page

Saturday, 28 October 2017

നബിദിനാഘോഷവും തഴവ ഉസ്താദും

നബിദിനം ഹിജ്ര മുന്നൂറിനു ശേഷമാണ് എന്ന് സ്ഥാപിക്കാന്‍ (അതാരും നിശേധിചിട്ടില്ല എന്നത് മറ്റൊരു വസ്തുത !) ഇവര്‍ ഉദ്ദരിക്കുന്ന അല്‍ മവാഹിബുല്‍ ജലിയ്യ എന്ന തഴവ മുസ്‌ലിയാരുടെ കവിതാസമാഹാരത്തിലെ കട്ടുമുറിച്ച ചില വരികള്‍:
നബിദിനം മുൻപ് പതിവില്ലാത്തത . അത് ഹിജറ മുന്നൂറിന് ശേഷം വന്നതാ (അൽ മാവാഹിബുൽ ജലിയ്യ 3/50)
അദ്ദേഹത്തിന്‍റെ കവിത ഇവിടെ നല്‍കുന്നു: -
മൌലൂദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്റ 300 ന് ശേഷം വന്നതാ
നബിക്കുളള മൌലൂദ് വീട്ടിലും ഓതേണ്ടതാ
അതിനാല്‍ മുസീബത്തൊക്കെയും നീങ്ങുന്നതാ
കണ്ണേറ് ഹസദ് ഇവയൊക്കെയും നീങ്ങുന്നതാ
ദാരിദ്ര്യവും നീങ്ങുവാനുതകുന്നതാ
മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജനാ
ഇര്‍ബല്‍ ഭരിച്ചവരാണ് വന്‍ ധര്‍മ്മിഷ്ടനാ
മൌലൂദ് കഴിക്കാന്‍ ഏറ്റവും ഉത്സാഹമാ
മാസം റബീഉല്‍ അവ്വഃല്‍ എന്താഘോഷമാ
മൌലൂദ് കഴിക്കുനന്ന് ആടയ്യായിരം
പൊരിക്കുന്നതാണേ കോഴിയും പതിനായിരം
കൂടാതെ ഒരുലക്ഷത്തി മുപ്പതിനായിരം
പാത്രങ്ങളില്‍ ഹല്‍വായുമുണ്ടോരോതരം
ഇതിലെ വരികളില്‍ പറയുന്നത് ഇമാം ഇബ്നു കസീര്‍ തന്‍റെ അല്‍ ബിദായത്തിലും സുയൂത്തി ഇമാം തന്‍റെ ഹാവിയിലോക്കെ ഉദ്ദരിച്ച കാര്യങ്ങള്‍ തന്നെയാണ്, പുതുതായി ഒന്നും ഇല്ല.
ഇവിടെ പ്രസക്തമായ ഒരു കാര്യം ഏതായാലും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് നബിദിനാഘോഷം ഹിജ്ര മുന്നൂറിനു ശേഷമാണ് വിപുലമായി ആഘോഷിക്കാന്‍ തുടങ്ങിയത് എന്ന്, അത് നിരവധി ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രെഘപ്പെടുത്തീട്ടുമുണ്ട്, എന്നാല്‍ അന്ന് തൊട്ടു ഇന്ന് വരെ അത് നിലനില്‍ക്കുന്നുമുണ്ട്.


വിശദവായനക്ക്-നബി ദിനാഘോഷവും ഇമാം സുയൂത്വി [റ]യും- എന്ന ബ്ളോഗ് നോക്കുക.