page

Monday, 20 November 2017

മൗലിദും പാപമോചനവും

*മാല മൗലിദുകളിലെ*
 *ശിർക്കൻ വരികൾ*
 😂
*അഥവാ വഹാബി ശിർക്കാണെന്ന് വിചാരിച്ചു വെച്ചിരുന്ന വരികൾ! സാധു!*

.............................................................
📢മങ്കൂസ് മൗലിദിൽ:
🌼إرتاكبت على لخطا  غير حصر و عدد
لك أشكو فيه يا سيدي خير النبي 🌼
❌ഞാൻ എണ്ണവും കണക്കുമില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയ്‌., ..നബിമാരിൽ ഉത്തമനായവരേ, അങ്ങയോട്‌ ഞാൻ ആവലാതി ബോധിപ്പിക്കുന്നു.❌
.............................................................
*മറുപടി*
✔പാപങ്ങൾ പൊറുത്തു തരാന്‍  നബിയോട് സുന്നികൾ പറയുന്നില്ല.... ആവലാതി പറയുന്നു എന്ന് പറയുന്നത് ഖുര്‍ആന്‍ അങ്ങനെ ചെയ്യാന്‍ പഠിപ്പിച്ചത് കൊണ്ടാണ്. ..

(وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا)
[Surat An-Nisa 64]
മുജാഹിദ് മൗലവിയുടെ പരിഭാഷ  : ഒരു റസൂലിനെയും (തന്നെ) അല്ലാഹുവിന്‍റെ ഉത്തരവു പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ, നാം അയച്ചിട്ടില്ല. അവര്‍ തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍, അവര്‍ നിന്‍റെയടു ക്കല്‍ വന്നിരുന്നുവെങ്കില്‍, എന്നിട്ട് അവര്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും അവര്‍ക്ക് വേണ്ടി റസൂലും പാപമോചനം തേടുകയും (ചെയ്തിരുന്നെങ്കില്‍) അല്ലാഹുവിനെ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായും, കരുണാനിധിയായും അവര്‍ കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു.✔
•••••••••••••••••••••••••••••••••••••••••••••••••

📢സുബ്ഹാന മൗലിദിൽ:
أنت غفار الخطايا والذنوب الموبقات أنت ستار المساوي ................
❌[നബിയേ താങ്കളാണ് വിനാശകരമായ പാപങ്ങൾ പൊറുക്കുന്നവൻ. താങ്കളാണ് ദോഷങ്ങൾ മൂടി വെക്കുന്നവൻ...] ❌
.............................................................
*മറുപടി*
✔പച്ചക്കളവാണ് ഈ ആരോപണം. ഇങ്ങനെ ഒരു വരി സുബ്ഹാന മൌലിദില്‍ ഇല്ല.

പരിഭാഷയിലും കാണാം കള്ളത്തരം. ... ഈ വരിയുടെ പരിഭാഷ മുകളില്‍ നൽകിയതിൽ "നബിയേ,  താങ്കളാണ്" എന്ന് അർത്ഥം പറഞ്ഞ ഭാഗം അറബി വരിയില്‍ ഇല്ല.

ഈ വരി ശർറഫൽ അനാം മൗലിദിൽ കാണാം.  പക്ഷേ അവിടെ സംബോധന അല്ലാഹുവിനോടാണ്. അഥവാ " അല്ലാഹുവേ നീ തെറ്റുകളും വൻ പാപങ്ങളും പൊറുക്കുന്നവനാണ്" എന്ന് സാരം.✔
•••••••••••••••••••••••••••••••••••••••••••••••••
📢സലാം ബൈത്തിൽ:
السلام عليك يا ماحي الذنوب السلام عليك يا جالي الكروب
❌[തെറ്റുകൾ മായ്ചു കളയുന്ന നബിയേ അങ്ങേക്ക് സലാം. പ്രയാസങ്ങൾ നീക്കി തരുന്നവരേ അങ്ങേക്ക് സലാം] ❌
.............................................................

*മറുപടി*
✔നബിയേ താങ്കള്‍ക്ക് സലാം എന്ന് ദിവസം 10 തവണയെങ്കിലും അത്തഹിയ്യാത്തിൽ പറയുന്നത് കൊണ്ട് നബി(സ) യെ നേരിട്ട് വിളിച്ചു സലാം പറയുന്നത് തെറ്റായി എണ്ണില്ല എന്ന് കരുതുന്നു.

പിന്നെ "മാഹിദ്ദുനൂബ്" (പാപങ്ങള്‍ മായ്ച്ചു കളയുന്നവർ) എന്ന പ്രയോഗമായിരിക്കും തെറ്റായി മനസ്സിലാക്കിയിരിക്കുന്നത്.

ഇവിടെയും നേരത്തേ പറഞ്ഞ പ്രകാരം പ്രവാചകരുടെ ആഗമന ലക്ഷ്യം തന്നെ ലോകത്ത് നിന്ന് തിന്മകളെ മായ്ച്ചു കളയലാണ് എന്ന് കാണാം.

റസൂല്‍ ( സ ) തന്നെ 'ഞാന്‍ മുഹമ്മദും അഹ്മദും മാഹീയും ആണ്' എന്ന് പറഞ്ഞ ഹദീസും ഉണ്ട്. 'മാഹീ' എന്ന നാമം നബി ( സ ) തന്നെ അവിടുത്തെ കുറിച്ച് പറഞ്ഞതാണ് എന്നും അത് ഏതെങ്കിലും മൗലിദിൽ മാത്രം ഉള്ളതല്ല എന്നും മനസ്സിലാക്കുക.

തെറ്റ് പ്രവർത്തിച്ചവർ നബി ( സ ) യുടെ അടുത്ത് വരുകയും റസൂല്‍ ( സ ) അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താല്‍ പാപങ്ങള്‍ പൊറുത്ത് കൊടുക്കുമെന്ന് ഖുര്‍ആന്‍ പച്ചയായി പറഞ്ഞിരിക്കെ അല്ലാഹുവിനും റസൂലിനും തിരുത്ത് നിർദ്ദേശിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ. ..✔
•••••••••••••••••••••••••••••••••••••••••••••••••

📢ശർഫൽ അനാം മൗലിദിൽ:
فجد يا رسول الله منك برجمة لعبد أسير بالذنوب مسربل
❌[അല്ലാഹുവിെൻറ റസൂലേ, പാപങ്ങൾ കൊണ്ട് വലയം ചെയ്യപ്പെട്ട ഈ അടിമക്ക് അങ്ങയുടെ റഹ്മത്ത് കൊണ്ട് ഔദാര്യം ചെയ്യേണമേ]❌
.............................................................

*മറുപടി*
✔ഇവിടെ എവിടെയാണ് നബിയോട് പാപ മോചനം തേടുന്നത്? പാപിയായ ഈ അടിമക്ക് റഹ്മത്ത് ചെയ്യേണമേ എന്ന് പറഞ്ഞാല്‍ പാപ മോചനം തേടലാണോ?

ഖുര്‍ആന്‍ പറയുന്നു:
(وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ)
[Surat Al-Anbiya 107]
[ അമാനി യുടെ പരിഭാഷ :  (നബിയേ,) ലോകത്തുള്ളവര്‍ക്ക് (മുഴുവന്‍) കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.]

പിന്നെ ആരോടാണ് പാപികളായ നാം റഹ്മത്ത് - കാരുണ്യം - ചോദിക്കേണ്ടത്?✔