page

Friday, 15 December 2017

ഖുനൂത്തും ഹദീസ് ഉദ്ധരിച്ച പണ്ഡിതരും

ഹദീസ്

٢٨٣٥ - وَعَنْ أَنَسِ بْنِ مَالِكٍ قَالَ: «مَا زَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقْنُتُ فِي الْفَجْرِ حَتَّى فَارَقَ الدُّنْيَا».

ഖുനൂതിൻ റ്റെ ബാബിൽ പ്രസ്തുത  ഹദീസ്  സ്വഹീഹാണെന്നും അത് സുന്നത്താണെന്നും ഇമാം നവവി റ പടിപ്പിക്കുന്നു

(بابُ القُنوتِ في الصُّبح)
اعلم أن القنوتَ في صلاة الصبح سنّة.
١٥٨ - للحديث الصحيح فيه عن أنس رضي الله عنه " أن رسول الله صلى الله عليه وسلم لم يزل يقنت في الصبح حتى فارق الدنيا "، رواه الحاكم أبو عبد الله في كتاب " الأربعين "  ، وقال: حديث صحيح

“സ്വുബ്ഹി നിസ്കാരത്തില് ഖുനൂത് ഓതുന്നത് സുന്നത്താണ് .

അനസ(റ)ൽ  നിന്ന് സ്വഹീഹായി വന്ന ഹദീസിന് വേണ്ടിയാണത്. അവർ  പറഞ്ഞു: ""നിശ്ചയം, നബി(സ്വ) ഈ ലോകത്തോട് വിടപറയുന്നതുവരെസ്വുബ്ഹി നിസ്കാരത്തില് ഖുനൂത് ഓതിയിരുന്നു.
ഇമാം ഹാകിം(റ) കിതാബുൽ അർബഈനിൽ ഇത് നിവേദനം ചെയ്യുകയും സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്”(അദ്കാര് – പേജ് 48)

എനി ഈ ഹദീസ് ഉദ്ധരിച്ച മുഹദ്ദിസുകളും , ഇമാമീങ്ങളുടെയും ലിസ്റ്റ് താഴെ കൊടുക്കുന്നു

ഇമാം അഹ്മദ്(റ) മുസ്നദ് 3/162ലും ദാറുഖുത്നി (റ) സുനന് 2/239ലും ഇമാം ബൈഹഖി(റ) മഅ്രിഫത് 2/78ലും സുനനുല് കുബ്റാ 2/201ലും അബ്ദുറസാഖ് (റ) മുസ്വന്നഫ് 3/110ലും ഇബ്നു അബീശൈബ(റ) മുസ്വന്നഫ് 2/312ലും ഇമാം ത്വഹാവി(റ) മആനില് ആസാര് 1/143ലും, ശറഹുല് ആസാര് 1/244ലും ഇബ്നു ശാഹീന്(റ) അന്നാസിഖു വല് മന്സൂഖ് പേജ് 36ലും ഇമാം ബഗവി(റ)  ശറഹുസ്സുന്ന 3/123ലുംഹാസിമി(റ) അല് ഇഅ്തിബാര് പേജ് 88ലും നിവേദനം ചെയ്തിട്ടുണ്ട്.