page

Saturday, 23 December 2017

മുജാഹിദ് സമ്മേളനം-ജഹ്‌മിയ്യാക്കളും മുജസ്സിമിയ്യാക്കളും സംഗമിക്കുന്നു!

🔵       🔵       🔵       🔵

ജഹ്‌മിയ്യാക്കളും മുജസ്സിമിയ്യാക്കളും
സംഗമിക്കുന്നു...!

അല്ലാഹുവിന്റെ സ്വിഫാത്തുകളെ വ്യാഖ്യാനിക്കുന്ന സി.പി ഉമർ സുല്ലമി,സലാം സുല്ലമി അടങ്ങുന്ന മടവൂർ ഗ്രൂപ്പ് പിഴച്ച കക്ഷികളായ ജഹ്‌മിയ്യാക്കളാണ് എന്നാണ് മൗലവി ഗ്രൂപ്പ് വിശ്വസിക്കുന്നത്.

"അല്ലാഹുവിന്റെ ചിരി എന്ന വിശേഷണത്തെയാണ് സുല്ലമി ഇവിടെ പച്ചയായി നിഷേധിച്ചിരിക്കുന്നത്...സുല്ലമി മുകളിൽ എഴുതിയ നിലപാട് സുന്നത്തു ജമാ അത്തിന്റെ അഖീദ(വിശ്വാസത്തിന്)ക്ക് കടക വിരുദ്ധമാണ്...സ്വിഫത് നിഷേധത്തിലൂടെ സുല്ലമിയെ പിടികൂടിയത് ജഹ്‌മിയ്യത് തന്നെ...അല്ലാഹുവിന്റെ മുഖം,കൈ,ഇറക്കം തുടങ്ങിയ വിശേഷണങ്ങളെ സി.പി ഉമർ സുല്ലമിയെ പോലുള്ളവർ മനുഷ്യരുടെ അവയവങ്ങളോട് വ്യാഖ്യാനിച്ചു വക്രമാക്കി...സുല്ലമിയുടെയും ജഹ് മികളുടെയും ബാലിശതകൾ വ്യത്യസ്തമാണെങ്കിലും നിഷേധത്തിൽ ഇരു കക്ഷികളും തുല്യരാണ്."

         വിചിന്തനം
         K N M വാരിക
         2010 മെയ് 14

അല്ലാഹുവിന്റെ സ്വിഫാത്തുകളെ ബാഹ്യർത്ഥത്തിൽ തന്നെ വിശ്വസിക്കണം വ്യാഖ്യാനിക്കരുത് എന്ന് വാദിക്കുന്ന മൗലവി ഗ്രൂപ്പ് പിഴച്ച കക്ഷികളായ മുജസ്സിമിയ്യാക്കളാണ് എന്നാണ് മടവൂർ ഗ്രൂപ്പിന്റെ വിശ്വാസം.

"സലഫികളുടെ വാദവും ഇവരുടെ വാദവും തമ്മിൽ വളരെ വ്യത്യാസമുണ്ട്.ബാഹ്യാർത്ഥത്തിൽ തന്നെ ഇവയെ പരിഗണിക്കണമെന്ന വാദം പിഴച്ച കക്ഷികളായ മുജസ്സിമിയ്യത്തിന്റെയും കാറാമിയ്യത്തിന്റെയും വീക്ഷണമാണ്."

         ശബാബ്
         മടവൂർ ഗ്രൂപ്പ്
         2009ജൂലായ്.

"അല്ലാഹുവിന്റെ കൈകൾ,അല്ലാഹുവിന്റെ ഇറക്കം എന്നല്ലാം പറയുന്ന സൂക്തങ്ങളും ഹദീസുകളും സന്ദർഭോചിതം എവിടെയും വ്യാഖ്യാനിക്കാൻ പാടില്ല എന്ന് പറയൽ സലഫികൾ ഉൾക്കൊണ്ട തൗഹീദല്ല പ്രത്യുത അത് മുജസ്സിമിയ്യത്തിന്റെയും കാറാമിയ്യത്തിന്റെയും തൗഹീദാണ്."
           ശബാബ്
           2009 ജൂൺ


ഇന്നും ഇരുഗ്രൂപ്പുകളും ഈ വൈരുധ്യാശയങ്ങളിൽ ഉറച്ചു നിൽക്കുന്നു.

അങ്ങനെ, കൂരിയാട് മുജാഹിദ് സമ്മേളനം ,വഹാബീ ഭാഷയിൽ -പിഴച്ച കക്ഷികളുടെ സംഗമ ഭൂമിയായിമാറും

⚪⚪⚪        ⚪⚪⚪