page

Tuesday, 21 November 2017

നബിദിനവും വഹാബികളുടെ ഉസൂലും 48 ബിദ്അത്തും

ആഴ്ചയിലൊരു ബിദ്അത്തും വർഷത്തിൽ 48- മായി വഹാബീ നവോത്ഥാനം!

🔹🔽
നബിദിനം വരുമ്പോൾ വഹാബികൾ ഉന്നയിക്കുന്ന സ്ഥിരം ചോദ്യമാണ്- നബിയും സഹാബത്തും നബിദിനമാഘോഷിച്ചിട്ടുണ്ടോ- എന്നത്!

നബിയോ സഹാബത്തോ തിരുജനനത്തിന്റെ പേരിൽ സന്തോഷിച്ചിട്ടില്ല - എന്ന വഹാബീ വാദം എടുക്കുക. അതിനെതിരെ മുസ്ലിംകളുന്നയിക്കുന്ന പ്രമാണങ്ങൾ നിൽക്കട്ടെ!
നബി ജനിച്ചതിന്റെ പേരിൽ സന്തോഷിക്കുന്നതിനാണല്ലോ നബിദിനാഘോഷം എന്നു പറയുന്നത്.നബി ജനിച്ചതിന്റെ പേരിൽ സന്തോഷം പ്രകടിപ്പിച്ചാൽ പ്രതിഫലം കിട്ടും എന്നതാണ് മുസ്ലിംകളുടെ വിശ്വാസം.
ഇസ്ലാമിൽ പുണ്യം പ്രതീക്ഷിച്ച് ഏതെങ്കിലും കാര്യം ചെയ്യണമെങ്കിൽ നബിയോ സഹാബത്തോ അത് ചെയ്യണം എന്ന് നിയമമുണ്ടോ വഹാബികളേ...?
നബിയും സഹാബത്തും ചെയ്തത് ചെയ്താൽ മാത്രമേ പുണ്യം കിട്ടുകയുള്ളു - അല്ലാത്തതിനൊന്നും പുണ്യം കിട്ടില്ല എന്ന് ഖുർആനിലോ ഹദീസിലോ ഉണ്ടോ ?ഉണ്ടെങ്കിലതുദ്ധരിക്കുക.മാത്രവുമല്ല ,
*മുജാഹിദുകൾ ഇന്ന് പുണ്യം പ്രതീക്ഷിച്ച്,  ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി [സ്വ] യും സ്വഹാബത്തും ചെയ്ത് കാണിച്ച് തന്നതാണോ* എന്നതിന് മറുപടിയും പറയുക?❓❓❓❓❓❓❓❓

*നബിയുംസ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ മദ്ഹബിന്റെ ഇമാമീങ്ങളും കാണിച്ച് തരേണ്ടത് നബിദിനാഘോഷത്തിന്റെ  രീതിയും  ശൈലിയും മാത്രമാണോ ?വഹാബികൾ പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന കാര്യങ്ങൾക്കിത് ബാധകമല്ലേ ?*

വഹാബികൾ പുണ്യം പ്രതീക്ഷിച്ച് ചെയ്തു കൂട്ടുന്ന ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം .ഇതൊക്കെ നബിയും സഹാബത്തും ചെയ്യാത്തതിനാൽ ബിദ്അത്തും ,വഹാബീ ഭാഷയിൽ നരകത്തിലുമാണെന്നതാണേറ്റവും രസാവഹം!
🔹
*മുജാഹിദ് എന്ന പ്രത്യേക പേര് വെച്ച്കൊണ്ടുള്ള   സംഘടന,* തൗഹീദ് ശെരിയല്ലെന്ന് പറഞ്ഞ് പരസ്പരം തമ്മിൽ തല്ലി എട്ടും പത്തുമായ വിസ്ഡം ,ജിന്നൂരി ,മടവൂരി....... ഗ്രൂപ്പുകൾ!
 🔹
*പ്രത്യേക തീയ്യതി വെച്ച് കൊണ്ടുള്ള വാർഷികസമ്മേളനങ്ങള്‍,*
 🔹
*അത്പോലെ നബി സ്വ യും സ്വഹാബത്തും മതപഠനം പഠിപ്പിക്കാൻ പ്രത്യേക സ്വഭാവമോ  ശൈലിയോ, രൂപമോ , സമയമോ, സിലബസോ ഉണ്ടാക്കിയിട്ടില്ല .എന്നാൽ ഇന്നതിന് പ്രത്യേക സ്വഭാവം ,നേരം  ,സിലബസ്  എല്ലാം പരിഷ്കരിച്ച് ഇക്കാലത്ത് ചെയ്യുന്ന കാര്യങ്ങൾ*  ,
🔹
*അത്പോലെ നബി സ്വ ചെയ്യാത്തതും ചെയ്യാൻ പഠിപ്പിക്കാത്തതും ഉമർ റ ചെയ്യാൻ ഒരുങ്ങിയപ്പോൾ ഇത് നബി സ്വ ചെയ്യാത്ത ഒരുകാര്യമല്ലേ എന്ന് സ്വിദ്ധീഖ് റ മറുപടി നൽകിയതുമായ ഖുർ ആൻ ക്രോഡീകരണം* ,
🔹
*ഹദീസ്ക്രോഡീകരണം*,
🔹
*അത് പോലെ രണ്ട് നിലയുള്ള പള്ളി,*
🔹
*ഖുതുബയിൽ നബി സ്വ യുടെ മേൽ ചൊല്ലുന്ന സ്വലാത്ത്,*
🔹
* ശരീഅത്ത് കോളേജ്*,
🔹
*അർകാൻ അറബിയിലും തവാബിഹ്  മലയാളത്തിലുമോതുന്ന മുജായിദ് പള്ളിയിലെ  ഖുതുബ* ,[നബിയോ സഹാബത്തോ ചെയ്യാത്ത അനറബി ഖുതുബ ബിദ്അത്താണെന്നുറപ്പ്!. മുസ്ലിംകളുടെ - ആഴ്ചയിലെ ഏറ്റവും വലിയ ആരാധനയായ ജുമുഅ നിസ്കാരത്തിൽ ,ഈ ബിദ്അത്ത് കൊണ്ടുവന്നത് നരകം പ്രതീക്ഷിച്ച് തന്നെയാണോ വഹാബികളേ? ആഴ്ചയിൽ ഓരോ ബിദ്അത്ത് വീതം-മാസത്തിൽ 4 ബിദ്അത്തും വർഷത്തിൽ 48 ബിദ്അത്തും ചെയ്യുന്ന നാമെന്തിനാണ് വർഷത്തിലൊരു പ്രാവശ്യം മാത്രമുള്ള നബി ജനന സന്തോഷത്തിനെ ബിദ്‌അത്തെന്നാക്ഷേപിക്കുന്നതെന്ന -------------നബിയും സഹാബത്തും പഠിപ്പിച്ച ഖുതുബ എന്ന ആരാധന ,നബിക്കും സഹാബത്തിനും പരിചയമില്ലാത്ത കോലത്തിലേക്ക് തന്നിഷ്ട പ്രകാരം - വർഷത്തിൽ 48 തവണ തകിടം മറിക്കുന്ന നാം ,വർഷത്തിൽ ഒരു പ്രാവശ്യം മാത്രമുള്ള നബി ജനന സന്തോഷം നബി ചെയ്തോ എന്നു ചോദിക്കാനെന്തവകാശ മെന്ന -----------------
വഹാബീ പ്രവർത്തകന്റെ ചോദ്യത്തിന് ഒരു മൗലവിമാർക്കുമിത് വരെ മറുപടി പറയാൻ കഴിഞ്ഞിട്ടില്ലെന്നത് വേറെ കാര്യം!
🔹
*ഇസ്ലാഹീ  മദ്രസ*,
🔹
*QHLS*
,  🔹
*ഇസ്ലാഹീ ഖുർ ആൻ സ്റ്റഡി സെൻ റ്റർ,*
 🔹
*സാൽ വേശൻ എക്സിബിശൻ,*
 🔹
*മിഹ് റാബ് ഉള്ള മസ്ജിദ്,*
🔹
*സ്വഹാബത്തിൻ റ്റെ പേര് പറയുംബോള്‍ തർളിയ്യത്ത് ചൊല്ലുന്നത് !*
🔹
*ഖബറടക്കിയാല്‍ മയ്യിത്തിന്റെ അരികില്‍നിന്ന് "അല്ലാഹുമ്മ സബ്ബിത്ഹു ഇന്‍ദസ്സുആല്‍" എന്നു ചൊല്ലുന്ന വാചകം,*
🔹
*അത്പോലെ ഒറ്റ ജമാ അത്തായി ഉള്ള തറാവീഹ് റമളാൻ മുഴുവനും  നിസ്കാരം !*
🔹
*നബിദിന ക്യാമ്പയിൻ*
🔹
*സലപിപ്പള്ളിക്കകത്തെ സ്ത്രീകൾക്കുള്ള പ്രത്യേക സ്ഥലം*
🔹
*സ്ത്രീ സംഘടന*
🔹
*റുഖിയ ചികിൽസ*
🔹
*ജിന്നിനെ അടിച്ചിറക്കൽ*
🔹
*മുജാഹിദ് പ്രസിദ്ധീകരണങ്ങൾ*

* വഹാബികൾ പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന ഇത്തരം കാര്യങ്ങൾ  കൂടി നബി സ്വ യും സ്വഹാബത്തും, ഉത്തമ നൂറ്റാണ്ടിലേ ഇമാമുമാരും  കാണിച്ച് തരേണ്ടതല്ലേ ?* ❓❓❓❓

* നബി ജനിച്ചതിന്റെ പേരിൽ സന്തോഷം പ്രകടിപ്പിക്കുന്നതിന് മാത്രമായി എന്തേ ഒരു പുതിയ  നിയമം  ?ഇത് നിങ്ങളുടെ പ്രവാചക വിദ്വേഷമല്ലേ ⁉*👆👆❓❓❓❓❓

* ദീനിന്റെ പേരിൽ വഹാബികൾ ചെയ്തു കൂട്ടുന്ന  ബിദ് അത്തുകൾ ഇനിയും ഡസൻ കണക്കിനുണ്ട്!
ചിലത് ഈ ബ്ളോഗിൽ കാണാം. https://visionofahlussunna.blogspot.in/2017/11/blog-post_21.html?m=1
ഇതിനൊക്കെ  നബിയും സ്വഹാബത്തും ചെയ്തത് തെളിവുണ്ടോന്ന് സുന്നികൾ ചോദിച്ചാൽ- ഖുബൂരിയും ഖുറാഫിയും-എന്നാക്ഷേപിച്ച് കൂടെയുള്ള അണികളെ വിഡ്ഡികളാക്കി  മൗലവിമാർ തടി എടുക്കും. വഹാബിസത്തിൽ പെട്ടു പോയ സാധാരണക്കാർ മൗലവിമാരോട് ചോദിക്കുക ?കിട്ടുന്ന ഉത്തരം നിങ്ങൾ തന്നെ വിലയിരുത്തുക*

_________✒👆👆❓