page

Friday, 26 January 2018

സ്ത്രീ ജുമുഅ- പൊട്ടത്തരത്തിൽ വട്ടം കറങ്ങി വഹാബികൾ !


*സ്ത്രീ ജുമുഅ - പൊട്ടത്തരത്തിൽ വട്ടം കറങ്ങി വഹാബികൾ❗*
🔸
സ്ത്രീ ഖത്തീബ:
മുജാഹിദിന്റെ
നിലപാട് വിഡ്ഢിത്തമെന്ന്
മുജാഹിദ് !!

➖➖➖➖➖➖➖➖


കേരളത്തിൽ
സ്ത്രീ ഖുതുബക്ക് നേതൃത്വം നൽകുന്ന വിഷയത്തിൽ മുമ്പ് ഒരു ചർച്ച നടന്നിരുന്നു.
ചർച്ചയുടെ അവസാനം മുജാഹിദ് മൗലവിക്ക് തീരുമാനം പറയാൻ സുന്നി നിലപാട് സ്വീകരിക്കേണ്ടി വന്നു.

അതിങ്ങനെയായിരുന്നു :

"സത്യവിശ്യസികളുടെ മാതാക്കൾ എന്ന് വിളിച്ചു മുസ്‌ലിം സമൂഹം മുഴുവൻ അംഗീകരിക്കുന്ന മഹതികളാണല്ലോ പ്രവാചക പത്നിമാർ....അത് പോലെ എല്ലാവരും ആദരിക്കുന്ന മഹതിയാണ് പ്രവാചകപുത്രി ഫാതിമ(റ)...എന്നാൽ ഇവരെയൊന്നും സ്വഹാബികൾ ഇമാമുകളോ ഖത്തീബുമാരോ ആയി നിയോഗിച്ചിട്ടില്ല.ആ മഹതികളാരും ആ സ്ഥാനങ്ങൾ അവകാശപ്പെട്ടിട്ടുമില്ല.അവരും പ്രവാചക ശിഷ്യമ്മാരെല്ലാവരും ആ സ്ഥാനങ്ങൾ പുരുഷന്മാരാണ് നിർവഹിക്കേണ്ടത് എന്ന നിലപാടുകാരായിരുന്നു എന്നത്രെ ഇതിൽ നിന്നും ഗ്രഹിക്കാവുന്നത്.അക്കാലം മുതൽ സമീപ കാലം വരേയും മുസ്‌ലിം ലോകം തർക്കം കൂടാതെ അംഗീകരിച്ചുപോരുന്ന നിലപാടാണ് പുരുഷന്മാർ മാത്രം ഖത്തീബുമാരായിക്കൊണ്ട്   ജുമുഅ നിസ്കാരം നിർവഹിക്കുക എന്നത്.അതിന് വിരുദ്ധമായ ഒരു നിലപാട് ഒരു കാരണവശാലും സാധൂകരിക്കപ്പെടാവുന്നതല്ല."
       
      ശബാബ് 2008
      നവംബർ 28 പേജ് 28.

എന്നാൽ ഇതേ നിലപാട്
('നബി(സ)യുടെ ഭാര്യമാർ ചെയ്തില്ല അത് കൊണ്ട് പറ്റില്ല' എന്നത്)
സ്ത്രീകൾ പള്ളിയിലേക്ക് ജമാഅത്തിന് വേണ്ടി പുറപ്പെടുന്ന വിഷയത്തിൽ സുന്നികൾ സ്വീകരിച്ചപ്പോൾ അതിനോട് മൗലവിമാരുടെ പ്രതികരണം ഈ നിലപാട് വിഡ്ഢിത്തമാണ് എന്നായിരുന്നു :

"....അതിൽ (ഇമാം ശാഫിഈ(റ)യുടെകിതാ ബിൽ) പറയുന്നത് തന്നെ നബി(സ)യുടെ ഭാര്യമാർ പോയതായി കണ്ടിട്ടില്ല എന്നാണല്ലോ.ഇവിടെയും അടിസ്ഥാനപരമായി ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഒരു കാര്യം നബി(സ)യുടെ ഭാര്യമാർ ചെയ്തതായി സ്ഥിരപ്പെട്ടങ്കിൽ മാത്രമേ സ്വീകരിക്കൂ എന്ന് പറയുന്നത് വലിയ വിഡിത്തമാണ്.കാരണം ഇസ്‌ലാമിലെ അടിസ്ഥാന പരമായ ഒട്ടുമിക്കയ് കാര്യങ്ങൾ പോലും നബി(സ)യുടെ ഭാര്യമാർ വിശ്വസിച്ചതായും ആചരിച്ചതായും പ്രത്യേകം പറയുന്നില്ല.അതിനർത്ഥം അവർ അതൊന്നും ചെയ്തില്ല വിശ്വസിച്ചില്ല എന്നൊന്നുമല്ല.അവർ ചെയ്‌താൽ മാത്രമേ ചെയ്യൂ എന്ന് വാശിപിടിച്ചാൽ അവരുടെ ഇസ്‌ലാം വട്ട പൂജ്യമായിരിക്കും."
 
         ഇസ്‌ലാഹ് മാസിക
         08 ജൂലൈ.പേജ് 15


NB:
സ്ത്രീ ഖുതുബ നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് മുജാഹിദ് നിലപാട് സ്വീകാര്യമാകണമെങ്കിൽ സ്ത്രീ ജുമുഅ ജമാഅത്തിലുള്ള സുന്നി നിലപാട് സ്വീകരിക്കേണ്ടിവരും.

✍🏻aboohabeeb payyoli