page

Wednesday, 24 January 2018

രിഫാഈ ശൈഖ്

*ജമാദുൽ ഊലാ 12 രിഫാഈ ദിനം.*
¶•••••••••••••••••••••••••••••••••¶
*ശൈഖ്‌ മന്‍സൂര്‍ തന്റെ മക്കള്‍ക്കും അഹ്‌മദിനും ഓരോ കത്തികള്‍ നല്‍കിക്കൊണ്ട്‌ ചെടികള്‍ മുറിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എല്ലാവരും തോട്ടത്തിലേക്ക്‌ പോയി. ശൈഖിന്റെ മക്കള്‍ വെട്ടിയെടുത്ത ചെടികളുമായും അഹ്‌മദ്‌ വെറും കൈയോടെയുമായാണ്‌ വന്നത്‌....*
------------
തുടർന്ന് വായിക്കാം👇
------------*സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീർ അരിഫാഈ (റ) *

*ആരിഫീങ്ങളുടെ സുല്‍ത്വാന്‍ എന്ന അപരനാമത്തില്‍ വിശ്വവിഖ്യാതരാണ് ശൈഖ് രിഫാഈ തങ്ങള്‍. ജ്ഞാന സാഗരത്തിലൂടെയുള്ള ദീര്‍ഘ പ്രയാണത്തിലൂടെ യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്തി ഹിജ്‌റ ആറാം നൂറ്റാണ്ടിലെ വിജ്ഞാന ഗോപുരമായി, മാര്‍ഗദര്‍ശിയായി ലോകത്തിന് ആത്മീയ വെളിച്ചം പകര്‍ന്നവരാണ് ശൈഖ് അഹ്മദുല്‍ കബീറുല്‍ രിഫാഈ (റ) (ഹിജ്‌റ 512578).*

*മഴവെള്ളത്തിലൊഴുകുന്ന മാലിന്ന്യങ്ങൾ പോലെ അലക്ഷ്യമായി പ്രയാണം നടത്തിയിരുന്ന സമൂഹത്തെ പ്രകാശതീരത്തേക്ക്‌ ക്ഷണിച്ച ഉന്നതരുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍, എന്നതിലുപരി ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രശസ്‌തി ലോകമെമ്പാടും വിളംബരം ചെയ്‌ത മഹത്തുക്കള്‍ക്ക്‌ ജന്മം നല്‍കിയ നാടാണ്‌ കൂഫ,ബത്വാഇഹ്‌, കൈലാന്‍ തുടങ്ങിയവ. ചരിത്രഗതിയെ തന്നെ മാറ്റിയ പുണ്യാത്മാക്കളുടെ നിറസാന്നിദ്ധ്യം കൊണ്ടും പ്രവര്‍ത്തനപാടവം കൊണ്ടും പ്രസ്‌തുത ദേശങ്ങള്‍ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു.*


*ഇത്തരം ഗുരുവര്യരിലൂടെയാണ് ലോക മുസ്‌ലിംകള്‍ വിശ്വാസപരമായി കാരുത്താര്‍ജിച്ചതും കര്‍മോത്‌സുകത നേടിയതും വൈജ്ഞാനിക മുന്നേറ്റം നടത്തിയതും. ആധ്യാത്മിക തുടിപ്പുകള്‍ ലോകത്ത് ഇന്നെവിടെയൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും അത് ഇത്തരം താവഴികളിലൂടെയാണ്. ഇവരുടെ സന്ദേശങ്ങളും ദര്‍ശനങ്ങളും ശിരസ്സാവഹിക്കുകയും പിന്മുറക്കാര്‍ക്ക് കൈമാറുകയും ചെയ്തവരാണ് ഇന്നേ വരേ ജീവിച്ച ആത്മീയ നേതാക്കളും*

********
                 *യൂഫ്രട്ടീസ്‌,ടൈഗ്രീസ്‌ നദികള്‍ സംഗമിക്കുന്നിടത്തുള്ള വാസ്വിത്വിന്‌ വടക്കും ബസ്‌റക്ക്‌ തെക്കുമായാണ്‌ ഈ നാട്‌.* *ഇസ്‌ലാമിക സമൂഹത്തില്‍ വെളിച്ചം തെളിയിച്ച നിരവധി മഹത്തുക്കളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാക്ഷിയാകുന്നതിലൂടെ ഇസ്‌ലാമിക ചരിത്രത്തില്‍ ഇടക്കിടെ പറയപ്പെട്ട പ്രദേശമാണ്‌ ബത്വാഇഹ്‌.*
*കാട്‌ മൂടിക്കിടന്നിരുന്ന ബത്വാഇഹിലെ കുന്നിന്‍ പ്രദേശങ്ങളിലൂടെയുള്ള യാത്ര തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊള്ള സംഘങ്ങളെ ആത്മീയമായി സംസ്‌കരിച്ച്‌ സത്‌സരണിയുടെ വെളിച്ചം പകര്‍ന്നത്‌ ബത്വാഇഹിന്റെ പുണ്യപുരുഷന്മാരായിരുന്ന കാലാനുസൃതമായ അവരുടെ പ്രബോധനവും ഇടപെടലും ധാര്‍മ്മികമായി അധഃപതിച്ചവരില്‍ കാതലായ മാറ്റം വരുത്തി. ശൈഖ്‌ അബൂ മുഹമ്മദ്‌ ശന്‍ബകി (റ),മന്‍സൂറുസ്സാഇദ്‌ (റ) തുടങ്ങിയവരുടെ ശക്തമായ ഇടപെടലും നടപടിയും മാറ്റത്തിന്‌ ആക്കം കൂട്ടി. എങ്കിലും മുന്‍ഗാമികളായ മഹത്തുക്കള്‍ തുടക്കം കുറിച്ച ആത്മീയ പ്രയാണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇരുളിന്റെ ഇരുട്ടറകളെ തുറന്നു കാട്ടി മൂല്യങ്ങളും ധര്‍മ്മചിന്തകളും സമൂഹത്തില്‍ ഊട്ടിയുറപ്പിച്ച്‌ പുണ്യറസൂലില്‍ നിന്ന്‌ കൈമാറി വന്ന വിശ്വാസാദര്‍ശങ്ങളുടെ ദീപശിഖ അണയാതെ കൈമാറാന്‍ പ്രാപ്‌തിയും പക്വതയും തന്റേടവുമുള്ള ഒരു പുണ്യാത്മാവിന്‌ വേണ്ടി ബതാഇഹ്‌ കൊതിച്ചു. ഇവിടെ ഒരു മഹാമനീഷി ഉദയം കൊള്ളണം.* *ബത്വാഇഹിന്റെ വിജ്ഞാന സാഗരം പിറവിയെടുക്കുന്നു.*
*******
                   *ബത്വാഇഹിലെ ഉമ്മു അബീദ എന്ന കുഞ്ഞുഗ്രാമത്തില്‍ ഹസന്‍ എന്ന ഉള്‍നാട്ടില്‍ സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ അലിയ്യ്‌ (റ) നും ഉമ്മുല്‍ഫള്‌ല്‍ ഫാത്വിമത്തുല്‍ അന്‍സാരിയ്യ (റ) ക്കും ഹിജ്‌റ 500 മുഹര്‍റം മാസത്തില്‍ ഒരു കുഞ്ഞ്‌ പിറന്നു.* (ത്വബഖാത്തുശ്ശാഫഇയ്യ്‌). *പേര്‌ അഹ്‌മദ്‌.*
*ആ പിറവി തന്നെ ഒരപൂര്‍വ്വ ജനനമായിരുന്നു. വലതു കൈ നെഞ്ചിന്‌ താഴെയും ഇടതു കൈ തന്റെ ഗുഹ്യസ്ഥാനത്തും. ഈ സംഭവം മന്‍സൂറുസ്സാഹിദ്‌ (റ) നെ അറിയിച്ചപ്പോള്‍ കൈ അവിടെ നിന്നും വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടു.* *ബന്ധുക്കള്‍ വേര്‍പെടുത്തി നോക്കിയെങ്കിലും കുട്ടി കൈ അവിടെത്തന്നെ വെച്ചു. ഈ വിവരം അറിഞ്ഞ ശൈഖ്‌ മന്‍സൂറുസ്സാഹിദിന്റെ പ്രതികരണം* *ഇങ്ങനെയായിരുന്നു;മുഹമ്മദീയ പ്രകാശം ഞങ്ങളുടെ വീട്ടില്‍ പ്രകടമാക്കിയ അല്ലാഹുവിന്‌ സര്‍വ്വ സ്‌തുതിയും* (റൗളുന്നളീര്‍)
*ശൈഖ്‌ മന്‍സൂര്‍ സാഹിദിന്റെ ഗുരുവര്യനും അക്കാലത്തെ കാമിലായ ശൈഖുമായ ശൈഖ്‌ മുഹമ്മദ്‌ ശംബകി (റ) ന്‌ കുഞ്ഞിന്റെ മാതാവുമായി കുടുംബബന്ധമുണ്ട്‌.* *ആയിരക്കണക്കിന്‌ ശിഷ്യന്മാരുള്ള ശംബകിയുടെ സദസ്സില്‍ കുഞ്ഞിന്റെ മാതാവ്‌ പരിപൂര്‍ണ്ണ ഇസ്‌ലാമിക ചിട്ട വട്ടങ്ങളോടെ തബര്‍റുകിനും ദുആ ചെയ്യിക്കാനുമായി പോകാറുണ്ട്‌.* *രാജാക്കന്മാരും പ്രഭുക്കളും പ്രമുഖ വ്യക്തികളുമൊക്കെ ശംബകി (റ) യെ സന്ദര്‍ശിക്കല്‍ പതിവാണെങ്കിലും അവര്‍ക്കാര്‍ക്കും സാധാരണയില്‍ കവിഞ്ഞ്‌ ഒരു സ്ഥാനവും ശൈഖ്‌ നല്‍കിയിരുന്നില്ല.* *എന്നാല്‍ ഈ കുഞ്ഞിന്റെ മാതാവ്‌ വരുമ്പോഴെല്ലാം ശംബകി ഇരുന്നിടത്ത്‌ നിന്ന്‌ എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്‌തിരുന്നു.* *പലപ്പോഴായി ശിഷ്യന്മാര്‍ നേരില്‍ ദര്‍ശിച്ച ഈ വിവേചനത്തെ കുറിച്ച്‌ ആരാഞ്ഞപ്പോള്‍ ശംബകി (റ) യുടെ മറുപടി ഇങ്ങനെ:``ഇലാഹീ സാമീപ്യം കൊണ്ട്‌ അനുഗൃഹീതനായ ഒരു പുണ്യാത്മാവിന്റെ മാതാവാണവര്‍. വരും കാലങ്ങളില്‍ ആത്മീയ ലോകത്തിന്റെ കടിഞ്ഞാണ്‍ പിടിക്കാന്‍ പോകുന്ന പുണ്യാത്മാവിനോടുള്ള ബഹുമാനത്താല്‍ ഞാന്‍ എഴുന്നേറ്റതാണ്‌* (ഖിലാദത്തുല്‍ ജവാഹിര്‍).


*ലോകമെമ്പാടും ഈ കൈവഴികളിലൂടെ ജ്ഞാന പ്രസരണം ഇന്നും തുടരുന്നു. സ്രഷ്ടാവിനോട് മാത്രമല്ല, സൃഷ്ടികളോടുള്ള കടപ്പാടുകളും ബാധ്യതകളും പരമാവധി നിര്‍വഹിച്ച് ഇലാഹീ പ്രീതി നേടുക വഴി ആത്മീയതയുടെ ഉത്തുംഗതയില്‍ എത്തുകയായിരുന്നു* *മഹാന്‍. ഭയഭക്തി, വിട്ടുവീഴ്ച്ച, ക്ഷമ, ത്യാഗബോധം, സമസൃഷ്ടി സ്‌നേഹം, ഔദാര്യം,* *വിശാലമനസ്‌കത തുടങ്ങിയ സര്‍വസല്‍ഗുണങ്ങളും മേളിച്ചപ്പോള്‍ ശൈഖ് അവര്‍കളില്‍ നിന്ന് ലോകം അത്ഭുതങ്ങള്‍ ദര്‍ശിക്കുകയായിരുന്നു.* *'സത്കര്‍മങ്ങളിലൂടെ മനുഷ്യന്‍ എന്നിലേക്ക് അടുത്ത് കൊണ്ടിരിക്കും.* *അവന്റെ കൈകാലുകളും കണ്ണും ചെവിയുമെല്ലാം ഞാന്‍ ആയിത്തീരും എന്ന ഖുദ്‌സിയ്യായ ഹദീസ് നിര്‍വചിക്കും പോലെ പാപ രഹിതവും ആരാധനാനിമഗ്‌നവുമായ ജീവിതം നയിച്ചപ്പോള്‍ അസാധാരണ സംഭവങ്ങള്‍ അവരിലൂടെ പ്രകടമായി.* *അന്ത്യപ്രവാചകര്‍ (സ)ക്ക് റൗളാ ശരീഫില്‍ വെച്ച് മുസാഫഹത്ത് (ഹസ്തദാനം) ചെയ്യാന്‍ മാത്രം ആ കരങ്ങളുടെ വിശുദ്ധി പവിത്രമായി.* *താങ്കളുടെ തലമുറ ഖിയാമത്ത് നാള്‍ വരെ നിലനില്‍ക്കുമെന്ന് തിരു സന്നിധിയില്‍ വെച്ച് കേള്‍ക്കാനിടയായി.* *അധര്‍മികളോടും അസാന്മാര്‍ഗികളോടും സഹിഷ്ണുതയും പ്രതികാരത്തിന് പകരം ഉപകാരവും ചെയ്തപ്പോള്‍ നിരവധി പേര്‍ ആ മഹാ മനസ്‌കത കണ്ട് സത്യമാര്‍ഗം അവലംബിക്കുകയായിരുന്നു.*
*******
                 *കുഞ്ഞ്‌ വളര്‍ന്ന്‌ വലുതായി.* *ശൈഖ്‌ മന്‍സൂര്‍ തന്റെ മക്കള്‍ക്കും അഹ്‌മദിനും ഓരോ കത്തികള്‍ നല്‍കിക്കൊണ്ട്‌ ചെടികള്‍ മുറിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എല്ലാവരും തോട്ടത്തിലേക്ക്‌ പോയി.*
*ശൈഖിന്റെ മക്കള്‍ വെട്ടിയെടുത്ത ചെടികളുമായും അഹ്‌മദ്‌ വെറും കൈയോടെയുമായാണ്‌ വന്നത്‌. ഇതിനെ കുറിച്ച്‌ അഹ്‌മദിനോട്‌ ചോദിച്ചപ്പോള്‍ അഹ്‌മദിന്റെ മറുപടി: }ഞാന്‍ മുറിക്കാന്‍ ചെല്ലുമ്പോഴെല്ലാം ചെടികള്‍ തസ്‌ബീഹ്‌ ചൊല്ലുന്നു.* *തസ്‌ബീഹിനോടുള്ള ആദരവ്‌ നിമിത്തമാണ്‌ ഞാന്‍ ചെടി മുറിക്കാതിരുന്നത്‌.*
*തസ്‌ബീഹിനോടുള്ള ആദരവ്‌ നിമിത്തമാണ്‌ ഞാന്‍ ചെടി മുറിക്കാതിരുന്നത്‌.* *ഇതുപോലെ മത്സ്യം ദിക്‌റ്‌ ചൊല്ലുന്നതായി കണ്ടതിനാല്‍ അവയെ പിടിക്കാതെ പോന്ന സംഭവവും ഉണ്ടായിട്ടുണ്ട്‌ (ഖിലാദത്തുല്‍ ജവാഹിര്‍). ഇതര ജീവികളോടുള്ള അനുകമ്പയും അവകളില്‍ നിന്നുള്ള തസ്‌ബീഹുകളും ദിക്‌റുകളും തടസ്സപ്പെടുത്താത്ത തികഞ്ഞ സൂക്ഷ്‌മതയുമാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌.* *ബത്വാഇഹിന്റെ ഈ മുത്ത്‌ ആരാണ്‌?*
*ആത്മീയ ലോകത്തെ ഉന്നത മഹാപുരുഷന്മാരുടെ കുടുംബത്തില്‍ ആത്മീയത നിറഞ്ഞു തുളുമ്പുന്ന അന്തരീക്ഷത്തില്‍ അദ്ധ്യാത്മ സാഗരത്തിലെ ആഴികളില്‍ നിന്നുത്ഭവിച്ച,ആത്മീയ വഴിത്താരയില്‍ പ്രകാശം പരത്തിയ പരമ്പരയിലൂടെ ഭൂജാതനായ ബത്വാഇഹിന്റെയും ഇറാഖിന്റെയും പിന്നീട്‌ ലോകമുസ്‌ലിംകളുടെയും ഹൃദയ തുടിപ്പായി മാറിയ സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ) എന്ന പൊന്നുമോനാണ്‌ ബത്വാഇഹിന്റെ മുത്ത്‌.*
*******
                  *ഇമാം യാഫിഈ (റ) തന്റെ മിര്‍ആത്തുല്‍ ജിനാന്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു. രിഫാഈ (റ) തങ്ങളുടെ സഹോദരി പുത്രന്‍ അബുല്‍ ഹസന്‍* *അലിയ്യ്‌ (റ) പറയുന്നു:* *എന്റെ അമ്മാവനായ ശൈഖവര്‍കളുടെ റൂമിന്‌ പുറത്ത്‌ വാതിലിനടുത്തായി ഞാന്‍ ഇരിക്കുകയായിരുന്നു.* *റൂമില്‍ ശൈഖ്‌ അവര്‍കള്‍ മാത്രമാണ്‌ ഉള്ളത്‌. അപ്പോള്‍ റൂമിന്റെയുള്ളില്‍ നിന്ന്‌ ഞാന്‍ ഒരു ശബ്‌ദം കേട്ടു.* *നോക്കുമ്പോള്‍ മുന്‍ പരിചയമില്ലാത്ത ഒരാള്‍. രണ്ട്‌ പേരും ദീര്‍ഘനേരം സംസാരിച്ചിരുന്നു.* *താമസിയാതെ അദ്ദേഹം ശൈഖിന്റെ റൂമില്‍ നിന്ന്‌ അപ്രത്യക്ഷനാവുകയും ചെയ്‌തു. ഇത്‌ കണ്ട ഞാന്‍ അമ്മാവന്റെ മുറിയിലെത്തി.* *അമ്മാവനോട്‌ അയാളെ കുറിച്ച്‌ ചോദിച്ചു. നീ അദ്ദേഹത്തെ കണ്ടോ എന്ന്‌ എന്നോട്‌ ചോദിച്ചു.* *കണ്ടു എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ ശൈഖ്‌ പറഞ്ഞു: അയാള്‍ വലിയ മഹാനാണ്‌. അദ്ദേഹത്തെ കൊണ്ടാണ്‌ അല്ലാഹു ബഹ്‌റുല്‍ മുഹീത്വ്‌'' എന്ന മേഖല കാക്കുന്നത്‌. പ്രത്യേക മഹത്വമുള്ള നാല്‌ മഹാന്മാരില്‍ ഒരാളാണ്‌ അദ്ദേഹം. പക്ഷേ, മൂന്ന്‌ ദിവസമായി അല്ലാഹുവും അദ്ദേഹവുമായുള്ള ബന്ധം കുറഞ്ഞിരിക്കുന്നു.* *അക്കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചു: എന്താണ്‌ ഈ ബന്ധത്തെ ബാധിച്ചത്‌?ശൈഖ്‌ പറഞ്ഞു: അദ്ദേഹം ബഹ്‌റുല്‍ മുഹീത്വിലെ ഒരു ദ്വീപില്‍ താമസിച്ചു വരികയായിരുന്നു. മൂന്ന്‌ ദിവസമായി അവിടെ ശക്തമായ മഴ വര്‍ഷിച്ചു കൊണ്ടിരുന്നു. മഴ കാരണം ദ്വീപിലെ പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.* *അപ്പോള്‍ ഈ മഴ കരയില്‍ പെയ്‌തിരുന്നെങ്കില്‍ എന്ന്‌ അദ്ദേഹത്തിന്‌ തോന്നിപ്പോയി. തനിക്ക്‌ തോന്നിയത്‌ അനുചിതമായി എന്ന്‌ പിന്നീട്‌ തോന്നുകയും ഇസ്‌തിഗ്‌ഫാര്‍ നടത്തുകയും ചെയ്‌തു.* *ഇതാണ്‌ ആ ബന്ധത്തെ ബാധിച്ചത്‌. ഞാന്‍ ചോദിച്ചു: അങ്ങ്‌ അദ്ദേഹത്തെ വിവരമറിയിച്ചില്ലേ?എനിക്ക്‌ അതിന്‌ ലജ്ജ തോന്നി. ഞാന്‍ പറഞ്ഞു: അങ്ങ്‌ എനിക്ക്‌ സമ്മതം തരികയാണെങ്കില്‍ ഞാന്‍ അറിയിച്ചു കൊള്ളാം.* *എങ്കില്‍ നീ തല താഴ്‌ത്തിയിരിക്കൂ. ഞാന്‍ തല താഴ്‌ത്തിയിരുന്നു. പിന്നീട്‌ ഞാനൊരു ശബ്‌ദം കേട്ടു. അലി, നീ തല ഉയര്‍ത്തിക്കൊള്ളുക. തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ ബഹ്‌റുല്‍ മുഹീത്വിലെ ദ്വീപില്‍ എത്തിയിരുന്നു. ഞാന്‍ ആ ദ്വീപിലൂടെ നടന്നു.* *അങ്ങനെ അദ്ദേഹത്തെ ഞാന്‍ കണ്ടുമുട്ടി. സലാം പറഞ്ഞു. ശൈഖ്‌ രിഫാഈ (റ) പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തോട്‌ പറഞ്ഞു.* *കാര്യങ്ങള്‍ കേട്ട്‌ കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട്‌ പറഞ്ഞു: ഞാന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. ഇതാ ഈ തുണി എന്റെ പിരടിയില്‍ പിടിക്കുക. എന്നിട്ട്‌ നിങ്ങള്‍ എന്നെ വലിക്കണം.* *അല്ലാഹുവിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലമാണിതെന്ന്‌ പറയുകയും വേണം.* *ഞാന്‍ അതിന്‌ ഒരുങ്ങിയപ്പോള്‍ ഒരു അശരീരി കേട്ടു. ഓ അലി,അദ്ദേഹത്തെ വലിക്കരുത്‌.* *ആകാശത്തെ മലക്കുകള്‍ മുഴുവന്‍ അദ്ദേഹത്തിന്‌ വേണ്ടി മാപ്പ്‌ ചോദിക്കുകയാണ്‌.* *ഇത്‌ കേട്ടപ്പോള്‍ എന്റെ ബോധം നഷ്‌ടപ്പെട്ടു. ബോധം തെളിയുമ്പോള്‍ ഞാന്‍ അമ്മാവന്റെ റൂമില്‍. ഞാന്‍ എങ്ങനെ പോയെന്നോ തിരിച്ചു വന്നെന്നോ എനിക്കറിയില്ല.* (മിര്‍ആതുല്‍ ജിനാന്‍3/311).


*ഉത്കൃഷ്ട സ്വഭാവം ഒന്ന് കൊണ്ട് മാത്രം ഒട്ടേറെ അവിശ്വാസികള്‍ സത്യപ്രസ്ഥാനത്തിന്റെ വക്താക്കളും പ്രചാരകരുമായി മാറി.* *തന്നെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തവരോട് പോലും സ്‌നേഹവായ്‌പ്പോടെ പെരുമാറിയപ്പോള്‍ അവരുടെ മനസ്സുമാറി സത്യമാര്‍ഗം സ്വീകരിച്ചു.* *തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കാന്‍ ഖുര്‍ആന്‍ പറഞ്ഞ കൂട്ടത്തില്‍ പക്ഷേ, ക്ഷമാശീലര്‍ക്കും സൗഭാഗ്യവാന്മാര്‍ക്കുമല്ലാതെ ഇത് സധ്യമല്ലെന്ന് കൂടി വ്യക്തമാകുന്നുണ്ടല്ലോ.* (ഫുസ്സിലത്ത്34,35).

*തിരു നബി(സ)യുടെ സ്വഭാവ മഹിമ തന്റെ ജീവിതത്തിലുടനീളം ദൃശ്യമായി. ശൈഖ് മകിയ്യുല്‍ വാസിത്വി (റ) പറയുന്നു. ഇറാഖിലെ ഉമ്മു അബീദ പ്രദേശത്ത് ഞാന്‍ ഒരു രാത്രി ശൈഖ് രിഫാഈ തങ്ങള്‍ക്കൊപ്പം കഴിഞ്ഞു. ആ ഒരൊറ്റ രാത്രിയില്‍ മാത്രം തിരുനബി (സ)യുടെ മഹിത സ്വഭാവങ്ങളില്‍ പെട്ട നാല്‍പതോളം എണ്ണം ശൈഖ് രിഫാഈ തങ്ങളില്‍ ഞാന്‍ കണ്ടു.*
 *മുഹമ്മദ്ബ്‌നുല്‍ മുന്‍കദിര്‍ (റ) ഒരിക്കല്‍ ശൈഖ് അവര്‍കളോട് ചോദിച്ചു. അങ്ങ് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണ്?*
*അദ്ദേഹത്തിന്റെ മറുപടി സൃഷ്ടികള്‍ക്ക് സന്തോഷം പകരലാണ് എനിക്കേറ്റവും ഇഷ്ടം എന്നായിരുന്നു.സ്‌നേഹ വാത്‌സല്യങ്ങള്‍ ഒരു മനുഷ്യനെ സ്രഷ്ടാവിന്റെ സമീപസ്തനാക്കുമെന്ന് അവിടുന്ന് പറയുമായിരുന്നു.* *മനുഷ്യരോട് മാത്രമല്ല നായ, പൂച്ച തുടങ്ങിയ മനുഷ്യേതര ജീവജാലങ്ങളോടും അവിടുന്ന് കാണിച്ച ദയാവായ്പിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം.* *കരുണ കാണിക്കാത്തവന് ഇലാഹീ കാരുണ്യവും ലഭ്യമല്ലെന്ന പ്രവാചക വചനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തോട് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.*



*മിഅ്‌റാജ് രാവില്‍ നബി (സ) മൂസാനബി (അ) യുമായി സംസാരിച്ചതും നിസ്‌കാരത്തിന്റെ വഖ്തുകള്‍ ചുരുക്കാന്‍ വേണ്ടി മൂസാ (അ) ഇടപെട്ടതും ചരിത്ര യാഥാര്‍ഥ്യമാണ്.* *മഹത്തുക്കള്‍ക്ക് മരണമില്ലെന്ന ഖുര്‍ആന്‍ വചനം സ്മരണീയമാണ്.* *അമ്പിയാക്കളെ അനുസ്മരിക്കല്‍ ഇബാദത്തും സജ്ജനങ്ങളെ ഓര്‍ക്കല്‍ പാപമോചനത്തിന് കാരണവുമാണ്. 'എന്റെ വലിയ്യിനോട് ഒരാള്‍ ശത്രുത പുലര്‍ത്തിയാല്‍ (അവനോട് യാതൊരു നീക്ക് പോക്കിനും തയ്യാറല്ല) അവനോട് ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു'.* *ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹുവിന്റെ പ്രഖ്യാപനം ആണല്ലോ ഇത്. ആരിഫീങ്ങളായ ഔലിയാക്കളുടെ മഹത്വവും അവരെ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയും ധിക്കരിക്കുന്നതിന്റെ പ്രത്യാഘാതവും നമ്മെ ഉണര്‍ത്തുകയാണ് പ്രസ്തുത വചനത്തിലൂടെ.*
*ഹിജ്‌റ 578 ജമാദുല്‍ അവ്വല്‍ 12 ന് ശൈഖ് രിഫാഈ തങ്ങള്‍ ഈ ലോകത്തോട് വിടപറഞ്ഞു.* *മരണത്തോടടുത്ത സമയത്ത് ശിഷ്യന്മാര്‍ അവസാന ഉപദേശം തേടിയപ്പോള്‍ അവിടുന്ന് പറഞ്ഞത് 'നന്മചെയ്യുന്നവരിലേക്ക് ആ നന്മ മുന്നിട്ടുവരും.* *അധര്‍മികള്‍ ഖേദിക്കും' എന്ന ഇസ്‌റാഅ് സൂറയിലെ ഏഴാം വചനത്തിന്റെ ആശയമായിരുന്നു.* *മുസ്‌ലിം ലോകം ഇന്നും ആ പാത പിന്തുടരുകയും അവരെ അനുസ്മരിക്കുകയും ചെയ്യുന്നു.*


*ശൈഖ്(റ)വിന്റെ ജനാസ കൊണ്ടുപോകുമ്പോള്‍ പ്രകടമായ അത്ഭുതങ്ങള്‍ മാത്രം കണ്ട് എഴുന്നൂറോളം ജൂതന്‍മാരും ആയിരത്തോളം ക്രിസ്ത്യാനികളും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.* *ശൈഖ് രിഫാഈ തങ്ങളുടെ പ്രമുഖ ശിഷ്യനായിരുന്നു ഉമറുല്‍ ഫാറൂസി. പില്‍കാലത്ത് വലിയ പ്രബോധകനും പ്രഭാഷകനുമായിത്തീരുമെന്നും അന്ന് തന്നെ അനുസ്മരിക്കണമെന്നും തന്റെ ശിഷ്യനോട് ശൈഖ് അവര്‍കള്‍ നിര്‍ദേശിച്ചിരുന്നു.* *കാലങ്ങള്‍ക്ക് ശേഷം ഈ പ്രവചനം പുലരുകയുണ്ടായി. ശൈഖ് ഉമറുല്‍ ഫാറൂസിയുടെ സദസ്സുകളില്‍ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ നിരവധി പേര്‍ സന്നിഹിതരായി.* *പ്രഭാഷണങ്ങള്‍ക്കിടയില്‍ ശൈഖ് രിഫാഈയെ കുറിച്ച് അനുസ്മരിക്കുകയുണ്ടായി. ഇത് ശ്രവിക്കാന്‍ ഇടയായ ധാരാളം പേര്‍ സത്യദീനിലേക്ക് കടന്നുവന്നു.* *മരണാനന്തരവും വിശുദ്ധ ആത്മാക്കളുടെ സ്വാധീനം പ്രകടമാവുന്നതിന്ന് സമാനമായ ഒട്ടേറെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും.* *കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പരിശുദ്ധ ആത്മാക്കളെ തന്നെയാണ് സത്യം (79:5) എന്ന ഖുര്‍ആന്‍ വചനം ഭൗതിക ലോകത്തെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അല്ലാഹുവിന്റെ അനുമതിയോടെ പുണ്യാത്മാക്കള്‍ക്ക് സാധിക്കുമെന്ന സന്ദേശമാണല്ലോ.*

*******
               *ജനലക്ഷങ്ങളെ ആത്മീയതയിലേക്ക്‌ ഉയര്‍ത്തിയ വൈജ്ഞാനിക വിപ്ലവത്തിന്‌ നേതൃത്വം വഹിച്ച ആ മഹാമനീഷി ഹിജ്‌റ 578 ല്‍ ജുമാദുല്‍ ഊലാ 12 ന്‌ ഈ ലോകത്തോട് വിടവാങ്ങി*