page

Friday, 1 December 2017

മൗലീദാഘോഷം ചരിത്രത്തിൽ- വഹാബീ പോസ്റ്റിന് മറുപടി

*മൌലീദ് ആഘോഷം ചരിത്രത്തി‍ല്‍* 📜
എന്ന മുജാഹിദ് പോസ്റ്റിനു  മറുപടി
***************************************
(മറുപടി ഇല്ലാത്ത മൂന്നാം വര്‍ഷം വീണ്ടും പോസ്റ്റുന്നു)
പ്രവാചകന്‍ മുഹമ്മദ് നബി(സ).
[പഠിപ്പിച്ചിച്ചു]
*തന്റെ ജന്മ ദിനത്തിൽ പ്രാധാന്യം പഠിപ്പിക്കാൻ എല്ലാ ആഴ്ചയിലും തിങ്കളാഴ്ച്ച നോമ്പ്‌ നോറ്റും അതിനു നമ്മോട് പ്രേരിപിച്ചും മുസ്ലിമിന്റെ ഏറ്റവുംനല്ല ആഘോഷ മാർഗമായ ഇബാദത്ത് ചെയ്തു കാണിച്ചുതന്നു.
🔘 അബൂ ബക്കര്‍ സിദ്ദീക്ക് (റ).
[ആഘോഷിച്ചു]☑
നബി സ്വല്ല. യുടെ സുന്നത് അവർ കൈവെടിയില്ല.
🔘 ഉമര്‍ (റ). [ആഘോഷിച്ചു]☑
🔘ഉസ്മാന്‍ (റ). [ആഘോഷിച്ചു]☑
🔘അലി(റ). [ആഘോഷിച്ചു]☑
🔘ഇമാം അബൂ ഹനീഫ 150AH. [ആഘോഷിച്ചു]☑
🔘ഇമാം മാലിക്ക്.170AH
[ആഘോഷിച്ചു]☑
🔘ഇമാം ശാഫി.204AH [ആഘോഷിച്ചു]☑
🔘ഇമാം അഹമദ് ഇബ്നു ഹംബല്‍.241AH [ആഘോഷിച്ചു]☑
🔘ഇമാം ബുഖാരി.256AH [ആഘോഷിച്ചു]☑
🔘ഇമാം മുസ്ലിം.261AH [ആഘോഷിച്ചു]☑
🔘ഇമാം അബൂദാവൂദ്. 275AH
[ആഘോഷിച്ചു]☑
🔘ഇമാം തിര്‍ മിദി.279AH [ആഘോഷിച്ചു]☑
🔘ഇമാം നാസഇ.303AH [ആഘോഷിച്ചു]☑
അതെ,
ഇവർ ആരും തിങ്കളാഴ്ച്ച നോമ്പ് എടുക്കാതിരിക്കില്ലല്ലോ.... ഇസ്‌ലാമിക ആഘോഷം സസന്തോഷപൂർവ്വം ഇബാദത്തുകൾ ചെയ്യൽ തന്നെ.
((ഇരുപെരുന്നാൽ ദിവസവും വെള്ളിയാഴ്ച്ചയും നാം അതു തന്നെയാണ്
ചെയ്യാറുള്ളത്))
@ കിങ്ങ് മുസ്ഫറുദ്ദീന്‍. ഇബ്ന്‍ അര്‍ബല്‍. 630AH.[💫ആഘോഷിച്ചു].
👆👆👆👆👆👆👆
അതെ, അദ്ദേഹം വളരെ വിപുലമായി ജനകീയമായി കൂടുതൽ ഇബാദത്തുകൾ കൊണ്ട് വർഷത്തിലും ആഘോഷിച്ചു മുസ്ലിം ഭരണാഥി പന്മമാർക്ക് മാത്രുക കൂടിയായി. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇമാം ഇബ്നു കസീർ, അല്ലാമ സഹബി യെപ്പോലുള്ളവർ വാനോളം പുകഴ്ത്തിയത്.
🔊📎"നിങള്‍ക്ക് ഞാന്‍ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും,നരകത്തില്‍ നിന്നും അകറ്റുന്നതുമായ ഒരുകാര്യവും പറയാതെ വിട്ടേച്ച് പൊയിട്ടില്ല".(മുഹമ്മദ് നബി." സ")
ഇല്ലേയില്ല.. നബിദിനവും തിങ്കളാഴ്ച്ച നോമ്പിലൂടെ പഠിപ്പിച്ചു. പെരുന്നാൾ ദിനങ്ങളിൽ നിർദേശിക്കപ്പെട്ട ഇബാദത്തുകളേ ചെയ്യാവൂ എന്നില്ലാതത്ത് പോലെ ഈ ദിവസവും മറ്റു സൽകർമ്മങ്ങൾ ആവാം.
.▪ ഒരു ചെരിപ്പും വസ്ത്രവും ധരിക്കുമ്പോള്‍ വലതു ഭാഗത്ത് നിന്നും തുടങ്ങുന്നതില്‍ പുണ്യമുണ്ടെന്ന് പഠിപ്പിച്ച മുത്ത് മുഹമ്മദ് നബി (സ).
▪നഖം വെട്ടുന്നതില്‍ പുണ്യമുണ്ടെന്ന് പഠിപ്പിച്ച മുത്ത് മുഹമ്മദ് നബി (സ).
▪വഴി തടസ്സം നീക്കുന്നതില്‍ പുണ്യമുണ്ടെന്ന് പഠിപ്പിച്ച മുത്ത് മുഹമ്മദ് നബി (സ).
▪സ്വന്തം മാതാവിന്റെ മുഖത്തേക്ക് നോക്കുന്നതില്‍ പോലും പുണ്യമുണ്ടെന്ന്പഠിപ്പിച്ച മുത്ത് മുഹമ്മദ് നബി (സ).
▪തന്റെ സഹോദരനെ കണ്ടാല്‍ ചിരിക്കുന്നതില്‍ പുണ്യമുണ്ടെന്ന്പഠിപ്പിച്ച മുഹമ്മദ് നബി (സ).
ഇങ്ങിനെ നിസ്സാരമായ കാര്യങ്ങളില്‍ പോലും
പുണ്യമുണ്ടെന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ)........
❓*എന്തു കൊണ്ട് ഖുർആൻ ഒറ്റ കോപിയാക്കി മറ്റു
നാട്ടിലേക്ക് അയച്ചില്ല ?, എന്തേ നിര്‍ദേശിച്ചില്ല ?*
❓*ഖുർആനിക അക്ഷരങ്ങൾക്ക് പുള്ളിയും "ഹര്ക്കത്തും" എന്തുകൊണ്ടിട്ടില്ല !? ഇടാൻ നിർദേശിചില്ല*
❓ *തജ്.വീദ് എന്ന വിജ്ഞാന ശാഖയുടെ ഗ്രന്ദങ്ങൾ രചന നടത്താൻ
സ്വഹാബത്തിനോട് പറഞ്ഞില്ല ?*
❓*ഹദീസ് ഗ്രന്ദങ്ങൾ തയ്യാർ ചെയ്യാൻ പറയാൻ വിട്ടുവോ ?*
❓*തറാവീഹു ഒരു ഇമാമിന്റെ കീഴിൽ മുപ്പത് ദിവസം നടത്താൻ എന്തെ നിർദേശിചില്ല ?*
❓ *മക്കയിലോ മദീനയിലോ ഖുർആൻ സ്റ്റുഡി സെന്റെർ തുറക്കാൻ എന്തുകൊണ്ട് കല്പിച്ചില്ല?*
❓*വിദ്യാർഥികൾക്ക്/ യുവാക്കൾക്ക് വെവ്വേറെ സംഘന ഉണ്ടാക്കി വർഷങ്ങളിൽ സമ്മേളനം നടത്താൻ എന്തുകൊണ്ട്‌ നിർദേശിചില്ല ?*
ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കു
ഇതല്ലാം ഒരു അണു അളവ് പോലും പുണ്യമുള്ള കാര്യങ്ങൾ അല്ലാത്തത് കൊണ്ടാണ് എന്ന് ആരെങ്കിലും പറയുമോ ❓
ഒരിക്കലുമില്ലാ എങ്കിൽ
മീലാദ് ആഘോഷത്തില്‍ ഒരു അണു അളവ് പുണ്യമുണ്ടായിരുന്നെങ്കില്‍ ഇതിന്റെ പുണ്യത്തെ പറ്റിയോ ഇത് ആഘോഷിക്കേണ്ട രീതി യെ പറ്റിയോ ഒരു വാക്ക് പറഞില്ല...ഒരു വാക്ക്?!!.
എന്ന മുജ്ജു മൌലവിമാരുടെ ചോദ്യം വെറും കബളിപ്പിക്കാനുള്ള തന്ത്രം മാത്രമെന്ന് ഏതൊരു കൊച്ചു കുട്ടിയുടെ ബുദ്ദിക്കും മനസ്സിലാവും!
റസൂൽ കരീം സ്വല്ല... തന്നെ സൂചിപ്പിച്ചിട്ടുണ്ട്, തിങ്കളാഴ്ച്ച നോമ്പിലൂടെ എന്നത് നാം ഏവരും അറിയുന്ന വാസ്തവം!
🔗ഇനി നബിദിനത്തെ ബിദ്അത്തും ലലാലത്തുമാക്കുന്ന മുജ്ജുസ് മൌലവിമാർ
ഓര്‍ക്കുക.......💀
📎എല്ലാ ബിദ് അതുകളും വഴികേടിലാണ്.
എല്ലാ വഴികേടുകളും നരകത്തിലാണ്.മുഹമ്മദ് നബി (സ) എന്ന് പഠിപ്പിച്ചപ്പോൾതന്നെ മറ്റൊന്നുകൂടെ പഠിപ്പിച്ചിട്ടുണ്ട് . എന്താണ് ബിദ്അത്ത് !?
📌📋 عن أم المؤمنين عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد ) رواه البخاري ومسلم
ഉമ്മുൽ മുഅമിനീൻ ആയിഷ (റ) യെ തൊട്ട്; മഹതി പറയുന്നു. റസൂൽ (സ്വ) പറഞ്ഞു: ആരെങ്കിലും നമ്മുടെ ഈ (ദീൻ) കാര്യത്തിൽ ഈ ദീനിൽ പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.
ബുഖാരി- മുസ്‌ലിം.
പുതുതായി ഉണ്ടാകുന്നവ (ബിദത്ത് )ദീൻ കാര്യത്തിൽ പെട്ടതും, പെടാത്തതും ഉണ്ടെന്നു ഈ ഹദീസിൽ നിന്ന് തന്നെ സുവ്യക്തമാണ്.
അല്ലായിരുന്നെങ്കിൽ (ما ليس منه) ദീനിൽ അഥവാ ശറഹിൽ പെടാത്ത വല്ലതും എന്ന് അവിടുന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
അത് ഇമാമീങ്ങൾ വളരെ വ്യക്തമാക്കിയതുമാണ്.
ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;
مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )
അപ്പോൾ ഈ ഹദീസ് കൊണ്ട്അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ഷറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ഷറഇനോട് ഒരു ബന്ധവും ഇല്ലാതെവന്നാൽ അതു തള്ളപ്പെടെണ്ടാതാണ്.
ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു
وَهَذَا الْحَدِيث مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ
ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എന്നപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത് ദീനിൽ വകവേയ്ക്കാവുന്നതല്ല.
അതാണ്‌ ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിധമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്
യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...
قال الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "
**********************************
വീണ്ടും ഇമാം ഷാഫി (റ) പറയുന്നു;
خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .
(ഫത്‌ഹുൽ ബാരി)
പുതുതായി ഉണ്ടായത് രണ്ടു വിധമാണ്; 1) കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി
പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...
ഇവിടെയാണ്‌ ലോക പ്രശസ്തരായ പണ്ഡിതര് നമ്മോടു പഠിപ്പിച്ചത്, നബിദിനം ഖുർആൻ, സുന്നത്ത്, അസർ, ഇജ്‌മായിനോടോന്നും തന്നെ എതിരാവുന്നില്ല മറിച്ചു അവയോടു യോജിച്ചു വരുന്നകാര്യങ്ങളാണ്
അവ. പുണ്യ റസൂൽ സ്വ. യുടെ മദ്
ഹു പദ്യ ഗദ്യ രൂപങ്ങളിൽ ആവിഷ്കരിക്കുന്നതും ഭക്ഷണവിതരണവും റിലീഫ്‌-ആതുരസേവനങ്ങളും സജ്ജന സമ്പർക്കവും ദീനി പ്രബോധനവും മറ്റു ഇതര ദീനി പ്രവർത്തനങ്ങളെ കൊണ്ട് ആ മാസവും ദിവസവും ധന്യമാക്കുന്നു.
ഇനി റബീഉൽ അവ്വൽ 12 ഉം തിങ്കളാഴ്ചയും ചേർന്ന് വന്നാൽ അന്ന് നോമ്പ് പിടിച്ചു തന്നെയാണ് ആഘോഷിക്കേണ്ടത്. നോമ്പ് പിടിക്കാൻ കഴിയാത്തവർ മറ്റ് സൽകർമ്മങ്ങൾ ചെയ്ത് പ്രസ്തുത ദിവസത്തെ ധന്യമാക്കുന്നു.
 നേരെ മറിച്ച് ,യോജിച്ചു വരാത്തപ്പോൾ നോമ്പ് പിടിക്കുകയോ അല്ലാതെയോ സന്തോഷ പ്രകടനമാവാമല്ലോ...
ഒരേ സമയം ലോകാനുഗ്രഹിയായ പ്രവാചകരാണെന്ന് പറയുമ്പോഴും അവിടുന്ന് ഈ ലോകത്തേക്ക് ഭൂജാതനായ അഥവാ നമുക്ക് ആ അനുഗ്രഹത്തെ അല്ലാഹു സമ്മാനിച്ച ദിവസം/മാസം ഒന്ന് സന്തോഷിക്കാൻ പാടില്ലെന്ന് വാശിപിടിക്കുന്ന ഈ മുജാഹിദ് മതം എത്ര ഹീനവും അസഹിഷ്ണതനിറഞ്ഞതുമാണെന്ന് ആര്ക്കാണ് മനസ്സിലാവാത്തത്...!?

*അർകാൻ അറബിയിലും തവാബിഹ്  മലയാളത്തിലുമോതുന്ന മുജായിദ് പള്ളിയിലെ  ഖുതുബ* ,നബിയോ സഹാബത്തോ ചെയ്യാത്ത അനറബി ഖുതുബ ബിദ്അത്താണെന്നുറപ്പ്!. മുസ്ലിംകളുടെ - ആഴ്ചയിലെ ഏറ്റവും വലിയ ആരാധനയായ ജുമുഅ നിസ്കാരത്തിൽ ,ഈ ബിദ്അത്ത് കൊണ്ടുവന്നത് നരകം പ്രതീക്ഷിച്ച് തന്നെയാണോ വഹാബികളേ? ആഴ്ചയിൽ ഓരോ ബിദ്അത്ത് വീതം-മാസത്തിൽ 4 ബിദ്അത്തും വർഷത്തിൽ 48 ബിദ്അത്തും ചെയ്യുന്ന നാമെന്തിനാണ് വർഷത്തിലൊരു പ്രാവശ്യം മാത്രമുള്ള നബി ജനന സന്തോഷത്തിനെ ബിദ്‌അത്തെന്നാക്ഷേപിക്കുന്നതെന്ന -------------നബിയും സഹാബത്തും പഠിപ്പിച്ച ഖുതുബ എന്ന ആരാധന ,നബിക്കും സഹാബത്തിനും പരിചയമില്ലാത്ത കോലത്തിലേക്ക് തന്നിഷ്ട പ്രകാരം - വർഷത്തിൽ 48 തവണ തകിടം മറിക്കുന്ന നാം ,വർഷത്തിൽ ഒരു പ്രാവശ്യം മാത്രമുള്ള നബി ജനന സന്തോഷം നബി ചെയ്തോ എന്നു ചോദിക്കാനെന്തവകാശ മെന്ന -----------------
വഹാബീ പ്രവർത്തകന്റെ ചോദ്യത്തിന് ഒരു മൗലവിമാർക്കുമിത് വരെ മറുപടി പറയാൻ കഴിയാത്തതെന്തുകൊണ്ടാണ്?

ഏതായാലും വഹാബീ പ്രവർത്തകർക്കു പോലും മൗലവിമാരുടെ ഇരട്ടത്താപ്പും നബി വിരോധവും മനസിലായി വരുന്നുണ്ട്.പല പ്രവർത്തകരും മൗലവിമാരെ സംശയത്തോടെ വീക്ഷിച്ച് തുടങ്ങി!.ചിലരെ പലപ്പോഴും പറ്റിക്കാം, പക്ഷേ...എല്ലാവരേയും എല്ലാ എപ്പോഴും പറ്റിക്കാൻ കഴിയില്ല!!!