page

Tuesday, 21 November 2017

നബിദിനാഘോഷം -മൗലവിമാർ പറ്റിക്കുകയാണ്

*"മൗലിദാഘോഷം ഈ ഹദീസിൽ തെറ്റിദ്ധരിച്ച് പോകരുത്"*___________🗂✒

🔽
*മൗലിദാഘോഷത്തെ എതിർക്കാൻ മൗലിദ് വിരോധികൾ കൊണ്ട് വരാറുള്ള പ്രധാനമായ ഒരു ഹദീസാണ് താഴെ കൊടുത്തിട്ടുള്ളത്*

 *عَنْ عَائِشَةَ، قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ»*

(സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ - 1718)

*പ്രസ്തുത ഹദീസ് ഓതി മൗലിദ് വിരോധികൾ അർത്ഥം പറയാറുള്ളത് "ആരെങ്കിലും മതത്തിൽ ഒരു കാര്യം പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ്" എന്ന അർഥം പറയും  എന്നാൽ മൗലിദാഘോഷം എന്നത് മതത്തിൽ പുതുതായി ഉണ്ടാക്കിയതാണോ ഒരിക്കലുമല്ല ഖുർ ആനിലും സുന്നത്തിലും ഇജ്മാഇലും ഖിയാസിലും  തുടങ്ങി നാല് പ്രമാണത്തിലും മൗലിദാഘോഷത്തിന്നടിസ്ഥാനമുണ്ട്*
🔹
*പക്ഷെ പ്രസ്തുത മുകളിൽ കൊടുത്ത ഹദീസിന്ന് മൗലിദ് വിരോധികൾ കൊടുത്ത ആശയം  അത് ശരിയല്ല മറിച്ച്  ഹദീസിൻറ്റെ യഥാർത്ഥ ആശയവും അർഥവും ഇങ്ങനെയാണ്*
👇
*നബി വചനത്തിലെ ഒരു വാക്ക് ശ്രദ്ധേയമാണ്.*

*"മതത്തില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല് എന്ന വാക്ക്" അപ്പോൾ മതത്തിൽ ഉൾപെടുന്ന കാര്യം പുതുക്കിയാൽ അല്ലെങ്കിൽ പുതുതായി കൊണ്ട് വന്നാൽ  തള്ളപ്പെടെണ്ടതല്ല എന്ന ആ വാക്ക് തന്നെ സൂചന നൽകുന്നു എന്നാൽ ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ തള്ളപ്പെടെണ്ടതാണ് എന്ന വ്യാജ അർഥം നൽകി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ..*

*"ഫഹുവ റദ്ദുൻ"" എന്ന് നബി (സ്വ) പ്രത്യേകം പറഞ്ഞത് എന്തിന്ന് വേണ്ടിയാണെന്ന് മനസ്സിലാക്കിയാൽ മതി !!!!*
🔹
*മതത്തിൽ ആരെങ്കിലും പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ് പക്ഷെ മതത്തിൽ അടിസ്ഥാനമുള്ള ഒരു കാര്യത്തെ പുതുക്കിയാൽ  പുതുക്കുക എന്നാൽ ! അതിൻറ്റെ സ്വഭാവം , ശൈലി എന്നിവയിൽ വരുന്ന മാറ്റം അതായത് ശറഹ് അനുവദിച്ച രീതിയിൽ പുതുക്കിയാൽ ഒരു കുഴപ്പവുമില്ല. അത് പോലെ ഒരു നല്ലകാര്യത്തിന്ന് തുടക്കം കുറിച്ചാൽ അതിന്നും ഒരുകുഴപ്പവുമില്ല മുകളിൽ പറഞ്ഞ നബി (സ്വ) തന്നെ മറ്റൊരു ഹദീസ് പഠിപ്പിക്കുന്നത് നോക്കൂ*
🔹
*، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ سَنَّ فِي الْإِسْلَامِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا، وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْءٌ، وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً، كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ»*

(സ്വഹീഹ് - മുസ്ലിം - ഹദീസ് നമ്പർ- 1017)

*"നബി (സ്വ) പഠിപ്പിക്കുന്നു  ഇസ്ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിൻറ്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിൻറ്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (സ്വഹീഹ് മുസ്ലിം)*
🔹
*ഈ ഹദീസിൽ നിന്നും  മഹാനായ ഇമാം  നവവി (റ)  പഠിപ്പിക്കുന്നു "ഈ ഹദീസ്  നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാനും നല്ല മാതൃകകൾ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നൽകുന്നു.  (ശറഹ് മുസ്ലിം)*

*എന്നാൽ ഈ ഹദീസ് മൗലിദ് വിരോധികൾ പറയാറില്ല*
🔽
*മറ്റൊരു ഹദീസ് നോക്കൂ*

*എല്ലാ റക് അത്തിലും ഒരു സ്വഹാബി വര്യൻ സൂറത്ത് ഇഖ്ലാസ് ഓതുന്നത് ശ്രദ്ധയിൽ പെട്ട ഹബീബ് (സ്വ) ആ സ്വഹാബി വര്യനോട് കാര്യമൻവേഷിച്ചപ്പോൾ ഇഖ്ലാസ് സൂറത്ത് ഞാനിഷ്ടപ്പെടുന്നുവെന്ന് സ്വഹാബിവര്യൻ മറുപടി നൽകി അപ്പോൾ ഹബീബ് (സ്വ) പറഞ്ഞത് നിനക്കത് സ്വർഗ്ഗത്തിലേക്കെത്തിക്കുമെന്ന് പഠിപ്പിച്ചു. ഇതിൽ നിന്നും വളരെ വ്യക്തമാണ് ശരീ അത്തിന്ന് വിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ചെയ്യുന്നത് എതിർക്കപ്പെടേണ്ടതല്ലെന്ന് നബി (സ്വ) യുടെ അംഗീകാരത്തിൽ  നിന്ന് തന്നെ മനസ്സിലാകുന്നു.*
🔽
*എന്നാൽ‌ മൗലിദ് വിരോധികളുടെ അടിസ്ഥാനമില്ലാത്ത വാദങ്ങൾ ശരിയാണെന്ന് തെറ്റിദ്ധരിച്ച് പോയവർ  ഒരു കാര്യം പ്രത്യേകം  മനസ്സിലാക്കിക്കോളൂ മൗലിദാഘോഷം എന്നത് ദീനിൽ പുതുതായി ഉണ്ടാക്കിയതല്ല ദീനിൽ ഉള്ളതും  അടിസ്ഥാനമായി സുന്നത്തിൽ നിന്നും , ഖുർ ആനിൽ നിന്നുമാണ്. ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തെ പുതുക്കാമെന്നത് മുത്ത് നബി (സ്വ) യുടെ ഹദീസിന്റെ യഥാർത്ഥമായ ആശയമാണ്.  ഈയടിസ്ഥാനത്തിൽ തന്നെ മൗലിദാഘോഷം വിപുലമായ രീതിയിൽ പുതുക്കിയതാണ് ഹിജ്റ 300 ന്ന് ശേഷം , വലിയ നീതിമാനും,  ആബിദുമായ  ഭരണാധികാരി മുളഫർ രാജാവ് (റ:അ) ചെയ്തത് . അല്ലാതെ മതത്തിൽ ഇല്ലാത്ത ഒരു കാര്യം പുതുതായി കൊണ്ട് വന്നതല്ല !  അത് കൊണ്ടാണല്ലോ അമലുൽ മൗലിദ് ബിദ് അത്ത് ഹസനയാണെന്ന്  പറഞ്ഞ ഇമാമീങ്ങൾ തന്നെ മൗലിദിൻറ്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് പഠിപ്പിച്ചത്. ഇങ്ങനെ ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം പുതുക്കാൻ പാടില്ല അത് നരകത്തിലേക്കുള്ള ബിദ് അത്താണെങ്കിൽ ഇന്നത്തെ മദ്രസയും, ശരീഅത്ത് കോളെജും , ദീനീ സംഘടനയും, ദീനീ സമ്മേളനങ്ങളും, തുടങ്ങി ധാരാളം കാര്യങ്ങൾ നരകത്തിലേക്കുള്ള ബിദ് അത്താണെന്ന് പറയേണ്ടി വരും.!!!!*__________

___________________📚📚📚💐👍🏻