page

Monday, 4 December 2017

കേരളത്തിൽ ആദ്യമായി പള്ളിയിൽ പോയ മുജാഹിദ് വനിത!

ഒതായിയിലെ ഖദീജക്കുട്ടിയും പി കെ ആമിനയും വഹാബിയുടെ പുടവ മാസികയും

🌹
പള്ളിയിൽ പോയ
ആദ്യ മുസ്ലിം വനിതകൾ...

ചരിത്ര പരമായി പോലും സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് തെളിവില്ല എന്നത്, കേരളത്തില്‍ ആദ്യമായി ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ ഒതായി വെള്ളാംപാറ ഖദീജക്കുട്ടിയും, ആമിനത്താത്തയും ആണെന്ന് പുടവ മാസിക 1995 മാര്‍ച്ച് പുസ്തകം 4 ലക്കം 12 പേജ് 29ല്‍ എഴുതിയതില്‍ നിന്ന് വ്യക്തമാണ്

 അന്ന് ജുമുഅക്കിറങ്ങിയ സ്ത്രീകള്‍ മുജാഹിദുകളുടെ അഭിമാനസ്തംഭങ്ങളും ഹൃദയാനന്ദങ്ങളുമായി പിന്നീട് മാറുകയാണുണ്ടായത്. അങ്ങനെയാണ് പൂര്‍വികരായ ഭക്തവിശ്വാസികള്‍ക്കൊന്നും പരിചയമില്ലാത്ത ഒരു അനാചാരം കേരളത്തില്‍ ആരംഭിച്ചത്. ഈ ബിദ്അത്ത് ആദ്യമായി ചെയ്ത വെള്ളാറംപാറ ഖദീജക്കുട്ടിയുടെ അനുഭവം ഇങ്ങനെ വായിക്കുക:


"കേരളത്തിൽ ആദ്യമായി അല്ലാഹുവിൻറെ പള്ളിയിൽ പോയി ആരാധനാകർമങ്ങളിൽ പങ്കെടുത്ത രണ്ടു മുസ്‌ലിം വനിതകളെ ഇവിടെ പരിചയപ്പെടുക " എന്ന തലവാചകത്തിലാണ്  സ്വഹാബികൾ ദീൻ പഠിപ്പിച്ച കേരളത്തിൽ ആദ്യമായി ജുമാ ജമാഅത്തിനുവേണ്ടി പള്ളിയിലേക്ക് പുറപ്പെട്ട രണ്ടു വനിതകളെ മൗലവിമാർ പരിചയപ്പെടുത്തുന്നത്. 
അത് സ്വഹാബികളുടെ കാലത്തോ അവർക്ക് ശേഷം വന്ന ഉത്തമ നൂറ്റാണ്ടുകാരിലോ ഒന്നുമല്ല.പിന്നെ, 1940 കൾക്കു ശേഷം! അപ്പോയാണത്രെ ഈ പുറപ്പാട് തന്നെയുണ്ടായത് !

മുജാഹിദ് വനിത മാസികയായ പുടവ എന്ന പ്രസിദ്ധീകരണത്തിൽ നിന്നും വായിക്കുക:
 " മലപ്പുറം ജില്ലയിലെ ഒതായി വെള്ളാരംപാറ ഖദീജ കുട്ടിക്ക് ഇന്ന് 82 വയസ്. കേരളത്തിൽ പള്ളിയിൽ പോയി ആരാധന നിർവഹിച്ച ആദ്യത്തെ സ്ത്രീ എന്ന വിശേഷണത്തിന് അർഹയാണ് ഖദീജ കുട്ടി. അവർ ചരിത്ര ശകലങ്ങൾ ഓർമകളുടെ അറകളിൽ നിന്നും ചികഞ്ഞെടുക്കുന്നു.

 1940-കളിൽ സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുക എന്നത് പലർക്കും ഊഹിക്കാൻപോലും സാധ്യമാവാത്ത കാര്യമായിരുന്നു. അന്ന് ഞങ്ങൾ ഏതാനും സ്ത്രീകൾ അല്ലാഹുവിൻറെ അനുഗ്രഹത്താൽ ഒതായി പള്ളിയിൽ പോകാൻ തുടങ്ങി. തന്നിമിത്തം അതി ശക്തമായ എതിർപ്പുകളും ആക്ഷേപങ്ങളും ഉയർന്നുവരികയുണ്ടായി തുടക്കത്തിൽ ഞാൻ ഒറ്റക്കായിരുന്നു പോയിരുന്നത്. ശേഷം അഞ്ചു പേർ കൂടി വന്നു കുറെ കഴിഞ്ഞപ്പോൾ വീണ്ടും അഞ്ചു പേർ കൂടി സന്മനസ്സ് കാണിച്ചു രംഗത്തുവന്നു. ഇവരിൽ പികെ ആമിനയും ഞാനും മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. ഇസ്ലാഹി തറവാട്ടിലെ പ്രമുഖ പണ്ഡിതന്മാർ ഇടക്കിടെ കദീജ കുട്ടിയെ സന്ദർശിക്കാറുണ്ട് ഇക്കൂട്ടത്തിൽ കെഎൻഎം സംസ്ഥാന സെക്രട്ടറി എ പി അബ്ദുൽഖാദിർ മൗലവിയെ അവർ പ്രത്യേകം പേരെടുത്തു പറഞ്ഞു. ഈയടുത്ത് ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹം വന്നു കുശലാന്വേഷണം നടത്തിയിരുന്നു.
 കദീജ കുട്ടിയോടൊപ്പം ആദ്യഘട്ടത്തിൽ പള്ളിയിൽ പോയവരിൽ ജീവിച്ചിരിക്കുന്ന ഏക സ്ത്രീ ഒതായിയിലെ പികെ ആമിനയാണ്."
    
 പുടവ വനിതാ മാസിക
  1995 മാർച്ച് ലക്കം: 12
  പേ: 28

ഇതില്‍ നിന്നുതന്നെ സംഗതി വ്യക്തം. നബി(സ്വ)യുടെ കാലത്ത് ദീന്‍ വ്യാപിച്ച കേരളത്തില്‍ 1940-നു ശേഷം മാത്രമാണ് സ്ത്രീ പള്ളി പ്രവേശം ആലോചനയില്‍ പോലും വരുന്നത്. അന്നുതന്നെ അതിശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് എന്തുകൊണ്ടായിരിക്കും? മുജാഹിദുകള്‍ക്ക് ചിന്തിക്കാവുന്നതാണ്.

പ്രസ്തുത ഖദീജക്കുട്ടിക്ക് ഈയൊരു പുത്തന്‍വാദം പഠിപ്പിച്ചുകൊടുത്തത് വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയിരുന്ന വണ്ടൂരുകാരന്‍ മൗലവിയാണെന്ന് ‘പുടവ’യില്‍ അവര്‍ പറയുന്നുണ്ട്. യാദൃഛികമാവാം, 
◻◼◻◼◻◼◻◼◻◼