page

Friday, 13 October 2017

ശിർക്ക് തൗഹീദാക്കുന്ന വഹാബികൾ

കേരളത്തിലെ മുജാഹിദു കളെയും മൗലവിമാരെയും സമ്മതിക്കണം.
🔷🔷🔷🔷🔷🔷🔷🔷
ഒരു വിഷയത്തിൽ ശിർക്ക് ആരോപിക്കാനും അതേ വിഷയം തന്നെ തൗഹീദാണെന്നു സ്ഥിരപ്പെടുത്താനും ഒരേ പ്രസിദ്ധീകരണമാണ് അവർ ഉപയോഗപ്പുടുത്തുക.

ഒരുദാഹരണം നോക്കൂ..

തബറുക്(ബർകത്തെടുക്കൽ).

നബി (സ)യുടെ വിയർപ്പ്,മുടി തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ ശിർക്കാണെന്നു
(ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കാര്യമാണെന്ന്) സലാം സുല്ലമി  പഠിപ്പിക്കുന്നു."അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബറകത്തെടുക്കൽ ഈ വകുപ്പിൽ(ശിർക്ക്,കുഫ്ർ)
പെടുന്നു..."(ശബാബ് വാരിക,2011ഏപ്രിൽ 1.പേജ്:22.)

ശബാബിൽ തന്നെ മറ്റൊരു സുല്ലമി ഇങ്ങനെ കൂടി എഴുതി:"നബി (സ) യുടെ തിരു ശേഷിപ്പുകളായ വിയർപ്പ്,മുടി,വസ്ത്രം തുടങ്ങിയ വസ്തുക്കൾക്ക് മറ്റുള്ളവർക്ക് ബർകത് നല്കുകയെന്നത് സാധാരണ നിലയിൽ സാധ്യമല്ല.മറിച്ചു, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത് ഒരു വസ്തുതയാണ്."(ശബാബ് 2011 ഒക്ടോ:21പേജ്28.)

എന്നാൽ അതേ ഗ്രൂപ്പിൽ പെട്ട മറ്റൊരു മൗലവി യാണ് സി.പി ഉമർ സുല്ലമി അദ്ദേഹത്തിന്റെ വാദം നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്നാണ്. സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു
:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."
(ശബാബ്.2010 നവംബർ 12.പേജ് 31).

ഇത് രണ്ടും ഈ മൗലവിമാർ എഴുതിയത് ശബാബ് വാരികയിൽ.
ഇത്  മുജാഹിദ് പ്രവർത്തകർ തന്നെ വായിക്കുന്നു.
എന്നിട്ടും ഈ വിശ്വാസ വൈരുദ്ധ്യം അവർക്ക് മനസ്സിലാകുന്നില്ല എന്ന് വരുമ്പോൾ......നാം എന്താണ് മനസ്സിലാക്കേണ്ടത്.

ഇവർ
മത പ്രചാരകരല്ല;
നാശിനികളാണ്.
ഇവരിൽ നിന്നും സമുദായത്തെ അല്ലാഹു സംരക്ഷിക്കട്ടെ..ആമീൻ
_________________________

വായിക്കുക,
പ്രചരിപ്പിക്കുക.

മുജാഹിദിന്റെ തിരഞ്ഞെടുത്ത 100 വൈരുധ്യങ്ങൾ
✍അസ്‌ലംസഖാഫിപയ്യോളി.

🌹🌹🌹🌹🌹🌹🌹🌹