Visionofahlussunna.blogspot.com "സുന്നീ ആദർശ സമാഹാരം"

page

▼

Thursday, 30 November 2017

ബിദഇകൾക്ക് നബിദിനാശംസകൾ !

*അർകാൻ അറബിയിലും തവാബിഹ്  മലയാളത്തിലുമോതുന്ന മുജായിദ് പള്ളിയിലെ  ഖുതുബ* ,[നബിയോ സഹാബത്തോ ചെയ്യാത്ത അനറബി ഖുതുബ ബിദ്അത്താണെന്നുറപ്പ്!. മുസ്ലിംകളുടെ - ആഴ്ചയിലെ ഏറ്റവും വലിയ ആരാധനയായ ജുമുഅ നിസ്കാരത്തിൽ ,ഈ ബിദ്അത്ത് കൊണ്ടുവന്നത് നരകം പ്രതീക്ഷിച്ച് തന്നെയാണോ വഹാബികളേ? ആഴ്ചയിൽ ഓരോ ബിദ്അത്ത് വീതം-മാസത്തിൽ 4 ബിദ്അത്തും വർഷത്തിൽ 48 ബിദ്അത്തും ചെയ്യുന്ന നാമെന്തിനാണ് വർഷത്തിലൊരു പ്രാവശ്യം മാത്രമുള്ള നബി ജനന സന്തോഷത്തിനെ ബിദ്‌അത്തെന്നാക്ഷേപിക്കുന്നതെന്ന -------------നബിയും സഹാബത്തും പഠിപ്പിച്ച ഖുതുബ എന്ന ആരാധന ,നബിക്കും സഹാബത്തിനും പരിചയമില്ലാത്ത കോലത്തിലേക്ക് തന്നിഷ്ട പ്രകാരം - വർഷത്തിൽ 48 തവണ തകിടം മറിക്കുന്ന നാം ,വർഷത്തിൽ ഒരു പ്രാവശ്യം മാത്രമുള്ള നബി ജനന സന്തോഷം നബി ചെയ്തോ എന്നു ചോദിക്കാനെന്തവകാശ മെന്ന -----------------
വഹാബീ പ്രവർത്തകന്റെ ചോദ്യത്തിന് ഒരു മൗലവിമാർക്കുമിത് വരെ മറുപടി പറയാൻ കഴിയാത്തതെന്തുകൊണ്ടാണ് ?
*വഹാബികളുടെ മതനിയമമനുസരിച്ച് ഏറ്റവും വലിയ ബിദ്അത്തിലൊന്നായ അനറബി ഖുതുബ നിർവഹിച്ചും പങ്കെടുത്തും നരകം ഇരന്ന് വാങ്ങുന്ന     മൗലവിമാർക്കും  കുഞ്ഞാടുകൾക്കും നബിദിനാശംസകൾ*
visionofahlussunna at 23:00
Share

നബിദിനാശംസകൾ

ഈ രാവിനെന്തൊരു ചന്തം.!
ഈ വൈകുന്നേരക്കാറ്റിനെന്തൊരു സുഗന്ധം..
അസ്തമിച്ച സൂര്യശോഭക്ക് റബീഇന്‍റെ പൊന്‍ പ്രകാശം..
കാറ്റിലുലയുന്ന മരച്ചില്ലകള്‍ക്ക്
ഹബീബിന്‍റെ സാന്നിധ്യം...
ആര്‍ത്തിരമ്പുന്ന അലമാലകളില്‍
ഇശ്ഖിന്‍റെ സീല്‍ക്കാരം..
ഇശല്‍മൂളിയാടും ഇലയനക്കങ്ങളില്‍ ഹുബ്ബുന്നബിയുടെ മര്‍മരം..
കൊച്ചരുവിയുടെ കളകളാരവങ്ങളില്‍
ത്വയ്ബതന്‍ സംഗീതം..
കൊക്കുരുമ്മി കൂട്ടു കൂടുന്ന കൊച്ചു പറവകളില്‍ നിര്‍വൃതിയുടെ സായൂജ്യം..
മഞ്ഞു നനഞ്ഞ പുല്ലോലകളില്‍
മാഞ്ഞുപോവാത്ത ഉത്സാഹം..
തണുത്തുറഞ്ഞ തറയില്‍ പോലും
നബിസ്നേഹത്തിന്‍റെ ചുടു നിശ്വാസം..
അതെ..,മണ്ണും വിണ്ണും കടലും കരയുമെല്ലാം ഈ വസന്തകാലപ്പിറവി തന്‍ സായൂജ്യത്തനിമയില്‍ ആര്‍ത്തുല്ലസിക്കുക തന്നെയാണ്..
റബീഇന് സ്വാഗതം...

മനസ്സില്‍ ഇശ്ഖിന്‍ന്‍റെ   നനവ് പടര്‍ത്തി
ഒരു റബീഅ് കൂടി വിരുന്നു വന്നു..
തിരുഹബീബോരുടെ ജനനം കൊണ്ട്
മണ്ണും വിണ്ണും വിരുന്നൂട്ടിയ വസന്തകാലമേ...

മോഹിതരുടെ ഹൃദയകത്തെ വെണ്‍ തെളിച്ചമേ...
തിരു റസൂലരേ...
ഞങ്ങളെ... അനുഗ്രഹിക്കണേ... 💚

എല്ലാവർക്കും  എന്റെയും കുടുംബത്തിന്റെയും നബിദിനാശംസകൾ

‎فداك أبي وأمي يا رسول الله..
‎صلى الله على محمد صلى الله عليه وسلم
visionofahlussunna at 22:32
Share

Saturday, 25 November 2017

മുത്ത് നബിയുടെ വഫാത്ത് ദുരന്തമോ?

*മുത്ത് നബിയുടെ വഫാത്ത് ദുരന്തമോ* _____ ❓👇
നബി ദിനാഘോഷം ബിദ്അത്തും നരകം കിട്ടുന്ന ഏർപ്പാടുമാണെന്ന് പറയുന്നവരോട് - നബിദിനാഘോഷം, ബിദ്അത്ത് - ഇവ എന്താണെന്ന് ചോദിച്ചാൽ ബബബ അടിക്കുന്നതും ആന പോലെ വന്നത് ആവി പോലെയാകുന്നതും സ്ഥിരം കാഴ്ചയാണ്. പ്രമാണങ്ങൾക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നപ്പോൾ ,നബി സ്നേഹ വിരോധികൾ പടച്ച് വിട്ട ആരോപണമാണ്'''നബി വഫാത്തായതും റബീഉൽ അവ്വൽ 12 നാണ്. ആയതിനാൽ ജൻമത്തിന്റെ പേരിൽ സന്തോഷിക്കാൻ പാടില്ല''' എന്ന വാദം !.

പ്രവാചകരെ സാധാരണക്കാരായി അവതരിപ്പിച്ചവരിൽ നിന്ന്‌ ഇതിലപ്പുറമുള്ള മണ്ടത്തരം പ്രതീക്ഷിക്കാം. ദുരന്തം ആചരിക്കുന്ന ശിയാക്കളുടെ ശൈലി മുസ്ലിംകളിൽ വെച്ചു കെട്ടാൻ ശ്രമിക്കുന്ന ഇവർ ആരുടെ ഉപാസകരാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു!.

തിരു വഫാത്ത് ദുരന്തമാക്കാൻ തിടുക്കം കാട്ടുന്ന ബിദഇകളുടെ ഉള്ളിലിരിപ്പ് എന്താണ് ?.സമുദായത്തെ മാനസികമായി തളക്കാനും തകർക്കാനുമല്ലേ ഇവർ ചരടുവലിക്കുന്നത് ?വഫാത്തിന്റെ പേരിൽ സങ്കടപ്പെടാനല്ല ഇസ്ലാം പഠിപ്പിക്കുന്നത്.വഹാബികളുടെ നേതാവ് ഉമർ മൗലവി മരിച്ചപ്പോൾ- സ്വർഗത്തിലേക്ക് കുതിച്ചു - എന്ന് പറഞ്ഞ് ഉമർ മാലയുണ്ടാക്കി സന്തോഷിച്ചവർ ,തിരുനബിയുടെ കാര്യം വന്നപ്പോൾ റൂട്ട് മാറ്റിയതിന്റെ പിന്നിലെന്താകും കാരണം ?
ബ്രിട്ടീഷ് ചാരൻ ഹംഫറിന്റെ ഓർമ്മകൾ ഇപ്പോഴും ഇക്കൂട്ടരെ വേട്ടയാടുന്നുണ്ടെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

ഈ വിഷയത്തിൽ തിരുനബി എന്തു പറഞ്ഞെന്ന് നമുക്ക് നോക്കാം.

*നബി (സ്വ) പഠിപ്പിക്കുന്നു എന്റെ  ജീവിതവും വഫാത്തും നിങ്ങൾക്ക് ഖൈറാണ്* 👇👇👇👇

*അവിടത്തെ വഫാത്തും നമുക്ക് ഖൈറാണ് അല്ലാതെ ദുരന്തമാചരിക്കാനുള്ളതല്ല*👇👇

[بَابُ مَا يَحْصُلُ لِأُمَّتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ اسْتِغْفَارِهِ بَعْدَ وَفَاتِهِ]

١٤٢٥٠ - عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: " «إِنَّ لِلَّهِ مَلَائِكَةً سَيَّاحِينَ، يُبَلِّغُونَ عَنْ أُمَّتِي السَّلَامَ ". قَالَ: وَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " حَيَاتِي خَيْرٌ لَكَمْ تُحْدِثُونَ وَيُحَدَثُ لَكَمْ، وَوَفَاتِي خَيْرٌ لَكَمْ تُعْرَضُ عَلَيَّ أَعْمَالُكُمْ، فَمَا رَأَيْتُ مِنْ خَيْرٍ حَمَدَتُ اللَّهَ عَلَيْهِ، وَمَا رَأَيْتُ مِنْ شَرٍّ اسْتَغْفَرْتُ اللَّهَ لَكَمْ» ".
رَوَاهُ الْبَزَّارُ، وَرِجَالُهُ رِجَالُ الصَّحِيحِ.

مجمع الزواهد...... ٩/٢٤ - ١٤٢٤٧
🔽
*റസൂലുള്ളാഹി(സ്വ)ജനിച്ചദിവസം തന്നെ യല്ലേ വഫാത്തായതും അതിനാൽ അന്ന് ആഘോഷിക്കാൻ പാടുണ്ടോ? ഇമാമീങ്ങൾ എന്ത് പഠിപ്പിച്ചു ?മഹാനായ  ഇമാം സുയൂതി (റ) ഹാവിയിലും , സ്വാലിഹിശാമി (റ) സുബുലുൽ ഹുദയിലും  പഠിപ്പികുന്നു 🔽*

وَقَوْلُهُ: مَعَ أَنَّ الشَّهْرَ الَّذِي وُلِدَ فِيهِ، إِلَى آخِرِهِ.

 جَوَابُهُ أَنْ يُقَالَ أَوَّلًا: إِنَّ وِلَادَتَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْظَمُ النِّعَمِ عَلَيْنَا، وَوَفَاتَهُ أَعْظَمُ الْمَصَائِبِ لَنَا، وَالشَّرِيعَةُ حَثَّتْ عَلَى إِظْهَارِ شُكْرِ النِّعَمِ وَالصَّبْرِ وَالسُّكُونِ وَالْكَتْمِ عِنْدَ الْمَصَائِبِ، وَقَدْ أَمَرَ الشَّرْعُ بِالْعَقِيقَةِ عِنْدَ الْوِلَادَةِ، وَهِيَ إِظْهَارُ شُكْرٍ وَفَرَحٍ بِالْمَوْلُودِ، وَلَمْ يَأْمُرْ عِنْدَ الْمَوْتِ بِذَبْحٍ وَلَا بِغَيْرِهِ بَلْ نَهَى عَنِ النِّيَاحَةِ وَإِظْهَارِ الْجَزَعِ، فَدَلَّتْ قَوَاعِدُ الشَّرِيعَةِ عَلَى أَنَّهُ يَحْسُنُ فِي هَذَا الشَّهْرِ إِظْهَارُ الْفَرَحِ بِوِلَادَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دُونَ إِظْهَارِ الْحُزْنِ فِيهِ بِوَفَاتِهِ،

(١/٢٢٦) الحاوي للفتاوي ، سبل الهدى والرشاد، في سيرة خير العباد، (١/٣٧١)

ഉത്തരം:-

*"റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാണ് എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്ദിയുമാണ് !!!  എന്നാൽ ഇസ്ലാമിക ശരീ അത്ത്‌ അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രകടിപ്പിക്കാനും പ്രതിസന്ദിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാണ് പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇസ്ലാമിക ശരീ അത്ത്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത്‌ ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാണ് എന്നാൽ മരണപ്പെട്ടാൽ "അഖിഖത്ത്‌ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം പ്രകടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാണ് ചെയ്തത്‌ ഈ അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നുമാണ് അറിയിക്കുന്നത്‌.._______🔼*

(ഹാവീ ലിൽ ഫതാവ - 1/226 - , സുബുലുൽ ഹുദാ - 1/371)
🔽
*ഭർത്താവ് മരണപ്പെട്ടാൽ പോലും ഭാര്യക്ക് ദുഖമാവൽ വെറും 03 ദിവസം മാത്രമേ  ഇസ്ലാം  അനുവദിക്കുന്നുള്ളൂ !!! ഇതൊന്നും പഠിക്കാതെ മരണത്തെ ദുരന്തമായി ആചരിക്കാൻ പറയുന്ന ജാഹിലുകളെ തിരിച്ചറിയുക !!!!*

__________✒💐💐

🔹
*അബൂനാ അബുൽ ബശർ ആദം നബി (അസ) ജനിക്കുന്നതും അവിടന്ന് വഫാത്താകുന്നതും വെള്ളിയാഴ്ച ദിവസമാണ് .ഈ ദിവസത്തെ മുഹ്മിനീങ്ങൾക്ക് ഈദ് (ആഘോഷമാക്കിത്തരുന്നത്) അല്ലാഹുവാണ്*

*ഹദീസ് കണ്ടോളൂ 👇*

يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»

*‌"ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ്  അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം)  ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക*
*(മുസ്വന്നഫ് അബ്ദുറസാഖ് - ഹദീസ് Number -5301)*

*ഇമാം മാലികി (റ) വിൻ റ്റെ മുവത്വയിലും , ഇമാം ശാഫിഈ റ വിൻ റ്റെ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.*

*ഹദീസ് 02👇*

قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ يَوْمَ الْجُمُعَةِ سَيِّدُ الْأَيَّامِ، وَأَعْظَمُهَا عِنْدَ اللَّهِ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الْأَضْحَى وَيَوْمِ الْفِطْرِ، فِيهِ خَمْسُ خِلَالٍ، خَلَقَ اللَّهُ فِيهِ آدَمَ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الْأَرْضِ، وَفِيهِ تَوَفَّى اللَّهُ آدَمَ،
(ഇബ്നു മാജ -ഹദീസ് Number -1084)

*"വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണങ്ങളിൽ ആദ്യമായി നബി (സ്വ) പഠിപ്പിക്കുന്നത്  അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിക്കുകയും , തദിവസത്തിൽ തന്നെ വഫാത്താവുകയും ചെയ്തു എന്നതാകുന്നു."*
🔽
*പ്രസ്തുത ഹദീസുകളിലൂടെ വെള്ളിയാഴ്ച ദിവസം അള്ളാഹുവാണ് മുഹ്മിനീങ്ങൾക്ക് ആഘോഷമാക്കിത്തരുന്നത് അത് കൊണ്ട് ചോദിക്കട്ടെ ?? അമ്പിയാക്കളുടെ വഫാത്ത് ദിനം ദുഖാചരണം നടത്താനുള്ളതാണെന്നും ഈ ദിനത്തിൽ സന്തോഷിക്കാനോ ആഘോഷിക്കാനോ പാടില്ലെന്നും അള്ളാഹുവിന്ന് തിരിഞ്ഞിട്ടില്ലേ മൗലിദ് വിരോധികളേ ??? ആദ്യം എന്താണ് വഫാത്ത് എന്ന് പഠിക്കുക നശ്വരമായ ജീവിതം വിട്ട് യഥാർത്ഥ ജീവിതത്തിലേക്കുള്ള ആദ്യ കാൽ വെപ്പാണ് മരണം ആ യഥാർത്ഥ ജീവിതത്തിലേക്ക് പോകുന്ന മുഹ്മിനീങ്ങൾ ചിരിച്ച്  കൊണ്ടാണ് പോകുന്നത് തന്നെ !!! മയ്യിത്തിന്ന് പോലുമില്ലാത്ത ബേജാറാണ് ഞമ്മടെ മൗലിദ് വിരോധികൾക്ക് !!!!!*
🔹
*ലോകത്തിന്റെ നേതാവ് ഹബീബ് (സ്വ) തങ്ങൾ ഈ ഉമ്മത്തിനോട് പറഞ്ഞത് തന്നെ എന്റെ ജീവിതവും വഫാത്തും മുഹ്മിനീങ്ങൾക്ക് ഖൈറാണെന്നാണ് അല്ലാതെ അവിടത്തെ വഫാത്ത് കണ്ണീരൊലിപ്പിക്കാനുള്ളതല്ല.!!!! മുഹ്മിനീങ്ങൾ റബീഉൽ അവ്വൽ 12 ന്ന് ആഘോഷമെന്ന പേരിൽ നടത്തുന്നത്  ഡാൻസും ഡിജെയുമല്ല .മറിച്ച് ഹബീബ് (സ്വ) യുടെ മദ് ഹാണ് , റഹ്മത്ത് കൊണ്ട് സന്തോഷിക്കലും അല്ലാഹുവിന്ന് ശുക്റ് ചെയ്യലുമാണ് , അത് പോലെ അന്നദാനം നടത്തി അതിന്റെ പ്രതിഫലം മുത്ത് നബിയിലേക്ക് ഹദ് യ ചെയ്യുകയാണ് , തിങ്കളാഴ്ചയാണെങ്കിൽ കഴിവുള്ളവർ നോമ്പെടുക്കും കഴിയാത്തവർ മറ്റ് സൽക്കർമ്മങ്ങൾ ചെയ്ത് മുത്ത് നബിയാകുന്ന അനുഗ്രഹത്തിൽ അള്ളാഹുവിന്ന് ശുക്റ് ചെയ്യും. ഇതൊക്കെ ശരീഅത്തിന്റെ വ്യാപ്തിയിൽ നിന്ന് മാത്രമാണ് ചെയ്യുന്നത് .അല്ലാതെ ശരീഅത്തിന്ന് വിരുദ്ധമായിട്ടല്ല. ഇനിയാരെങ്കിലും ശരീഅത്തിന്ന് എതിരായത് എന്തെങ്കിലും കാട്ടിക്കൂട്ടിയെങ്കിൽ അതിന്ന് യഥാർത്ഥമായ മൗലിദാഘോഷത്തെ ആരും കുറ്റപ്പെടുത്തുകയും വേണ്ട !! അത്തരം കാട്ടിക്കൂട്ടലുകളെ ശക്തമായി എതിർക്കുകയും ശരിയായ രൂപം പണ്ഡിതൻമാർ പഠിപ്പിക്കുകയും തിരുത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ടും ഇങ്ങനെത്തന്നെയായിരിക്കും.*
_________👍🏻💐
visionofahlussunna at 04:39
Share

Friday, 24 November 2017

റബീഇന്റെ വസന്തം

കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍, പണക്കാരന്റെ അടിമകളായി പാവെപ്പട്ടവര്‍ നരകിക്കുന്നു, മദ്യവും യുദ്ധവും ഹോബിയാക്കിയ ജനത, അടിമക്കച്ചവടം പ്രധാന വ്യാപാരം, വിചിത്രമായ ദൈവ സങ്കല്‍പ്പം, ഓരോ തറവാടിനും ഓരോ കുലദൈവങ്ങള്‍, വിശുദ്ധ കഅബയില്‍ മാത്രം 360 പ്രതിമകള്‍… ഇരുണ്ട യുഗമെന്ന് വിശേഷിപ്പിക്കപ്പെട്ട ആറാം നൂറ്റാണ്ടിന്റെ ഒരു ചെറിയ ചിത്രമാണിത്. അടിച്ചമര്‍ത്തപ്പെട്ടവരും കീഴാള ജനതയും ബുദ്ധിമരിക്കാത്ത നല്ല മനുഷ്യരും ഒരു സമുദ്ധാരകന് വേണ്ടി ദാഹിച്ചുവലഞ്ഞ വേഴാമ്പലിനെ പോലെ കാത്തിരുന്ന സമയം.

ക്രിസ്താബ്ദം 571 ഏപ്രില്‍ 23ന് വസന്തത്തിന്റെ മാസമായ വിശുദ്ധ റബീഉല്‍ അവ്വല്‍ 12ന് തിങ്കളാഴ്ച കാലം കാത്തിരുന്ന ആ തിരുജന്മം നടന്നു. അവാച്യമായ ഒരനുഗ്രഹം തന്നെയായിരുന്നു ആ തിരുപ്പിറവി. അല്ലാഹു തന്നെ പറഞ്ഞു: ‘തീര്‍ച്ചയായും തങ്ങളില്‍ നിന്നുതന്നെയുള്ള ഒരു പ്രവാചകനെ സത്യവിശ്വാസികള്‍ക്കായി നിയോഗിച്ചതു മൂലം വലിയ അനുഗ്രമാണ് അല്ലാഹു അവര്‍ക്ക് ചെയ്തിട്ടുള്ളത്. പ്രവാചകന്‍ അവര്‍ക്ക് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കാരമുള്ളവരാക്കി ത്തീര്‍ക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിന് മുമ്പ് അവര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു നിലകൊണ്ടിരുന്നത്. (ആലുഇംറാന്‍)
മനുഷ്യേതര ജീവികള്‍ക്ക് ജന്മവാസനയായിട്ടു തന്നെ അവരുടെ ജീവിതക്രമം അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്. കോഴികള്‍ക്കും ആടുകള്‍ക്കും ആനക്കുമെല്ലാം വ്യത്യസ്ത ജീവിത രീതിയുണ്ട്. ഇതൊന്നും ഒരു പുസ്തകത്തില്‍ നിന്നും വായിച്ചുപഠിച്ചതല്ല. കലാലയങ്ങളില്‍ നിന്നും അഭ്യസിച്ചതുമല്ല. അവ ഉണ്ടായ കാലം മുതല്‍ ഒരേ ക്രമത്തില്‍ തന്നെ ജീവിതം നയിക്കുന്നത് ആ ജന്മവാസനയുടെ ഭാഗമായിട്ടാണ്. മനുഷ്യര്‍ക്ക് ജീവിക്കേണ്ടത് എങ്ങനെയാണെന്ന വിവരം ജന്മസിദ്ധമായി ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് അവര്‍ പഠിക്കേണ്ടിവരുന്നത്. പുസ്തകവായനയും പാഠശാലയുമെല്ലാം മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്.

മനുഷ്യന് ജീവിതം പഠിപ്പിക്കാനും ആവശ്യമായ അറിവുകള്‍ കൈമാറാനും സ്രഷ്ടാവ് സ്വീകരിച്ച മാര്‍ഗം മനുഷ്യരില്‍ നിന്ന് തന്നെ പ്രത്യേകക്കാരായ പ്രവാചകന്മാരെ നിശ്ചയിച്ച് അവര്‍ക്ക് മലക്കുകള്‍ മുഖേന ദിവ്യസന്ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ്. ഇന്ന് മനുഷ്യന്‍ വികസിപ്പിച്ചെടുത്ത ഏതൊക്കെ അറിവുകളുണ്ടോ അവയെല്ലാം അടിസ്ഥാനപരമായി പരിശോധിച്ചാല്‍ ആദംനബി(അ) മുതല്‍ മുഹമ്മദ് നബി(സ)വരെയുള്ള പ്രവാചകന്മാര്‍ പഠിപ്പിച്ച കാര്യങ്ങളാണ്. സ്രഷ്ടാവിന്റെയും മനുഷ്യരുടെയും ഇടയിലുള്ള ദൂതന്മാരാണ് ഈ പ്രവാചകന്മാര്‍.
എല്ലാ പ്രവാചകന്മാരും സമ്പൂര്‍ണ മനുഷ്യരും ഒപ്പം അസാധാരണ മനുഷ്യരുമാണ്. മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് വഴങ്ങുന്നവരല്ല മാലാഖമാര്‍. അവരെ കാണാനും കേള്‍ക്കാനും പ്രത്യേകമായ അസാധാരണ കഴിവുകള്‍ വേണം. അവരില്‍ നിന്നാണ് ദിവ്യസന്ദേശങ്ങള്‍ സ്വീകരിക്കുന്നത്. അന്ത്യദൂതരായ മുഹമ്മദ് നബി(സ) അസാധാരണക്കാരായ അമ്പിയാക്കളിലെ അസാധാരണക്കാരനാണ്.
രക്ഷിതാക്കള്‍ മക്കളെ ആദ്യമായി പഠിപ്പിക്കേണ്ടത് മുത്ത് നബി(സ)യെ പറ്റിയാണ് എന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)വിന്റെ പരാമര്‍ശം വളരെ ശ്രദ്ധേയമാണ്. നമ്മള്‍ നബി(സ)ല്‍ വിശ്വസിക്കുന്നത് അല്ലാഹു കല്‍പ്പിച്ചിട്ടാണെന്ന് പറയുന്നത് ശരിയാണോ? അല്ലാഹു നമ്മോട് നേരിട്ട് സംവദിച്ചിട്ടേയില്ല. നമുക്കാര്‍ക്കും ഒരു വഹ്‌യും ഇറക്കിയിട്ടുമില്ല. ഒരു ഗ്രന്ഥവും നമ്മുടെ കൈയിലേക്ക് അവതരിപ്പിച്ചിട്ടുമില്ല. അല്ലാഹുവിന്റെ എല്ലാ ഇടപാടുകളും അവന്റെ ദൂതരായ നബി(സ) മുഖേനയാണ് നടന്നത്. അപ്പോള്‍ ആ നബി(സ)യിലൂടെ നമ്മള്‍ അല്ലാഹുവിനെ അറിയുകയാണ് ചെയ്തത്. അല്ലാഹുവിലൂടെ നബിയെ അറിഞ്ഞതല്ല.

നാം വിശ്വസിക്കുന്ന നാല്‍പ്പത്തിയൊന്ന് വിശേഷണങ്ങളുള്ള ഏകനും സര്‍വശക്തനുമായ അല്ലാഹിവിനെ നാം കണ്ടിട്ടില്ല. അവനില്‍ നിന്നും നാമൊന്നും കേള്‍ക്കുകയോ അവനെ സ്പര്‍ശിച്ചോ മണത്തോ രുചിച്ചോ അറിയുകയോ ചെയ്തിട്ടില്ല. ഈ സര്‍വശക്തനില്‍ നാം വിശ്വസിക്കുന്നത് അല്‍അമീനായ, ആയിരക്കണക്കിന് മുഅ്ജിസത്തുകള്‍ നല്‍കി ശക്തിപ്പെടുത്തപ്പെട്ട തിരുനബി(സ) പഠിപ്പിച്ചതുകൊണ്ടാണ്. മലക്കുകള്‍ എന്ന വിഭാഗമുണ്ടോ യെന്ന ഒരു സംശയം പോലും നമ്മുടെ വിശ്വാസത്തിന്റെ അടിവേരിനെ ബാധിക്കും. എന്നാല്‍, ഇന്നുവരെനാമാരും മലക്കുകളെ കണാതെ തന്നെ അവരുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നതും മുത്തു റസൂല്‍(സ) പറഞ്ഞുതന്നതുകൊണ്ടുമാത്രമാണ്. വിശുദ്ധ ഖുര്‍ആനില്‍ വിശ്വസിക്കുന്നതും സ്വര്‍ഗവും നരകവുമുണ്ടെന്ന് വിശ്വസിക്കുന്നതുമെല്ലാം തിരുനബി(സ) പറഞ്ഞതുകൊണ്ടാണ്.
ഇതുകൊണ്ടാണ് ഈമാന്‍ (വിശ്വാസം) എന്താണെന്ന് നിര്‍വചിച്ചപ്പോള്‍ ‘മുഹമ്മദ് നബി(സ) കൊണ്ടുവന്നതാണെന്ന് സ്ഥിരപ്പെട്ട എല്ലാ കാര്യങ്ങളെയും അംഗീകരിക്കുക’ എന്ന് പണ്ഡിതന്മാര്‍ പറയാന്‍ കാരണം. സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ നിഷേധിച്ചവനെയും മുസ്‌ലിമായി പരിഗണിക്കുകയില്ല. ഉദാഹരണത്തിന് ഒരാള്‍ നഖം മുറിക്കുന്നില്ലെങ്കില്‍ ഒരു നബി ചര്യയെ ഒഴിവാക്കി എന്നല്ലാതെ അയാള്‍ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകില്ല. എന്നാല്‍, ആ സുന്നത്ത് ഞാന്‍ അംഗീകരിക്കില്ല എന്ന നിലപാടെടുത്താല്‍ അയാള്‍ നബി(സ)യെ നിരുപാധികം വിശ്വസിക്കാത്തതുകൊണ്ട് അയാളെ മുസ്‌ലിമായി ഗണിക്കപ്പെടുകയില്ല. ഇതാണ് ‘നബിയേ, അങ്ങനെ നാം നിയോഗിച്ചത് സാക്ഷിയായിട്ടും സുവിശേഷകനും താക്കീതുകാരനുമായിട്ടാണ് ‘ എന്ന ഖുര്‍ആന്‍ വചനത്തിന്റെ സാരം.
ഇസ്‌ലാം അല്ലാഹുവിന്റെ മതമാണെന്നതിനും ഖുര്‍ആന്‍ അവന്റെ കലാമാണെന്നതിനും മറ്റെല്ലാ വിശ്വാസ അനുഷ്ഠാന കാര്യങ്ങള്‍ക്കും നമുക്കുള്ള സാക്ഷിയും തെളിവും ആധാരവും മുഹമ്മദ് നബി(സ)യാണ്. ഇതുകൊണ്ടാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) മാതാപിതാക്കള്‍ ആദ്യമായി മക്കളെ പഠിപ്പിക്കേണ്ടത് തിരുനബി(സ)യെ കുറിച്ചാണെന്ന് പറഞ്ഞത്. ഈ വിശുദ്ധ റബീഇനെ മുത്ത് നബിയെ കൂടുതല്‍ പഠനത്തിനായി നമുക്ക് ഉപയോഗിക്കാം.


വഴി വിളക്കുകൾ/റഹ്മത്തുള്ള സഖാഫി എളമരം
SirajDaily - 24-11-2017
visionofahlussunna at 21:54
Share

നബിദിനം- നോമ്പും ഭക്ഷണവിതരണവും

_⚠ വരുന്ന റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ്.അന്ന് സുന്നത് നോമ്പാണ്.അന്ന് നബിദിനം കൊണ്ടാടുന്ന ആളുകൾ എങ്ങിനെ നോമ്പെടുക്കും?._.തിങ്കളാഴ്ച നോമ്പ് സുന്നത്തല്ലേ? നബിദിനത്തിന്റെ ദിവസം നോംബ്‌ എടുക്കുമോ ഭക്ഷണം വിതരണം ചെയ്യുമോ?_

*👍മറുപടി:*

_الحمد لله الصلاة والسلام على سيدنا محمد ﷺ_

_💠 നബി ﷺ ജനിച്ചു എന്നതാണല്ലോ എല്ലാ തിങ്കളാഴ്ച നോമ്പിന്റെ പ്രതേകത,ഇന്നേ വരെയുള്ള തിങ്കളാഴ്ച നോംബ്‌ എടുത്ത്‌ ആഘോഷിച്ചവർ അന്നും നോംബ്‌ എടുക്കും.കാരണം അവർക്ക്‌ എല്ലാ തിങ്കളും ആഘോഷമാണല്ലോ.അതേ പോലെ അന്നും ആഘോഷം തന്നെയായിരിക്കും._

_🔹നബിദിനം കൊണ്ട് ജനങ്ങളിലെത്തിക്കുന്നതും തിരുനബിയുടെ സുന്നത്തുകളും സന്തേഷങ്ങളുമാണു_

*⌛തിരു നബി ﷺ പാഠങ്ങൾ സമ്മേളനങ്ങളിലൂടെയും മൗലിദ് മജ്ലിസുകളിലൂടെയും റാലിയിലൂടെയും  എഴുത്തുകളിലൂടെയും കാമ്പയ്നുകളിലൂടെയും വിശ്വാസികളുടെ ജീവിതത്തിൽ തിരുനബിയെ   കൊണ്ടുവരാൻ വലീയ പ്രചോദനം ഇതിലൂടെ  നേടിക്കൊടുക്കുന്നു*

_📌ഇനി  തിങ്കൾ നോംബ് നോൽക്കാൻ കഴിയാതവരോ മറ്റോ ഉള്ളവർ നോംബെടുക്കുകയില്ല.അവർ സാധാരണ രീതിയിൽ നബിദിനാഘോത്തിൽ പങ്കുചേരും._

_📎കാരണം ഒന്നുകിൽ കഴിയാത്തവരാകാം അല്ലെങ്കിൽ സാധാരണ തിങ്കളാഴ്‌ച നോംബ്‌ എടുത്ത്‌ ആഘോഷിക്കാത്ത പതിവ്‌ അന്നും തുടരുന്നതോടൊപ്പം സാധാരണ റബീഉൽ അവ്വൽ 12 ന്റെ ദിവസം ഭക്ഷണം കൊടുത്തും കഴിച്ചും ആഘോഷിക്കുകയും സന്തോഷിക്കുകയും  ചെയ്യുന്നു._

_🔸ഒരു നോമ്പുകാരൻ ഭക്ഷണം സദഖ ചെയ്യുന്നതു കൊണ്ടോ അതിൽ പങ്ക് ചേരുന്നത് കൊണ്ടോ തെറ്റാണെന്നു ദീനിൽ ഇല്ല,ഭക്ഷണം നോമ്പ് മുറിക്കു ശേഷം കഴിക്കാമെന്നിരിക്കെ ഫിത്ന പ്രചരിപ്പിക്കുന്നത് എന്തിനാണു ?_

_⚠അമലുകളിൽ കഴിയുന്നത് നിർവഹിക്കണം,ഒരു അമൽ ചെയ്യാത്തവൻ വേറൊരു അമൽ ചെയ്യരുത് എന്ന ഉസൂൽ ഇസ്ലാമിലില്ല_.
_ഒരു ഹദീസ്‌ കൊണ്ട്‌ മാത്രം  വിലയിരുത്തുന്നത്‌ അപകടങ്ങളിലേക്ക്‌ ചെന്നെത്തിക്കും എന്ന കാര്യം  മനസ്സിലാക്കിയാൽ ഇത്തരം അജ്ഞത നാം കാണേണ്ടി വരില്ലായിരുന്നു._

_💡ദീനിൽ ആഘോഷമെന്നാൽ റബ്ബിന്റെ തൃപ്തി നേടുന്ന കാര്യങ്ങൾ ചെയ്യലിലൂടെയാണു.._

 _💡കഴിയുന്നവർ കഴിയുന്നത്ര  അമലുകൾ ചെയ്ത് റബ്ബിനു നന്ദി പ്രകടിപ്പിക്കും .._

*_⚠ആഘോഷങ്ങൾക്കു മറ്റു മത അർത്ഥങ്ങൾ നൽകാതെ ദീനിന്റെ അടിസ്ഥാന നിയമത്തിൽ നിന്നു ചിന്തിക്കണമെന്നും മനസ്സിലാക്കണമെന്നും അറിയിക്കുന്നു_*


💐مرحبا بالشهر مولد النبي ﷺ 💐
〰〰〰〰〰〰〰〰〰
visionofahlussunna at 05:56
Share

നബിദിനം-വഹാബീ വാദങ്ങളെ വലിച്ച് കീറി വഹാബ് സഖാഫി

https://youtu.be/6g9C55xH7rk
visionofahlussunna at 03:30
Share

നബിദിനം-വഹാബീ വാദങ്ങളെ കുടഞ്ഞെറിഞ്ഞ് അലവി സഖാഫി

വ്യാജ ആരോപണങ്ങൾ! ബിദ്അത്ത്.... അമുസ്ലിം ആചാരം...etc- ഉത്തരം മുട്ടിയപ്പോൾ സ്ഥലം വിടുന്നു.ബിദ്അത്തെന്താണെന്ന് പ്രമാണമുദ്ധരിച്ച് പറഞ്ഞപ്പോൾ മിണ്ടാട്ടമില്ല. അടുത്ത ആരോപണം !. വ്യക്തമാക്കാനാവശ്യപ്പെട്ടപ്പോൾ ബബബ!
https://youtu.be/biBG8ZQsRus
visionofahlussunna at 02:58
Share

Thursday, 23 November 2017

വഹാബിസം കേരളത്തോട് ചെയ്തത്....

കേരളത്തിന് ഒരു മുസ്ലിം പൈതൃകമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന് തനതായ ഒരു പൈതൃകമുണ്ട്. അതിന് ചരിത്രപരമായ വേരുകളുണ്ട്.


1, കേരളത്തിലെ മുസ്ലിം സമൂഹം ഇന്നാട്ടിലെ ജനതയാല്‍ സ്വീകരിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമാണ്. നബിതിരുമേനി ഇസ്ലാം പ്രബോധനം ചെയ്യാന്‍ തുടങ്ങിയതിനു ശേഷം സ്നേഹവായ്പ്പോടെ ആ മതം സ്വീകരിക്കപ്പെട്ടത് രണ്ടിടത്താണ്. മദീനയിലും കേരളത്തിലും.


നബിതിരുമേനിയും പ്രാരംഭകാല സഖാക്കളും മക്കയില്‍ ഇസ്ലാം മതത്തിന്‍റെ പ്രബോധനം ആരംഭിച്ചപ്പോഴുള്ള എതിര്‍പ്പുകളും വെല്ലുവിളികളും കഠിനമായിരുന്നുവല്ലോ. അതില്‍ നിന്ന് രക്ഷതേടാന്‍ നബി തന്‍റെ സഖാക്കളെ പലായനത്തിന് പ്രേരിപ്പിച്ചു. ആദ്യസംഘം പോയത് അബിസീനിയയിലേക്കാണ്. -ഇന്നത്തെ എത്യോപ്യയിലേക്ക്- ക്രിസ്ത്യന്‍ രാജാവായ നേഗസ് ഭരിക്കുന്ന ആ ആഫ്രിക്കന്‍ രാജ്യത്ത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആ മുസ്ലിംസംഘത്തിന് അഭയം കിട്ടി. അവര്‍ അവിടെ അഭയാര്‍ത്ഥികളായി സ്വീകരിക്കപ്പെട്ടു. ആ അഭയാര്‍ത്ഥി ജീവിതം പോലും അവസാനിപ്പിക്കാനും രാജാവിനെ സ്വാധീനിച്ച് മുസ്ലിംകളെ തിരിച്ചയപ്പിക്കാനും ഇസ്ലാമിന്‍റെ ശത്രുക്കള്‍ ശ്രമിച്ചതെല്ലാം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അഭയാര്‍ത്ഥി ജീവിതത്തിനു സ്വാഭാവികമായി നേരിടാനുള്ളതാണ് ആ പരിണതിയൊക്കെ.


രണ്ടാമത്തെ പലായനം മദീനയിലേക്കാണ്. നബി തിരുമേനി തന്നെയും മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുന്നു. അവിടെ സസന്തോഷം സ്വാഗതം ചെയ്യപ്പെടുന്നു. അതിനുള്ള സാമൂഹിക സാഹചര്യം അവിടെ ഒരുക്കപ്പെട്ടിരുന്നു.  അതിനുമുമ്പു തന്നെ മദീനയിലുള്ളവരുമായി നബി ബന്ധപ്പെട്ടിരുന്നു. അവിടെയുള്ള ചില ഗോത്രങ്ങള്‍ ഇസ്ലാമിനെ ജീവിതരീതിയായി സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ജീവിതനായകനായ നബി മദീനയിലേക്ക് ചെല്ലുമ്പോള്‍ സ്വീകരിച്ചാനായിക്കാനായി മദീനാ നിവാസികള്‍ പട്ടണത്തിനു പുറത്തു കാത്തുനില്‍ക്കുകയായിരുന്നു. സ്വാഗതഗാനം പാടി സ്വീകരിച്ചാനയിക്കുകയായിരുന്നു അവര്‍.


അത്തരത്തില്‍ ഇസ്ലാമിനെ ഒരു നാട് സ്വീകരിക്കുന്ന മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ പിന്നീട്  കാണാന്‍ കഴിയുന്നത് കേരളചരിത്രത്തിലാണ്.  ആദ്യത്തെ പെരുമാളിന്‍റെ മതംമാറ്റ കഥ അവിടെ നില്‍ക്കട്ടെ. കഥയായോ ഐതിഹ്യമായോ അവിടെ നില്‍ക്കട്ടെ. തെളിവിന്‍റെ പിന്‍ബലത്തോടെ രേഖപ്പെടുത്തിയ സംഭവങ്ങള്‍ പിന്നെയുമുണ്ടല്ലോ. കേരളത്തിലെത്തിയതില്‍, രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പ്രബോധന സംഘമായ മാലിക് ഇബ്നു ദിനാറിനും കൂട്ടര്‍ക്കും കൊടുങ്ങല്ലൂരില്‍ കിട്ടിയ സ്വീകരണം. ഈ നാടിന്‍റെ ഭരണാധികാരികള്‍ അവരെ സ്വീകരിക്കുകയും അവരുടെ മതജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുകമായിരുന്നുവല്ലോ. അങ്ങനെയാണല്ലോ ചേരമാന്‍പള്ളി ഉയരുന്നത്.


ചരിത്രത്തിന്‍റെ യാത്രയില്‍ പിന്നെയുമീ സ്വീകരണങ്ങള്‍ കാണാം. ഏറ്റവും വര്‍ണാഭമായ ദൃശ്യങ്ങള്‍ കാണുക മലബാറിലാണ്. ഒരു കടല്‍പ്പാട് മാത്രം അപ്പുറം കിടക്കുന്ന യമനിലെ ഹളര്‍മൌത്തില്‍ നിന്ന് പ്രബോധകരായ മുസ്ലിംകള്‍ പായക്കപ്പലില്‍ കയറിവന്നത് മലബാറിലേക്കാണല്ലോ. ഇവിടേക്ക്, കേരളത്തിലേക്ക് അവര്‍ വന്നത് വാളുമായിട്ടല്ല. ഇവിടെ കരയില്‍ ആരും അവരെ കാത്തുനിന്നത് വാളുമായിട്ടല്ല. ഇരുകൈകളും നീട്ടി സ്വീകരിക്കാനായി കാത്തുനില്‍ക്കുയായിരുന്നു.


കോഴിക്കോട്ട് നങ്കൂരമിട്ട ജിഫ്രി പരമ്പരയുടെ നായകന്‍ കോഴിക്കോട്ടെത്തുമ്പോള്‍ സാമൂതിരി രാജാവിന്‍റ ദര്‍ബാറിലെ പ്രമുഖരും സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥരും കടപ്പുറത്തു കാത്തു നില്‍ക്കുകയായിരുന്നു. സ്വീകരിച്ച് നേരെ കൊട്ടാരത്തിലേക്ക് ആനയിക്കാന്‍. അവിടെയത്തിയ തങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം പതിച്ചുനല്‍കുന്നു. അവിടെയാണല്ലോ ഇന്നും ജിഫ്രി ഹൌസ് നിലകൊള്ളുന്നത്. നിസ്കരിക്കാന്‍ പള്ളി. പള്ളിവെക്കാന്‍ സ്ഥലം. ഇതുകൊണ്ടൊന്നും തീരുന്നില്ല കോഴിക്കോട് ഗവര്‍മെന്‍റിന്‍റെ സ്വീകരണം. മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ ശമ്പളത്തില്‍ ഖാദിമാരെ നിയമിച്ചു കൊടുക്കുന്നു. ഇന്നും കോഴിക്കോട് വലിയ ഖാദിയും ചെറിയഖാദിയും ഉണ്ടെന്നോര്‍ക്കണം.


ഈ മതത്തിന്‍ അനുയായികള്‍ വര്‍ദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടപടിയെടുത്തു സാമൂതിരി സര്‍ക്കാര്‍. കടപ്പുറത്തെ മുക്കുവ കുടുംബങ്ങളിലെ മൂത്ത ആണ്‍കുട്ടിയെ മുസ്ലിമായി വളര്‍ത്തണം എന്ന് ഒരിക്കല്‍ ഉത്തരവിറക്കി. കോഴിക്കോടു മുതല്‍ പൊന്നാനി വരെയുള്ള കടപ്പുറത്തെ ഹിന്ദുകുടുംബങ്ങളില്‍ ആയിരം കുടുബങ്ങള്‍ ഇസ്ലാം സ്വീകരിക്കണമെന്ന് വേറൊരുത്തരവ്. അങ്ങനെയങ്ങനെ ഇസ്ലാമിനെ ഈ നാടും ഈ നാട്ടിലെ ജനങ്ങളും ജീവിതത്തിലേക്ക് സ്വീകരിക്കുകയായിരുന്നു. അതാണ് കേരളീയ മുസ്ലിം പൈതൃകത്തിന്‍റെ അടിത്തറ.


2. തിരിച്ചങ്ങോട്ട് ആദ്യകാല മുസ്ലിംകള്‍ എങ്ങനെ പ്രതികരിച്ചു എന്നു നോക്കണം. അറേബ്യയില്‍ നിന്ന്

 വന്നവരായിട്ടും  ഇവിടെ അവര്‍ അറബികളായല്ല ജീവിച്ചത്. അറബിപേരിലല്ല അവര്‍ ഇവിടെ ജീവിച്ചത്. മുല്ലക്കോയയായും, പൂക്കോയയായും പൂക്കുഞ്ഞിയായും ജീവിക്കാന്‍ അവര്‍ക്ക് സാധിച്ചു. അവരുടെ പെണ്‍മക്കളെ കുഞ്ഞീബിയെന്നും മുല്ലീബിയെന്നും വിളിച്ചു. വെള്ളമുണ്ടും വെള്ള ഷര്‍ട്ടും വെളുത്ത തലയില്‍ കെട്ടും കേരളീയ മുസ്ലിംകങ്ങളുടെ തനതു വേഷമായി വന്നു. വരക്കല്‍ മുല്ലക്കോയ തങ്ങളോ, അബ്ദുര്‍റഹ്മാന്‍ ബാഫഖിതങ്ങളോ, അങ്ങനെ ചുരുക്കം ചിലര്‍ മാത്രമാണ് അറബിവേഷത്തില്‍ കാണപ്പെട്ടത്. ഈ ജനതയില്‍ ഇഴുകിച്ചേര്‍ന്ന് ജീവിക്കാന്‍ അവര്‍ക്കൊരു മടിയും ഉണ്ടായില്ല. ജനങ്ങളുടെ ഭാഷതന്നെ അവര്‍ സംസാരിച്ചു. നാട്ടിലും വീട്ടിലും. അതുകൊണ്ടു തന്നെ കേരളീയ മു്സ്ലിമിന്‍റെ മാതൃഭാഷ മലയാളമാണ്. എന്നും. ഇന്നും. മറ്റു സംസ്ഥനങ്ങളിലെപ്പോലെ ഉറുദുവല്ല.


3. മതം വളര്‍ത്തുമ്പോള്‍ പോലും നാടിന്‍റെ ഊടുംപാവും അഴിയാതെ സൂക്ഷിച്ചു എന്നതാണ് അവരുടെ ഏറ്റവും വലിയ മഹത്വം. മലബാറില്‍ ഏറെയാളുകള്‍ ഇസ്ലാം സ്വീകരിച്ചത് മമ്പുറം മൌലദ്ദവീല സയ്യിദ് അലവി തങ്ങളുടെ മുമ്പിലായിരിക്കും. എന്നാല്‍ ആരെയും തങ്ങള്‍ അവരവരുടെ താല്‍പര്യത്തിന് എതിരായോ തങ്ങളുടെ താല്‍പര്യത്തിനു വേണ്ടിയോ  മാര്‍ഗം കൂട്ടിയില്ല. അതിന്‍റെ തെളിവാണ് കളിയാട്ടുകാവും കാവിലെ ഉത്സവവും. പ്രദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തില്‍ കടക്കാന്‍ അനുവദിക്കുന്നില്ല എന്നും അതിനാല്‍ ഭഗവതിയെ കാണാന്‍ കഴിയുന്നില്ലെന്നും പരാതിപ്പെട്ടുവന്ന ദളിത് സ്ത്രീക്ക് പള്ളിയില്‍ നിന്ന് ഒരു വിളക്ക് എടുത്തുകൊടുക്കുകയാണ് തങ്ങള്‍ ചെയ്തത്. അതുകൊണ്ടു പോയി കാവില്‍ കത്തിച്ച് ഉത്സവം തുടങ്ങാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് കളിയാട്ടുകാവും കാവില്‍ ഉത്സവവും ആരംഭിക്കുന്നത്. ഇന്നും കളിയാട്ടുകാവിലെ ഉത്സവത്തിന് കൊടിയേറുന്നത് മമ്പുറം മഖാമില്‍ വന്നു കണ്ടിട്ടാണ്. മലബാറില്‍ മാപ്പിളമാര്‍ മാത്രമല്ല ആരും മനംനൊന്താല്‍ ''മമ്പുറം തങ്ങളെ'' ഓര്‍ക്കാറുണ്ട്. അത് ഈ നാടിന്‍റെ മനസ്സാണ്. മതേതരത്വം എന്ന സങ്കല്‍പത്തിന് ഊനം തട്ടുമെന്ന് തോന്നിയപ്പോള്‍ മമ്പുറം തങ്ങളേയും കാര്യസ്ഥനായ കോന്തുനായരേയും ഒരുമിച്ചാണ് മാപ്പിളമാര്‍ ഒാര്‍ത്തത്.


4. നാടിനെ മനസ്സിലേക്ക് ആവാഹിച്ച ആ മഹാന്മാരായ നേതാക്കള്‍ക്ക് എക്കാലത്തും കേരളം ആദരവും ബഹുമാനവും തിരിച്ചുകൊടുത്തിട്ടുണ്ട്. പണ്ട് രാജാക്കന്മാരുടെ കാലത്തും ഇപ്പോള്‍ നേതാക്കന്മാരുടെ കാലത്തും. കണ്ണൂരിലെ അറക്കല്‍ ആലിരാജാക്കന്മാരുടേയും കോഴിക്കോട് സാമൂതിരി രാജാക്കന്മാ‍രുടേയും ഉപദേശകനായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍. കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ സ്ഥിരം യാത്ര വേണ്ടിവന്നതിനാല്‍ തങ്ങള്‍ക്ക് ഇളനീര്‍ നല്‍കാന്‍ മാത്രമായി പാതയോരങ്ങളില്‍ തെങ്ങുകള്‍ മാറ്റി നിര്‍ത്തിയിരുന്നു എന്നത് ചരിത്രം. അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങള്‍, പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ എന്നിവര്‍ക്ക് പില്‍ക്കാല സാമൂഹ്യജീവിതത്തില്‍ കിട്ടിയ ആദരവും ഇതില്‍ ഒട്ടും കുറവല്ല. അവരെ അംഗീകരിച്ചതിലൂടെയും ആദരിച്ചതിലൂടേയും ഈ നാട് അവരുടെ മതത്തെ ആദരിക്കുകയായിരുന്നു. അതാണ് കേരളീയ മുസ്ലിം പൈതൃകത്തിന്‍റെ ശേഷിപ്പ്.


5. ഈ നാടിനോട് അവര്‍ കാണിച്ച സ്നേഹവായ്പ്പ്   നാട് എങ്ങനെയാക്കെ തിരിച്ചു കൊടുത്തു എന്നതിന് പല പല ഉദാഹരണങ്ങള്‍ കെ.ജി മാരാരും ഒ.രാജഗോപാലും രേഖപ്പെടുത്തിയിട്ടുണ്ട്. ബാബറിമസ്ജിദ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ കലുഷിതമായ കാലാവസ്ഥക്ക് ശേഷം മാരാരും അന്നത്തെ ബി.ജെ.പി  നേതാക്കളും പാണക്കാട് ശിഹാബ് തങ്ങളെ കാണാനെത്തിയ രംഗമൊക്കെ പത്രത്താളുകളില്‍ പതിഞ്ഞു കിടപ്പുണ്ട്. പെരിന്തല്‍മണ്ണ തിരുമാന്ധാംകുന്നിനടുത്ത തളിക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കം നാടിനെ കലക്കിയ കഥ ഒ.രാജഗോപാല്‍ ആത്മകഥയില്‍ പറയുന്നുണ്ട്. ''പക്വമതികളായ മുസ്ലിംലീഗിന്‍റെ ചില നേതാക്കള്‍ കൈക്കൊണ്ട നിലപാട് സമുദായ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ സഹായിച്ചു എന്നതും സ്മരണീയമാണ്. ആദരണീയനായ പൂക്കോയതങ്ങളുടെ നിലപാട് അതായിരുന്നു''-രാജഗോപാല്‍ പറയുന്നു. ബി.ജെ. പിനേതാക്കള്‍ എഴുതിയതും പറഞ്ഞതുമെല്ലാം എല്ലാവര്‍ക്കും എളുപ്പത്തില്‍ കിട്ടുമെന്നതിനാല്‍ അധികം വിശദീകരിക്കുന്നില്ല.


6. ഈ ഐക്യവും സൌഹാര്‍ദ്ദവും മതത്തിനു പുറമെ മാത്രമല്ല മതത്തിന് അകത്തും അതേ കുളിര്‍മയോടെ കാത്തുസൂക്ഷിച്ചു എന്നതാണ് കേരളത്തിലെ മുസ്ലിം നേതൃത്വത്തിന്‍റെ മഹത്വം. ലോകമുസ്ലിം സമാജത്തില്‍ പലവിധ പിളര്‍പ്പുകളും ഇടര്‍ച്ചകളും ഉണ്ടായിട്ടും അതൊന്നുംതന്നെ 1920കള്‍ വരെയും കേരള മുസ്ലിംകളെ ബാധിച്ചില്ല എന്നോര്‍ക്കണം. ഏകശിലാ നിര്‍മിതമായി  വിള്ളലില്ലാതെ പതിമൂന്ന് നൂറ്റാണ്ടിലേറെ നിലനിന്നതാണ് കേരളത്തിലെ മുസ്ലിം പൈതൃകം. അതിന് വിള്ളല്‍ വീണത് എന്നുമുതലാണ് എന്നതും അന്വേഷിക്കണം.


7. അപ്പോഴാണ് വഹാബിസം കേരളത്തോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും എന്ത് എന്ന് അന്വേഷിക്കേണ്ടിവരിക.  നാടിന്‍റെ പൊതുവായ ആഘോഷങ്ങളെ  എതിര്‍ക്കുന്നവര്‍ എന്തിനെയാണ് തകര്‍ക്കുന്നത്?


8. പരമതനനിന്ദയും അസഹിഷ്ണുതയും മാത്രം ഹൈവോള്‍ട്ടേജില്‍ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന അല്‍പ്പഞ്ജരായ മതപ്രസംഗകര്‍ എവിടെ നിന്നാണ് ഇറങ്ങിവന്നത്?


9. നവോന്ഥാനം നടത്തി എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം പിളരാന്‍ തുടങ്ങിയപ്പോള്‍ അന്തമില്ലാതെ പിളര്‍ന്നുകൊണ്ടിരിക്കുകയും അതില്‍ നിന്ന് കടുത്ത അന്ധവിശ്വാസികളും ഭീകരവാദികളും പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?


10. എന്തുകൊണ്ടാണ് ഒരൊറ്റ ചിന്താധാരയില്‍ പെട്ട യുവാക്കള്‍ മാത്രം ഐ.എസ്.ഐ.എസില്‍ എത്തിപ്പെടുന്നത്.


- ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ ഒറ്റച്ചോദ്യത്തിന് ഉത്തരം തിരഞ്ഞാല്‍ മതി. അതാണ് ആ ചോദ്യം- വഹാബിസം കേരളത്തോട് ചെയ്തത് എന്ത്?..

ടി പി നാസർ
മാധ്യമ പ്രവർത്തകൻ

N: B->> ലേഖകന്റെ രാഷ്ട്രീയം, സംഘടന ,ഇതര വീക്ഷണങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. കേരളീയ മുസ്ലിംകളിൽ നവോത്ഥാനത്തിന്റെ വിത്ത് പാകിയത് വഹാബികളാണെന്ന് ചിലർ വ്യാജ അവകാശവാദങ്ങളുന്നയിക്കുമ്പോൾ- പൊതു സമൂഹത്തിൽ നിന്നുയരുന്ന ഇത്തരം കാര്യങ്ങൾ പ്രസക്തവും പൊതുജനമറിയേണ്ടതുമാണ്. അത്രമാത്രം.

visionofahlussunna at 22:34
Share

സലഫികളേ- ഈ കണ്ണുപൊത്തിക്കളി ഒന്നവസാനിപ്പിച്ചു കൂടേ?

ഒരേ സമയം വ്യത്യസ്ത പേരുകള്‍ കൊണ്ടുനടക്കുന്നവരുടെ ജനുസ്സും നിരന്തരം പേരുകള്‍ വെച്ചുമാറുന്നവരുടെ വംശാവലിയും സമാനമായ ഇടങ്ങളില്‍ എവിടെയോ കണ്ടുമുട്ടുന്നുണ്ട്‌. ഷാജി എന്ന സുരേഷ്, ജോസ് എന്ന യൂസുഫ്, സോമന്‍ എന്ന സോനു തുടങ്ങിയ പേരുകള്‍ കേസുകെട്ട് വാര്‍ത്തകളില്‍ ആവര്‍ത്തനവിരസമായ ഒന്നാണല്ലോ.

എന്‍ ഡി എഫ്, പോപ്പുലര്‍ ഫ്രണ്ട്, മനുഷ്യാവകാശ സമിതി, എസ് ഡി പി ഐ എന്നിങ്ങനെ ഇടക്കിടെ പേരു മാറുന്നവരുടെ ജനുസ്സ് സോഷ്യല്‍ ഡമോക്രാറ്റുകളില്‍ പരിമിതപ്പെടുന്നില്ല. നിഷ്പക്ഷ സംഘം, ഐക്യസംഘം, മുജാഹിദ്, വഹാബി, ഇസ്‌ലാഹീ മൂവ്‌മെന്റ്, സലഫി, വിസ്ഡം ഗ്ലോബല്‍ വിഷന്‍, നവസലഫി, ജിന്ന് വിഭാഗം എന്നൊക്കെ വിവിധ പേരുകളില്‍ പറയുന്നുണ്ടെങ്കിലും എല്ലാം ആഗോള സലഫിസത്തിന്റെ വകഭേദങ്ങള്‍ തന്നെയാണ്. മോഷ്ടാക്കളായ ഇരട്ടപ്പേരുകാര്‍ പോലീസുകാരെ സുയ്പ്പാക്കന്‍ നോക്കുന്ന അതേ ലോജിക്ക് തന്നെയാണ് പിടിക്കപ്പെടുമ്പോള്‍ ഇവരും പരീക്ഷിക്കുന്നത്.
വല്ല ഐ എസ് ബന്ധത്തിനോ മഖ്ബറ പൊളിച്ചതിനോ വിധ്വേഷ പ്രംസഗത്തിനോ സലഫികള്‍ പിടിക്കപ്പെട്ടെന്ന് വാര്‍ത്ത വന്നാല്‍, അത് സലഫികളല്ലേ, ഞങ്ങള്‍ മുജാഹിദുകളല്ലേ എന്നാകും ന്യായം. വിസ്ഡം മുജാഹിദുകള്‍ പിടിക്കപ്പെട്ടാല്‍, അത് വിസ്ഡമല്ലേ ഞങ്ങള്‍ വെറും മുജാഹിദല്ലേ എന്ന് സ്വയം ആശ്വസിക്കാം. മുജാഹിദുകള്‍ കുടുങ്ങിയാല്‍ അതിനിന്താ ഞങ്ങള്‍ സലഫികളല്ലേ എന്ന് പറഞ്ഞുപറ്റിക്കാം. വഹാബികള്‍ പെട്ടു എന്നാണ് വാര്‍ത്തയെങ്കില്‍ ‘ആ വഹാബിയല്ല ഈ വഹാബി’യെന്ന് പറയാം. ജിന്ന് വിഭാഗമാണ് പിന്നിലെന്ന് പോലീസ് റിലീസിറക്കിയാല്‍ ഞങ്ങള്‍ ഇന്‍സ് വിഭാഗമല്ലേ എന്ന് ഉത്തരം മുട്ടിക്കാം. ഇനി എല്ലാ വിഭാഗം മുജാഹിദുകളും കുടുങ്ങിയാലോ, ഞങ്ങള്‍ വക്കം മൗലവി ഫൗണ്ടേഷനാണെന്ന് പറഞ്ഞൊഴിയാമല്ലോ. ഇനിയിപ്പോൾ ഫൗണ്ടേഷന്‍ പെട്ടു എന്നു വെക്കുക. അപ്പോൾ അതിനു ഞങ്ങള്‍ വക്കം മൗലവിയുടെ കോഴിക്കോട് ബ്രാഞ്ചല്ലേ എന്നൊക്കെ പറയാൻ എന്തൊരു രസമാണ്?

കാലങ്ങളായി തങ്ങളുടെ സമ്മേളന നഗരികക്ക് നല്‍കിപ്പോന്ന ‘സലഫി നഗര്‍’ എന്ന പേര് സമ്മേളന പോസ്റ്ററിലോ ബാനറിലോ ചേര്‍ക്കാനുള്ള ആത്മവിശ്വാസം പോലും ഇന്ന് മുജാഹിദുകള്‍ക്കില്ല. അതിന് അവരെ പരിഹസിക്കുന്നതിതിലും അര്‍ഥമില്ല. അവരുടെ അവസ്ഥയില്‍ ആരാണെങ്കിലും അങ്ങനയൊക്കെയോ ചെയ്യൂ. സലഫി യുവാവ്, സലഫി പ്രചാരകന്‍ എന്നൊക്കെയുള്ള പദാവലികള്‍ ഇന്ന് സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന നാനാര്‍ഥം അത്ര നിസ്സാരമായ ഒന്നല്ലല്ലോ. തങ്ങളുടെ സ്ഥാപനങ്ങളുടെ പേരില്‍ നിന്ന് ‘സലഫി’ ‘ബാധ’ ഒഴിവാക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്നുമുണ്ട് പാവങ്ങള്‍. എന്നാല്‍, ഇത്തരം താരതമ്യേന ലഘുവായ പേരുമാറ്റ ശസ്ത്രക്രിയകൾ മതിയാകുമോ എന്നതാണ് ചോദ്യം. തങ്ങളുയര്‍ത്തിപ്പിടിക്കുന്ന സലഫി/വഹാബി ആശയങ്ങളുമായുള്ള തുരങ്കസൗഹൃദത്തെ കുറിച്ചുള്ള പുനരാലോചനെയെക്കുറിച്ച് ചിന്തിക്കാന്‍ ഇതല്ലെങ്കില്‍ അവര്‍ക്ക് മറ്റേതാണ് അവസരം? ഈ കണ്ണുപൊത്തികളി ഒന്നവസാനിപ്പിച്ചു കൂടേ? പേരു മാറ്റി മാറ്റി മറ്റൊരു സലഫിയയ്റ്റ് സോഷ്യൽ ഡെമോക്രാറ്റിക് -വെൽഫെയർ നാഷൻ സ്‌റ്റേറ്റ് കൂടി താങ്ങാൻ ഈ സമുദായത്തിന് ത്രാണിയുണ്ടോ?
   പി കെ എം അബ്ദുറഹ്മാൻ
   [22-11-2017- സിറാജ് ഡെയ്ലി ]
visionofahlussunna at 22:21
Share

നബിദിനം - മരമണ്ടൻ വഹാബീ ചോദ്യങ്ങൾക്കുള്ള മറുപടി

*വാട്സാപ്പിലൂടെ  കറങ്ങിത്തിരിയുന്ന വഹാബിയുടെ തല തിരിഞ്ഞ ക്വിസ്സിനു  പ്രാമാണികമായ മറുപടി*



*വക്കാബിയും...*
*പിന്നെ...*
*തിരുനബിജന്മദിനവും...*

സ്വർഗ്ഗവും ആകാശങ്ങളും അലങ്കരിക്കപ്പെട്ട ആ ദിവസം...
*വക്കാബി വീടുകളിലെ ലൈറ്റുകളെല്ലാം കെടുത്തി ദുഃഖിക്കുന്നു....*

തൗഹീദിന്റെ അമരത്വം സൂചിപ്പിച്ചു കൊണ്ട് തിരുദൂതർ പിറന്ന ദിവസം...
*വക്കാബി ഇബ്‌ലീസിനെപ്പോലെ മോങ്ങുന്നു...*

പൊന്നുമകന്റെ നിലാവിൻ പാൽമുഖം കണ്ട് ബീവി ആമിന പുഞ്ചിരി തൂകിയ ദിനം...
*വക്കാബി ജൂതനെപ്പോലെ വാവിട്ട് കരയുന്നു...*

സന്തോഷം തുളുമ്പുന്ന കണ്ണുകളുമായി ഉപ്പാപ്പ അബ്ദുൽ മുത്തലിബ് അല്ലാഹുവിനെ സ്തുതിച്ച ദിവസം...
*വക്കാബി ദുഃഖം കടിച്ചമർത്തി അണപ്പല്ലു പൊട്ടിക്കുന്നു...*

എന്റെ സഹോദരന് ഒരു സൽപ്പുത്രൻ ജനിച്ചിരിക്കുന്നു എന്നറിഞ്ഞു  അബുലഹബ് അടിമയെ മോചിപ്പിച്ച ദിവസം...
*വക്കാബി പിശാചിന്റെ അടിമയായി സങ്കടം അഭിനയിച്ചു തകർക്കുന്നു...*

മക്കാ മുശ്രിക്കുകളുടെ ബിംബങ്ങൾ തലകുത്തി വീണ ആ ദിവസം...
*ആ ഓർമ്മയിൽ വേദനിച്ചു വക്കാബി പുളയുന്നു...*

ഓമനപ്പൈതലിനെ കൊഞ്ചിക്കാൻ ഖുറൈശി വനിതകൾ മത്സരിച്ച ദിവസം....
*വീട്ടിലെ കുഞ്ഞുങ്ങൾ പേടിക്കുമാറ് വക്കാബി പൊട്ടിപ്പൊട്ടിക്കരയുന്നു...*

ലൗഹും ഖലമും മാലാഖമാരും സന്തോഷിച്ച ആ ദിവസം...
*വക്കാബിയുടെ തലയിണകൾ കണ്ണീരിൽ കുതിരുന്നു...*

ഭുവനവാനങ്ങൾ പതിനാലും സന്തോഷിച്ച ദിവസം...ഖുറൈശി ബനുഹാഷിം കുടുംബം ആനന്ദത്തിൽ ആറാടിയ ദിനം...
*അന്ന് മുഴുവനും വക്കാബി ദുഃഖിക്കുന്നു...*

*എന്നിട്ടും വക്കാബി പറയുന്നു മുഹമ്മദ് നബി അവരുടെയും നേതാവ് ആണെന്ന്...*

*നേതാവ് ജനിച്ച ദിനം ദുഃഖിക്കുന്ന ഒരേയൊരു കൂട്ടർ ഈ അഖിലാണ്ഠ മണ്ഡലത്തിൽ ശവം ഇലാഹികളായ വക്കാബികൾ മാത്രമല്ലേ...*

ഇനിയും ചിന്തിക്കാൻ സമയമായില്ലേ....
https://theettam. thoheed. com/KnmdarunnadvaKERALA50BRANCH

______________ 🌸🌸🌸


*1⃣. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?*

*ഉത്തരം :- ഇബ്നു അബ്ബാസ് (റ)*

 ورواه ابن أبى شيبة في‌مصنفه عن عفان ، عن سعيد بن ميناء ، عن جابر وابن عباس أنهما قالا : ولد رسول الله صلى الله عليه وسلم عام الفيل يوم الاثنين الثانى عشر من شهر ربيع الاول

*2⃣. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം???*

അല്ല ഘോഷ യാത്രയുടെ സ്ഥലമാണോ വേണ്ടത് !  ഒകെ !  എന്നാൽ നബിദിനത്തിന് നോമ്പ് നോക്കണമെന്നത് നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ എന്നാൽ അബൂബക്കർ സ്വിദ്ധീഖ് (റ) , ഉമർ (റ), ഉസ്മാൻ (റ) , അലിയ്യ് (റ) തിങ്കളാഴ്ച നോമ്പെടുത്ത സ്വഹീഹായ ഹദീസൊന്ന് പോസ്റ്റുമോ ????

നബിദിനത്തിൽ നിങ്ങൾ അംഗീകരിക്കുന്ന കാര്യങ്ങൾക്ക്  സ്വഹാബത്ത് ചെയ്ത തെളിവ് കൊണ്ട് വരൂ എന്നിട്ട് ഞങ്ങൾ തെളിവുകൾ തരാം

അത് പോലെ മുജാഹിദുകളായ നിങ്ങൾ വാർഷിക സമ്മേളനങ്ങൾക്ക് മുന്നോടൊയായി ഒരുപാട് ജാഥകൾ , റാലികൾ നടത്തിയല്ലൊ ഇത് പോലെ നബിയും സ്വഹാബത്തും നടത്തിയ സമ്മേളനം മദീനയിലെ അല്ലെങ്കിൽ മക്കയിലെ ഏത് സ്ഥലത്താണെന്ന്  പറഞ്ഞാൽ മറുപടി തരാം  മറുപടി പറയാൻ മുട്ടിയിട്ട് കഴിയുന്നില്ല വേഗമാകട്ടെ തരൂ .........??????

അത് പോലെ സാൽ വേഷൻ എന്ന എക്സിബിഷനും മദീനയിലെ ഏത് സ്ഥലത്ത് വെച്ചാണെന്നും കൂടി പറഞ്ഞാലേ ഞങ്ങൾ മറുപടി തരുകയുള്ളൂ??????

*3⃣ ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം?*

ഒകെ !!  അത് ഉണ്ടല്ലോ !!  കണ്ടില്ലേ ?? കഴിഞ്ഞ കൂരിയാട് വെച്ച് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ നല്ല പോത്തിറച്ചിയും ബിരിയാണിയും  കൊടുത്തല്ലോ ഇങ്ങനെ  നബിയും സ്വഹാബതും എപ്പോഴെങ്കിലും  ഒരു തവണയെങ്കിലും ദഹ് വത്തിന്റെ  പേരിൽ മദീനാ സമ്മേളനം നടത്തിയോ ? അതിൽ എന്ത്  ഭക്ഷണമാണ്  കൊടുത്തത് ?  നിങ്ങൾ ചെയ്തതിന്ന് എവിടെന്നാ തെളിവ് കണ്ട് പിടിച്ചത് ??  അതിന്റെ ഇപ്പുറത്തെ പേജിൽ ഇതും കാണാം കേട്ടൊ!!!!

*5⃣. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബ്ഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര് ???*

സുബ് ഹിക്കുള്ള മൗലിദ് അവിടെ ഇരിക്കട്ടെ ! മൗലിദ് സുന്നത്താണല്ലോ നമുക്ക് വാജിബായ കാര്യം നോക്കാം !  റബീഉൽ അവ്വൽ 12 ന്ന്  സുബ് ഹിക്ക് ജമാ അത്ത് നിസ്ക്കാരം നടന്നോ  ആര് ഇമാം നിന്നു ഏതൊക്കെ സ്വഹാബത്ത് പങ്കെടുത്തു ? നിർബന്ധമായ കാര്യം ചെയ്തോ എന്ന തെളിവ് കിട്ടിയിട്ടല്ലേ സുന്നത്തായ തെളിവുകൾ തരുക ?? എല്ലാ റബീഉൽ അവ്വൽ 12 ന്നും നബി (സ്വ) യും സ്വഹാബത്തും സുബ് ഹി നിസ്ക്കരിച്ചതായ തെളിവ് ബുഖാരി മുസ്ലിം പോലുള്ള ഹദീസ് കിതാബിൽ ഇല്ലെങ്കിൽ എല്ലാ റബീഉൽ അവ്വൽ  12 ന്നും മദീനയിൽ സുബ് ഹി ജമാ അത് തന്നെ നടന്നിട്ടില്ലാ എന്നാണോ ???  നല്ല തമാശ തന്നെ !!!! ചോദ്യങ്ങൾക്കൊക്കെ ഒരന്തം വേണ്ടെ !!????

*5⃣. നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ??*

അന്ന് കിതാബിന്റെ ആവശ്യമില്ലായിരുന്നു ! അന്നവർ ഖുർ ആൻ ഓതിയത് മുസ് ഹഫ് നോക്കിയായിരുന്നോ ?? ഹദീസുകൾ പറഞ്ഞ് കൊടുത്തത് ബുഖാരി നോക്കിയിട്ടാണോ ???  അല്ലല്ലോ ?  അവർക്ക് ഹബീബ് (സ്വ) യുടെ മദ്ഹ് കിതാബിൽ എഴുതി വെച്ച് അത് നോക്കി പാടേണ്ട ആവശ്യമേയില്ലായിരുന്നു !! ആമിറ് ബ്നു ഔകഹ് (റ) വഴിയിൽ വെച്ച് വരെ ഇസ്തിഗാസയോട് കൂടിയ മദ് ഹുകൾ പാടിയപ്പോൾ നബി (സ്വ) ദുആ ചെയ്ത് കൊടുത്ത സംഭവം ബുഖാരിയിൽ തന്നെ കാണാവുന്നതാണ്,  അത് പോലെ ഹസ്സാനുബ്നു സാബിത് (റ) നബി സ്വ യുടെ മദ്ഹ് പാടിയപ്പോൾ റൂഹുൽ ഖുദ്സ് കൊണ്ട് അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്തു കൊടുത്തതും , സാബിത് തങ്ങൾക്ക് മദ് ഹ് പാടാൻ പ്രത്യേക വേദി ഒരുക്കിയതൊക്കെ ഹദീസ് കിതാബുകളിൽ കാണാം അവരൊക്കെ കിതാബ് നോക്കി മദ് ഹ് പാടിയതല്ല !!! അതിന്റെ ആവശ്യം അവർക്കില്ല അറബി ഭാഷയിലും,  സാഹിത്യത്തിലും കഴിവുള്ളവരായിരുന്നു അവരൊക്കെ! മറ്റൊരവസരത്തിൽ  സ്വഹാബാക്കൾ ഒരുമിച്ച് കൂടിയിരുന്ന് മജ്ലിസായി തന്നെ പൂർവ്വ അമ്പിയാക്കളുടെ മദ് ഹ് മജ്ലിസ് സംഘടിപ്പിക്കുകയും ആ സദസ്സ് കണ്ട്  നബിതങ്ങൾ സദസ്സിലേക്ക് വരുകയും  , നബി തങ്ങൾ (സ്വ) തന്നെ ആ സദസ്സിൽ വെച്ച് സ്വന്തം മൗലിദ് പറഞ്ഞതുമൊക്കെയുള്ള സംഭവം ഹദീസ് കിതാബുകളിൽ വ്യക്തമാണ്

അത് പോലെ "ത്വല അൽ ബദ് റു അലൈനാ" എന്ന മദ് ഹ് ഗാനം സ്വഹാബത്ത് പാടിയത് റബീഉൽ അവ്വൽ 12 ന്ന് ഹബീബ് (സ്വ) മദീനത്തെത്തിയപ്പോഴായിരുന്നു അന്നവരുടെ സന്തോഷം രണ്ട് പെരുന്നാൾ ദിനത്തേക്കാളായിരുന്നു.

*6⃣ നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര?*

എല്ലാ തിങ്കളാഴ്ചയും !  എണ്ണം തിട്ടപ്പെട്ടിട്ടില്ല ! സ്വഹാബത്തും എല്ലാ തിങ്കളാഴ്ചയിലും നോമ്പെടുത്ത് കൊണ്ട് നബിദിനം പരിഗണിച്ചു , സ്മരണ നിലനിർത്തി

*7⃣ മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി?*

ഹബീബ് (സ്വ) ക്ക് നിബുവ്വത്ത് കിട്ടിയ ശേഷം ആദ്യ നബിദിനത്തിൽ നിർബന്ധമായ സുബ് ഹിക്കുള്ള ബാങ്ക് കൊടുത്ത സ്വഹാബി വര്യൻ ആര് ???   സ്വഹീഹായി വന്നിട്ടുണ്ടൊ ?? അപ്പോൾ സുബ് ഹിക്ക് ബാങ്കും കൊടുത്തിട്ടില്ലേ ????അല്ല ഇല്ലാ എന്നാണോ മറുപടി ??? നിർബന്ധമായ കാര്യങ്ങൾ ചെയ്ത തെളിവുകൾ കാണിച്ച് തന്നാൽ സുന്നത്തായ കർമ്മങ്ങളായ തക്ബീർ വിളി പോലുള്ളതിന്റെ തെളിവുകൾ കാണിച്ച് തരാം  എന്ത് പറയുന്നു ???*

*8⃣. ഖുർആൻ ഒരക്ഷരം പാരായണം ചെയ്താൽ പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം?*

മഹതി ആയിഷാ (റ) പഠിപ്പിക്കുന്നു

إذا أردتم مجلسكم أن يطيب فاذكروا محاسن عمر بن الخطاب

*" നിങ്ങളുടെ മജ്ലിസുകൾ സുഗന്ദപൂരിതമാവണമെങ്കിൽ ഉമർ (റ) വിന്റെ മദ് ഹ് പറഞ്ഞോളൂ"*

ഹബീബ് (സ്വ) യുടെ ഒരു സ്വഹാബി വര്യന്റെ മദ് ഹ് പറയുമ്പോൾ തന്നെ മജ്ലിസ് സുഗന്ദപൂരിതമാവണമെങ്കിൽ ലോകത്തിന്റെ നേതാവും റഹ്മത്തുൽ ആലമീനുമായ നബി (സ്വ) യുടെ  മദ് ഹ്  പാടിയാലോ പറഞ്ഞാലോ എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!! പഠിപ്പിക്കുന്നത് ഉമ്മ ആയിഷാ ബീവി (റ) ആണ്*

*മറ്റൊരു ഹദീസ് നോക്കൂ*

وَفِي الْحَدِيْثِ -  ذِكْرُ اْلاَنْبِيَاءِ مِنَ الْعِبَادَةِ وَذِكْر ُ الصَّالِحِيْنَ كَفَّارَةٌ

*"പ്രവാചക സ്മരണ ഇബാദത്തും , സജ്ജന സ്മരണ കഫാറത്തും ആണ്."*

ഇനിയും വേണോ തെളിവുകൾ ???

*9⃣. മങ്കൂസ്  മൗലിദ് രചിച്ച സ്വഹാബി??*

സ്വഹീഹ് ബുഖാരി പോലെ ഒരു ഹദീസ് കിതാബ് ഏതെങ്കിലും ഒരു സ്വഹാബി വര്യൻ രചിച്ചോ ??? എന്ത് കൊണ്ട് ഉണ്ടായിട്ടില്ല ??  അവരല്ലേ അതുണ്ടാക്കാൻ കൂടുതൽ യോഗ്യർ ??? അത് കൊണ്ട് സ്വഹീഹ് ബുഖാരി , മുസ്ലിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങൾ സ്വഹാബത്തുണ്ടാക്കാത്തത് കൊണ്ട് നമ്മളും ഒഴിവാക്കണമെന്നാണോ ???

നബി (സ്വ) യുടെ മുഹ്ജിസതുകൾ , ചരിത്ര സംഭവങ്ങൾ , മദ് ഹുകളൊക്കെ  അന്ന് കിതാബ് രൂപത്തിൽ ഒന്നും തന്നെ രചിക്കപ്പെട്ടിരുന്നില്ല !  ഹദീസ് ഗ്രന്ഥങ്ങൾ , (ബുഖാരി, മുസ്ലിം പോലോത്ത ) ഇന്ന് നമ്മുടെ കയ്യിലുള്ള മുസ് ഹഫ് പോലും അന്നുണ്ടായിരുന്നില്ല എല്ലാം പിന്നീടാണ് ക്രോഡീകരിക്കപ്പെട്ടത്. ഇത് പോലെ  നബി (സ്വ) യുടെ മദ് ഹുകൾ , മുഹ്ജിസത്ത് , സ്വലാത് , തങ്ങൾ മുഖേനയുള്ള തവസ്സുൽ ഇസ്തിഗാസ തെളിവുകൾ  മുമ്പ് ക്രോഡീകരിച്ച ഗ്രന്ഥങ്ങളിൽ നിന്ന് പിൽക്കാലത്തും ഇമാമീങ്ങൾ പദ്യ ഗദ്യ രൂപത്തിൽ മൗലിദ് കിതാബുകൾ രചിച്ചിട്ടുണ്ട്.  അത് പോലെ രചിക്കപ്പെട്ട മൗലിദ് കിതാബുകളിലൊന്നാണ് മങ്കൂസ് മൗലിദ് ഇതിലുള്ളതാകട്ടെ  ഖുർ ആനിലും , തിരു ചര്യയിലും പഠിപ്പിച്ചതുമാണ്. മഹാനായ സൈനുദ്ധീൻ മഖ്ദൂം (റ) രചിച്ച മങ്കൂസ് മൗലിദിലെ ഏതെങ്കിലും ഒരു വരികളിൽ തിരു ചര്യക്കോ ഖുർ ആനിനെതിരോ ഉണ്ടെന്ന് കാണിക്കാൻ ഒരാൾക്കും സാധ്യമല്ല ഇതൊരു വെല്ലു വിളിയാണ്.

*1⃣0⃣ മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ??*

അല്ല കൊടിയവിടെ നിൽക്കട്ടെ !! കാരണം മുജാഹിദുകൾ സമ്മേളനങ്ങളിൽ ഉയർത്തിയ കൊടിയുടെ പ്രമാണം തന്നെയാണ് ഞങ്ങൾക്കും പ്രമാണം ....

പക്ഷെ !!  ചോദ്യം ?  അതല്ല  റബീഉൽ അവ്വൽ 12 ന്ന് ഇസ്ലാമിന്റെ ഒന്നാം ഖലീഫയായ അബൂബക്കർ സ്വിദ്ധീഖ് (റ)  ളുഹ് റ് നിസ്ക്കരിക്കുന്നതിന്ന് മുമ്പ് വുളൂഹ് എടുത്ത സംഭവം ഒന്ന് സ്വഹീഹായ നിലയിൽ ഉദ്ധരിക്കുമോ ??? അതോ വുളൂഹ് എടുത്തിട്ടില്ലേ ?????

നിർബന്ധമായ കാര്യങ്ങൾ ചെയ്തു എന്ന തെളിവുകളൊക്കെ ഹാജറാക്കൂ എന്നിട്ട് പോരെ ഉയർത്തിയ കൊടിയുടെ നിറമൊക്കെ പറയാൻ .....

*written by ✍ സിദ്ധീഖുൽ മിസ്ബാഹ്*

______________ 🌸🌸🌸






✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

*വഹ്ഹാബിയുടെ നബിദിന ക്വിസ്സ്:*

മുജാഹിദ് ചോദ്യം
---------------------------
1. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?
(ഉമർ (റ), ആയിഷ (റ), അബൂബക്കർ (റ), അബു ഹുറൈറ (റ) )

*സുന്നി മറുപടി*
----------------------------
*പാവം വഹാബികൾ ഉത്തരം അറിയാത്തത് കൊണ്ടാവും  ബ്രാക്കറ്റിൽ ഈ നിലക്ക്* *കൊടുക്കേണ്ടി വന്നത് ഈ വിഷയം പറയേണ്ടത് ചരിത്രകാര പണ്ഡിതന്മാരാണ്* *അതുകൊണ്ടുതന്നെ മുജാഹിദുകളുടെ പ്രിയപ്പെട്ട നേതാവായ ഇബ്നു തൈമിയ്യയുടെ  ശിഷ്യൻ കൂടിയായ ഹാഫിസ് ഇബ്നുകസീർ ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ ഗ്രന്ഥം അൽ ബിദായത്തു വന്നിഹായ  മറിച്ചു നോക്കിയാൽ കാണാവുന്നതാണ്* *നബി തങ്ങൾ ജനിച്ചത്  റബീഉൽ അവ്വൽ 12 ന് ആണെന്ന്  .ഇതിനു പുറമെ ഡസൻ കണക്കിന് താരീഖ് പണ്ഡിതരും ഈ ചരിത്ര സത്യം* *രേഖപ്പെടുത്തിയിട്ടുണ്ട്*
*ഇനി അറബി അറിയാത്ത*  *മുജാഹിദുകൾ* *വിഷമിക്കേണ്ട KNM നേതാവായ അനസ് മൗലവി വ്യക്തമായി* *റബിഉൽ അവ്വൽ12ന് ആണ് നബി തങ്ങൾ* *ജനിച്ച തെന്ന് പച്ചമലയാളത്തിൽ പ്രസംഗിച്ചിട്ടുണ്ട്*

മുജാഹിദ് ചോദ്യം
---------------------------
2. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം?
(മക്ക, മദീന, ത്വായിഫ്, ശാം)

*സുന്നി മറുപടി*
---------------------------
*നബിയുടെ വരവിൽ സന്തോഷിച്ച സച്ചരിതരായ ആദ്യനൂറ്റാണ്ടുകളിലെ  സ്വാലിഹീങ്ങൾ നബി തങ്ങൾ ജനിച്ച ആ ദിവസം തന്നെ  നബി തങ്ങൾ ജനിചസ്ഥലത്തു അവർ സന്ദർശനം* *നടത്തിയതായി ഇമാം കസ്തലാനീ* ( റ )
 *മവാഹിബിൽ  രേഖപ്പെടുത്തിയിട്ടുണ്ട്*
*സന്തോഷം പങ്കിടാൻ* *യാത്രയാകുന്നത്* *തന്നെയാണല്ലോ വഹാബി ഭാഷയിൽ ഘോഷയാത്ര എന്ന് പറയുന്നത്*

മുജാഹിദ് ചോദ്യം
---------------------------
3. ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം?
(ഈത്തപ്പഴം, കാരക്ക, റൊട്ടി, പാൽ)

*സുന്നി മറുപടി*
--------------------------
*വഹാബികൾ അവരുടെ സന്തോഷപ്രകടനത്തിന്  വ്യത്യസ്ത ഭക്ഷണങ്ങൾ ഇന്നു ഉപയോഗിക്കുന്നതു* *പോലെ തന്നെ ആ കാലഘട്ടത്തിലും വ്യത്യസ്ത ഭക്ഷണം  രീതികൾ നിലനിന്നിരുന്നു*

മുജാഹിദ് ചോദ്യം
---------------------------
4. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര്?
( നബി (സ), അബൂബക്കർ (റ), ഉമർ (റ), ഹംസ (റ) )

*സുന്നി മറുപടി*
--------------------------
*സഹാബികൾ ഒക്കെ നബിതങ്ങളുടെ  മൗലിദ് പറയുന്നതിൽ മത്സരിച്ചിരുന്നു ആ കൂട്ടത്തിൽ പ്രത്യേകം മൗലിദ് ചൊല്ലാൻ വേണ്ടി* *നബി തന്നെ മിമ്പർ ഒരുക്കിക്കൊടുത്ത പ്രമുഖ സ്വഹാബി ആയിരുന്നു ഹസ്സാനുബ്നു സാബിത് അതിനുപുറമേ ഹസാ നെ ജിബ്രീലിനെ കൊണ്ട് ശക്തിപ്പെടുത്തുവാൻ പ്രത്യേകം ദുആ കൂടി ചെയ്തു കൊടുത്തിരുന്നു അതുപോലെ* *കഅബ്*( റ ) *മൗലിദ്  പറഞ്ഞവരിൽ പ്രമുഖനായിരുന്നു*

മുജാഹിദ് ചോദ്യം
---------------------------
5.  നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ?

(മങ്കുസ് മൗലിദ്, ഷറഫുൽ അനാം മൗലിദ്, ബദർ മൗലിദ്, ഇവ മൂന്നും)

*സുന്നി മറുപടി*
---------------------------
*അറബി ഭാഷയിൽ  നല്ല കഴിവുള്ളവരായിരുന്നു സഹാബികൾ അതുകൊണ്ടുതന്നെ*  *അവർക്ക് നബിയുടെ മൗലിദ് പാരായണം ചെയ്യാൻ  പ്രത്യേക കിതാബ് നോക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല* *അവരുടെ ഹൃദയങ്ങൾ തന്നെയായിരുന്നു  അവരുടെ കിതാബുകൾ* *കിത്താബു നോക്കി മാത്രമേ  മൗലിദ് ഓതാൻ പാടുള്ളൂ എന്ന് ആരും വാദിച്ചിട്ടില്ല അങ്ങനെ ചിന്തിക്കുന്നത്* *വഹാബികളുടെ  മണ്ടത്തരം മാത്രം*

മുജാഹിദ് ചോദ്യം
---------------------------
6. നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര?
(23, 63, 10, 13)

*സുന്നി മറുപടി*
----------------------------
*നബിതങ്ങൾ ആടിനെ അറുത്തു കൊണ്ട്  തന്നെ സ്വന്തം  ജന്മദിനം ആഘോഷിച്ചതാണെന്ന് ലോകപ്രശസ്ത* *പണ്ഡിതനായ  ഹാഫിസ്  ഇമാം സുയൂതി ഹദീസ് വിശദീകരിച്ചു കൊണ്ട് തന്നെ* *രേഖപ്പെടുത്തിവെച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എണ്ണം എത്രയാണെന്നത്  പ്രസക്തമല്ല* *നബി തങ്ങൾ ചെയ്ത ഹജ്ജിന്റെ  എണ്ണം മാത്രമേ  നമുക്കും ചെയ്യാൻ പാടുള്ളൂ എന്ന വഹാബികൾ പറയുമോ ആവോ*

മുജാഹിദ് ചോദ്യം
----------------------------
7. മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി?
( ബിലാൽ (റ), അനസ് (റ), അലി (റ), ജാഫർ (റ) )

*സുന്നി മറുപടി*
----------------------------
*മദീനയിൽ  ഈ പറഞ്ഞ നാല് സ്വഹാബികൾ മാത്രമായിരുന്നില്ല അവിടെ ഉണ്ടായിരുന്നത് നബി തങ്ങൾ  മദീനയിൽ* *പ്രവേശിച്ച ദിവസം തന്നെ സ്വഹാബികൾ കൂട്ടം കൂടി തന്നെ തക്ബീർ വിളികളോടെയും*
*ത്വലാഹുൽ ബദറു ചൊല്ലിക്കൊണ്ടും*
*തന്നെ നബിയെ സ്വാഗതം ചെയ്തതായി മുജാഹിദുകളുടെ ഏറ്റവും വലിയ നേതാവായ ഇബ്നു തൈമിയ്യ തന്നെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്*

മുജാഹിദ് ചോദ്യം
----------------------------
8. ഖുർആൻ ഒരക്ഷരം പാരായണം ചെയ്ത പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം?

(1, 3, 10, 100)

*സുന്നി മറുപടി*
---------------------------
*എന്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ 10 പ്രതിഫലം ലഭിക്കും എന്ന് നബി തങ്ങൾ തന്നെ വ്യക്തമായി പഠിപ്പിച്ചതാണ്*  *മൗലിദിൽ ധാരാളം സ്വലാത്തുകൾ ഉണ്ട് എന്ന് പറയേണ്ടതില്ലല്ലോ*
*ഒരു മൗലിദ്* *ചൊല്ലിക്കഴിയുമ്പോഴേക്കും*
 *നൂറുക്കണക്കിന് സ്വലാത്ത് ചൊല്ലുന്നു*
*അതോടെ* *എണ്ണിയാലൊടുങ്ങാത്ത* *പ്രതിഫലവും ലഭിക്കുന്നു* *സ്വലാത്ത് ചൊല്ലി  ജനങ്ങൾക്ക് പ്രതിഫലം കിട്ടുന്നതിൽ വഹാബി എന്തിനു പ്രയാസപ്പെടുന്നു*

മുജാഹിദ് ചോദ്യം
----------------------------
9. മങ്കുസ് മൗലിദ് രചിച്ച സ്വഹാബി?

(സെയ്ദ് (റ), ഉസ്മാൻ (റ), ബിലാൽ (റ), അനസ് (റ) )

*സുന്നി മറുപടി*
---------------------------
*മങ്കൂസ് മൗലിദിന്റെ രചയിതാവ് മഹാനായ  ഇമാം സൈനുദ്ദീൻ*
*മഖ്‌തും*  (റ ) *ആണ്  പാവം* *വഹാബികൾക്കു അതു* *പോലും അറിയാതെ* *ആയിപ്പോയി* *ഒരുദാഹരണം പറയാം  സഹീഹുൽ ബുഹാരി രചിച്ചത് മുഹമ്മദ്* *നബിയല്ല സ്വഹാബികളും അല്ല മറിച്ച് ഇമാം ബുഹാരി യാണ്* *ആ ബുഖാരിയിലുള്ളത്  നബി തങ്ങൾ പഠിപ്പിച്ച കാര്യങ്ങളുമാണ്* *ഇതുപോലെ തന്നെയാണ് മങ്കൂസ് മൗലിദ് രചിച്ചത് സൈനുദ്ദീൻ മഖ്ദൂം* *തങ്ങളാണ് അതേസമയത്ത്  അതിലുള്ള വിഷയങ്ങൾ ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ടതും ആണ് സാമാന്യ ബുദ്ധി ഉള്ള വഹാബികൾക്ക് കാര്യം* *പിടുത്തം കിട്ടിക്കാണുമല്ലോ*

മുജാഹിദ് ചോദ്യം
-----------------------------
10. മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ?

(വെള്ള, നീല, പച്ച, ചുവപ്പ് )

*സുന്നി മറുപടി*
---------------------------
*മുജാഹിദ് സമ്മേളനങ്ങളിൽ കൊടി ഉയർത്തുന്നത് ഒരിക്കലും തെളിവില്ലാതെ* *ആവില്ലല്ലോ*😊  *നിങ്ങൾ ഉയർത്തുന്ന കൊടിയുടെ പ്രമാണം നിലകൊള്ളുന്ന കിതാബിന്റെ തൊട്ടടുത്ത പേജിൽ മേലെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരവും കാണാം*
*ഇനിയും മണ്ടൻ ചോദ്യങ്ങൾ ചോദിച്ചു നിങ്ങൾ മരമണ്ടന്മാർ ആകേണ്ടതില്ല വഹാബികളെ*
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

______________ 🌸🌸🌸
______________ 🌸🌸🌸
______________ 🌸🌸🌸

*നബിദിന ക്വിസ്: ആകർഷകമായ സമ്മാനങ്ങൾ നേടൂ...!*


1 നബിദിനാഘോഷം മുസ്ലിം ലോകത്തിൻ്റെ ഇജ്മാആണെന്ന് പറഞ്ഞ സംഘടന ?
*(KNM ,SIO ,lSM)*

2 നബി ദിനം കൊണ്ടാടണമെന്ന് പറഞ്ഞ മുജാഹിദ് പത്രം?
*(അൽ മനാർ ,അൽമുർശിദ് ,അത്തൗഹീദ്)*

3 മൂന്ന് പതിറ്റാണ്ടിലധികം നബിദിനം പുണ്യകർമ്മമായി കൊണ്ട് നടന്ന് പിന്നെ ബിദ്അത്താക്കിയ കൂട്ടർ ?
*(മുജാഹിദ് ,ശിയ ,കാദിയാനി)*

4 മീലാദ് പ്രഭാഷണം സ്വർഗ്ഗീയവും മീലാദ് സന്തോഷം നരകീയവുമാക്കിയ വിഭാഗം
*(വഹാബികൾ ,ജമകൾ ,തബ്ളിഗ്)*

5 നബിദിനമാഘോഷിക്കണമെന്ന് പറഞ്ഞ അൽമുർശിദ് ഏത് സംഘടനയുടെ പത്രം
*(APസുന്നി ,Ekസുന്നി ,മുജാഹിദ് )*
6 റബീഉൽ അവ്വൽ മാസത്തിൽ ലോകത്തെല്ലായിടത്തും മൗലിദ് കൊണ്ടാടുന്നു എന്ന് അൽ ഇർശാദിൽ എഴുതിയ ഇ കെ മൗലവി ഏത് ജാതിക്കാരൻ ?
*(സുന്നി ,ഒഹാബി ,മടവൂരി)*
7 റബീഉൽ അവ്വൽ 12 ന് റേഡിയോയിൽ നബിദിന സന്ദേശം നൽകിയ KNM സെക്രട്ടറി
*( എ കെ ലത്തീഫ് ,ഇ കെ മൗലവി ,KM മൗലവി )*


Nb: *ഉത്തരങ്ങൾ മുജാഹിദ് സെൻ്ററിലേക്ക് അയച്ചു കൊടുക്കുക* 

*ഒന്നാം സമ്മാനം സോപ്പ്*
*രണ്ടാംസമ്മാനം സോപ്പ് പെട്ടി*
*മൂന്നാം സമ്മാനം ഒരുകൂട് ബ്ലൈഡ്*
(പഴയ മത്സരങ്ങളിലെ സോപ്പും ,കാമ്പയിനിലെ ബ്ലൈഡും സ്റ്റോക്കുണ്ട് )

✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

______________ 🌸🌸🌸
______________ 🌸🌸🌸
______________ 🌸🌸🌸



*നബിദിനാഘോഷം - മുജാഹിദുകളുടെ ഇമ്മിണി ബല്യ ചോദ്യങ്ങൾ*??????❓



*1⃣. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?*


*ഉത്തരം :- ഇബ്നു അബ്ബാസ് (റ)*

 ورواه ابن أبى شيبة في‌مصنفه عن عفان ، عن سعيد بن ميناء ، عن جابر وابن عباس أنهما قالا : ولد رسول الله صلى الله عليه وسلم عام الفيل يوم الاثنين الثانى عشر من شهر ربيع الاول

*2⃣. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം???*

അല്ല ഘോഷ യാത്രയുടെ സ്ഥലമാണോ വേണ്ടത് !  ഒകെ !  എന്നാൽ നബിദിനത്തിന് നോമ്പ് നോക്കണമെന്നത് നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ എന്നാൽ അബൂബക്കർ സ്വിദ്ധീഖ് (റ) , ഉമർ (റ), ഉസ്മാൻ (റ) , അലിയ്യ് (റ) തിങ്കളാഴ്ച നോമ്പെടുത്ത സ്വഹീഹായ ഹദീസൊന്ന് പോസ്റ്റുമോ ????

നബിദിനത്തിൽ നിങ്ങൾ അംഗീകരിക്കുന്ന കാര്യങ്ങൾക്ക്  സ്വഹാബത്ത് ചെയ്ത തെളിവ് കൊണ്ട് വരൂ എന്നിട്ട് ഞങ്ങൾ തെളിവുകൾ തരാം

അത് പോലെ മുജാഹിദുകളായ നിങ്ങൾ വാർഷിക സമ്മേളനങ്ങൾക്ക് മുന്നോടൊയായി ഒരുപാട് ജാഥകൾ , റാലികൾ നടത്തിയല്ലൊ ഇത് പോലെ നബിയും സ്വഹാബത്തും നടത്തിയ സമ്മേളനം മദീനയിലെ അല്ലെങ്കിൽ മക്കയിലെ ഏത് സ്ഥലത്താണെന്ന്  പറഞ്ഞാൽ മറുപടി തരാം  മറുപടി പറയാൻ മുട്ടിയിട്ട് കഴിയുന്നില്ല വേഗമാകട്ടെ തരൂ .........??????

അത് പോലെ സാൽ വേഷൻ എന്ന എക്സിബിഷനും മദീനയിലെ ഏത് സ്ഥലത്ത് വെച്ചാണെന്നും കൂടി പറഞ്ഞാലേ ഞങ്ങൾ മറുപടി തരുകയുള്ളൂ??????

*3⃣ ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം?*

ഒകെ !!  അത് ഉണ്ടല്ലോ !!  കണ്ടില്ലേ ?? കഴിഞ്ഞ കൂരിയാട് വെച്ച് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ നല്ല പോത്തിറച്ചിയും ബിരിയാണിയും  കൊടുത്തല്ലോ ഇങ്ങനെ  നബിയും സ്വഹാബതും എപ്പോഴെങ്കിലും  ഒരു തവണയെങ്കിലും ദഹ് വത്തിന്റെ  പേരിൽ മദീനാ സമ്മേളനം നടത്തിയോ ? അതിൽ എന്ത്  ഭക്ഷണമാണ്  കൊടുത്തത് ?  നിങ്ങൾ ചെയ്തതിന്ന് എവിടെന്നാ തെളിവ് കണ്ട് പിടിച്ചത് ??  അതിന്റെ ഇപ്പുറത്തെ പേജിൽ ഇതും കാണാം കേട്ടൊ!!!!

*5⃣. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബ്ഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര് ???*

സുബ് ഹിക്കുള്ള മൗലിദ് അവിടെ ഇരിക്കട്ടെ ! മൗലിദ് സുന്നത്താണല്ലോ നമുക്ക് വാജിബായ കാര്യം നോക്കാം !  റബീഉൽ അവ്വൽ 12 ന്ന്  സുബ് ഹിക്ക് ജമാ അത്ത് നിസ്ക്കാരം നടന്നോ  ആര് ഇമാം നിന്നു ഏതൊക്കെ സ്വഹാബത്ത് പങ്കെടുത്തു ? നിർബന്ധമായ കാര്യം ചെയ്തോ എന്ന തെളിവ് കിട്ടിയിട്ടല്ലേ സുന്നത്തായ തെളിവുകൾ തരുക ?? എല്ലാ റബീഉൽ അവ്വൽ 12 ന്നും നബി (സ്വ) യും സ്വഹാബത്തും സുബ് ഹി നിസ്ക്കരിച്ചതായ തെളിവ് ബുഖാരി മുസ്ലിം പോലുള്ള ഹദീസ് കിതാബിൽ ഇല്ലെങ്കിൽ എല്ലാ റബീഉൽ അവ്വൽ  12 ന്നും മദീനയിൽ സുബ് ഹി ജമാ അത് തന്നെ നടന്നിട്ടില്ലാ എന്നാണോ ???  നല്ല തമാശ തന്നെ !!!! ചോദ്യങ്ങൾക്കൊക്കെ ഒരന്തം വേണ്ടെ !!????

*5⃣. നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ??*

അന്ന് കിതാബിന്റെ ആവശ്യമില്ലായിരുന്നു ! അന്നവർ ഖുർ ആൻ ഓതിയത് മുസ് ഹഫ് നോക്കിയായിരുന്നോ ?? ഹദീസുകൾ പറഞ്ഞ് കൊടുത്തത് ബുഖാരി നോക്കിയിട്ടാണോ ???  അല്ലല്ലോ ?  അവർക്ക് ഹബീബ് (സ്വ) യുടെ മദ്ഹ് കിതാബിൽ എഴുതി വെച്ച് അത് നോക്കി പാടേണ്ട ആവശ്യമേയില്ലായിരുന്നു !! ആമിറ് ബ്നു ഔകഹ് (റ) വഴിയിൽ വെച്ച് വരെ ഇസ്തിഗാസയോട് കൂടിയ മദ് ഹുകൾ പാടിയപ്പോൾ നബി (സ്വ) ദുആ ചെയ്ത് കൊടുത്ത സംഭവം ബുഖാരിയിൽ തന്നെ കാണാവുന്നതാണ്,  അത് പോലെ ഹസ്സാനുബ്നു സാബിത് (റ) നബി സ്വ യുടെ മദ്ഹ് പാടിയപ്പോൾ റൂഹുൽ ഖുദ്സ് കൊണ്ട് അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്തു കൊടുത്തതും , സാബിത് തങ്ങൾക്ക് മദ് ഹ് പാടാൻ പ്രത്യേക വേദി ഒരുക്കിയതൊക്കെ ഹദീസ് കിതാബുകളിൽ കാണാം അവരൊക്കെ കിതാബ് നോക്കി മദ് ഹ് പാടിയതല്ല !!! അതിന്റെ ആവശ്യം അവർക്കില്ല അറബി ഭാഷയിലും,  സാഹിത്യത്തിലും കഴിവുള്ളവരായിരുന്നു അവരൊക്കെ! മറ്റൊരവസരത്തിൽ  സ്വഹാബാക്കൾ ഒരുമിച്ച് കൂടിയിരുന്ന് മജ്ലിസായി തന്നെ പൂർവ്വ അമ്പിയാക്കളുടെ മദ് ഹ് മജ്ലിസ് സംഘടിപ്പിക്കുകയും ആ സദസ്സ് കണ്ട്  നബിതങ്ങൾ സദസ്സിലേക്ക് വരുകയും  , നബി തങ്ങൾ (സ്വ) തന്നെ ആ സദസ്സിൽ വെച്ച് സ്വന്തം മൗലിദ് പറഞ്ഞതുമൊക്കെയുള്ള സംഭവം ഹദീസ് കിതാബുകളിൽ വ്യക്തമാണ്

അത് പോലെ "ത്വല അൽ ബദ് റു അലൈനാ" എന്ന മദ് ഹ് ഗാനം സ്വഹാബത്ത് പാടിയത് റബീഉൽ അവ്വൽ 12 ന്ന് ഹബീബ് (സ്വ) മദീനത്തെത്തിയപ്പോഴായിരുന്നു അന്നവരുടെ സന്തോഷം രണ്ട് പെരുന്നാൾ ദിനത്തേക്കാളായിരുന്നു.

*6⃣ നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര?*

എല്ലാ തിങ്കളാഴ്ചയും !  എണ്ണം തിട്ടപ്പെട്ടിട്ടില്ല ! സ്വഹാബത്തും എല്ലാ തിങ്കളാഴ്ചയിലും നോമ്പെടുത്ത് കൊണ്ട് നബിദിനം പരിഗണിച്ചു , സ്മരണ നിലനിർത്തി

*7⃣ മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി?*

ഹബീബ് (സ്വ) ക്ക് നിബുവ്വത്ത് കിട്ടിയ ശേഷം ആദ്യ നബിദിനത്തിൽ നിർബന്ധമായ സുബ് ഹിക്കുള്ള ബാങ്ക് കൊടുത്ത സ്വഹാബി വര്യൻ ആര് ???   സ്വഹീഹായി വന്നിട്ടുണ്ടൊ ?? അപ്പോൾ സുബ് ഹിക്ക് ബാങ്കും കൊടുത്തിട്ടില്ലേ ????അല്ല ഇല്ലാ എന്നാണോ മറുപടി ??? നിർബന്ധമായ കാര്യങ്ങൾ ചെയ്ത തെളിവുകൾ കാണിച്ച് തന്നാൽ സുന്നത്തായ കർമ്മങ്ങളായ തക്ബീർ വിളി പോലുള്ളതിന്റെ തെളിവുകൾ കാണിച്ച് തരാം  എന്ത് പറയുന്നു ???*

*8⃣. ഖുർആൻ ഒരക്ഷരം പാരായണം ചെയ്താൽ പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം?*

മഹതി ആയിഷാ (റ) പഠിപ്പിക്കുന്നു

إذا أردتم مجلسكم أن يطيب فاذكروا محاسن عمر بن الخطاب

*" നിങ്ങളുടെ മജ്ലിസുകൾ സുഗന്ദപൂരിതമാവണമെങ്കിൽ ഉമർ (റ) വിന്റെ മദ് ഹ് പറഞ്ഞോളൂ"*

ഹബീബ് (സ്വ) യുടെ ഒരു സ്വഹാബി വര്യന്റെ മദ് ഹ് പറയുമ്പോൾ തന്നെ മജ്ലിസ് സുഗന്ദപൂരിതമാവണമെങ്കിൽ ലോകത്തിന്റെ നേതാവും റഹ്മത്തുൽ ആലമീനുമായ നബി (സ്വ) യുടെ  മദ് ഹ്  പാടിയാലോ പറഞ്ഞാലോ എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!! പഠിപ്പിക്കുന്നത് ഉമ്മ ആയിഷാ ബീവി (റ) ആണ്*

*മറ്റൊരു ഹദീസ് നോക്കൂ*

وَفِي الْحَدِيْثِ -  ذِكْرُ اْلاَنْبِيَاءِ مِنَ الْعِبَادَةِ وَذِكْر ُ الصَّالِحِيْنَ كَفَّارَةٌ

*"പ്രവാചക സ്മരണ ഇബാദത്തും , സജ്ജന സ്മരണ കഫാറത്തും ആണ്."*

ഇനിയും വേണോ തെളിവുകൾ ???

*9⃣. മങ്കൂസ്  മൗലിദ് രചിച്ച സ്വഹാബി??*

സ്വഹീഹ് ബുഖാരി പോലെ ഒരു ഹദീസ് കിതാബ് ഏതെങ്കിലും ഒരു സ്വഹാബി വര്യൻ രചിച്ചോ ??? എന്ത് കൊണ്ട് ഉണ്ടായിട്ടില്ല ??  അവരല്ലേ അതുണ്ടാക്കാൻ കൂടുതൽ യോഗ്യർ ??? അത് കൊണ്ട് സ്വഹീഹ് ബുഖാരി , മുസ്ലിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങൾ സ്വഹാബത്തുണ്ടാക്കാത്തത് കൊണ്ട് നമ്മളും ഒഴിവാക്കണമെന്നാണോ ???

നബി (സ്വ) യുടെ മുഹ്ജിസതുകൾ , ചരിത്ര സംഭവങ്ങൾ , മദ് ഹുകളൊക്കെ  അന്ന് കിതാബ് രൂപത്തിൽ ഒന്നും തന്നെ രചിക്കപ്പെട്ടിരുന്നില്ല !  ഹദീസ് ഗ്രന്ഥങ്ങൾ , (ബുഖാരി, മുസ്ലിം പോലോത്ത ) ഇന്ന് നമ്മുടെ കയ്യിലുള്ള മുസ് ഹഫ് പോലും അന്നുണ്ടായിരുന്നില്ല എല്ലാം പിന്നീടാണ് ക്രോഡീകരിക്കപ്പെട്ടത്. ഇത് പോലെ  നബി (സ്വ) യുടെ മദ് ഹുകൾ , മുഹ്ജിസത്ത് , സ്വലാത് , തങ്ങൾ മുഖേനയുള്ള തവസ്സുൽ ഇസ്തിഗാസ തെളിവുകൾ  മുമ്പ് ക്രോഡീകരിച്ച ഗ്രന്ഥങ്ങളിൽ നിന്ന് പിൽക്കാലത്തും ഇമാമീങ്ങൾ പദ്യ ഗദ്യ രൂപത്തിൽ മൗലിദ് കിതാബുകൾ രചിച്ചിട്ടുണ്ട്.  അത് പോലെ രചിക്കപ്പെട്ട മൗലിദ് കിതാബുകളിലൊന്നാണ് മങ്കൂസ് മൗലിദ് ഇതിലുള്ളതാകട്ടെ  ഖുർ ആനിലും , തിരു ചര്യയിലും പഠിപ്പിച്ചതുമാണ്. മഹാനായ സൈനുദ്ധീൻ മഖ്ദൂം (റ) രചിച്ച മങ്കൂസ് മൗലിദിലെ ഏതെങ്കിലും ഒരു വരികളിൽ തിരു ചര്യക്കോ ഖുർ ആനിനെതിരോ ഉണ്ടെന്ന് കാണിക്കാൻ ഒരാൾക്കും സാധ്യമല്ല ഇതൊരു വെല്ലു വിളിയാണ്.

*1⃣0⃣ മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ??*

അല്ല കൊടിയവിടെ നിൽക്കട്ടെ !! കാരണം മുജാഹിദുകൾ സമ്മേളനങ്ങളിൽ ഉയർത്തിയ കൊടിയുടെ പ്രമാണം തന്നെയാണ് ഞങ്ങൾക്കും പ്രമാണം ....

പക്ഷെ !!  ചോദ്യം ?  അതല്ല  റബീഉൽ അവ്വൽ 12 ന്ന് ഇസ്ലാമിന്റെ ഒന്നാം ഖലീഫയായ അബൂബക്കർ സ്വിദ്ധീഖ് (റ)  ളുഹ് റ് നിസ്ക്കരിക്കുന്നതിന്ന് മുമ്പ് വുളൂഹ് എടുത്ത സംഭവം ഒന്ന് സ്വഹീഹായ നിലയിൽ ഉദ്ധരിക്കുമോ ??? അതോ വുളൂഹ് എടുത്തിട്ടില്ലേ ?????

നിർബന്ധമായ കാര്യങ്ങൾ ചെയ്തു എന്ന തെളിവുകളൊക്കെ ഹാജറാക്കൂ എന്നിട്ട് പോരെ ഉയർത്തിയ കൊടിയുടെ നിറമൊക്കെ പറയാൻ .....

______________ 🌸🌸🌸
______________ 🌸🌸🌸
______________ 🌸🌸🌸

നബിദിനാഘോഷം - വഹാബികളുടെ ഞൊണ്ടി ന്യായങ്ങൾക്ക് മറുപടി...

മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ളവര്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനം ആഘോഷിക്കാറില്ല. അതിന് ചരിത്രപരവും വസ്തുതാപരവുമായ ഒട്ടേറെ കാരണങ്ങള്‍ അവര്‍ക്ക് പറയാനുമുണ്ട്.
(മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ള ഇമാം ഇബ്നു ഹജർ അസ്ഖലാനി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജർ ഹൈതമി, ഇമാം ഇബ്നുൽ ഹാജ്, ഇമാം അബൂ ശാമ(റ) എന്നിവർ നബിദിനാഘോഷം നല്ല ബിദ്.അത്താണ് എന്നു പ്രസ്താവിച്ചിട്ടുണ്ട്. അവരെ പിൻപറ്റുന്ന മുസ്.ലിം ഉമ്മത്തിനു ഇന്നലെ പൊട്ടിമുളച്ച 'മഹാ പണ്ഡിതർ' പറയുന്നത് ഏറ്റെടുക്കേണ്ട കാര്യമില്ല. പരിശുദ്ധ ഖുർആൻ പറഞ്ഞത് വിവരമുള്ളവരോട് ചോദിച്ചു പഠിക്കാനാണ്. മേൽ പറയപ്പെട്ട ഇമാമുമാർ വിവരമുള്ളവർ അല്ലെന്ന് ആർക്കും വാദമില്ല)
പ്രവാചകന്റെ ആദര്‍ശങ്ങളും അധ്യാപനങ്ങളും അവഗണിക്കപ്പെടുകയും പ്രവാചകന്‍ കേവലം ബിംബവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന സമകാലിക സമൂഹത്തില്‍ പ്രവാചകാധ്യാപനങ്ങള്‍ ജീവിതത്തില്‍ അനുധാവനം ചെയ്യുന്നു എന്നതാണ് യഥാര്‍ഥ പ്രവാചകസ്‌നേഹം എന്ന് ഇവര്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നു.
(എന്റെ ഖബ്.റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ എന്നു പ്രവാചകൻ തന്നെ പ്രാർത്ഥിച്ചതും പ്രവാചകന്റെ പ്രാർഥന ഉത്തരം ചെയ്യപ്പെടുന്നതുമാകുന്നു. അതു കൊണ്ട് ഇത്തരം പ്രയോഗങ്ങൾ എല്ലാം ദീനിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവരുടെ ജല്പനങ്ങൾ മാത്രം)
ഹൃദയാന്തരങ്ങളില്‍ നിന്ന് വിനയാന്വിതമായി വരേണ്ട പ്രാര്‍ഥനപോലും (സ്വലാത്ത് പ്രവാചകന് വേണ്ടി വിശ്വാസികള്‍ അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥനയാണ്)മുദ്രാവാക്യമായി പരിണമിച്ച ഇക്കാലത്ത് കുറേപേര്‍ ആദര്‍ശത്തെ മുറുകെ പിടിച്ച് നബിദിനാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നത്് അഭിനന്ദനാര്‍ഹമാണ്.
(സ്വലാത്തിനെ ഇവിടെ ആരും മുദ്രാവാക്യമാക്കിയിട്ടില്ല. 'അല്ലാഹു അക്ബറി'നെ മുദ്രാവാക്യമാക്കാമോ? അതിന്റെ അർഥം എന്താണ്? അത് പറയുമ്പോൾ വിനയം വേണ്ടേ??? സ്വലാത്ത് എന്നാൽ നബി(സ)ക്ക് വേണ്ടിയുള്ള പ്രാർഥന എന്നതിലുപരി, നമ്മുടെ പ്രാർഥന അല്ലാഹു സ്വീകരിക്കാനുള്ള ഒരു വസീല കൂടിയാണ്. അല്ലാഹു നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നു എന്നു പറഞ്ഞാൽ അതിന്റെ അർഥം അല്ലാഹു നബി(സ)ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണോ?)
നബിദിനമാഘോഷിക്കാത്തതിന്റെ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
('നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ഇസ്.ലാം ദീനിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഖുർ.ആൻ ക്രോഡീകരണം നടക്കുമായിരുന്നില്ല. ഖുർ.ആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഉപദേശിച്ചപ്പോൾ അബൂബകർ(റ) ചോദിച്ചത് നബി(സ) ചെയ്യാത്തത് ഞാൻ എങ്ങനെ ചെയ്യും എന്നാണ്. അപ്പോൾ ഉമർ(റ) പറഞ്ഞത്, 'അല്ലാഹുവിനെ തന്നെ സത്യം, ഇതിൽ ഖൈർ ഉണ്ട്' എന്നാണ്. അബൂബകർ(റ) അത് അംഗീകരിക്കുകയും ചെയ്തു. അപ്പോൾ ഖൈര് ഉള്ള കാര്യമാണെങ്കിൽ നബി(സ) ചെയ്തു എന്നു സ്ഥിരീകരിക്കണമെന്നില്ല. നബിദിനാഘോഷം എന്ന പേരിൽ നടക്കുന്ന പുണ്യകർമ്മങ്ങളൊക്കെ ഖൈർ ഉള്ളതാണ്. അതു കൊണ്ട് തന്നെ അത് ചീത്ത ബിദ്.അത്തും അല്ല. ഇനി, 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ദീനിൽ ഉണ്ടെങ്കിൽ, കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ പിരിച്ചു വിടേണ്ടി വരും. അതൊന്നും നബി(സ) രൂപീകരിച്ചതല്ല.)
2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല. (വെള്ളിയാഴ്ചയുടെ പല മഹത്വങ്ങളിൽ ഒന്നു അത് ആദം നബി(അ)യുടെ ജന്മദിനമാണ് എന്നതാണ്. നബി(സ) വെള്ളിയാഴ്ച ജുമുഅ ദിനമായി ആചരിക്കുകയും ആചരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്)
3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ രൂപീകരിച്ചിട്ടുമില്ല)
4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ അംഗത്വമെടുത്തിട്ടുമില്ല.)
5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.
(വളരെ ശരിയാണ്, അന്നൊന്നും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ പൊടി പോലും ഉണ്ടായിരുന്നില്ല).
6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ പ്രവർത്തിക്കാൻ ഫത്.വ കൊടുത്തിട്ടുമില്ല)
7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്.
(തഴവ സുന്നീ പണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് ശേഷമുള്ള വരികളിൽ വീടുകളിൽ മൗലിദ് കഴിക്കണമെന്നും അതു കൊണ്ട് കള്ളന്മാരുടെ ശല്യം ഒഴിവാകുമെന്നും പറഞ്ഞതും.)
8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?! (നബിദിനാഘോഷമെന്നാൽ, നബി(സ)യുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക, അവിടുത്തെ മദ്.ഹ് പറയുക, അവിടുത്തെ ജീവിതം, പ്രത്യേകിച്ചും ജനനം അനുസ്മരിക്കുക, അവിടുത്തെ ജീവിത സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സന്തോഷ പ്രകടനമായി ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണ്. ഇതിൽ എവിടെയാണ് നബി(സ)യെ പിൻപറ്റാതിരിക്കുന്നത്? ഈ പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ മാത്രം പാടില്ല എന്ന വല്ല കല്പനയും ഉണ്ടോ?)
9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.
(അതിൽ കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളും ഇല്ല)
10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.
(അതെ, അതു കൊണ്ട് കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ ഉടൻ തന്നെ പിരിച്ചു വിടണം)
11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!
(പമ്പര വിഡ്ഡിത്തം. അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???)
12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക.
(ജന്മദിനാഘോഷം പാടില്ലെന്ന് അതിൽ എവിടെയും പറഞ്ഞിട്ടില്ല)
13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല.
(തിങ്കളാഴ്ചനോമ്പിന്റെ പ്രത്യേകത, അന്ന് എന്റെ ജന്മദിനമാണ് എന്നാണ് നബി(സ) പറഞ്ഞത്. മുസ്.ലിമിന്റെ ആഘോഷങ്ങൾ ശുക്.ര് ചെയ്യലാണ്. ഇബാദത്ത് എടുക്കലാണ്. അപ്പോൾ ഈ പറഞ്ഞത് കളവാണ്.) ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്. (മുളഫറുദ്ദീന് രാജാവ് അങ്ങനെ പല 'ബിദ്.അത്തുകളും' തുടങ്ങിയിട്ടുണ്ട്. അദ്ദേഹം അനാഥാലായങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ അവയെയും എതിർത്തോളൂ. അദ്ദേഹത്തെ കുറിച്ച് നിബിദിനവിരോധികൾ അംഗീകരിക്കുന്ന പണ്ഡിതർ തന്നെ പറഞ്ഞത് നോക്കൂ: ദഹബി പറയുന്നു:’മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു’.
14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!! (റബീഉൽ അവ്വലിലോ അല്ലാത്ത മാസങ്ങളിലോ സുന്നികൾ പാരായണം ചെയ്യുന്ന ഒരു മൗലിദിലും നബി(സ)യോട് പാപമോചനം തേടുന്ന ഒരു വരി പോലും ഇല്ല. നബിയെ സ്നേഹിക്കൽ നബിയെ പിന്തുടരലാണെന്നെല്ലാം വെച്ചു കാച്ചിയിട്ടു പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ? പച്ചക്കള്ളം പറയലാണോ നബിയെ പിന്തുടരൽ?)
15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്. (പുത്തൻ വാദിയുടെ പണ്ഡിതവിരോധം പത്തി വിടർത്തിയാടുന്നു. സുന്നികൾ ഏതെങ്കിലും വീട്ടിൽ പോയി മൗലിദ് ചൊല്ലുന്നുണ്ടെങ്കിൽ അത് വീട്ടുകാർ ക്ഷണിച്ചിട്ടാകും. അല്ലാതെ ഇത് എഴുതിയവന്റെ പോലെ ആരുടെയെങ്കിലും വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന് തിന്നേണ്ട ഗതികേടൊന്നും ഒരു സുന്നിക്കും അല്ലാഹുവിന്റെ അനുഗ്രഹത്തൽ ഇന്ന് ഇല്ല. സുന്നികൾ കൈമടക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ പൈസ കൊണ്ടല്ലെ? അല്ലാതെ ഇത് എഴുതിയവന്റെ പോക്കറ്റിൽ കയ്യിട്ടാണോ കൊടുക്കുന്നത്? അഞ്ഞൂറല്ല, ഒരു ആടാണ് മുത്ത് നബി(സ) കൈമടക്കായി വാങ്ങിയത്. ഇവർക്കൊക്കെ എന്തു മതം? വാങ്ങുന്നവനും കൊടുക്കുന്നവനും പൊരുത്തമുണ്ടെങ്കിൽ ഇവർ എന്തിനാ നിന്നു തുള്ളുന്നത്??? ഒരാൾ പുത്തൻ വാദിയായാൽ അവന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാകും എന്നു ഈ വരികൾ തെളിയിക്കുന്നു. മൗലിദ് നടത്തുന്ന മുസ്.ലിയാക്കന്മാരുടെ എത്ര വീടുകൾ ഇവർക്ക് കാണിച്ചു തരണം? പച്ചക്കള്ളം വിളിച്ചു പറയുക. അതു മാത്രമാണ് തൊഴിൽ.)
16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍)പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക!
(ആദ്യം കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ കാര്യത്തിൽ അത് ഉദ്ധരിക്കുക. എന്നിട്ടാവാം, നബിദിനത്തിന്റെ കാര്യം നോക്കൽ)
17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക!
(അനുഗ്രഹത്തിന്റെ പേരിൽ സന്തോഷിക്കണം എന്നാണ് ആയത്തിൽ ഉള്ളത്. നബി(സ) അനുഗ്രഹമാണെന്ന് ആ ആയത്തിന്റ് മൂന്നോ നാലോ തഫ്സീറുകളിൽ വന്നതുമാണ്. സുന്നികൾക്ക് ഈ തെളിവ് തന്നെ ധാരാളം. നബിദിനം ആഘോഷിക്കൂ എന്ന പേരിൽ ആയത്ത് വേണം എന്നു ശഠിച്ചാൽ, ഇഷാ നിസ്കരിക്കൂ, ളുഹർ നിസ്കരിക്കൂ എന്ന തരത്തിലുള്ള ആയത്തുകളൊക്കെ വേണം എന്നു ശഠിക്കുന്നവന്റെ വില തന്നെയാണ് അവനും ഉണ്ടാവുക. ഖുർ.ആനും ഹദീസും ഇവരേക്കാൾ തിരിഞ്ഞ ഇമാമുമാർ ഒക്കെ നബിദിനാഘോഷത്തിനു പ്രമാണങ്ങളിൽ അടിസ്ഥാനം ഉണ്ട് എന്നു വ്യക്തമാക്കിയതുമാണ്.)
18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക! (വഫാത്തിനു ശേഷം സ്നേഹാനുസ്മരണമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യാം എന്നു തന്നെയാണ് അതിലെ തെളിവ്. ആ കർമ്മം ജന്മദിനത്തിനു മാത്രം പാടില്ല എന്നു എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കൊണ്ടു വരിക.)
19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!
(മരണപ്പെട്ടവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ അവരുടെ നന്മകൾ എടുത്തു പറയരുത് എന്ന ഒരു വിലക്ക് ഇസ്.ലാമിൽ എവിടെയും ഇല്ല. വിലക്ക് തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണ്. വക്കം മൗലവി അനുസ്മരണം എന്തിന്റെ പേരിലായിരുന്നു?)
20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക!
((ഇതാ തഫ്സീർ ഇബ്നു കസീർ കണ്ടോളൂ: ആരൊക്കെയുണ്ടെന്ന് നോക്കുക: 'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)
എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?
മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!
(ചരിത്രപരവും വസ്തുതാപരവുമായി ഒന്നും ഈ വാദങ്ങളിൽ ഇല്ല എന്നു തെളിഞ്ഞു. അപ്പോൾ തറാവീഹ് ജമാ.അത്ത് പോലെ ഖുർ.ആൻ ക്രോഡീകരണം പോലെ നബിദിനാഘോഷവും ഒരു ബിദ്.അത്ത് തന്നെ. അതെ സമയം, ദീനിൽ അടിസ്ഥാനം ഉണ്ട് എന്നതു കൊണ്ട്, തറാവീഹ് ജമാ.അത്ത് പോലെയും ഖുർ.ആൻ ക്രോഡീകരണം പോലെയും നബിദിനാഘോഷവും ഒരു നല്ല ബിദ്.അത്ത് തന്നെ)

______________ 🌸🌸🌸
______________ 🌸🌸🌸
______________ 🌸🌸🌸
visionofahlussunna at 10:58
Share

പിഴച്ചു പോകുന്ന വഹാബികളെ മഹ്ഷറയിൽ മൗലവിമാരേറ്റെടുക്കുമത്രെ!

മൗലവിമാരുടെ മണ്ടത്തരം കേട്ട് പിഴച്ചു പോകുന്ന അണികൾ ഇനി പേടിക്കേണ്ടതില്ല. എന്ത് പ്രശ്നം വന്നാലും മഹ്ഷറയിൽ ഏറ്റെടുക്കാൻ കേരള ജംഇയ്യത്തുൽ ഉലമ [വഹാബീ മൗലവിമാരുടെ സംഘടന] തയ്യാറാണെന്ന് തല മുതിർന്ന വഹാബി നേതാവ് TP അബ്ദുല്ലക്കോയ മദനി ❗😃😃😃😃 പിഴച്ചതും ഇനി പിഴക്കാനിരിക്കുന്നതുമായ സകല വഹാബികളും ഇതൊരറിയിപ്പായി കണക്കാക്കാൻ അപേക്ഷ😃😃😃 ഓരോരുത്തരേയും നേരിൽ കണ്ടറിയിക്കാൻ കഴിയാത്തതിൽ പ്രത്യേക ക്ഷമ ചോദിക്കുന്നു😜😜😜വഹാബികൾക്കുള്ള ശഫാഅത്തിന്റെ കാര്യത്തിലേതായാലും തീരുമാനമായി! അണികൾക്കാശ്വാസവും! ഈ മൗലവിമാരോട് ശഫാഅത്തിന് ആവശ്യപ്പെടാമോ എന്നത് മാത്രമാണിനി സംശയം! രഹസ്യമായിട്ട് ചെവിയിൽ ചോദിക്കുന്നതിന് കുഴപ്പമുണ്ടോ ?ശിർക്കാകുമോ?
https://youtu.be/BLbdjkjCpiQ
visionofahlussunna at 10:40
Share

അല്ലാഹുവിനെ അനുസരിക്കുന്നതിൽ നബിയെയും സഹാബത്തിനെയും സംശയിച്ച് മൗലവിമാർ


*സൂറത്ത് യൂനുസ് 58 മത്തെ ആയത്തിലൂടെ റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അല്ലാഹുവിന്റെ കൽപ്പന*______✒



*മുജാഹിദ് മൗലവിയുടെ ഒരു യൂടൂബ് വോയിസ് കേട്ടു റഹ്മത്തെന്നാൽ നബി (സ്വ) മാത്രമല്ല , ഈസാ നബിയും , അലിയ്യ് (റ) , മഴ അങ്ങനെ കുറേ കാര്യങ്ങൾ റഹ്മത്തായി ഉണ്ടല്ലോ !  അപ്പൊൾ ഈസാ നബിന്റെയും അലിയ്യ് (റ) വിന്റെയൊക്കെ ജന്മദിനാഘോഷം എന്ത് കൊണ്ട് നടത്തുന്നില്ല എന്ന് !!!!!!!!*


*അൽഹംദുലില്ലാഹ് !!!! എന്തായാലും ഒരു കാര്യം ഉറപ്പായല്ലോ ഹബീബ് (സ്വ) റഹ്മത്താണെന്നും ഈ റഹ്മത്ത് കൊണ്ട് സന്തോഷിക്കണമെന്നും കിട്ടി ഇത് മൗലവിയും നിഷേധിക്കണില്ലല്ലോ ?! ഇനി ഈസാ നബി (അസ)ന്റെ മും അലിയ്യ (റ) വിന്റെയും കാര്യം മാത്രം പറഞ്ഞാൽ മതിയല്ലോ !!!*


*മറ്റൊരു ഒരു കാര്യം ഉണർത്തട്ടെ ലോകത്തുള്ള ഏറ്റവും വലിയ അനുഗ്രഹം അത് ഹബീബ് (സ്വ) തന്നെയാണ് മറ്റേത് അനുഗ്രഹത്തേക്കാളും. ആ നബിയെക്കൊണ്ട് സന്തോഷിക്കാൻ സമുദായത്തോട് പറയണമെന്ന് നബിയോട് പറയുന്നത് അല്ലാഹുവാണ്. നബിയും സഹാബത്തും അല്ലാഹുവിനെ അനുസരിക്കുന്നവരാണെന്നാണ് മുസ്ലിം വിശ്വാസം. മൗലവിമാരാകട്ടെ - അല്ലാഹു പറഞ്ഞിട്ടും നബിയും സഹാബത്തും അംഗീകരിച്ചിട്ടില്ലെന്ന് നടിച്ച് സംശയവുമായി കറങ്ങി നടക്കുന്നു. നബിയെക്കൊണ്ട് സന്തോഷിക്കാൻ നബി മുഖേന അല്ലാഹു  പറഞ്ഞിട്ടും [നബിയേ പറയുക]അതിനുള്ള ഭാഗ്യം പോലും മൗലവിമാർക്കില്ലാതെ പോയി!*



*കൂടാതെ ജനിച്ച ദിവസം എല്ലാ ആഴ്ച തോറും നോമ്പെടുത്ത് മൗലിദ് ആചരിക്കാൻ ലോകത്തിന്റെ നേതാവായ ഹബീബ് (സ്വ) യുടേതല്ലാതെ മറ്റേത് പ്രവാചകനാണ് ഉള്ളത് മൗലവീ ഇനിയേതെങ്കിലും സ്വഹാബത്തിനുണ്ടോ ഈ ഒരു പ്രത്യേകത ????*

*ഇനി ഈസാ നബി (അസ) അലിയ്യ് (റ) ആകുന്ന അനുഗ്രഹത്തിൽ എന്ത് കൊണ്ട് അവരെക്കൊണ്ട് സന്തോഷിക്കുന്നില്ലാ എന്നാണല്ലോ !! അല്ലയോ മൗലവീ മുർസൽ മൗലീദും ബദർ മൗലീദൊക്കെ കഴിച്ച് ഇവരേയൊക്കെ ഏറ്റവും കൂടുതൽ സ്മരിക്കുന്ന സുന്നികളോടാണ് ഈ കാര്യം പറയുന്നത് എന്ന് മറന്ന് പോയോ മൗലവീ ??!! ഈസാ നബി (അസ) മിന്റെ ജനന ദിവസവും, വഫാത്ത് ദിവസവും , അലിയ്യ് (റ) വിന്റെ ജനന ദിവസവും വഫാത്ത് ദിവസവും സുന്നികൾ അവരുടെ മേൽ ഫാതിഹയും യാസീനും അവരുടെ മൗലീദൊക്കെ കഴിച്ച് പ്രസ്തുത ദിവസത്തെ ആദരിക്കുന്നത് തെറ്റാണെന്ന് പറയുന്നവരല്ല കേട്ടൊ !!! പക്ഷെ ഈസാ നബി (അസ) ,അലിയ്യ് (റ) നമ്മളൊക്കെ ആ മുത്ത് നബിയുടെ കീഴിലാകുന്നു. അത് കൊണ്ട് തന്നെ മുർസൽ മൗലിദും ബദർ മൗലീദിനേക്കാളൊക്കെ വിപുലമായിരിക്കും നമ്മുടെയൊക്കെ നേതാവായ മുത്ത് നബി (സ്വ) യുടെ ഈദ് മീലാദ് ആഘോഷം കേട്ടൊ !!!*

*എന്തായാലും മൗലവീ താങ്കളുടെ ഈ കണ്ട് പിടിത്തം കണ്ട് സത്യത്തിൽ ചിരി വന്ന് പോയി !!!!*

*കാരണം ഈ ജന്മദിനാഘോഷമെന്നാൽ കേക്ക് മുറിച്ച് മെഴുക് തിരി കത്തിക്കലാണെന്നാണോ കുട്ടി മൗലവി മനസ്സിലാക്കി വെച്ചത് !! എന്താണ് ജന്മദിനാഘോഷമെന്ന് പഠിക്കാത്തത് കൊണ്ടുള്ള വിവരക്കേടാണ് താങ്കൾക്ക് !!! ജന്മദിനാഘോഷം എന്ന പേരിൽ ലോക മുസ്ലിമീങ്ങൾ ചെയ്യുന്നത് എന്താണെന്ന് ശരിക്കും പഠിച്ചോളൂ അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമായ മുത്ത് നബി (സ്വ) യെ ഈ ലോകത്തേക്ക് അയക്കപ്പെട്ട ദിവസം , മാസം ഈ വലിയ അനുഗ്രഹത്തിൽ സന്തോഷിക്കുകയും അല്ലാഹുവിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ,‌ ലോകത്തിന്ന് തന്നെ ഈയൊരനുഗ്രഹം അല്ലാഹു നമുക്ക് നൽകാൻ തെരെഞ്ഞെടുത്ത ദിവസം റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാകുന്നു അത് കൊണ്ട് തന്നെ ഈ ദിനത്തിലുള്ള സന്തോഷ പ്രകടനങ്ങളെ പൊതുവേ ജന്മദിനാഘോഷം എന്ന് പറയുന്നു. നബി (സ്വ) യാകുന്ന റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അവിടന്ന് ജനിച്ച ദിവസം തന്നെ തെരെഞ്ഞെടുക്കാമെന്നും അതാവർത്തിച്ച് ചെയ്യണമെന്നതിന്നും അസ്ഖലാനി ഇമാമിനെ പോലുള്ള ധാരാളം പണ്ഡിതന്മാരുടെ ഉദ്ധരണികളും സുന്നികൾക്ക് തെളിവായിട്ടുണ്ട്. പാടില്ലെന്നതിന്ന് ഒരു തെളിവും നിങ്ങളുടെ കയ്യിലില്ലല്ലോ ?!!*


*പ്രസ്തുത ദിവസത്തിൽ വന്ന പ്രവാചകൻ അല്ലെങ്കിൽ പ്രവാചകന്ന് വേണ്ടി അല്ലാഹു തെരെഞ്ഞെടുത്ത ദിവസം രണ്ടായാലും സന്തോഷിക്കാനുള്ളത് തന്നെയാണ്. പിന്നെ ഈ സന്തോഷവും ഷുക്റ് ചെയ്യലും നബി (സ്വ) യുടെ ജന്മദിനത്തിൽ മാത്രമായി ചെയ്യുന്ന പ്രത്യേക ഇബാദത്തല്ല മറിച്ച് എല്ലായിപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് , നബി (സ്വ) ജനിച്ച ദിവസമാകുമ്പോൾ വിപുലമായി ചെയ്യുന്നു ഈ ദിനത്തിന്ന് കൂടുതൽ പ്രത്യേകതയുണ്ടെന്നും വിശ്വസിക്കുന്നു !!! പക്ഷെ ഇതിനർത്ഥം അല്ലാഹു നമുക്ക് നൽകപ്പെട്ട മറ്റ് അനുഗ്രഹത്തിൽ സന്തോഷിക്കാൻ പാടില്ലെന്നോ ശുക്റ് ചെയ്യാൻ പാടില്ലെന്നോ അല്ല !!!! പക്ഷെ നമുക്ക് നൽകപ്പെട്ട മറ്റേത് അനുഗ്രഹത്തേക്കാളൊക്കെ വലിയ അനുഗ്രഹം അത് മുത്ത് നബി (സ്വ) മാത്രമാകുന്നു അത് കൊണ്ട് മുഹ്മിനീങ്ങൾ നബി (സ്വ) യാകുന്ന അനുഗ്രഹത്തിൽ ഏറ്റവും നല്ല നിലയിൽ തന്നെ സന്തോഷിക്കുകയും ചെയ്യും.*

*പിന്നെ ഒരായത്തിന്ന് ഒരുപാട് വ്യാഖ്യാനങ്ങൾ അഹ്ലുസ്സുന്നയുടെ മുഫസ്സിറുകൾ നൽകിയിട്ടുണ്ട് അതൊക്കെ സുന്നികൾക്ക് അംഗീകരിക്കാൻ ഒരു പ്രയാസവുമില്ല ! ഈസാ നബി (അസ) അലിയ്യ് (റ) അനുഗ്രഹമാണെന്ന് മുഫസ്സിറുകൾ സ്വഹീഹായ നിലയിൽ പഠിപ്പിക്കുന്നത് വിശ്വസിക്കാൻ പാടില്ലെന്ന് വാദിക്കുന്നവരുമല്ല സുന്നികൾ . പക്ഷെ മുജാഹിദുകൾ എന്ത് കൊണ്ട് അംഗീകരിക്കുന്നില്ല ???? സംഘടനക്ക് ഒപ്പിച്ച് അംഗീകരിക്കും അല്ലേ ?! എന്തായാലും മൗലവി ഓതിയ ആയത്തിൽ നബി (സ്വ) റഹ്മത്തല്ലാ എന്ന് കിട്ടുന്നില്ലല്ലോ അപ്പോൾ ഈ മുത്ത് നബി (സ്വ) യെ കൊണ്ട് എന്ത് കൊണ്ട് നിങ്ങൾ സന്തോഷിക്കുന്നില്ല നിങ്ങൾക്ക് ദുഖാചരമാണമാണല്ലോ ??! റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ പറഞ്ഞത് പോലെ മരണം നിങ്ങൾ ദുഖമാചരിച്ചോളൂ എന്ന് ഖുർ ആനിൽ വല്ല ആയത്തും ഉണ്ടോ മൗലവീ ???*

*സുന്നികൾ മുർസൽ മൗലിദിലൂടെയും ബദർ മൗലീദിലൂടെയും മറ്റ് അമ്പിയാ മുർസലുകൾ, സ്വഹാബാക്കളെയൊക്കെ അനുസ്മരിക്കുന്നു റബീഉൽ അവ്വൽ 12 ന്ന് നബി (സ്വ) യെക്കൊണ്ട് സന്തോഷ പ്രകടനങ്ങളും വിപുലമായി മറ്റ് ദിനത്തെക്കാളിലധികമായി ചെയ്യുന്നു എന്നാൽ മൗലവീ താങ്കളും താങ്കൾ പ്രതിനിധാനം ചെയ്യുന്ന വഹാബികളും ഈ അമ്പിയാക്കളെയോ , സ്വഹാബാക്കളെ സ്മരിക്കുകയോ , നബി (സ്വ) യെക്കൊണ്ട് സന്തോഷിക്കാറോ ഇല്ലല്ലോ എന്ത് കൊണ്ട് !?? ആദ്യം താങ്കളൊന്ന് ചെയ്ത് കാണിച്ച് കൊടുക്കൂ എന്നിട്ട് പോരേ വീരവാദങ്ങളൊക്കെ !!!*

     *വഹാബീ സ്ഥാപക നേതാക്കളൊക്കെ നബിദിനാഘോഷം ഭംഗിയായി നടത്തുകയും ലോകത്തോടിക്കാര്യം വിളിച്ച് പറയുകയും ചെയ്തിട്ടുണ്ട്.നിർഭാഗ്യകരമെന്ന് പറയട്ടെ- ഇടക്കിടക്ക് തൗഹീദ് മാറ്റുന്ന കൂട്ടത്തിൽ ,നബിദിനവും വഹാബികൾക്ക് അരോചകമായി!.വഹാബീ നേതാക്കളുടെ നബിദിനാഘോഷം ആദ്യമൊക്കെ മറച്ച് വെക്കാനും, ഉത്തരം മുട്ടിയപ്പോൾ ന്യായീകരിക്കാനുമാണ് മൗലവിമാരിപ്പോൾ ശ്രമിക്കുന്നത്. റബീഉൽ അവ്വൽ 12 ന് ഇക്കിളി കൂട്ടിയാൽ പോലും ചിരിക്കാൻ കഴിയാതെ നിസ്സഹായാവസ്ഥയിലായ വഹാബീ മുന്നണികൾക്ക് ,  മുസ്ലിം ലോകത്തിന്റെ നബിദിനാശംസകൾ !!!
N: B നബി ജനിച്ചതിന്റെ പേരിൽ വഹാബികൾ സന്തോഷിക്കരുത്. നിങ്ങളുടെ പ്രവൃത്തി കണ്ട് ഇബ്ലീസ് സന്തോഷിക്കുന്നുണ്ട്. അങ്ങേരെ സങ്കടപ്പെടുത്തുന്ന ഒരു പരിപാടിയും നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ലല്ലോ !!!*

visionofahlussunna at 08:20
Share

Wednesday, 22 November 2017

വഹാബിസം കേരളത്തോട് ചെയ്തത്- പ്രമുഖ മാധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പേജ് വയറലാകുന്നു





https://visionofahlussunna.blogspot.in/2017/11/blog-post_623.html?m=1

ലേഖനം ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .
visionofahlussunna at 19:00
Share

Tuesday, 21 November 2017

ബിദ് അത്തുകളെല്ലാം പിഴച്ചതല്ല

തഫ്സീർ
ഇബ്നു കസീർ നോക്കുക:


وقوله تعالى: { بَدِيعُ ٱلسَّمَـٰوَٰتِ وَٱلأَرْضِ } أي: خالقهما على غير مثال سبق؛ قال مجاهد والسدي: وهو مقتضى اللغة، ومنه يقال للشيء المحدث: بدعة، كما جاء في صحيح مسلم: " فإن كل محدثة بدعة " والبدعة على قسمين: تارة تكون بدعة شرعية، كقوله:
"فإن كل محدثة بدعة وكل بدعة ضلالة"، وتارة تكون بدعة لغوية، كقول أمير المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم: نعمت البدعة هذه، (تفسير إبن كثير – البقرة(

✏🔰
"ആകാശ ഭൂമികളുടെ സൃഷ്ടിപ്പുകാരന്‍” – (അല്ലാഹു) അഥവാ മുൻമാതൃക കൂടാതെ അവ രണ്ടിനെയും സൃഷ്ടിച്ചവന്‍. മുജാഹിദ്, സദ്‌യ്(റ) എന്നിവര്‍ പറഞ്ഞു ‘ഇത് ഭാഷയിലെ അനുയോജ്യമായ ഒരു പ്രയോഗമാകുന്നു. പുതുതായി നിര്മ്മിച്ച്‌ ഉണ്ടാക്കുന്നവയെ എല്ലാം ബിദ്അത്ത് എന്ന് വിളിക്കാം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.’ ബിദ്അത്താകട്ടെ രണ്ടിനമുണ്ട്.

സാങ്കേതികമായ (ശറഇയ്യായ) ബിദ്അത്തും ഭാഷാപരമായ ബിദ്അത്തും. ശറഇയ്യായ ബിദ്അത്തിനു ഉദാഹരണമാണ് ഇമാം മുസ്ലിം റിപ്പോര്ട്ട്ചെയ്ത

✏ "എല്ലാ പുതുതായി നിര്മ്മിച്ചവയും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാകുന്നു" എന്ന ഹദീസിലെ ബിദ്അത്ത്. ഭാഷാപരമായ ബിദ്അത്തിനു ഉദാഹരണമാണ്

✏🔰 അമീറുല്‍ മുഅമിനീന്‍ ഉമര്‍ ബിന് ഖത്താബിന്റെ(റ) പ്രയോഗം: സ്വഹാബികളെ തറാവീഹ് ജമാഅത്തിനു ഒരുമിച്ചു കൂട്ടി ആ ജമാഅത്തിനെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു 'ഇത് എത്ര നല്ല ബിദ്അത്താകുന്നു'. (തഫ്സീറു ഇബ്നുകസീര്‍ - അല്‍ബഖറ:)

✏🔰
ഇതു തന്നെ ഇമാം ഷാഫി(റ) മറ്റൊരു വിധത്തിൽ പറയുന്നു:


قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة.

🔰✏
"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു. (അഥവാ നല്ല ബിദ്അത്ത്) - (ഫതാവാ സുയൂഥി 1/192)


✏🔰
പിഴച്ച ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ (പിഴച്ച ബിദ്അത്താകുന്നു...
🔰🔰🔰🔰🔰🔰💪
visionofahlussunna at 23:30
Share

നബിദിനം‌ -ഏതാണ് നബിയും സ്വഹാബത്തും ചെയ്യാത്തത്?

*ഹബീബായ (സ്വ) യുടെ മീലാദ് വരുമ്പോൾ മാത്രം മൗലീദ് വിരോധികൾ ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങളാണ് നബിദിനം നബിയും സ്വഹാബത്തും കഴിച്ചിട്ടുണ്ടോ എന്ന് ഇ ചോദ്യം കേട്ടാൽ തോന്നും തങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും നബിയും സ്വഹാബത്തും ചെയ്തതാണെന്ന് !! ഇരിക്കട്ടെ !!!! നമുക്ക് നോക്കാം മൗലിദ് ദിനത്തിൽ ചെയ്യുന്ന‌ താഴെ ഉന്നയിക്കുന്ന ഏത് കാര്യങ്ങളാണ് നബിയും സ്വഹാബത്തും ചെയ്യാത്തതെന്ന് ഈ മൗലിദ് വിരോധികൾ അക്കമിട്ട് മറുപടി തരുമല്ലോ ????*

*(01) - മൗലീദ് ജലസ*____🔽

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: جَلَسَ نَاسٌ مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَنْتَظِرُونَهُ فَخَرَجَ حَتَّى إِذَا دَنَا مِنْهُمْ، سَمِعَهُمْ يَتَذَاكَرُونَ، فَتَسَمَّعَ حَدِيثَهُمْ، فَإِذَا بَعْضُهُمْ يَقُولُ: عَجَبًا إِنَّ اللَّهَ اتَّخَذَ مِنْ خَلْقِهِ خَلِيلًا فَإِبْرَاهِيمُ خَلِيلُهُ، وَقَالَ آخَرُ: مَاذَا بِأَعْجَبَ مِنْ {وَكَلَّمَ اللَّهُ مُوسَى تَكْلِيمًا} [النساء: ١٦٤] وَقَالَ آخَرُ: فَعِيسَى كَلِمَةُ اللَّهِ وَرُوحُهُ، وَقَالَ آخَرُ: وَآدَمُ اصْطَفَاهُ اللَّهُ، فَخَرَجَ عَلَيْهِمْ فَسَلَّمَ وَقَالَ: «قَدْ سَمِعْتُ كَلَامَكُمْ وَعَجَبَكُمْ، أَنَّ إِبْرَاهِيمَ خَلِيلُ اللَّهِ، وَهُوَ كَذَلِكَ، وَمُوسَى نَجِيُّهُ، وَهُوَ كَذَلِكَ، وَعِيسَى رُوحُهُ وَكَلِمَتُهُ، وَهُوَ كَذَلِكَ، وَآدَمُ اصْطَفَاهُ اللَّهُ تَعَالَى، وَهُوَ كَذَلِكَ، أَلَا وَأَنَا حَبِيبُ اللَّهِ، وَلَا فَخْرَ، وَأَنَا حَامِلُ لِوَاءِ الْحَمْدِ يَوْمَ الْقِيَامَةِ، وَلَا فَخْرَ، وَأَنَا أَوَّلُ شَافِعٍ، وَأَوَّلُ مُشَفَّعٍ يَوْمَ الْقِيَامَةِ وَلَا فَخْرَ، وَأَنَا أَوَّلُ مَنْ يُحَرِّكُ بِحَلَقِ الْجَنَّةِ وَلَا فَخْرَ، فَيَفْتَحُ اللَّهُ فَيُدْخِلُنِيهَا وَمَعِي فُقَرَاءُ الْمُؤْمِنِينَ وَلَا فَخْرَ، وَأَنَا أَكْرَمُ الْأَوَّلِينَ وَالْآخِرِينَ عَلَى اللَّهِ، وَلَا فَخْرَ»
وهو حديث قوي ، وله شواهد رواه البيهقي في دلائل النبوة (5/270-500) . وأصل الحديث في الصحيحين .
وَهَذَا حَدِيثٌ غَرِيبٌ مِنْ هَذَا الْوَجْهِ وَلِبَعْضِهِ شَوَاهِدُ فِي الصِّحَاحِ وَغَيْرِهَا، تفسير إبن كثير. ٦/٣٧٥.

 പ്രസ്തുത സ്വഹീഹായ ഹദീസിൽ സ്വഹാബത്ത് ഒരുമിച്ച് കൂടി മദ് ഹ് ജലസ (പൂർവ്വിക അമ്പിയാക്കളുടെ മദ് ഹ്)  സംഘടിപ്പിക്കുകയും നബി (സ്വ) ആ സദസ്സിലേക്ക് കടന്ന് വരുകയും അതിനെ പ്രോൽസാഹിപ്പിക്കുകയും മുത്ത് നബി (സ്വ) തന്നെ സ്വന്തം മദ് ഹ് സ്വഹാബത്തിന്ന് പറഞ്ഞ് കൊടുക്കുകയും ചെയ്തു. ഈ സംഭവം റബീഉൽ അവ്വലിലാണോ അല്ലയോ എന്നത് ഹദീസിൽ വ്യക്തമല്ല എന്ത് തന്നെയായാലും ഇത് നല്ലൊരു ചര്യയാണെന്ന് മനസ്സിലായി ഇനി ഈ മൗലിദ് ജലസ റബീഉൽ അവ്വൽ 12 ന്ന് സുബ് ഹിക്ക് ചൊല്ലുന്നത് ബിദ് അത്താണെങ്കിൽ വാദിക്കുന്നവർ തെളിവുദ്ധരിക്കുക. ദീനിൽ സ്ഥിരപ്പെട്ട ഈ മൗലീദ് ജലസ പ്രത്യേക സ്വഭാവമോ വിരോധമോ മുത്ത് നബി പഠിപ്പിക്കാത്തത് കൊണ്ട് തന്നെ എപ്പോഴും ഏത് സന്ദർഭത്തിലും ഷറഹ് അനുവദിച്ച മാതൃകയിൽ നമുക്ക് നടത്താവുന്നതുമാകുന്നു.

*(02) - അന്നദാനം -_____🔽*

 ശാപ്പാടെന്ന് പറഞ്ഞ് മൗലിദിനെ കളിയാക്കുന്ന മൗലിദ് വിരോധികളേ ??????????ഹബീബായ (സ്വ) പഠിപ്പിച്ച ഒരു സ്രേഷ്ഠമായ കാര്യത്തെയാണ് കളിയാക്കിക്കൊണ്ടിരിക്കുന്നത് ഇസ്ലാമിൽ ഏറ്റവും സ്രേഷ്ടമാക്കപ്പെട്ട ഒരു കാര്യമാണ് അന്നദാനം

بَابٌ: إِطْعَامُ الطَّعَامِ مِنَ الإِسْلاَمِ

١٢ - حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ: حَدَّثَنَا اللَّيْثُ، عَنْ يَزِيدَ، عَنْ أَبِي الخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، أَنَّ رَجُلًا سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّ الإِسْلاَمِ خَيْرٌ؟ قَالَ: «تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ»*
*صحيح البخاري*

സ്വഹീഹുൽ ബുഖാരിയിൽ‌

*بَابٌ: إِطْعَامُ الطَّعَامِ مِنَ الإِسْلاَمِ*

ഇങ്ങനെ ഒരു പ്രത്യേക ബാബ് കൊടുത്ത്കൊണ്ട് ഹദീസ് കൊണ്ട് വരുന്നു

"ഒരാൾ നബി സ്വ യോട് ചോദിച്ചു ഇസ്ലാമിൽ ഖൈറായത് ( സ്രേഷ്ടമായത്) എന്താണ് ? നബി സ്വ പറഞ്ഞു അന്നദാനവും, പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയലുമാണ്" ( ബുഖാരി)

ഈ ഹദീസിൽ നിന്ന് പ്രത്യക്ഷമായിത്തന്നെ മനസ്സിലായി അന്നദാനംഎന്നത് ഇസ്ലാമിൽ‌ സ്രേഷ്ടമായ ഒരു കാര്യമാണ് എന്നത്.

തിരുസുന്നത്ത് അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കണം അന്നദാനമെന്ന തിരുസുന്നത്ത് റബീഉൽ അവ്വൽ 12 ന്ന് നടത്തുന്നത് കൊണ്ടാണോ മൗലിദ് ബിദ് അത്തായിപ്പോയത് ഇനി ഈ അന്നദാനം റബീഉൽ അവ്വൽ 12 ന്ന് നടത്തിയാൽ അത് ബിദ് അത്തെങ്കിൽ വാദിക്കുന്നവർ തെളിവുദ്ധരിക്കുക????? ദീനിൽ സ്ഥിരപ്പെട്ട കാര്യം എപ്പോഴും ഏത് സമയത്തും ചെയ്യാം സ്വഹാബത്ത് ഇന്ന ദിവസം നടത്തിയില്ലാ അത് കൊണ്ട് ബിദ് അത്ത് എന്നത് പൊട്ട വാദവും വിവരക്കേടുമാകുന്നു.

*(03) - നബി (സ്വ) തന്നെ സ്വന്തം ജന്മത്തിന്ന് നന്ദി സൂചകമായി കൊണ്ട് അറവ് നടത്തിയിട്ടുണ്ട്*___🔽

وَقَدْ ظَهَرَ لِي تَخْرِيجُهُ عَلَى أَصْلٍ آخَرَ، وَهُوَ مَا أَخْرَجَهُ الْبَيْهَقِي
عَنْ أَنَسٍ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» مَعَ أَنَّهُ قَدْ وَرَدَ أَنَّ جَدَّهُ عبد المطلب عَقَّ عَنْهُ فِي سَابِعِ وِلَادَتِهِ، وَالْعَقِيقَةُ لَا تُعَادُ مَرَّةً ثَانِيَةً، فَيُحْمَلُ ذَلِكَ عَلَى أَنَّ الَّذِي فَعَلَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِظْهَارٌ لِلشُّكْرِ عَلَى إِيجَادِ اللَّهِ إِيَّاهُ رَحْمَةً لِلْعَالَمِينَ وَتَشْرِيعٌ لِأُمَّتِهِ كَمَا كَانَ يُصَلِّي عَلَى نَفْسِهِ لِذَلِكَ، فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّات"

"ജന്മ ദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം ഞാന്‍കണ്ടെത്തിയിരിക്കുന്നു. അനസ് (റ)ല്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്തഹദീസാണത്. പ്രവാചക ലബ്ധിക്കു ശേഷം നബി(സ്വ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി.നബി(സ്വ) ജനിച്ചതിന്റെ ഏഴാം നാള്‍ അബ്ദുല്‍ മുത്ത്വലിബ് നബി(സ്വ)യുടെ അഖീഖ കര്‍മം‌ നിര്‍വഹിച്ചതായിസ്ഥിരപ്പെട്ടിട്ടുണ്ട് ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖ അതിനാല്‍ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ്വ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ്വ) തന്റെ മേല്‍ സ്വലാത്തും ചൊല്ലിയിരുന്നു.ആകയാല്‍ """"സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ്വ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും"""" സുന്നത്താണ്."""""
(അല്‍ഹാവീലില്‍ഫതാവാ-1/196

*(03)- നബി (സ്വ) യെ ക്കൊണ്ട് സന്തോഷിക്കൽ*______🔽

"സ്വഹാബത്തിന്ന് എപ്പോഴും മുത്ത് നബിയെക്കൊണ്ട് സന്തോഷമായിരുന്നു, റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അല്ലാഹുവിന്റെ കൽപ്പനയുമാണ് , ഈ റഹ്മത്ത് എന്നത് ഹബീബ് (സ്വ) യാണെന്ന് നമുക്ക് പഠിപ്പിച്ച് തന്നത് തന്നെ മുഫസ്സിറുകളുടെ നേതാവ് സ്വഹാബിവര്യനായ ഇബ്നു അബ്ബാസ് (റ) വാകുന്നു. സ്വഹാബത്ത് പഠിപ്പിക്കുക മാത്രമായിരുന്നില്ല അവർ ജീവിതത്തിൽ പകർത്തുന്നവരുമായിരുന്നു.!!!!!!  ... ഇനി നബി (സ്വ) യാകുന്ന റഹ്മത്ത് കൊണ്ടുള്ള സന്തോഷം സ്വഹാബത്തിന്ന് റബീഉൽ അവ്വൽ 12 ന്ന് മാത്രമായി ഉണ്ടായിരുന്നില്ല അവർ എല്ലാ റബീഉൽ അവ്വൽ 12 ന്ന് ദുഖാചരണമാണ് നടത്തിയതെങ്കിൽ വാദിക്കുന്ന മൗലീദ് വിരോധികൾ തെളിവുദ്ധരിക്കുക????

""എന്റെ ജീഹിതവും വഫാത്തും നിങ്ങൾക്ക് ഖൈറാണെന്ന്"" സ്വഹാബത്തടക്കമുള്ള ഈ ഉമ്മത്തിന്ന് പഠിപ്പിച്ച് കൊടുത്ത മുത്ത് നബി (സ്വ) യുടെ വഫാത്ത് ഖൈറ് തന്നെയാണ് ഈ വിശ്വാസം തന്നെയായിരുന്നു സ്വഹാബത്തിന്നും, സ്വഹാബത്ത് തിരു കൽപ്പനക്കെതിരായി ഒന്നും തന്നെ ചെയ്യില്ലെന്ന് വിശ്വസിക്കുന്നവരാണ് മുഹ്മിനീങ്ങൾ. മുത്ത് നബിയുടെ വഫാത്ത് ഖൈറാണെന്ന് പറഞ്ഞത് ദുഖിക്കാൻ വേണ്ടിയല്ല !!!!!!!!!!!

മാത്രവുമല്ല റബീഉൽ അവ്വൽ 12 ന്ന് നബി (സ്വ) മദീനത്ത് ഹിജ്റ എത്തിയപ്പോൾ അന്ന് സ്വഹാബത്തിന്റെ സന്തോഷ പ്രകടനങ്ങൾ പെരുന്നാൾ  ആഘോഷത്തേക്കാൾ കൂടുതലായിരുന്നു ഇത് ബുഖാരി ഷറഹ് ഫത് ഹുൽ ബാരിയിൽ 1/443 കാണാം.

*(04) - നബിദിനത്തിൽ പ്രത്യേകമായെന്ത് ചെയ്തു ?*____🔽

തിങ്കളാഴ്ചദിവസം നബി (സ്വ)യും സ്വഹാബത്തും നോമ്പെടുത്തത് നബിദിനത്തിന്ന് പ്രത്യേകത കൽപ്പിച്ചത് കൊണ്ടല്ലേ ?? ഇത് അല്ലാഹുവിന്ന് ഷുക്റ് ചെയ്ത് കൊണ്ടാണ് ചെയ്തിരുന്നത് . ഈ നോമ്പ് സുന്നത്താണെന്നത് മൗലിദ് വിരോധികളും സമ്മതിക്കുന്നു!!! എന്നിട്ടും നബി ദിനത്തിന്ന് പ്രത്യേകത കൽപ്പിച്ച് കൊണ്ട് സ്വഹാബത്തെന്ത് ചെയ്തു എന്ന ചോദ്യം തന്നെ കാപട്യമല്ലെ ???? സ്വഹാബത്തിന്റെ കാലത്ത് ഒരിക്കൽ പോലും റബീഉൽ അവ്വൽ 12 തിങ്കളാഴ്ച ദിവസം ആവർത്തിക്കപ്പെട്ടിട്ടില്ലേ ??? മൗലിദ് വിരോധികൾ തെളിവുദ്ധരിക്കുക !!???? ഇനി മുത്ത് നബിയാകുന്ന അനുഗ്രഹത്തിൽ നന്ദി സൂചകമായി അല്ലാഹുവിന്ന് വേണ്ടി ഷുക്റ് ചെയ്യാൻ നോമ്പല്ലാത്ത മറ്റ് സൽകർമ്മങ്ങൾ ചെയ്യാൻ പറ്റുമോ ഇനി പറ്റില്ലാ എന്നാണെങ്കിൽ വാദിക്കുന്നവർ തെളിവുദ്ധരിക്കട്ടെ ???

*(05) - സന്തോഷ ദിനത്തിൽ ദഫ്ഫ് മുട്ടി മദ്ഹ് പാടാൻ പറ്റുമോ ?*______🔽

٥١٤٧ - حَدَّثَنَا مُسَدَّدٌ، حَدَّثَنَا بِشْرُ بْنُ المُفَضَّلِ، حَدَّثَنَا خَالِدُ بْنُ ذَكْوَانَ، قَال: قَالتِ الرُّبَيِّعُ بِنْتُ مُعَوِّذِ ابْنِ عَفْرَاءَ، جَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَدَخَلَ حِينَ بُنِيَ عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، فَجَعَلَتْ جُوَيْرِيَاتٌ لَنَا، يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ، إِذْ قَالتْ إِحْدَاهُنَّ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، فَقَال: "دَعِي هَذِهِ، وَقُولِي بِالَّذِي كُنْتِ تَقُولِينَ".
അർത്ഥം:

""മുഅവ്വിദ് ബ്നു അഫ്റാഹ് (റ) വിന്റെ മകൾ റുബയ്യിഹ് (റ) പറയുന്നു എന്റെ കല്യാണ ദിവസം നബി (സ്വ ) എന്റെ വീട്ടിൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു അപ്പോൾ ചെറിയ പെൺകുട്ടികൾ ദഫ്ഫ് മുട്ടി കൊണ്ട് എന്റെ പിതാക്കളിൽ നിന്ന് ബദർ യുദ്ധത്തിൽ വഫാത്തായവരുടെ മദ്ഹുകൾ പാടുകയായിരുന്നു ആ കൂട്ടത്തിൽ നബി (സ്വ) വന്നത് കണ്ടപ്പോൾ ഒരു പെൺകുട്ടി പാടി وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، (ഞങ്ങളിലുണ്ട് ഒരു പ്രവാചകൻ ആ പ്രവാചകൻ നാളെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻ കൂട്ടിത്തന്നെ പ്രവചിക്കുന്നയാളാണ്) അപ്പോൾ നബി സ്വ പറഞ്ഞു : എന്നെക്കുറിച്ച് പറയുന്നത് തൽക്കാലം ഒഴിവാക്കൂ നിങ്ങൾ ഇത് വരെ പാടിയിരുന്ന ബദ്രീങ്ങളുടെ മദ് ഹ് തന്നെ തുടരൂ (സ്വഹീഹ് ബുഖാരി)____🖍

പ്രസ്തുത ഹദീസിൽ കല്യാണ ദിവസം പെൺകുട്ടികൾ ബദ്രീങ്ങളുടെ അപദാനം ദഫ്ഫ് മുട്ടി പാടുകയും , നബി(സ്വ) യെ കണ്ടപ്പോൾ മുത്ത് നബിയുടെ മദ് ഹും പാടുകയായിരുന്നു ഇത് കണ്ട നബി (സ്വ) പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ ഹദീസിൽ ഒരുപാട് പാഠങ്ങളുണ്ട് , നമുക്കിവിടെ നോക്കാനുള്ളത് സന്തോഷ ദിനത്തിൽ ദഫ്ഫ് മുട്ടി മദ്ഹ് പാടാൻ പറ്റുമോ എന്നാകുന്നു തീർച്ചയായും പറ്റും, കേവലം ഒരു കല്യാണ ദിവസത്തിൽ പാടിയത് മുത്ത് നബി അംഗീകരിച്ച് കൊടുത്തെങ്കിൽ ലോകത്തിന്റെ നേതാവ് റഹ്മതുല്ലിൽ ആലമീനായ ഹബീബ് (സ്വ) ഈ ലോകത്തേക്ക് ഭൂജാതനായ ദിവസത്തിൽ സന്തോഷം കൊണ്ട് ദഫ്ഫ് മുട്ടി മദ് ഹ് പാട്ട് പാടൽ ഒരിക്കലും വിരോധിക്കുന്നതേയല്ല. ഈ ഹദീസിന്റെ ഷറഹിൽ തന്നെ വളരെ കൃത്യമായി ഇമാമീങ്ങൾ ഇക്കാര്യം പഠിപ്പിക്കുകയും ചെയ്യുന്നു. ഇനി ഈ ദഫ്ഫ് മുട്ടി മദ് ഹ് പാട്ട് നബി (സ്വ) യുടെ ജനന ദിവസത്തിൽ പാടില്ലെന്നും നരഗത്തിലേക്കുള്ള ബിദ്അത്തുമാണെങ്കിൽ വാദിക്കുന്നവർ തെളിവുദ്ധരിക്കുക ???
🔽
*മുകളിൽ കൊടുത്ത ഓരോ കാര്യങ്ങളൊക്കെയാണ് മൗലിദാഘോഷമെന്ന പേരിൽ ലോക മുഹ്മിനീങ്ങൾ ചെയ്ത് പോരുന്നത്. ഇത്രയും വ്യക്തമായി ഖുർ ആനിലും , തിരു ചര്യയിലും സ്വാഹബാ ചര്യയിലും ഉള്ള ഒരു കാര്യത്തെ പിഴച്ച ബിദ് അത്താണെന്ന ഫത് വയുമായി ഊര് ചുറ്റി കവലകളിൽ വിറളി പൂണ്ടുന്നവരെപ്പറ്റി പ്രവാചക പ്രണയ വിരോധമാണെന്നേ പറയാൻ നിർവ്വാഹമുള്ളൂ!!!!!*
visionofahlussunna at 23:25
Share

നബിദിനാഘോഷം -മൗലവിമാർ പറ്റിക്കുകയാണ്

*"മൗലിദാഘോഷം ഈ ഹദീസിൽ തെറ്റിദ്ധരിച്ച് പോകരുത്"*___________🗂✒

🔽
*മൗലിദാഘോഷത്തെ എതിർക്കാൻ മൗലിദ് വിരോധികൾ കൊണ്ട് വരാറുള്ള പ്രധാനമായ ഒരു ഹദീസാണ് താഴെ കൊടുത്തിട്ടുള്ളത്*

 *عَنْ عَائِشَةَ، قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ»*

(സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ - 1718)

*പ്രസ്തുത ഹദീസ് ഓതി മൗലിദ് വിരോധികൾ അർത്ഥം പറയാറുള്ളത് "ആരെങ്കിലും മതത്തിൽ ഒരു കാര്യം പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ്" എന്ന അർഥം പറയും  എന്നാൽ മൗലിദാഘോഷം എന്നത് മതത്തിൽ പുതുതായി ഉണ്ടാക്കിയതാണോ ഒരിക്കലുമല്ല ഖുർ ആനിലും സുന്നത്തിലും ഇജ്മാഇലും ഖിയാസിലും  തുടങ്ങി നാല് പ്രമാണത്തിലും മൗലിദാഘോഷത്തിന്നടിസ്ഥാനമുണ്ട്*
🔹
*പക്ഷെ പ്രസ്തുത മുകളിൽ കൊടുത്ത ഹദീസിന്ന് മൗലിദ് വിരോധികൾ കൊടുത്ത ആശയം  അത് ശരിയല്ല മറിച്ച്  ഹദീസിൻറ്റെ യഥാർത്ഥ ആശയവും അർഥവും ഇങ്ങനെയാണ്*
👇
*നബി വചനത്തിലെ ഒരു വാക്ക് ശ്രദ്ധേയമാണ്.*

*"മതത്തില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല് എന്ന വാക്ക്" അപ്പോൾ മതത്തിൽ ഉൾപെടുന്ന കാര്യം പുതുക്കിയാൽ അല്ലെങ്കിൽ പുതുതായി കൊണ്ട് വന്നാൽ  തള്ളപ്പെടെണ്ടതല്ല എന്ന ആ വാക്ക് തന്നെ സൂചന നൽകുന്നു എന്നാൽ ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ തള്ളപ്പെടെണ്ടതാണ് എന്ന വ്യാജ അർഥം നൽകി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ..*

*"ഫഹുവ റദ്ദുൻ"" എന്ന് നബി (സ്വ) പ്രത്യേകം പറഞ്ഞത് എന്തിന്ന് വേണ്ടിയാണെന്ന് മനസ്സിലാക്കിയാൽ മതി !!!!*
🔹
*മതത്തിൽ ആരെങ്കിലും പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ് പക്ഷെ മതത്തിൽ അടിസ്ഥാനമുള്ള ഒരു കാര്യത്തെ പുതുക്കിയാൽ  പുതുക്കുക എന്നാൽ ! അതിൻറ്റെ സ്വഭാവം , ശൈലി എന്നിവയിൽ വരുന്ന മാറ്റം അതായത് ശറഹ് അനുവദിച്ച രീതിയിൽ പുതുക്കിയാൽ ഒരു കുഴപ്പവുമില്ല. അത് പോലെ ഒരു നല്ലകാര്യത്തിന്ന് തുടക്കം കുറിച്ചാൽ അതിന്നും ഒരുകുഴപ്പവുമില്ല മുകളിൽ പറഞ്ഞ നബി (സ്വ) തന്നെ മറ്റൊരു ഹദീസ് പഠിപ്പിക്കുന്നത് നോക്കൂ*
🔹
*، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ سَنَّ فِي الْإِسْلَامِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا، وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْءٌ، وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً، كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ»*

(സ്വഹീഹ് - മുസ്ലിം - ഹദീസ് നമ്പർ- 1017)

*"നബി (സ്വ) പഠിപ്പിക്കുന്നു  ഇസ്ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിൻറ്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിൻറ്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (സ്വഹീഹ് മുസ്ലിം)*
🔹
*ഈ ഹദീസിൽ നിന്നും  മഹാനായ ഇമാം  നവവി (റ)  പഠിപ്പിക്കുന്നു "ഈ ഹദീസ്  നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാനും നല്ല മാതൃകകൾ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നൽകുന്നു.  (ശറഹ് മുസ്ലിം)*

*എന്നാൽ ഈ ഹദീസ് മൗലിദ് വിരോധികൾ പറയാറില്ല*
🔽
*മറ്റൊരു ഹദീസ് നോക്കൂ*

*എല്ലാ റക് അത്തിലും ഒരു സ്വഹാബി വര്യൻ സൂറത്ത് ഇഖ്ലാസ് ഓതുന്നത് ശ്രദ്ധയിൽ പെട്ട ഹബീബ് (സ്വ) ആ സ്വഹാബി വര്യനോട് കാര്യമൻവേഷിച്ചപ്പോൾ ഇഖ്ലാസ് സൂറത്ത് ഞാനിഷ്ടപ്പെടുന്നുവെന്ന് സ്വഹാബിവര്യൻ മറുപടി നൽകി അപ്പോൾ ഹബീബ് (സ്വ) പറഞ്ഞത് നിനക്കത് സ്വർഗ്ഗത്തിലേക്കെത്തിക്കുമെന്ന് പഠിപ്പിച്ചു. ഇതിൽ നിന്നും വളരെ വ്യക്തമാണ് ശരീ അത്തിന്ന് വിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ചെയ്യുന്നത് എതിർക്കപ്പെടേണ്ടതല്ലെന്ന് നബി (സ്വ) യുടെ അംഗീകാരത്തിൽ  നിന്ന് തന്നെ മനസ്സിലാകുന്നു.*
🔽
*എന്നാൽ‌ മൗലിദ് വിരോധികളുടെ അടിസ്ഥാനമില്ലാത്ത വാദങ്ങൾ ശരിയാണെന്ന് തെറ്റിദ്ധരിച്ച് പോയവർ  ഒരു കാര്യം പ്രത്യേകം  മനസ്സിലാക്കിക്കോളൂ മൗലിദാഘോഷം എന്നത് ദീനിൽ പുതുതായി ഉണ്ടാക്കിയതല്ല ദീനിൽ ഉള്ളതും  അടിസ്ഥാനമായി സുന്നത്തിൽ നിന്നും , ഖുർ ആനിൽ നിന്നുമാണ്. ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തെ പുതുക്കാമെന്നത് മുത്ത് നബി (സ്വ) യുടെ ഹദീസിന്റെ യഥാർത്ഥമായ ആശയമാണ്.  ഈയടിസ്ഥാനത്തിൽ തന്നെ മൗലിദാഘോഷം വിപുലമായ രീതിയിൽ പുതുക്കിയതാണ് ഹിജ്റ 300 ന്ന് ശേഷം , വലിയ നീതിമാനും,  ആബിദുമായ  ഭരണാധികാരി മുളഫർ രാജാവ് (റ:അ) ചെയ്തത് . അല്ലാതെ മതത്തിൽ ഇല്ലാത്ത ഒരു കാര്യം പുതുതായി കൊണ്ട് വന്നതല്ല !  അത് കൊണ്ടാണല്ലോ അമലുൽ മൗലിദ് ബിദ് അത്ത് ഹസനയാണെന്ന്  പറഞ്ഞ ഇമാമീങ്ങൾ തന്നെ മൗലിദിൻറ്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് പഠിപ്പിച്ചത്. ഇങ്ങനെ ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം പുതുക്കാൻ പാടില്ല അത് നരകത്തിലേക്കുള്ള ബിദ് അത്താണെങ്കിൽ ഇന്നത്തെ മദ്രസയും, ശരീഅത്ത് കോളെജും , ദീനീ സംഘടനയും, ദീനീ സമ്മേളനങ്ങളും, തുടങ്ങി ധാരാളം കാര്യങ്ങൾ നരകത്തിലേക്കുള്ള ബിദ് അത്താണെന്ന് പറയേണ്ടി വരും.!!!!*__________

___________________📚📚📚💐👍🏻
visionofahlussunna at 23:02
Share
‹
›
Home
View web version

about me/ഖുദ്സി

visionofahlussunna
View my complete profile
Powered by Blogger.