page

Tuesday, 19 December 2017

മൗദൂദിയും അറബി ഭാഷയും



*മൗദൂദി സാഹിബിന്റെ മത വിജ്ഞാനം എന്തിനു അന്വേഷിക്കുന്നു?*

ജമാഅത്ത് ഇസ്ലാമിയുടെ ജീവവായുവായ അബുൽ അഅലാ മൗദൂദിയുടെ അറബി ഭാഷാ കഴിവ് തെളിയിക്കാൻ വല്ല മൗദൂദികൾക്കും സാധിക്കുമോ! എന്ന് ഞാൻ ചോദിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി, ഉത്തരം കിട്ടാത്തതിനാൽ ഇതെ ലക്ഷ്യത്തിൽ മൗദൂദിയുടെ ഫോട്ടോസ് വെച്ചു പോസ്റ്റ്‌ ചെയ്ത ഇമേജ് മൗദൂദികളുടെ ഇടയിൽ അന്താളിപ്പും സുന്നികൾക്ക് ഈമാനും വർദിക്കാൻ കാരണമായി (അൽഹംദുലില്ലാഹ്),

എന്റെ ചോദ്യത്തിനു ഉത്തരം തരാനോ *മൗദൂദി അറബിയിൽ തികഞ്ഞ ആലിം അല്ലായിരുന്നു* എന്ന എന്റെ വാദത്തിനു  *മൗദൂദി അഗാധ പാണ്ഡിത്യമുള്ള ആലിം അയിരുന്നു* എന്ന് മറുവാദം എഴുതി ചർച്ചക്ക് വരാനോ  ഇന്ന് വരെ ഒരു മൗദൂദിക്കും കഴിഞ്ഞിട്ടില്ല,  കഴിയുകയുമില്ല,

സ്വന്തം പ്രസ്ഥാനത്തിന്റെ ജീവവായുവായ അബുൽ അഅല അറബിയിൽ ഉന്നത പാണ്ഡിത്യമുള്ള  ഒരു ആലിം അയിരുന്നു എന്ന് തെളിയിക്കാൻ മൗദൂദികൾക്ക് ആവുന്നില്ല എന്നത് ആ നവമതത്തിന്റെ കാപട്യം എടുത്തു കാണിക്കുന്നു,

ലോക പ്രശസ്തആലിം എന്ന് മൗദൂകൾ അവതരിപ്പിക്കുന്ന അബുൽ അഅലാമൗദൂദി എഴുതിയ അറബി കിതാബ്,  അറബി പ്രബന്ധം, അറബി കത്ത്,  അറബി ക്ലാസ്സ്‌,  അറബി പ്രസംഗം, അറബി ലേഖനം, അറബി പഠിച്ച സ്ഥാപനങ്ങൾ,  അറബി പഠിപ്പിച്ച ഗുരുനാഥർ,  മൗദൂദിയിൽ നിന്നും അറബി പഠിച്ചവർ...  എന്നിവ തെളിയിക്കാൻ
ഇത്രയും നാളായിട്ടും എന്തെ ഒരു മൗദൂദിയും രംഗത്ത് വരാത്തത്?

ആഗോള പ്രശസ്തനായ മുജദ്ധിദ് എന്നും ഇമാം മൗദൂദി എന്നുമൊക്കെ ജമാഅത്ത് ഇസ്ലാമിക്കാർ പരിചയപെടുത്തുന്ന മൗദൂദിസാഹിബിനു തെറ്റു കൂടാതെ അറബി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയില്ലായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഉപ്പ ഉൾപ്പെടെ അനേകം സമകാലിക ആലിമീങ്ങൾ രേഖപെടുത്തിയത്  മൗദൂദികളുടെ പൊങ്ങച്ചങ്ങൾളെ പിടിച്ചു കെട്ടുകയാണ്

13നൂറ്റാണ്ടിൽ ഏറെ ഇസ്ലാമിനെ പ്രചരിപ്പിച്ച ഇമാമീങ്ങൾക്കും മുൻഗാമികൾക്കും ശഹാദത്ത് കലിമയുടെ നേരായ അർത്ഥം കൃത്യമായി ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ല അതുകൊണ്ട്  1941വരെയുള്ള  ഇസ്ലാമിക പാരമ്പര്യത്തെ ഞാൻ പൊട്ടിചെറിയുന്നു  എന്ന് പറഞ്ഞു സ്വയം  കലിമചൊല്ലി കൂടെ ഉള്ളവരെ കൊണ്ട് കലിമ  ചൊല്ലിച്ചും നവമുസ്ലിമായി എന്നിട്ട് എവിടെ വെച്ചു  രൂപീകരിച്ച ജമാഅത്ത് ഇസ്ലാമി എന്ന നവമതം എത്രത്തോളം അപകടമാണെന്ന് സമൂഹത്തിനു ബോധ്യപെടുത്താനാണ് പിന്നാലെ നടന്നു മൗദൂദിയുടെ മതവിവരം ചോദിക്കുന്നത്,

 1300ൽ ഏറെ കൊല്ലത്തിനിടക്ക് ജീവിച്ച ആലിമീങ്ങൾക്ക് മനസ്സിലാവാതെ പോയ ഇസ്ലാം ഇയാൾക്ക് എങ്ങിനെ മനസ്സിലായി? ഇയാൾ എവിടുന്നു പഠിച്ചു? എങ്ങിനെ പഠിച്ചു ? എന്തു പഠിച്ചു ? ആരിൽനിന്നും പഠിച്ചു?... ഇതെല്ലാം പരിശോധിക്കുമ്പോയാണ്‌ മൗദൂദിയേ മുന്നിൽ വെച്ചു ഏതോ വൻശക്തികൾ ഇസ്ലാമിനെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു എന്ന നഗ്നസത്യം തിരിച്ചറിയാൻ കഴിയുക.

മുസ്ലിം സംഘടനകൾക്കുമേൽ കുതന്ത്രങ്ങളുടെ ചാട്ടുളി എറിഞ്ഞു തമ്മിലടിപ്പിച്ചു അവരുടെ  രക്തം കുടിച്ചു തടിച്ചു കൊഴുത്ത് രസിച്ചു നടക്കുന്ന മൗദൂദി പ്രസ്ഥാനത്തെ തടഞ്ഞു നിർത്തി കീറി മുറിച്ചു പഠനം നടത്തിയാൽ മുസ്ലിം ലോകത്തിന്റെ മുഖ്യശത്രുവിനെ കയ്യോടെ പിടികൂടാനാവും.. കട്ടായം.

ഹമീദ് കാരാട്.