page

Thursday, 28 December 2017

ചേകന്നൂരും വഹാബികളും

ചേകന്നൂരിനെ
മൂർഖൻ പാമ്പിനെ തല്ലിക്കൊല്ലുമ്പോലെ കൊല്ലണം.
        കെ.ഉമർമൗലവി.


തന്റെ ആദർശം അംഗീകരിക്കാത്തവർ കാഫിർ, അവരെ കൊല്ലണം എന്ന ആശയം വാഹബികളുടേതാണ്.
സുന്നികൾ കാഫിറുകളാണെന്നും അവരെകൊല്ലണമെന്നും പ്രഖ്യാപിച്ചതിന് പുറമെ ചേകന്നൂർ മൗലവിയെ കുറിച്ചും കേരള വഹാബികൾ ഈ കൊല പ്രഖ്യാപനം നടത്തിയിരുന്നുവെന്നു അവർ തന്നെ രേഖപ്പെടുത്തുന്നു.
വഹാബി നേതാക്കളുടെ ചരിത്രം പഠിപ്പിക്കുന്ന 'കാലത്തെ അതിജയിച്ച മഹാരഥനമാർ'എന്ന പുസ്തകത്തിൽ നിന്ന്‌ :

"1967ൽ കോഴിക്കോട് ടൗൺ ഹാളിൽ കേരള ജം ഇയ്യത്തുൽ ഉലമ(വഹാബി പണ്ഡിത സഭ)നടത്തിയ പണ്ഡിത സെമിനാറിൽ രണ്ടു സാക്ഷികളുണ്ടങ്കിലെ ഹദീസ് സ്വീകരിക്കാൻ പറ്റുകയുള്ളുവെന്നു പ്രബന്ധം അവതരിപ്പിച്ചു കൊണ്ട് ചേകന്നൂർ മൗലവി പറഞ്ഞു.തുടർന്ന് സംസാരിക്കാൻ അവസരം കിട്ടിയ ഉമർ മൗലവി ഈ നൂതന വാദം അവതരിപ്പിച്ച ചേകന്നൂർ ഇസ്‌ലാമിന്റെ ശത്രുവാണെന്ന് പറഞ്ഞു.ഇത്‌ കേട്ട ആളുകൾ ഇത്ര കടുപ്പത്തിൽ അദ്ദേഹത്തെ എതിർക്കേണ്ടതില്ലായിരുന്നുവെന്ന് മൗലവിയോട് പറഞ്ഞു.ഇവർക്കുള്ള മറുപടിയിൽ ചേകന്നൂർ മൗലവിയെ ചേരയെ അടിക്കും പോലെ അടിച്ചാൽ പോരാ മൂർഖൻ  പാമ്പിനെ തല്ലിക്കൊല്ലുമ്പോലെ തല്ലി കൊല്ലണം എന്ന് മൗലവി പറഞ്ഞു."

🤔
     കാലത്തെ അതിജയിച്ച
     മഹാരഥന്മാർ.
     പേജ്:56.


✍🏻aboohabeeb payyoli
🔘🔘🔘🔘🔘🔘🔘🔘