page

Tuesday, 26 December 2017

സലഫിസവും തീവ്രവാദവും പിളർപ്പും യോജിപ്പും

🔴
സലഫിസം
തീവ്രവാദം തന്നെ.

ഒരു മടവൂരി മൗലവി എഴുതുന്നു:

"എന്താണീ തകർച്ചക്ക്കാരണമെന്ന്ചോദിക്കുമ്പോൾ
തുല്യപ്രാധാന്യമുള്ള
മറ്റൊരു ചോദ്യംകൂടിഉയരുന്നു:
ഇസ്‌ലാഹീ പ്രസ്ഥാനം എന്ന്അഭിമാന പൂർവ്വം
വിളിക്കപ്പെട്ടിരുന്ന
പ്രസ്ഥാനത്തെ
ആരാണ് സലഫീ
പ്രസ്ഥാനമാക്കിയത്? അജഗജാന്തര
മുള്ളവയാണ് ഈരണ്ടുപ്രസ്ഥാനങ്ങളും.ജമാലുദ്ധീൻഅഫ്ഗാനി,ശൈഖ് മുഹമ്മദ് അബ്ദു,
റശീദ് രിള പോലുള്ള നവോഥാനനായകരെ
യൊക്കെവിസ്മരിക്ക
പ്പെടുന്നതങ്ങനെ ? ലോകത്തിന്മുൻപന്തിയിൽ നിൽക്കുന്ന തനിയാഥാസ്ഥികരും അറുപിന്തിരിപ്പന്മാരും തീവ്രവാദികളുമായ താലിബാൻ പോലുള്ള പ്രസ്ഥാനങ്ങളൊക്കെ
അവകാശപ്പെടുന്നത് തങ്ങൾസലഫികളാണെന്നാണ്.ഈ സന്ദർഭത്തിൽ പ്രത്യേകിച്ചും ഈ പേര് മാറ്റത്തെ ചോദ്യം ചെയ്യുക തന്നെ വേണം.ഇസ്‌ലാഹി ചിന്തയിൽ വന്ന മാറ്റവും ഈ പേര് മാറ്റവും തമ്മിൽ തീർച്ചയായുംബന്ധമുണ്ട്.ഈമാറ്റത്തിന്റെഅനന്തര
ഫലമാണ് ജിന്നും, സിഹ്റും,കന്നേരും,
കരിനാക്കുമൊക്കെ."

          ശബാബ് 2015
          ആഗസ്ത് 28

സത്യത്തിൽ
റശീദ് രിളയുടെ യുക്തിവാദവും ഇബ്നു അബ്ദിൽ വഹാബിന്റെ തീവ്രവാദവും ചേർത്ത പുതിയ ആശയമായിരുന്നു
വക്കം മൗലവി പഠിപ്പിച്ച വഹാബിസം.

അത് കൊണ്ടുതന്നെ ഇതുപോലൊരു പാർട്ടിയെ ലോകത്തൊരിടത്തും കാണുകയുമില്ല.
എം.ഐ സുല്ലമി എഴുതി:
"കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാർഗ്ഗത്തിലും പൂർണ്ണമായി യോജിപ്പുള്ള
ഒരു സംഘടന മറ്റെവിടെയെങ്കിലും ഉള്ളതായി നമുക്കറിയില്ല."
 
          ഗൾഫ് സലഫിസവും
    ഇസ്‌ലാഹി പ്രസ്ഥാനവും
          പേജ്:4

തീവ്രവാദ യുക്തിവാദ സമ്മിശ്ര പ്രസ്ഥാനമായിരുന്നു കേരളവഹാബിസം.

ഇടക്കാലത്ത് ചിലർ റശീദ് രിള യുടെ യുക്തിവാദത്തെ മാറ്റി നിർത്തി രിളയും ഉസ്താദുമാരായ മുഹമ്മദ് അബ്ദു,അഫ്‌ഗാനി യുമൊക്കെ ഹദീസ് നിഷേധികളാണെന്നും സലാംസുല്ലമി കേരളത്തിലെ
വലിയ ഹദീസ് നിഷേധിയാണെന്നും പ്രഖാപിച്ചുകളഞ്ഞു.

പ്രസ്ഥാനം രണ്ടായി.

K N M സലഫികളായി മാറി.റശീദ് രിളയെ തള്ളി.

2002 നടന്ന KNM സമ്മേളന സുവനീർ കാണുക:
അല്പ കാലം കൂടി സയ്യിദ് റശീദ് രിളക്ക് അള്ളാഹു ആയുസ്സ് നല്കിയിരുന്നെങ്ങിൽ അഹ് ലുൽ ഹദീസിന്റെ മാർഗത്തിലേക്ക് പൂർണ്ണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നു.
പക്ഷെ,വിധിയെ തടുക്കാനാവില്ലല്ലോ."

         സമ്മേളന സുവനീർ
         KNM.  2002.പേ,255


പിന്നെ,
തീവ്രസലഫികളുടെ അടയാളമായി ശബാബ് പറഞ്ഞ സിഹ്ർ,കണ്ണേറ്... എല്ലാം പഠിപ്പിച്ചു.

2001 ജൂൺ 4ന് പുലിക്കളിൽ വെച്ചു യോഗം ചേർന്ന് അല്ലാഹുവിലുള്ള വിശ്വാസം  പുതുതാക്കി.
അല്ലാഹുവിന് കൈ,കാൽ,കണങ്കാൽ,
ഊര...ഭാഗങ്ങൾ,ഇരിപ്പിടം..എല്ലാം പഠിപ്പിക്കണമെന്നു തീരുമാനിച്ചു.
തൗഹീദ്‌ന് റശീദ് രിള പഠിപ്പിച്ച നിർവചനം മാറ്റി പുതിയ നിവചനം കൊണ്ടുവന്നു.
പഴയ കാലത്തെ
പല ശിർക്കുകളും തൗഹീദായി വന്നു.ജിന്ന് കൂടലും അടിച്ചിറക്കലും തകൃതിയായി....

പക്ഷെ,
മടവൂരികൾ     ഇതോന്നുമംഗീകരിച്ചിരുന്നില്ല.അവർ പൊരുതി ഈ ആശയങ്ങൾക്കെതിരെ...

അവസാനം അത് തന്നെ സംഭവിച്ചു...

KNM ന്റെ സലഫീതീവ്ര നിലപാടുകൾക്ക് ഒന്നും മാറ്റം വന്നില്ല.
2016 ഡിസംബർ 20ന് മടവൂരികൾ
തീവ്ര സലഫികളുമായി കോഴിക്കോട് കടപ്പുറത്ത്  ഇണ(ങ്ങി)ചേർന്നു നിന്നു,
തീവ്ര വാദത്തിന് ശക്തി പകരാൻ..

〰〰〰〰〰〰〰〰
⚪⚪⚪🔵⚪⚪⚪⚫