page

Friday, 3 November 2017

വഹാബികളുടെ ബിദ്അത്തുകൾ!

NB: ഇതിൽ പ്രസിദ്ധീകരിക്കുന്ന ഒരാളെയും വ്യക്തിപരമായോ മറ്റോ വിമർശിക്കലോ ,കളിയാക്കലോ ഉദ്ധേശ്യമില്ല. അത്തരത്തിൽ ആരും വിലയിരുത്തരുത്. വ്യക്തിപരമായ ബഹുമാനം ഓരോ വ്യക്തികൾക്കും നൽകുന്നതോടൊപ്പം ആദർശപരമായ ചർച്ചകൾ മാത്രം!


മുജാഹിദ് നേതാവ് ഫൈസൽ മൗലവി -ബാപ്പ മരിച്ചപ്പോൾ കൂട്ടുപ്രാത്ഥനയിൽ പങ്കെടുക്കുന്നു👇👇👇 














വഹാബികളുടെ - സ്വന്തം സലഫീ ഫെസ്റ്റ്!സംഘാടകർ മ്മടെ സ്വന്തം സലഫീ അസോസിയേഷൻ!!!



ശിർക്കും ബിദ്അത്തു മാരോപിച്ച്    സമുദായത്തെ ഭിന്നിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയവർ - അതേ വിഷയത്തിൽ തമ്മിൽ തല്ലി പല ഗ്രൂപ്പുകളായി  ഭിന്നിച്ചതിലൊരു കൂട്ടരുടെ  പുതിയ ചിത്രം!



വഹാബി നേതാക്കൾ നാട മുറിക്കുന്നു











നബിദിന റാലി നബി തങ്ങൾ നടത്താത്തത് കൊണ്ട് ബിദ്അത്ത്!വഹാബീ സമ്മേളന റാലി നബി തങ്ങൾ നടത്തിയില്ലെങ്കിലും സുന്നത്ത്!


















വഹാബീ സമ്മേളനത്തിൽ BJP നേതാവ് സുരേന്ദ്രൻ!







അൽ ഹിക്മ ഇസ്ലാഹിയ്യ മദ്രസ - പ്രവേശനോത്സവം - 2017 - പേരാമ്പ്ര
ജൂലൈ 2 ഞായർ

നബിദിനാഘോഷം ബിദ്അത്ത്! പ്രവേശനോത്സവം സുന്നത്ത്!വഹാബികൾക്ക് മാത്രമായി ദീനിൽ പ്രത്യേക ഉസൂലുണ്ടോ ?
അതോ ബിദ്അത്ത് ചെയ്താൽ വഹാബികൾ മാത്രം നരകത്തിൽ പോകില്ലെന്ന് മൗലവിമാർ യോഗം ചേർന്ന് നിയമമുണ്ടാക്കിയോ?



തെരുവ് നാടകം തൗഹീദ്.നബിദിനത്തിന് മദ്റസ കുട്ടികൾ മദ്ഹ് ഗാനമാലപിച്ചാൽ ബിദ്അത്തും നരകവും! ഇവരെ എവിടെയാണ് ചികിത്സിക്കേണ്ടത് ?


MSM ന്റെ തെരുവു നാടകം. ഖുർആനിലും സുന്നത്തിലും തെളിവുള്ളത് കൊണ്ട്[?] തൗഹീദ് ആയി


വഹാബികളുടെ സുന്നത്തായ  പൂജകൾ!



KNM നേതാക്കളുടെ കല്ല് പൂജ


           വഹാബികളുടെ നിലവിളക്ക് പൂജ



വഹാബികളുടെ കൊടിമര പൂജ



ഹുസൈൻ സലഫിയുടെ നേതൃത്വത്തിൽ മറ്റൊരു കല്ലുപൂജ !






ഹുസൈൻ സലഫിയുടെ നേതൃത്വത്തിൽ നടന്ന  കല്ലുപൂജയുടെ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 


NB :പൂജ എന്ന വാക്കിന് വഹാബികളോട് പ്രത്യേക കടപ്പാട് !.മഹത്തുക്കളുടെ ഖബർ സിയാറത്ത് നടത്തുന്ന മുസ്ലിമിനെ നോക്കി - ഖബർ പൂജകരെന്നാക്ഷേപിച്ചത് വഹാബീ കൂട്ടുകെട്ട് മുന്നണിയാണല്ലൊ!

നികാഹിന്റെ ഖുതുബയും ബിദ്അത്ത്


നികാഹി ന്റെ ഖുതുബ നബി (സ) ചെയ്തത് ഹദീസിലില്ല, നികാഹിന്റെ വാചകം വരന് ചൊല്ലി കൊടുത്തതായും ഹദീസിലില്ല. (ശബാബ് വാരിക 2009 ഒക്ടോ)

അപ്പോ വഹാബി കല്യാണ വീടുകളിൽ സ്റ്റേജ് കെട്ടി നെടുനീളൻ ഖുതുബ നടത്തുന്നത്?? വരനും അമ്മോശനും നികാഹിന്റെ വാചകം ചൊല്ലി കൊടുക്കുന്നത് ??

നബി(സ) മാതൃക കാണിക്കാത്തതെല്ലാം ബിദ്അത്തല്ലെ?? അല്ല ഈ ബിദ്അത്ത് നബിദിനത്തിന് മാത്രമുള്ളതാണോ...?







മിലാദ് പ്രഭാഷണവുമായി വഹാബികളും




പഴയ നിയമമനുസരിച്ച് ഇത്തരം പരിപാടികൾ ബിദ്അത്തും ശിർക്കുമായിരുന്നു.പുതിയ നിയമമനുസരിച്ചിത് തൗഹീദായി മാറി!!!









മരണപ്പെട്ടാൽ മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ ഉപകാരപ്പെടില്ലെന്ന് വഹാബീ മതം!ഖുർആൻ ഓതാനേ പാടില്ല. നബിയോ സഹാബത്തോ ചെയ്തിട്ടില്ലത്രെ! നബിയോ സഹാബത്തോ ചെയ്തിട്ടില്ലെങ്കിലും സലഫി സെന്ററിന് സ്ഥലം കൊടുത്താൽ പരലോക മോക്ഷം കിട്ടുമത്രെ! മയ്യിത്തിന് വേണ്ടി ഖുർആനോ താതിരുന്നാൽ മതി!!! മ്മടെ ശങ്കടനക്ക് നാല് കാശ് കിട്ടണ കാര്യമാണെങ്കിൽ ,പിന്നെ എന്തോന്ന് പ്രമാണം!.മോക്ഷം കിട്ടുമെന്ന് കല്ലിലെഴുതി സലഫി സെന്ററിന്റെ ഭിത്തിയിലൊട്ടിച്ചു! ഇനി ഒരാൾക്കും സംശയമുണ്ടാകരുത്! ബിദ്അത്തും നരകവും ....? അത് സുന്നികൾ ചെയ്യുമ്പോൾ മാത്രമാണ്!..... അല്ലാ പിന്നെ!!!ഉത്ഘാഘാടനം ചെയ്തത് KNM ന്റെ സെക്രട്ടറിയായതു കൊണ്ട് സനദൊക്കെ സഹീഹാണ്...ഇനി സനദന്വേഷിച്ചാരും കിതാബ് തപ്പി സമയം കളയണ്ട...!... ഇതേത് നബിയാണ് പഠിപ്പിച്ചത്-ഇതിന് പ്രമാണമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച് മൗലവിമാരെ ആരും എടങ്ങേറാക്കരുത്...!... 1983 ലെ സംഭവമായതുകൊണ്ട് ,മറു ഗ്രൂപ്പിന്റെ തലയിൽ വച്ച് കൊടുക്കാമെന്ന് ഒരു മൗലവിയും സ്വപ്നം കാണേണ്ടതില്ല...അന്നൊക്കെ കൂട്ടുകുടുംബ തൗഹീദായിരുന്നല്ലോ...അണുകുടുംബ തൗഹീദും ഓരോ മൗലവിക്കും ഓരോ ഗ്രൂപ്പെന്ന ആധുനിക നവോത്ഥാനവും പൂവിട്ടത് ഈ അടുത്ത കാലത്താണല്ലോ...



വഹാബീ സമ്മേളന നഗരിയിലെ കൂറ്റൻ കൊടിമരം !


 കൊടിമരം തൊട്ടും കെട്ടിപ്പിടിച്ചും ബർക്കത്തെടുക്കുന്നു ?.ഇതിനൊക്കെ ഏത് പ്രമാണമാണാവോ തെളിവ്? ബിദ്അത്തുകൾ മതത്തിന്റെ പേരിൽ- [വഹാബീ ]മതസമ്മേളനത്തിന് നടത്തിയിട്ടും മൗലവിമാർ മാത്രം നരകത്തിൽ പോകാത്തതിന്റെ ഗുട്ടൻസ് എന്താണെന്നൊരു പിടുത്തവും കിട്ടണില്ല്യ...!!!














സലഫീ ഫെസ്റ്റ്















വഹാബികളുടെ സ്വന്തം ശൈഖ് സുദൈസിന്റെ കൈ കെട്ടൽ







 എം എം അക്ബറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുജാഹിദ് മൗലവിമാർ ഭരണാധികാരികളെ കണ്ട് സഹായം തേടിയപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളിലൊന്ന്!


















#തുടക്കം #തന്നെ #നരകത്തിൽ...!...'''എല്ലാ പുതിയതും പിഴച്ചതാണ്... പിഴച്ചതെല്ലാം നരകത്തിലാണ്'''... നബിയോ സഹാബത്തോ ചെയ്യാത്ത കാര്യങ്ങൾ, മതത്തിന്റെ പേരിൽ നിങ്ങളിങ്ങിനെ തട്ടിക്കൂട്ടിയാൽ സ്വർഗ്ഗം കാലിയാകില്ലേ മൗലവിമാരേ...?...  നബിക്കോ സഹാബത്തിനോ പരിചയമില്ലാത്ത-'ബിദ്അത്തിന്റെ'  മൂന്നാം വാർഷികം 1953ൽ..!...ഇതിനെല്ലാം പുറമേ നരകത്തിലേക്ക് സെഞ്ച്വറി അടിച്ചൊരു നൂറാം വാർഷികവും...!... ആകെ നരകമയം... എന്താല്ലേ... തൗഹീദിന്റെ വിഷയത്തിൽ ഇത്രക്കും 'സൂഷ്മത'[?] പുലർത്തുന്ന മൗലവിമാരാരും സ്വർഗത്തിലില്ലെന്ന്‌ വന്നാൽ... !