page

Monday, 15 January 2018

*മൗദൂദി മഖ്‌ബറ* പിന്നെ നേർച്ചയും!!!

ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ അബുൽ അഅലാ മൗദൂദി സാഹിബിന് തെറ്റു കൂടാതെ അറബി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയില്ലായിരുന്നു എന്ന  നഗ്നസത്യം ചരിത്രം വെച്ചു ചർച്ചക്ക് വിളിച്ചപ്പോൾ.. "ചർച്ചക്കൊന്നും ഞങ്ങൾ ഇല്ല, ഇത് കണ്ടുനോക്കൂ അപ്പോഴറിയാം മൗദൂദി സാഹിബിന്റെ വലിപ്പത്തിന്റെ ആഴം" എന്നും പറഞ്ഞു ഒരു മൗദൂദി ഭക്തൻ അയച്ചു തന്ന *"മൗദൂദിയുടെ അന്ത്യയാത്ര"* എന്ന വീഡിയോ കണ്ടു,  
സത്യം പറയാലോ...  ആ ക്ലിപ്പ് കണ്ടതോടെ ഇതുവരെ ഉന്നയിച്ച സംശയം ഇരട്ടിയിലധികം വർധിച്ചു,
33 വയസ്സ് വരെ താടി ക്ലീൻ ആക്കി മൊഞ്ചനായാണ്‌ മൗദൂദി നടന്നിരുന്നതെന്ന  ചരിത്രത്തിനെ ആ വീഡിയോയിലെ ചില  ഫോട്ടോസ്   ശരിവെക്കുണ്ടല്ലോ,
മൗദൂദി മരിച്ചത് അമേരിക്കയിൽ 1979 സെപ്റ്റംബർ 22ന്...
പിന്നെ മയ്യിത്തുമായി ലണ്ടനിലേക്ക്... , പിന്നീട് കറാച്ചിയിലേക്ക്....  അത് കഴിഞ്ഞു ലാഹോറിലേക്ക്...
അടുത്തത് സ്റ്റേഡിയം...
അപ്പോയെക്കും 4 ദിവസം പിന്നിട്ടു...  26ന് *സ്വന്തം വീട്ടുവളപ്പിൽ പ്രത്യേകം തയ്യാർ ചെയ്ത മഖ്‌ബറയിൽ മറമാടി*..
ഇതാണ് വീഡിയോയിലെ കാതൽ,
അമ്പിയാക്കളുടെ  മയ്യിത്തിനു പോലും സാധാരണയിൽ കവിഞ്ഞ ഒരു സ്വീകാര്യതയും ഇല്ല എന്ന് മസിൽ പിടിച്ചു തറപ്പിച്ചു പറയുന്ന മൗദൂദികൾ എന്തിനാണ് നേതാവിന്റെ മയ്യിത്തുമായി ഉലകം ചുറ്റിയത്?
അമേരിക്കയിൽ ഖബറടക്കാൻ എന്തുകൊണ്ട് ശ്രമിച്ചില്ല?
ബ്രിട്ടൻ വഴി 'മയ്യിത്ത് യാത്ര' നടത്താനും ബ്രിട്ടനിൽ നിസ്കാരം സംഘടിപ്പിക്കാനും കാരണം എന്തായിരുന്നു?
എന്നാൽ പിന്നെ ബ്രിട്ടനിൽ ഖബറടക്കം നടത്താമായിരുന്നില്ലേ?
മരിച്ചിട്ട് ഇത്രയും സമയം കഴിഞ്ഞു കറാച്ചിയിൽ എത്തിച്ച മയ്യിത്ത് അവിടെ  ഒരു പള്ളിമൈതാനിയിലും  മറവ് ചെയ്യാതിരുന്നത്തിന്റെ കാരണം എന്തായിരുന്നു?
വീണ്ടും മയ്യിത്തുമായി  ലാഹോറിലേക്ക് എന്തിനു പുറപെട്ടു?
സ്വന്തം നാട്ടിലെ പളളി ഖൽബർസ്ഥാനിലേക്ക്  മൗദൂദിയുടെ മയ്യിത്ത് വിട്ടു കൊടുക്കാതിരുന്നതിലെ രഹസ്യം എന്താണ്?
സ്വന്തം വീട്ടുവളപ്പിൽ മൗദൂദിക്കു മഖ്‌ബറ ഒരുക്കിയതിലെ ഹിഡൻ അജണ്ട എന്തിനു മറച്ചു വെക്കുന്നു?
ഒരു പുണ്യവും കാണാതെ സ്വന്തം വീട്ടു മുറ്റത്ത് മഖ്‌ബറ ഒരുക്കുമോ?
വീട്ടു മുറ്റത്താണോ അതോ സംഘടനാ ആസ്ഥാനത്തിലാണോ  ഖബർ എന്നതിൽ അന്ന് അഭിപ്രായ വിത്യാസങ്ങൾ  ഉയർന്നിട്ടും പള്ളിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് എന്ത്കൊണ്ട് ചിന്തിച്ചില്ല?
അവസാനം വീഡിയോ നിർത്തുന്നത് മരണപെട്ട മൗദൂദിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞുകൊണ്ടും!!!
അമ്പിയാക്കളുടെ  മയ്യിത്തിനും ഖബറിനും  ഇല്ലാത്ത എന്ത് പ്രത്യേകതയാണ്‌ മൗദൂദിയുടെ ഖബറിനുള്ളത്?
ഒരു ചാണിനപ്പുറം  ഖബറിന് മുകളിൽ മണ്ണ് പൊക്കാൻ പാടില്ല എന്ന് പറഞ്ഞു സുന്നികൾക്ക് നേരെ അട്ടഹസിക്കുന്ന  മൗദൂദികൾ എന്തിനാണ് മൗദൂദിയുടെ ഖബർ മന്നിട്ട് ഉയർത്തിയത്?
ഇത് ഇരട്ടത്താപ്പല്ലെ?
ഖബറിനു ചുറ്റും പ്രത്യേകം അടയാളപെടുത്തി കമ്പി ഭിത്തി സ്ഥാപിച്ചു ഖബർ  ഒരുക്കി തയ്യാറാക്കിയത്  എന്തിനാണ്?, 
ഇത്തരം വിഷയങ്ങൾ സ്വന്തം നേതാവിനു ഹലാലും മറ്റുള്ളവർക്കു ശിർക്കുമാവുന്നതിലെ ലോജിക് എന്താണ്?
മതം പഠിക്കാത്ത മൗദൂദിയെ മുജദ്ദിദാക്കി ആഗോള ശ്രദ്ധ പിടിച്ചു പറ്റിയത് പോലെ അയാളുടെ ഡെഡ്ബോഡിയും പൊക്കിനടന്ന്          മയ്യിത്തും ഖബറും അടയാളപെടുത്തുക വഴി ചരിത്രത്തിൽ എക്കാലത്തും ഉന്നത സ്ഥാനം പിടിച്ചു പറ്റാനും അയാൾ അത്രയും ഉന്നതനാണന്ന്‌ വരുത്തിതീർക്കാനും കഴിയുമല്ലോ!!!
വോട്ടും രാഷ്ട്രീയവും സ്ത്രീരംഗ പ്രവേശനവും സർക്കാർ ജോബും ശിർക്കിൽ നിന്നും തൗഹീദിലേക്ക്   പരിവർത്തിപ്പിച്ച മൗദൂദികൾ താമസിയാതെ മൗദൂദി നേർച്ചക്കും ഒരുങ്ങിയെക്കും,
മയ്യിത്തുമായി നാല് ദിവസം മൂന്നു വൻകര ചുറ്റികറങ്ങി... ആർക്കും വിട്ടു കൊടുക്കാതെ  വീട്ടുവളപ്പിൽ മഖ്‌ബറ തീർത്ത ഇവന്മാർ 37 കൊല്ലം പഴക്കമുള്ള മയ്യിത്തുൻ കഥകളും ഫോട്ടോസും പൊടിതട്ടി എടുത്തു പൊടിപ്പും തുങ്ങലും വെച്ചുള്ള വെക്തി പൂജാ വീഡിയോ   വിതരണത്തിനു എത്തിച്ചതിന് പിന്നിലും  കഴുകൻ ലക്ഷ്യങ്ങളാണ്,
മുസ്ലിംകളെ ഭിന്നിപ്പിച്ചു തമ്മിൽ തല്ലിക്കാൻ ജൂതൻമാർ isis,  ഇസിൽ തുടങ്ങിയ ഭീകര സംഘടനകൾ ഉണ്ടാക്കിയത് പോലെ മതം പഠിക്കാത്ത മൗദൂദിക്ക് വെള്ളവും വളവും കൊടുത്തു പേരും പെരുമയും ചാർത്തി മുജദ്ദിദ് എന്ന നാമവും അന്ന്യായമായി ചേർത്ത്  വളർത്തിയതിന്റെ പിന്നാലെയും ചില  വൻശക്തികളുടെ കുരുട്ട്ബുദ്ധി വർക്ക്‌ ചെയ്തിട്ടുണ്ട് എന്നത് പഠനങ്ങൾ വിളിച്ചു പറയുന്നു,
അത്തരം ഒരു കൗശലത്തിൽ തന്നെയാണ്‌ മൗദൂദിക്ക് മഖ്‌ബറ ഒരുക്കാനും ഇവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക,
ഇത്തരം കപട മുഖങ്ങൾ ഒരു പരിധിവരെ മുസ്ലികൾ  തിരിച്ചറിഞതിനാൽ മൗദൂദിസം വേണ്ടത് പോലെ ക്ലച്ചു പിടിച്ചില്ല,
അല്ലെങ്കിൽ ഇവർ വീഡിയോയിൽ പറഞ്ഞ പോലെ "മൂന്ന് വൻകരയിലെ ജന ലക്ഷങ്ങൾ" പെറ്റുപെരുകി മൗദൂദി മതം ഇന്ന് വൻമരമാവില്ലായിരുന്നോ?!
ഇതിനെല്ലാം  മൗദൂദികൾ നിവർന്നു നിന്ന് മറുപടി തരുമെന്നു അനുമാനിക്കാം അല്ലെ?!

*മൗദൂദി നേർച്ച*👆🏻
https://www.facebook.com/hameedkarad.oman