ജമാ ല്‍പൂരിലെ ദാറുല്‍ ഇസ്ലാമിലേക്ക് താമസം മാറ്റാന്‍ തീരുമാനിച്ചു. വര്‍ഷംതോറും ഇഖ്ബാല്‍ അവിടെ ചെന്ന് താമസിക്കാനും നിശ്ചയിച്ചു. അതനുസരിച്ച് 1938 മാര്‍ച്ച് 18ന് മൌദൂദി ദാറുല്‍ ഇസ്ലാമിലെത്തി. പക്ഷേ, ഏപ്രല്‍ 21ന് ഇഖ്ബാല്‍ നിര്യാതനായി. മൌദൂദി അവിടെ നടത്തിയ ജുമുഅ പ്രസംഗങ്ങളാണ ഖുത്വ്ബാത്ത്. ദാറുല്‍ ഇസ്ലാം വഖ്ഫ് ചെയ്ത, ചൌധരി നിയാസലി ഖാനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അനുയായികളോടൊന്നിച്ച് ലാഹോറിലേക്ക് പോയി. അവിടെ ഇസ്ലാമിയ്യാ കോളേജില്‍ പ്രൊഫസറായി.
1941 ആഗസ്റ്റ് 25ന് ലാഹോറിലെ തര്‍ജുമാനുല്‍ഖുര്‍ആന്‍ ഓഫീസില്‍ മൌദൂദിയുടെ ക്ഷണമനു സരിച്ച് ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന 75 പേരുടെ യോഗത്തില്‍ വച്ച് ജമാഅത്തെ ഇസ്ലാമി എന്ന പുതിയ സംഘടന രൂപീകരിച്ചു. മൌദൂദി തന്നെ ആദ്യ അമീറായി. ഇന്ത്യാ വിഭജനത്തോടെ പാകിസ്ഥാനിലെത്തി. പിന്നീട് നാടിന്റെ ഇസ്ലാമികവല്‍ക്കരണത്തിന്നാ യി പ്രവര്‍ത്തനം. 1948ല്‍ രാജ്യദ്രോഹ കുറ്റത്തിന് പാക്ക് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെ യ്തു. 20 മാസത്തിനു ശേഷം വിട്ടയക്കപ്പെട്ടു. 1953ല്‍ ഖാദിയാനീ പ്രക്ഷോഭത്തെ തുടര്‍ന്ന് ഖാ ദിയാനി മസ്അല എന്ന പേരിലൊരു ലഘുകൃതി പുറത്തിറക്കി. അതിന്റെ പേരില്‍ 1953 മേയ് 11ന് പട്ടാള കോടതി മൌദൂദിക്ക് വധശിക്ഷ വിധിച്ചു. മുസ്ലിം നേതാക്കളുടെ പ്രതിഷേധത്താല്‍ വധശിക്ഷ ജീവപര്യന്തം തടവാക്കി. 1955 ഏപ്രില്‍ 28ന് ഹൈക്കോടതി വിധി പ്രകാരം ജയില്‍ മു ക്തനായി.
ഇസ്ലാമികസേവനത്തിനുള്ള കിംഗ് ഫൈസല്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ് ആദ്യം കിട്ടിയത് മൌ ദൂദിക്കാണ്. 1979 സെപ്തംബര്‍ 22ന് അമേരിക്കയില്‍ അന്തരിച്ചു. 76 വയസ്സായിരുന്നു (ഇസ്ലാം വിജ്ഞാനകോശത്തില്‍ നിന്ന്). സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥിതി എന്ന് ഇസ്ലാമിനെ ആധുനിക ലോകത്തിന് പരിചയപ്പെടുത്താന്‍ ശ്രമിച്ചയാളാണ് മൌദൂദി. പക്ഷേ, സലഫി ആശയങ്ങളോടുള്ള ആദ്ദേഹത്തിന്റെ ആഭിമുഖ്യം ഹുകൂമതെ ഇലാഹി എന്ന തന്റെ ആശയം ശ്രദ്ധിക്കുന്നതില്‍ നിന്ന് മുസ്ലിം സംഘടനകളെ വിമുഖരാക്കി. പോരാത്തതിന് ഇസ്ലാമിക സംജ്ഞകള്‍ക്കുള്ള ആദ്ദേ ഹത്തിന്റെ അര്‍ഥങ്ങളും അതിശയോക്തി കലര്‍ന്ന പ്രസ്താവനകളും മുസ്ലിം സമൂഹത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയാണ് ചെയ്തത്.
സലഫിയായിരുന്നെങ്കിലും ചില വിഷയങ്ങളില്‍ അദ്ദേഹം പരമ്പരാഗത അഭിപ്രായത്തിന് മുന്‍ ഗണന നല്‍കിയിട്ടുണ്ട്. സലഫികള്‍ പൊതുവെ തലമറക്കുന്നത് സുന്നത്താണെന്ന് വിശ്വസിക്കു ന്നില്ല. ഒരിക്കല്‍ ചില അറബി വിദ്യാര്‍ഥികള്‍ അദ്ദേഹത്തോട് ചോദിച്ചു: നബി(സ്വ) തല മറക്കാ തെ നിസ്കരിക്കുന്നത് വിരോധിച്ച വല്ല ഹദീസും അങ്ങയുടെ അറിവിലുണ്ടോ? മറുപടി ഇപ്രകാരമായിരുന്നു: നബി(സ്വ) തലമറക്കാതെ നമസ്കരിച്ചതായുള്ള ഒരു ഹദീസും ഞാന്‍ കണ്ടി ട്ടില്ല.
മുസ്ലിംകള്‍ നാലിലൊരു മദ്ഹബ് സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മൌദൂദിക്കുണ്ടായിരുന്നത.് നബി(സ്വ)യുടെ ഖബറ് സിയാറത്ത് ഉദ്ദേശിച്ചുകൊണ്ടുള്ള യാത്ര തെ റ്റാണെന്നായിരുന്നു ഇബ്നു തൈമിയ അഭിപ്രായപ്പെട്ടിരുന്നത്. അദ്ദേഹം പറയുന്നു: അല്ലാമാ ഇബ്നുതൈമിയയുടെ വാദങ്ങളില്‍ എനിക്കൊരിക്കലും യോജിക്കാന്‍ കഴിയാത്തവയില്‍ ഒന്ന് മദീനാ യാത്രയെ സംബന്ധിച്ച അദ്ദേഹത്തിന്റെ വാദമാണ്. മസ്ജിദുന്നബവിയില്‍ നിസ്കരിക്കു കയെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് യാത്രയെങ്കില്‍ അതനുവദനീയവും ഉത്തമവും ആണെ ന്നും, എന്നാല്‍ നബി(സ്വ)യുടെ വിശുദ്ധ ഖബറ് സന്ദര്‍ശിക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടി യാണ് യാത്ര ചെയ്യുന്നതെങ്കില്‍ അതനുവദനീയമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഹിജാ സില്‍ പോയ ശേഷം മദീനയെ ഉദ്ദേശിക്കാതിരിക്കുകയോ മദീനയെ ഉദ്ദേശിക്കുമ്പോള്‍ വിശുദ്ധ നബിയുടെ ഖബ്റ് സന്ദര്‍ശിക്കാനുള്ള ആഗ്രഹത്തില്‍ നിന്ന് ഹൃദയത്തെ ഒഴിച്ചു നിര്‍ത്തുകയോ ചെയ്യല്‍ എന്റെ അഭിപ്രായത്തില്‍ ഏതൊരു മുസ്ലിമിനും സാദ്ധ്യമല്ല.
മസ്ജിദുന്നബവിയെ മാത്രം യാത്രയുടെ ഉദ്ദേശ്യമാക്കുക എന്നത് അസാദ്ധ്യമാണ്. എന്നല്ല മദീ നയില്‍ ആ പള്ളിയുണ്ടായിരിക്കുകയും നബി(സ്വ)യുടെ വിശുദ്ധ ഖബ്റ് അവിടെയില്ലാതിരിക്കു കയുമാണെങ്കില്‍ തന്നെ കുറവായിട്ടേ ആരെങ്കിലും അങ്ങോട്ടു പോവുകയുള്ളുവെന്നാണ് ഞാ ന്‍ വിചാരിക്കുന്നത്. മദീന നബി(സ്വ) വസിച്ച രാജ്യമാണ്. അവിടെ നബിയുടെ ജീവിത ചിഹ്ന ങ്ങള്‍ നിലകൊള്ളുന്നുണ്ട്. നബിയുടെ വിശുദ്ധ ഖബറും അവിടെ സ്ഥിതി ചെയ്യുന്നു. ഇതെല്ലാ മാണ് വാസ്തവത്തില്‍ മുസ്ലിംകളെ അവിടേക്കാകര്‍ഷിക്കുന്നത്.
അല്ലാമാ ഇബ്നുതൈമിയ, തന്റ വാദത്തിനടിസ്ഥാനമായി എടുത്തുദ്ധരിക്കുന്ന നബി വചനത്തി ന്റെ താല്‍പര്യം അദ്ദേഹം ഗ്രഹിച്ചിട്ടില്ല മൂന്ന് പള്ളികളിലേക്കല്ലാതെ യാത്ര പോകരുതെന്ന് നി സ്സംശയം നബി(സ്വ) ആജ്ഞാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ താല്‍പര്യം ഒന്നുകില്‍ പ്രസ്തുത മൂന്ന് പള്ളികളിലേക്കല്ലാതെ ലോകത്ത് ഒരിടത്തേക്കും യാത്ര പോകാന്‍ പാടില്ല; അല്ലെങ്കില്‍ ആ മൂന്ന് പള്ളികള്‍ ഒഴിച്ച് മറ്റൊരു പള്ളിക്കും നിസ്കാരത്തെ ഉദ്ദേശിച്ച് അതിലേക്ക് യാത്രപോക ത്തക്ക യാതൊരു സവിശേഷതയുമില്ല എന്നായിരിക്കണം. ഒന്നാമത്തെ അര്‍ഥമാണുള്ളതെ ങ്കില്‍ മദീനയിലേക്കെന്നല്ല, ലോകത്ത് ഒരിടത്തേക്കും യാതൊരാവശ്യത്തെ മുന്‍നിര്‍ത്തിയും യാത്ര ചെയ്യുന്നത് അനുവദനീയമല്ലെന്ന് വരുന്നതാണ്. ഇങ്ങനെ ഒരര്‍ഥം ആരും അതിന് നല്‍കു കയില്ലെന്ന് വ്യക്തമാണ്. ഇബ്നുതൈമിയ തന്നെയും അങ്ങനെ വാദിക്കുന്നില്ല. ഇനി രണ്ടാമ ത്തെ അര്‍ഥമാണ് സ്വീകാര്യമെങ്കില്‍ അത് തന്നെയാണ് ശരിയും. പ്രസ്തുത നബിവചനം പള്ളികളെ സംബന്ധിക്കുന്നത് മാത്രമാണ്. പള്ളികളല്ലാത്തതുമായി അതിനൊരു ബന്ധവുമില്ല. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്തീനിലെ മസ്ജിദുല്‍ അഖ് സ്വാ എന്നീ മൂന്ന്  പള്ളികള്‍ക്ക് ചില സവിശേഷതകളുണ്ടെന്നും തന്നിമിത്തം അവയില്‍ നിസ്കരിക്കുന്നതിന്റെ പുണ്യം ലഭിക്കുമെന്ന ഉദ്ദേശ്യത്തോടുകൂടി അവയിലേക്ക് യാത്ര ചെയ്യാ മെന്നും, എന്നാല്‍ കേവലം നിസ്കാരത്തെ ഉദ്ദേശിച്ച് യാത്ര ചെയ്തു പോകത്തക്ക സവിശേഷ തകളുള്ള മറ്റൊ രു പള്ളിയും ലോകത്തിലില്ലെന്നും മാത്രമെ പ്രസ്തുത നബി വചനത്തിന് ഉദ്ദേശ്യമുള്ളു. അതിനെ ഖബ്റ് സിയാറത്ത് പ്രശ്നത്തിലേക്ക് വെറുതെ വലിച്ചിഴച്ച് കൊണ്ടു വരുന്നത് ഒട്ടും ശരിയല്ല (മൌദൂദി തന്റെ ഹജ്ജ് യാത്രയെക്കുറിച്ച് ലാഹോറിലെ തസ്നീം പത്രത്തിലെഴുതിയ വിവരണത്തില്‍ നിന്ന് യുവസരണി ഹജ്ജ് സപ്ളിമെന്റ് (1994) ഉദ്ധരിച്ചത്). ഹജ്ജ് യാത്രക്കിടയില്‍ ബദ്റിലൂടെ കടന്നുപോയെങ്കിലും ബദ്റില്‍ താമസിക്കാന്‍ കഴിയാത്തതില്‍ മൌദൂദി അതീവ ദുഃഖം പ്രകടിപ്പിക്കുന്നുണ്ട്. ചരിത്ര ചിഹ്നങ്ങളെ സംബന്ധിച്ച് സഊദി ഗവണ്‍ മെന്റിന്റെ നയം കടുത്ത അശ്രദ്ധയാണെന്നും അദ്ദേഹം അമര്‍ഷത്തോടെ പറഞ്ഞു(ibid). നബിയുടെയും അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവരുടെയും ഖബറുകള്‍ സിയാറത്ത് ചെയ്തത് ഒരു മഹത്തായ കാര്യമായും മൌദൂദി എടുത്തെഴുതിയിട്ടുണ്ട്.
തറാവീഹ് ഇരുപത് റക്അത്തായി നിസ്കരിക്കുന്നതിനാണ് മൌദൂദിയുടെ അംഗീകാരം. നിസ് കാരം, നോമ്പ് തുടങ്ങിയ അമലുകള്‍ക്ക് നിയ്യത്ത് ചെയ്യല്‍ ഒന്നാമത്തെ ഫര്‍ളായിട്ടാണ് സുന്നി കള്‍ കരുതുന്നത്. സലഫികള്‍ ഇത് വിഡ്ഢിത്തമായിട്ടാണ് കരുതാറുള്ളത്. എന്നാല്‍ മൌദൂദി ഇ ക്കാര്യത്തില്‍ സുന്നീ പക്ഷത്താണ്. സുന്നീ വിശ്വാസ പ്രകാരം അമലുകള്‍ സമയത്ത്(അദാആയി) നിര്‍വ്വഹിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ കഴിയുന്നത്ര വേഗം പശ്ചാത്താപത്തോടെ ഖളാഅ് വീട്ടണമെന്നാണ് നിയമം. എന്നാല്‍ ഖളാഅ് എന്നൊന്നില്ല എന്നാണ് സലഫീ വാദം. ഇവിടെ മൌദൂദി, സുന്നീ വീക്ഷണത്തോടൊപ്പമാണ്. സുന്നികള്‍ പറയുന്നത് പോലെ സിഹ്റ് ഉണ്ടെന്നും അത് മനുഷ്യര്‍ക്ക് ബാധിക്കാമെന്നും മൌദൂദി വിശ്വസിക്കുന്നു. കൂട്ടുപ്രാര്‍ഥനയോട് അത് നിസ്കാരത്തിന് ശേഷമുള്ളതായാലും മൌദൂദിക്ക് കാര്യമായ എതിര്‍പ്പൊന്നും ഇല്ല. നബിദിനാഘോഷത്തെ അദ്ദേഹം ബിദ്അത്ത് മുന്‍കറത്തായി കാണുന്നില്ല.
രോഗശാന്തിക്ക് വേണ്ടി സുന്നികള്‍ മന്ത്രം ചികിത്സയായി സ്വീകരിക്കാറുണ്ടല്ലോ. ഇതിനോട് അദ്ദേഹത്തിന് പുച്ഛമാണുള്ളത്.
നബിയുടെ ഇസ്റാഉം മിഅ്റാജും സ്വപ്നമാണെന്ന് പറഞ്ഞവരെ അദ്ദേഹം ശക്തിയായി എതിര്‍ ത്തിട്ടുണ്ട്. എന്നാല്‍ ദജ്ജാലിനെക്കുറിച്ച് വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ല, കേവലം ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് നബി(സ്വ) സംസാരിച്ചതെന്ന് വരെ അദ്ദേഹം പറയുകയു ണ്ടായി.
സുന്നീ വിശ്വാസങ്ങല്‍ക്ക് കടക വിരുദ്ധമായ അഭിപ്രായങ്ങളും മൌദൂദി  പ്രകടിപ്പിച്ചു. അമ്പിയാ ക്കള്‍ മഅ്സ്വൂമുകളാ(പാപസുരക്ഷിതര്‍)ണെന്ന് അദ്ദേഹവും സമ്മതിക്കുന്നു. പക്ഷേ, അവരും മനുഷ്യരാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ മനഃപ്പൂര്‍വ്വം അവരില്‍ നിന്ന് തെറ്റുകള്‍ അല്ലാ ഹു പ്രത്യക്ഷപ്പെടുത്തുമെന്ന് അദ്ദേഹം വാദിച്ചു. മലകുകളെക്കുറിച്ച്, ഹിന്ദുക്കള്‍ ദേവീദേവന്മ രായി സങ്കല്‍പ്പിക്കുന്നത് പോലെയുള്ള സൃഷ്ടികളാണ് അവരെന്ന് വരെ അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലിംകള്‍ ഈമാന്‍ കാര്യം സാധാരണ 6 ആയിട്ടാണല്ലോ എണ്ണി വരാറുള്ളത്. പക്ഷേ, മൌദൂ ദിയുടെ രിസാലെ ദീനിയ്യാത്തില്‍ ഈമാന്‍ കാര്യം അഞ്ചായിട്ട് രേഖപ്പെടുത്തി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നബി ആറായിട്ടാണ് എണ്ണിയതെന്നത് ശരിതന്നെ.  പക്ഷേ, ഖുര്‍ആനില്‍ അഞ്ചേ പറഞ്ഞുള്ളു. അത് കൊണ്ടാണ് ഞാനും അങ്ങനെ എണ്ണിയത് എന്നത്രെ അദ്ദേഹം പ്രതികരി ച്ചത്. ഇത്തരം സുപ്രധാന വ്യതിയാന ചിന്തകളിലൂടെ മുസ്ലിം ലോകത്തിന്റെ ആദരവ് നേടു ന്നതില്‍ മൌദൂദി തിരസ്കൃതനാവുകയാണ് ചെയ്തത്.
ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണ വേളയില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനം വളരെ ദൂ രവ്യാപകമായ ദോഷഫലം ഉളവാക്കുന്നതാണ്. ഞാനിന്ന് പാരമ്പര്യ ഇസ്ലാമിനെ പൊട്ടിച്ചെ റിഞ്ഞിരിക്കുന്നു. ഞാനിന്നൊരു നവമുസ്ലിമാണ്. മുസ്ലിംകള്‍ക്ക് താങ്ങാവുന്ന തിലേറെയാണ് ഈ പ്രഖ്യാപനം. പോരാത്തതിന് മെമ്പര്‍മാരെക്കൊണ്ട് ശഹാദത്ത് കലിമയും ചൊല്ലിച്ചു. ഇതും തെറ്റായ നടപടിയായിപ്പോയി. ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാ എത്രയും ചൊല്ലാം. അത് പുണ്യമുള്ള കാര്യമാണ്. മുസ്ലിംകള്‍ മുസ്ലിമാകാന്‍ വേണ്ടിയുള്ള പ്രതിജ്ഞ എന്ന നില ക്ക് ചൊല്ലുമ്പോഴാണ് അത് വിരോധാഭാസമായി പരിണമിക്കുന്നത്.